അഗ്നിസാക്ഷി: ഭാഗം 56

agnisakshi

എഴുത്തുകാരി: MALU

വീണിടത്തു നിന്നും എഴുന്നേൽക്കുമ്പോൾ ആണ് അവൻ അറിഞ്ഞത് ഭൂമി ദേവിയെ വന്ദിച്ചത് ഒറ്റക്ക് അല്ല.. കൂടെ ഒരു പെൺകുട്ടി കൂടി ഉണ്ടെന്ന് ഉള്ള നഗ്ന സത്യം കിച്ചു തിരിച്ചറിഞ്ഞു. "ഈശ്വരാ പാട്ട് പാടിയത് മാത്രം ഓർമ ഉള്ളു. അവിടുന്ന് അത് സാധിച്ചു തരുമെന്ന് അറിഞ്ഞില്ല.. അല്ല ഇവൾ ആരായിരിക്കും..മുഖം കാണുന്നില്ലല്ലോ.. അതെങ്ങനെയാ മുടി കൊണ്ട് മുഖം മറഞ്ഞില്ലേ..എന്തായാലും കൊള്ളാം ഇവൾ"(കിച്ചു ആത്മ) "ഡോ...." അവളുടെ വിളി ആണ് അവനെ ബോധമണ്ഡലത്തിൽ എത്തിച്ചത്. "ഓ എന്തോ.." "എഴുന്നേറ്റു മാറടോ... എന്റെ നടു പോയിന്നാ തോന്നണേ.. താൻ എന്താ ചാകാൻ ആയി ഇറങ്ങിയേക്കുവാണോ..." "ഓ സോറി ചേച്ചി..." "ചേച്ചിയോ..." "അല്ല അമ്മേ..." "അമ്മയോ..." "സോറി സോറി.. പെങ്ങളെ...." "പെങ്ങൾ?... " "ഹേ... അതുമല്ലേ... എന്നാ സോറി കുട്ടി...." "കുട്ടിയും ചട്ടിയും ഒക്കെ പിന്നെ പറയാം താൻ ഒന്ന് എഴുന്നേറ്റു മാറിക്കെ..." "ok ബൈ ദി ബൈ എന്താണ് കുട്ടീടെ നെയിം... " "പേരക്ക..." "ഓ പേരക്ക നൈസ് നെയിം.." "ഡോ..." "ഓ സോറി സോറി ദാ എഴുന്നേറ്റു...." കിച്ചു എഴുന്നേറ്റത്തും ആ പെൺകുട്ടി അവന്റെ കൈയിൽ താങ്ങി എഴുന്നേറ്റു.. മുഖത്തെ അഴിഞ്ഞുലഞ്ഞ മുടി ഒതുക്കി വെച്ചു.. കിച്ചു അവളെ നോക്കിയതും അവന്റെ കണ്ണുകൾ വിടർന്നു.. അവൻ ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു പോയി..

"ഹായ്... very ബ്യുട്ടിഫുൾ ഗേൾ...." "ഗേൾ അല്ല ബോയ്.. തള്ളി ഇട്ടതും പോരാ കോഴിത്തരം കൊണ്ട് വരുന്നോ.." അതും പറഞ്ഞു ഒറ്റ അടി ആയിരുന്നു അവൾ കിച്ചുവിന്റെ കരണത്തു.. കിച്ചു കിളിപോയി നിൽക്കുമ്പോൾ ആണ് അവൾ കയ്യിൽ ഇരുന്ന ഒരു kitkat പാക്കറ്റ് അവന്റെ കയ്യിൽ വെച്ചു കൊടുത്തു.. "സോറി.. അടിച്ചതിനു ഉള്ള പരിഹാരം ആയി കണ്ടാൽ മതി..താഴെ വീണത് ഞാൻ ക്ഷമിച്ചു. പക്ഷെ കോഴിത്തരം കാട്ടിയതിനു ആണ് അടി കിട്ടിയത്" അതും പറഞ്ഞു അവൾ പോയി.. കിച്ചു എന്താ ഇപ്പൊ ഇവിടെ നടന്നെ എന്നറിയാതെ തല പുകഞ്ഞു ചിന്തയിൽ ആണ്.. മിതുവും കണ്ടു നിന്നവരും ഒക്കെ ആരാ ഇവിടെ പടക്കം പൊട്ടിച്ചേ എന്നാ അവസ്ഥയിലും. ഒടുവിൽ ദേവു വന്നു കിച്ചൂന്റെ തലക്കിട്ടു ഒരു കൊട്ട് കൊടുത്തു "ആഹാ ഇനി ഇതിന്റെ കുറവ് ഉള്ളു.. ഒരുത്തി കരണം പുകച്ചു. ഇനി നീ എന്റെ തല കൂടി പൊട്ടിക്ക്."(കിച്ചു) "നീ ചോദിച്ചു വാങ്ങിയതല്ലെടാ...".(ദേവു) "ഇനി അത് പറഞ്ഞോ.. ഞാൻ എന്ത് ചെയ്തു.. അവൾ നോക്കി നടക്കണ്ടേ.." "ഞാൻ കണ്ട നാൾ തൊട്ടു നിനക്ക് വീഴാനെ നേരം ഉള്ളു..നിനക്ക് എന്താടാ കാലിനു ബലം ഇല്ലേ..".. "മതി മതി നിർത്ത് ... നീ ഒന്ന് പോയെ ഞാൻ ദേ വരുന്നു...." അതും പറഞ്ഞു ദേവൂനെ നോക്കി ഒന്ന് സൈറ്റ് അടിച്ചു അവൻ മിതുവിന്റെ അടുത്തേക്ക് പോയി..

