അഗ്നിസാക്ഷി: ഭാഗം 53

agnisakshi

എഴുത്തുകാരി: MALU

കാടിനു നടുവിലെ ഒരു പാറ മുകളിൽ ആയിരുന്നു അവർ ചെന്ന് നിന്നത്..തൊട്ടു അപ്പുറത്ത് തന്നെ മറ്റൊരു പാറയുടെ മുകളിൽ നിന്നു ഒഴുകുന്ന വെള്ളച്ചാട്ടം കണ്ടു മിതു കൗതുകപൂർവ്വം അത് നോക്കി നിന്നു.. മഞ്ഞു മൂടിയ മലനിരകൾ ചുറ്റും ഭീമകരമായി തല ഉയർത്തി നിൽപ്പുണ്ടാരുന്നു..മേഘങ്ങൾ അവയെ തൊട്ടുരുമ്മി പോകുന്ന പോലെ തോന്നി അവൾക്ക്.. അവൾ റിദുവിന്റെ അടുത്ത് നിന്നു കൈ വിട്ടു അവൾ മുന്നിലോട്ട് പോയി.. അവൻ കൈ മാറിൽ പിണച്ചു കെട്ടി മിതു എല്ലാം കൗതുകത്തോടെ നോക്കി രസിക്കുന്നത് കണ്ടു ചിരിയോടെ അവളുടെ പിന്നാലെ പോയി.. എന്നാൽ അവൾ അവനെ ശ്രെദ്ധിക്കാതെ മുന്നോട്ട് തന്നെ പോയി.. "ഡീ... ഇനി മുന്നോട്ട് പോയാൽ നിന്റെ ഡെഡ് ബോഡി എടുക്കാം." റിദു പറഞ്ഞപ്പോൾ ആണ് അവൾ താഴേക്ക് ശ്രേദ്ധിച്ചത്.. "കണ്ടോ അങ്ങോട്ട് പോയാൽ പിന്നെ ഒരു തിരിച്ചു വരവ് ഉണ്ടാകില്ല... താഴോട്ട് പോയ പോലെ തന്നെ മുകളിലോട്ട് പോകാം..." "കളിയാക്കല്ലേ.. എന്ത് ഭംഗിയാ ഇവിടെ കാണാൻ.. ഇത്രെയും നല്ലൊരു പ്ലേസ് ഞാൻ ഇതിനു മുൻപ് കണ്ടിട്ടില്ല.." "കുറച്ചു മുൻപേ എന്റെ കൂടെ വരാൻ പേടിയാ.. അങ്ങനെയാ ഇങ്ങനെയാ എന്തൊക്കെ ആയിരുന്നു.. കാട് ആണ് നാട് ആണ് എന്തൊക്കെ ഡയലോഗ് ആയിരുന്നു..." "അതിപ്പോ ഞാൻ അറിഞ്ഞോ.. നിങ്ങൾ ഇങ്ങനെ കാട്ടിൽ ഒക്കെ വലിഞ്ഞു കേറുന്നവൻ ആണെന്ന്." "നീ ഇനിയും ഡയലോഗ് അടിച്ചാൽ ഞാൻ ഉറപ്പായും താഴേക്ക് തള്ളി ഇടും മോളെ..."

