അഗ്നിസാക്ഷി: ഭാഗം 51

agnisakshi

എഴുത്തുകാരി: MALU

 "ഹലോ ദേവു..." "ഹലോ മിതു.." "എന്താ രാവിലെ..." "അത് പിന്നെ മിതു...." "എന്താടി..." "അത് പിന്നെ ഇന്ന് നമുക്ക് കറങ്ങാൻ പോകണം.." "................." "ഹലോ ഡീ നീ എന്താ മിണ്ടാത്തെ..." "അതിരാവിലെ ഇത് പറയാൻ ആണോ നീ വിളിച്ചേ.. മനുഷ്യൻ പേടിച്ചു പോയി...9.00ആയാലും ബെഡിൽ നിന്നു എഴുന്നേൽക്കാത്തവൾ ഇന്ന് ഈ അതിരാവിലെ വിളിക്കണമെങ്കിൽ എന്തെങ്കിലും important കാര്യം ആണെന്ന് ഞാൻ കരുതി..." "അത് പിന്നെ ഇന്നലെ പാതിരാത്രി ഞങ്ങൾ പ്ലാൻ ഇട്ടതാ.. നീ ഉറങ്ങി എന്ന് റിദുവേട്ടൻ പറഞ്ഞത് കൊണ്ടാണ് രാത്രി വിളിക്കാഞ്ഞത്.. രാവിലെ നീ തിരക്കിൽ ആയാലോ എന്ന് കരുതിയാ ഞാൻ വേഗം വിളിച്ചേ..." "കൊള്ളാം ഏതായാലും നിനക്ക് ഒന്നും രാത്രിയിലും ഉറക്കം ഇല്ലേ.. അതെങ്ങനെയാ പകൽ ഉറങ്ങി അല്ലെ ശീലം " "നേരത്തെ തീരുമാനിക്കേണ്ടതായിരുന്നു.. അപ്പോഴാ കുറച്ചു busy ആയി പോയി അതാട്ടോ.. നീ ഏതായാലും വേഗം റെഡി ആയിക്കോ..." "ഇപ്പോഴെയോ.. അല്ല എപ്പോഴാ പോകുന്നെ.." "അത് 10.00കഴിഞ്ഞു " "അതിനാണോടി ഇപ്പോഴേ റെഡി ആവുന്നേ.. എനിക്ക് ഇവിടുത്തെ കാര്യങ്ങൾ എല്ലാം തീർത്തു കഴിഞ്ഞേ റെഡി ആകാൻ പറ്റു.." "നിനക്ക് 10min മതിയാകും ഒരുങ്ങി ഇറങ്ങാൻ.. എന്നാൽ എനിക്കെ ഇപ്പോഴേ ഒരുങ്ങാൻ തുടങ്ങിയാലെ അപ്പൊ ഇറങ്ങാൻ പറ്റു."

"നീ എന്താടി കല്യാണത്തിന് പോകുന്നോ" "അതല്ല.ചെക്കമ്മാരെ ഒക്കെ വായിനോക്കേണ്ടതാ...അപ്പൊ കുറച്ചു വെറൈറ്റി ആയി ഒരുങ്ങി ഒക്കെ ഇറങ്ങണ്ടേ.. നിനക്ക് set ആയി എന്ന് കരുതി പാവം ഞാൻ എങ്ങനെ എങ്കിലും ഒരാളെ set ആക്കട്ടെടി.." "ഓ ആയിക്കോ.. ഞാൻ വെക്കുവാ.. നീ പോയി നിന്റെ ഡ്യൂട്ടി തുടങ്ങിക്കോ. അവസാനം പുട്ടിയിൽ കുളിക്കരുത്.." "ഏയ്‌ ഇല്ല ഓവർ ആവില്ല.." "mm ok ബൈ" "ok da " കാൾ കട്ട്‌ ആക്കി മിതു ഫ്രഷ് ആവാൻ പോയി... ജോലികൾ എല്ലാം തീർത്തു അച്ഛനോട് പറഞ്ഞു അവൾ റെഡി ആയി ഇറങ്ങിയതും വഴിയിൽ നീരവ് അവളെ കാത്തു നിൽപ്പുണ്ടാരുന്നു.. "നീരവേട്ടൻ എന്താ ഇവിടെ..." "ഞാൻ മാത്രം അല്ല വരുണും അമ്മുവും ഉണ്ട് ഒപ്പം.. നിന്നെ കൂട്ടാൻ വന്നതാ ഞങ്ങൾ" "ബാക്കി ഉള്ളവർ എവിടെ." "ബാക്കി ഉള്ളവരിൽ നീ മുഖ്യമായും അന്വേഷിക്കുന്ന ആൾ ദേവൂനെയും കിച്ചുനെയും ഒക്കെ കൂട്ടാൻ പോയേക്കുവാ.. നിന്നെ പിക്ക് ചെയ്യാൻ എന്നെ ആണ് ഏൽപ്പിച്ചത്.. കാരണം എനിക്ക് അറിയില്ല. നീ വന്നു കാറിൽ കയറൂ..." നീരവ് പറഞ്ഞതും മിതു പിൻസീറ്റിൽ അമ്മുവിനോപ്പം കയറി... അവരുടെ കാർ ബീച്ച് ലക്ഷ്യമാക്കി കുതിച്ചു... അവർ അവിടെ എത്തിയപ്പോൾ റിദുവും ഗ്യാങ്ങും അവിടെ എത്തിയിരുന്നു.. നീരവ് അമ്മുനെ കൂട്ടി അല്പം മാറി നിന്നതും വരുൺ കിച്ചുന്റെയും ലിനുവിന്റെയും റോഷന്റെയും ദേവൂന്റെയും അടുത്തേക്ക് പോയി.. മിതു റിദുവിനെ നോക്കിയെങ്കിലും അവിടെ അവനെ കണ്ടിരുന്നില്ല..

