അഗ്നിസാക്ഷി: ഭാഗം 46

agnisakshi

എഴുത്തുകാരി: MALU

റിദുവിന്റെ ഒപ്പം പോകുമ്പോൾ അവൾ വല്ലാതെ ഭയപ്പെട്ടിരുന്നു.. അവന്റെ മുഖത്തെ കലിപ്പ് കണ്ടു വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു അവൾ.. അവൻ അവളെ അവളുടെ മുറിയിലേക്ക് കൊണ്ട് പോയി ബെഡിലേക്ക് ഒരൊറ്റ ഏറു ആയിരുന്നു (പേടിക്കണ്ട ചെറുതായിട്ട് ഒന്ന് ബെഡിലേക്ക് ഇട്ടതാ ഇത്തിരി ശക്തി കൂടി പോയി എന്നെ ullu🙈) അവൾ ബെഡിൽ പോയി വീണു ഭയത്തോടെ അവനെ നോക്കി.. അവൻ ഇപ്പോഴും കലിപ്പ് mood ആണ്... അവൻ കലിപ്പിൽ വന്നു അവളുടെ കവിളിൽ കുത്തി പിടിച്ചു... "ഞാൻ ആരാടി നിന്റെ...." (പെണ്ണ് അവന്റെ കലിപ്പ് കണ്ടതോടെ കിളികൾ ഒക്കെ പറന്നു പോയതാ.. ഇപ്പൊ ഒന്നും മിണ്ടുന്നില്ല..) "ഡീ......" "അത്.. പിന്നെ. ഞാൻ..." "അതും ഇതും ഞാൻ നീ അങ്ങനെ ഒന്നും ഞാൻ ചോദിച്ചില്ല... ഞാൻ ചോദിച്ചത് ഞാൻ നിന്റെ ആരാണെന്നു...." "എ..ന്റെ.." "ബാക്കി എന്താ ഇങ്ങോട്ട് വരില്ലേ.. എന്റെ വെച്ചു സ്റ്റക്ക് ആയോ..." "എന്റെ lover...." "ലവർ എന്ന് പറയുമ്പോൾ നിന്റെ കാര്യം ഒന്നും തിരക്കാതെ വെറും ഒരു നേരം പോക്കിന് സ്നേഹിക്കുന്ന lover ആണോ." "അല്ല.." "പിന്നെ...." "എന്റെ കാര്യത്തിൽ നല്ല ശ്രേദ്ധ ഉള്ള എന്റെ നല്ലോണം കെയർ ചെയ്യുന്ന ആള്." "ആണോടി.." "അതെ.." "എന്നാ നീ കാണിക്കുന്ന പ്രവർത്തിയിലൂടെ എനിക്ക് അങ്ങനെ തോന്നുന്നില്ല..."