"എനിക്ക് ഒന്ന് കാണണമല്ലോ അത്.." മിതു പറഞ്ഞതും റിദു അവളെ ഒന്ന് പേടിപ്പിക്കാൻ ആയി അവളെ പിടിച്ചു താഴേക്ക് ഇടുന്നതായി കാണിച്ചതും അവൾ പേടിച്ചു കണ്ണുകൾ ഇറുക്കി അടച്ചു...അവൾ അലച്ചു കൂവിയതും അവൻ പിടി വിട്ടു മാറ്റി നിർത്തി "എന്റെ പൊന്നോ മനുഷ്യന്റെ ചെവി അടിച്ചു പോയി.. പതുക്കെ അലക്ക് പെണ്ണെ...." മിതു അവനെ നോക്കി കൊഞ്ഞനം കുത്തി വീണ്ടും അവിടെ എല്ലാം നോക്കി നടന്നു... കുറച്ചു കഴിഞ്ഞു റിദു മിതുവിന്റെ കയ്യിൽ പിടിച്ചു പിന്നിലേക്ക് കൊണ്ട് പോയി. "മതി അവിടെ വായിനോക്കി നിന്നത്.. ഇനി താഴേക്ക് വീണിട്ട് വേണം എന്റെ ഇന്നത്തെ യാത്ര മുടങ്ങാൻ.." "അപ്പൊ അത്ര ഉള്ളു എന്നോട് ഉള്ള സ്നേഹം അല്ലെ.." "ഡീ കഴുതേ... നിന്നോട് ഇങ്ങനെ ഒക്കെ ഇന്ന് കൂടി അല്ലേടി പറയാൻ പറ്റു.. നീ വാ.." "എവിടെ പോകുവാ.." "ദാ ആ പാറയുടെ മുകളിലേക്ക് " "വേണ്ട എനിക്ക് പേടിയാ.. താഴെ വീഴും.." "അതിനല്ലേ ഞാൻ ഉള്ളെ.. ഞാൻ വീണാലും നീ വീഴില്ല ഉറപ്പ്... വാ.." "വേണ്ട എനിക്ക് പേടിയാ..." "ഞാൻ പൊക്കി എടുത്തു കൊണ്ട് പോകും. നിനക്ക് അറിയാലോ എന്നെ..." "വേണ്ട ഞാൻ വരാം..." റിദു കൈ പിടിച്ചു അവളെ ഒപ്പം നടത്തി. അവൻ അവൾ വീഴാതെ അവളുടെ കൈ മുറുകേ പിടിച്ചിരുന്നു... മിതു പേടിയോടെ അവന്റെ ഒപ്പം നടന്നു..

കുറച്ചു കയറി കഴിഞ്ഞു താഴോട്ട് നോക്കിയതും മിതുവിന് തലകറങ്ങും പോലെ തോന്നി... "എനിക്ക് തലകറങ്ങുന്നു... " "നിന്നോട് ആരാടി താഴേക്ക് നോക്കാൻ പറഞ്ഞേ... നീ എന്നെ നോക്കി നടക്കു. നീ വീഴാതെ ഞാൻ കൊണ്ട് പൊയ്ക്കോളാം ഇതിനെ പിടിച്ചു കൊണ്ട് വന്ന എന്നെ പറഞ്ഞാൽ മതി..." റിദു അവളെയും കൊണ്ട് വീണ്ടും മുകളിലോട്ട് കയറി... ഒടുവിൽ മലയുടെ മുകളിൽ എത്തി റിദു ഇടുപ്പിൽ കൈ വെച്ചു ഒന്ന് ദീർഘ ശ്വാസം വലിച്ചു വിട്ടു. "മതിയായി അല്ലെ.. വെറുതെ എന്തിനാ ഇവിടെ വരെ വന്നത്.. ചുമ്മാ താഴെ നിന്നാ ഞാൻ ആണ്.. ഇതിപ്പോ ഇനി താഴേക്ക് ഇറങ്ങുമ്പോഴേക്കും ഉള്ള എനർജി കൂടി പോകും.." "നീ ഒന്ന് മിണ്ടാതിരിക്ക് മിതു...നീ ദാ അവിടേക്ക് നോക്കിയേ.." റിദു പറഞ്ഞതും മിതു നേരെ നോക്കി.. അവിടെ ഉള്ള കാഴ്ച കണ്ടതും മിതുവിന് ഒത്തിരി സന്തോഷം ആയി... ആ വലിയ മലയുടെ ഏറ്റവും മുകളിൽ ആയി തന്നെ ഒരു കുഞ്ഞു ശിവ പ്രതിഷ്ഠ ഉണ്ടാരുന്നു.. അടുത്ത് തന്നെ ഒരു കുഞ്ഞു കുളവും.. തൊട്ടടുത്തായി ഒരു കൂവള മരവും പടർന്നു പന്തലിച്ചു നിൽപ്പുണ്ടാരുന്നു.. "എങ്ങനെ ഉണ്ട്..." "സൂപ്പർ.. വല്ലാത്തൊരു ഫീൽ..." "വാ..." റിദു വീണ്ടും മിതുവിന്റെ കൈ പിടിച്ചു അവിടേക്ക് പോയി... അവിടെ ചെന്നു ആ പ്രതിഷ്ഠക്ക്‌ മുന്നിൽ നിന്നു പ്രാർത്ഥിക്കുമ്പോൾ രണ്ടു പേർക്കും ഒരു ആഗ്രഹം മാത്രമേ ഉണ്ടാരുന്നുള്ളു..ശിവപാർവതിയെ പോലെ തന്നിലെ പാതിയായി മാറണം എന്നുള്ള ഒറ്റ ആഗ്രഹം...

