അഗ്നിസാക്ഷി: ഭാഗം 52

agnisakshi

എഴുത്തുകാരി: MALU

അവൾ അകത്തേക്ക് കയറിയതും അവളെ അത് വരെ വീക്ഷിച്ചു കൊണ്ടിരുന്ന മിത്രയുടെ കണ്ണുകൾ അവളെ പകയോടെ നോക്കി.. മിതു റൂമിൽ എത്തി കവർ തുറന്നു നോക്കിയതും പീച്ച് കളർ സ്റ്റോൺ വർക്ക്‌ ഒക്കെ ചെയ്ത ഒരു സാരീ ആയിരുന്നു.. അവൾ അത് എടുത്തു നെഞ്ചോരം ചേർത്തു.. അവന്റെ സാമിപ്യം അവൾക്ക് അരികിൽ അനുഭവപ്പെട്ടു... ഇതെല്ലാം മിത്ര ശ്രെദ്ധിക്കുന്നുണ്ടാരുന്നു.. അവൾ ദേഷ്യത്തോടെ മിതുവിനെ നോക്കി റൂമിലേക്ക് പോയി.. പിന്നെ ഫോൺ കാൾ ആയി അവർ ദിവസവും സമയം ചെലവഴിച്ചു.. അവന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ മിതുവിന് അന്നത്തെ ദിവസം ഹാപ്പി ആകാൻ അത് മാത്രം മതിയാരുന്നു.. ഒന്നരമാസങ്ങൾക്ക് ശേഷം രാവിലെ മിതു രാവിലെ ജോലികൾ എല്ലാം തീർത്തു ഫ്രഷ് ആയി വന്നപ്പോൾ ആണ് റിദുവിന്റെ മിസ്സ്ഡ് കാൾ കണ്ടത്.. തിരികെ വിളിച്ചപ്പോൾ സ്വിച്ചഡ് off ആയിരുന്നു.. കുറെ തവണ ട്രൈ ചെയ്തപ്പോഴും same അവസ്ഥ.. അവൾക്ക് ആകെ ടെൻഷൻ ആയി.. അവസാനം കാത്തിരിപ്പിനു ഒടുവിൽ അവൻ അവളെ വിളിച്ചു.. "ഹലോ " "എന്താ എന്താ പറ്റിയെ...." "എന്ത് പറ്റാൻ..." "എന്നെ പിന്നെ എന്തിനാ വിളിച്ചേ..." "സംസാരിക്കാൻ..നീ എവിടെ ആയിരുന്നു" "ഞാൻ തിരികെ വിളിച്ചിട്ട് സ്വിച്ചഡ് off ആയിരുന്നല്ലോ..." "അത് പിന്നെ കുറച്ചു തിരക്കിൽ പെട്ടു പോയി.." "മ്മ്..." "മിതു........" "മ്മ് നീ ജംഗ്ഷൻ വരെ വരാവോ..." "എന്തിനു..." "എനിക്ക് നിന്നെ കാണണം..." "ഇപ്പോഴോ ഉച്ച കഴിഞ്ഞു.. ഇനി ഇപ്പൊ ഇവിടെ നിന്നു വന്നാൽ ശരി ആവില്ല.. അച്ഛയോട് ഞാൻ എന്ത് പറയും"

"അത് നീ എന്തെങ്കിലും പറഞ്ഞു വാ..." "അത് വേണ്ട..." "ഡീ പൊട്ടി... നിന്റെ അച്ഛക്കും എന്റെ അമ്മയ്ക്കും എല്ലാം അറിയാം.. അവർ മനഃപൂർവം പറയാത്തത് ആയിരിക്കും..." "ഇല്ല അച്ഛക്ക് അറിയില്ല. അറിഞ്ഞാൽ എന്നോട് ചോദിക്കും.." "എന്നാ എന്റെ അമ്മക്ക് അറിയാം.. നിന്റെ അച്ഛ അറിഞ്ഞാലും സാരമില്ല.. അവർക്ക് ആർക്കും ഇഷ്ടകുറവ് ഒന്നും ഉണ്ടാകില്ല.." "ഒരു കാര്യം ചെയ്യാം video call ചെയ്യാം.. appo കാണാലോ " "എന്നാ ഇനി 3വർഷം അങ്ങനെ കണ്ടു കൊണ്ടിരിക്കാം.. ബൈ..." "എവിടെ പോകുവാ..." "അതെങ്ങനെയാ പറയുന്നത് കേൾക്കില്ലല്ലോ.. വേറെ പലതും അതിനിടയിൽ പറയും" "ഞാൻ ചോദിച്ചതിന് ഉത്തരം പറ.. ഇപ്പൊ എവിടെ പോകുവാ..." "ഇന്ന് രാത്രിയിലത്തെ ഫ്ലൈറ്റിൽ തന്നെ എനിക്ക് ജോർദാനിൽ പോകണം..