അഗ്നിസാക്ഷി: ഭാഗം 50

agnisakshi

എഴുത്തുകാരി: MALU

അടുത്തേക്ക് വരുന്ന ആളിനെ കണ്ടതും റിദുവിന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി... അവൻ അമർഷത്തോടെ മിതുവിന്റെ കയ്യും പിടിച്ചു മുന്നോട്ട് നടക്കാൻ പോയതും അപ്പു അവനെ തടഞ്ഞു... "റിദുവേട്ടാ...."(അപ്പു) അവൻ അതൊന്നും ഗൗനിക്കാതെ മുന്നോട്ട് വീണ്ടും നടന്നു. "ഏട്ടാ പ്ലീസ്.. ഞാൻ പറയുന്നത് ഒരു നിമിഷം ഒന്ന് കേൾക്ക്..." "എനിക്ക് ഇനി നീ പറയുന്നത് ഒന്നും കേൾക്കാൻ യാതൊരു ആഗ്രഹവും ഇല്ല അപർണ..." "ഏട്ടാ പ്ലീസ്..." "എല്ലാം എന്ത് നോക്കി നിൽക്കുവാ.. വരുന്നുണ്ടോ ഇങ്ങോട്ട്.... " "അത് പിന്നെ അപർണ...."(മിതു) "വഴിയിൽ നിന്നു ഏതെങ്കിലും നായ കുരയ്ക്കുന്നത് കണ്ടാൽ നീ ഒക്കെ പോയി കാരണം ചോദിക്കുമോ.. ഇല്ലല്ലോ.. ഒരു പക്ഷെ അതിനോട് കുറച്ചു സ്നേഹം കാണിച്ചാൽ അതിനു ആ കൊടുത്ത സ്നേഹത്തിന്റെ ഇരട്ടി നന്ദി ഉണ്ടാകും തിരിച്ചു.. പക്ഷെ മനുഷ്യർക്ക് അത് ഉണ്ടാകണമെന്നില്ല... നിങ്ങൾ വരുന്നുണ്ടോ..." "ഇത് ഏട്ടൻ എന്നെ ഉദേശിച്ചു പറഞ്ഞതാണെന്ന് എനിക്ക് അറിയാം..." "നിന്നെ ആണെന്ന് ഞാൻ പറഞ്ഞിട്ടില്ല അപർണ.. അത് നിനക്ക് മനസ്സിലായെങ്കിൽ അത് നീ ആണെന്ന് നിനക്ക് സ്വയം തോന്നുന്നുണ്ട് അത് കൊണ്ടാണ്... നിന്നെ പോലെ ഉള്ള മനുഷ്യ ജന്മങ്ങളെ ആണ് ഞാൻ പറഞ്ഞത്.. സ്നേഹിച്ചാൽ തിരിച്ചു കഴുത്തു അറക്കുന്ന നിന്നെ പോലെ ഉള്ള നന്ദി ഇല്ലാത്ത ജന്മങ്ങളെ മാത്രം......"

"അതെ എനിക്ക് നന്ദി ഇല്ല... നിങ്ങൾ തന്ന സ്നേഹത്തെ ഞാൻ ദുരുപയോഗം ചെയ്തു ശരി ആണ്.. അത് പക്ഷെ നിങ്ങളോട് ഉള്ള എന്റെ പ്രണയം കൊണ്ടാണ്..." "മോളെ അപർണേ... അപ്പു എന്ന് വിളിച്ച എന്റെ നാവ് കൊണ്ട് നീ വേറെ ഒന്നും വിളിപ്പിക്കരുത്.. അവളുടെ ഒരു പ്രേമം.. ഈ പ്രേമം എന്ന് പറഞ്ഞ നിന്റെ ഈ അസുഖം ഉണ്ടല്ലോ നാളെ എന്നേക്കാൾ നല്ലൊരുത്തനെ കാണുന്നത് വരെ ഉള്ളു.. അത് കഴിഞ്ഞാൽ നിനക്ക് എന്നോട് ഒന്നും ഉണ്ടാകില്ല.." "അല്ല ഏട്ടാ.. വെറും ഒരു കളി തമാശ അല്ല എനിക്ക്. am സീരിയസ്... i realy love you ഏട്ടാ" "stop it....... കരണം നോക്കി ഒന്ന് പൊട്ടിക്കും ഞാൻ.. മേലാൽ ഇനി പ്രേമം എന്ന് പറഞ്ഞു എന്റെ മുന്നിൽ വന്നേക്കരുത്.." "അത് പറയാൻ ആണ് ഞാൻ വന്നത്.. ഇനി ഏട്ടന്റെ മുന്നിൽ ഞാൻ വരില്ല... ഏട്ടൻ ഇന്ന് കൊണ്ട് ഇവിടെ നിന്നും പടി ഇറങ്ങും... അത് പോലെ ഞാനും... ഏട്ടനോട് ഉള്ള എന്റെ പ്രണയം അവസാനിക്കില്ല ഒരിക്കലും.. പക്ഷെ ഏട്ടൻ ഇല്ലാത്ത ഈ കോളേജിൽ ഇനി തുടരാൻ എനിക്കും താല്പര്യം ഇല്ല... ഞാൻ പോകുകയാണ് ഇവിടെ നിന്നും... ഇനി ഇവിടെ തുടർന്ന് പഠിച്ചാൽ ഇവളുടെ തിരു മുഖം കാണേണ്ടി വരും.. ഓരോ നിമിഷം ഇവളെ കാണുമ്പോൾ കഴുത്തു ഞെരിച്ചു കൊല്ലാൻ ആണ് എനിക്ക് തോന്നുക.. അത് കൊണ്ട് ഞാൻ ഇവിടെ നിന്നും പോകുകയാണ്..."

