അഗ്നിസാക്ഷി: ഭാഗം 49

agnisakshi

എഴുത്തുകാരി: MALU

exam എല്ലാം ദിവസങ്ങൾ കൊഴിയുന്നതിനനുസരിച്ചു കഴിഞ്ഞു കൊണ്ടിരുന്നു.. ലാസ്റ്റ് exam കഴിഞ്ഞു എല്ലാ പൊടിപൂരവും കഴിഞ്ഞു ആണ് റിദുവും ഗ്യാങ്ങും കോളേജ് വിട്ടത്... കോളേജിൽ നിന്നിറങ്ങും മുൻപ് റിദു മിതുവിനെ കൂട്ടി സ്ഥിരം പ്ലേസിൽ പോയി. റിദു അവിടെ ഒരിടത്തേക്ക് മാറി ഇരുന്നതും മിതുവും അവന്റെ അടുത്ത് പോയിരുന്നു. അവന്റെ തോളിൽ തല ചായ്ച്ചു അവളും അവിടെ ഇരുന്നു.. നീണ്ട മൗനത്തിന് ശേഷം റിദു സംസാരത്തിനു തുടക്കം ഇട്ടു.. "മിതു......"(റിദു) "മ്മ്..."(മിതു) "നീ എന്താ ഒന്നും മിണ്ടാത്തെ..." "ഞാൻ എന്ത് പറയാൻ.. എക്സാം കഴിഞ്ഞു എല്ലാം കഴിഞ്ഞു പോവല്ലേ... ഇനി എനിക്ക് ഇവിടെ ആരാ ഉള്ളത്.. എത്ര ഒക്കെ ശത്രുക്കൾ വന്നാലും ആരൊക്കെ ഉപദ്രവിക്കാൻ വന്നാലും തുണ ആയി നിങ്ങൾ ഉണ്ടെന്നു ഉള്ള അഹങ്കാരം ഉണ്ടാരുന്നു ഇത്രേം നാളും എനിക്ക്.. ഇനി കോളേജിൽ നിങ്ങളെ കാണാൻ കഴിയുമോ" "കഴിയുമല്ലോ നീ ചിന്തിക്കുന്നിടത്തു ഞാൻ ഉണ്ടാകും.. നിൻ അരികിൽ തന്നെ..." "ഇനി ഇവിടെ നിന്ന് പോയാൽ പിന്നെ എന്നെ കാണാൻ വരൂലേ..." "അത് പറയാൻ ആണ് പ്രധാനമായും നിന്നെ ഞാൻ ഇവിടെ കൊണ്ട് വന്നത്.." "എന്താ..." "രണ്ടു മാസം കഴിഞ്ഞാൽ എനിക്ക് ഇവിടെ നിന്ന് പോകേണ്ടി വരും..." അത് കേട്ടതും അത്രേം നേരം അവളുടെ മുഖത്തു ഉണ്ടാരുന്ന സന്തോഷം മങ്ങി.. ചുണ്ടിൽ ഊറി നിന്നിരുന്ന പുഞ്ചിരി മാഞ്ഞു "എവിടേക്ക്..." "മഹി അമ്മാവൻ ഇല്ലേ.. അമ്മേടെ ആങ്ങള..." "അക്കുവിന്റെ അച്ഛൻ ആണോ.."