അതാ നിന്നെ കാണണം എന്ന് പറഞ്ഞത്..." "ഇന്ന് രാത്രിയോ" "അതെ..7.00ക്ക്‌ വീട്ടിൽ നിന്നു ഞാൻ പോകും.. അതിനു മുൻപ് ഒന്ന് കാണാൻ തോന്നി.. തെറ്റായെങ്കിൽ സോറി.. നീ പറയും പോലെ video കാൾ ചെയ്യാലോ.. എന്നാ ഇനി ഞാൻ അവിടെ ചെന്നു തിരക്കുകൾ ഒക്കെ ഒഴിഞ്ഞു വിളിക്കാം. അത് വരെ കാത്തിരിക്കണം.." "അയ്യോ കാൾ കട്ട്‌ ആക്കല്ലേ." "എന്താടി....'" "എനിക്ക് കാണണം..." "കുറച്ചു മുൻപേ കാണാൻ വരാൻ പറ്റില്ല എന്നൊക്കെ പറഞ്ഞിട്ട്"

"ഞാൻ അങ്ങനെ പലതും പറയും.. എന്നെ കാണാതെ പോയാൽ പിന്നെ ഞാൻ മിണ്ടൂല.." "അങ്ങനെ വഴിക്ക് വാ... " "അര മണിക്കൂറിനുള്ളിൽ വരണം ഞാൻ ഇവിടെ wait ചെയ്യാം..." "ok ദാ വരുന്നു ഞാൻ...." മിതു വേഗം റെഡി ആയി റിദു കൊടുത്ത സാരി ഉടുത്തു വേഗം അവിടെ നിന്നിറങ്ങി... അവളുടെ കാലുകൾക്ക് വേഗത വർധിച്ചു.. നടക്കുന്നതിനു പകരം അവൾ ഓടുകയായിരുന്നു. റിദുവിനെ കാണാനും തിടുക്കവും അവൻ പോകുന്നതിൽ ഉള്ള സങ്കടവും എല്ലാം കൊണ്ടും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു മാനസികാവസ്ഥ ആയിരുന്നു അപ്പോൾ അവളുടെ.. ഒടുവിൽ ഓടി അണച്ചു എത്തിയപ്പോൾ അവൾ കണ്ടു ദൂരെ മാറി അവളെ കാത്തിരിക്കുന്ന റിദുവിനെ.. അവനെ കണ്ടതും അവന്റെ അടുത്തേക്ക് അവൾ ഓടുകയായിരുന്നു.. "ഡീ കുരിപ്പേ... റോഡ് ആണ്.. ഇങ്ങനെ കിടന്നു ഓടിയാൽ വല്ല വണ്ടിക്കും അടിയിൽ കിടക്കും..." "ഒന്ന് പോയെ..." അവൾ ഓടി അവന്റെ തോളിൽ കയ്യിട്ട് അവന്റെ മേലേക്ക് ചാടി കയറി.. "എന്നെ കൊല്ലുമോ നീ...." എവിടെ പെണ്ണ് ഒന്നും മിണ്ടുന്നില്ല.. "ഡീ.. നീ ഒന്ന് താഴെ ഇറങ്ങിക്കെ.. " അവൻ അവളെ താഴേക്കു നിർത്തി.. അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു.. "എന്താടോ പറ്റിയെ.. ഇങ്ങനെ ഒന്നും നേരത്തെ ഉണ്ടായിട്ടില്ലല്ലോ എന്നെ കാണുമ്പോഴേ പരുങ്ങുന്ന ആൾ ആണോ ഇപ്പൊ ഇങ്ങനെ.