"നീ പോവുകയോ പോകാതിരിക്കുകയോ ചെയ്യ് അതിനു ഞാൻ എന്ത് വേണം.. പിന്നെ നിനക്ക് കഴുത്തു ഞെരിച്ചു കൊല്ലാൻ തോന്നുണ്ടെങ്കിൽ അത് നിന്റെ ഏട്ടൻ നിരഞ്ജൻ ഇല്ലേ അവനെ മതി.. ഭൂമിക്കും വീട്ടുകാർക്കും ഒരു ഉപകാരം ഇല്ലാത്ത അവനെ പോയി നീ ആദ്യം കൊല്ല്.. എന്നിട്ട് സ്വയം കഴുത്തു മുറുക്കി നീയും ചാവ്.. അല്ലാതെ എന്റെ പെണ്ണിന്റെ ദേഹത്ത് ഇനി ഒരു പോറൽ വീണാൽ പോലും ഞാൻ സഹിക്കില്ല.. കൊന്നു കളയും ഞാൻ എല്ലാത്തിനെയും..... നിന്റെ കുടുംബം ഞങ്ങളുടെ ശത്രു ആണെന്ന് മനസ്സിലാക്കാൻ ഞാൻ കുറച്ചു വൈകി പോയി... നിന്റെ അച്ഛൻ ഉണ്ടല്ലോ അങ്ങേരോട് പറഞ്ഞേക്ക് ഇനി വർമ്മ ഗ്രൂപ്പ്സിൽ കേറി കളിക്കണ്ട എന്ന്.. പിന്നെ കുടുംബം നിലനിർത്താൻ പാട് പെടേണ്ടി വരും പൊന്നുമക്കൾക്ക്..." "നീ അങ്ങനെ കൂടുതൽ ഡയലോഗ് അങ്ങ് അടിക്കാതെടാ..."(നിരഞ്ജൻ) എല്ലാം കേട്ട് കൊണ്ടായിരുന്നു നിരഞ്ജൻറെ വരവ്. "ആഹാ മോൻ ഇവിടെ ഉണ്ടാരുന്നോ... ഞാൻ ഓർത്തു പാമ്പിനെ പേടിച്ചു എലി മാളത്തിൽ ഒളിക്കുന്നത് പോലെ ഒളിച്ചു എന്ന്..."(റിദു) "ഞാൻ അതിനു ഭീരു അല്ലേടാ..."(നിരഞ്ജൻ) "എല്ലാ ഭീരുക്കളും ഇങ്ങനെ തന്നെ ആണ് പറയുന്നത്.. പക്ഷെ ഒരടി കൊണ്ട് കഴിയുമ്പോൾ മുട്ട് വിറക്കുമ്പോൾ നിന്റെ ഒക്കെ ഈ പഞ്ചു ഡയലോഗ് ഒക്കെ നിൽക്കും.."

