അഗ്നിസാക്ഷി: ഭാഗം 43

agnisakshi

എഴുത്തുകാരി: MALU

"ഡെയ് മതി മതി കിന്നാരം പറഞ്ഞത്.."(നീരവ്) നീരവ് വന്നതും റിദുവിന്റെ അടുത്ത് നിന്നും മിതു മാറി.. "നിന്നോട് ആരാ തെണ്ടി ഇപ്പൊ ഇങ്ങോട്ടേക്കു വരാൻ പറഞ്ഞത്."(റിദു) റിദു നീരവിന്റെ ചെവിയിൽ പതിയെ പറഞ്ഞതും നീരവ് പൊട്ടിച്ചിരിച്ചു.. "എന്തിനാടാ കിടന്നു കിണിക്കുന്നത്..." "എന്റെ പൊന്നോ.... നീ ഇങ്ങനെ ഒക്കെ പറയാൻ തുടങ്ങിയോ.. ആദ്യം ഞാനും അമ്മുവും സംസാരിക്കുമ്പോൾ 5min ആകുമ്പോഴേക്കും വാടാ വീട്ടിൽ പോകാം എന്ന് പറഞ്ഞു നീ എന്നെ പിടിച്ചു കൊണ്ട് പോകില്ലെടാ.. ഇന്ന് ഇപ്പൊ സ്വന്തം കാര്യം വന്നപ്പോൾ മനസ്സിലായോ മോനെ...."(നീരവ്) "മതി കൂടുതൽ കളിയാക്കാൻ നിന്നാൽ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം..." "നിന്റെ സ്വഭാവം മാറി എന്ന് കൊച്ചിന്റെ ആ നിൽപ്പ് കണ്ടപ്പോൾ മനസ്സിലായി.. നീ അതിനെ ബാക്കി വെച്ചല്ലോ ഭാഗ്യം..." "നാണം കെടുത്തല്ലേടാ..." "പിന്നല്ലാതെ കള്ള കാമുകാ..."

"നീ ഇനി എന്നെ വാരിയാൽ ഉണ്ടല്ലോ.." "എന്നാ ചെയ്യും..." "ഇന്നലെ നയന നിനക്ക് msg അയച്ച കാര്യം ഞാൻ അമ്മുവിനോട് പറഞ്ഞു കൊടുക്കും..." "അയ്യോ അളിയാ ചതിക്കല്ലേ...അവൾക്ക് വട്ടാ.. എന്നെ ഇഷ്ടം ആണ് പോലും.. ഞാൻ അവളെ അപ്പൊ തന്നെ ബ്ലോക്ക്‌ ചെയ്തു.. വെറുതെ കുടുംബകലഹം ഉണ്ടാക്കല്ലേ..." "എന്നാ മോൻ ചെല്ല്..." "എവിടേക്ക്..." "നിന്റെ പെണ്ണിന്റെ അടുത്ത് പോടാ..." "ഇവിടെ ഇത് വരെ birthday സർപ്രൈസ് കഴിഞ്ഞില്ലേ...." "കഴിഞ്ഞോ ഇല്ലയോ എന്ന് ഞാൻ തീരുമാനിച്ചോളാം കേട്ടോ..." "എന്ത് തീരുമാനിക്കുന്ന കാര്യമാ ഏട്ടാ... പാർട്ടി ആണോ..."(കിച്ചു) "ദെ വന്നു അടുത്തത്.. നീയൊക്കെ കൂടി എന്റെ കഞ്ഞിയിൽ പാറ്റ ഇടാൻ ഇറങ്ങിയേക്കുവാണോഡെയ്..." "പാറ്റയോ കഞ്ഞിയോ എന്തുവാ ഏട്ടാ തിന്നുന്ന കാര്യം ഒക്കെ പറയണേ.. പാറ്റ എന്തിനാ... കഞ്ഞി എന്തിനാ.. നമുക്ക് വല്ല ബർഗറും ഷേക്കും ഒക്കെ കഴിക്കാം..."

