അഗ്നിസാക്ഷി: ഭാഗം 5

agnisakshi

എഴുത്തുകാരി: MALU

അത് ഒരു ബേക്കറി ഷോപ്പ് ആയിരുന്നു. സാമാന്യം വലുപ്പം ഉള്ള ഒരു കട. അവൾ അതിനുള്ളിൽ കയറി. "മിതുവേച്ചിയെ.... എന്താ late ആയെ. ഉച്ചക്ക് വരുന്നത് അല്ലെ എന്നും. ഇന്ന് ചേച്ചി late ആയ കാരണം രണ്ടു ഓർഡർ ക്യാൻസൽ ആയി അറിയുമോ" "രണ്ടു ഓർഡറോ" "അതെ ഞാൻ ഓർത്തു ഇനി ചേച്ചി ഇന്ന് വരില്ലായിരിക്കും എന്ന്. അതാ ഓർഡർ വന്നിട്ട് ക്യാൻസൽ ചെയ്തത്. ചേച്ചി അല്ലെ ഇവിടുത്തെ കേക്ക് മേക്കർ. എനിക്ക് എന്തെങ്കിലും അറിയുമോ" "ഓഹോ നിന്നോട് ഇന്നലെ ഞാൻ പറഞ്ഞില്ലേ ഇന്ന് തൊട്ട് ഞാൻ കോളേജിൽ പോകും എന്ന് വൈകുന്നേരം വരും എന്നൊക്കെ" "ഞാൻ അത് ഓർത്തില്ല" "ഡാ പൊട്ടൻ സിദ്ധു.. ഞാൻ വരില്ലെങ്കിൽ നിന്നോട് പറയില്ലേ. ശോ രണ്ട് ഓർഡർ ആണ്‌ നീ കളഞ്ഞത്. ഭാസ്കരൻ മാമ എന്തിയെ" "അവിടെ എവിടേലും കാണും. ചേച്ചി വരുമ്പോഴേക്കും സാധനങ്ങളുടെ സ്റ്റോക്ക് തീർന്നു വാങ്ങി വരാം എന്ന് പറഞ്ഞു പോയതാ. വന്നോ എന്നറിയില്ല" "അതെന്താ നീ ഈ ലോകത്ത് ഒന്നുമല്ലേ" "ഓ...കയ്യിൽ ഫോൺ ഉള്ളപ്പോൾ ചുറ്റിനും ഉള്ളതൊന്നും കാണൂല മിതുവേച്ചി." "ചെക്കാ പ്ലസ് ടു ആണ് ഓർമ വേണം." "അതൊക്കെ ഓർമ ഉണ്ട്" "മോളെ മിതു.." അപ്പോഴാണ് ഭാസ്കരൻ അങ്ങോട്ട് വന്നത്. ഭാസ്കരന്റെ ഷോപ്പ് ആണത്.സിദ്ധാർഥ് ആണ് മകൻ.സിദ്ധു എന്ന് വിളിക്കും