"ഒരു അക്കു... ശിവ... ഇനി അവളെ കുറിച്ച് അവളുടെ പേര് ഇവിടെ മിണ്ടിപ്പോകരുത്.." "സോറി ഞാൻ അറിയാതെ... എവിടെക്കാ പോകുന്നെ...." "മഹി അമ്മാവന്റെ അടുത്തേക്ക് തന്നെ ആണ് പോകുന്നത്..അവിടെ ബിസിനസ്‌ എല്ലാം കുറച്ചു പ്രശ്നത്തിൽ ആണ്.. എന്തൊക്കെയോ പ്രോബ്ലെംസ് ഉണ്ട്..ആ ഇഷ്യൂസ് എല്ലാം സോൾവ് ആക്കി വേഗം ഇങ്ങു തിരികെ വരും ഞാൻ ..." "എന്ന് വെച്ചാൽ..." "3 years" അത് കേട്ടതും അവളുടെ മുഖത്തെ സങ്കടം ഒന്ന് കൂടി വർധിച്ചു.. കണ്ണുകൾ ഈറനണിഞ്ഞു.. "അത്രേം നാളും അപ്പൊ ഇനി എനിക്ക് കാണാൻ കഴിയില്ലേ..." "എടി പൊട്ടി.. കാണാനും സംസാരിക്കാനും എല്ലാം ഇപ്പൊ എന്തൊക്കെ ഫെസിലിറ്റിസ് ഉണ്ട്.. നിനക്ക് എന്നെ കാണാൻ തോന്നുമ്പോൾ അങ്ങ് ഫോൺ എടുക്കുക.. vedio കാൾ ചെയ്യുക..." "അടുത്തുള്ള presence അത് പോലെ ആവില്ല ഒരു കാൾ വഴി ഉള്ളത്..." "ഞാൻ പറഞ്ഞല്ലോ നിന്നെ വിട്ടു ഞാൻ എങ്ങും പോയിട്ടില്ല.. ഞാൻ ഇവിടെ നിന്റെ ഹൃദയത്തിൽ തന്നെ ഉണ്ടാകും... ശരീരം കൊണ്ട് മാത്രം ആയിരിക്കും നമ്മൾ തമ്മിൽ അകലം.. മനസ്സ് കൊണ്ട് ഞാൻ ദേ നിന്നരികിൽ തന്നെ ഉണ്ടാകും എപ്പോഴും..." "ഞാൻ ആയിട്ട് ഇനി തടസം നിൽക്കില്ല.. നല്ലതിന് വേണ്ടി അല്ലെ.. പൊയ്ക്കോ.. ഈ ജന്മം കാത്തിരിക്കാൻ എനിക്ക് ഒരാൾ ഉണ്ട്. അത് തന്നെ എന്റെ ഏറ്റവും വലിയ ഭാഗ്യം അല്ലെ...

എത്ര വർഷം വേണമെങ്കിലും ഞാൻ കാത്തിരിക്കാം.. പക്ഷെ മടങ്ങി വരണം.. എന്റെ സ്നേഹത്തെ.... എന്റെ ഈ പ്രണയത്തെ വഞ്ചിക്കരുത്...." "ഞാൻ അങ്ങനെ ആർക്കും വാക്ക് കൊടുത്തു മുങ്ങാറില്ല പെണ്ണെ... അച്ഛൻ മരിച്ച ശേഷം പിന്നെ മഹി അമ്മാവൻ ആണ് എല്ലാം നോക്കി നടത്തുന്നത്.. അമ്മയുടെ നിർബന്ധം കാരണം ആണ് ഞാൻ കോളേജിൽ വന്നത് തന്നെ.. ഇപ്പൊ ദേ കോഴ്സ് കംപ്ലീറ്റ് ആയി.. പാസ്സ് ആവുമോ സപ്ലി വാങ്ങി കൂട്ടുമോ എന്നൊക്കെ റിസൾട്ട്‌ വരുമ്പോൾ അറിയാം.. പക്ഷെ ബിസിനസ്സിൽ ഒരിക്കലും ഞാൻ ഫെയിൽ ആകില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.. എന്തിനും ധൈര്യം തരാൻ എന്റെ അച്ഛന്റെ ആത്മാവ് എന്നൊപ്പം ഉണ്ട് എപ്പോഴും... അത് കൊണ്ട് തന്നെ ആണ് ഇത്ര വേഗം ഞാൻ പോകാൻ തീരുമാനിച്ചത്.. ഇനി ഒരു തകർച്ച കൂടി ഉണ്ടായാൽ വർമ്മ ഗ്രൂപ്പ്സ് അത് ഇനി താങ്ങി എന്ന് വരില്ല.. അത് കൊണ്ട് തന്നെ എല്ലാ പ്രശ്നങ്ങളും തീർത്തു കമ്പനി പഴയതിനേക്കാൾ ഉയർച്ചയിൽ എത്തിക്കാൻ ആണ് എന്റെ ശ്രമം.." "എല്ലാം നല്ല കാര്യം തന്നെ.. അച്ഛന് വേണ്ടി ആ അച്ഛന്റെ അഭിമാനം കാത്തു സൂക്ഷിക്കാൻ ആയി ഏട്ടൻ പോയെ മതിയാകൂ.. എനിക്ക് സങ്കടം ഉണ്ടോന്നു ചോദിച്ചാൽ ഉണ്ട്. പക്ഷെ നമ്മുടെ നല്ലതിന് വേണ്ടി അല്ലെ.. പോയി വരൂ..." "ഞാൻ മടങ്ങി വരുമ്പോഴേക്കും നിന്റെ കോഴ്സ് എല്ലാം കംപ്ലീറ്റ് ആകും.പിന്നെ കാത്തിരിപ്പ് ഒന്നും ഇല്ല.. ഒരു താലി അങ്ങ് കെട്ടും അങ്ങ് കൊണ്ട് പോകും...അത് വരെ എന്റെ പെണ്ണ് നല്ല കുട്ടി ആയി നിന്നോണം. വെറുതെ പോയി പ്രശ്നങ്ങളിൽ തല ഇടരുത്..