"എന്റെ പൊന്ന് കിച്ചു നീ അഭിനയിക്കുന്നതാണോ അതോ പണ്ടേ ഇങ്ങനെ ആണോ..." "എങ്ങനെ..." "ഒന്നുമില്ല പൊന്നെ നമിച്ചു..." "അല്ലെങ്കിലും എന്നെ കണ്ടാൽ പറയില്ലേ കഴിവ് ഉള്ള ആള് ആണെന്ന്... അഭിനയിക്കാൻ നല്ലോണം അറിയാം.. ടിക്കറ്റോക്കിൽ എനിക്ക് 2k followers ഉണ്ടാരുന്നു അറിയോ...അപ്പോഴേക്കും അത് പോയില്ലേ.. വളർന്നു വന്ന ഒരു ഭാവി നടനെ ആണ് tiktok ബാൻ ചെയ്തതിലൂടെ കളഞ്ഞത്..." "..ഇതിനെ കൊണ്ട് വല്ല ചൈനയിൽ കൊണ്ട് ഇടെടാ നീരവേ.. അവനും അവന്റെ ഒരു ടിക്കറ്റോക്കും" "ഒരു കലാകാരനെ ആണ് നിങ്ങൾ ഇങ്ങനെ അപമാനിക്കുന്നത്.." "നീ സിനിമയിൽ കേറിയാൽ ആ പാവം സിനിമക്കാരുടെ അവസ്ഥ.. ഹോ അവർ നിന്നെ എങ്ങനെ സഹിക്കുമോ എന്തോ..." "ഞാൻ അവരെ സഹിക്കേണ്ടി വന്നേനെ.. അഭിനയിക്കാൻ അറിയാത്ത ഹീറോയിൻ ഒന്നും എനിക്ക് വേണ്ട.. എനിക്ക് ഈ രശ്മികയെ പോലെ ഉള്ള നല്ല ഹീറോയിൻ വേണം..."

"നീ ചെല്ല് ഇപ്പൊ തന്നെ കിട്ടും... സിനിമയിൽ മേക്കപ്പ് മാൻ ആയി പോലും നിനക്ക് കേറാൻ പറ്റുമെന്നു എനിക്ക് തോന്നുന്നില്ല.."(നീരവ്) "ഞാൻ കാണിച്ചു തരാം നോക്കിക്കോ അത് പോലൊരു പെണ്ണ് ആയിരിക്കും എന്റെ ജീവിതസഖി..." "ആശംസകൾ മകനെ..." "താങ്ക്സ് നീരാവേട്ട...." "ഒന്ന് നിർത്തിക്കെ.. നിങ്ങൾ എല്ലാം ഇവിടെ പറഞ്ഞു കൊണ്ടിരുന്നോ എന്നെ ആരേലും മൈൻഡ് ആക്കുന്നുണ്ടോ.."(മിതു) "എന്തോ എങ്ങനെ.. ഇത്രേം നേരം ഈ കാമുകന്റെ കൂടെ മിണ്ടിയും പറഞ്ഞു ഇരുന്നത് പോരെ നിനക്ക്.. ഞങ്ങൾ നിന്റെ ചെക്കനോട് കുറച്ചു നേരം ഒന്ന് മിണ്ടിക്കോട്ടെ പെണ്ണെ..."(കിച്ചു) "എന്നാ മിണ്ടിക്കൊ.. ഞാൻ ക്ലാസ്സിൽ പൊക്കോട്ടെ...". "മോള് എങ്ങോട്ടാ.. ക്ലാസ്സ്‌ കട്ട്‌ ചെയ്താ ഞാൻ വന്നെ.. അവള്മാർ ആണെങ്കിൽ ക്യാന്റീനിൽ ഉണ്ട്.. പിന്നെ നീ ഒറ്റക്ക് ക്ലാസ്സിൽ കേറാൻ പോയി മിസ്സിന്റെ കയ്യിന്നു വാങ്ങി കൂട്ടണോ..."