"ആഹാ എവിടാരുന്നു. ഈ സിദ്ധു പറഞ്ഞു രണ്ടു ഓർഡർ ക്യാൻസൽ ആയി എന്ന്." "ഓ അത് പോട്ടെ മോളെ ഇന്ന് ഒരു ഓർഡർ ഉണ്ട്.രാത്രി 11.00ക്ക് മുൻപായി വീട്ടിൽ എത്തിക്കുമോ എന്ന് അവർ ചോദിച്ചു. അത് കൊണ്ട് time ഉണ്ട്. മോള് റെഡി ആക്കിക്കോ. ഞാൻ കൊണ്ട് കൊടുത്തോളാം" "അവർ ഇങ്ങോട്ട് വരില്ലേ" "ഇല്ല മോളെ അവർക്ക് കൊണ്ട് കൊടുക്കുമോ എന്ന് ചോദിച്ചു. ഇവിടെ ഡെലിവറി boy ഒന്നും ഇല്ലല്ലോ. ഞാൻ കൊണ്ട് കൊടുക്കാം" "മ്മ് എന്നാ ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ " അവൾ ബാഗ് പുറത്തേക്ക് വെച്ചു അകത്തേക്ക് പോയി കയ്യും മുഖം ഒക്കെ വാഷ് ചെയ്തു. "സിദ്ധു.... ഏതാ കേക്ക്" "ബ്ലാക്ക് ഫോറെസ്റ്റ് ആണ് ചേച്ചി.3കിലോ.ഐറ്റംസ് ഒക്കെ ഞാൻ അവിടെ എടുത്തു വെച്ചിട്ടുണ്ട്. ചേച്ചി തുടങ്ങിക്കോ. ഞാൻ വീട്ടിൽ വരെ പോയിട്ട് വരാം" "ആഹാ ശരി വേഗം വരണം" "ആ.. വരാം ചേച്ചി.ചേച്ചി അത് റെഡി ആക്കുമ്പോഴേക്കും ഞാൻ വരാം ഞാൻ കൊണ്ടാക്കാം ചേച്ചിയെ വീട്ടിൽ late ആവുകയാണെങ്കിൽ " "മ്മ് ok" സിദ്ധു പോയതും അവൾ കേക്ക് ഉണ്ടാക്കാൻ ആയി ഓരോ ഐറ്റംസ് എടുത്തു. എല്ലാം റെഡി ആയി വന്നപ്പോഴേക്കും 7.00കഴിഞ്ഞിരുന്നു. "ചേച്ചിയെ എന്തായി" "എല്ലാം സെറ്റ് ആണ്. ഇനി ഡെക്കറേറ്റ് ചെയ്യാൻ കൂടി ഉണ്ട്. നീ അത് സെറ്റ് ആക്കിക്കോളാമോ" "അത് ഞാൻ ഏറ്റു ചേച്ചി.

അല്ലെങ്കിലും ഡെക്കറേഷന്റെ കാര്യത്തിൽ എന്നെ വെല്ലാൻ ആരുമില്ല. നെയിം ഒക്കെ ഞാൻ എഴുതിക്കോളാം ചേച്ചി വാ ഞാൻ കൊണ്ട് വിടാം" "ഭാസ്കരൻ മാമേ ഞാൻ ഇറങ്ങുവാ. ഇപ്പൊ തന്നെ late ആയി" "മോളെ ഈ മാസത്തെ സാലറി ഞാൻ നാളെ തരാം. നാളെ മോള് നേരത്തെ വരാൻ ശ്രെമിക്കാവോ" "ശ്രെമിക്കാം.എന്നാ ഞാൻ ഇറങ്ങുവാ" "ആാാ ശരി" അവൾ ഭാസ്കരനോടും യാത്ര പറഞ്ഞു സിദ്ധുവിന്റെ കൂടെ പുറപ്പെട്ടു. "ചെക്കാ നിനക്ക് ലൈസൻസ് പോലും ഇല്ലാത്തതാ. പോലീസിന്റെ കയ്യിൽ എങ്ങാനും ചെന്നു പെടുമോ" "അതിനല്ലേ ചേച്ചി ഹെൽമെറ്റ്‌" "ഹെൽമെറ്റ്‌ മാത്രം പോരാ. അങ്ങോട്ട്‌ ചെല്ല്" "ഓഹൊ 2കിലോമീറ്റർ അല്ലെ സാരമില്ല ചേച്ചി പേടിക്കണ്ട" "മ്മ്" "മിതുവേച്ചിയെ....." "എന്നാടാ" "അത് ചേച്ചിടെ കൂടെ കണ്ടത് ചേച്ചിടെ ഫ്രണ്ട് ആണോ" "അതേടാ. എന്താ മോനെ കോഴി... അത് നിന്നെക്കാൾ മൂത്തത് ആണ് ചെക്കാ" "അതല്ല ചേച്ചി. എനിക്ക് ഒരെണ്ണം സെറ്റ് ആണ്. അത് കൊണ്ട് ഞാൻ ഇപ്പോ ആരെയും വായിനോക്കാറില്ല" "എടാ കള്ളാ. ഇപ്പോഴേ സെറ്റ് ആയോ.ഏതാ ആ ഹതഭാഗ്യായായ പെണ്ണ്" "കൂടെ പഠിക്കുന്നതാ" "പേരെന്താ" "അതൊക്കെ നാളെ വിശദമായി പറയാം. നമ്മൾ എവിടാ പറഞ്ഞു നിർത്തിയെ.... ആാാ.... ആ ഫ്രണ്ടിനെ ചേച്ചി പറഞ്ഞു വിടാൻ കുറച്ചു പ്രയാസപ്പെട്ടു അല്ലെ"

