അഗ്നിസാക്ഷി: ഭാഗം 45

agnisakshi

എഴുത്തുകാരി: MALU

മിതു അവിടെ സ്റ്റക്ക് ആയി നിന്നതും കിച്ചു വന്നു അവളുടെ തലക്ക് ഇട്ടു ഒരു കൊട്ട് കൊടുത്തു... ബോധം വന്നതും അവൾ ഒരൊറ്റ ഓട്ടം ആയിരുന്നു റൂമിലേക്ക്... "ദേ പോകുന്നു റിദുവേട്ട.. അവൾ..."(കിച്ചു) "നീ റോബോട്ടിനു കീ കൊടുക്കുന്ന പോലെ അവളുടെ തലക്കിട്ടു ഒരെണ്ണം കൊടുത്തില്ലേ.. ആ എഫക്റ്റിൽ പോയതാവും.."(റിദു) "എന്നാലും എന്റെ മിതുവേ.... അല്ല ഏട്ടാ രാവിലെ നമ്മളെ കണ്ടത് കൊണ്ട് പെണ്ണ് ഞെട്ടി പോയി എന്ന് തോന്നുന്നു.. മുങ്ങിയതാണെന്നു തോന്നുന്നു ഇനി പൊങ്ങുമോ അവൾ..." "പൊങ്ങിയില്ലെങ്കിൽ ഞാൻ പൊക്കും അവളെ..." റിദു കിച്ചു കേൾക്കാൻ മാത്രം പാകത്തിൽ പറഞ്ഞു.. "മക്കളെ... അവൾ ഇന്നലെ വന്നപ്പോൾ മുതൽ വല്ലാത്ത moodoff ആയിരുന്നു.. ഞാൻ ഒന്നും ചോദിച്ചു വിഷമിപ്പിച്ചില്ല അവളെ...

പക്ഷെ എന്തോ മനസ്സിൽ ഉണ്ടെന്നു മനസ്സിലായി... രാത്രി മുറിയിൽ വെളിച്ചം ഉണ്ടാരുന്നു.. ഇന്നലെ ഉറങ്ങിയിട്ടില്ല എന്ന് തോന്നുന്നു.. അങ്ങനെ ലേറ്റ് ആയി ഉണരുന്നവൾ അല്ല അവൾ.. ഇന്ന് എന്ത് പറ്റിയോ ആവോ..."(മാധവൻ) "അത് അച്ഛാ.. അവളുടെ bday അല്ലാരുന്നോ ഇന്നലെ അപ്പൊ ഞങ്ങൾ ചെറിയ ഒരു പണി കൊടുക്കാൻ വേണ്ടി ഒന്ന് പിണങ്ങി അതാ.. സാരമില്ല ഞങ്ങൾ മാറ്റിക്കോളാം പിണക്കം ഒക്കെ.."(അമ്മു) "അതിനു അമ്മു വേണ്ട ഈ റിദുവേട്ടൻ തന്നെ ധാരാളം.."(കിച്ചു) "എന്താ മോനെ പറഞ്ഞേ..."(മാധവൻ) "അല്ല ഞങ്ങളോട് അടി ഉണ്ടാക്കാനും പിണങ്ങാനും ഇണങ്ങാനും ഒക്കെ ഈ ഏട്ടൻ കഴിഞ്ഞേ വേറെ ആളുള്ളൂ.." "അത് അങ്ങനെ അല്ലെ വരൂ.. സാവിത്രിയുടെ മോൻ അല്ലെ.. അവളും ഇങ്ങനെ ആയിരുന്നു എന്നോടും ലക്ഷ്മിയോടും..

