അഗ്നിസാക്ഷി: ഭാഗം 48

agnisakshi

എഴുത്തുകാരി: MALU

അതൊരു പെൺകുട്ടിയുടെ ഫോട്ടോ ആയിരുന്നു.. റിദു അതിൽ സൂക്ഷിച്ചു നോക്കി.... ഇത് വരെ കണ്ടു പരിചയം ഇല്ലാത്ത ഒരു പെൺകുട്ടി ആയിരുന്നു അത്.... അവൻ ആ ഫോട്ടോ ഷോർട്സിന്റെ പോക്കറ്റിൽ സൂക്ഷിച്ചു റിഷിയുടെ അടുത്തേക്ക് ചെന്നു... മദ്യത്തിന്റെ ആസകതിയിൽ ബോധം ഇല്ലാതെ അവൻ എന്തൊക്കെയോ പുലമ്പുന്നുണ്ടാരുന്നു... ആ പെൺകുട്ടി ആണ് റിഷി സ്നേഹിച്ചവൾ എന്ന് അവൻറെ സംസാരത്തിലൂടെ റിദുവിന് മനസ്സിലായി.. "നീ.... നി...ന്റെ ഓർമ്മകൾ ഒന്നും എന്നി..ൽ വേണ്ടാടീ... നിന്നെ... നിന്റെ ഫോട്ടോ ഒന്നും തന്നെ എനിക്ക് ഇനി വേണ്ട.. കത്തിക്കും ഞാൻ..." അവൻ വീണ്ടും പലതും പുലമ്പിക്കൊണ്ടിരുന്നു... റിദുവിന് അവന്റെ അവസ്ഥ കണ്ടതും ആ പെൺകുട്ടിയോട് അടങ്ങാത്ത ദേഷ്യം ഉണ്ടായി... ബെഡിന്റെ താഴെ ആയി കിടന്ന റിഷിയെ അവൻ താങ്ങി എടുത്തു ബെഡിൽ കിടത്തി ... കലിപ്പോടെ റിദു റൂമിൽ നിന്നിറങ്ങി.. രാത്രി ഉറങ്ങാൻ കിടന്നപ്പോഴും റിദുവിന്റെ മനസ്സ് അസസ്ഥമായിരുന്നു... അവന്റെ ചിന്തകൾ റിഷിയെ കുറിച്ച് ഓർത്തായിരുന്നു "ഈ ഒരു പെണ്ണ് കാരണം ആണ് ഇന്ന് അവൻ ഇങ്ങനെ ആയത്... അവൾ ആരാണേലും കണ്ടുപിടിക്കണം മുഖത്ത് നോക്കി രണ്ടെണ്ണം പറഞ്ഞില്ലേൽ എനിക്ക് ഇനി സമാധാനം ഉണ്ടാവില്ല... " എന്തൊക്കെയോ ആലോചനകൾക്കിടയിൽ അവനും ഉറക്കത്തിലേക്ക് വഴുതി വീണു.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