"അത് നീ എങ്ങനെ അറിഞ്ഞു" "ഞാൻ കണ്ടു. ചേച്ചി പൊക്കോളാൻ പറഞ്ഞിട്ടും ചേച്ചി വന്നിട്ട് പൊക്കോളാം എന്നൊക്കെ ആ ചേച്ചി പറയുന്നത്.ചേച്ചിക്ക് സത്യം അങ്ങ് തുറന്നു പറഞ്ഞൂടാരുന്നോ" "അതെ... ഇന്നാണ് ഞാൻ അവരെ അറിഞ്ഞു തുടങ്ങിയത്. പിന്നെ എല്ലാരും അറിഞ്ഞു ഒരു സഹതാപം അത് ഞാൻ ആഗ്രഹിക്കുന്നില്ല. പിന്നെ ഞാൻ ചെയ്യുന്നത് അത്ര വലിയ കാര്യം ഒന്നുമല്ല. എത്രെയോ കുട്ടികൾ ജോലി ചെയ്തു അതിനിടയിൽ പഠിക്കുന്നു. പിന്നെ എന്റെ ജീവിതം ഒരു രഹസ്യമാണ്. അത് പരസ്യമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല" "ഓ ഈ ചേച്ചിടെ ഒരു കാര്യം" "നീ വേഗം വിട് സിദ്ധു.അച്ഛ ഇപ്പൊ കിടന്നു വിഷമിക്കുന്നുണ്ടാവും എന്നെ കാണാതെ" "അച്ഛക്ക് അറിയാം ഈ അനിയൻ കുട്ടൻ ഉള്ളപ്പോൾ എന്റെ മിതുവേച്ചിയെ ആരും ഒന്നും ചെയ്യില്ലെന്ന്" "മതി മതി സോപ്പിട്ടത്." സിദ്ധു അവളെ വീട്ടിൽ കൊണ്ടാക്കി തിരിച്ചു പോയി. വാതിൽ പടിയിൽ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്ന മാധവൻ പുറത്തേക്ക് ഇറങ്ങി വന്നു. "എവിടാരുന്നു മോളെ. എന്താ ഇത്രേം വൈകിയേ" "അത് അച്ഛേ ഞാൻ കോളേജിൽ നിന്നു വന്നു നേരെ ഷോപ്പിൽ കേറി. ഒരു ഓർഡർ ഉണ്ടാരുന്നു ഇന്ന്. അതാ വൈകിയേ" "പേടിച്ചു മോളെ ഞാൻ. ഒന്നാതെ ആളും അനക്കവും ഇല്ലാത്ത വഴിയാ. ഫോൺ വിളിച്ചിട്ട് മോള് എടുത്തതും ഇല്ല"

