അഗ്നിസാക്ഷി: ഭാഗം 42

agnisakshi

എഴുത്തുകാരി: MALU

റിദുവിനെ കണ്ടതും ഒരു നിമിഷം പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആയിരുന്നു മിത്തുവിന്.. അവൾ അവിടെ നിന്നും ഓടി അവന്റെ അടുത്തേക്ക് "പതുക്കെ വാ പെണ്ണ് ഇല്ലെങ്കിൽ തലയും കുത്തി വീഴും.." "വീണാൽ ഞാൻ അങ്ങ് സഹിച്ചു..." "നീ അതിനു വീഴാൻ ഞാൻ സമ്മതിച്ചിട്ട് വേണ്ടേ..." മിതു ഓടി അടുത്തേക്ക് വന്നതും അവൻ അവളെ ഇടുപ്പിൽ പിടിച്ചു പൊക്കി അവൻ നിൽക്കുന്ന ഇടത്തേക്ക് നിർത്തി.. അവൾ ഒരു ദീർഘ ശ്വാസം വലിച്ചു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. പെട്ടന്ന് അവളുടെ ആ പ്രവർത്തിയിൽ അവൻ ഒന്ന് പകച്ചെങ്കിലും അവൻ അവളെ ചേർത്ത് പിടിച്ചു... അല്പം കഴിഞ്ഞു അവൾക്ക് ബോധം വന്നെ.. അവൾ വേഗം അകന്ന് മാറി.. അവൾ റിദുവിനെ നോക്കിയപ്പോൾ ഇപ്പോഴും അവൻ ചിരിച്ചു കൊണ്ട് നിൽക്കുകയാണ്...

"എന്താ ചിരിക്കണേ" "ചിരി വന്നിട്ട്.." "ദെ എന്നെ ഈ കോളേജ് മുഴുവൻ ഇട്ടു ഓടിച്ചത് എന്തിനാ... മനുഷ്യന്റെ ചെരുപ്പ് തേഞ്ഞു ഓടി ഓടി.." "ആണോ എന്നാ മിതുകുട്ടിക്ക് ചേട്ടൻ വേറെ ചെരുപ്പ് വാങ്ങി തരാം അപ്പൊ പ്രശ്നം തീരൂലേ " "ഓ തമാശ..." "അല്ല കോമഡി" "ദെ ഏട്ടാ..." അവൾ അവന്റെ നെഞ്ചിലും കയ്യിലും എല്ലാം കൈ കൊണ്ട് തല്ലാൻ തുടങ്ങി.. അവളുടെ കുറുമ്പോടെ ഉള്ള പ്രവർത്തി കണ്ടു റിദുവിന് ചിരി വന്നു.. ഒടുവിൽ അവൾ നിർത്തില്ല എന്ന് കണ്ടതും അവൻ അവളുടെ കൈ പിടിച്ചു നിർത്തി. "നിന്റെ സ്വഭാവം എനിക്ക് അങ്ങോട്ട് മനസ്സിലാവുന്നില്ലല്ലോ മിതു.. ഇടക്ക് ദേഷ്യം.. ഇടക്ക് സങ്കടം നിറഞ്ഞ സംസാരം.. ചിലപ്പോൾ പക്യത ഉള്ള സംസാരം ചിലപ്പോൾ ദെ ഇത് പോലെ കുരുത്തക്കേടും കുറുമ്പും.." "മനുഷ്യൻ അല്ലെ ഏട്ടാ.. മാറേണ്ട ഇടത്തു മാറണ്ടേ.." "ഓഹോ... അല്ല എന്താ ദാവണി ഒക്കെ ഉടുത്തു വന്നെ..."