"അങ്ങനെ അങ്ങ് എന്നെ താഴ്ത്തി കെട്ടണ്ട" "ഞങ്ങൾ താഴ്ത്തി കെട്ടുന്നതല്ലല്ലോ നിങ്ങൾ ആയിട്ട് വന്നു ഇരന്നു വാങ്ങുന്നതല്ലേ... എത്ര കിട്ടിയാലും നാണം ഇല്ലാതെ ഇങ്ങനെ വന്നു വാങ്ങി കൂട്ടാൻ ഒരു റേഞ്ച് ഒക്കെ വേണം"(കിച്ചു) "ഡെയ് ഇവന്റെ ബലത്തിൽ നീ കൂടുതൽ കളിക്കല്ലേ..."(നിരഞ്ജൻ) "ഞാൻ കളിക്കും മുൻപ് നിങ്ങടെ നെഞ്ചത്ത് റിദുവേട്ടൻ ഫുട്ബോൾ കളിക്കേണ്ടെങ്കിൽ മര്യാദക്ക് പൊയ്ക്കോ..." "നിന്റെ ഒക്കെ ഒരു റിദുവേട്ടൻ.. ഇവനെ തളയ്ക്കാൻ ഈ ഞാൻ മതി..." "എന്നാലേ നിങ്ങളെ തളയ്ക്കാൻ ഞങ്ങൾക്ക് ഒരു ചങ്ങല മാത്രം മതി.. നിങ്ങളെയും ഈ നിൽക്കുന്ന കൊപ്പുനെയും കൊണ്ട് കുതിരവട്ടത്തു പോകേണ്ട time കഴിഞ്ഞു... ഇനി എങ്കിലും പോയി രണ്ട് ഷോക്ക് ഏൽക്ക് അപ്പൊ തലയിൽ കുറച്ചു ബുദ്ധി ഒക്കെ വരും.. ഇല്ലെങ്കിൽ ഇങ്ങനെ വടി കൊടുത്തു അടി വാങ്ങി കൊണ്ടേ ഇരിക്കും..." "ഡാ....." "തൊട്ടു പോകരുത് അവനെ... അവനെ തൊട്ടാൽ പിന്നെ നിന്റെ കൈ ചലിക്കില്ല.. പറഞ്ഞേക്കാം..."(റിദു) കിച്ചുവിന്റെ നേരെ ചെന്ന നിരഞ്ജൻ റിദു പറഞ്ഞത് കേട്ടതും പിന്നിലേക്ക് വലിഞ്ഞു.. "നീ കൂടുതൽ ഷൈൻ ചെയ്യണ്ട.. നിനക്ക് ഉള്ള ഉഗ്രൻ പണി ആയിട്ട് ഈ നിരഞ്ജൻ വന്നിരിക്കും.. ഓർത്തോ..." "ഒന്ന് പോടേയ്..." "നിനക്ക് ഉള്ളതും ഞാൻ തന്നിരിക്കും.. നീ കാത്തിരുന്നോടി..."

നിരഞ്ജൻ മിതുവിന് നേരെ ചെന്ന് പറഞ്ഞതും മിതു പുച്ഛത്തോടെ അവനെ നോക്കി.. "വേഗം വരണേ സേട്ടാ.. ഞാൻ കാത്തിരിക്കും.. വെറുതെ എന്റെ ഏട്ടന്റെ കൈക്ക് പണി ഉണ്ടാക്കല്ലേ.. ഒന്ന് പോടാപ്പാ..." മിതുവും കൂടി അങ്ങനെ പറഞ്ഞതോടെ ദേഷ്യം വന്ന നിരഞ്ജൻ അപ്പുന്റെ കയ്യും പിടിച്ചു പുറത്തേക്ക് പോയി.. ഇടക്കിടക്ക് അപ്പു പിന്നിലേക്ക് തിരിഞ്ഞു റിദുവിനെ നോക്കി.. ഇത് കണ്ട റിദു മിതുവിനെ ഒന്ന് കൂടി ചേർത്ത് പിടിച്ചു.. ഇതോടെ അപ്പുവിന്റെ ദേഷ്യം ഒന്ന് കൂടി വർധിച്ചു.. അവർ പോയതും ദേവു കിച്ചുന് കൈ കൊടുത്തു.. "കലക്കി കിച്ചു.. നീ ഇടക്ക് അവനിട്ടു രണ്ടെണ്ണം പറഞ്ഞത്..."(ദേവു) "ഇതൊക്കെ എന്ത്.. കിച്ചൂന്റെ കളികൾ ഇനി കാണാൻ ഇരിക്കുന്നതെ ഉള്ളു.." "ഡാ മോനേ കിച്ചു.. ഡയലോഗ് അടിച്ചു മാറ്റൽ ആദ്യം നീ നിർത്ത്.. സ്വന്തം ആയി എന്തെങ്കിലും പറ..."(നീരവ്) "ഇതാ.. ആ അപ്പു വന്നിട്ട് ആരേലും എന്തെങ്കിലും പറഞ്ഞോ.. എന്തിനു ഈ റിദുവേട്ടനെ പറഞ്ഞിട്ട് നിങ്ങൾ പ്രതികരിച്ചോ മനുഷ്യ... ഞാനും എന്റെ റിദുവേട്ടനും മാത്രം ഉള്ളു എന്തെങ്കിലും പറഞ്ഞത്.. ഞങ്ങൾക്കേ ഉള്ളു ധൈര്യം.."