"ഡെയ് ഇങ്ങനെ പോയാൽ exam എങ്ങനെ എഴുതും ക്ലാസ്സ്‌ കട്ട്‌ ചെയ്തോണ്ടിരുന്നാൽ..." "അത് ഇപ്പൊ ഓർത്താൽ പോരാരുന്നു.. മോള് ക്ലാസ്സിലേക്ക് ആണെന്ന് പറഞ്ഞു പോയി ഇങ്ങോട്ടേക്കു വന്നപ്പോൾ ഓർക്കണം ആയിരുന്നു.. ഇനി പോയിട്ട് കാര്യം ഇല്ല..." "അത് ശരിയാ.. ഇവൾക്ക് ഈയടെ ആയി കുറച്ചു മടി കൂടുന്നുണ്ട് അല്ലെ കിച്ചു..."(റിദു) റിദു പറഞ്ഞതും മിതു അവനെ നോക്കി കണ്ണുരുട്ടി.. അവൻ അവളെ നോക്കി സൈറ്റ് അടിച്ചു കാണിച്ചതും അവളുടെ നോട്ടം ക്ലോസ്.. "അതെ അളിയാ.." കിച്ചു പറഞ്ഞതും മിതു പിന്നെ ഉന്നം ഇട്ടത് കിച്ചുവിനെ ആണ്.. "നിന്നെ അന്ന് മുതലേ ഞാൻ നോട്ടം ഇട്ടതാ.. എനിക്ക് ഇട്ടു പാര പണിയുമോ നീ..." "അത് പിന്നെ.. നിന്റെ കെട്ടിയോന്റെ ഈ ഇടിവള ഇട്ടുള്ള ഈ കൈ കൊണ്ട് തല്ല് വാങ്ങി കൂട്ടാൻ വയ്യാത്തോണ്ടാ ഞാൻ..." "അപ്പൊ ഞാൻ നിന്നെ വെറുതെ വിടും എന്ന് തോന്നിയോ.."

"ഇല്ല.. പക്ഷെ നീ എന്നെ അടിക്കാൻ വരും മുൻപ് ഞാൻ ദെ ഇങ്ങനെ ഓടുമല്ലോ..." അതും പറഞ്ഞു കിച്ചു ഒരൊറ്റ ഓട്ടം വെച്ചു കൊടുത്തു.... കിച്ചു പോയ പുറകെ മിതുവും ഓടി.. രണ്ടും കൂടി ഓടുന്നത് കണ്ടു റിദുവും നീരവും ചിരിച്ചു കൊണ്ട് പിന്നാലെ പോയി.. "ഡാ അവിടെ നിൽക്ക് കിച്ചു..." "എന്തിനാ ഞാൻ ആയിട്ട് എന്റെ കുഴി തോണ്ടണെ..." "നീ പിന്നെ ഇത്രെയും നേരം നിനക്ക് ഉള്ള കുഴി ആണെടാ കുഴിച്ചു കൊണ്ടിരുന്നത്.. ഇനി മണ്ണ് കൂടി ഇട്ടാൽ മതി കൂടെ നിന്നെയും..." "അയ്യോ വേണ്ട എനിക്ക് ശ്വാസം മുട്ടും.. നിനക്ക് ബുദ്ധിമുട്ടില്ലെങ്കിൽ ഒരു ഫാൻ കൂടി ഫിറ്റ്‌ ചെയ്തു തരണേ... പാതാളത്തിൽ ഒക്കെ ചൂട് ആണെന്നെ.... എനിക്ക് പിടിച്ചു നിൽക്കാൻ പറ്റില്ല അതാ.. ഹോ... ഈ മാവേലിയെ ഒക്കെ സമ്മതിക്കണം..." "നിനക്ക് ഞാൻ ഫാൻ അല്ലടാ ac ഫിറ്റ്‌ ചെയ്തു തരാം.. കൂടെ ഒരു സിമ്മിങ് പൂളും നിനക്ക് പാതാളത്തിൽ കിടന്നു നീന്താൻ..."

"അതൊക്കെ നിനക്ക് ബുദ്ധിമുട്ട് ആവില്ലേ..." "ഡാ കുരങ്ങാ അവിടെ നിൽക്കാൻ.." "ഇല്ല മോളെ.. നിന്റെ കെട്ടിയോനെക്കാൾ പവറിൽ ഓടാൻ എനിക്ക് പറ്റും.. നീ ഇന്നെങ്ങും എന്റെ അടുത്ത് എത്തില്ല..." "ഡാ ചുള്ളികമ്പേ... നീ ആ പറഞ്ഞ റിദുവേട്ടന്റെ മുന്നിൽ പോയി നിൽക്കുമ്പോൾ ഈ പവർ ഇല്ലല്ലോടാ..." "അത് പിന്നെ അങ്ങേരുടെ ആ കൈ കൊണ്ട് ഉള്ള ഒരെണ്ണം മതി എന്റെ നടു ഒടിയാൻ അതാ..." "നീ അവിടെ നിൽക്കുന്നുണ്ടോ.." "ഇല്ലടി...." കിച്ചു ഓടി പോയതും മിതുവും പിന്നാലെ പോയി.. അവസാനം കിച്ചു ചെന്ന് ഒരാളെ ഇടിച്ചിട്ടു... "നശിപ്പിച്ചു.. ഇവന് നോക്കി ഓടിക്കൂടെ.. ഇനി ആരാണോ ആവോ വീണേ..."(മിതു) മിതു ഓടി എത്തി വീണ ആളെ നോക്കിയതും അമ്പരന്നു.... താഴെ വീണ കിച്ചു പൊടിയും തട്ടി കൈ കുടഞ്ഞു എഴുന്നേറ്റപ്പോൾ ആണ് മുന്നിൽ കിടക്കുന്ന ആളെ കണ്ടത്...