അവളുടെ കണ്ണുകൾ നിറയുന്നത് കണ്ടു അവനു കാര്യം മനസ്സിലായി.. "നീ കരയണ്ട.. വാ വന്നു കേറ്..." "എവിടേക്ക്..." "ദേ പെണ്ണെ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്... ഞാൻ പോകുന്ന കാര്യം നിന്നോട് പറഞ്ഞതാണ്.. ഇനി ഞാൻ പോയി കഴിഞ്ഞു കാണണം എന്ന് എങ്ങാനും പറഞ്ഞാൽ ഉണ്ടല്ലോ..." "ഇപ്പൊ കണ്ടില്ലേ.. ഇവിടെ നിന്നു സംസാരിച്ചാൽ പോരെ..." "ഇവൾ എന്താ ഇങ്ങനെ... നാട്ടുകാരെ അറിയിക്കാൻ ആണോ.. നമ്മൾ പറയുന്നതും ഒക്കെ ഇനി അവരെ കൂടി കേൾപ്പിക്കാണോ..." "അതിനു നമ്മൾ എന്ത് പറയാൻ ആണ്.." "ഡീ കഴുതേ... നിന്നെയും കൊണ്ട് ഒന്ന് കറങ്ങാൻ തോന്നി അതാണ് വിളിച്ചത് . കാണാൻ മാത്രം ആണ് എങ്കിൽ എനിക്ക് നിന്റെ വീട്ടിൽ അച്ഛനെ കാണാൻ ആയി വന്നാൽ പോരെ..." "ഇപ്പൊ ഇനി പോകണോ..." "നീ കേറുന്നോ അതോ ഞാൻ തന്നെ പൊക്കി എടുത്തു ഇടണോ കാറിൽ.." "വേണ്ട ഞാൻ വരാം.." റിദു കയറിയതും മിതുവും ഒപ്പം കയറി.. റിദു അവളോട് ഒന്നും പറയാതെ നേരെ വിട്ടു... അവൾ പല തവണ എവിടെക്കാ പോകുന്നെ എന്ന് ചോദിച്ചിട്ടും അവൻ ഒന്നും പറഞ്ഞില്ല.. ഡ്രൈവിങ്ങിൽ മാത്രം ആയിരുന്നു അവന്റെ ശ്രേദ്ധ... ഒടുവിൽ അധികം വാഹനങ്ങൾ ഒന്നും കടന്നു പോകാത്ത ഒരു റോഡിലേക്ക് അവൻ കാർ തിരിച്ചു വിട്ടു..സൈഡിൽ മുഴുവൻ മരങ്ങളും വള്ളികളും പടർന്നു പന്തലിച്ചു ഒട്ടും വെളിച്ചം പോലും ഇല്ലാത്ത ഒരു ഏരിയ ആയിരുന്നു അവിടെ "എന്നെ കൊല്ലാൻ കൊണ്ട് പോകുവാണോ.."