മിതുവിന് പക്ഷെ എത്ര കിടന്നിട്ടും ഉറക്കം വരുന്നുണ്ടാരുന്നില്ല.. അവളുടെ മനസ് മുഴുവൻ റിദു ആയിരുന്നു.. അവനോടൊത്തുള്ള നിമിഷങ്ങൾ അവളുടെ മനസ്സിൽ തങ്ങി നിന്നു... അപ്പോഴാണ് അവളുടെ റൂമിന്റെ ഡോറിൽ ആരോ തട്ടിയത്... അച്ഛൻ ആവും എന്ന് കരുതി അവൾ പോയി വാതിൽ തുറന്നതും അത് മിത്ര ആയിരുന്നു.. മിത്ര റൂമിൽ കയറി ഡോർ അടച്ചു.. മിതു ഒന്നും മനസ്സിലാവാതെ അവളെ നോക്കി.. മിത്ര ദേഷ്യത്തോടെ മിതുവിന്റെ അടുത്തേക്ക്‌ ചെന്നു.. "എന്താ നിന്റെ ഉദ്ദേശം മിതുവേച്ചി....." "എന്ത് ഉദ്ദേശം..." "നിനക്ക് ഒന്നും അറിയില്ല അല്ലെ..." "നിനക്ക് എന്താടി.. നീ ഇത് എന്തൊക്കെയാ പറയണേ..." "നീയും ഇന്ന് വന്ന അവനും തമ്മിൽ എന്താ..." "എന്ത് ...." "നീയും അവനും തമ്മിൽ എന്താ റിലേഷൻ എന്ന്..." "അത് എന്റെ ഫ്രണ്ട്സ് അല്ലെ വന്നത്.. അതിൽ കൂടുതൽ എന്ത് റിലേഷൻ...ഇപ്പൊ എനിക്ക് അവർ നിന്നെ പോലെ ആണ്... ഫ്രണ്ട്സ് മാത്രം അല്ല.." "ഞാൻ അവരുടെയൊ ഇവരുടെയൊ കാര്യം ഒന്നും ചോദിച്ചില്ല... ഞാൻ ചോദിച്ചത് അവന്റെ കാര്യം ആണ്..." "എവന്റെ..." "നിന്റെ കൂടെ ഉണ്ടാരുന്ന നിന്റെ ഏട്ടൻ..." അവൾ പുച്ഛത്തോടെ പറഞ്ഞതും മിത്തുവിന് ദേഷ്യം വന്നു... "നിനക്ക് എന്താ ഇപ്പൊ വേണ്ടേ.. എന്റെ കാര്യത്തിൽ നീ ഇടപെടേണ്ട കാര്യം ഇല്ല കേട്ടല്ലോ..." "ഞാൻ ഇടപെടാൻ വന്നതൊന്നും അല്ല.. പക്ഷെ മിതുവേച്ചി ആയിട്ട് ഇനി ഒരു പ്രശ്നം ഉണ്ടാക്കരുത്..." "ദെ മിത്ര എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ തെളിച്ചു പറയണം..."

"ഞാൻ കണ്ടു ഇന്ന് രണ്ടിന്റെയും ഒളിച്ചു കളി ഒക്കെ.. നാണം ഇല്ലല്ലോ സ്വന്തം വീട്ടിൽ ഒരുത്തനെ വിളിച്ചു കേറ്റി കിന്നാരിക്കാൻ..." "ദേ മിത്രേ അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ... നീ വാങ്ങും എന്റെ കയ്യിന്നു..." "നിനക്ക് കാണിക്കാം.. ഞാൻ പറയുന്നത് ആണ് അല്ലെ തെറ്റ്.. നാണം ഉണ്ടോ ചേച്ചി നിനക്ക്.. ആദ്യം നിരഞ്ജൻ.. അവന്റെ അടുത്ത് നിന്നു ഇപ്പൊ റിദു...." "നീ കാരണം ആണ് ഞാൻ നിരഞ്ജന്റെ പിന്നാലെ പോയത്.. അല്ലാതെ ഞാൻ സ്വയം പോയതല്ല.." "മതി നിർത്തിക്കോ നിന്റെ ന്യായവാദം ഒക്കെ... അച്ഛക്ക്‌ പേര് ദോഷം കേൾപ്പിക്കരുത്.." "അത് തന്നെയാ എനിക്കും പറയാൻ ഉള്ളത്. പലതും അച്ഛ അറിഞ്ഞിട്ടില്ല..." മിതു പറഞ്ഞതും മിത്ര ദേഷ്യത്തോടെ വാതിൽ തുറന്നു പുറത്തേക്ക് പോയി.. മിത്ര പോകുന്നത് നോക്കി മാധവൻ അവിടെ നിൽപ്പുണ്ടാർന്നു.. മിതു വാതിൽ അടയ്ക്കാൻ വന്നതും അവിടെ നിൽക്കുന്ന മാധവനെ കണ്ടു ഞെട്ടി.. സംസാരിച്ചത് ഒക്കെ അച്ഛൻ കേട്ടോ എന്ന ഭയം ആയിരുന്നു മിതുവിന്.. "എ..ന്താ അച്ഛേ..." "ഇവിടെ എന്താ മോളെ നടക്കുന്നത്.. കഴിഞ്ഞ ഒരു കൊല്ലം മുതൽ ഞാൻ ശ്രെദ്ധിക്കുന്നതാണ് നീയും മിത്രയും തമ്മിൽ ഉള്ള അകലം... അതിനു മുൻപ് വരെ നിന്റെ ചൂട് പറ്റി കിടന്നുറങ്ങിയവൾ ആണ് അവൾ....