ആ ആളെ കണ്ടതും കിച്ചു വയറു പൊത്തി കിടന്നു ചിരിക്കാൻ തുടങ്ങി... ഇത് കണ്ടു മിതു ചിരിക്കണോ കരയണോ എന്നാ അവസ്ഥയിൽ കിച്ചുവിനെ നോക്കി... "അപർണേ വാ ഞാൻ പിടിക്കാം.." അവസാനം മിതു വീണു കിടന്ന അപ്പുവിന് നേരെ കൈ നീട്ടി.. അപ്പോഴും കിച്ചു കിടന്നു ചിരിക്കുവാണ്.. അപ്പു വീണപ്പോൾ അവിടെ കിടന്ന കരിയില ഒക്കെ അവളുടെ തലയിൽ കൊമ്പ് പോലെ ഒക്കെ നിൽപ്പുണ്ടാരുന്നു പിന്നെ ചുളികമ്പു പോലെ എന്തൊക്കെയോ അവളുടെ തലയിൽ തങ്ങി നിൽപ്പുണ്ടാർന്നു... അവളുടെ പഫ് കെട്ടിയ മുടി ആകെ അലങ്കോലം ആയി പോയിരുന്നു.. ഇതെല്ലാം കണ്ടാണ് കിച്ചുവിന്റെ ചിരി.. മിതുവിന് ചിരി വരുന്നുണ്ടെങ്കിലും അവൾ അത് കടിച്ചു പിടിച്ചു നിന്നു അവൾക്ക് നേരെ കൈ നീട്ടി നിന്നു.. "എനിക്ക് എങ്ങും വേണ്ട നിന്റെ സഹായം... അവളും അവളുടെ ഒരു കിച്ചുവും.. രണ്ടിനും കണ്ണ് കാണില്ലേ..."(അപ്പു)

"അറിയാതെ തട്ടിയതല്ലേ അപ്പു..."(മിതു) "അപ്പുവൊ ആരുടെ അപ്പു.. നീ എന്നെ അങ്ങനെ വിളിക്കണ്ട.. എന്റെ റിദുവേട്ടൻ മാത്രം അങ്ങനെ വിളിച്ചാൽ മതി.." "ഓ ശരി നീ എഴുന്നേൽക്കുന്നെങ്കിൽ എഴുന്നേൽക്ക് കൈ നീട്ട്.." "നിന്നോട് ഞാൻ പറഞ്ഞില്ലെടി നിന്റെ സഹായം ഒന്നും എനിക്ക് വേണ്ട എന്ന്.. മുന്നിൽ നിന്ന് ഒന്ന് പോയി താടി..." "ഡീ.. നീ പോകാൻ പറയുമ്പോൾ പോകാൻ ഇവൾ നിന്റെ അടിമ അല്ല.. വീണെങ്കിൽ കണക്കായി പോയി.. അല്ല പിന്നെ..."(കിച്ചു) "ഡാ.. നീ കൂടുതൽ എന്റെ അടുത്ത് കളിക്കല്ലേ മോനെ..."(അപ്പു) "ഒന്ന് പോടീ പൂതനെ... പുട്ടി അടിച്ചു അവൾ ഇറങ്ങിക്കോളും കണ്ണ് കാണാതെ എന്നിട്ട് മനുഷ്യനെ തള്ളി ഇടാൻ ആയി മുന്നിൽ തന്നെ നടക്കും.. അതെങ്ങനെയാ മുഖത്തു പോരാഞ്ഞിട്ട് ആ കണ്ണിൽ കൂടി ഉള്ള ചായവും വർണവും പൂശി വെച്ചേക്കുവല്ലേ പിന്നെ എങ്ങനെ കണ്ണ് കാണാൻ ആണ്.." "ഡാ..."

