അഗ്നിസാക്ഷി: ഭാഗം 44

agnisakshi

എഴുത്തുകാരി: MALU

റിദു അടുത്തേക്ക് വരുന്തോരും അപ്പുവിന്റെ ഉള്ളിൽ ഒരു പേടി രൂപപ്പെട്ടു.. അവൾ അവനെ നോക്കി ഒന്ന് ചിരിക്കാൻ ശ്രെമിച്ചെങ്കിലും റിദുവിന്റെ കോപം ഒട്ടും കുറഞ്ഞില്ല.... അവൻ അവളുടെ അടുത്ത് വന്നു നിന്നതും അവൾ ഒന്ന് കൂടി അവനെ വിളിച്ചു.. "റിദുവേട്ട..." കരണം നോക്കി ഒരെണ്ണം കൊടുത്തു അപ്പൊ തന്നെ റിദു അവൾക്ക്... അവൾ പറഞ്ഞത് ഒക്കെ റിദു കേട്ടെന്ന് അതോടെ അവൾക്ക് മനസ്സിലായി.. "ഏട്ടാ ഞാൻ..." "മിണ്ടരുത് നീ... നിന്നെ ഞാൻ സ്നേഹിച്ചത് ഒക്കെ വെറുതെ ആണല്ലോ അപ്പു... " "അത് ഏട്ടാ ഞാൻ.." "മിതു എന്തിനാ കരഞ്ഞു കൊണ്ട് പോയത്.." "അത് പിന്നെ..." "പറയെടീ...." "അവൾ എന്നെ തള്ളി ഇട്ടപ്പോൾ അതിന്റെ ദേഷ്യത്തിൽ ഞാൻ.." "നിന്നെ തള്ളി ഇട്ടത് അവൾ ആണോ..." "അതെ...". "അപ്പൊ പിന്നെ കിച്ചു തള്ളിയിട്ടത് നിന്റെ പ്രേതത്തെ ആണോടി..." "ഏട്ടാ.." "മിണ്ടരുത് നീ... ഞാൻ കേട്ടു നീ പറഞ്ഞത് എല്ലാം.. നിനക്ക് എന്നോട് സഹോദരൻ എന്നതിൽ ഉപരി എന്തെങ്കിലും ഉണ്ടോ അപ്പു.." "അത്.." "എന്തെങ്കിലും ഉണ്ടെങ്കിൽ വാ തുറന്നു പറയെടീ... വെറുതെ എന്നെ കൊണ്ട് വാങ്ങി കൂട്ടരുത് ഇനി..." "ഉണ്ട് ഏട്ട..നെ എനി...ക്ക് ഇ..ഷ്.ടം ആണ്..." "എന്ന് വെച്ചാൽ നീ എന്നെ പ്രണയിക്കുന്നു എന്നാണോ പറഞ്ഞു വരുന്നത്..." "അതെ...." ഇത്തവണ റിദുവിന് ഞെട്ടൽ ഒന്നും ഉണ്ടായില്ല..

