അഗ്നിസാക്ഷി: ഭാഗം 58

agnisakshi

എഴുത്തുകാരി: MALU

പിന്നെ വിളിക്കാൻ മിതുവിനും തോന്നിയിരുന്നില്ല.. പക്ഷെ രണ്ടു ദിവസം അവന്റെ കാൾ ഒന്നും കാണാതെ ആയപ്പോൾ അവൾക്ക് അങ്ങോട്ട് വിളിക്കാൻ തോന്നി.. പക്ഷെ വിളിച്ചപ്പോൾ ഒന്നും അവൻ കാൾ അറ്റൻഡ് ചെയ്തിരുന്നില്ല... whatsappilum instayilum എല്ലാം അവളെ അവൻ ബ്ലോക്ക്‌ ചെയ്തിരുന്നു.. അത് അവൾക്ക് ഒരിക്കലും സഹിക്കാൻ കഴിയുമായിരുന്നില്ല... ശിവ പറയുന്നത് സത്യം ആണോ എന്ന് പോലും അവൾക് തോന്നി... സാവു അമ്മയോടും നീരവിനോടും ചോദിച്ചപ്പോൾ അവൻ സിം മാറി എന്നായിരുന്നു അവളോട് പറഞ്ഞത്.. എന്നിരുന്നാലും തന്നെ എന്താ വിളിക്കാത്തത് എന്ന ചോദ്യം അവളുടെ മനസ്സിൽ ഉണ്ടാരുന്നു.. പതിയെ പതിയെ അവളും അതിനോട് പൊരുത്തപ്പെട്ടു..പക്ഷെ ആ പഴയ മിതുവിൽ നിന്നും ഒരുപാട് മാറ്റം അവളിൽ ഉണ്ടായി.. പഴയ പ്രസരിപ്പ് ഒക്കെ നഷ്ടം ആയി.. പക്ഷെ പഠനത്തിൽ എന്നും അവൾ മികവ് പുലർത്തി.. അമ്മുവും നീരവും റിദുവിനോട് കാരണം ചോദിച്ചെങ്കിലും അവൻ ഒന്നും പറഞ്ഞിരുന്നില്ല... മിതുവിന്റെ അവസ്ഥ കണ്ടു അവർക്ക് ഒക്കെ സങ്കടം തോന്നിയെങ്കിലും കൂട്ടുകാർക്കിടയിൽ അവൾ എന്നും ആ പഴയ മിതു തന്നെ ആയിരുന്നു.. ഇടക്കിടക്ക് നിരഞ്ജൻ വന്നു പ്രശ്നം ഉണ്ടാക്കുമെങ്കിലും റിഷിയും കിച്ചുവും അവനെ ഒതുക്കി വിടുമായിരുന്നു..

റിഷിക്കും മിതുവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയിരുന്നു . പക്ഷെ അവൻ അവർക്കിടയിൽ കയറി വെറുതെ പ്രശ്നം ആക്കണ്ട എന്ന് കരുതി ഒന്നും മിണ്ടിയില്ല.. കോളേജിൽ പോകാൻ തുടങ്ങിയതിൽ പിന്നെ ഫ്രണ്ട്സിനോടു അടുത്തിടപെഴുകി പഠനം ഒക്കെ നല്ലോണം ശ്രേദ്ധിച്ചു തുടങ്ങിയപ്പോൾ മിത്രക്കും നല്ലോണം മാറ്റം വന്നിരുന്നു. എന്നാൽ അവൾക്ക് ഇടക്കിടക്ക് മിതുവിനോട് ദേഷ്യം തോന്നിയിരുന്നു... റിദുവിൽ നിന്നും അവൾ അകന്ന് എന്നറിഞ്ഞപ്പോൾ മിത്ര ദേഷ്യം ഒക്കെ കുറച്ചു മിതുവിനോട് പഴയത് പോലെ പെരുമാറാൻ തുടങ്ങി.. കിച്ചു ആണെങ്കിൽ ആ കുട്ടിയെ തപ്പി നടന്നെങ്കിലും ആ കുട്ടിയുടെ പൊടി പോലും കണ്ടില്ല... അങ്ങനെ പഴയത് പോലെ തന്നെ സ്ട്രോങ്ങ്‌ ആയി അവരുടെ ഫ്രണ്ട്ഷിപ് മുന്നോട്ട് പോയി.... ഒടുവിൽ ഡിഗ്രി കോഴ്സ് അവർ കംപ്ലീറ്റ് ചെയ്തു.. എക്സാം കഴിഞ്ഞു അവർ ആ കോളേജിൽ നിന്നിറങ്ങി..