നിങ്ങൾ വാ അകത്തിരിക്കാം...." എല്ലാവരും കൂടി അകത്തേക്ക് കയറിയതും റൂമിൽ നിന്നു ഇറങ്ങിയ മിത്ര അകത്തു കയറി റൂം അടച്ചു.. "അതാരാ അച്ഛാ...."(ദേവു) "അത് എന്റെ ഇളയ മകൾ ആണ് മിത്രേയ.. നിങ്ങൾക്ക് അറിയില്ലേ മിതു മോള് പറഞ്ഞിട്ടില്ലേ..." "ആ ഉണ്ട്.. അല്ല ഞങ്ങളെ കണ്ടിട്ട് എന്താ വാതിൽ അടച്ചത്..." "അവൾ അങ്ങനെ ഒരു പ്രതെയ്ക ടൈപ്പ് ആണ് മക്കളെ.. നിങ്ങൾ അത് കാര്യം ആക്കണ്ട..." മാധവൻ അതും പറഞ്ഞു അകത്തേക്ക് പോയതും ദേവൂവും അമ്മുവും കൂടി കിച്ചുവിന്റെ അടുത്തേക്ക് പോയി.. "കിച്ചുവെ..."(അമ്മു) "എന്നാടി..." "നമുക്ക് ആ മിത്രയേ ഒന്ന് set ആക്കിയാലോ..." "ദേ ഈ ഇരിക്കുന്ന ജഗ്‌ എടുത്തു ഞാൻ തലയ്ക്കടിക്കും.. അറിഞ്ഞോണ്ട് ആരേലും ട്രെയിനിന്റെ മുന്നിൽ കൊണ്ട് തല വെക്കുവോടി..."

"അപ്പൊ മോന് പേടി ഉണ്ട് അല്ലെ..."(ദേവു) "പിന്നെ അവളേ ഒക്കെ എന്റെ കയ്യിൽ കിട്ടിയാൽ മര്യാദ പഠിപ്പിക്കും ഞാൻ.." "അങ്ങ് ചെല്ല് ഇപ്പൊ തന്നെ..." "ഡേയ് നിങ്ങൾ ഇവിടെ കറങ്ങി നിൽക്കാതെ അവളെ പോയി വിളിച്ചോണ്ട് വാ..."(റിദു) "ആരെ..."(അമ്മു) "വേറെ ആരെയാടി.. ഏട്ടന്റെ പെണ്ണിനെ... ഇപ്പൊ വന്നു വന്നു കൊച്ചിനെ കാണാതെ ഇരിക്കാൻ വയ്യ ഏട്ടന്..."(കിച്ചു) "നീ ഇനി വാ തുറന്നാൽ നീ പിന്നെ ഈ അടുത്തെങ്ങും നേരെ ചൊവ്വേ ഇരിക്കില്ല..."(റിദു) "അതെന്താ..." "അത് വാ മോന് ഞാൻ തരാം..." "വേണ്ട ഏട്ടാ.. ആ തരാൻ പോകുന്ന സമ്മാനം എനിക്ക് ഇപ്പൊ വേണ്ട..." "എന്ന മിണ്ടാതിരിക്ക്..." "ഞാൻ ഇനി വാ തുറക്കില്ല... പോരെ.."

