അഗ്നിസാക്ഷി: ഭാഗം 47

agnisakshi

എഴുത്തുകാരി: MALU

"എന്നാടാ കിച്ചു നിനക്ക് പറ്റിയെ ഇത്രേം നേരം ഒരു കുഴപ്പവും ഇല്ലാരുന്നല്ലോ ചെക്കന്.."(റിദു) "എന്റെ ബലമായ സംശയം..."(ദേവു) "സംശയം..."(അമ്മു) "ഇവന്റെ സ്വഭാവത്തിന് നാട്ടുകാർ എടുത്തു പഞ്ഞിക്കിട്ടു കാണും..."(ദേവു) "പഞ്ഞിക്കിട്ടത് നിന്റെ മറ്റവനെ... പോടീ..."(കിച്ചു) "ദെ ഞാൻ പറഞ്ഞില്ലേ അത് പറഞ്ഞപ്പോൾ അവൻ ok ആയി.. അപ്പൊ അതാണ് സത്യം.."(ദേവു) "ആണോടാ നിന്നെ ആരേലും തല്ലിയോ..."(റിദു) "തല്ലി...പക്ഷെ നാട്ടുകാർ അല്ല..."(കിച്ചു) "പിന്നെ...." "ഒരു പെണ്ണ്..." "പെണ്ണോ...." "അതെ...." "എന്തിനു തല്ലി..." "അത് പിന്നെ ഞാൻ ഉണ്ടല്ലോ.... ഇവളുമാരെ വിളിക്കാൻ വേണ്ടി പോയതാ.. അപ്പൊ ഉണ്ടല്ലോ ഈ ദേവു എന്നോട് അടി ഉണ്ടാക്കി... എന്നിട്ട് ഉണ്ടല്ലോ ഈ ദേവു എന്നെ പുറകിലോട്ട് തള്ളി... അന്നേരം ഉണ്ടല്ലോ.." "നീ ഉണ്ടത് മതി.. ഒന്ന് പറഞ്ഞു പൂർത്തിയാക്കട..." "അത് പിന്നെ ഇവൾ തള്ളിയപ്പോൾ ഞാൻ പോയി ആ പെണ്ണിന്റെ ദേഹത്തോട്ടാ വീണത്.. ദെ കിടക്കുന്നു ഞാനും അവളും കൂടി താഴെ...." "എന്നിട്ട്..." "എന്നിട്ട് എന്താ... അവൾ ഒരെണ്ണം തന്നിട്ട് എന്നെ മൈൻഡ് ആക്കാതെ പോയി..." "കണക്കായി പോയി..." "ഏട്ടാ..." "പിന്നല്ലാതെ.. നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് പരിസരബോധം വേണമെന്ന്.. കണ്ട പെൺപിള്ളേരെ തള്ളി ഇട്ടു തല്ലും വാങ്ങി വന്നേക്കുന്നു...." "എന്റെ ഈശ്വരാ മിതുവിന്റെ മുന്നിൽ വെച്ചു ഈ റിദുവേട്ടൻ ഒരു പെണ്ണിനെ തള്ളി ഇടണേ.. അത് മിതു കാണാണെ..." "ഡാ നീ എന്റെ ലൈഫ് കുളം ആക്കും അല്ലെ.."