"എന്താടി വിളിച്ചേ..."(കിച്ചു) "മോനെ കിച്ചു നിന്നെ വിളിച്ചത് ഞാൻ അല്ല..."(മിതു) "പിന്നെ..." "ദേ..". മിതു ഫോൺ അവനു നേരെ കാട്ടിയതും കിച്ചു ചിരിച്ചു കൊണ്ട് മിതുവിനേയും റിദുവിനെയും നോക്കി "എന്നാടാ ചിരിക്കണേ..."(റിദു) "റിദുവേട്ടന് സുഖം ആണല്ലോ അല്ലെ..."(കിച്ചു) "അതേടാ പക്ഷെ ഇപ്പൊ നിനക്ക് അല്ലെ സുഖം ഇല്ലാത്തത്.." "കണ്ടു അല്ലെ..." "മ്മ് ചെറുതായിട്ട്..." "നിന്റെ ഈ വീഴുന്ന പരുപാടി ഇത് വരെ നിർത്തിയില്ലേടാ... അതും പെൺകുട്ടികളെ കാണുമ്പോൾ ഉള്ള ഒരു പാട്ടു പാടലും.." "ദേ മനുഷ്യാ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്.. നിങ്ങൾക്ക് ഒന്ന് set ആക്കി തന്നതല്ലേ.. ഇനി ഞാൻ ഒന്ന് സെറ്റ് ആക്കട്ടെ..." "നിനക്ക് അതിനു ഏതോ പെണ്ണിനെ കണ്ടപ്പോൾ spark അടിച്ചതല്ലേ. എന്നിട്ട് ആണോടാ കണ്ടവരുടെ എല്ലാം പിന്നാലെ പോണെ" "അത് അങ്ങനെ അല്ലെ വരൂ.. പൂവങ്കോഴി എത്ര എണ്ണത്തിന്റെ പിന്നാലെ ആണ് നടക്കുന്നത്..അഞ്ചും ആറു എണ്ണം ഒക്കെയാ അങ്ങേർക്ക് ഭാര്യമാർ."(ദേവു) "അത് അങ്ങേരുടെ പിന്നാലെ ആ പിടക്കോഴികൾ ചെന്നിട്ട് അല്ലെ.."(കിച്ചു) "നിന്നെ പോലെ അങ്ങേരു അവരെ പോയി വായിനോക്കി നിന്നിട്ടല്ലേ പിന്നാലെ പോണേ.." "നീ അത് പറയരുത് ദേവു.. ഞാൻ ഒരാളെ സെറ്റ് ആക്കിയാൽ അതിനെ ഡിവോഴ്സ് ചെയ്തിട്ടേ അടുത്തതിനെ നോക്കൂ... അല്ലാതെ അങ്ങേരെ പോലെ ഡിവോഴ്സ് ചെയ്യാതെ എല്ലാത്തിനെയും കൂടെ കൊണ്ട് നടക്കില്ല..." "അല്ല അതിനു നിനക്ക് ഡിവോഴ്സ് ചെയ്യാൻ ആയിട്ട് ഒരെണ്ണം എങ്കിലും ഇത്ര നാൾ ആയിട്ട് സെറ്റ് ആയിട്ടുണ്ടോ.."