"ഫോൺ off ആയി അച്ഛേ പിന്നെ നമ്മുടെ സിദ്ധു ഇല്ലേ. അവൻ എന്നെ കൊണ്ട് വിട്ടു. അവൻ കൂടെ ഉണ്ടെങ്കിൽ പിന്നെ ഒരു ധൈര്യം ആണ്. പിന്നെ നാളെ തൊട്ട് ഞാൻ ഇവിടെ വന്നിട്ടേ പോകൂ. കോളേജിൽ നിന്നു വരുമ്പോൾ തന്നെ ഒരു പരുവം ആകും പിന്നെ നേരെ അങ്ങോട്ട്‌ കേറിയാൽ ശരി ആവില്ല. ഇവിടെ വന്നു ഫ്രഷ് ആയിട്ടേ നാളെ തൊട്ട് ഞാൻ പോകുന്നുള്ളൂ. ഇന്ന് പിന്നെ നേരത്തെ ക്ലാസ്സ്‌ കഴിഞ്ഞത് കൊണ്ട് അങ്ങ് അവിടേക്ക് കേറി" "അത് മതി മോളെ.. പിന്നെ അവർ ഇത്രേം നേരം നിന്നെ നോക്കി ഇരുന്നു. ഇപ്പോഴാ അങ്ങോട്ടേക്ക് പോയത്" "ആരു" "കുട്ടികൾ." "അയ്യോ അത് മറന്നു. അച്ഛ നാളെ രാവിലെ അവരോട് പറയണേ നാളെ വൈകിട്ട് വരണ്ട. മറ്റന്നാൾ മുതൽ രാവിലെ ഒരു 7.00വരാൻ പറ. ഇനി തൊട്ട് വൈകുന്നേരം കുട്ടികൾക്ക് ട്യൂഷൻ എടുക്കാൻ കഴിയില്ല". "ആാാ ഞാൻ പറയാം മോളെ. മോള് അകത്തേക്ക് ചെല്ല്" അവൾ അകത്തേക്ക് കയറി ഫ്രഷ് ആയി വന്നപ്പോഴേക്കും കഴിക്കാൻ സമയം ആയിരുന്നു. "അച്ഛേ വാ കഴിക്കാൻ സമയം ആയി. ഗുളിക കഴിക്കണ്ടേ അച്ഛക്ക്. വാ" മാധവനു കഴിക്കാൻ കൊടുത്തു അവൾ മിത്രക്ക് ഫുഡ്‌ എടുക്കാൻ നിന്നതും മാധവൻ അവളെ പിടിച്ചു അരികിൽ ഇരുത്തി "എന്താ അച്ഛേ" "മോള് കഴിക്കുന്നില്ലേ" "ഞാൻ കഴിച്ചോളാം. മിത്രക്ക് ഫുഡ്‌ കൊടുത്തിട്ട് വരാം"

"നീ മിത്രക്ക് കൊടുത്തിട്ട് അത് വഴി അങ്ങു മുറിയിലേക്ക് പോകും. കഴിക്കില്ല" "ഞാൻ കഴിക്കും" "മോളെ... മിതു ഈ അച്ഛൻ എന്നും കാണുന്നതാ ഇത്.. നീ ഇവിടെ ഇരുന്നു കഴിച്ചിട്ട് മിത്രക്ക് ഫുഡ്‌ കൊടുത്താൽ മതി" "അത് അച്ഛേ" "അത് മതി. പറയുന്നത് അനുസരിക്ക്" "എന്നാ അങ്ങനെ ആകട്ടെ" "മോളെ അച്ഛൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ" "എന്താ അച്ഛേ.." "മിത്ര മോൾക്ക് എന്താ പറ്റിയത്. മോള് പറയുന്നു അച്ഛന് വയ്യാതെ വന്നപ്പോൾ അന്നത്തെ ആ സംഭവത്തിൽ പെട്ടന്ന് ഉണ്ടായ ഷോക്ക് ആണെന്ന്. പക്ഷെ മോളെ അച്ഛന് ഇപ്പൊ ഒരു കുഴപ്പവും ഇല്ലല്ലോ. പിന്നെന്താ മിത്ര മോള് എന്റെ അടുത്ത് പോലും വരാത്തത്. മക്കൾ എന്നോട് എന്തെങ്കിലും മറക്കുന്നുണ്ടോ" "ഇല്ല അച്ഛേ" "എനിക്ക് ഒന്നും അങ്ങോട്ട്‌ ഇപ്പോ വിശ്വസിക്കാൻ കഴിയുന്നില്ല" "അത് അച്ഛേ.. അച്ഛക്ക് അറിയാലോ. അവൾക്ക് ഒട്ടും മനോധൈര്യം ഇല്ലെന്നു. ഒരു ചെറിയ കാര്യം മതി അവളുടെ മൈൻഡ് വീക്ക്‌ ആവാൻ. അന്ന് അമ്മേടെ കാര്യം പറഞ്ഞപ്പോൾ തന്നെ കണ്ടതല്ലേ അവളെ. എത്ര ദിവസം ആണ് അവൾ മുറിയിൽ തന്നെ കഴിഞ്ഞു കൂടിയത്.ഒടുവിൽ അവളെ പഴയ പോലെ ആക്കാൻ ഞാൻ കുറച്ചു ബുദ്ധിമുട്ടി. അപ്പോ പിന്നെ ഇത്രെയും നാളും ഞങ്ങൾക്ക് താങ്ങും തണലും ആയ അച്ഛക്ക് എന്തെങ്കിലും പറ്റിയാൽ ഞങ്ങൾക്ക് സഹിക്കുമോ. അത്.