"ചെറുതായിട്ട്.." "അവൾ തന്നതിന്റെ ബാക്കി അപ്പൊ മോന് കിട്ടും.." "അതൊക്കെ അവിടെ നിൽക്കട്ടെ ... നീ ആ അടി കൊണ്ടതിന്റെ എഫക്റ്റിൽ ആണോ ഒന്നും മിണ്ടാതെ ഇത്രേം നേരം ഇരുന്നേ..."(ദേവു) "അടി കൊണ്ടെങ്കിലും അതൊന്നും ഈ കിച്ചുനു ഒന്നുമല്ല.. ഇതൊക്കെ എന്ത്.." "പിന്നെ എന്നാടാ നിനക്ക് പറ്റിയെ..."(റിദു) "അത് അളിയാ... ഏട്ടന് മിതുവിനെ കണ്ടപ്പോൾ ഒരു സ്പാർക് അടിച്ചില്ലേ..." "അതിനു.." "അത് പോലെ എനിക്കും അടിച്ചു..." "എന്ത്..." "സ്പാർക്.." "ആരോട്.." "ആ പെണ്ണിനോട്..." "ഡാ കോഴി കിച്ചു... നിന്റെ ഈ കൂവൽ കണ്ടപ്പോഴേ തോന്നി ഏതെങ്കിലും പിടക്കോഴിയെ കണ്ടു എന്ന് "(ദേവു) "നീ പോടീ കാട്ടു കോഴി..." "നീ അതിലും വലിയ കോഴി ആണെടാ പൂവൻ കോഴി..." "രണ്ടും നിർത്ത്... ഡാ കിച്ചു എന്നിട്ട് അവൾ എവിടെ പോയി.."(അമ്മു) "അറിയില്ല.. അടിയും പിന്നെ അവളെ കണ്ട ഷോക്കിലും എന്റെ ബോധം പോയിരുന്നു.. ഒന്നും ഓർമ ഇല്ല..." "നിനക്ക് ഇനി അവളെ കണ്ടാൽ അറിയാൻ കഴിയുമോ "(റിദു) "പിന്നില്ലാതെ..എവിടെ വെച്ചു കണ്ടാലും എനിക്ക് ഒരു നോട്ടം മനസ്സിലാവും.." "എന്നാ നമുക്ക് set ആക്കാട്ടോ.. ഏതായാലും എനിക്ക് കൂട്ട് നിന്നതല്ലേ..." "സത്യം..." "അതേടാ നമുക്ക് set ആക്കാം.." "എന്റെ മുത്താണ് ഏട്ടൻ.. " അതും പറഞ്ഞു കിച്ചു അവന്റെ തോളിൽ വലിഞ്ഞു കേറി കവിളിൽ ഉമ്മ വെച്ചു "ഛെ.. നീ എന്തുവാ കിച്ചു ഈ കാണിക്കണേ"(റിദു) "കണ്ട്രോൾ കിച്ചു കണ്ട്രോൾ.."(ദേവു) "അത് പിന്നെ ഞാൻ സന്തോഷത്തിൽ പെട്ടന്ന്.."

"മതി മതി സന്തോഷം പോയി food കഴിക്ക്.. നിന്റെ കുടൽ കരിയും എന്ന് പറഞ്ഞു അല്ലെ ഇവിടെ നിന്നും പോയെ..."(റിദു) "അതൊക്കെ ശരിയാ ഇപ്പൊ ഐസ് വാട്ടർ കോരി ഒഴിച്ച സുഖം " "പിള്ളേരെ ഇതിനെ വിളിച്ചു കൊണ്ട് പൊ.. വട്ടായി എന്നാ തോന്നണേ..." "കിച്ചു വാ food കഴിക്കാം.. എന്റെ നാത്തൂനെ ഞാൻ കണ്ടു പിടിച്ചു തരാം.. നിനക്ക് അവളെ തന്നെ കിട്ടും.. നീ വാ ഇങ്ങോട്ട്.."(ദേവു) "എന്റെ ദേവൂമ്മക്ക് എന്നോട് സ്നേഹം ഉണ്ട്.. വാടാ.. വാ..." അതും പറഞ്ഞു കിച്ചു ദേവൂന്റെ തോളിൽ കൈ ഇട്ടു മിത്തുവിന്റെ അടുത്തേക്ക് പോയി.. മിതു അറിഞ്ഞതും അവൾക്ക് ആദ്യം ചിരി വന്നെങ്കിലും കൊച്ചൻ സീരിയസ് ആണെന്ന് അറിഞ്ഞതും കണ്ടുപിടിക്കാമെന്നു അവളും അവനു വാക്ക് കൊടുത്തു.. പിന്നീട് എല്ലാരും food കഴിക്കാൻ ഇരുന്നു റിദുവും കിച്ചുവും മാധവനും കൂടി ഉണ്ടാക്കിയ food എല്ലാർക്കും ഇഷ്ടം ആയി.. എല്ലാരും കിച്ചു ഒന്ന് പൊങ്ങിക്കോട്ടെ എന്ന് കരുതി അവനെ നല്ലോണം പൊക്കി... അവൻ അഭിമാനത്തോടെ ഷർട്ടിന്റ കോളർ ഒക്കെ പൊക്കി ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ ഒന്ന് കൂടി ഉയർന്നു ഇരുന്നു.. food എല്ലാം കഴിച്ചു അവർ വൈകുന്നേരം ഇറങ്ങാൻ നേരം ആണ് റിദുവും കിച്ചുവും കൂടി മിതുവിനെ റൂമിൽ കൊണ്ട് പോകാൻ ദേവൂനോടും അമ്മുനോടും പറഞ്ഞത്. അവർ മിതുവിനോട് ഓരോന്ന് പറഞ്ഞു അവളെ കൂട്ടി റൂമിൽ പോയി. അല്പം കഴിഞ്ഞു മിതു പുറത്തു വന്നതും അവൾ അവിടെ റിദുവും കിച്ചുവും കൂടി അവൾക്കായി ഒരുക്കിയ സർപ്രൈസ് കണ്ടു അവൾ അമ്പരന്നു...

