അഗ്നിസാക്ഷി: ഭാഗം 57

agnisakshi

എഴുത്തുകാരി: MALU

അവരെ കണ്ടതും മിതുവിന് സന്തോഷം ആയി. അവൾ അകത്തേക്ക് കയറി ബാഗ് വെച്ചു അവരുടെ അടുത്തേക്ക് ചെന്നു.. "സാവു അമ്മേ....." "മോളെ... സുഖം ആണോ..." "അതേലോ..." "ഡീ കാന്താരി ഞാൻ ഉണ്ട് ഇവിടെ നീ കണ്ടില്ലേ..."(മുത്തശ്ശി) "പിന്നെ എന്റെ മുത്തുനെ ഞാൻ മറക്കുമോ. എന്താ മുത്തശ്ശി പതിവില്ലാതെ..അല്ല നിങ്ങൾ രണ്ടും എങ്ങനെ ഒരുമിച്ചു.." "ഞാൻ വന്നപ്പോൾ മോളുടെ മുത്തശ്ശി ഇവിടെ ഉണ്ടാരുന്നു..."(സാവിത്രി) "ആഹാ.. എന്താ വിശേഷിച്ചു...." "എന്തെങ്കിലും വിശേഷം ഉണ്ടെങ്കിൽ മാത്രമേ വരാൻ പറ്റുള്ളോ ഞങ്ങൾക്ക്..." "ഓ ഞാൻ ഒന്നും ചോദിച്ചിട്ടില്ല... നിങ്ങൾ ഇരിക്ക്.. ഞാൻ ചായ എടുക്കാം.." "ഒന്നും വേണ്ട . അതൊക്കെ മോളുടെ മുത്തശ്ശി തന്നു." "അല്ല മിത്ര എവിടെ..." "അവൾക്ക് ഞങ്ങളുടെ കോളേജിൽ വരാൻ താല്പര്യം ഇല്ലെന്നു പറഞ്ഞു. പിന്നെ ഒന്നും പഠിക്കാതെ ഇരിക്കാൻ കഴിയുമോ.. ഇവിടെ കുറച്ചു അകലെ ഒരു പ്രൈവറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ട്. അവിടെ ചേർത്തു..." "പ്രൈവറ്റ് ആയി ഒക്കെ പഠിപ്പിക്കാൻ നിന്റെ കയ്യിൽ കാശ് ഉണ്ടോ കുട്ടി..."(മുത്തശ്ശി) "ഏയ്‌ അതൊന്നും ഓർത്തു സങ്കടപെടണ്ട..

എനിക്ക് അറിയാം നീ ഭയങ്കര ആത്മാഭിമാനി ആണെന്ന്.. പക്ഷെ മോളെ അത് എന്നോട് വേണ്ട.. നീ എന്നെ അമ്മേ എന്നാണ് വിളിച്ചിട്ടുള്ളത്.. നിന്റെ അമ്മ തന്നെ ആണ് ഞാൻ.. പിന്നെ എന്റെ ഏട്ടൻ തന്നെ ആണ് മാധവേട്ടൻ.. നിങ്ങൾക്ക് ഒരു ആവശ്യം വന്നാൽ എന്നോട് അല്ലെ പറയേണ്ടത്. അതിന് ഒരു മടിയുടെ ആവശ്യം ഉണ്ടോ...അത് കൊണ്ട് നാളെ മുതൽ മോള് കടയിൽ പോകണ്ട..നിങ്ങൾക്ക് ആവശ്യം ഉള്ളതൊക്കെ ഞാൻ ഇവിടെ എത്തിച്ചോളാം.. അതിനു വേണ്ടി നീ ഇങ്ങനെ പോകണ്ട.."(സാവിത്രി) "പക്ഷെ അമ്മേ..." "നീ കൂടുതൽ ഒന്നും പറയണ്ട...നിനക്ക് അതൊരു അഭിമാനക്കുറവ് ആയി തോന്നുണ്ടെങ്കിൽ നിനക്ക് ജോലി കിട്ടുമ്പോൾ ആ കടം അങ്ങ് വീട്ടിക്കോ അല്ല പിന്നെ.." "ഇപ്പൊ ഞാൻ എന്താ പറയണ്ടേ..." "നീ ഇപ്പൊ ഒന്നും പറയണ്ട.. അല്ലെ മാധവേട്ട... " "പക്ഷെ സാവിത്രി...."(മാധവൻ) "ദേ തുടങ്ങി ആരും ഒന്നും മിണ്ടണ്ട.. മര്യാദക്ക് ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി..."(സാവിത്രി) "അവൾക്ക് അത്രക്ക് ഇഷ്ടം ഉള്ളത് കൊണ്ടല്ലേ മക്കളെ.. ഇനി നിങ്ങൾ ഒന്നും പറഞ്ഞു അവളെ വിഷമിപ്പിക്കണ്ട.."(മുത്തശ്ശി)