"ഞാൻ....ഞാൻ എന്ത് ചെയ്തു ...." "ഇന്നലെ എന്താ ഉണ്ടായേ... എന്നോട് ഒരു വാക്ക് പോലും പറയാതെ പോകാൻ മാത്രം...". "അത്.... അത് പിന്നെ.... അപ്പു അങ്ങനെ പറഞ്ഞപ്പോൾ " "അപ്പു നിന്റെ ആരാടി.. അവൾ അങ്ങനെ പറയുമ്പോൾ പോകാൻ..." "അത്.. അവൾ അങ്ങനെ പറഞ്ഞപ്പോൾ സഹിക്കാൻ പറ്റിയില്ല...." "നിന്റെ അച്ഛൻ നിന്നെ കുറിച്ച് അങ്ങനെ അല്ലല്ലോ പറഞ്ഞത്.. എന്റെ അമ്മക്ക് നീ എന്ന് പറഞ്ഞാൽ നൂറ് നാവ് ആണല്ലോ.. തന്റേടം ഉള്ളവൾ ജീവിക്കാൻ അറിയുന്നവൾ എന്നിട്ട് ഇന്നലെ എന്താ അത് കാണഞ്ഞേ..." "എപ്പോഴും അങ്ങനെ എല്ലാം സഹിക്കാൻ കഴിയുമോ.. എന്റെ അത്ര കട്ടി മനസ്സ് ഒന്നുമല്ല... ചില വാക്കുകൾ എന്നെയും മുറിവേൽപ്പിക്കും.. പ്രത്യകിച്ചു പ്രിയപെട്ടവരെ കണക്ട് ചെയ്തു സംസാരിക്കുമ്പോൾ..." "നീ എന്താ മിതു ഇപ്പൊ ഇങ്ങനെ.. നീ ചില സമയത്തു ചെയ്യുന്നത് ഒന്നും എനിക്ക് മനസ്സിലാവുന്നില്ല..." "ഞാൻ.. അ.. തി.. നു എന്താ ചെ..യ്തേ..." "നീ ഒന്നും ചെയ്തില്ല മിതു... ഇന്നലെ അവൾ ആ അപർണ ശിവയെ കുറിച്ച് പറഞ്ഞപ്പോ കണ്ടതാ നിന്റെ മുഖത്തെ ഭാവമാറ്റം..." "അത് അവൾ കാരണം ആണ് ശിവ ഏട്ടനോട് അങ്ങനെ പറഞ്ഞത് എന്നറിഞ്ഞപ്പോൾ ശിവ നിരപരാധി ആണെന്നു അറിഞ്ഞപ്പോൾ ഏട്ടൻ അവളോട് സ്നേഹം തോന്നും എന്ന് കരുതി ഞാൻ.. പിന്നെ ഞാൻ നിന്നിട്ട് കാര്യം ഇല്ലെന്ന് തോന്നി.."

"നിന്റെ കരണം അടിച്ചു പൊളിക്കണം... നിന്റെ ഈ സംസാരം കേട്ടിട്ട് എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ല..." "എ... ന്താ..." "എന്താണെന്നോ...നിന്നോട് ഞാൻ എന്താ നേരത്തെ പറഞ്ഞിട്ടുള്ളത്.. ഇനി ശിവ അല്ല ആരു വന്നാലും നിന്നെ ഞാൻ വിട്ടു കളയില്ല എന്നാണോ പറഞ്ഞിട്ടുള്ളത്..." "മ്മ്... " "വാ തുറന്നു പറയെടി..." "അതെ." "ഇന്നലെ കൊണ്ട് അവൾ ആ അപർണ എന്റെ മനസ്സിൽ നിന്ന് ഞാൻ പടിയിറക്കി വിട്ടു.. അതിനു മുൻപേ തന്നെ അവളെ ശിവയെ ഞാൻ മറന്നത് ആണ്.. അവൾ തിരികെ വരുമ്പോൾ നിന്നെ ഇട്ടിട്ട് പോകാൻ ഞാൻ എന്താ മിതു അങ്ങനെ ഒരാള് ആണെന്ന് നിനക്ക് തോന്നിയോ..." "അയ്യോ അങ്ങനെ അല്ല..." "വേണ്ട.. നീ കൂടുതൽ ഒന്നും പറയണ്ട.. ശിവ തെറ്റുകാരി തന്നെ ആണ് എനിക്ക് മുന്നിൽ എന്നും.... അവൾക്ക് എന്നെ തെറ്റുകാരൻ എന്ന് തോന്നിയെങ്കിൽ എന്നോട് ആയിരുന്നു അത് ചോദിക്കേണ്ടത്. ഒന്നും ചോദിക്കാതെ എന്നെ അനാവശ്യം പറഞ്ഞു മുഖത്ത് അടിക്കുന്ന പോലെ മറുപടി പറഞ്ഞു പോയവളെ ഇനി ഈ ജന്മം ഞാൻ സ്നേഹിക്കില്ല... പിന്നെ നിനക്കും എന്നെ സംശയം ആണെങ്കിൽ ഇന്ന് കൊണ്ട് ഈ റിലേഷൻ ഇവിടെ നിർത്താം.. എന്റെ നിഴൽ പോലും ഇനി നിന്റെ മേൽ പതിയില്ല..." "അയ്യോ ഏട്ടാ.. ഞാൻ പറയുന്നത് ഒന്ന് കേൾക്ക്..."