നിനക്ക് കുറച്ചു പ്രതികരണം കൂടുതൽ ആണ്.. കുറച്ചു ദിവസം ആയി പല പ്രശ്നങ്ങളിലും പോയി ഇടപെട്ടു കണ്ട ആൺപിള്ളേരുടെ എല്ലാം ശത്രു ആയി മാറുവാ നീ.. നിന്റെ കൂടെ ഞാൻ ഉണ്ടാരുന്നു ഇത്രേം നാളും.. പക്ഷെ പെട്ടന്ന് ഓടി എത്താൻ കഴിയാത്ത ഇടത്തു ആണ് ഞാൻ പോകുന്നത് അത് ഓർമ വേണം.. ഞാൻ വരുമ്പോഴേക്കും നിന്റെ ജീവൻ എങ്കിലും ബാക്കി ഉണ്ടാകണേ മിതു...." "കൂടുതൽ കളിയാക്കണ്ട..." "ഞാൻ കളിയാക്കിയതല്ല... നിന്നെ ഇവിടെ ആക്കി പോകാൻ നല്ല പേടി ഉണ്ട് അതാ.. പിന്നെ നീരവ് ഉണ്ടല്ലോ.. അവൻ നോക്കിക്കോളും എല്ലാം.." "അല്ല നീരവേട്ടൻ ജോബ് ഒന്നും നോക്കുന്നില്ലേ.." "റിസൾട്ട്‌ വരട്ടെടി.. അപ്പോഴാ അവന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകുന്നത്..അവന്റെ അച്ഛനും അമ്മയും അവനോട് പറഞ്ഞത് ജയിച്ചാൽ അവനു എവിടെ വേണമെങ്കിലും പോകാൻ ഉള്ള ഫ്രീഡം ഉണ്ടാകും.. ഇല്ലെങ്കിൽ സപ്ലി എഴുതി എല്ലാം sub കിട്ടാതെ വീട്ടിൽ നിന്നിറങ്ങിയാൽ മുട്ട് കാൽ തല്ലി ഒടിക്കും എന്നാ.." "അത് കൊള്ളാലോ..." "അതേയ്.. നീ ഇങ്ങനെ സങ്കടം മുഴുവൻ ഉള്ളിൽ പിടിച്ചു വെച്ചു ഹാപ്പി ആണെന്ന് അഭിനയിക്കേണ്ട.. എനിക്ക് അറിയാം നിനക്ക് വിഷമം ഉണ്ടെന്ന്.. സോറി.. എന്റെ അവസ്ഥ അതായി പോയി..." "സാരമില്ല പൊയ്ക്കോളൂ.. പോയി വേഗം വന്നാൽ മതി..3വർഷം അതിൽ കൂടുതൽ പറ്റൂല..." "ഇല്ല എന്റെ പൊന്നെ... ഞാൻ ഇങ്ങു വേഗം വരും..വാ പോകണ്ടേ time ഒരുപാട് ആയി . ഇനി നിന്നാൽ പണി ആകും..."