"അങ്ങനെ പറഞ്ഞു കൊടുക്ക് അമ്മേ..."(സാവിത്രി) "ഓ സമ്മതിച്ചു.. നിങ്ങളുടെ ഇഷ്ടം.." "അത് മാത്രം അല്ല വേറെയും പലതും ഞങ്ങൾ തീരുമാനിച്ചു.." "എന്ത്..." "ഞാൻ റിദുവിന്റെ ജാതകം നോക്കിയിരുന്നു... ഈ ഡിസംബറിൽ അവനു 23വയസ്സ് തുടങ്ങും.. ജാതകപ്രകാരം 25വയസ്സ് പൂർത്തി ആകുമ്പോൾ കല്യാണം നടത്തണം എന്നാണ്.. അപ്പൊ പിന്നെ അവൻ മടങ്ങി വന്നു അധികം വൈകാതെ തന്നെ കല്യാണം നടത്തണം..." "ആരുമായിട്ട്.." "പെണ്ണിനെ കണ്ടെത്തണം. അവനു പിന്നെ ആരെ കണ്ടാലും പിടിക്കില്ലല്ലോ.. ഈ ചെക്കന്റെ കാര്യം ഒന്നും പറയാതെ ഇരിക്കുന്നതാണ് നല്ലത്.." അത് കേട്ടതും മിതുവിന് സങ്കടം തോന്നി ... വേറെ ആരെങ്കിലും തന്റെ സ്ഥാനത്തു വരുമെന്ന് ഓർത്തപ്പോൾ അവൾക്ക് സഹിക്കാൻ ആയില്ല.. "പിന്നെ മോളെ.. നിന്റെയും ഞങ്ങൾ നോക്കി.. മോൾക്ക് പിന്നെ സമയം ഉണ്ട്.. എന്നാലും മോളുടെയും വൈകിപ്പിക്കണ്ട എന്ന് ഞങ്ങൾ കരുതി.. അവന്റെ ഒപ്പം തന്നെ മോളുടെയും വിവാഹം നടത്താം എന്ന് ഞങ്ങൾ കരുതി..." "എന്തിനു... എനിക്ക് ഇപ്പൊ വിവാഹം ഒന്നും വേണ്ട..." "അതിനു ഇപ്പൊ അല്ലല്ലോ ഒരു മൂന്നു വർഷം കൂടി.. അപ്പോഴേക്കും മോളുടെയും കോഴ്സ് കംപ്ലീറ്റ് ആകും.. അത് കഴിഞ്ഞു വിവാഹം.. പിന്നെ അത് കഴിഞ്ഞു job ഒക്കെ നോക്കാലോ.."

"പക്ഷെ അമ്മേ..." "ഞാൻ പറഞ്ഞു എന്നെ ഉള്ളു... ഇനി തിരക്കുകൾക്കിടയിൽ ഇവിടേക്ക് വരാൻ ചിലപ്പോൾ കഴിഞ്ഞു എന്ന് വരില്ല. അതാ വന്നപ്പോൾ ഈ കാര്യം പറഞ്ഞേ.. ഇനി അവൻ മടങ്ങി വന്നിട്ട് വേണം എല്ലാം അവനെ ഏൽപ്പിച്ചു ഒന്ന് റസ്റ്റ്‌ എടുക്കാൻ.. എന്നാ ഞാൻ ഇറങ്ങട്ടെ..." അവരോടു യാത്ര പറഞ്ഞു സാവിത്രി ഇറങ്ങിയതും തൊട്ടു പിന്നാലെ മുത്തശ്ശിയും ഇറങ്ങിയിരുന്നു.. രാത്രി ഏറെ വൈകിയും റിദു വിളിച്ചിരുന്നില്ല.. കാത്തിരുന്നു കാത്തിരുന്നു മിതുവിന്റെ കണ്ണുകൾ അടഞ്ഞു അടഞ്ഞു പോകുന്നുണ്ടാരുന്നു. ഒടുവിൽ ഉറങ്ങാൻ ആയി അവൾ കിടക്കാൻ നേരം ആണ് ഫോൺ ബെല്ലടിച്ചത്. അവൾ കാൾ എടുത്തതും മറുതലയ്ക്കൽ ഉള്ള ശബ്ദം റിദുവിന്റെ അല്ല എന്നു അവൾക്ക് മനസ്സിലായി.. "ഹെലോ...." "ഹലോ...." "മോള് കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുവായിരിക്കും അല്ലെ..." "നിങ്ങൾ ആരാ സംസാരിക്കുന്നത്..." "ഞാൻ ആരേലും ആകട്ടെ.. ഇപ്പൊ നീ അല്ലെ റിദുവേട്ടന്റെ പ്രാണ സഖി..." "നിങ്ങൾ ആരാണെന്ന് പറയൂ..." "ഞാൻ ആരായാലും നിനക്ക് എന്നാടി.. നീ ഒരു കാര്യം ഓർത്തോ ഏട്ടനെ വേണമെന്ന് ഉള്ള ഉദ്ദേശം എന്തെങ്കിലും നിന്റെ മനസ്സിൽ ഉണ്ടെങ്കിൽ അത് ഇപ്പോഴെ മനസ്സിൽ നിന്നും പിഴുതു മാറ്റിക്കോ... ഇല്ലെങ്കിൽ അത് അവസാനം നിന്റെ നാശത്തിൽ ചെന്നു അവസാനിക്കും.ഓർത്തോ നീ..."