ലക്ഷ്മി പോയതിൽ പിന്നെ നീ എന്നും അവൾക്ക് ചേച്ചിയമ്മ ആയിരുന്നു.. എന്നിട്ട് ഇപ്പൊ അവൾ നിന്നോട് പെരുമാറുന്നത് ഒക്കെ കാണുമ്പോൾ എനിക്ക് ഒന്നും മനസ്സിലാവുന്നില്ല.." "ഏയ്‌ അവൾക്ക് ചെറിയ തെറ്റിദ്ധാരണ ആണ് എന്നെ കുറിച്ച് അത് ഓർത്തു അച്ഛ വിഷമിക്കണ്ട... അതൊക്കെ മാറിക്കോളും.. മരുന്ന് കഴിച്ചതല്ലേ... പോയി ഉറങ്ങിക്കെ... വെറുതെ ഓരോന്നും ചിന്തിച്ചു കൂട്ടി അസുഖം കൂട്ടാതെ വേഗം പോയി കിടന്നേ..." അച്ഛനെ ഓരോന്ന് പറഞ്ഞു ഉറങ്ങാൻ വിടുമ്പോഴും അവളുടെ മനസ്സിൽ മുഴുവൻ മിത്ര ആയിരുന്നു.. "അച്ഛ പറഞ്ഞത് ശരിയാ..എനിക്ക് അവളെക്കാൾ ഒരു വയസ്സ് മൂപ്പ് ഉള്ളു എങ്കിലും അവൾക്ക് ഞാൻ ചേച്ചിയമ്മ തന്നെ ആയിരുന്നു... അവളുടെ കാര്യങ്ങൾ എല്ലാം നോക്കിയത് ഞാൻ ആയിരുന്നു.. ചേച്ചി എന്ന് വിളിക്കണ്ട എന്ന് പറയുമ്പോഴും അങ്ങനെ തന്നെ വിളിക്കാൻ ആണ് എനിക്കിഷ്ടം എന്ന് പറഞ്ഞു കുറുമ്പോടെ എന്റെ മാറോട് ചേർന്നു ഉറങ്ങിയവൾ ആണ് അവൾ ... ആ അവൾ ആണ് ഇന്ന് ഞാൻ കാരണം നാണംകെടും എന്ന് പറഞ്ഞത്.. എല്ലാത്തിനും കാരണം ആ നിരഞ്ജൻ ആണ്... കുടുംബം തകർക്കാൻ നോക്കുന്ന ദുഷ്ടൻ...."(മിതു ആത്മ) "എന്താ മോളെ നീ ചിന്തിക്കുന്നേ.." "ഏയ്‌ ഒന്നുമില്ല അച്ഛേ.. അച്ഛ പോയി കിടന്നോ.. ഞാനും ഉറങ്ങട്ടെ....

എത്ര ദിവസം ആയി എന്നറിയോ ഭാസ്കരമാമേടെ കടയിൽ പോയിട്ട്.. പാവം സിദ്ധു എല്ലാം കൂടി എങ്ങനെ മാനേജ് ചെയ്തോ ആവോ... നാളെ രാവിലെ പോകണം.. കുറെ ഓർഡർ ഉണ്ടെന്നാ കേട്ടെ..." അതും പറഞ്ഞു മിതു വാതിൽ അടച്ചു കിടന്നു.. മാധവൻ കിടക്കാൻ ആയി പോയി... മിതു കിടന്നെങ്കിലും എത്ര ശ്രേമിച്ചിട്ടും ഉറങ്ങാൻ കഴിഞ്ഞില്ല.. കുറച്ചു മുൻപേ സന്തോഷം കൊണ്ടാണ് ഉറക്കം തടസ്സപ്പെട്ടതെങ്കിൽ ഇത്തവണ സങ്കടം കൊണ്ടാണ് ഉറക്കം നഷ്ടം ആയത്.. ഒടുവിൽ രാത്രിയിൽ എപ്പോഴോ അവൾ നിദ്രയിൽ ആയി.... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ പിറ്റേ ദിവസം sunday ആയിരുന്നു.. രാവിലെ മിതു ഷോപ്പിൽ പോയി.. അന്നത്തെ ദിവസം കാര്യമായ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ കടന്നു പോയി.. റിദു വിളിച്ചെങ്കിലും അധികം ഒന്നും സംസാരിക്കാതെ അവൻ കാൾ cut ചെയ്തു.. mood ശരി അല്ലായിരിക്കും എന്ന് തോന്നി മിതു പിന്നെ വിളിക്കാൻ ശ്രേമിച്ചില്ല.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ monday രാവിലെ കോളേജിൽ എത്തിയതും റിദുവിന്റെ മനസ്സിൽ കഴിഞ്ഞ ദിവസം കണ്ട ആ പെൺകുട്ടിയുടെ ഓർമ്മ തന്നെ ആയിരുന്നു.. മിതുവിനോട് തുറന്നു പറയാൻ അവനു തോന്നി... അവൾ ഇതിനു ഒരു സൊല്യൂഷൻ പറഞ്ഞു തരും എന്ന് അവനറിയാരുന്നു...