"എന്തേയ്..." "അല്ല അധികം ആളുകൾ ഒന്നും ഇല്ലാത്ത ജനവാസം ഒന്നും ഇല്ലാത്ത മേഖല ആണെന്ന് തോന്നുന്നല്ലോ.." "അതിനു.." "അതാ ഞാൻ ചോദിച്ചേ ഇവിടേക്ക് വന്ന ഉദ്ദേശം എന്താ..." "നീ എന്ത് ഉദ്ദേശിച്ചാലും എനിക്ക് ഒന്നുമില്ല " എവിടേക്ക് ആണെന്ന് പറ മനുഷ്യ.. ഇപ്പൊ തന്നെ കുറെ ആയി കാറിൽ കയറിയിട്ട്.. ഇതിനു ഒരു അന്ത്യം ഇല്ലേ.." "നിനക്ക് എന്നാടി..." "ഇത് എവിടെക്കാ പോകുന്നെ.. എനിക്ക് എന്തോ കണ്ടിട്ട് പേടി ആവുന്നു.." "അതിനല്ലേ ഈ ഞാൻ.. പിന്നെ നീ എന്തിനാ ഇങ്ങനെ പേടിക്കണേ..." "ഞാൻ ചോദിച്ചിട്ട് ഒന്നും മിണ്ടുന്നില്ലല്ലോ" "നീ ഇനി വാ തുറന്നാൽ ഞാൻ ഇവിടെ ഇട്ടിട്ട് എന്റെ പാട്ടിനു പോകും" "കാണണം.. സംസാരിക്കണം.. എന്നൊക്കെ പറഞ്ഞിട്ട് ഒന്നും മിണ്ടുന്നുമില്ല...എന്നാലോ എന്നെ മൈൻഡ് പോലും ചെയ്യുന്നില്ല.." "നിന്നോട് ഞാൻ പറഞ്ഞു മിണ്ടാതിരിക്കാൻ..." "വേണ്ട. എന്നെ ഇവിടെ ഇറക്ക് ഞാൻ പോവാ വീട്ടിലേക്ക്.." "ഇവിടെ ഇറക്കിയാൽ എന്റെ പൊന്നുമോൾ ഇന്ന് രാത്രി ആയാലും വീട്ടിൽ എത്തില്ല. അത് കൊണ്ട് ഞാൻ കൂട്ടി കൊണ്ട് വന്ന പോലെ വീട്ടിൽ കൊണ്ട് വിട്ടേക്കാം.. നീ കുറച്ചു നേരം ഒന്ന് മിണ്ടാതിരിക്ക്.. അല്ലെങ്കിൽ ഈ ടിഷ്യു പേപ്പർ എടുത്തു വായിൽ തിരുകും ഞാൻ.." പിന്നെ കുറച്ചു നേരം മിതു ഒന്നും മിണ്ടിയില്ല.. അവളുടെ മുഖം വീർപ്പിച്ചു ഉള്ള ഇരുപ്പ് കണ്ടു റിദുവിന് ചിരി വന്നെങ്കിലും അവൻ പുറമെ കാട്ടിയില്ല.. ഒടുവിൽ ഒരു സൈഡിലേക്ക് കാർ പാർക്ക്‌ ചെയ്തു നിർത്തിയതും മിതു ചുറ്റും നോക്കി.. അവിടെ പ്രതെയ്കിച്ചു ഒന്നും അവൾക്ക് കാണാൻ കഴിഞ്ഞില്ല... "നിങ്ങൾക്ക് വട്ടാണോ ഇവിടെ വരെ വെറുതെ വരാൻ.. ഇതിലും ഭേദം വല്ല ബീച്ച് ആയിരുന്നു " "നിനക്ക് സംസാരിക്കാൻ ഞാൻ അനുവാദം തന്നില്ല..