"അത് ഞാൻ വേണ്ടെന്ന് വെച്ചിട്ടാ.. സിംഗിൾ ആണ് എനിക്കിഷ്ടം.." "പിന്നെ ഇപ്പോഴോ..." "ഇപ്പൊ ദേ ഇതുങ്ങളെ ഒക്കെ കണ്ടപ്പോൾ എനിക്കും പ്രേമിക്കാൻ ഒരു പൂതി..." "അയ്യടാ മനമേ....ഇവൻ സിംഗിൾ ഒന്നും അല്ല ഏട്ടാ.. പണ്ട് മുതലേ കോഴിയാ. അതും അസൽ കാട്ടു കോഴി..." "കാട്ടു കോഴി നിന്റെ മറ്റവൻ" "നീ എത്ര വേണമെങ്കിലും വിളിച്ചോ.. എനിക്ക് no prblm.. ആ വിഷ്ണു പോയി കഴിഞ്ഞു ആ സീറ്റിലേക്ക് ഇത് വരെ ആരും എത്തിയിട്ടില്ല.. വരുമ്പോൾ അന്ന് നിന്നോട് ഞാൻ പറയാം..." "ഇങ്ങനെ പോയാൽ നീ മൂത്തു നരച്ചു മൂക്കിൽ പല്ല് വന്നു ചാവുകയെ ഉള്ളു.. ഈ ജന്മത്തു നിന്നെ സഹിക്കാൻ ആരും ഉണ്ടാവില്ല.." "നീ അങ്ങനെ അങ്ങ് പറയണ്ട കിച്ചു... ഒരാൾ ഉണ്ട്..."(റിദു) "ആര്..."(കിച്ചു) "അതൊക്കെ ഉണ്ട്.. ഞാൻ അങ്ങ് വരട്ടെ എന്നിട്ട് പറയാം.." "ദേ തുടങ്ങി ഇങ്ങേരു ഇതെല്ലാം മനസ്സിൽ കൊണ്ട് നടക്കുവാ.. ഇപ്പൊ ഇത് പറഞ്ഞാൽ അല്ലെ ഈ ദേവൂന് കുറച്ചു കാലം പ്രേമിച്ചു നടക്കാൻ കഴിയൂ. എന്നാൽ അല്ലെ ഇവളെ സഹിക്കാൻ കഴിയാതെ അയാൾ തേച്ചിട്ട് പോകൂ.. എന്നാൽ അല്ലെ അയാൾക്ക് vere പെണ്ണ് കെട്ടി ജീവിക്കാൻ കഴിയൂ.. ഇവളിൽ നിന്നു മോചനം കിട്ടൂ.. നിങ്ങൾ ഇവിടെ വരുമ്പോൾ ഇവൾക്ക് കല്യാണപ്രായം ആകും. പിന്നെ ഇതൊക്കെ നടക്കുമോ.. അയാളുടെ തലയിൽ തന്നെ ആവില്ലേ ഈ ദുരന്തം..."