എക്സാം റിസൾട്ട്‌ വന്നപ്പോൾ എല്ലാവരും നല്ല മാർക്കോടെ തന്നെ പാസ്സ് ആയി. കിച്ചുവിനും ദേവുവിനും അവരുടെ കാര്യത്തിൽ സംശയം ആയിരുന്നു.. എട്ടു നിലയിൽ പൊട്ടി സപ്ലി വാങ്ങി കൂട്ടും എന്ന് കരുതിയതാ പാവങ്ങൾ പക്ഷെ ഒടുവിൽ റിസൾട്ട്‌ വന്നപ്പോൾ രണ്ടിനും നല്ല mark ഉണ്ടായിരുന്നു... അങ്ങനെ അവർ പിജി ചെയ്യാൻ ആയി ആ കോളേജിൽ തന്നെ അപ്ലൈ ചെയ്തു... ഒടുവിൽ അവർക്ക് അവിടെ തന്നെ അഡ്മിഷനും റെഡി ആയി... അങ്ങനെ വീണ്ടും അവർ കോളേജിൽ തന്നെ മടങ്ങി എത്തി. പക്ഷെ ആ കോളേജിൽ തന്നെ പിജിക്ക് അപ്പുവും അഡ്മിഷൻ എടുത്തിരുന്നു.. അപ്പുവിനെ കണ്ടപ്പോൾ വീണ്ടും അവൾ പ്രശ്നം ഉണ്ടാക്കും എന്നാണ് അവർ കരുതിയത് എന്നാൽ അവൾ ഇവരോട് മിണ്ടുക പോയിട്ട് മൈൻഡ് പോലും ചെയ്തിരുന്നില്ല.. അപ്പുവിന് മാറ്റം വന്നു എന്നാണ് അവർ വിശ്വസിച്ചിരുന്നത്... എന്നാൽ മിത്തുവിനു അവളുടെ കാര്യത്തിൽ അത്ര വിശ്വാസം പോരായിരുന്നു...

എന്നാലും ഒരു പ്രശനവും അവളിൽ നിന്നും ഉണ്ടായില്ല എന്നുള്ളത് അവർക്ക് ഒരു ആശ്വാസം തന്നെ ആയിരിന്നു.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ അങ്ങനെ കോളേജിലെ അവസാനവർഷം വന്നെത്തി.... ഇപ്പൊ എല്ലാവരും പിജി last ഇയർ ആണ്.. ഇപ്പൊ തന്നെ 3വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.. റിദുവിന്റെ ഒരു വിവരവും ഇല്ലായിരുന്നു.. അവനു അവിടെ സുഖം ആണെന്ന് മാത്രം മിതുവിന് അറിഞ്ഞാൽ മതിയാരുന്നു.. അവൾക്ക് അത് തന്നെ ആയിരിന്നു സന്തോഷം.. നമ്മളെ വേണ്ടെങ്കിലും നമ്മൾ സ്നേഹിക്കുന്നവർ സന്തോഷിക്കുന്നത് കാണാൻ അല്ലെ നമ്മൾ ആഗ്രഹിക്കുക... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ഉച്ചക്ക് ലഞ്ച് കഴിച്ച ശേഷം ഗ്രൗണ്ടിന്റെ അവിടെ ഇരുന്നു സംസാരിക്കുകയായിരുന്നു മിതുവും ഗ്യാങ്ങും.. എല്ലാവരും ചിരിച്ചും കളിച്ചും സംസാരിക്കുന്നുണ്ടെങ്കിലും മിതുവിന്റെ മുഖത്ത് സങ്കടം തന്നെ ആയിരുന്നു..