അവൾ ഒറ്റക്ക് അവിടെ നിന്നും മുന്നോട്ട് കുറച്ചു നടന്നു.. തിരയടിച്ചു അവളുടെ പാദം കഴുകി തിരികെ പൊയ്ക്കൊണ്ടിരുന്നു... അവൾക്ക് തിരയോടൊപ്പം മുന്നോട്ടും പിന്നോട്ടും പോകാൻ ആഗ്രഹം ഉണ്ടാരുന്നു.. ഒറ്റക്ക് ആയതിനാൽ ഒന്നിനും ഒരു ഉന്മേഷം ഇല്ലാതെ അവൾ കടലിലേക്ക് നോക്കി നിന്നു അടുത്ത് ആരുടെയോ സാമിപ്യം അനുഭവപ്പെട്ടപ്പോൾ ആണ് അവൾ പിന്നിലേക്ക് തിരിഞ്ഞ് നോക്കിയത്. കൈകൾ മാറിൽ പിണച്ചു കെട്ടി അവളെ തന്നെ നോക്കി നിൽക്കുന്ന റിദുവിനെ കണ്ടതും ഒന്നും പറയാതെ ഇരുന്നത് കൊണ്ടും ഇത്രേം നേരം ഒളിച്ചു നിന്നതിന്റെയും ദേഷ്യം കൊണ്ട് അവൾ മുഖം തിരിച്ചു.. അവൻ അവളുടെ അടുത്ത് വന്നു തോളിലൂടെ കൈ ഇട്ടു ചേർത്ത് പിടിച്ചു. "പിണക്കം ആണോ..."(റിദു) "ആണെങ്കിൽ"(മിതു) "സോറി..." "എനിക്ക് ആരുടെയും സോറി വേണ്ട.." "പിന്നെന്താ വേണ്ടേ..." "ഒന്നും വേണ്ട" "അങ്ങനെ പറഞ്ഞാൽ എങ്ങനാ.." അവൻ അവളുടെ മുഖത്തോട് മുഖം അടുപ്പിച്ചതും അവൾ അവനെ പുറകിലേക്ക് തള്ളി മാറ്റി..ഒരൊറ്റ ഓട്ടം ആയിരുന്നു.. അവനും പിന്നാലെ ഓടിയതും രണ്ടും കൂടി ഒടുവിൽ രണ്ടും കൂടി കടലിലേക്ക് ഇറങ്ങി.. ഒരുപാട് നേരം അവിടെ വെള്ളത്തിൽ കളിച്ചു നിന്നു.. ഒടുവിൽ ഡ്രെസ് നനഞ്ഞതും മിതു അവിടെ നിന്നും മണൽ പരപ്പിൽ വന്നിരുന്നു.. റിദുവും ഒപ്പം വന്നിരുന്നു..