"നീ ഇനി ഒന്നും പറയണ്ട..." "അപ്പു അങ്ങനെ ഒക്കെ പറഞ്ഞപ്പോ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല... ഇല്ല ഇനി ഞാൻ ഇത്‌ ആവർത്തിക്കില്ല... ഒരിക്കലും പണം കണ്ടോ പ്രശസ്തി കണ്ടോ അല്ല നിങ്ങളെ ഞാൻ സ്നേഹിച്ചത്... നിങ്ങൾക്ക് എന്നെ സംരക്ഷിക്കാൻ കഴിയും എന്ന ഒറ്റ ഉറപ്പിൽ ആണ് ഞാൻ നിങ്ങളെ പ്രണയിച്ചത്.. മാസങ്ങൾ മാത്രമേ ആയിട്ടുള്ളു നമ്മുടെ ഈ റിലേഷൻ.. അത് ഇത്ര പെട്ടന്ന് നിർത്താം എന്ന് എങ്ങാനും പറഞ്ഞാൽ ഉണ്ടല്ലോ കൊല്ലും ഞാൻ..." "എന്താ..." 'ദെ ഇങ്ങനെ വരിഞ്ഞു മുറുക്കും എങ്ങോട്ടും വിടാതെ... " മിതു പെട്ടന്ന് അവന്റെ നെഞ്ചോരം ചേർന്ന് കെട്ടിപിടിച്ചു നിന്നു... അവന്റെ ഹൃദയതാളം അവളുടെ കാതുകളിൽ പതിഞ്ഞു.. അവന്റെ ഓരോ ശ്വാസമിടിപ്പു പോലും അവൾക്കുവേണ്ടിയുള്ളതാണെന്നു അവൾക്ക് തോന്നി... പെട്ടന്ന് അവൾ അങ്ങനെ ചെയ്തപ്പോൾ അവൻ ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് നെഞ്ചോരം അവളെ ചേർത്ത് പിടിച്ചു റിദുവും നിന്നു "ഡീ..." "മ്മ്.." "നിനക്ക് നാവില്ലേ മിതു.. എപ്പോഴും ഒരു മ്മ്.." "ഉണ്ട് എന്തേയ്..." "നീ ഇനി എന്നെ വിട്ടു പോയാൽ ഉണ്ടല്ലോ..." "പോയാൽ..." "നീ പോവില്ല.. പോയാൽ നിന്റെ മുട്ടു കാൽ ഞാൻ തല്ലി ഒടിക്കും കേട്ടോടി കുരുട്ടേ..." "ഓ പിന്നെ.." പെട്ടന്ന് സ്വാബോധം വന്നു അവൾ അവനിൽ നിന്നും മാറിയതും അവൻ അവളുടെ അടുത്തേക്ക് ഒന്നുടെ ചേർന്നു നിന്നു "അതേയ് ഇന്നലെ റൊമാൻസിച്ചത് ഒക്കെ തന്നെ ധാരാളം.. ഇത് എന്റെ വീട് ആണ്.. മോൻ ഒന്ന് അകന്നു നിന്നെ..."