മാധവനും വളരെ അധികം സന്തോഷത്തിൽ ആയിരുന്നു.. റിദു പോയി മിതുവിന്റെ കൈ പിടിച്ചു അവിടേക്ക് കൊണ്ട് പോയി.. അവിടെ മുഴുവൻ അലങ്കരിച്ചു മിത്തുവിന്റ picum എല്ലാം കൊണ്ട് ആ റൂം നിറഞ്ഞിരുന്നു.. അവൾ സന്തോഷത്തോടെ റിദുവിനെ നോക്കി... അവൻ അവളെ നോക്കി ഒന്ന് കണ്ണ് ചിമ്മി.. അവളെ bday കേക്കിന്റെ അരികിൽ കൊണ്ട് അവൻ നിർത്തി... ഒപ്പം മാധവനെയും നിർത്തി..മിത്രയേ വിളിക്കാൻ മാധവൻ ശ്രെമിച്ചെങ്കിലും അവൾ പുച്ഛത്തോടെ അത് നിരസിച്ചു... ഒടുവിൽ റിദു മിതുവിന്റെ അരികിൽ നിന്ന് കൊണ്ട് തന്നെ അവൾ കേക്ക് മുറിച്ചു... കിച്ചുവും ദേവൂവും ഒക്കെ വിഷ് ചെയ്യുന്നുണ്ടെങ്കിലും മിതുവിന്റെ ശ്രേദ്ധ മുഴുവൻ റിദുവിൽ ആയിരുന്നു... കേക്ക് മുറിച്ചു അവൾ ആദ്യം അച്ഛനു കൊടുത്തു.. അതിന് ശേഷം റിദുവിന് കൊടുത്തെങ്കിലും അതിനു മുൻപേ അവൾ അതിൽ നിന്നു ഒരു പീസ് എടുത്തു അവളുടെ വായിൽ വെച്ചു കൊടുത്തു.. കയ്യിൽ ഉണ്ടാരുന്ന ക്രീം കൊണ്ട് അവളുടെ മുഖത്തും അവൻ തേച്ചു... മാധവൻ എല്ലാം കണ്ടു സന്തോഷത്തോടെ അവിടെ നിന്നും റൂമിലേക്ക് പോയി. (ചെറിയ ഒരു സെലിബ്രേഷൻ ആയിരുന്നു.. എന്നാലും എല്ലാർക്കും ഉള്ള കേക്ക് നമ്മുടെ മിതു എടുത്തു വെച്ചിട്ടുണ്ട്..നിങ്ങളെ അങ്ങനെ മിതു മറക്കുമോ.. അപ്പൊ എല്ലാരും വന്നു കേക്ക് എടുത്തു കഴിച്ചോ..😘) മിതു അച്ഛൻ പോയതും റിദുവിന്റെ മുഖത്തും ക്രീം തേച്ചതും അവൻ അവളുടെ കയ്യിൽ ഉണ്ടാരുന്ന ബാക്കി കേക്ക് കൂടി എടുത്തു അവളുടെ മുഖം മുഴുവൻ തേച്ചു...