അവൾ അവന്റെ തോളോട് തല ചേർത്ത് ഇരുന്നു.. ഇരുവരും കൈകൾ കോർത്തു പിടിച്ചു തിരമാല അലയടിച്ചു വരുന്നതും പിന്നിലേക്ക് വലിയുന്നതും നോക്കി ഇരുന്നു.. "എന്തേയ് ഇനിയും പോകണോ.." "mm" "എങ്ങാനും കടൽ പൊക്കി എടുത്തു കൊണ്ട് പോയാൽ.." "ഏറെ സന്തോഷിച്ചു കഴിഞ്ഞല്ലേ പോകുന്നത്.. അത് കൊണ്ട് കുഴപ്പം ഇല്ല.." "അപ്പൊ ഞാൻ..." "ഞാൻ പോയാൽ നിങ്ങളെയും കൊണ്ട് പോകും.." "ഉറപ്പാണോ.." "അതെ..." "എന്നാ നിനക്ക് കൊള്ളാം..പിന്നെ ഞാൻ ദേവൂനോടും ലിനുവിനോടും കിച്ചുനോടും പറഞ്ഞു പോകുന്ന കാര്യം.." "എന്നിട്ട്.." "ഞാൻ നിന്നെ വിട്ടകന്നു 3 വർഷം നിൽക്കുന്ന കാര്യം അവർക്ക് തന്നെ സങ്കടം ആണ് അപ്പൊ നിന്റെ കാര്യം എത്ര മാത്രം ആയിരിക്കും എന്ന് എനിക്ക് ഊഹിക്കാൻ കഴിയും.." "സാരമില്ല.. നല്ലതിന് വേണ്ടി അല്ലെ ." "ah... നീ വാ അവരുടെ അടുത്ത് പോകാം " "എനിക്ക് മഴ നനയണം" "ഈ നട്ടുച്ച വെയിലിൽ നിനക്കായിട്ട് ഇവിടെ മഴ കാത്തു നിൽപ്പുണ്ടോ.." "എനിക്ക് മഴ നനയണം.." "ദേ പെണ്ണെ കൊഞ്ചല്ലേ" അവൾ കൊച്ചു കുട്ടികളെ പോലെ വാശി പിടിച്ചതും ഇത്രേം നാളും കാണാത്ത ഒരു മുഖഭാവം ആയിരുന്നു മിതുവിന്റെ.. അത് കണ്ടതും റിദുവിന് ചിരി വന്നു.. അവളുടെ മുഖത്തു നിന്നു കണ്ണെടുക്കാൻ ഒരു നിമിഷം അവനു കഴിഞ്ഞില്ല... അവൻ അവളെ തന്നെ നോക്കി നിന്നു.. "മതി അളിയാ കൊച്ചിനെ നോക്കി നിന്നത്.."(കിച്ചു) "ഡാ കുരുട്ടേ നീ ഞങ്ങളുടെ ജീവിതത്തിൽ കട്ടുറുമ്പ് ആകാൻ വേണ്ടി ജനിച്ചതാണോ.

."(റിദു) "എത്ര നേരം ആയി രണ്ടും കൂടി ഇവിടേക്ക് വന്നിട്ട്.. നീരവേട്ടനും അമ്മുവും എല്ലാം ഞങ്ങളുടെ അടുത്ത് വന്നിട്ടും നിങ്ങൾക്ക് വരണമെന്നില്ലല്ലോ.. ഒന്നുമില്ലെങ്കിലും സിംഗിൾ ആയി നടക്കുന്ന ഞങ്ങളുടെ അവസ്ഥ ഒന്ന് ഓർക്കണ്ടേ..." "അത് പിന്നെ.. ഞാൻ ഇനി ഇവളെ എപ്പോ കാണാൻ ആട.. ഇനി എന്നാ എന്റെ പെണ്ണിനെ കാണാൻ പറ്റുക എന്ന് അറിയില്ല.." "എന്നെ ഇങ്ങനെ സാഡ് ആക്കാതെ ഏട്ടാ.. സാരമില്ല മക്കൾ വെള്ളത്തിൽ കളിച്ചോ ഞങ്ങൾ അവിടെ wait ചെയ്യാം.. പക്ഷെ ഞങ്ങൾക്ക് ഐസ് ക്രീം വാങ്ങി തരണം.." "അതൊക്കെ തരാം നിനക്ക് ഞാൻ വയറു നിറച്ചു വാങ്ങി തരാം.. ഇന്നത്തെ ദിവസം ഫുൾ എന്റെ ചെലവ് അല്ലേടാ നിങ്ങൾ എന്ത് വേണമെങ്കിലും വാങ്ങിക്കോ.." "ഉറപ്പാണോ.." "അതേടാ.." "എന്നാ ഞങ്ങൾ ഏറ്റു.." "എന്ന് കരുതി എന്നെ പാപ്പരാക്കല്ലേ" "ഏയ്‌ ഞാൻ അങ്ങനെ ചെയ്യുമോ.." "ഇല്ല എനിക്ക് അറിയാം.. നിന്നെ പോലെ ഒരു നിഷ്കളങ്കൻ ഈ ലോകത്തു വേറെ ഇല്ല.." 'താങ്കു" "മതി മതി പോകാൻ നോക്ക്.." കിച്ചു പോയതും റിദു മിതുവിന്റെ കയ്യിൽ പിടിച്ചു അവിടെ ദൂരേക്ക് നടക്കാൻ തുടങ്ങി... നട്ടുച്ച വെയിലിൽ മണൽപരപ്പിൽ കൂടി നടന്നപ്പോൾ അവളുടെ കാലുകൾ പൊള്ളാൻ തുടങ്ങി...