അവൻ എല്ലാം കേട്ടതാണല്ലോ നേരത്തെ.. പക്ഷെ നീരവ് വായും പൊളിച്ചു ഒരു നിൽപ്പായിരുന്നു..... "ഡാ...." എവിടെ അവൻ ഇപ്പോഴും ആ നിൽപ്പ് തന്നെ ആണ്.. റിദു അവനെ തട്ടി വിളിച്ചതും അവൻ വല്ലാത്തൊരു അവസ്ഥയിൽ റിദുവിനെ നോക്കി.. "നീ ഞെട്ടണ്ട.. എല്ലാം ഇവൾ പറഞ്ഞത് കുറച്ചു മുൻപേ നമ്മൾ കേട്ടതല്ലേ ഇനി എന്തിനാ ഞെട്ടുന്നത്... നീ പോയി മിതുവിനെ കൂട്ടി കൊണ്ട് വാ..." "എന്തിനാടാ..."(നീരവ്) "നീ കൂട്ടികൊണ്ട് വാടാ.. അവളും കൂടെ അടുത്ത് ഉണ്ടെങ്കിലേ എനിക്ക് മറുപടി കൊടുക്കാൻ പറ്റു.. പോയി വിളിച്ചിട്ട് വാ..." "വേണ്ട ഏട്ടാ.. മിതു ഇവിടെ ഉണ്ട്.. അവിടെ നിന്നു കരയുകയായിരുന്നു.. ഏട്ടനോട് പറയും എന്ന് പറഞ്ഞപ്പോൾ കരച്ചിൽ ഒക്കെ നിർത്തി എന്റെ കൂടെ വന്നു"(കിച്ചു) കിച്ചുവിന്റെ പിന്നിൽ നിൽക്കുന്ന മിതുവിനെ കണ്ടതും റിദുവിന്റെ ഉള്ളിൽ ഒരു നീറ്റൽ ഉണ്ടായി.. അവളുടെ കണ്ണുകൾ ഒക്കെ കലങ്ങിയിട്ടുണ്ടാരുന്നു... "മിതു......" റിദു വിളിച്ചിട്ടും മിതു ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു... മിതു അടുത്ത് വരില്ല എന്ന് കണ്ടതും റിദു പോയി മിതുവിന്റെ കയ്യും പിടിച്ചു അപ്പുവിന്റെ മുന്നിൽ വന്നു നിന്നു.. റിദു നോക്കിയപ്പോൾ അപ്പോഴും മിതുവിന് അനക്കം ഒന്നുല്ല.. അവൻ അവളെ തോളോട് ചേർത്ത് പിടിച്ചു.. "ഡീ അപ്പു..." മിത്തുവിനെ കലിപ്പിൽ നോക്കി നിന്ന അപ്പു റിദു വിളിച്ചപ്പോൾ ആണ് സ്വബോധത്തിൽ വന്നത്.. "നീ കൂടുതൽ ഇവളെ ഉഴിഞ്ഞു നോക്കണ്ട.. നിനക്ക് എന്നോട് പ്രേമം ആണെന്ന് അല്ലെ പറഞ്ഞേ.. എന്ന കേട്ടോ..

ഇനി ഈ റിധുവിന് ഈ ജന്മത്തിൽ ഇതല്ല അടുത്ത ജന്മം ഉണ്ടെങ്കിലും എന്റെ പെണ്ണായി എന്റെ താലിക്ക് അവകാശിയായി ഇവൾ ഈ മിതു.. ഇവൾ മാത്രമേ ഉണ്ടാവൂ... എന്റെ പ്രണയവും എന്റെ പ്രാണനും എല്ലാം ദെ ഈ നിൽക്കുന്ന ഇവൾ ആണ്... ഇനി ആരൊക്കെ വിചാരിച്ചാലും അത് മാറില്ല.. കാരണം ഞാൻ ഇവളെ സ്നേഹിക്കുന്നത് ആത്മാർത്ഥമായിട്ടാണ്..." "അപ്പൊ എന്റെ ഇഷ്ടം " "ച്ചീ... നിർത്തേടീ.. അവളും അവളുടെ ഒരു പ്രേമവും.. നാണവും മാനവും ഉണ്ടോടീ നിനക്ക്.. സ്വന്തം പെങ്ങളെ പോലെ സ്നേഹിച്ചവനെ കേറി പ്രേമിക്കാൻ..കുടുംബത്തിൽ പിറന്നവൾക്ക് ഒരിക്കലും ഇങ്ങനെ ഒന്നും ചിന്തിക്കാൻ കഴിയില്ല... നിന്നെ ഞാൻ എന്ത് മാത്രം സ്നേഹിച്ചതാ അപ്പു.. നിനക്ക് വേണ്ടി അല്ലെ ഞാൻ ഈ കോളേജിൽ പലരോടും തല്ല് ഉണ്ടാക്കിയത്.. എന്തിനു ഇവളെ പോലും ഞാൻ ആദ്യം ദ്രോഹിച്ചത് നിനക്ക് വേണ്ടി അല്ലെ.. അതിനു വേണ്ടി അല്ലെ ഇവളോട് എനിക്ക് തോന്നിയ ഇഷ്ടം പോലും ഞാൻ മറന്നു ഇവളെ ഞാൻ അന്ന് ഈ കോളേജിൽ നാണം കെടുത്താൻ തീരുമാനിച്ചത്.. ഒക്കെ നിനക്ക് വേണ്ടി അല്ലാരുന്നോ അപ്പു.. ആ നീ എന്നെ.. ശ്ശെ.... എനിക്ക് നിന്നോട് അറപ്പ് തോന്നുന്നു അപ്പു... നിനക്ക് എന്നോട് വെറും ഒരു അട്ട്രാക്ഷൻ തോന്നിയാൽ കുഴപ്പം ഇല്ലാരുന്നു.. പക്ഷെ നിന്നെ ഞാൻ പെങ്ങളെ പോലെ ആണ് കരുതിയത്.. അപ്പൊ ആ നീ എന്നെ പ്രണയിക്കുന്നു എന്ന് പറഞ്ഞാൽ പിന്നെ നിന്നോട് എനിക്ക് വെറുപ്പ്. അല്ലെ അപ്പു ഉണ്ടാകൂ..."