ആ പരിശുദ്ധ പ്രണയം പോലെ തങ്ങളുടെ പ്രണയവും മാറണം എന്നുള്ള ആഗ്രഹം... തൊഴുതു കഴിഞ്ഞു പരസ്പരം നോക്കി കുറച്ചു നേരം ആ നിൽപ്പ് രണ്ടുപേരും നിന്നു പോയി..... "ഇനി ഇവിടേക്ക് ഒരു വരവ് ഉണ്ടെങ്കിൽ അത് നമ്മുടെ കല്യാണത്തിന് ശേഷം ആയിരിക്കും.... എന്റെ വിശ്വാസവും പ്രണയവും എല്ലാം നിന്നെ പോലെ തന്നെ ഇവിടെ ആണ്.. അത് കൊണ്ട് തന്നെ നമ്മുടെ പ്രണയം സഫലം ആകുന്ന അന്ന് കല്യാണത്തിന്റെ അന്ന് തന്നെ ഇവിടെ നിന്നേം കൊണ്ട് ഒരിക്കൽ കൂടി ഞാൻ വരും.." "ഒരുപാട് സന്തോഷം ആയി എനിക്ക്.. ഇവിടെ നിന്നു പോകാൻ തോന്നുന്നില്ല.." "സമയം നോക്ക് നീ.. ഇനിയും പോയില്ലെങ്കിൽ എനിക്ക് പോകാൻ പറ്റില്ല..." "പ്ലീസ് ഒരു 10min കൂടി..." "ദേ പെണ്ണെ വെറുതെ വാശി പിടിക്കരുത് സമയം പോയടി... ദേ ഇപ്പൊ തന്നെ വൈകി.. നല്ല മഴക്കാറ് ഉണ്ട്.. വാ താഴെ ചെല്ലുമ്പോൾ തന്നെ നേരം കുറെ ആകും..." "ഓ എന്നാ വാ പോകാം...." വീണ്ടും റിദുവിന്റെ കൈ പിടിച്ചു അവൾ താഴേക്ക് ഇറങ്ങി... അവിടെ നിന്നും വീണ്ടും അവർ കാടിന്റെ ഉള്ളിലേക്ക് കയറി... ഒടുവിൽ റോഡിൽ എത്തിയപ്പോഴേക്കും മാനം ഇരുണ്ടു മൂടി മഴ പെയ്തിരുന്നു.. "വന്നെ വേഗം.. മഴ പെയ്തു... വെറുതെ നനയാൻ നിൽക്കണ്ട.." മഴ പെയ്തത്തോടെ നടത്തം സ്ലോ ആക്കിയ മിതുവിനെ മുന്നോട്ട് വലിച്ചു കൊണ്ട് റിദു പറഞ്ഞു..