അവൻ അവിടെ നിന്ന് എഴുന്നേറ്റത്തും അവന്റെ കൈകളിൽ പിടിച്ചു ഒപ്പം അവളും എഴുന്നേറ്റു.. ആ കൈകളിൽ പിടിച്ചു നടക്കുമ്പോൾ താൻ എന്ത് കൊണ്ടും സുരക്ഷിത ആണെന്നു അവൾക്ക് തോന്നി.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ നീരവ് അമ്മുനെ കൂട്ടി മാറി നിന്ന് സംസാരിക്കുകയാണ്.. അമ്മു ആണെങ്കിൽ കലിപ്പിൽ തന്നെ.. "എന്റെ അമ്മു നീ ഒന്ന് മിണ്ടടി.. ഒന്നുമില്ലെങ്കിലും നിന്റെ ഭാവി കെട്ടിയോൻ അല്ലേടി ഞാൻ.." "അതോർത്താ നിങ്ങളെ ഞാൻ കൊല്ലാത്തത് " "ഞാൻ അതിനു എന്ത് ചെയ്തു.." "നിങ്ങൾ ഒന്നും ചെയ്തില്ല അല്ലെ..." "ഡീ അമ്മു.. ഞാൻ exam കഴിഞ്ഞു ഇറങ്ങിയ ടൈമിൽ ആണ് അവൾ ലൈബ്രറിയിൽ നിന്നും അവിടേക്ക് വന്നത്.. അവൾ ആണെങ്കിൽ അവളെക്കാൾ പൊക്കം ഉള്ള ഹീൽ ചെരുപ്പ് ഇട്ടു നടക്കുവല്ലേ.. അങ്ങനെ നടന്നപ്പോൾ ബാലൻസ് തെറ്റി വീഴാൻ പോയതാ.. അവൾ വന്നു എന്നെ പിടിച്ചു നിന്നതാ താഴെ വീഴാതിരിക്കാൻ അല്ലാതെ ഞാൻ അവൾ വീണു നടു ഒടിഞ്ഞാലും പിടിക്കാൻ പോകില്ലാരുന്നു.. നിന്റെ ഏട്ടൻ അത്തരക്കാരൻ നഹി ഹേ..." "വേണ്ട ഒന്നും പറയണ്ട.." "ആ നയന പിശാശ് കാരണം എപ്പോഴും എനിക്ക് പണി ആണല്ലോ ഈശ്വരാ.." "അത് അവളുടെ അടുത്ത് നിന്ന് പോയി വാങ്ങുന്നതല്ലേ..."... "ഞാൻ അവളുടെ അടുത്ത് ഓട്ടോറിക്ഷ വിളിച്ചു പോയി വാങ്ങി വരുന്നതല്ല.. ആ കുരിശ് ഇങ്ങോട്ട് വരുന്നത് ആണ്.." "ഓ പിന്നെ... ഇനി കൂടുതൽ ഒന്നും പറയണ്ട.. എനിക്ക് എല്ലാം മനസ്സിലായി.. ഞാൻ പോകുവാ.."

"അപ്പൊ നീ ഇനി മിണ്ടില്ല എന്നോട്.." "ഇല്ല മിണ്ടില്ല..." "ഉറപ്പാണോ..." "അതെ ഉറപ്പാണ്.." "എന്നാ ഇത് കൂടി ചേർത്ത് നീ പിണങ്ങിക്കോ.." അതും പറഞ്ഞു അമ്മുനെ നീരവ് വലിച്ചതും അവൾ ചെന്നു അവന്റെ നെഞ്ചിൽ തട്ടി നിന്നു.. ചെക്കൻ പേടിച്ചു നിന്ന കൊച്ചിനെ കണ്ടതും കേറി അങ്ങ് കിസ്സടിച്ചു.... അമ്മു പെട്ടന്ന് സ്റ്റക്ക് ആയെങ്കിലും അവളും അതിൽ ലയിച്ചു.. പരസ്പരം വിട്ടു മാറിയപ്പോൾ ഷോക്ക് അടിച്ച കാക്കയെ പോലെ ആയിരുന്നു അമ്മുന്റെ അവസ്ഥ.. ഒന്നും മിണ്ടാതെ ഒരു നിൽപ്പ് ആണ് അമ്മു.. "ദൈവമേ കിസ്സടിച്ചു കൊച്ചു തട്ടി പോയോ.. ഡീ അമ്മു.." എവിടെ പെണ്ണ് ഇപ്പോഴും അതിന്റെ ഷോക്കിൽ ആണ്.. "അമ്മു..." നീരവ് കുറച്ചു കനത്ത ശബ്ദത്തിൽ വിളിച്ചതും അമ്മു ഒന്ന് ഞെട്ടി.. "എന്താടി പറ്റിയെ..." "നിങ്ങളോട് ആരാ മനുഷ്യ പറഞ്ഞേ.." "എന്ത്..." "ഇത്..." "ഏത്..." "ഓ.. എന്നെ കേറി കിസ്സ് ചെയ്യാൻ നിങ്ങൾക്ക് ആരാ അനുവാദം തന്നെ..." "അതിനു അനുവാദം ഒക്കെ വേണോ.. എന്റെ പെണ്ണിനെ ഒന്ന് കിസ്സ് ചെയ്യാൻ ഈ നാട്ടുകാരോട് എല്ലാം ഞാൻ അനുവാദം ചോദിക്കാണോ.." "നാട്ടുകാരല്ല.. അറ്റ്ലീസ്റ്റ് ഈ എന്നോട് എങ്കിലും ചോദിക്കാലോ.." "നിന്നോട് എന്തിനാ ചോദിക്കണേ.. നീ എന്റെ പെണ്ണല്ലേ.." നീരവ്‌ അവളെ ഒന്ന് കൂടി അടുത്തേക്ക് അടുപ്പിച്ചു..