അവൻ മിതുവിനെ കാത്തു ഗ്രൗണ്ടിന്റെ അവിടെ സ്ഥിരം പ്ലേസിൽ നിന്നു...മിതുവും ഗ്യാങ്ങും വരുന്നത് കണ്ടതോടെ റിദു മിതുവിനെ കൈ ആട്ടി വിളിച്ചു.. "ദേ ഏട്ടൻ വിളിക്കുന്നു.. ചെല്ല് ചെല്ല്.. കൊച്ചിനെ ഏത് നേരവും ഇപ്പൊ കാണണം അളിയന്..."(കിച്ചു) കിച്ചു പറഞ്ഞത് കേട്ടതും മിതു അവനെ കലിപ്പിച്ചു ഒരു നോട്ടം നോക്കി.. അവൻ അതോടെ ഫ്ലാറ്റ്... അവരോട് പറഞ്ഞു മിതു റിദുവിന്റെ അടുത്തേക്ക് ചെന്നു.. "എന്താ വിളിച്ചേ.. എനിക്ക് ക്ലാസ്സ്‌ തുടങ്ങും ഇപ്പൊ.." "ഓ പിന്നെ ക്ലാസ്സ്‌.. നീ ഇവിടെ ഇരിക്ക്.." "എന്താ കാര്യം..." "നിന്നോട് എനിക്ക് ഒന്ന് സംസാരിക്കാൻ പോലും പറ്റില്ലേ.. വിളിച്ച ഉടൻ എന്താ കാര്യം എന്നറിഞ്ഞാലേ നീ ഇവിടെ നിൽക്കൂ..." "ഞാൻ ഒന്നും ചോദിച്ചിട്ടില്ല.. ദാ ഇവിടെ ഇരുന്നു.." "നിന്നോട് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടാരുന്നു.." "എന്ത് കാര്യം.." "നിനക്ക് എന്റെ അനിയൻ റിഷിയെ അറിയാലോ.." "അറിയാം ഇപ്പൊ എന്തേയ് ചോദിക്കാൻ.." "അത് പിന്നെ..." "രണ്ടും കൂടി രാവിലെ തുടങ്ങിയോ.. ക്ലാസ്സിൽ പോടെയ്..."(നീരവ്) റിദു പറയാൻ തുടങ്ങിയപ്പോഴേക്കും നീരവും വരുണും റോഷനും കൂടി അവിടേക്ക് വന്നു.. പിന്നെ ഒന്നും പറയാൻ റിദുവിന് കഴിഞ്ഞില്ല.. അവൻ അത് വിട്ടു.. "ഞാൻ നിങ്ങളെ കാണാൻ തന്നെ ഇരിക്കുവാരുന്നു.. എവിടെ ആയിരുന്നു സാറ്റർഡേ..."(മിതു) "അത് പിന്നെ ഞങ്ങൾ കുറച്ചു തിരക്കിൽ പെട്ടു പോയി.."(വരുൺ) "നീരവേട്ടന് ഇപ്പൊ അമ്മു ഇല്ലാതെ തിരക്കൊക്കെ ആയി തുടങ്ങിയോ.."(മിതു) "അത് പിന്നെ മിതു.. ഞാനു അവളും അന്ന് പിണങ്ങിയാരുന്നു..