"അങ്ങനെ ഒന്നും തീരുമാനം എടുക്കല്ലേ എന്റെ കിച്ചുവെ...."(ദേവു) "മിണ്ടാതിരിക്ക് പിള്ളേരെ നീ ഒക്കെ കൂടി എനിക്ക് പെട്ടി അടിപ്പിക്കും ഇങ്ങേരെ കൊണ്ട്..."(കിച്ചു) റിദു അത് കേട്ട് ചിരിച്ചു കൊണ്ട് മാധവന്റെ അടുത്തേക്ക് പോയി... "എടി പിള്ളേരെ എനിക്ക് വിശക്കുന്നു..."(കിച്ചു) "നിന്നോട് food കഴിച്ചിട്ട് വരാൻ അല്ലെ ഞങ്ങൾ പറഞ്ഞേ.. അതിനു മുന്നേ ചാടി കേറി വരാൻ പറഞ്ഞോ..."(അമ്മു) "ഡീ.. ഞാൻ കഴിച്ചതാ.. പക്ഷെ ഇപ്പൊ വിശക്കുന്നു.. വയറ്റിൽ നിന്നു ഒരു കാളൽ..." "നിന്റെ വയറ്റിൽ എന്താടാ കോഴിയും കുഞ്ഞുങ്ങളും ഉണ്ടോ... ഇതിനെ ഇന്ന് പോകും വരെ സഹിക്കണമല്ലോ ഈശ്വരാ..."(ദേവു) "വല്ല മാങ്ങയും ചക്കയും ഒക്കെ ഉണ്ടോന്നു നോക്ക്.. നിനക്ക് പിന്നെ അതൊക്കെ ആണല്ലോ കോളേജിൽ നിന്നു പോകുമ്പോൾ പണി.. കണ്ട മരത്തിൽ ഒക്കെ വലിഞ്ഞു കേറുന്ന കുരങ്ങൻ..."(അമ്മു) "അത് ഓർമിപ്പിക്കല്ലേ മക്കളെ...

ഇവിടുത്തെ പേരമരത്തിൽ കേറിയത് മാത്രം ഓർമ ഉണ്ട് പിന്നെ ഫ്ലൈറ്റ് ലാൻഡ്‌ ചെയ്യുന്ന പോലെ മോളിൽ നിന്നു താഴോട്ട് ഒരു വരവ് ആയിരുന്നു.ഉറുമ്പുകൾ എല്ലാം കൂടി അത് പോലത്തെ അറ്റാക്ക് ആയിരുന്നു.. പാവം ഞാൻ.." "നീ എന്താ പറഞ്ഞേ ഇവിടുത്തെ പേരമരമോ.. അതിനു നീ എപ്പോ ഇവിടെ വന്നു.."(ദേവു) "അത് പിന്നെ.. ദേവു.. അതില്ലേ.. ഞാൻ.." "എന്തുവാടെ.." "ഞാൻ.. നേരത്തെ ഒരു തവണ കോളേജിലേക്ക് വരും വഴി ഒരു വീട്ടിൽ കേറി അപ്പൊ ഉണ്ടായ കാര്യമാ പറഞ്ഞേ..." "ഇവന് വിശപ്പ് കേറി വട്ടായി എന്ന അമ്മു തോന്നണേ.. നീ വാ മിതുവിനെ തപ്പാം..." അമ്മുവും ദേവൂവും അവളെ നോക്കി പോയി. "ഭാഗ്യം ഞാൻ ഇവിടെ അങ്ങേരുടെ കൂടെ വന്ന കാര്യം ഇവളുമാർ അറിഞ്ഞാൽ ആ റിദുവേട്ടൻ എന്നെ ബാക്കി വെക്കില്ല..

വന്നിട്ട് ഇവളുമ്മാരോട് പറയാഞ്ഞതിനു ഇവളുമാരുടെ കയ്യിന്നു കിട്ടും.. എന്ത് എവിടെ നിന്ന് പോയാലും എല്ലാം കൂടി എന്റെ തലയിൽ ആണല്ലോ ഈശ്വരാ വരുന്നത്.. ഈ കുരിശുക്കളെ എല്ലാം ഞാൻ തന്നെ ചുമക്കണമല്ലോ..." കിച്ചു അതും പറഞ്ഞു കിച്ചണിലേക്ക് പോയി.. ഫ്രഷ് ആയി വന്ന മിതു കാണുന്നത് വീട് മൊത്തം ചുറ്റി കറങ്ങുന്ന അമ്മുവിനെയും ദേവുവിനെയും ആണ്.. "എന്തുവാടി ഇങ്ങനെ നോക്കണേ വീട് അല്ല എന്ന് തോന്നുന്നോ.." "വീട് ഒക്കെ പൊളിയാണ് മിതു.. ഇപ്പൊ അതിനേക്കാൾ പൊളി ആണ് നിന്നെ കാണാൻ.. എന്ത് ഭംഗി ആടി നിന്നെ ഇങ്ങനെ കാണാൻ.. ശരിക്കും നിന്നെ ഇങ്ങനെ കാണാനാ ചന്തം..."(അമ്മു) "ആരു പറഞ്ഞു കണ്ണൊക്കെ എഴുതി സുന്ദരി ആയിട്ട് വാ മിതു.. എന്നാലേ ഭംഗി ഉള്ളു.."(ദേവു) "വേണ്ട മിതു ഇതാ ഭംഗി.." "അല്ല മിതു.. നീ പോയി ഒരുങ്ങി വാ.." "വേണ്ട മിതു...." പിന്നെ ദേവൂവും അമ്മുവും കൂടി ഒരു തർക്കം തന്നെ നടന്നു..