ഇത് കണ്ട റിദു അവളുടെ സമ്മതം പോലും ചോദിക്കാതെ അവളെ കയ്യിൽ കോരി എടുത്തു..പെട്ടന്ന് ഉള്ള അവന്റെ പ്രവർത്തിയിൽ അവൾ ആദ്യം ഒന്ന് ഞെട്ടി എങ്കിലും അവൾ അവന്റെ കഴുത്തിൽ കൂടി കൈ ഇട്ടു കയ്യിൽ തന്നെ ഇരുന്നു... "കാൽ പൊള്ളില്ലേ.." "ഡീ പൊട്ടി. തിരകൾ വന്നു പുല്കുന്ന ഈ മണൽ പരപ്പിൽ നിനക്ക് മാത്രമേ കാൽ പൊള്ളൂ..നിന്നോട് ആരാ നനവ് ഇല്ലാത്ത അവിടെ കൂടി നടക്കാൻ പറഞ്ഞേ.. അതെങ്ങനെയാ ബോധം ഒക്കെ പോയില്ലേ.." "കൂടുതൽ കളിയാക്കതെ എന്നെ താഴെ നിർത്ത്.." "ഇല്ലെങ്കിൽ" "ഇല്ലെങ്കിൽ എന്നെ ദോ അവിടെ വരെ എടുത്തോണ്ട് നടക്കണം പിന്നെ തിരിച്ചു അവിടെ വരെയും..." മിതു ദൂരേക്ക് നോക്കി കൈ ചൂണ്ടിയതും റിദു അമ്പരപ്പോടെ അവളെ നോക്കി "നീ പോകുന്നതിനു മുൻപ് എന്റെ നടു ഒടിക്കും അല്ലെ" "ചെറുതായിട്ട്..." ഉച്ച കഴിയും വരെ അവർ ബീച്ചിൽ ചെലവഴിച്ചു.. ഉച്ച കഴിഞ്ഞു അവർ റെസ്റ്റോറന്റിൽ പോയി food കഴിച്ചു.. വൈകുന്നേരം സിനിമയും കണ്ടു അന്നത്തെ ദിവസം നല്ലോണം ആഘോഷിച്ചു ആണ് വീട്ടിലേക്ക് മടങ്ങിയത്..റിദു തന്നെ മിതുവിനെ വീട്ടിൽ കൊണ്ടാക്കി...നീരവ് ബാക്കി ഉള്ളവരെയും.. കാറിൽ നിന്നിറങ്ങും മുൻപ് റിദു മിതുവിന്റെ കൈകളിൽ പിടിച്ചു "എന്തേയ്..."(മിതു)

"ഒരു min"(റിദു) "എന്താ ഇത്രേം നേരം കൂടെ ഉണ്ടായിട്ട് ഒന്നും പറഞ്ഞില്ലല്ലോ." റിദു കാറിൽ ഉണ്ടാരുന്ന ഒരു കവർ എടുത്തു മിതുവിന് കൊടുത്തു "ഇതെന്താ.." "നീ ഇത് വാങ്ങു.." "എന്താ.." "വാങ്ങടീ അങ്ങോട്ട്...." റിദു കലിപ്പിൽ ആയതും അവൾ അത് വാങ്ങി. "ഇത് ഒരു സാരി ആണ്. എന്റെ സെലെക്ഷൻ ആണ്.. ഞാൻ ഒരു ദിവസം നിന്നെ വിളിക്കും.. അന്ന് നീ എന്നെ കാണാൻ വരുമ്പോൾ ഇത് ഉടുത്തു വരണം.. പിന്നെ ഞാൻ വിളിക്കുമ്പോൾ അത് ചിലപ്പോൾ നമ്മുടെ അവസാനത്തെ കൂടി കാഴ്ച്ച ആകും.. പിന്നെ കാണുക 3വർഷം കഴിഞ്ഞു ആയിരിക്കും.." അത് കേട്ടതോടെ മിതുവിന്റ ഉള്ള സന്തോഷം കൂടി പോയി.. അവളുടെ മുഖത്തു പരിഭവം നിഴലിച്ചു.. "സങ്കടപെടണ്ട.. ഞാൻ എന്നും വിളിക്കില്ലേ.. പിന്നെ 2മാസം കഴിഞ്ഞേ ഞാൻ പോകൂ. പിന്നെ നീ എന്തിനാ സങ്കടപെടണേ " "ഏയ്‌ ഒന്നുല്ല... " "അപ്പൊ ബൈ ഇനി വിളിക്കുമ്പോൾ വരണം.. കേട്ടോ .." അതിന് മറുപടി ആയി അവൾ തലയാട്ടി.. റിദു പോയതും അവന്റെ കാർ കണ്മുന്നിൽ നിന്നും മറയുന്നത് വരെ അവൾ നോക്കി നിന്നു.........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story