"ഏട്ടാ ഞാൻ..." "വേണ്ട എനിക്ക് ഒന്നും കേൾക്കണ്ട.. പിന്നെ ഒരു കാര്യം മറന്നു നീ മുൻപേ പറഞ്ഞത് എന്താരുന്നു...." "എന്ത്..." "എന്റെ പെണ്ണിനേയും ആ നിരഞ്ജന്റെയും pic വെച്ചു ഇവളെ അപമാനിക്കാൻ നോക്കിയത് നീയും നിരഞ്ജനും കൂടി ആയിരുന്നു അല്ലെ..." "അത്.. അല്ല ഏട്ടാ..." "നീ ഇനി എത്ര നല്ലവൾ ആകാൻ ശ്രേമിച്ചാലും നടക്കില്ല അപ്പു.. കാരണം എല്ലാം ഞാൻ അറിഞ്ഞു കഴിഞ്ഞു.. രണ്ടു ദിവസം മുൻപ് തന്നെ നീ നിരഞ്ജന്റെ പെങ്ങൾ ആണെന്ന് ഞാൻ അറിഞ്ഞതാ.. പിന്നെ ഇങ്ങനെ ഒരു നിമിഷത്തിനാ ഞാൻ കാത്തിരുന്നത്.. നിരഞ്ജന്റെ പെങ്ങൾ അല്ലെ നീ.. അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ കഴിയാത്ത ആ വൃത്തികെട്ടവന്റെ പെങ്ങൾ അപ്പൊ പിന്നെ നീ ഇങ്ങനെ ആയില്ലെങ്കിലേ അതിശയം ഉള്ളു..." "അതെ ഞാൻ നിരഞ്ജന്റെ പെങ്ങൾ തന്നെ ആണ്.. നിങ്ങൾ ഇത്രെയും പറഞ്ഞ സ്ഥിതിക്ക് എനിക്ക് പറയാൻ ഉള്ളത് കൂടി കേട്ടോ." "നിനക്ക് ഇനി എന്നാടി പറയാൻ ഉള്ളത്.. ഇനി നീ വാ തുറന്നാൽ വല്ല പടക്കവും വെച്ചു ഞാൻ നിന്റെ വാ തകർക്കും.." "കിച്ചു നീ മിണ്ടാതിരിക്ക് അവൾ പറയട്ടെ അവൾക് പറയാൻ ഉള്ളത്..." "എന്താണെന്നു വെച്ചാൽ പറഞ്ഞു തുലയ്ക്കെടി..." "ആരും കൂടുതൽ എന്നോട് തട്ടികേറേണ്ട..ശരി ആണ്.. എനിക്ക് നിങ്ങളോട് പ്രണയം ആണ്.. കണ്ട നാൾ തൊട്ട് അങ്ങനെ തന്നെ ആണ് പക്ഷെ നിങ്ങൾ എന്നെ പെങ്ങൾ ആയി കണ്ടത് എന്റെ കുറ്റം അല്ല..

