അഗ്നിസാക്ഷി: ഭാഗം 55

agnisakshi

എഴുത്തുകാരി: MALU

നിരഞ്ജൻ ആയിരുന്നു അത്. അവൻ അടുത്തേക്ക് വരുന്തോറും മിതുവിന് ദേഷ്യം കൂടി വന്നു.. "അങ്ങനെ അങ്ങ് പോയാലോ.. ഞാൻ ഇവിടെ നിന്നിറങ്ങി എന്ന് കരുതി എന്റെ മിതു കൊച്ചിന്റെ കാര്യം നോക്കാതെ ഇരിക്കാൻ ആവുമോ സേട്ടന്..."(നിരഞ്ജൻ) "നിന്റെ മിതുവോ.. ഏതു വകയിൽ.."(അമ്മു) "അതൊക്കെ മിതുവിന് അറിയാം അമ്മുവേ.. നീ ഡിസ്റ്റർബ് ചെയ്യാതെ.. നീ പോയി നിന്റെ സേട്ടനെ വിളിച്ചു സംസാരിക്ക്.. അല്ലാതെ ഞങ്ങൾ ഇണകുരുവികൾക്കിടയിൽ കട്ടുറുമ്പ് ആകാതെ.." "നിർത്ത് നിരഞ്ജൻ നിന്റെ ഈ സംസാരം.. ഞാൻ നിന്റെ ആരുമല്ല.. നീ പിന്നെ എന്ത് അവകാശം വെച്ചാണ് ഈ സംസാരിക്കുന്നത്.."(മിതു) "നിനക്ക് അറിയില്ലേ മിതു... മോൾക്ക് ഇവിടെ വരും മുൻപ് എന്നെ അറിയില്ലാരുന്നോ.."(നിരഞ്ജൻ) "ദേ വെറുതെ അനാവശ്യം പറഞ്ഞു എന്റെ പിന്നാലെ വന്നാൽ ഞാൻ ആരാണെന്നു നീ അറിയും..." "ഇതിൽ കൂടുതൽ എന്ത് അറിയാൻ ആണെടി.. പണം ഉള്ള ഒരുത്തനെ കേറി അങ്ങ് പ്രേമിച്ചു. ഇനി അവനെ കെട്ടി രാജകുമാരിയെ പോലെ അങ്ങ് വാഴലോ. ഇന്നോ നാളെയോ എന്ന് പറഞ്ഞു ഇരിക്കുന്ന നിന്റെ തന്തക്ക് അത് വലിയ ആശ്വാസം അല്ലെ.. പിന്നെ നിന്റെ ഇളയ ഒരു സന്താനം ഉണ്ടല്ലോ അവൾക്കും ലോട്ടറി അടിച്ച പോലെ അല്ലേടി നിന്റെ ഈ ബന്ധം.."