"ഏയ്‌ കുട്ടി.. മറ്റൊരാളുടെ ഫോൺ എടുത്തു അവരുടെ പേർസണൽ കാര്യങ്ങളിൽ തല ഇടുന്നത് അത്ര നല്ലത് അല്ല.. പിന്നെ നീ ആരാണെന്ന് എനിക്ക് മനസ്സിലായി.. നീ ഫോൺ ഏട്ടന് കൊടുത്തേ.." "അതെ ഞാൻ ശിവ ആണ്. പക്ഷെ നീ അങ്ങനെ എന്നെ വിളിക്കണ്ട.. എന്നെ അങ്ങനെ വിളിക്കുന്നത് എന്റെ ഏട്ടൻ മാത്രം ആണ്.. അത് അങ്ങനെ തന്നെ മതി.. നീ ഞങ്ങൾകിടയിൽ ഒരു ഡിസ്റ്റർബൻസ് ആവാതെ... പിന്നെ... ഏട്ടൻ സുഖനിദ്രയിൽ ആണ്.. ഏട്ടന്റെ റൂമിൽ ആണ് ഞാൻ ഇപ്പൊ.. നീ ഉറങ്ങാനും സമ്മതിക്കില്ലേ.. നിന്റെ കുറെ മിസ്സ്ഡ് കാൾ കണ്ടിട്ട് ആണ് ഞാൻ തിരിച്ചു വിളിച്ചത്.. ഏട്ടന്റെ ശബ്ദം കേൾക്കാതെ മോൾക്ക് ഉറങ്ങാൻ കഴിയുന്നില്ലേ.. എന്നാ മോള് ഇനി ഏട്ടന്റെ ശബ്ദം കേൾക്കാൻ പോകുന്നില്ല.. ഏട്ടൻ എന്റെ ആണ്.. എന്റെ മാത്രം.." അവളുടെ നാവിൽ നിന്നും അത്രെയും കേട്ടതും പിന്നെ കൂടുതൽ ഒന്നും ചോദിക്കാനോ പറയാനോ അവളുടെ മനസ്സ് അനുവദിച്ചില്ല.. അവൾ കാൾ കട്ട്‌ ചെയ്തു ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞു... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ രാവിലെ മിതു കോളേജിൽ പോകാൻ റെഡി ആയപ്പോൾ ആണ് റിദുവിന്റെ കാൾ വന്നത്. ഇന്നലത്തെ കാര്യങ്ങൾ ഓർത്തപ്പോൾ അവൾക്ക് ദേഷ്യം വന്നു അവൾ കാൾ കട്ട്‌ ചെയ്തു ബസ് സ്റ്റോപ്പിലേക്ക് നടന്നു. അമ്മുവിനെ കൂട്ടി പിന്നെ കോളേജിലേക്കും പോയി.. വൈകുന്നേരം വരെ അവൾ ഫോൺ എടുക്കാതെ സൈലന്റ് ആക്കി ബാഗിൽ തന്നെ വെച്ചു..