കാറിന്റെ അടുത്ത് എത്തിയതും മിതുവിന്റെ കൈ വിട്ടു അവളോട് കാറിൽ കയറാൻ പറഞ്ഞു റിദു കാറിൽ കയറി.. റിദു കയറിയിട്ടും മിതു കയറിയിരുന്നില്ല... അവൻ കാറിന്റെ ഫ്രണ്ടിൽ നോക്കിയപ്പോൾ മിതു അവിടെയും ഉണ്ടായിരുന്നില്ല... റിദു ഭയപ്പെട്ടു പുറത്തിറങ്ങി. കോരിച്ചൊരിയുന്ന മഴയിൽ അവൻ മുഴുവൻ നനഞ്ഞു..അവിടെ നോക്കിയിട്ട് എങ്ങും അവളെ കണ്ടിരുന്നില്ല.. കാറിന്റെ ബാക്കിൽ നോക്കിയപ്പോൾ പെണ്ണ് അവിടെ നിന്നു മഴ ആസ്വദിക്കുകയാണ്.. "മിതു....." അവൻ വിളിച്ചെങ്കിലും മിതു ഇത് ഒന്നും ശ്രെദ്ധിക്കാതെ മഴ നനയുകയായിരുന്നു.. ഒടുവിൽ റിദുവിന് ദേഷ്യം വന്നു "ഡീ കോപ്പേ...." അവൻ കലിപ്പിച്ചു വിളിച്ചതും മിതു ഞെട്ടി അവനെ നോക്കി.. അവൾ ചിരിച്ചു കാണിച്ചെങ്കിലും അവൻ കലിപ്പ് മൂഡിൽ തന്നെ ആയിരുന്നു. "വന്നു കാറിൽ കയറേടീ.." "ഏതായാലും നനഞ്ഞില്ലേ.. കുറച്ചു കഴിയട്ടെ.." "മിതു.. എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ.." റിദു ദേഷ്യത്തിൽ പറഞ്ഞതും മിതു നല്ല കുട്ടി ആയി അവന്റെ അടുത്ത് വന്നു. മുഖത്ത് നല്ല സങ്കടം ഫിറ്റ്‌ ചെയ്തു അവൾ ഡോർ തുറക്കാൻ നിന്നതും റിദു വന്നു അത് അടച്ചു... "എന്താ.." "എന്തേയ്...." "മാറ് കേറട്ടെ.. സമയം ഇല്ലാത്തവർ ഒന്നും ഇനി എനിക്ക് വേണ്ടി ഉള്ള time കളയണ്ട.. വാ പോകാം.." "ഈ കോലത്തിൽ കേറിയാൽ നീ തണുത്തു വിറച്ചു ചാകും കുരിപ്പേ..." "അത് ഞാൻ അങ്ങ് സഹിച്ചു" "എന്നാ കുറച്ചു കൂടി അങ്ങ് സഹിച്ചോ.വാ ഇങ്ങോട്ട്...." "എങ്ങോട്ട്..." "മഴ നനയാൻ...." "വേണ്ട..." "വേണം..."

അവൻ അവളെയും വലിച്ചു കൊണ്ട് മുന്നോട്ട് നടന്നു... കൊച്ചു കുട്ടികളെ പോലെ മിതു മഴയത്തു കറങ്ങുകയും കയ്യിൽ വെള്ളത്തുള്ളി എടുത്തു മുഖത്തോട്ട് കുടഞ്ഞും ഒക്കെ കളിക്കാൻ തുടങ്ങി.. ഇതെല്ലാം കണ്ടു കുസൃതിയോടെ റിദു നോക്കി നിന്നു അവളെ... കുറച്ചു കഴിഞ്ഞു ശക്തമായ ഒരു ഇടിമിന്നൽ വന്നതും പേടിച്ചു മിതു വന്നു റിദുവിനെ കെട്ടിപിടിച്ചു.. പെട്ടന്ന് മിതു അങ്ങനെ ചെയ്തതും ചെക്കൻ ഫ്യൂസ് അടിച്ചു പോയ നിലയിൽ ഒരു നിൽപ്പ് ആയിരുന്നു.. ബോധം വന്നു അവൻ അവളെ നോക്കിയപ്പോൾ പൂച്ചകുഞ്ഞിനെ പോലെ പമ്മി തന്റെ നെഞ്ചോരം ചേർന്നു നിൽക്കുകയായിരുന്നു അവൾ..തണുപ്പ് മൂലം നല്ലോണം അവൾ വിറയ്ക്കുന്നുണ്ടാരുന്നു... "പെണ്ണ് കണ്ട്രോൾ കളയും എന്നാ തോന്നണേ.. ഡീ.. " മിതു ആണേൽ പേടിച്ചു ആ നിൽപ്പ് തന്നെ ആയിരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ ആണ് അവൾക്ക്‌ പേടി മാറി ബോധം വന്നത്.. അവൾ മുഖം ഉയർത്തി നോക്കിയപ്പോൾ അവളെ തന്നെ നോക്കി നിൽക്കുന്ന റിദുവിനെ ആണ് കണ്ടത്.. അവൾ അവന്റെ നോട്ടം താങ്ങാൻ ആവാതെ അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു.. അവന്റെ നെഞ്ചോരം കാതോർക്കുമ്പോൾ അവന്റെ ഹൃദയതാളം പോലും അവൾക്ക് വേണ്ടി ഉള്ളതാണെന്ന് അവൾക്ക് തോന്നി. ഒടുവിൽ അവൻ തന്നെ അവളെ അവനിൽ നിന്നു വേർപെടുത്തി..