"പിന്നെ റൊമാൻസിക്കാൻ പറ്റിയ ഒരു ചാധനം... ഒന്ന് പോടീ..." "പിന്നെ എന്തിനാ ഒട്ടി ചേർന്ന് നിൽക്കുന്നേ മാറി നിന്നുടെ.." "അത് പിന്നെ എന്റെ പെണ്ണിന്റ അടുത്ത് അല്ലാതെ ഞാൻ പിന്നെ ആരുടെ അടുത്ത് ആണ് നിൽക്കേണ്ടത്.." "ഓ പിന്നെ... കൂടുതൽ പതപ്പിക്കല്ലേ മോനെ..." "ഡീ ഇന്നലെ ഞാൻ ഒരുപാട് സർപ്രൈസ് ഒക്കെ ഒരുക്കി നിന്റെ bday സെലിബ്രേറ്റ് ചെയ്യാൻ ആഗ്രഹിച്ചതാ എന്ത് ചെയ്യാനാ ആ അപർണ എല്ലാം കുളം ആക്കി അത് കേൾക്കാത്ത പാതി നീ വീട്ടിലും പോയി..." "അത് കൊണ്ട്..." "ഇനി കിടക്കുവല്ലേ ദിവസങ്ങൾ.. ഓരോന്നും തന്നു തീർത്തോളാം.." "ഒന്ന് കുറച്ചു അങ്ങോട്ട് മാറി നിന്നെ..." "ഇല്ലെങ്കിൽ..." "ഇല്ലെങ്കിൽ തലക്കിട്ടു ഒരെണ്ണം തരും.." "അതിനുള്ള പവർ മോൾക്കില്ല..." "കാണാം..." "എന്ത് കാണാനാ.. നീ എന്റെ തലക്ക് അടിക്കും മുന്നേ നിന്നെ ഞാൻ തട്ടും ഇങ്ങനെ പോയാൽ..." "പിന്നെ....." "നിന്നെ ഇന്ന് കാണാൻ നല്ല ഭംഗി ഉണ്ട്.. എന്തോ ഈറൻ മുടിയും നിന്റെ ഈ കോലവും ഒക്കെ കണ്ടിട്ട് ഒരു കുളിർമ തോന്നുന്നു.. പക്ഷെ കരിമഷി ഇല്ലാത്ത നിന്റെ കണ്ണുകൾ അത് എനിക്ക് ഇഷ്ടം ആയില്ല... ആ കണ്ണുകൾക്ക് അതാണ് ഭംഗി..." "നിങ്ങൾ വരും എന്നറിഞ്ഞിരുന്നേൽ ഞാൻ ഒരുങ്ങി നിൽക്കാരുന്നു എന്തേയ്.." "അതിന് ഇനിയും അവസരം ഉണ്ട്..." "ഓഹോ..."

"നീ കുറെ നേരം ആയി എന്നെ ഇട്ടു ആക്കുന്നു..." റിദു അവളുടെ ചെവിക്ക് പിടിച്ചതും അവൾ വേദനയോടെ കരയാൻ തുടങ്ങി.. "വിട് എനിക്ക് വേദനിക്കണൂ.... ഞാൻ ഇനി മിണ്ടില്ല.. വിട്..." "അങ്ങനെ മര്യാദക്ക് പറ..." അത് പറഞ്ഞു അവൻ അവളുടെ ചെവിയിൽ നിന്നും പിടുത്തം വിട്ടു... അവന്റെ നോട്ടം അവളുടെ കഴുത്തിൽ കിടന്ന പെന്റന്റിൽ നോട്ടം ഇട്ടതും അവൾ എന്താ എന്ന രീതിയിൽ അവനോട് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു.. "നിനക്ക് നല്ലോണം ഇത് ചേരുന്നുണ്ട്.." "അത് കൊണ്ട്..." "അത് കൊണ്ട് ഒന്നുല്ല.. ഈ സാധനത്തിനോട് ഒന്ന് റൊമാന്റിക് ആവാനും കഴിയില്ലല്ലോ ഈശ്വരാ..." "ദെ... കൂടുതൽ കളിക്കാതെ മര്യാദക്ക് റൂമിൽ നിന്നിറങ്ങിക്കെ..." "ഇല്ലെങ്കിൽ.." "ദെ എന്റെ കയ്യിന്നു വാങ്ങുവേ..." "എന്നാ വാങ്ങിയിട്ട് തന്നെ കാര്യം..." അവൾ കൈ ഓങ്ങിയതും അവൻ അവളുടെ കയ്യിൽ പിടിച്ചു അവനോട് കൈകൾ ചേർത്ത് പിടിച്ചു.. അവന്റെ നോട്ടം കഴുത്തിലേക്ക് പോയതും അവന്റെ നിശ്വാസം കഴുത്തിൽ പതിഞ്ഞതും അവൾ ഒന്ന് പൊള്ളി പിണഞ്ഞു അവനെ നോക്കി... അപ്പോഴേക്കും പുറത്തു കിച്ചൂന്റെ ശബ്ദം കേട്ടു..പെട്ടന്ന് അവൻ അവളിൽ നിന്നും അകന്ന് മാറി "ഇങ്ങനെ പോയാൽ ഇവന്റെ കാലൻ ഞാൻ ആയിരിക്കും..." അവന്റെ അവസ്ഥ കണ്ടു മിതു പൊട്ടിച്ചിരിച്ചു.. "നിനക്ക് ഉള്ളത് ഞാൻ വഴിയേ തരാടി.." അതും പറഞ്ഞു അവൻ പുറത്തേക്ക് ഇറങ്ങി പോയി.. പാട്ടും മൂളി വന്ന കിച്ചു ചെന്നു പെട്ടത് റിദുവിന്റെ മുന്നിൽ "എന്താടാ.."