"പോടീ.... മിതു നീ വാ..." കിച്ചു മിതുവിന്റെ കയ്യും പിടിച്ചു മുന്നോട്ട് നടക്കാൻ ചെന്നതും അപ്പു എഴുന്നേറ്റു അവർക്ക് മുന്നിൽ തടസ്സം നിന്നു.. "എന്താടി നിനക്ക് വേണ്ടേ .."(കിച്ചു) "എനിക്ക് റിദുവേട്ടനെ വേണം..." "അതിനു അത് ഏട്ടനോട് പോയി പറ.. ഇവൾ എന്ത് വേണം.." "ഇവളാ എന്റെ ഏട്ടനെ തട്ടി എടുത്തേ." "ദെ അപ്പു ഞാൻ ആരെയും തട്ടി എടുത്തില്ല.."(മിതു) "നീ കൂടുതൽ ഒന്നും പറയണ്ട.. നിന്നെ കുറിച്ച് പലതും ഞാൻ അറിഞ്ഞു.. ഫസ്റ്റ് ഇയർ വേറെ കോളേജിൽ അല്ലാരുന്നോ.. അവിടെ ആരായിരുന്നു മോളുടെ lover... അവനെ തേച്ചിട്ട് ആയിരിക്കും ഇങ്ങോട്ട് വന്നത്. നിന്റെ സ്വാഭാവത്തിന് അവിടെ നല്ല പേര് സമ്പാദിച്ചിട്ട് ആയിരിക്കും ഇങ്ങോട്ട് കെട്ടിയെടുത്തെ..." "ദെ അപ്പു മാന്യമായി സംസാരിച്ചില്ലെങ്കിൽ നീ എന്റെ സ്വഭാവം നേരിട്ട് അറിയും.."

"ഇനി എന്ത് അറിയാൻ ആടി.. എല്ലാം അറിഞ്ഞു.." "എന്റെ മിതു ഈ കുപ്പു കിടന്നു ചിലക്കുന്നത് കേൾക്കാതെ നീ വാ നിന്നെ റിദുവേട്ടൻ തിരക്കുന്നുണ്ടാവും...ഈ കുരക്കും പട്ടി കടിക്കില്ലെന്നാ.. അത് കൊണ്ട് ഇവൾ കിടന്നു കുരക്കട്ടെ.. നീ വാ..."(കിച്ചു) "ഡാ.. നീ കൂടുതൽ നെഗളിക്കല്ലേ... നിനക്ക് എന്നെ അറിയില്ല..." "അയ്യോടാ ഞാൻ അങ്ങ് പേടിച്ചു പോയി.. ഒന്ന് പോ പെണ്ണെ..." "നീ പോടാ... ഡീ നിനക്കിട്ടു ഇത്രെയും പണി തരാമെങ്കിൽ ഇനിയും തരാൻ ഞങ്ങൾക്ക് അറിയാം.. ഓർക്കുന്നുണ്ടല്ലോ മോള് നിന്റെ തന്തയുടെ അവസ്ഥ.. ഇനിയും അങ്ങേരെ പെട്ടിയിൽ കിടത്തിയാലേ നീ അടങ്ങു എന്നാണെങ്കിൽ ഇനിയും ഈ കോളേജിൽ നിന്റെ ഫോട്ടോസ് വരും..." "ഡീ..."(മിതു) അതിനുള്ള മറുപടി മിതു കൊടുത്തത് കൈ കൊണ്ട് ആയിരുന്നു... കരണം പുകഞ്ഞു അപ്പു കലിപ്പോടെ അവളെ നോക്കി... "നീ കൂടുതൽ ഡയലോഗ് ഇനി അടിക്കണ്ട ഇത്രേം നേരം പറഞ്ഞിട്ടും ഞാൻ ഒന്നും മിണ്ടിയില്ല..