ഇത്രെയും പറഞ്ഞ സ്ഥിതിക്ക് ഇനി അപ്പു പിന്മാറും എന്ന് കരുതണ്ട.. എനിക്ക് ജീവൻ ഉള്ളടത്തോളം കാലം ഞാൻ ഏട്ടനെ പ്രണയിച്ചു കൊണ്ടിരിക്കും.. അതിൽ മാറ്റം ഇല്ല... പിന്നെ ഞാൻ നിരഞ്ജൻറെ പെങ്ങൾ ആണ്.. അങ്ങനെ ഒരു അബദ്ധം എനിക്ക് പറ്റി പോയി.. എന്നു കരുതി അയാളോടൊപ്പം ചേർന്നു ഏട്ടനെ ദ്രോഹിക്കാൻ ഞാൻ ഒരിക്കലും ശ്രേമിച്ചിട്ടില്ല... നിരഞ്ജനേട്ടൻ റിദുവേട്ടനോട് പ്രശ്നം ഉണ്ടാക്കുമ്പോഴെല്ലാം എനിക്ക് നിരജ്ഞനേട്ടനോട് ദേഷ്യം മാത്രമേ തോന്നിയിട്ടുള്ളു " അത് പറഞ്ഞതും റിദു അവളെ പുച്ഛത്തോടെ നോക്കി. "പിന്നെ ആ pic അതിനു പിന്നിൽ ഞങ്ങൾ തന്നെ ആയിരുന്നു.. ഏട്ടന് വേണ്ടി എനിക്ക് അതിനു കൂട്ട് നിൽക്കേണ്ടി വന്നു.. റിദു ഏട്ടൻ അവളെ വെറുക്കും എന്ന് കരുതി പക്ഷെ നിങ്ങൾ... നിങ്ങൾ ഉടനെ ഇവളെ പ്രേമിക്കാൻ പോയേക്കുന്നു..." "അതേടി.. ഞാൻ ഇവളെ പ്രേമിക്കും . പിന്നെ ഇത്തരം ചീപ്പ് പരുപാടി ചെയ്യാൻ നിനക്ക് നാണം ഇല്ലേ അപ്പു..." "എനിക്ക് എന്തിനു നാണം.. എന്റെ ജീവിതത്തിൽ നാശം ആയി വരുന്നവരെ എല്ലാം ഈ അപ്പു എന്നും ഒതുക്കിയിട്ടേ ഉള്ളു.. പിന്നെയാ ഇവൾ.. നിങ്ങൾക്ക് അറിയോ നിങ്ങൾക്ക് ആദ്യം ഇഷ്ടം തോന്നിയ ശിവ.. അവൾ എന്ത് കൊണ്ട നിങ്ങളോട് ഇഷ്ടം അല്ലെന്ന് പറഞ്ഞു ഇവിടെ നിന്നും മടങ്ങി പോയത് എന്ന് അറിയോ ഈ ഞാൻ കാരണം തന്നെ..