തരുമ്പോൾ മിണ്ടിയാൽ മതി. തത്കാലം മോള് ഇറങ്ങു.." "ഇല്ല... എനിക്ക് വീട്ടിൽ പോകണം.." "ഡീ കോപ്പേ മര്യാദക്ക് ഇറങ്ങുന്നോ നീ... എന്നെ വെറുതെ കലിപ്പ് ആക്കരുത്.. ഒന്നാതെ രാവിലെ തൊട്ടു ഓരോന്നിന്റെ ആവശ്യത്തിന് നടന്നു ആകെ വല്ലാത്തൊരു അവസ്ഥ ആയിരുന്നു.. നിന്നെ കാണണം എന്ന ഒറ്റ ആഗ്രഹം കൊണ്ടാണ് ഞാൻ വന്നത് തന്നെ.. ഇല്ലെങ്കിൽ ഇപ്പൊ വീട്ടിൽ റസ്റ്റ്‌ എടുക്കേണ്ട ഞാൻ ആണ്..നീ ഇറങ്ങുന്നുണ്ടോ.. ഇല്ലെങ്കിൽ സത്യം ആയിട്ടും ഇവിടെ ഇട്ടിട്ട് ഞാൻ പോകും..." അവൻ കലിപ്പിച്ചു അത്രെയും പറഞ്ഞതും അവൾ ഇറങ്ങി.. "ദുഷ്ടൻ.. സാരി ഉടുത്തു വന്നിട്ട് എന്തെങ്കിലും അഭിപ്രായം പറഞ്ഞോ ഒന്ന്.. കാറിൽ കയറിയപ്പോൾ തൊട്ടു മുഖം കൂർപ്പിച്ചു ഇരിക്കുകയാണ്.. എന്നിട്ടിപ്പോ എനിക്ക് കുറ്റം..." "ദേ വല്ലതും പറയാൻ ഉണ്ടെങ്കിൽ ഉറക്കെ പറയണം..." "ഞാൻ ഒന്നും പറഞ്ഞില്ല.." "ഓ ശരി..." "വാ..." റിദു അവളുടെ കൈ പിടിച്ചു റോഡ്‌ ക്രോസ്സ് ചെയ്തു ഓപ്പോസിറ്റ് സൈഡിലേക്ക് പോയി.. "ദേ എങ്ങോട്ട് പോകുവാ..." "മിതു എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്.. ഞാൻ നിന്നെ പിടിച്ചു തിന്നില്ല.. എന്നെ ഇനി നിനക്ക് വിശ്വാസം ഇല്ലെങ്കിൽ വാ നമുക്ക് പോയേക്കാം.." "ഇതൊരു കാട് അല്ലെ.. ഇതിനുള്ളിൽ കയറി എങ്ങോട്ട് പോകാൻ ആണ്.." "അവിടെ കാക്കേടെയും കുറുക്കന്റെയും കല്യാണം.. ക്ഷണിച്ചിട്ടുണ്ട്.. പോയി സദ്യ ഉണ്ണാം.. വാ.." "അപ്പൊ ഇവിടെ കുറുക്കൻ ഒക്കെ ഉണ്ടാകുമോ.." "ഇവിടെ കുറുക്കനും കഴുതയും ഒന്നുമില്ല.നിനക്ക് എന്താടി പറ്റിയെ...

വന്നപ്പോൾ മുതൽ നീ ആ പഴയ മിതു അല്ലല്ലോ..." "എനിക്ക് ഒന്നും പറ്റിയില്ല.." "പിന്നെന്താ.." "പറ്റുന്നില്ല.. പോകുന്ന കാര്യം മനസ്സിലേക്ക് വരുമ്പോൾ വല്ലാത്തൊരു വേദന ആണ്.. സഹിക്കാൻ പറ്റുന്നില്ല.. അതൊന്നും മനസ്സിൽ വരാതെ ഇരിക്കാൻ ആണ് ഇങ്ങനെ ഒക്കെ സംസാരിക്കുന്നെ.. എനിക്ക് പേടി ഒന്നും ഇല്ല. നിങ്ങളുടെ കൂടെ വരാൻ. പക്ഷെ ഇപ്പൊ എനിക്ക് നല്ലൊരു നിമിഷം സമ്മാനിച്ചു പോയാൽ പിന്നെ എന്ന് നമ്മൾ കാണും.. കുറച്ചു നേരം ഇങ്ങനെ സംസാരിച്ചു ഒടുവിൽ എന്നെ രണ്ടെണ്ണം പറഞ്ഞു