"ഇവിടെ പലരും പലതും അറിയുന്നില്ലല്ലോ..." "എന്ത് അറിയുന്നില്ല എന്ന്.." "ഒന്നുമില്ലേ..." "അറിയാം... രാവിലെ അമ്പലത്തിൽ പോയി അല്ലെ... " "അതെ എങ്ങനെ അറിഞ്ഞു..." "ഡീ പൊട്ടി ഇന്നത്തെ ദിവസം സ്പെഷ്യൽ എന്താണെന്നു എനിക്ക് അറിയാം. രാവിലെ മുതൽ നിന്റെ പിന്നാലെ ഞാൻ ഉണ്ടാരുന്നു.. പിന്നെ നേരിട്ട് വിഷ് ചെയ്യാൻ പറ്റിയില്ല.. മനഃപൂർവം ചെയ്യഞ്ഞതാ.. എന്നെ പൊന്നുമോൾ തിരക്കുമോ എന്നൊന്നു അറിയണം ആയിരുന്നു... എന്റെ wish കിട്ടാത്തതിന്റെ പരിഭവം ഈ മുഖത്തു നിന്നു കാണണം എന്ന് തോന്നി.." "ദുഷ്ടാ...." "ഒന്ന് ദുഷ്ടൻ ആയാൽ എന്താ നന്നാവാൻ ഉള്ള മരുന്ന് അല്ലെ നീ..." "ഇത്രേം നേരം കിന്നാരം പറഞ്ഞിട്ടും ഒന്ന് wish ചെയ്തോ " "മറന്നതല്ല പൊട്ടി... നിന്റെ സംസാരം കേട്ടാൽ പിന്നെ വേറെ ഒന്നും പറയാൻ പറ്റാതാവും..." "ഓ പിന്നെ..." "അതേടി...." "എന്നാ ശരി..." "എന്ത് ശരി.." "ഞാൻ പോട്ടെ.."

"എവിടെ..." "ക്ലാസ്സിൽ.." മിതു പോകാൻ നിന്നതും അവൻ അവളെ പിടിച്ചു നെഞ്ചിലേക്ക് ഇട്ടു.. അവൾ പേടിച്ചു അവനെ നോക്കി... "പേടിച്ചു പോയോ കുരുപ്പേ..." "മ്മ്.." "ഇതാണോ നിന്റെ അച്ഛൻ പറഞ്ഞ പുലികുട്ടി.. ആണോരുത്തൻ അടുത്ത് വന്നാൽ തീരാവുന്നതെ ഉള്ളോ നിന്റെ ഈ ധൈര്യം..." "അങ്ങനെ തോന്നുന്നവർ വരുമ്പോൾ പേടിക്കില്ല ഈ മിതു... അങ്ങനെ പേടിച്ചാൽ ജീവിക്കാൻ പറ്റുമോ..." "പിന്നെ ഞാൻ ഒന്ന് ചേർത്ത് പിടിച്ചപ്പോൾ പേടിച്ചതോ..." "അത് എന്റെ ചെക്കൻ ആയോണ്ട്..." മിതു ആ പറഞ്ഞത് റിദുവിന് അങ്ങ് ഇഷ്ടായി..അവൻ ചിരിയോടെ അവളെ നോക്കി.. "മിതു...." "മ്മ്" "കണ്ട നാൾ മുതൽ തുടങ്ങിയ ഇഷ്ടം ആണ് എനിക്ക് നിന്നോട്... എന്റെ പ്രാണനെ പോലെ ആണ് ഇപ്പൊ നിന്നെ ഞാൻ സ്നേഹിക്കുന്നത്..ഇനി എന്നിൽ നിന്നു നിനക്ക് ഒരു മോചനം ഉണ്ടാവില്ല.. എന്റെ പാതിയായി എന്നും ഉണ്ടാവണം കൂടെ...."

"ഉണ്ടാവും..." " every day with you is special, but today is extra special because it's your day, my sweet heart. with all my love and kisses, just for you........ happy birthday my dear betterhalf and my future wife.... love you dear..... " അവൻ അവളുടെ കണ്ണുകളിൽ നോക്കി അത്രെയും പറഞ്ഞതും അവളുടെ കണ്ണുകൾ വിടർന്നു.. അവൾ അവനെ തന്നെ നോക്കി നിന്നു പോയി... അവൻ അവളെ തട്ടി വിളിച്ചപ്പോൾ ആണ് അവൾക്ക് ബോധം വന്നത് "എന്താടി കിളികൾ പോയോ..." "ചെറുതായിട്ട് " "ഇനി പറക്കാൻ കിടക്കുന്നതെ ഉള്ളു കിളികൾ..." "അതെന്താ.." "അതൊക്കെ ഉണ്ട്.." അവൻ മിതുവിനെ തിരിച്ചു നിർത്തി അവളുടെ മുടി എടുത്തു മുന്നിലേക്ക് ഇട്ടു.. റിദുവിന്റെ പ്രവർത്തിയിൽ പകച്ചു നിൽക്കുകയാണ് മിതു... കഴുത്തിൽ എന്തോ ഇഴയുന്ന പോലെ തോന്നിയതും അവൾ കഴുത്തിലേക്ക് നോക്കി... സിംപിൾ ആയിട്ടുള്ള ഡയമണ്ട് സ്റ്റോൺ പതിപ്പിച്ച ഒരു പെൻഡന്റ് ആയിരുന്നു അത്.. അവൾ അത്ഭുതത്തോടെ റിദുവിനെ നോക്കി.. "നേരെ നോക്കി നിൽക്കേടി..."