"നിരഞ്ജൻ പ്ലീസ് stop it.. നീ അതിരു കടക്കുന്നു.." "നിന്നോട് ഇങ്ങനെ ഒക്കെ ഇങ്ങനെ അല്ലാതെ എങ്ങനെ ആടി സംസാരിക്കേണ്ടത് പറ..." "എനിക്ക് നിന്നോട് ഒന്നും സംസാരിക്കാൻ ഇല്ല.." അത്രെയും പറഞ്ഞു മിതു തിരിഞ്ഞു നടന്നതും നിരഞ്ജൻ അവളുടെ കയ്യിൽ കേറി പിടിച്ചു "അങ്ങനെ അങ്ങ് പോയാലോ.. ഏതായാലും നിന്റെ മറ്റവൻ ഇവിടെ ഇല്ല.. അവന്റെ വാലുകളും ഇവിടെ ഇല്ല.. പിന്നെ എനിക്ക് ഇവിടെ സ്വാതന്ത്ര്യം കിട്ടിയ ഫീൽ ആണ്.. അപ്പൊ നീ കൂടി എന്റെ കൂടെ ഇങ്ങു വാ പെണ്ണെ...." "വിടടാ കയ്യിൽ നിന്നു..." മിതു അവന്റെ കയ്യിൽ നിന്നു കൈ എടുക്കാൻ ശ്രെമിച്ചെങ്കിലും അവൻ കൈ ഒന്ന് കൂടി മുറുകെ പിടിച്ചു. മിതു അവളുടെ മറ്റേ കൈ കൊണ്ട് അവന്റെ കരണത്തു അടിക്കാൻ ആയി കൈ ഉയർത്തിയതും ആ കയ്യും അവൻ അവന്റെ കൈക്കുള്ളിൽ ആക്കി.. അവന്റെ കൈ കരുത്തിനു മുന്നിൽ അവൾ നിസ്സഹായ ആവുകയായിരുന്നു.. അവന്റെ വാക്കുകൾ അവളെ കൂടുതൽ തളർത്തി..അമ്മു ശ്രെമിച്ചിട്ടും അവൻ മിതുവിന്റെ കയ്യിൽ നിന്നും പിടി വിട്ടില്ല.. അവൻ ഒന്ന് കൂടി മുറുകെ പിടിച്ചപ്പോൾ ആണ് അവൻ മുന്നോട്ട് ആഞ്ഞു പോയി താഴേക്ക് തെറിച്ചു വീണത്.. അവന്റെ വീഴ്ച കണ്ടു ആരാണെന്നു അറിയാൻ മിതു മുന്നോട്ട് നോക്കിയതും ആ ആളെ കണ്ടു മിതുവിന്റെ കണ്ണുകൾ വിടർന്നു..

"റിഷി......" അവൾ അറിയാതെ തന്നെ അവളുടെ ചുണ്ടുകൾ ആ നാമം മന്ത്രിച്ചു താഴേക്കു പോയി വീണ നിരഞ്ജൻ പിന്നിലേക്ക് നോക്കിയതും റിഷിയെ കണ്ടു അവന്റെ കോപം വർധിച്ചു... "എന്റെ ഏട്ടന്റെ പെണ്ണിനെ തൊടുന്നോടാ... ഇനി എന്റെ ചേച്ചിയുടെ ദേഹത്ത് നീ തൊട്ടാൽ ആ കൈ ഞാൻ വെട്ടും."(റിഷി) "ഏട്ടൻ കഴിഞ്ഞു ഇപ്പൊ അനിയൻ വന്നോ നിന്റെ രക്ഷക്ക്.. മൂന്നു വർഷം അവന്റെ പെണ്ണിനെ അനിയന് കൊടുത്തിട്ടാണോ അവൻ പോയത്..."(നിരഞ്ജൻ) "എന്ത് പറഞ്ഞെടാ നീ... ഇനി ഈ വർത്തമാനം പറഞ്ഞാൽ നിന്റെ ഈ നശിച്ച നാവ് തന്നെ ആദ്യം ഞാൻ പിഴുതു ഏറിയും.. റിഷിയെ നിനക്ക് അറിയില്ല.. റിദുവിന്റെ ചോര തന്നെ ആടാ എന്റെ ശരീരത്തിലും ഉള്ളത്. ആ ചങ്കൂറ്റം തന്നെ ആണ് എനിക്കും ഉള്ളത്. ഏട്ടൻ കൊല്ലാതെ വിട്ടാൽ എനിക്ക് കൊല്ലാൻ ആണ് ഇഷ്ടം.. അത് നീ എന്നെ കൊണ്ട് ചെയ്യിപ്പിക്കരുത്..." "എന്ത് അറിഞ്ഞിട്ട് ആണെടാ നീ ഇവൾക്ക് വേണ്ടി വാദിക്കുന്നത്.. കഷ്ടം നീ എല്ലാരേയും കയ്യിൽ എടുത്തേക്കുവാണല്ലോടി.." മിതുവിനെ നോക്കി പുച്ഛത്തോടെ അവൻ പറഞ്ഞതും മിതു അവന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു. "ഞാൻ ഇത്രെയും എങ്കിലും തന്നില്ലെങ്കിൽ ശരി ആകില്ല.. ഞാൻ റിദുവിന്റെ പെണ്ണ് തന്നെ ആടാ ... അല്ലാതെ നിന്റെ ആരും ആകാൻ ഉള്ള യോഗ്യത എനിക്ക് ഇല്ല..