മിതു ഇതൊന്നും കാര്യം ആക്കാതെ തല തുവർത്തി മുടി കുളിപ്പിന്നൽ ഇട്ടു പുറത്തിറങ്ങി.. കിച്ചണിൽ ചെന്ന് നോക്കിയതും അവൾ അമ്പരന്നു അവിടെ നിന്നു.. അച്ഛനും റിദുവും കൂടി കഥ ഒക്കെ പറഞ്ഞു വലിയ പാചകത്തിൽ ആണ്.. റിദു ആണെങ്കിൽ എന്തൊക്കെയോ കാട്ടി കൂട്ടുന്നുണ്ട്... കിച്ചു ഒരു സൈഡിൽ ഇരുന്നു ക്യാരറ്റും തക്കാളിയും ഒക്കെ തട്ടി വിടുന്നുണ്ട്.. മിതു അകത്തേക്ക് കയറിയതും കിച്ചു വന്നു അവളെ പുറത്തിറക്കി.. "എന്നാടാ.." "ഇന്ന് ഇവിടുത്തെ കാര്യം മുഴുവൻ ഞങ്ങൾ ആണ് നോക്കുന്നത്.. മോള് അവിടെ എവിടേലും പോയിരുന്നോ.." "അതെന്താ.." "അത് അങ്ങനെ ആണ്.. " "നീ ഇവിടെ ഇരുന്നാൽ ഇന്ന് കഴിക്കാൻ ബാക്കി ഒന്നും ഉണ്ടാവില്ല.." "നീ കൂടുതൽ എന്നെ ട്രോള്ളാതെ അവിടെ പോയിരിക്ക് മിതു..."

അപ്പോഴാണ് മിതു റിദുവിനെ ശ്രേദ്ധിച്ചത്.. അവൻ അവളെ തന്നെ നോക്കി നിൽക്കുകയാണ്.. പെണ്ണിന്റ കണ്ടു ചെക്കൻറെ കിളികൾ പോയി.. മിതു നോക്കുന്നത് കണ്ടാണ് കിച്ചു റിദുവിനെ നോക്കിയത്.. കാര്യം കത്തിയതും കിച്ചു ആക്കി ഒരു ചുമ ചുമച്ചു.. അതോടെ രണ്ടും നോട്ടം മാറ്റി കിച്ചുവിനെ നോക്കി.. "മോളെ നീ കൂടുതൽ ഇവിടെ നിന്നാൽ നിന്റെ പുക പോലും ഇനി കാണില്ല.. ഇവിടെ ഒരു കാമുകന്റെ അവസ്ഥ അതാണ്.. നീ പോകാൻ നോക്ക്.. ഇല്ലെങ്കിൽ അങ്ങേരു പലതും പലതാക്കും.. ഉപ്പിന് പകരം വേണമെങ്കിൽ പഞ്ചാര വരെ മറിച്ചിടും ആ കറിപ്പാത്രത്തിൽ.. ഈയിടെ ആയി നിന്റെ കെട്ടിയോന് കുറച്ചു പഞ്ചാര കൂടുതലാ.. നീ ചെല്ലാൻ നോക്ക്..." കിച്ചു അവളെ ഉന്തി തള്ളി അവിടെ നിന്നും പറഞ്ഞു വിട്ടു.. അവർ മൂന്നും കൂടി എന്തൊക്കെയോ പാചക പരുപാടിയിൽ ആണ്. (എന്താകുമോ എന്തോ 😂😂)