റിദു അവളുടെ തല പിടിച്ചു നേരെ നിർത്തി അത് അവളുടെ കഴുത്തിൽ ഇട്ടു കൊടുത്ത ശേഷം അവളുടെ പിൻകഴുത്തിൽ അവൻ മൃദുവായി ഒന്ന് ചുംബിച്ചു.. മിതു ഞെട്ടി പിണഞ്ഞു തിരിഞ്ഞു നിന്നു അവൾ അവനെ ഞെട്ടലോടെ നോക്കി.. "എന്താടി ഉണ്ടക്കണ്ണി നോക്കണേ... കണ്ണ് ഞാൻ കുത്തി പൊട്ടിക്കും.." അത് കേട്ടതോടെ അവൾ കണ്ണുകൾ അടച്ചു.. "ഡീ കോപ്പേ..." അവൻ കലിപ്പിച്ചു അവളെ വിളിച്ചതും അവൾ കണ്ണുകൾ തുറന്നു.. "ദാവണി ഉടുത്തു വരുന്നത് കൊള്ളാം നേരെ ചൊവ്വ്യെ ഉടുത്തില്ലെങ്കിൽ തലമണ്ട ഞാൻ അടിച്ചു പൊട്ടിക്കും പറഞ്ഞേക്കാം..." "അതിനു ഞാൻ എന്ത് ചെയ്തു..." "എന്ത് ചെയ്തു എന്നോ..." നോക്കടി മര്യാദക്ക് ഡ്രസ്സിലോട്ട്." റിദു ദേഷ്യത്തിൽ പറഞ്ഞതും അവൾ ഡ്രസ്സ്‌ നോക്കി സ്ഥാനം തെറ്റി കിടന്ന ദാവണി തുമ്പ് നേരെ ആക്കി... ". ഇനി പൊന്നുമോൾ ഇതൊന്നും ഇട്ടോണ്ട് വരണ്ട.. ഇവിടെ ഉള്ളവർ ഒന്നും അത്ര നല്ലവർ അല്ല..

നിന്നെ ആരെങ്കിലും എന്തെങ്കിലും മോശമായി പറഞ്ഞാൽ ചിലപ്പോൾ എനിക്ക് അത് സഹിക്കാൻ കഴിയില്ല.." "ഓ ഇല്ലേ..." "നല്ല കുട്ടി.. പിന്നെ ഇത് അല്ല ഗിഫ്റ്റ്.. ഇനിയും പലതും ഞാൻ തന്നോണ്ടിരിക്കും... നിന്റെ ആഗ്രഹങ്ങൾ എന്തും എന്നോട് പറയാം.. എല്ലാം ഞാൻ സാധിച്ചു തന്നിരിക്കും.. അതിനി എന്റെ പ്രാണൻ ആണെങ്കിൽ പോലും..." "പ്രാണൻ ഒന്നും വേണ്ട ഈ ഇടനെഞ്ചിൽ ഒരു സ്ഥാനം തന്നാൽ മതി ഈ പെണ്ണിന്.." "അത് നീ പറയാതെ എനിക്ക് അറിയില്ലേ പെണ്ണെ..." അവൻ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു നെറുകയിൽ അമർത്തി ചുംബിച്ചു അവളുടെ കണ്ണുകൾ അടഞ്ഞു.. പതിയെ അവന്റെ നോട്ടം അവളുടെ വിറക്കുന്ന അധരങ്ങളിൽ പതിഞ്ഞു.. അവൾ കണ്ണ് തുറന്നതും അവളെ തന്നെ നോക്കി നിൽക്കുന്ന റിദുവിനെ ആണ് കണ്ടത്.. അവൾ എന്തോ പറയാൻ വന്നതും അവൻ അവളുടെ അധരങ്ങൾ സ്വന്തം ആക്കിയിരുന്നു..