താഴെക്ക്‌ നോക്കി നിൽക്കുന്ന മിതുവിന്റെ മുഖം അവൻ കൈകുമ്പിളിൽ എടുത്തു.. "എന്താടോ..ഇത്രേം നേരം കിടന്നു കലപില സംസാരിച്ചവൾ ആണോ ഇപ്പൊ നാണം കൊണ്ട് തല താഴ്ത്തി നിൽക്കുന്നത്." അവൾ ഒന്നും മിണ്ടാതെ ആയതും അവളുടെ നിൽപ്പ് കണ്ടു അവനു ചിരി വന്നു.. "ഡീ പൊട്ടി എന്താ പറ്റിയെ.. നിന്റെ മഴ നനയൽ മതിയാക്കിയോ.." "മ്മച്ചും" "എന്നാ പിന്നെ നമുക്ക് ഇങ്ങനെ നിന്നു നനയാം എന്തേയ്.. സ്വന്തം പെണ്ണിന്റെ കൂടെ ഇങ്ങനെ നിന്നു മഴ നനയണമെന്ന് എനിക്ക് വലിയ ആഗ്രഹം ആയിരുന്നു.." എന്ത് പറഞ്ഞിട്ടും മിതു ഒന്നും മിണ്ടാതെ തന്നെ നിന്നു. "ഈ ഓരോ മഴതുള്ളികളും ഈ ഭൂമിയെ കുളിരണിയിക്കാൻ ആയി പെയ്തിറങ്ങുകയാണ്... മഴ അവളുടെ പ്രണയത്തിന്റെ അടയാളമായി.... അവളുടെ കാത്തിരിപ്പിനു വിരാമമിട്ടു ഓരോ തവണയും ഭൂമിയെ കുളിരണിയിച്ചു പെയ്തിറങ്ങുമ്പോൾ അവളുടെ പ്രണയം സാക്ഷത്കരിക്കുകയാണ്‌ അവൾ... അവളുടെ പ്രണയം പോലെ തന്നെ അല്ലെ നമ്മുടെ പ്രണയവും... ഈ മഴയെ പോലെ നിന്നിൽ ഒരു നാൾ അലിഞ്ഞു ഇല്ലാതാവണം എനിക്ക്.. ഭൂമിയിൽ നിന്നും മടങ്ങും മുൻപ് നിന്റെ പ്രാണന്റെ പ്രാണൻ ആയി മാറണം എനിക്ക്... എന്റെ പ്രണയത്തിന്റെ അടയാളമായി ഇനി എനിക്ക് നിന്റെ സിന്ദൂരരേഖ ചുവപ്പിക്കണം.. എല്ലാത്തിനും ഞാൻ കാത്തിരിക്കുകയാണ് പെണ്ണെ..

വൈകാതെ തന്നെ ആ കാത്തിരിപ്പിനു വിരാമം ഉണ്ടാകും..." "ഈ മഴയെ പോലെ ഞാനും കാത്തിരിക്കും എന്റെ പ്രണയസാഫല്യത്തിനായി..." മിതു അവന്റെ നെഞ്ചിലേക്ക് ഒന്ന് കൂടി ചേർന്നതും അവൻ അവളെ വേർപെടുത്തി.. അവളുടെ ശിരസ്സിൽ പതിച്ചു തെറിച്ചു വീഴുന്ന മഴത്തുള്ളികളെ അവൻ കൗതുകത്തോടെ നോക്കി.... അവളുടെ മുഖത്തൂടെ ഒലിച്ചു ഇറങ്ങുന്ന വെള്ളത്തുള്ളികളോട് പോലും അവനു അസൂയ തോന്നി... അവളുടെ കരിമിഴിക്കണ്ണുകളും അസഹ്യമായ തണുപ്പിൽ വിറയ്ക്കുന്ന അവളുടെ അധരങ്ങളും അവനെ കൂടുതൽ അവളിലേക്ക് അടുപ്പിച്ചു... അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ അമർന്നു.അവന്റെ കയ്യുടെ ചൂട് അവളുടെ ശരീരത്തിൽ അവൾക്ക് അറിയാൻ കഴിഞ്ഞു.. കൈകൾ അണിവയറിൽ ഉരസിയതും അവൾ ഒന്ന് ഉയർന്നു പൊങ്ങി.. പിന്നെ കൂടുതൽ സമ്മതം ഒന്നും ചോദിക്കാതെ റിദു മിതുവിന്റെ മുഖം തന്നിലേക്ക് അടുപ്പിച്ചു അവളുടെ അധരങ്ങൾ കവർന്നിരുന്നു..മഴയുടെ കുളിരും അവളുടെ വിറക്കുന്ന അധരങ്ങളും അവനെ കൂടുതൽ ആവേശഭരിതനാക്കി.. പെട്ടന്ന് അവന്റെ പ്രവർത്തിയിൽ അവൾ ഒന്ന് ഞെട്ടിയെങ്കിലും അവളും പൂർണ സമ്മതത്തോടെ തന്റെ പ്രിയപെട്ടവന്റെ പ്രണയസമ്മാനം സ്വീകരിച്ചു...