"നിനക്ക് എന്നാടി പറ്റിയെ..."(കിച്ചു) "ഏയ്‌ ഒന്നുല്ല..."(മിതു) "പിന്നെ ഇതെന്താ ഇങ്ങനെ ശോക മൂകയായി ഇരിക്കണേ..."(കിച്ചു) "ഒന്ന് പോ കിച്ചുവെ.. moodoff അങ്ങനെ പറഞ്ഞാൽ പോരെ അതിനിടയിൽ നീ കുറെ വാക്ക് കൊണ്ട് വന്ന് കുളം ആക്കാതെ..."(ദേവു) "ഒന്ന് മിണ്ടാതിരിക്ക് ദേവു നീ.. പറ മിതു എന്താ പ്രശ്നം.."(കിച്ചു) "പ്രശ്നം ഒന്നുല്ലടാ... എക്സാം കഴിഞ്ഞു ഞാൻ നാട്ടിലേക്ക് തിരിച്ചു പോയാലോ എന്ന് ആലോചിക്കുവാ..."(മിതു) "അതെന്തിനാ നിനക്ക് ഇവിടെ നിന്നാൽ പോരെ..." "അവിടെ ചെന്നു നല്ലൊരു job ഒക്കെ ആയിട്ട് വേണം ഞങ്ങളുടെ വീട് ഞങ്ങൾക്ക തിരിച്ചു പിടിക്കാൻ.. എന്തോ അമ്മ ഉറങ്ങുന്ന ആ വീട് വിട്ടു കളയാൻ തോന്നുന്നില്ല. പിന്നെ അന്നത്തെ നിസ്സഹായ അവസ്ഥയിൽ ഇവിടേക്ക് വന്നതാ..." "നിന്റെ അച്ഛന് ട്രാൻസ്ഫർ ആയി വന്നതാണെന്നല്ലേ നീ പറഞ്ഞേ അന്ന്.."(അമ്മു)

"അത് അന്ന് അങ്ങനെ പറഞ്ഞു എന്നെ ഉള്ളു.. മടങ്ങും മുൻപ് നിങ്ങളോട് എല്ലാം പറയാം പറഞ്ഞിട്ടേ ഞാൻ പോകൂ..." "നീ പോകണ്ടടി.."(കിച്ചു) "പോകാൻ തോന്നുന്നു കിച്ചു. ഇവിടെ നിന്നാൽ ഇനി ശരി ആവില്ല..." "നിന്നെ ഞങ്ങൾ വിടില്ല..." "ഇനിയും 3 4 മാസങ്ങൾ കൂടി ഉണ്ടല്ലോ. അത് കഴിഞ്ഞു തീരുമാനിക്കാം.. നിങ്ങൾ വാ അത് വിട്ടേക്ക്... ക്ലാസ്സ്‌ തുടങ്ങും ഇപ്പൊ.. " മിതു അത് പറഞ്ഞു എഴുന്നേറ്റു ക്ലാസ്സിലേക്ക് മടങ്ങി. ഒപ്പം അവരും.. വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു ബസ് സ്റ്റോപ്പിലേക്ക് നടക്കും നേരം ആണ് കിച്ചു എല്ലാവരെയും പിടിച്ചു അവിടെ നിർത്തിയത്.. "എന്താടാ..."(ദേവു) "ഇനി monday അല്ലെ കാണൂ.. നമുക്ക് ഒരു സെൽഫി എടുക്കാം.. എല്ലാവരും ഒന്ന് കൂടി നിന്നെ..."(കിച്ചു) അതും പറഞ്ഞു കിച്ചു ഫോൺ എടുത്തു.. എല്ലാവരും കിച്ചു പറഞ്ഞപ്പോൾ പോസ് ചെയ്തു നിന്നു...