അവൾ കുതറി മാറിയതും അവനെ പിന്നിലേക്ക് ഒരു തള്ള് കൂടി കൊടുത്തതും ഒരുമിച്ചു ആയിരുന്നു.. പിന്നെ അധികനേരം നിൽക്കാതെ അവൾ ഒരൊറ്റ ഓട്ടം ആയിരുന്നു.. "നിന്നെ ഞാൻ വൈകാതെ എടുത്തോളാടി.. ഞാൻ കോളേജ് മാത്രമേ വിടുന്നുള്ളു.. ഈ നാട് വിടില്ല..." "ഓ പിന്നെ... എടുക്കാൻ ഇങ്ങു വാ നിന്നു തരാം.." അവൾ പോകുന്നത് നോക്കി ചിരിയോടെ അവൻ നിന്നു.. അവരുടെ പിണക്കവും തർക്കവും തീരാൻ ആ നിമിഷനേരം മതിയാരുന്നു.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ "എടിയേ.. പോയ രണ്ടു കപ്പിൾസിനേം കാണുന്നില്ലല്ലോ.. എന്തിയെ ആവോ.. ഇനി ഒളിച്ചോടിയോ.."(ദേവു) "നിന്റെ ഗതികേട് അവർക്ക് ഉണ്ടാകില്ല ദേവു.."(കിച്ചു) "അത് മിക്കവാറും നിനക്ക് ഉണ്ടാകും കിച്ചു.." "രണ്ടും ഇനി അടി ഉണ്ടാക്കണ്ട അവർ വരട്ടെ.. ഇന്ന് ലാസ്റ്റ് ദിവസം അല്ലെ നീരാവേട്ടൻറേം റിതുവേട്ടന്റെയും.."(ലിനു) "അതാണ്..നമ്മളൊക്കെ ഇങ്ങനെ നിൽക്കുകയെ ഉള്ളു..ഇതൊക്കെ കാണുമ്പോൾ സങ്കടം വരുന്നു.."(കിച്ചു) "എന്തിനു..." "നിനക്ക് പറ്റിയ song ആണ് സിംഗിൾ പാസങ്കെ.. ദേവൂന് പറ്റിയ song.. മാനസ മൈനേ വരൂ... മധുരം നുള്ളി തരൂ... ആഹാ പറ്റിയ song.. വിരഹം അടിച്ചു ഇരിക്കുന്ന ദേവൂന് പറ്റിയ സോങ്..." "ഡാ പരട്ട കിച്ചു.. എനിക്കും അവസരം വരും നിനക്കിട്ടു പണിയാൻ അപ്പൊ ഞാൻ കാണിച്ചു തരാട്ടോ..."(ദേവു) "ഓ പിന്നെ..." "അല്ല നിനക്ക് പറ്റിയ song ഏതാ..."(ലിനു) "അത്.. ആരാണ് നീ....... ആരാണ് നീ... song ഇല്ലേ അതാണ്...