അത് കൊണ്ട് ഞാൻ വന്നില്ലെങ്കിലും അവൾക്ക് പ്രശ്നം ഇല്ലാരുന്നു.. പിന്നെ ഞങ്ങൾ വന്നില്ലെങ്കിൽ എന്താ നിന്റെ ചെക്കൻ ഇല്ലാരുന്നോ അത് പോരെ.."(നീരവ്) "പോരാ നിങ്ങൾ എല്ലാവരും ഉള്ളത് ആണ് എന്റെ സന്തോഷം...". "നിങ്ങൾ എല്ലാരും സന്തോഷിച്ചു നിന്നോ.. ബാക്കി ഉള്ളവരുടെ സങ്കടം കാണാൻ ആരും ഇല്ല.."(കിച്ചു) അതും പറഞ്ഞു കരയുന്ന പോലെ ആക്ട് ചെയ്തു കിച്ചു അവിടേക്ക് വന്നു. "നിനക്ക് എന്നാടാ പ്രശ്നം..."(മിതു) "നിങ്ങൾ ഒക്കെ കൂടി എനിക്ക് ഒരു വാക്ക് തന്നിരുന്നു.." "എന്ത് വാക്ക്..." "അത് പിന്നെ.. എന്റെ പെണ്ണിനെ കണ്ടുപിടിച്ചു തരും എന്ന്..." "നിന്റെ പെണ്ണോ. അതെപ്പോ..."(നീരവ്) "അപ്പൊ നീരവേട്ടൻ ഒന്നും അറിഞ്ഞില്ല അല്ലെ.."(മിതു) മിതു കാര്യങ്ങൾ ഒക്കെ പറഞ്ഞതും നീരവും വരുണും റോഷനും കൂടി ചിരിയോടെ ചിരി.. ഇത് കണ്ടു കിച്ചു ദേഷ്യത്തോടെ പോകാൻ നിന്നതും മിതു അവനെ പിടിച്ചു അവിടെ നിർത്തി.. "നീ വിഷമിക്കണ്ട... വൈകാതെ തന്നെ അവളെ കണ്ടെത്തി തന്നിരിക്കും ഞാൻ.. പോരെ.."(മിതു) "മതി..."(കിച്ചു) "എന്നാ വാ ക്ലാസ്സിൽ പോകാം.. ഞങ്ങൾ പോകുവാ കേട്ടോ.." മിതു അതും പറഞ്ഞു ക്ലാസ്സിലേക്ക് പോയി.. റിദു ആണെങ്കിൽ മിതു പോയല്ലോ എന്നോർത്തു mood off ആയി... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

പിന്നീട് അങ്ങോട്ട് പഴയത് പോലെ തന്നെ അവരുടെ പ്രണയം സ്ട്രോങ്ങ്‌ ആയി തന്നെ പോയി...റിദു പിന്നെ ആ ഫോട്ടോയുടെ കാര്യവും മറന്നു...അങ്ങനെ ഇണങ്ങിയും പിണങ്ങിയും ആ ഒരു വർഷം അവരുടെ പ്രണയം പൂത്തുലഞ്ഞു... . ഇടക്കിടക്ക് അപ്പു ഇടങ്കോൽ ഇടാൻ നോക്കുമ്പോൾ റിദുവിന്റെ വക അവൾ വാങ്ങി കൂട്ടും.. അത് പോലെ തന്നെ നിരഞ്ജനും കിട്ടി കൊണ്ടിരുന്നു.. താമസിക്കാതെ തന്നെ അവരുടെ ശത്രുക്കളും വരവറിയിച്ചു ... റിഷിയുടെ അവസ്ഥ പിന്നെയും പഴയതിനേക്കാൾ കൂടുതൽ മോശമായി തുടങ്ങിയപ്പോൾ കോളേജിൽ നിന്നു ലോങ്ങ്‌ ലീവ് വാങ്ങി അവനെ നല്ലൊരു ട്രീറ്റ്മെന്റ് നൽകാൻ റിദുവും സാവിത്രിയും തീരുമാനിച്ചു.. അവനെ നല്ലൊരു ഹോസ്പിറ്റലിൽ 3 4 മാസത്തെ ട്രീറ്റ്മെന്റിനായി അഡ്മിറ്റ്‌ ചെയ്തു... ഒരുപാട് എതിർത്തെങ്കിലും. എങ്ങനെയോ അവനെ ഹോസ്പിറ്റലിൽ റിദു എത്തിച്ചു.. അങ്ങനെ റിദുവിനും മിതുവിനും exam date എത്തി.. റിദുവിന് അത് ഫൈനൽ ഇയർ exam ആയിരുന്നു.. കോളേജിലെ അവസാന നാളുകൾ ആയിരുന്നു അത്..............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story