ഒടുവിൽ ശ്വാസം വിലങ്ങി അവർ വിട്ടു മാറുമ്പോൾ അവൾളുടെ ചുണ്ടിൽ അവൻ മുറിവേൽപ്പിച്ചിരുന്നു.. അവൾ സങ്കടത്തോടെ തെല്ലൊരു നാണത്തോടെ കൂടിയും മുഖം കൂർപ്പിച്ചു അവനെ നോക്കി. അവൻ താടി ഉഴിഞ്ഞു അവളെ നോക്കി ചിരിച്ചു.. "പോകും മുൻപ് ഉള്ള എന്റെ പ്രണയസമ്മാനം ആയി കരുതിയാൽ മതി.. ഇനി കാണാൻ അടുത്തെങ്ങും കഴിയില്ലല്ലോ അതാ..." "ഇത് പറഞ്ഞു എന്നെ സാഡ് ആക്കല്ലേ.." "സാഡ് ആയെങ്കിൽ ഞാൻ വേണമെങ്കിൽ ഹാപ്പി ആക്കാം.." "അയ്യോ വേണ്ട..." "അതെന്താ... ഇതൊക്കെ വെറും സാമ്പിൾ അല്ലെ..നമ്മുടെ പ്രണയത്തിനു സാക്ഷി ആയി ഈ മഴ ഇല്ലേ... ഇനി എപ്പോ നിനക്ക് മഴ നനയാൻ തോന്നിയാലും എന്നെ ഓർക്കണം അതിനാണ് ഇത്..." അവൻ അത് പറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞു.. അവൻ ഇത് കണ്ടു അവളെ ചേർത്ത് പിടിച്ചു.. "നീ എന്തിനാ കരയുന്നതു.. ഈ മഴ എല്ലാം കൊണ്ടിട്ടു ഇനി കിടന്നു മോങ്ങുക കൂടി ചെയ്താൽ പനി പിടിച്ചു കിടക്കും അവിടെ.. എനിക്ക് സമാധാനത്തോടെ പോകാനും കഴിയില്ല.." "കുറച്ചു പഞ്ചാര കൂടുന്നുണ്ടേ..." "നീ ഇങ്ങനെ അത് കൂട്ടാൻ ആയി തന്നെ ഇറങ്ങി തിരിച്ചേക്കുവല്ലേ... പിന്നെ സാരി നന്നായി ചേരുന്നുണ്ട്... ആദ്യമേ പറഞ്ഞു നീ പൊങ്ങണ്ട എന്ന് കരുതി മനഃപൂർവം പറയാഞ്ഞത് ആണ്..." "എനിക്ക് ഇനി എന്നാ ഇങ്ങനെ ഒന്ന് കാണാൻ പറ്റുക.." "ഞാൻ വേഗം ഇങ്ങു വരും.. ഇനി ഞാൻ വരും വരെ എന്റെ പെണ്ണ് ഒന്നിന്റെ പേരിലും സങ്കടപെടാൻ പാടില്ല.. ഞാൻ മടങ്ങി വരും വേഗം തന്നെ...