"എന്തോ എങ്ങനെ..."(റിദു) "അല്ല റിദുവേട്ടന്റെ ധൈര്യത്തിൽ ആണ് ഞാൻ അത്രെയും പറഞ്ഞത്.. ഈൗ..." "കൂടുതൽ പല്ല് കാണിക്കണ്ട.. ഞാൻ പോയി കഴിഞ്ഞു ഇവിടെ നോക്കേണ്ടത് നീ ആണ്.. നിന്റെ ഈ ഉള്ള പല്ല് കൂടി അവന്മാർ ഇടിച്ചു തെറിപ്പിക്കാതെ നോക്കിക്കോ..." "എവിടെ പോകുന്ന കാര്യം ആണ് ഈ പറയുന്നത്.."(അമ്മു) "നിങ്ങൾ ഫ്രീ ആകുമ്പോൾ വിളിക്ക്.. അപ്പൊ നമുക്ക് എല്ലാർക്കും ഒന്ന് കറങ്ങാൻ പോകാം.. അന്ന് എല്ലാം പറയാം.. അന്ന് എന്റെ വക ഫുൾ ചെലവ്.. എന്താ പോരെ.." "mm മതി... സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യേ.."(കിച്ചു) "എന്നാ പോയി ആ വണ്ടിക്ക് മുന്നിൽ ചാട്.."(ദേവു) "നിനക്ക് എന്നോട് ഒട്ടും സ്നേഹം ഇല്ലേ ദേവു..." "ഒന്ന് മിണ്ടാതെ ഇരിക്ക് ചെക്കാ.. വാ ഇങ്ങോട്ട് നേരം വൈകി" അവരോട് യാത്ര പറഞ്ഞു ദേവു ലിനുവിനെയും കിച്ചുനെയും കൂട്ടി വീട്ടിലേക്ക് പോയി അമ്മുവും മിതുവും ബസ് സ്റ്റോപ്പിലേക്ക് നടന്നു.. "നീ ഒറ്റ ഒരുത്തൻ കാരണമാ ഇല്ലേൽ ഇന്ന് ഞാൻ അവളെ കൊണ്ട് വിട്ടേനെ വീട്ടിൽ.. ആവശ്യം ഉള്ളപ്പോൾ അവൻ വണ്ടി എടുക്കില്ല.."(റിദു) "

അത് പിന്നെ.. ഞാൻ ഓർത്തില്ല.. നിന്റെ കൂടെ വരാമെന്ന് കരുതി..."(നീരവ്) "നീ ഓർക്കില്ല എനിക്കറിയാം.. വാ ഇവിടെ ഇനി നിന്നിട്ട് എന്തിനാ..അവർ പോയി... അവരും പിന്നെ അധികനേരം അവിടെ നിൽക്കാതെ വീട്ടിലേക്ക് തിരിച്ചു.. വീട്ടിൽ എത്തിയതും മിതു ഫ്രഷ് ആയി നേരെകേറി കിടന്നു.. അന്നത്തെ ദിവസം അവൾക്ക് ഒന്നിനും ഒരു സന്തോഷം തോന്നി ഇല്ല.. റിദു പോകുന്ന കാര്യം മാത്രം ആയിരുന്നു അവളുടെ മനസ്സിൽ.. സങ്കടം ഉണ്ടെങ്കിലും അത് പുറമെ കാട്ടാതെ അവൾ നടന്നു... കുറച്ചു ദിവസം അവൾ എങ്ങനെയോ തള്ളി നീക്കി... ഒരു ദിവസം രാവിലെ കിച്ചു ദേവു വിളിച്ചപ്പോൾ ആണ് അവൾ ഉണർന്നത്... അതിരാവിലെ ദേവു വിളിക്കുന്നത് കണ്ടതും മിതു ബെഡിൽ നിന്നും ചാടി എഴുന്നേറ്റു............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story