മിതു വന്നപ്പോൾ ബെഡിൽ കിടന്നു ഫോണിൽ തോണ്ടുന്ന ദേവൂനെയും അമ്മുവിനെയും ആണ് കാണുന്നത്.. "കഴിഞ്ഞോ രണ്ടിന്റെയും തർക്കം.." "അതൊക്കെ എപ്പോഴേ കഴിഞ്ഞു.."(ദേവു) "അല്ല ലിനു എവിടെ .." "അവൾക്ക് വരാൻ പറ്റിയില്ല.."(അമ്മു) "അപ്പൊ നീരവേട്ടൻ ഒക്കെ.." "അങ്ങേരു ഭയങ്കര ബിസി ആണ് മിതു.. അതല്ലേ ഞാൻ ഇവിടെ ഇരിക്കുന്നെ ഇല്ലെങ്കിൽ അങ്ങേരോട് വർത്താനം പറഞ്ഞിരിക്കില്ലേ..." "എന്താ ഇപ്പൊ ഏട്ടൻ അങ്ങേരു ഒക്കെ ആയോ.." "അത് പിന്നെ മിതു... ഏട്ടനോട് നയനക്ക് പ്രേമം.. അത് ഇവൾ അറിഞ്ഞു അപ്പൊ തൊട്ടു ഏട്ടനോട് ഇതിന്റെ പേരിൽ അടി ഉണ്ടാക്കുവാ ഇവൾ.."(ദേവു) "അതൊക്കെ ചുമ്മാതെയ മിതു.. നീരവേട്ടനും അവളെ ഇഷ്ടം ആണ്.. അതല്ലേ അവളുടെ നമ്പർ ഫോണിൽ സേവ് ചെയ്തു കൊണ്ട് നടക്കണേ.."(അമ്മു)

"എന്റെ പൊന്ന് അമ്മു.. ആ നമ്പർ ഏട്ടൻ ബ്ലോക്ക്‌ ചെയ്തു.. നീ വേണമെങ്കിൽ ഏട്ടന്റെ ഫോൺ നോക്ക്.. ഇന്നലെ നീ ഏട്ടനോട് പിണങ്ങിയപ്പോൾ ഏട്ടൻ എനിക്ക് ഫോൺ കാട്ടി തന്നാരുന്നു.."(ദേവു) "ഏതായാലും മറ്റന്നാൾ കോളേജിൽ വരുവല്ലോ അപ്പൊ കാണണം എനിക്ക് "(അമ്മു) "അല്ല നിങ്ങൾ എന്താ പെട്ടന്ന് ഒരു മുന്നറിയിപ്പും ഇല്ലാതെ.." "അത് ഇന്നലെ നല്ല ഒരു ദിവസം ആയിട്ട് കൂടി നിന്നെ വിഷമിപ്പിച്ചില്ലേ ആ അപ്പു.. ഞങ്ങൾ എന്തൊക്കെ പ്ലാൻ ചെയ്തത് ആണെന്ന് അറിയോ.. എല്ലാം അവൾ തുലച്ചില്ലേ.. നീ ഞങ്ങളോട് പറയാതെ പോലും ഇങ്ങു വന്നില്ലേ.."(അമ്മു) "അത് പിന്നെ പെട്ടന്ന് അവൾ അങ്ങനെ ഒക്കെ പറഞ്ഞപ്പോ.." "ഒന്ന് പൊ പെണ്ണെ.. ആ പീറപെണ്ണ് എന്തെങ്കിലും പറഞ്ഞാൽ ഉടൻ നീ മോങ്ങാൻ ഇരിക്കുവാണോ.."(ദേവു) "അത് പെട്ടന്ന് .... " "അത് അല്ലടാ... അവൾ പറഞ്ഞത് ഒക്കെ ഞങ്ങൾ അറിഞ്ഞു.. എന്നാലും അവൾ എന്ത് പെണ്ണാടി.. റിദു ഏട്ടനെ കേറി അങ്ങ് പ്രേമിച്ചിരിക്കുന്നു..