അകലെ ഇരുന്നു മനസ്സ് കൊണ്ട് പ്രണയിക്കുന്നതും ഒരു പ്രണയം തന്നെ ആടോ.. ഒരിക്കലും അകലാൻ കഴിയാത്ത മനസുകൾ തമ്മിൽ ഉള്ള ബന്ധം.. അത് കൊണ്ട് എന്റെ പെണ്ണിന് എന്ത് സങ്കടം ഉണ്ടേലും ഞാൻ അറിയും.. ഒരുത്തനും നിന്നെ ഒന്നും ചെയ്യില്ല.." "മതി മതി.. കൂടുതൽ പറഞ്ഞു നിന്നു സമയം കളയണ്ട... time പോയി.." "ഇപ്പൊ ആണ് അത് നിനക്ക് ഓർമ വന്നത്.. ഇത്രേം നേരം നിന്നിട്ട് ഇപ്പൊ പറയുന്നത് കേട്ടില്ലേ. ശോ ഒന്ന് പ്രണയിച്ചു വന്നതാ.. നീ നശിപ്പിച്ചു" "അല്ല ഈ കോലത്തിൽ ഞാൻ എങ്ങനെ വീട്ടിൽ ചെന്ന് കേറും..." "അത് കുറച്ചു മുൻപേ ഓർക്കണം ആയിരുന്നു.. ഇനി പറഞ്ഞിട്ട് കാര്യം ഇല്ല.. ഏതായാലും എനിക്ക് ഇഷ്ടായി.. നിന്നെ നനയിച്ച ഈ മഴയോട് പോലും എനിക്ക് അസൂയ തോന്നുന്നു പെണ്ണെ..." "ദേ മതി കൂടുതൽ റൊമാൻസിക്കാൻ നിൽക്കാതെ എന്നെ വീട്ടിൽ കൊണ്ട് വിട്..." "ഈ കോലത്തിൽ നിന്നെ കൊണ്ട് എങ്ങനെ അവിടെ വരെ ഞാൻ പോകും.. ഇപ്പൊ തന്നെ കിടന്നു വിറക്കുവാ..." "അതൊക്കെ ഞാൻ സഹിച്ചോളാം വാ ഇങ്ങോട്ട്..."

മിതു പറഞ്ഞതും പിന്നെ കൂടുതൽ നേരം നിൽക്കാതെ റിദു മിതുവിനേയും കൂട്ടി അവളുടെ വീട്ടിലേക്ക് പോയി.. പകുതി എത്തിയപ്പോഴേക്കും മിത്തുവിന് നല്ലോണം വിറയ്ക്കാൻ തുടങ്ങി.. റിദുവിന് അവളെ കണ്ടു ചിരി വന്നെങ്കിലും അവളുടെ അവസ്ഥ കണ്ടു കഷ്ടം തോന്നി.. അവൻ കാർ ഒരു സൈഡിൽ പാർക്ക്‌ ചെയ്തു കാറിൽ ഉണ്ടായിരുന്ന ജാക്കറ്റ് എടുത്തു അവളെ പുതപ്പിച്ചു.. അവന്റെ നിശ്വാസം അവളുടെ കഴുത്തിൽ പതിഞ്ഞതും അവൾ ഒന്ന് പൊള്ളി പിടഞ്ഞു.. "ദേ വേണ്ട... കണ്ട്രോൾ കളയാതെ അടങ്ങി ഇരുന്നോണം അവിടെ.. ഇപ്പൊ തന്നെ നേരം വൈകി..." അവൻ കുസൃതിയോടെ പറഞ്ഞതും അവൾ പിന്നെ അവനെ മൈൻഡ് ആക്കാതെ വിറച്ചു കൊണ്ട് തന്നെ അവിടെ ഇരുന്നു.. ചെക്കനെ ഒരു പേടി ഇല്ലാതില്ല... അവൻ അവളെ നോക്കി സൈറ്റ് അടിച്ചു വീണ്ടും ഡ്രൈവിംഗ് തുടങ്ങി... ഒടുവിൽ അവളുടെ വീടിനു അടുത്ത് കൊണ്ട് വന്നു അവൻ കാർ നിർത്തിയതും അവൾ സങ്കടത്തോടെ അവനെ നോക്കി...........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story