ആദ്യം എതിർത്തെങ്കിലും പതിയെ അവളും അതിൽ ലയിച്ചു... ആദ്യചുംബനത്തിന്റെ തീവ്രതയിൽ പരസ്പരം അതിന്റെ ലഹരിയിൽ അവർ വിട്ട അകലാതെ കൂടുതൽ അടുത്ത് കൊണ്ടിരുന്നു... അതിന്റെ ഇടയിലും അവന്റെ കൈകൾ അവളുടെ ദാവണി തുമ്പിന്റെ ഇടയിലൂടെ അവളുടെ അണിവയറിൽ കുസൃതി കാട്ടി കൊണ്ടിരുന്നു.. അവൾ ആദ്യം ഒന്ന് പകച്ചെങ്കിലും തന്നിലെ പാതിയെ തന്നിൽ തന്നെ ചേർത്ത് നിർത്താൻ അവളും ആഗ്രഹിച്ചു... അവരുടെ ചുംബനലഹരിയിൽ അവിടുത്തെ പുൽനാമ്പുകൾ പോലും നാണിച്ചു തല താഴ്ത്തി.... ഒടുവിൽ ശ്വാസം വിലങ്ങിയപ്പോൾ അവർ വിട്ടകന്നു... അവൾക്ക് അവനെ ഫേസ് ചെയ്യാൻ ഒരു ചമ്മൽ ഉണ്ടാരുന്നു.. അവൾ അവനെ നോക്കാതെ തല താഴ്ത്തി നിന്നു..

അവൻ അവളെ തന്നിലേക്ക് അടുപ്പിച്ചു അവളുടെ മുഖം മുകളിലേക്ക് ഉയർത്തി.. "എന്താ എന്റെ പുലികുട്ടിക്ക് നാണം വന്നോ.." "അത് പിന്നെ..." "ഏത് പിന്നെ..." "ഒന്നുല്ല..." "എന്തെങ്കിലും ഉണ്ടേൽ വാ തുറന്നു പറയെടി.." "ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് എനിക്ക്.. പലതും നേരിടേണ്ടി വന്നേക്കാം.. എന്തിന്റെ പേരിലും എന്നെ വേണ്ടെന്നു വെക്കില്ല എന്ന് ഉറപ്പ് തരുമോ..." "അങ്ങനെ എന്തെങ്കിലും കാരണം വന്നാൽ ഉടൻ തള്ളി പറയാൻ അല്ല ഈ റിദു നിന്നെ സ്നേഹിച്ചത്... എന്റെ പാതി ആക്കാൻ ആണ്.. അത് എന്നും അങ്ങനെ തന്നെ ആയിരിക്കും.. ഒന്നിന്റെ പേരിലും ഈ പെണ്ണിനെ ഞാൻ വേണ്ടെന്നു വെക്കില്ല.. കേട്ടോഡീ പൊട്ടി..." "പ്രോമിസ്..." "എന്റെ മിതു ആണേ സത്യം.. ഞാൻ വിട്ടു പോകില്ലെടി പെണ്ണെ.. നിന്നിൽ അലിഞ്ഞു ഇല്ലാതാവാൻ പിറന്നവൻ ആണ് ഈ ഞാൻ..." "ഇത് കേട്ടാൽ മതി എനിക്ക്..." മിതുവിന്റെ കണ്ണുകൾ നിറഞ്ഞതും റിദു അവളെ ചേർത്ത് നിർത്തി കണ്ണുകൾ തുടച്ചു കൊടുത്തു.. "ഇനി ഈ കണ്ണുകൾ നിറയാൻ പാടില്ല.. ഒന്നിന്റെ പേരിലും..." അവൾ അവൻ പറഞ്ഞത് കേട്ടതും അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story