വൈകുന്നേരം കോളേജ് വിട്ടു വീട്ടിൽ ചെന്നപ്പോൾ ആണ് അവൾ ഫോൺ എടുത്തു നോക്കിയത്.. റിദുവിന്റെ ഒരുപാട് മിസ്സ്ഡ് കാൾ കണ്ടതും അവളുടെ ദേഷ്യം ഒക്കെ കുറഞ്ഞു. ഒരു അലിവ് തോന്നി അവൾ അവനെ തിരിച്ചു വിളിച്ചു "ഹലോ...." "എന്താ..." "എന്ത് ". "എന്തിനാ വിളിച്ചേ..." "സംസാരിക്കാൻ.. എന്തേയ് നിനക്ക് അറിയില്ലേ..." "പിന്നെ നല്ലോണം അറിയാം.." "സോറി ഇന്നലെ നല്ല തിരക്കായിരുന്നു. അതാ ക്ഷീണം കാരണം നേരത്തെ ഉറങ്ങി പോയി..." "അതിന് ആവും വേറെ ഒരാളെ വിളിക്കാൻ ഏൽപ്പിച്ചത്.." "വേറെ ആളോ..." "ദേ ഒന്നും അറിയാത്ത പോലെ പെരുമാറല്ലേ..." "നിനക്ക് എന്താടി പറ്റിയെ.." "ഇന്നലെ നിങ്ങൾ എവിടെയാ ഉറങ്ങിയത്.." "റൂമിൽ അല്ലാതെ നടുറോഡിൽ കിടക്കാൻ പറ്റുമോ .". "ആരുടെ റൂമിൽ..." "എന്റെ അല്ലാതെ ആരുടെ.." "വേറെ ആരെങ്കിലും ഉണ്ടാരുന്നോ.." "വേറെ ആര്..." "വേറെ ആരുമില്ലാരുന്നോ.." "mm ഉണ്ടാരുന്നു നിന്റെ പ്രേതം.." "ദേ കളിക്കല്ലേ..." "എന്തുവാ പെണ്ണെ നിനക്ക്..." "നിങ്ങൾ അക്കുവിനോട് ഓ സോറി നിങ്ങൾക്ക് അവൾ നിങ്ങളുടെ ശിവ അല്ലെ... അവളോട് മിണ്ടിയോ..." "ആഹാ അത് പറയാൻ മറന്നു . ഞാൻ ഇപ്പൊ അമ്മാവന്റെ ഒപ്പം ആണ്. അമ്മാവനും പിന്നെ എന്റെ അമ്മയും ഒക്കെ കൂടി നിർബന്ധിച്ചു എന്നെ ഇവിടെ ആക്കി..

ഫ്ലാറ്റിൽ ഒറ്റക്ക് താമസിക്കേണ്ട പോലും.." "അതിനു" "അതിനു കുന്തം..." "ദേ....." "എന്താടി നിനക്ക്... എടി അവളോട് ഞാൻ സംസാരിച്ചു.. അവളുടെ ഭാഗത്തു തെറ്റ് ഒന്നുമില്ല.. അവൾ അന്ന് ആ അപ്പു പറഞ്ഞത് ഒക്കെ എന്നോട് പറഞ്ഞു . അവൾ ഒരുപാട് കരഞ്ഞു പറഞ്ഞപ്പോ എനിക്ക് പിന്നെ വെറുക്കാൻ കഴിഞ്ഞില്ല അവളെ..." "അപ്പൊ പിന്നെ അവൾക്ക് അപ്പോയ്ന്റ്മെന്റ് കൊടുത്തോ.." "എവിടെ ..". "നിങ്ങളുടെ സെക്കന്റ്‌ lover ആയിട്ട്..." "ദേ ഇവിടെ ആയി പോയി.. ഇല്ലെങ്കിൽ ഒറ്റ ചവിട്ട് തന്നേനെ ഞാൻ..." "നിങ്ങളൊക്കെ കൂടി എന്നെ ചതിക്കുവാ..." "എടി അതിനു മാത്രം എന്താ സംഭവിച്ചേ..." "അത് ഇന്നലെ രാത്രി ബോധം ഇല്ലാതെ ഉറങ്ങുമ്പോൾ ഓർക്കണമായിരുന്നു.." "അല്ലേലും ഈ പെൺപിള്ളേർക്ക് ഉള്ള അസുഖം ആണ് സംശയരോഗം..." "അതേയ് ഇന്നലെ എന്താണ് ആ ശിവ എന്നോട് സംസാരിച്ചത് എന്ന് അവളോട് നിങ്ങൾ ചോദിച്ചു നോക്ക്.. എന്നിട്ട് പറ.. പിന്നെ ആരെയും അടിയുറച്ചു വിശ്വസിക്കരുത് എന്ന് എനിക്ക് മനസ്സിലായി..." "നിന്നോട് ഞാൻ ഒന്നും ഇനി സംസാരിക്കാൻ ഇല്ല.. ഒന്ന് വെച്ചിട്ട് പോ " റിദു കലിപ്പിച്ചു പറഞ്ഞതും മിതു ഫോൺ കട്ട്‌ ആക്കി ബെഡിലേക്ക് ചാഞ്ഞു.... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story