അതും സ്വന്തം ആങ്ങളെയെ പോലെ കാണേണ്ടവനെ... ഏതായാലും ഏട്ടന് അവളുടെ സ്വഭാവം മനസ്സിലായല്ലോ ഭാഗ്യം.."(അമ്മു) "അത് തന്നെ.. ഇന്നലെ അവളെ ഒന്ന് ശരിക്ക് കാണാൻ എനിക്ക് പറ്റിയില്ല.. കോളേജിൽ ചെല്ലട്ടെ ഒന്ന് കാണുന്നുണ്ട് ആ സാധനത്തിനെ..എന്റെ കൊച്ചിനെ വിഷമിപ്പിച്ചതിനു അവളെ ശരിക്ക് ഒന്ന് കാണും ഈ ദേവു.."(ദേവു) "വേണ്ട ദേവു അത് അവിടെ കൊണ്ട് കഴിഞ്ഞു.." "അങ്ങനെ വിട്ടാൽ പറ്റില്ല മിതു..." "ദേ ദേവു ഇവളുടെ കഴുത്തിലേക്ക് നോക്കിക്കേ.."(അമ്മു) അപ്പോഴാണ് ദേവു മിതുവിന്റെ കഴുത്തിലേക്ക് നോക്കിയത്.. "ഇതാണോ ഏട്ടന്റെ ഗിഫ്റ്റ്.. അടിപൊളി ആയിട്ടുണ്ട്.."(ദേവു) "അതെ ചുമ്മാതല്ല പെണ്ണിനെ ഇന്ന് കണ്ടപ്പോൾ ഇത്രേം ഭംഗി.. സൂപ്പർ ആയിട്ടുണ്ട് മിതുവേ... ഏട്ടന് നല്ല സെലെക്ഷൻ ഒക്കെ ഉണ്ട്.."(അമ്മു)

"ഏതായാലും ആ സാധനത്തിന്റെ ഉള്ളിൽ കേറാൻ കുറച്ചു പാട് ആയിരുന്നു.. നീ നിഷ്പ്രയാസം അല്ലെ അതിന്റെ മനസ്സിൽ കേറി പറ്റിയെ.. ഇനി ഏട്ടനെ വിട്ടു കളയല്ലേ മിതു.. നിന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കാൻ ഏട്ടന് കഴിയും..."(ദേവു) അങ്ങനെ ഓരോന്നൊക്കെ പറഞ്ഞു ഇരുന്നപ്പോഴാണ് കിച്ചു വന്നു ദേവൂനെയും അമ്മുവിനെയും കൂട്ടി പുറത്തേക്ക് പോയത്.. പാചകം ഒക്കെ കഴിഞ്ഞു മാധവന്റെ ഒപ്പം പരിസരം വീക്ഷിക്കാൻ ഇറങ്ങിയതാണ് എല്ലാം കൂടി.. മിതുവും അവരുടെ കൂടെ പോകാൻ നേരം ആണ് അവളെ റിദു കയ്യിൽ പിടിച്ചു റൂമിലേക്ക് കൊണ്ട് പോയത്.. റിദുവിന്റെ മുഖത്തെ ദേഷ്യം കണ്ടതും മിതു ഒന്നും മനസ്സിലാക്കാതെ പാവ കണക്കെ അവന്റെ പിന്നാലെ പോയി...........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story