"ദുരന്തത്തിന്റെ കാര്യം എന്നെ കൊണ്ട് നീ പറയിപ്പിക്കരുത് കിച്ചു.."(ദേവു) "ഒന്ന് പോടീ...."(കിച്ചു) "അതെ കിച്ചു... നിന്റെ ആഗ്രഹം ഒക്കെ കൊള്ളാം പക്ഷെ നടക്കില്ല.. ദേവു നല്ല കുട്ടിയ അല്ലേടാ..."(റിദു) "അതെ.. ഇവനോട് ഒക്കെ ആരു പറഞ്ഞു കൊടുക്കാൻ ആണ്.."(ദേവു) ദേവു മുഖത്ത് നിഷ്കു ഭാവം ഒക്കെ ഫിറ്റ്‌ ചെയ്തു ഒരു നിൽപ്പ് ആയിരുന്നു.. "ഇവൾക്ക് സെറ്റ് ആക്കി കൊടുത്തിട്ടും കാര്യം ഒന്നുമില്ല.. അതിനു മുൻപ് എനിക്ക് ഒന്ന് സെറ്റ് ആക്കി താ.."(കിച്ചു) "നീ അതിനു ആ പെണ്ണിനെ പറയെടാ..."(റിദു) "പെണ്ണിനെ പറഞ്ഞാൽ സെറ്റ് ആക്കുമോ..." "മ്മ് ആക്കും.. നീ പറ" "എന്നാ ഇപ്പൊ കണ്ടത് ആണ് പെണ്ണ്..." "ഏതു.." "ഞാൻ താഴേക്ക് പതിച്ചില്ലേ അപ്പോ എന്റെ ഒപ്പം ലാൻഡ്‌ ആയില്ലേ.. അവൾ ആണ് പെണ്ണ്..." "അവൾ ആണോ..."(ദേവു) "അതെ നിനക്ക് അറിയോ..."(കിച്ചു) "ഇല്ല.." "പിന്നെ എന്തിനാ വായും പൊളിച്ചു അവൾ ആണോന്ന് ചോദിച്ചെ. നിന്റെ മുഖത്തെ അമ്പരപ്പ് കണ്ടപ്പോൾ ഞാൻ ഓർത്തു നിനക്ക് അറിയാം എന്ന്" "പിന്നെ നിന്നെ പോലെ നാട്ടിലെ പെണ്പിള്ളേരുടെ ലിസ്റ്റ് മുഴുവൻ എന്റെ കയ്യിൽ അല്ലെ..." "ആൺപിള്ളേരുടെ ലിസ്റ്റ് നിന്റെ കയ്യിൽ ഉണ്ടാകും അല്ലേടി.." "ഒന്ന് നിർത്ത് പിള്ളേരെ.. ചുമ്മാ അവിഞ്ഞ ഡയലോഗ് അടിച്ചു മനുഷ്യനെ വെറുപ്പിക്കാതെ.."(മിതു) "നിങ്ങൾ പറ എനിക്ക് സെറ്റ് ആക്കി തരുമോ.."

(കിച്ചു) "ഡാ നിന്നെ തല്ലിയിട്ടാ അവൾ പോയെ.. ഇങ്ങനെ പോയാൽ നീ ജീവിതകാലം മുഴുവൻ തല്ല് കൊണ്ട് ഇരിക്കും...".(റിദു) "അതെ അതെ ഒരു സീനിയറിനെ ആണ് അവൾ തല്ലിയത്. എന്നിട്ട് ഈ മണ്ടൻ ഒന്നും പറയാതെ വിട്ടിരിക്കുന്നു.."(ദേവു) "അത് പിന്നെ spark അടിച്ച പെണ്ണിനെ കാണുമ്പോൾ വീണ്ടും spark അടിക്കൂല്ലേ.. അതും അടിക്കുമ്പോൾ അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാൻ തോന്നിയില്ല.."(കിച്ചു) "അത് കൊണ്ട് ആയിരിക്കും അവൾ kitkat തന്നിട്ട് പോയെ.."(ദേവു) "ഇവിടെ എന്താണാവോ നടക്കുന്നത്.."(മിതു) "ഇവിടെ ഒന്നും ഇല്ല... കിച്ചു നീ വിഷമിക്കണ്ട.. മിതു അവളെ നിനക്ക് സെറ്റ് ആക്കി തരും. പിന്നെ നീ നിന്റെ കോഴിത്തരം ഒക്കെ നിർത്തി നന്നാവണം. നല്ല കുട്ടി ആവണം. ഒന്നുമില്ലെങ്കിലും അവളുടെ സീനിയർ ആണെന്ന് എങ്കിലും അവൾക്ക് തോന്നണം.. അല്ലാതെ അവളുടെ ജൂനിയർ ആവാൻ ശ്രേമിക്കരുത്.."(റിദു) "ok done ഏട്ടാ... എന്നാ ഞാൻ ക്ലാസ്സിൽ പോകട്ടെ.."(കിച്ചു) "അങ്ങനെ അങ്ങ് പോയാലോ..." "എന്താ..." "ഞാൻ അവിടെ നിന്നും മടങ്ങുമ്പോൾ ഒരു കാര്യം നിന്നോട് പറഞ്ഞിരുന്നു..." "എന്ത്..." "നീ ആണ് ഇനി ഇവരെ എല്ലാം നോക്കേണ്ടത് എന്നും... നിരഞ്ജൻ അല്ല ഏതവൻ വന്നാലും പിള്ളേരെ നോക്കിക്കോണം എന്ന് ഞാൻ പറഞ്ഞതല്ലേ.." "അതേലോ.." "എന്നിട്ടെന്താ.." "നീ അപ്പൊ ഒന്നും അറിഞ്ഞില്ലേ.." "ഇല്ലല്ലോ.." "കഷ്ടം ഇങ്ങനെ പോയാൽ നിനക്ക് ഉള്ള പെട്ടി ഞാൻ തന്നെ അടിക്കും.." "കാര്യം എന്താ.." റിദു കാര്യങ്ങൾ എല്ലാം വിശദമാക്കി കൊടുത്തപ്പോൾ ആണ് ചെക്കൻ കാര്യം അറിയുന്നത്..