സോറി എന്റെ ആരും ആകാൻ ഉള്ള ഒരു യോഗ്യതയും നിനക്ക് ഇല്ല.. അത്രക്ക് വൃത്തികെട്ട ജന്മം ആണ് നിന്റേത്.. നീ എന്നെ പറഞ്ഞതിന്റെ ഇരട്ടി ചരിത്രം നിന്നെ കുറിച്ച് പറയാൻ ഉണ്ട്.. അത് എന്നെ കൊണ്ട് പറയിപ്പിക്കരുത് ..."(മിതു) മിതു അത്രെയും നിരഞ്ജനെ നോക്കി പറഞ്ഞ ശേഷം റിഷിയുടെ അടുത്തേക്ക് ചെന്നു "thanks റിഷി....."(മിതു) "എനിക്കോ എന്തിനു.. എന്റെ ഏട്ടന്റെ പെണ്ണ് എനിക്ക് എന്റെ ഏട്ടത്തി അല്ലെ.. ഞാൻ അറിഞ്ഞിരുന്നു. എല്ലാം.. പഴയ റിഷിയിൽ നിന്നു ഇങ്ങനെ ആകാൻ അവൻ ഒരുപാട് എനിക്ക് വേണ്ടി കഷ്ടപ്പെട്ടു. അപ്പൊ പിന്നെ അവന്റെ പെണ്ണിനെ എങ്കിലും ഞാൻ രക്ഷിക്കണ്ടേ..."(നിരഞ്ജൻ) "ഞാൻ പോകട്ടെ എന്നാ..." "ok ചേച്ചി...." "അങ്ങനെ അങ്ങ് പോകാതെ മിതു..."(നിരഞ്ജൻ) നിരഞ്ജൻ വീണ്ടും പ്രശ്നം ഉണ്ടാക്കാൻ വന്നതും റിഷി വീണ്ടും അവനെ തല്ലാൻ ആയി അടുത്തേക്ക് ചെന്നു.. "നിനക്ക് കിട്ടിയത് ഒന്നും പോരേടാ..അതോ എന്റെ കയ്യിന്നു കിട്ടാത്ത സങ്കടം ആണോ..." പരിചിതമായ ശബ്ദം കേട്ടതും മിതു ഞെട്ടി തിരിഞ്ഞു നോക്കി. എന്നാൽ അവിടെ ആരെയും കണ്ടില്ല.. നിരഞ്ജനും റിഷിയും ആരാണെന്ന് അറിയാൻ അവിടെ നോക്കിയെങ്കിലുംആരെയും അവിടെ കണ്ടില്ല.. അപ്പോഴാണ് നീരവ് അവിടേക്ക് വന്നത്.. "റിദു ചോദിച്ചത് കേട്ടില്ലേ..