അവൾ ചെറിയ ഒരു കുറുമ്പോടെ അവനെ നോക്കി.. "thanks ma love.... love you ma better half...." "മതി മതി അങ്ങ് പറഞ്ഞു പറഞ്ഞു പോകണ്ട... പിന്നെ ഇതൊക്കെ എന്ത് ഇതിലും വലുത് ഞങ്ങൾ ഒരുക്കിയതാ അല്ലെ കിച്ചു.."(റിദു) "അതെ.. പക്ഷെ എല്ലാം കുളം ആയി.. അതാ ഇന്ന് തന്നെ ഞങ്ങൾ ഇവിടേക്ക് വന്നത്.."(കിച്ചു) "ഇത് തന്നെ എനിക്ക് എന്ത് മാത്രം സന്തോഷം ആയി എന്നറിയോ.. ഒരിക്കലും മറക്കില്ല ഈ ദിവസം... " "സെന്റി അടിക്കാതെ കേക്ക് എനിക്ക് താ മിതു.."(കിച്ചു) കിച്ചു പറഞ്ഞതും അവൾ ചിരിച്ചു കൊണ്ട് ഒരു വലിയ പീസ് കേക്ക് എടുത്തു അവന്റെ വായിലേക്ക് മുഴുവൻ വെച്ചു കൊടുത്തു.. അവൻ തുപ്പാനും ഇറക്കാനും വയ്യാത്ത അവസ്ഥയിൽ അവളെ നോക്കി... "സാരമില്ല പതിയെ ഇരുന്നു ഇറക്കിക്കോ... " അതും പറഞ്ഞു റിദു മിതുവിനെ കൂട്ടി പുറത്തേക്ക് മാറി നിന്നു.. ദേവു കിച്ചുവിനെ കേക്കിൽ കുളിപ്പിച്ചു.. കിച്ചുവും ദേവൂനെ വെറുതെ വിട്ടില്ല.. രണ്ടിന്റെയും കോലം കണ്ടു വന്ന മിതുവും റിദുവും ഇതെന്ത് ജീവി എന്ന ഭാവത്തിൽ അവരെ നോക്കി.. അവർ ഒന്ന് ചിരിച്ചു കൊടുത്തു കൊണ്ട് മുഖം കഴുകാൻ ഒക്കെ പോയതും... റിദു മിതുവിനെ ഒന്ന് കൂടി അടുത്തേക്ക് അടുപ്പിച്ചു.. "മിതു..." "മ്മ്..." "ഞാൻ ഒരു കാര്യം ചോദിക്കട്ടെ..." "മ്മ് ചോദിക്ക് .." "അത് പിന്നെ.. നിന്റെ അനിയത്തിക്ക്‌ മെന്റൽ prblm ആയി എന്തെങ്കിലും ഉണ്ടോ.." മിത്രയുടെ കാര്യം ചോദിച്ചതും അവൾ ഒന്ന് ഞെട്ടി എങ്കിലും അത് പുറത്തു കാണിക്കാതെ അവൾ ഒന്നും ഇല്ല എന്ന് പറഞ്ഞു വിഷയം മാറ്റാൻ ശ്രെമിച്ചു..

"ഇല്ല ഏട്ടാ... ഇന്നലെ അവളും ഞാനും തമ്മിൽ ഒരു കുഞ്ഞു വഴക്ക് ഉണ്ടായി.. പെട്ടന്ന് ദേഷ്യം വരുന്ന ടൈപ്പ് ആണ് അവൾ.. അതാണ്.. അല്ലാതെ വേറെ പ്രശ്നം ഒന്നുല്ല..." "എന്നാ എനിക്ക് തോന്നിയതാവും.." പിന്നെ അവൻ കൂടുതൽ ഒന്നും ചോദിക്കാൻ നിന്നില്ല... കിച്ചുവും ദേവൂവും വന്നതോടെ അവർ പോകാൻ ആയി ഇറങ്ങി.. മിതുവിനോട് യാത്ര പറഞ്ഞു ഇറങ്ങാൻ നേരം റിദുവിന് സങ്കടം ഉണ്ടായിരുന്നു.. അവർ കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞു.. അവർ പോയതും മിതുവിന് വല്ലായ്മ പോലെ തോന്നി.. അത്രെയും നേരം താൻ എന്ത് മാത്രം ഹാപ്പി ആയിരുന്നു എന്ന് അവൾക്ക് ചിന്തിച്ചു..... രാത്രി മിതുവിന്റെ കാര്യം ഓർത്തിരുന്നപ്പോൾ ആണ് റിഷിയുടെ റൂമിൽ നിന്നും ശബ്ദം റിദു കേട്ടത്.. അവൻ റൂമിന്റെ അവിടെ ചെന്നെങ്കിലും റൂം അകത്തു നിന്നും ലോക്ക് ആയിരുന്നു.. അവൻ റിഷിയെ വിളിച്ചെങ്കിലും മറു ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഇല്ലായിരുന്നു.. ഒടുവിൽ റിദു വാതിലിൽ ആഞ്ഞു ചവിട്ടി.. രണ്ടു മൂന്നു തവണ ചവിട്ടിയതും വാതിൽ തുറന്നു .. വാതിൽ നല്ലോണം ഓപ്പൺ ആക്കി അകത്തേക്ക് കയറിയ റിദു കാണുന്നത് റൂമിൽ മദ്യകുപ്പികളും ഒഴിഞ്ഞ കുപ്പികൾ പൊട്ടി കിടക്കുന്നതും ആണ്.അടുത്ത് തന്നെ ബോധം ഇല്ലാതെ കിടക്കുന്ന റിഷിയെയും അവൻ കണ്ടു . അവൻ കുപ്പിച്ചില്ല് കാലിൽ കൊള്ളാതെ അവന്റെ അടുത്തേക്ക് നടന്നതും അതിന്റെ ഇടയിൽ ഒരു ഫോട്ടോ അവന്റെ കണ്ണിൽ പെട്ടു... അവൻ അതിന്റെ ഇടയിൽ നിന്നും പതിയെ ആ ഫോട്ടോ കയ്യിൽ എടുത്തു............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story