"ഓ ഐ സീ.... അങ്ങനെ ആണ് അല്ലെ കാര്യങ്ങൾ.. ഞാൻ അറിഞ്ഞില്ലല്ലോ. ശോ ഒരു ഫൈറ്റ് സീൻ miss ആയല്ലോ.. " "നിനക്ക് സീൻ കാണണം അല്ലെ.. ഞാൻ അങ്ങ് എത്തിക്കോട്ടെ നിനക്ക് ഞാൻ കാണിച്ചു തരാം live ആയിട്ട്.." "അയ്യോ വേണ്ട... ഏട്ടന് അതൊരു ബുദ്ധിമുട്ട് ആവില്ലേ.." "എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ല.. കുറച്ചു നാൾ ആയി ഫൈറ്റ് ചെയ്തിട്ട്.." "വേണ്ടെന്നേ.. ഏതായാലും റിഷി വന്നില്ലേ.. എന്നേക്കാൾ സ്ട്രോങ്ങ്‌ ആണ് ചെക്കൻ അത് മതി.. ഇന്ന് മുതൽ എന്റെ ശിക്ഷണത്തിൽ റിഷിയെ ഞാൻ മാറ്റി എടുക്കും.." "നീ ഒന്നും ചെയ്യണ്ട.. ആ ചെക്കൻ ഈ രീതിയിൽ തന്നെ പൊയ്ക്കോട്ടേ.. അവന്റെ ധൈര്യം കൂടി നീ ചോർത്തി കളയും..". "ഇല്ല.. കിച്ചുനെ നിങ്ങൾക്ക് അറിയില്ല.. മറ്റൊരു മുഖം കൂടി ഉണ്ട് കിച്ചുവിന്.." "ഇവൻ മിക്കവാറും വാങ്ങി കൂട്ടും.. ഇനി ഇങ്ങനെ ഉണ്ടായാൽ ഞാൻ അവിടെ എത്തുമ്പോൾ നിന്റെ പൊടി പോലും ബാക്കി ഉണ്ടാവില്ല. പറഞ്ഞേക്കാം.. " "ഇല്ല ഞാൻ ശ്രേദ്ധിച്ചോളാം.. ഇനി മുതൽ കിച്ചുവിന്റെ രണ്ടു കണ്ണും ഇവർക്ക് മേൽ ഉണ്ടാകും.." "ഓ ആയിക്കോട്ടെ.. എന്നാ ok...."

അതും പറഞ്ഞു റിദു കാൾ കട്ട്‌ ആക്കി.. കിച്ചു ഫോൺ മിതുവിന് കൊടുത്തു ക്ലാസ്സിലേക്ക് പോയി ദേവൂവും പിന്നാലെ പോയി.. ചെക്കൻ ഇനി എന്തെങ്കിലും പണി ഒപ്പിക്കുമോ എന്ന് പേടി ഉണ്ട് ദേവൂന്.. ഇനി വിളിക്കുമോ എന്ന് പോലും പറയാതെ റിദു ഫോൺ വെച്ചതിൽ ഉള്ള സങ്കടം ആയിരുന്നു മിതുവിന്.. പ്രതികാരം മാത്രം കൊണ്ട് നടന്ന പെണ്ണാണ് ഇപ്പൊ പ്രേമം തലക്ക് പിടിച്ചു നടക്കുന്നത്.. അവൾ ഫോൺ നീരാവിന് കൊണ്ട് കൊടുത്തു അമ്മുവിനെ കൂട്ടി ക്ലാസ്സിലേക്ക് പോയി.. വൈകുന്നേരം വരെ കിച്ചു ആ കുട്ടിയെ കണ്ടുപിടിക്കാൻ ആ കോളേജ് മുഴുവൻ അരിച്ചു പെറുക്കി എങ്കിലും കണ്ടിരുന്നില്ല.. വൈകുന്നേരം കോളേജ് വിട്ടു വീട്ടിൽ എത്തിയപ്പോൾ ആണ് പ്രതീക്ഷിക്കാത്ത അതിഥികളെ മിതു കണ്ടത്.. (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story