ഞാൻ ആണ് അവളെ ഓരോന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചത്.. അങ്ങനെ അവൾ പോയി.. ഇനി ഇവളെയും നിങ്ങളിൽ നിന്നു ഞാൻ അകറ്റും.." ശിവയുടെ കാര്യം പറഞ്ഞപ്പോ ഒരു തരം നിർവികാരത്തോടെ റിദു അപ്പുവിനെ നോക്കി... റിദുവിന്റെ കൈകൾ മിതുവിന്റെ തോളിൽ നിന്നു അഴഞ്ഞു... അതോടെ അപ്പു സന്തോഷത്തോടെ റിദുവിനെ നോക്കി.. മിതു ശിവയുടെ കാര്യം കേട്ടപ്പോൾ ഇനി റിദുവിന് അവളോട് ഇഷ്ടം ഉണ്ടാകും എന്ന് കരുതി അവൻ കൈ അഴച്ചപ്പോൾ തന്നെ അവിടെ നിന്നും മടങ്ങി... അവൾ പോകുന്നത് നോക്കി നിന്ന റിദുവിന്റെ അടുത്തേക്ക് അപ്പു ഒന്നുടെ അടുത്ത് നിന്നു "എന്താ ശിവ നിരപരാധി ആണെന്ന് അറിഞ്ഞപ്പോൾ അവളോട് വീണ്ടും ഇഷ്ടം തോന്നിയോ.." "അതിനു നീ അല്ല ഞാൻ.. നിന്നെ പോലെ നെറികേട് കാണിക്കാൻ എന്നെ കിട്ടില്ല.. ശിവ അവൾക്ക് നീ പറഞ്ഞത് കേട്ട് ഇവിടെ നിന്നു പോകാൻ നിന്ന നേരം മതിയാരുന്നല്ലോ എന്നോട് ഒന്ന് സംസാരിക്കാൻ... അവൾക്ക് എന്നോട് ഇഷ്ടം ഉണ്ടാരുന്നു എന്ന് പറയുന്നല്ലോ.. പ്രണയിക്കുന്ന ആളെ കുറിച്ച് ആരേലും എന്തെങ്കിലും പറയുമ്പോൾ അത് വിശ്വസിക്കാതെ സത്യം മനസ്സിലാക്കാൻ അവൾ ശ്രേമിക്കണം ആയിരുന്നു.. ആരേലും എന്തെങ്കിലും പറയുമ്പോൾ സ്നേഹിക്കുന്നവനെ ഇട്ടിട്ട് പോകുന്നവളെ ഞാൻ എന്ത് വിശ്വസിച്ചു സ്നേഹിക്കും.. അത് കൊണ്ട് അന്നേ ശിവ എന്ന chapter ഈ റിദുവിന്റെ ലൈഫിൽ നിന്നു ഞാൻ ക്ലോസ് ചെയ്തതാണ്.. ഇനി അത് എന്റെ ലൈഫിൽ വീണ്ടും ഉണ്ടാകില്ല..

പിന്നെ ഇനി മിതുവിനെ ഞാൻ വേണ്ടെന്നു വെക്കും എന്ന് നീ കരുതണ്ട.. അത് നിന്റെ വെറും തോന്നൽ ആടി..." "നമുക്ക് കാണാം ഏട്ടാ.. നിങ്ങൾ അവളെ തള്ളി പറയും.. അവൾ ഒരു നല്ല പെണ്ണല്ല.," "ഡീ..... എന്റെ പെണ്ണിനെ കുറിച്ച് അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ..." റിദു അവളുടെ കഴുത്തിൽ കേറി കുത്തി പിടിച്ചതും അവൾ പേടിയോടെ അവനെ നോക്കി.. "ഇനി നിന്റെ നാവിൽ നിന്നു മിതുവിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ ആ നാവ് ഞാൻ പിഴുതു കളയും കേട്ടോടി. അപർണ മോളെ..." റിദു അതും പറഞ്ഞു അവളുടെ കഴുത്തിനു പിടിച്ചു ഒരു തള്ള് കൊടുത്തതും അവൾ പുറകിലേക്ക് വേച്ചു വേച്ചു പോയി.. അവൾ കഴുത്തിൽ പിടിച്ചു വേദന കൊണ്ട് പുളഞ്ഞു.. ശ്വാസം എടുക്കാൻ നല്ലോണം അവൾ പ്രയാസപ്പെട്ടു.. "നിന്നെ ഇനി ഞാൻ തല്ലില്ല.. ഇനി നിന്നെ പോലെ ഒരുത്തിയെ തല്ലിയാൽ എന്റെ കൈ പോലും ചീഞ്ഞു നാറും.. നിന്നെ ഇനി ഉപദേശിക്കാനോ സ്നേഹിക്കാനോ ഒന്നും ഈ റിദു ഇനി വരില്ല... ശിവയെ ഉള്ളിൽ നിന്നു പറിച്ചു മാറ്റിയത് പോലെ നിന്നെയും ഞാൻ എന്റെ മനസ്സിൽ നിന്നു തന്നെ പിഴുതു എറിഞ്ഞു.. ഇനി ഈ അപ്പു എനിക്ക് ആരുമല്ല.. ഇനി പെങ്ങൾ പോയിട്ട് ഒരു പരിചയത്തിന്റെ പേരിൽ പോലും നിന്നെ ഞാൻ സ്നേഹിക്കില്ല.. വെറുത്തു പോയി നിന്നെ ഞാൻ... i hate you....."