കഴിയുമ്പോൾ എനിക്ക് കുറച്ചു സമാധാനം കിട്ടും.. എന്നെ ഒന്നു വഴക്ക് പറഞ്ഞൂടെ തല്ലി കൂടെ.. എങ്ങനെ എങ്കിലും കുറച്ചു ദേഷ്യം നിങ്ങളോട് എനിക്ക് തോന്നിയാൽ ഈ 3വർഷം എനിക്ക് പിടിച്ചു നിൽക്കാൻ കഴിയും. പകരം പോകുന്നതിനു തൊട്ടു മുൻപ് വരെ എന്നെ ഇങ്ങനെ സ്നേഹിച്ചു കൊണ്ടിരുന്നാൽ എനിക്ക് പറഞ്ഞു വിടാൻ സാധിക്കില്ല. എനിക്ക് സഹിക്കാൻ കഴിയില്ല.." "ഡീ പൊട്ടിക്കാളി.... ഞാൻ എത്ര ദേഷ്യം കാണിച്ചാലും നിന്നെ തല്ലിയാലും നിനക്ക് എന്നോട് ദേഷ്യം തോന്നില്ല... കാരണം നീ അത് പോലെ എന്നെ സ്നേഹിക്കുന്നുണ്ട്... എന്നോട് നിനക്ക് വെറുപ്പ് തോന്നണമെങ്കിൽ ഞാൻ നിന്നെ മോശമായി എന്തെങ്കിലും പറയണം..

പക്ഷെ എനിക്ക് ഈ ജന്മത്തിൽ അങ്ങനെ പറയാനും കഴിയില്ല.. കാരണം നീ എന്നെ സ്നേഹിക്കുന്നതിനേക്കാൾ ഇരട്ടി ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്.. അത് എങ്ങനെ പ്രകടമാക്കണമെന്ന് എനിക്ക് അറിയില്ല.. പിന്നെ പോകുന്നതിനു മുൻപ് നിനക്ക് കുറച്ചു സന്തോഷം നൽകണമെന്ന് തോന്നി.. അതാണ്.. അല്ലാതെ നിനക്ക് സങ്കടം തരാൻ വേണ്ടി അല്ല.." "അതെനിക്കറിയാം..." "പിന്നെ എന്തിനാ കുരുപ്പേ വെറുതെ ഈ ഡയലോഗ്.. " "എന്റെ ഒരു മനസമാധാനത്തിന്..." "നീ വാ..." അവൻ അവളുടെ കൈ ഒന്ന് കൂടി മുറുകെ പിടിച്ചു ആ കാടിനുള്ളിലേക്ക് കയറി പോയി.. അകത്തോട്ടു പോകുന്തോറും ഇരുട്ട് നിറഞ്ഞു വന്നു.. അവളുടെ കയ്യിലെ പിടി അവൻ ഒന്ന് കൂടി മുറുക്കി.. അവളെ സുരക്ഷിതമായി തന്നെ അവൻ മുന്നോട്ട് കൊണ്ട് പോയി . അവൾ ഒന്നും മനസ്സിലാകാതെ പാവ കണക്കെ അവന്റെ ഒപ്പം പോയി... ഒടുവിൽ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് കടന്നതും ആ കാട് അവസാനിച്ചിരുന്നു... ... അവൻ അവളുടെ കൈ വിട്ടതും അവൾ മുന്നോട്ട് കുറച്ചു കൂടി നീങ്ങി നിന്നു..അവൻ അവളുടെ അടുത്തേക്ക് ചെന്നു തോളോട് ചേർത്ത് പിടിച്ചു.. മുന്നിലെ കാഴ്ച കണ്ടു അവൾ അമ്പരപ്പോടെ റിദുവിനെ നോക്കി.. അവൾ വളരെ അധികം സന്തോഷത്തിൽ ആണെന്ന് അവളുടെ മുഖം കണ്ടതോടെ റിദുവിന് മനസ്സിലായി..........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story