ഇനി അവന്റെ കയ്യിന്നു കൂടി കിട്ടിയാലേ നീ പഠിക്കൂ.."(നീരവ്) "അതിനു ഏട്ടൻ എവിടെ നീരവേട്ടാ.."(റിഷി) "ഇങ്ങോട്ട് നോക്കെടാ..." നീരവ് കയ്യിൽ ഇരുന്ന ഫോൺ എടുത്തു കാണിച്ചതും അവിടെ നടന്നത് എല്ലാം ലൈവ് ആയി റിദു കണ്ടു കൊണ്ടിരിക്കുകയായിരുന്നു.. നിരഞ്ജൻ പുച്ഛത്തോടെ അത് കണ്ടു മുഖം തിരിച്ചു "ഡാ ഞാൻ ഇപ്പൊ വിചാരിച്ചാൽ ഇവിടെ നിന്നു മടങ്ങാവുന്നതേ ഉള്ളു.. ഞാൻ ഇവിടെ സ്ഥിരം താമസത്തിനു വന്നതൊന്നുമല്ല.. ഞാൻ ഇവിടെ നിന്നു വന്നു കഴിഞ്ഞാൽ അന്ന് നിന്റെ അന്ത്യം ആയിരിക്കും. അത് വേണ്ടെങ്കിൽ മര്യാദക്ക് പൊന്ന് മോൻ സ്ഥലം വിടാൻ നോക്ക്. ഇല്ലെങ്കിൽ ഈ ശരീരം ഇത് പോലെ ഉണ്ടായെന്നു വരില്ല.."(റിദു) "നീ ആരെയാടാ ഭീഷണിപെടുത്തുന്നെ.. നീ അവിടെ നിന്നു മടങ്ങി വരുന്ന നേരം മതി എനിക്ക് ഇവളെ തീർക്കാൻ.."(നിരഞ്ജൻ) "അതെനിക്കറിയാം.. പക്ഷെ നീ അവളെ ഒരു ചുക്കും ചെയ്യില്ല.. എന്റെ അനിയന്റെ കയ്യിന്നു നിനക്ക് കിട്ടിയില്ലേ.. അത് പോരെ നിനക്ക്.. ഇനിയു വേണമെങ്കിൽ അവൻ തരും. പിന്നെ മോനെ നിരഞ്ജ എന്റെ പെണ്ണിന്റെ ദേഹത്ത് ഒരു പോറൽ ഏറ്റാൽ അന്ന് ഈ റിദുവിന്റെ സ്വഭാവം മാറും. അത് ഓർത്താൽ നിനക്ക് നല്ലത്.." എല്ലാം കേട്ട് തൃപ്തി ആയി നിരഞ്ജൻ അവിടെ എല്ലാവരെയും നോക്കി പേടിപ്പിച്ചു സ്ഥലം കാലിയാക്കി..

മിതു എല്ലാം കണ്ടു സന്തോഷത്തോടെ നിന്നെങ്കിലും റിദുവിനെ കണ്ടതും മൈൻഡ് ആക്കാതെ ക്ലാസിലോട്ട് പോകാൻ നടന്നു "ഡാ നീരവേ.."(റിദു) "എന്നാടാ.."(നീരവ്) "അവൾ എവിടെ.." "അവൾ ക്ലാസ്സിലേക്ക് പോയെടാ..." "ഫോൺ കൊണ്ട് അവളുടെ കയ്യിൽ കൊടുക്കെടാ പൊട്ടാ.." റിദു പറഞ്ഞതും നീരവ്‌ ഫോണുമായി മിതുവിന്റെ അടുത്തേക്ക് പോയി. മിതുവിനെ തടഞ്ഞു നിർത്തി നീരവ് ഫോൺ അവളുടെ കയ്യിൽ ഫോൺ കൊടുത്തു അവൾ അത് വാങ്ങാതെ മുഖം തിരിച്ചു നിന്നു. "മിതു അവനാ.. ദാ നോക്ക്.. സംസാരിക്ക്.."(നീരവ്) "എനിക്ക് ഒന്നും പറയാനില്ല..."(മിതു) "അതെന്താ." "ഒന്നും പറയാനില്ല അത് കൊണ്ട്..." "ഇന്നലെ വരെ അവൻ വിളിക്കുന്നില്ല എന്ന് പറഞ്ഞു കരഞ്ഞവൾ ആണോ ഇന്ന് ഇപ്പൊ മുഖം വീർപ്പിച്ചു നിൽക്കുന്നത്." "ദേ നീരവേട്ടാ..." "ഡാ അവൾക്ക് ഒന്നും പറയാൻ ഇല്ലെങ്കിൽ ഫോൺ കട്ട്‌ ചെയ്തേക്ക് എന്ന് ഞാൻ പറയില്ല ആ കിച്ചുനെ വിളിച്ചേ..."(റിദു) "ഇപ്പൊ എന്തിനാ കിച്ചുനെ വിളിക്കണേ.."(മിതു) "ഓഹോ അപ്പൊ തമ്പുരാട്ടിക്ക് മിണ്ടാൻ അറിയാം.." "ആ അറിയാം..." "ഫോൺ വാങ്ങേടി മര്യാദക്ക് കൊച്ചനെ ആ അമ്മുന് വിട്ടു കൊടുക്കേണ്ടതാ.." മിതു ഫോൺ വാങ്ങിയതും നീരവ് അമ്മുന്റെ അടുത്തേക്ക് പോയി.. "സോറി ഡീ..." "വേണ്ട എനിക്കൊന്നും കേൾക്കണ്ട..."