ആറ്റു നോറ്റു ഒരു പെണ്ണിനോട് സ്പാർക് തോന്നി കണ്ടു പിടിച്ചപ്പോൾ അവൾ ആരാണെന്ന് പോലും അറിയാത്ത ഞാൻ പിന്നെ ഏതാടി പാടുക" "എന്റെ കിച്ചു നിന്നെ പോലെ ഇങ്ങനെ ഒന്നേ ഉള്ളു.. ലോക ദുരന്തം..."(ദേവു) "ദുരന്തം നീ ആടി.. അതാ ആ ഇങ്ങനെ വിരഹം ദുഃഖം കൊണ്ട് നടക്കുന്നത്.." "നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് മറക്കാൻ ശ്രേമിക്കുന്നത് ഒക്കെ ഓർമിപ്പിക്കരുത് എന്ന്..." "ഞാൻ ഓർമിപ്പിക്കും..." "നിനക്ക് എന്നാ കിട്ടും.." "എന്ത് കിട്ടാൻ ആണ്.. നീ പോടീ..." "ഡാ മുള്ളൻ പന്നി..." അതും പറഞ്ഞു ദേവു കിച്ചൂന്റെ തലമുടിയിൽ കേറി പിടിച്ചു ലിനു രണ്ടിന്റെയും കളി കണ്ടു ചിരി സഹിക്കാൻ കഴിയാതെ നിൽക്കുവാണ്.. രണ്ടു പേരും വായിൽ തോന്നുന്നത് ഒക്കെ വിളിച്ചു പറയുന്നുണ്ട്.. അത് കണ്ടും കേട്ടും ആണ് നീരവും അമ്മുവും റിദുവും മിതുവും കൂടി അവിടേക്ക് വന്നത്. "എന്തുവാ ദേവു ഇത്.. നീ എന്താ മരത്തിൽ അണ്ണാൻ വലിഞ്ഞു കേറും പോലെ അവന്റെ മേലെ വലിഞ്ഞു കേറുന്നേ.. കൊച്ചനെ കൊല്ലുമോ നീ.."(റിദു) "അങ്ങനെ പറഞ്ഞു കൊടുക്ക് ഏട്ടാ.. ഇവൾ ഇന്ന് എന്നെ കൊല്ലും.." "നിന്നെ കൊല്ലുക മാത്രം അല്ല.. നിന്റെ അടിയന്തിരവും ഞാൻ തന്നെ നടത്തും.."(ദേവു) "മതി മതി നിർത്ത് രണ്ടും.." റിദു പറഞ്ഞതും രണ്ടു പേരും അകന്ന് മാറി..

"എന്താ പ്രശ്നം.."(റിദു) "പ്രശ്നമോ.. എന്ത് പ്രശ്നം..."(കിച്ചു) "പിന്നെ എന്തിനാ അടി ഉണ്ടാക്കിയെ.." "അത് പിന്നെ നിങ്ങൾ കപ്പിൾസ് എല്ലാം കൂടി അങ്ങ് പോയി. പിന്നെ ഞങ്ങൾക്ക്‌ എന്തെങ്കിലും ഒരു എന്റർടൈൻമെന്റ് വേണ്ടേ.. അതാ അടി ഉണ്ടാക്കിയെ.." "നിന്റെ എന്റർടൈൻമെന്റ്... ഇപ്പൊ നിന്റെ ശവദാഹം കഴിഞ്ഞേനെ ദേവൂന്റെ കൈ കൊണ്ട്.." "ഏയ്‌ എന്റെ ദേവൂമ്മ പാവമാ.. വെറുതെ അടി ഉണ്ടാക്കുന്നതാ.. ജസ്റ്റ്‌ ഫോർ എ രസം.." . "നിന്റെ രസം ഞാൻ സാമ്പാർ ആക്കണ്ടെങ്കിൽ പറയുന്നത് കേൾക്ക്.." "എന്താ ഏട്ടാ.." "ഏതായാലും ഡിഗ്രി കഴിഞ്ഞു നിങ്ങൾ പിജി കൂടി ചെയ്യുമല്ലോ.. അത് ഏതായാലും ഈ കോളേജിൽ തന്നെ ആവുമല്ലോ..അപ്പൊ ഇനി 3വർഷം കൂടി നിങ്ങൾ ഇവിടെ ഉണ്ടാകും.. അപ്പൊ ഞങ്ങൾ ഇന്ന് ഈ കോളേജിന്റെ പടി ഇറങ്ങും.. പിന്നെ നീ ഒക്കെ ഉണ്ടാക്കുന്ന പ്രശ്നങ്ങളിൽ നിന്നും രക്ഷിക്കാൻ ഞങ്ങൾക്ക് വരാൻ പറ്റില്ല. അത് കൊണ്ട് മര്യാദക്ക് ആ മൂന്ന് വർഷം ഇവിടെ പഠിച്ചോണം.. ഏറ്റവും വലിയ വില്ലൻ നിരഞ്ജനും ഇന്ന് ഇവിടെ നിന്ന് പോകും.. പിന്നെ ഉള്ളവർ ഒക്കെ കുഴപ്പം ഇല്ലാത്തവർ ആണ്.. പിന്നെ നിങ്ങൾ ആയിട്ട് പ്രശ്നം ഒന്നും ഉണ്ടാക്കരുത്.." "ഏയ്‌ ഞങ്ങൾ അങ്ങനെ ചെയ്യുമോ.." "നിന്നോട് ആണ് എനിക്ക് പറയാൻ ഉള്ളത്.. നീ ഇനി ഡിഗ്രി ലാസ്റ്റ് ഇയർ സ്റ്റുഡന്റ് ആണ്..