അന്ന് അവളുടെ മുന്നിൽ വെച്ചല്ലേ അച്ഛ കുഴഞ്ഞു വീണത്" "പക്ഷെ മോളെ ഞാൻ ഇപ്പൊ ok ആയി വന്നല്ലോ ഇനി എങ്കിലും എന്റെ പഴയ മിത്ര മോള് ആകില്ലേ അവൾ" "നമുക്ക് ശ്രെമിക്കാം അച്ഛേ" "എല്ലാം കൊണ്ടും എന്റെ ജീവിതം ഇങ്ങനെ ആണല്ലോ ഈശ്വരാ. മക്കൾക്ക് പോലും നല്ലൊരു ജീവിതം ഇല്ല. എന്റെ മോള് ഈ അച്ഛൻ ഉണ്ടായിട്ടും ഇവിടെ കഷ്ടപെടുന്നു" "പിന്നെ.. എനിക്ക് എന്ത്‌ കഷ്ടപ്പാട് ആണ്. ഒന്ന് പോ അച്ഛേ... പിന്നെ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുമ്പോൾ മക്കൾ തന്നെ അവർക്ക് ചിലവിനുള്ളത് കണ്ടെത്താൻ ഓരോ മാർഗം കണ്ടെത്തും അച്ഛേടെ മോളും അത് ചെയ്തു.അത്രേ ഉള്ളു. അച്ഛേടെ മോള് ഒന്ന് പഠിച്ചോട്ടെ. കുറച്ചു കഴിയുമ്പോൾ ഈ മിതുവിന് നല്ലൊരു ജോലി കിട്ടും. അന്ന് ഈ വീട്ടിലെ രാജാവ് ആയിരിക്കും എന്റെ അച്ഛൻ. ആരുടെ മുന്നിലും തല കുനിക്കാത്ത എന്റെ അച്ഛനെ ആണ്‌ എനിക്ക് വേണ്ടത്. ഈ മിതു ഉള്ളപ്പോൾ എന്റെ അച്ഛന് ആരുടെ മുന്നിലും തല കുനിക്കേണ്ടി വരില്ല." "എന്ത്‌ ചെയ്യാനാ മോളെ.... ശത്രുക്കൾ നമ്മളെ ജീവിക്കാൻ അനുവദിക്കാഞ്ഞത് അല്ലെ. എന്റെ ജോലി... വീട്.. സ്വത്ത്‌.. എല്ലാം നഷ്ടപ്പെട്ടു.. ചതിച്ചു നമ്മളെ.... നമ്മൾ വിശ്വസിച്ചവർ ഒക്കെ തന്നെ" "പോട്ടെ അച്ഛേ.. അതിനി ഓർക്കേണ്ട...ഇപ്പോഴും അച്ഛ അവർ എന്തിനാ നമ്മളെ ദ്രോഹിച്ചത് എന്ന് അച്ഛ പറഞ്ഞില്ല."