പക്ഷെ എന്റെ അച്ഛയെ പറഞ്ഞാൽ കൊല്ലും ഞാൻ നിന്നെ...നീ ഒക്കെ കൂടിയ ആ ഫോട്ടോക്ക് പിന്നിൽ എന്ന് എനിക്ക് അറിയാരുന്നു. എന്നിട്ടും ഞാൻ ഒന്നും മിണ്ടാതെ നിന്നത് നിന്നെ പേടിച്ചിട്ട് അല്ല.. നിന്നെ പെങ്ങളെ പോലെ കാണുന്ന റിദുവേട്ടനെ ഇത് പറഞ്ഞു നിങ്ങൾ തമ്മിൽ തെറ്റണ്ട എന്ന് കരുതിയിട്ടാ..."(മിതു) "ഓ നീ ആണോ ഞങ്ങളെ പിരിക്കാൻ നടക്കണേ.. ഞങ്ങൾ പിരിയില്ലെടി.. നീ എന്തൊക്കെ പറഞ്ഞാലും ഏട്ടൻ വിശ്വസിക്കില്ല... " "അത് നീ പറയണ്ട കുപ്പു... ഏട്ടന് ഇപ്പൊ നിന്നെക്കാൾ വിശ്വാസം മിതുവിനെ തന്നെ ആണ്..."(കിച്ചു) "അതൊക്കെ ഇവൾ ഏട്ടനെ മയക്കി എടുത്തതാണെന്നു ഈ കോളേജിൽ മുഴുവൻ പാട്ട് ആണ്... ഇനിയും നീ ഏട്ടന്റെ പിന്നാലെ നടന്നാൽ ഞാനും നിരഞ്ജൻ ഏട്ടനും കൂടി ഒന്ന് കൂടി ഒന്നിക്കും.. നിനക്ക് ഉള്ള പണിയും തന്നിരിക്കും..." "നീയും നിന്റെ ഒരു നിരഞ്ജനും..അവനുള്ളത് ഇടക്കിടക്ക് റിദുവേട്ടന്റെ കയ്യിന്നു നല്ലോണം കിട്ടുന്നുണ്ട് ഇനി നിനക്ക് കൂടി ഉള്ളു കിട്ടാൻ..."(മിതു)

"എനിക്ക് കിട്ടും.. ഏട്ടന്റെ പെണ്ണ് എന്നുള്ള സ്ഥാനം.. നിന്നെ ഞാൻ ഏട്ടന്റെ ഉള്ളിന്നു പറിച്ചു മാറ്റിയിരിക്കും..." "നാണമില്ലെടി.. സ്വന്തം പെങ്ങളെ പോലെ കണ്ടവനെ കേറി പ്രേമിക്കാൻ... കഷ്ടം.."(കിച്ചു) "ഞാൻ പ്രേമിച്ചാൽ നിനക്ക് എന്നാടാ.. നീ പോടാ...." "ദെ അപ്പു.. നിനക്ക് അങ്ങനെ ഒരു വിചാരം ഉണ്ടെങ്കിൽ അത് മനസ്സിൽ നിന്നു നുള്ളി കളഞ്ഞോ.. അതാ നല്ലത്.."(മിതു) "അതാണ് എനിക്കും പറയാൻ ഉള്ളത്... ഏട്ടന്റെ പണം കണ്ടാണ് നീ ഏട്ടനെ സ്നേഹിക്കുന്നത് എന്ന് എനിക്ക് അറിയാം.. നാണം ഇല്ലല്ലോടി പണത്തിനു വേണ്ടി ഇങ്ങനെ ഏട്ടന്റെ പിന്നാലെ നടക്കാൻ... അല്ലെങ്കിലും കാശ് ഉള്ളവനെ കാണുമ്പോൾ നിന്നെ പോലുള്ളവർ അങ്ങനെ ആണ്.." അപ്പു അത് പറഞ്ഞതും മിതുവിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല...

അവളുടെ ഉള്ളിൽ പഴയ പല കാര്യങ്ങളും മനസ്സിലേക്ക് വന്നു... അവൾ കരഞ്ഞു കൊണ്ട് അവിടെ നിന്നും ഓടി പോയി... ഇത് കണ്ടു കിച്ചുവും അവളുടെ പിന്നാലെ പോയി.. അവൾ പോകുന്നത് കണ്ടു വിജയ ചിരി ചിരിച്ചു പിന്നിലേക്ക് തിരിഞ്ഞു നടന്ന അപ്പു കാണുന്നത് മരത്തിന്റെ പിന്നിൽ നിൽക്കുന്ന റിദുവിനെയും നീരവിനെയും ആണ്.. റിദുവിന്റെ കണ്ണുകൾ കോപം കൊണ്ട് ചുവന്നിരുന്നു.. അപ്പു ഇത് കണ്ടു ആദ്യം ഒന്ന് പേടിച്ചു.. അവൾ രണ്ടും കല്പിച്ചു അവനെ വിളിച്ചു.. "റി... ദു.. വേട്ട..." അവളുടെ തൊണ്ട ഇടറിയിരുന്നു.. ശബ്ദം പുറത്തേക്ക് വരാതെ തങ്ങി നിന്നു...........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story