റിദു അത്രെയും പറഞ്ഞു പോയതും കിച്ചുവും നീരവും അവളുടെ അടുത്തേക്ക് വന്നു.. "കേട്ടല്ലോ അവൻ പറഞ്ഞത് ഇനി എനിക്കും നിന്നോട് ഒരു ബന്ധം ഇല്ല അപ്പു... അവൻ തന്നത് ഒരെണ്ണം കൂടി ഞാൻ തരുന്നു.."(നീരവ്) അത് പറഞ്ഞു നീരവ് അവൾക്കിട്ട് ഒരെണ്ണം കൂടി പൊട്ടിച്ചു.. അവൾ കവിളിൽ കൈ വെച്ചു ദേഷ്യത്തോടെ അവനെ നോക്കി.. "നീ അല്ല ഇനി നിന്റെ അപ്പൂപ്പൻ വിചാരിച്ചാലും റിദുവിനെ മിതുവിൽ നിന്നും അകറ്റാൻ കഴിയില്ല കേട്ടോടി %%##₹@@%₹₹മോളെ...." നീരവ് കിച്ചുവിനെ കൂട്ടി റിദുവിന്റെ അടുത്തേക്ക് പോയി.. അപ്പു എല്ലാം നഷ്ടപെട്ടവളെ പോലും ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും അവിടെ നിന്നും കരഞ്ഞു കൊണ്ട് വീട്ടിലേക്ക് പോയി.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ഈ സമയം റിദു മിതുവിനെ തിരയുക ആയിരുന്നു.. "അളിയാ നോക്കണ്ട അവൾ വീട്ടിൽ പോയി..."(കിച്ചു) "ഇത്ര നേരത്തെയോ.." "ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞു നമ്മൾ ഒന്നും അറിഞ്ഞില്ല.." "അവൾ എന്താ പറയാതെ പോയെ.." "അവൾ അമ്മുവിനോട് പോലും പറയാതെയാ പോയെ.." "ഡാ അവൾക്ക് ഫീൽ ആയി കാണും.."

"സാരമില്ലഡാ.. അവൾക്ക് അങ്ങനെ എന്നിൽ നിന്നും ഒരു മോചനം ഉണ്ടാവില്ല..നീരവേ . നീ വാ അമ്മുവിനെ കണ്ടു സംസാരിച്ചിട്ട് വാ ഞാൻ ഇവിടെ wait ചെയ്യാം..." റിദു പറഞ്ഞതും നീരവ് അമ്മുവിനെ കാണാൻ പോയി.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ വീട്ടിൽ എത്തിയ മിതു വന്ന ഉടൻ കേറി കിടന്നു.. നല്ലൊരു ദിവസം ആയിട്ടും മിതുവിനെ mood off കണ്ടപ്പോൾ മാധവന് സംശയം ആയി..പിന്നെ കോളേജിലെ എന്തെങ്കിലും പ്രശ്നം ആയിരിക്കും പിന്നീട് ചോദിക്കാം എന്ന് കരുതി മാധവൻ അവളെ കുറച്ചു നേരത്തേക്ക് ഒറ്റക്ക് വിട്ടു.. രാത്രി വരെ മിതു റിദുവിന്റെ ഫോൺ കാൾ പ്രതീക്ഷിച്ചു ഇരുന്നു.. ഇന്ന് നടന്നു റിദുവിന്റെ ഒപ്പം ഉള്ള നല്ല നിമിഷങ്ങൾ അവൾക്ക് സന്തോഷം തോന്നിയെങ്കിലും അപ്പുവിനെ കണ്ടപ്പോൾ തൊട്ടുള്ള കാര്യങ്ങൾ അവളുടെ മനസ്സിൽ വന്നതോടെ അവൾ വീണ്ടും mood off ആയി.. അവൾ ഫോൺ കാൾ നോക്കി ഇരുന്നു മയങ്ങി പോയി.. രാവിലെ അവൾ ഉണർന്നതും പുറത്തു മാധവനോട്‌ സംസാരിച്ചു നിൽക്കുന്നവരെ കണ്ടതും ഞെട്ടി പോയി........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story