"കുറച്ചു തിരക്കായി പോയെടി അതാ... അല്ലാതെ വേറെ ഒന്നും കൊണ്ടല്ല.. ഞാൻ നീരവിനോട് നിങ്ങളെ കുറിച്ച് എല്ലാം അന്വേഷിക്കുന്നുണ്ടാരുന്നു.." "വേണ്ട ഞാൻ പിണക്കം ആണ്.." "അടുത്തുണ്ടാരുന്നെങ്കിൽ പിണക്കം മാറ്റാരുന്നു.. ഹാ സാരമില്ല.." "ഒന്ന് പോയെ.." "ഞാൻ എവിടെ പോകാൻ..." "ഓ ഒന്നുമില്ല.. എനിക്ക് ദേഷ്യം വരുന്നുണ്ടേ.." "എന്റെ പെണ്ണിന് ദേഷ്യം ഒക്കെ വരുമോ.. ഞാൻ അറിഞ്ഞില്ലല്ലോ.." "ദേ ഏട്ടാ...." "ഡീ സോറി.. നീ മുഖത്തേക്ക് നോക്ക്..." മുഖം തിരിച്ചു മറ്റൊരിടത്തേക്ക് നോക്കി നിൽക്കുന്ന മിതുവിനോട് റിദു പറഞ്ഞതും മിതു അവനെ നോക്കി ഇരു ചെവിയിലും കൈ പിടിച്ചു സോറി പറയുന്ന അവനെ കണ്ടപ്പോൾ മിതുവിന് സങ്കടം തോന്നി.. അവൾ പക്ഷെ അത് പുറത്തു കാട്ടിയില്ല.. "ഇതെന്താ കുരങ്ങനോ.. മറ്റേ ഇമോജി ഇല്ലേ.. ആ കുരങ്ങൻ തന്നെ ആണ് ഇത്.." "കുരങ്ങൻ നിന്റെ മറ്റവൻ..." "ആ ആളെ തന്നെയാ വിളിച്ചേ..." "ഡീ കുരുപ്പേ.. ഞാൻ അടുത്തില്ലാതെ പോയത് നിന്റെ ഭാഗ്യം.. ഇല്ലെങ്കിൽ കാണരുന്നു..." "പിന്നെ..." "കിച്ചു എവിടെ..." "അവൻ അവിടെ എവിടെ എങ്കിലും കാണും.." "വിളിക്ക് അവനെ.." "എന്തിനാ..." "ഞാൻ അവനു ഒരു ജോലി കൊടുത്തിരുന്നു.. പക്ഷെ അവൻ അത് ചെയ്തില്ല.." "എന്ത് ജോലി..." "നീ അവനെ ആദ്യം വിളിക്ക്..." റിദു പറഞ്ഞതും അപ്പോഴാണ് കിച്ചു ആ വഴി വന്നത്.. കിച്ചുവിനെ കണ്ടതും മിതു കിച്ചുവിനെ അവിടേക്ക് വിളിച്ചു. "ഡെയ് കിച്ചു...." "എന്താടി..." "നീ ഇവിടെ വരെ ഒന്ന് വന്നെ..." "എന്തിനാ..." "ഇങ്ങോട്ട് വാ...." "ദാ വരുന്നു.... 5 maniku un kaiya pudichen 6 maniku unna katti anachen 7 maniku oru mutham koduthen 8 maniku naan thookathula Kanna mulichen കിച്ചു പാട്ടും പാടി വരുമ്പോൾ ആണ് അത് സംഭവിച്ചത്.. എന്റമ്മോ ഞാൻ ഇതാ പോണേ......." അതും പറഞ്ഞു തീർന്നതും കിച്ചു ഭൂമി ദേവിയെ വന്ദിച്ചതും ഒരുമിച്ചു ആയിരുന്നു............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story