"എന്ത്.." "നീ എന്താ ഇപ്പൊ ഇങ്ങോട്ട് വന്നെ.. നീ പരിസരം വീക്ഷിക്കാൻ പോയതല്ലേ..." "അത് പിന്നെ.. കൂടുതൽ നേരം വീക്ഷക്കാൻ പോയാൽ എന്റെ കുടല് എരിഞ്ഞു പോകും.." "അതെന്താ.." "എനിച്ചു വിശക്കണൂ..." "അതിനു ഞാൻ എന്ത് വേണം.." "അത് പിന്നെ.. നമുക്ക് food കഴിക്കാം..." "food ഒക്കെ കഴിക്കാം നീ പോയി അവരെ വിളിച്ചിട്ട് വാ..." "ദെ വരുന്നു കിച്ചു..." കിച്ചു അതും പറഞ്ഞു പുറത്തേക്ക് പോയി.. കുറച്ചു കഴിഞ്ഞു അമ്മുവും ദേവൂവും വന്നിട്ടും കിച്ചു വന്നില്ലായിരുന്നു... "ദേവു കിച്ചു എവിടെ...."(റിദു) "ഇത്രേം നേരം ഞങ്ങളോട് ഒപ്പം ഉണ്ടാരുന്നല്ലോ..."(ദേവു) "എന്നിട്ട് എവിടെ..." "വല്ല മാങ്ങയും തേങ്ങയും കണ്ടപ്പോൾ മരത്തിൽ വലിഞ്ഞു കേറി കാണും.."(അമ്മു) "ഏയ്‌ അവനെ food കഴിക്കാൻ നിങ്ങളെ വിളിക്കാൻ അല്ലെ പറഞ്ഞു വിട്ടേ.. അതിന്റെ ഇടയ്ക്ക് അവൻ അങ്ങനെ ഒന്നും ചെയ്യില്ല.." "എന്നിട്ട് അവൻ എവിടെ... ആവിയായി പോയോ..."(ദേവു) "അതാ ഞാനും ആലോചിക്കണേ.."(അമ്മു) "അവന്റെ ഫോണിൽ ഒന്ന് വിളിച്ചു നോക്ക്.." "ആ പൊട്ടൻ ഫോൺ ഇവിടെ വെച്ചിട്ട പോയെ.."(ദേവു) "ഇവൻ ഇത് എവിടെ പോയോ ആവോ.. ഞാൻ ഒന്ന് പോയി നോക്കിയിട്ട് വരാം.." റിദു അതും പറഞ്ഞു പുറത്തേക്ക് ഇറങ്ങിയതും കിച്ചു അങ്ങോട്ടേക്ക് വന്നതും ഒരുമിച്ചു ആയിരുന്നു.. "എവിടെ ആയിരുന്നു കിച്ചു നീ ഇത് വരെ.." റിദു ചോദിച്ചതിന് മറുപടി ഒന്നും പറയാതെ കിച്ചു കിളി പോയ കണക്കെ വന്നു വീടിനകത്തു കയറി ചെയറിൽ പോയിരുന്നു...........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story