അത് കൊണ്ട് തന്നെ കുറച്ചു പക്യത ഒക്കെ ഉണ്ടാകണം സ്വഭാവത്തിലും സംസാരത്തിലും.. ഈ തല്ലി കൊള്ളിത്തരവും മണ്ടത്തരവും ഒക്കെ മാറ്റി ഒരു സ്മാർട്ട്‌ boy ആകണം..." "സ്മാർട്ട്‌ ഫോൺ എന്ന് കേട്ടിട്ടുണ്ട്.. ഈ സ്മാർട്ട്‌ boy എന്താ.." "ഇവൻ ഇത്രേം നേരം പിന്നെ എന്ത് തേങ്ങയാ കേട്ടോണ്ടിരുന്നേ..." "തേങ്ങയോ.. എവിടെ.." "അത് എന്റെ കയ്യിൽ ഉണ്ടാരുന്നേൽ നിന്റെ തലക്കിട്ട് ഒന്ന് ഞാൻ തന്നേനെ.. നല്ല ബുദ്ധി ഉറയ്ക്കാൻ വേണ്ടി.." "ഏയ്‌ വേണ്ട എന്റെ ഉള്ള ബുദ്ധി കൂടി ചോർന്നു പോകും.." "അതിനു ആ തലയിൽ ആ സാധനം ഉണ്ടോ.." "ഉണ്ട് നല്ലോണം ഉണ്ട്.." "കുരുട്ട് ബുദ്ധി അല്ല ചോദിച്ചത്.. ഈശ്വരാ ഇതുങ്ങളെ ഇതിനെ ഏൽപ്പിച്ചു ആണ് ഞാൻ ഇവിടെ നിന്നു പോകുന്നത്.. ഞാൻ മടങ്ങി വരുമ്പോഴേക്കും ഇവൻ തന്നെ ജീവനോടെ ഉണ്ടാകുമോ ആവോ.." "വേറെ ആരൊക്കെ ഇല്ലെങ്കിലും ഞാൻ ജീവനോടെ ഉണ്ടാകും..." "നമിച്ചു മോനെ.." "അല്ല റിദുവേട്ടൻ എവിടെ പോകുവാ.."(ദേവു) "അത് മിതു പറയും ദേവു.... ഇപ്പൊ തന്നെ കുറെ ലേറ്റ് ആയി ഇനി നിങ്ങൾ ഇവിടെ നിൽക്കണ്ട വീട്ടിൽ പൊയ്ക്കോളൂ.. പിന്നെ ഒരു ദിവസം നമുക്ക് എല്ലാർക്കും പുറത്തു വെച്ചു കാണാം.. ഇനി നിങ്ങൾക്കും ലീവ് അല്ലെ.."(റിദു) "മ്മ് ok ഏട്ടാ.." "വരുണും റോഷനും എവിടെ നീരവേ.." "അവന്മാർ പുറത്തുണ്ട് നിങ്ങൾ വാ.."(നീരവ്) എല്ലാരും കൂടി കോളേജിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ നേരം ആണ് അവർക്ക് മുന്നിലേക്ക് നടന്നു വരുന്ന ആളെ അവർ കണ്ടത്...........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story