"അതൊക്കെ കഴിഞ്ഞു മോളെ.. അത് വിട് ഇനി എങ്കിലും ജീവിക്കാൻ അനുവദിച്ചാൽ മതിയാരുന്നു" മാധവൻ ഭക്ഷണം മതിയാക്കി എഴുന്നേറ്റു. മിതു മിത്രക്ക് ഫുഡ്‌ എടുത്തു റൂമിൽ പോയി. "മിത്രേ...... ദാ ഭക്ഷണം കഴിക്ക്." "എനിക്കിപ്പോ ഒന്നും വേണ്ട മിതുവേച്ചി.. പിന്നെ ആവട്ടെ" "സമയം വൈകി. എനിക്ക് കിടക്കേണ്ടതാ." "മിതുവേച്ചിക്ക് എന്താ ഇത്ര ധൃതി" "രാവിലെ എനിക്ക് കോളേജിൽ പോകേണ്ടതല്ലേ" "പിന്നെ കോളേജ്... ഇനി അവിടെ കൂടി ചേച്ചിക്ക് നാണം കെടണോ.... എങ്ങനെ കഴിയുന്നു ചേച്ചിക്ക് എല്ലാവരുടെയും മുന്നിൽ ഇങ്ങനെ ചിരിച്ചു നടക്കാൻ" "ദേ മിത്ര ഞാൻ പല തവണ പറഞ്ഞു. നീ ഈ പറയുന്ന പോലെ എനിക്ക് ഒന്നും എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല.ഈ മിതുവിന് പിന്നെ ആരെയും ഭയന്നു നിന്നെ പോലെ മുറിയിൽ കഴിയേണ്ട ആവശ്യവും ഇല്ല. പിന്നെ നിന്റെ കാര്യം അച്ഛാ ചോദിച്ചു. നീ കാണിച്ചു കൂട്ടിയ പ്രശ്നങ്ങൾക്ക് വരെ ഇന്നു ഞാൻ ആണ് വേദനിക്കുന്നത്. ആ പാവം അച്ഛ എല്ലാം വിശ്വസിച്ചു ജീവിക്കുന്നു" "ചേച്ചി ഒന്നു പോയി തരാമോ റൂമിൽ നിന്നു മനുഷ്യന് കുറച്ചു സമാധാനം താ"

"ഞാൻ പോകുന്നു. ദേ ഫുഡ്‌ ഇവിടെ ഇരിപ്പുണ്ട്. പിന്നെ ശത്രുക്കൾ ഒക്കെ മറ നീക്കി വരാൻ തുടങ്ങി.അത് മറക്കണ്ട" മിതു റൂമിൽ നിന്നിറങ്ങി അവളുടെ മുറിയിലേക്ക് പോയി. മിതു പറഞ്ഞ ദേഷ്യത്തിൽ അവിടെ വെച്ചിരുന്ന ഭക്ഷണം മിത്ര തട്ടി തെറിപ്പിച്ചു. റൂമിൽ ചെന്നു കിടന്നെങ്കിലും ഉറങ്ങാൻ മിതുവിന് കഴിഞ്ഞില്ല. "മിത്ര എന്താ എന്നോട് ഇങ്ങനെ ഒക്കെ പറയണേ... അവളുടെ മുന്നിൽ ഞാൻ ഇന്ന് നല്ലവൾ അല്ല.അവളെ ഒന്ന് നേരെ ആക്കി വരുമ്പോൾ ആണ് നിരഞ്ജന്റെ വരവ്. അവൻ ആ കോളേജിൽ ആണോ.അവനെ കൂടി ഭയന്നല്ലേ മിത്രയും കൊണ്ട് തൃശൂരിൽ നിന്നും ഇങ്ങോട്ടേക്കു വന്നത്. അപ്പൊ ദേ ഇവിടെയും അവൻ. അപ്പോ ഇവിടെ ആണ് അവൻ താമസിക്കുന്നതും. പിന്നെ എന്ത്‌ കൊണ്ട് അവൻ എന്നെ കണ്ടിട്ട് മനസ്സിലാവാഞ്ഞേ... അതോ ഇനി അങ്ങനെ അഭിനയിച്ചത് ആണോ. എന്തായാലും ആരൊക്കെ വന്നാലും ഇനി ഈ മിതു ആർക്കു മുന്നിലും തോറ്റു കൊടുക്കാൻ ഇല്ല. അച്ഛന്റെ ശത്രുക്കൾ അവർക്ക് അച്ഛനെ എന്തിനാണ് ഉപദ്രവിക്കുന്നത് എന്ന് അറിയണം ആദ്യം. ഇനി ആരും എന്റെ അച്ഛയെ ദ്രോഹിക്കാൻ പാടില്ല." എന്തെക്കെയോ മനസ്സിൽ കരുതി കൂട്ടി അവൾ ഉറക്കത്തിലേക്ക് വഴുതി വീണു........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story