മിതു പക്ഷെ അപ്രതീക്ഷിതമായി ബസ് സ്റ്റോപ്പിന്റെ അവിടേക്ക് നോക്കിയപ്പോൾ ആണ് അത് കണ്ടത്.. മിതു അവിടേക്ക് നോക്കി സ്റ്റക്ക് ആയി നിന്നതും കിച്ചു അവളെ വിളിച്ചു "മിതു നീ ഇവിടേക്ക് നോക്ക്.. വല്ലയിടത്തും വായി നോക്കി നിൽക്കാതെ " കിച്ചു പറഞ്ഞിട്ടും മിതുവിന്റെ നോട്ടം അവിടേക്ക് തന്നെ ആയിരുന്നു.. ഒടുവിൽ കിച്ചു സഹികെട്ടു ഫോൺ എടുത്തു പോക്കറ്റിൽ ഇട്ട് മിതുവിന്റെ തലക്ക് ഒരു കൊട്ട് കൊടുത്തു.. "ഡീ നീ ഏതു ലോകത്താണ്..." മിതു ഒന്നും മിണ്ടാതെ അവിടെ നിന്നും ബസ് കാത്തു നിൽക്കാതെ നേരെ നടന്നു.. അവളുടെ പോക്ക് കണ്ടു ഇത് എന്താ ഇങ്ങനെ എന്ന് ഓർത്തു അവരും ബസ് സ്റ്റോപ്പിലേക്ക് നോക്കി. അവിടെ നിൽക്കുന്ന ആളെ കണ്ടതും എല്ലാവരും ഞെട്ടി.. ആ ഞെട്ടൽ പിന്നെ മാറി ആഹ്ലാദം ആയി മാറി.. അവർ അവന്റെ അടുത്തേക്ക് നടന്നു "റിദുവേട്ടാ..." കിച്ചു വിളിച്ചു കൊണ്ട് ഒരൊറ്റ ഓട്ടം ആയിരുന്നു അവന്റെ അടുത്തേക്ക്..

അവനെ ചെന്നു കിച്ചു കെട്ടിപിടിച്ചു.. "മതി... നീ എന്നെ ശ്വാസം മുട്ടിച്ചു കൊല്ലുമോ..." "what a സർപ്രൈസ്... ഒന്ന് പറഞ്ഞിട്ട് വന്നൂടാരുന്നോ.. ഇത് ഇപ്പൊ ആരും അറിയാതെ ഒരു വരവ്..." "അതൊക്കെ അല്ലെ ഒരു രസം..." പിന്നെ എല്ലാവരും കൂടി വിശേഷങ്ങൾ പറഞ്ഞു നിന്നപ്പോൾ ആണ് കിച്ചു മിതുവിനെ ഓർത്തത്.. "ഏട്ടാ മിതു..." അത് ഞാൻ സംസാരിച്ചോളാം അവളോട്.. എന്നാ പിന്നെ കാണാം.. ഞാൻ എന്നാ പോട്ടെ... റിദു അവരോടു യാത്ര പറഞ്ഞു കാറിൽ കയറി മിതു പോയ വഴി പോയി.. കുറച്ചു ദൂരം പിന്നീട്ടതും മിതു നടന്നു പോകുന്നത് അവൻ കണ്ടു. അവൻ അവളുടെ അടുത്ത് കൊണ്ട് പോയി കാർ നിർത്തി..

അവൾ ആദ്യം ഒന്ന് ഞെട്ടി എങ്കിലും അവനെ മൈൻഡ് ആക്കാതെ മുന്നോട്ട് നടന്നു.. "ഡീ....." അവൻ വിളിച്ചിട്ടും അവൾ നിന്നില്ല.. മുന്നോട്ട് തന്നെ നടന്നു.. ഒടുവിൽ റിദു കാറിൽ നിന്നിറങ്ങി അവളുടെ അടുത്തേക്ക് ചെന്നു അവളുടെ കയ്യിൽ പിടിച്ചു.... "എന്റെ കൈ വിട്....". "അപ്പൊ നാവ് ഉണ്ടാരുന്നു അല്ലെ...." "കൈ വിടുന്നുണ്ടോ..." മിതു ദേഷ്യപ്പെട്ടതും റിദു പിന്നെ ഒന്നും നോക്കതെ അവളുടെ കയ്യിൽ ഒന്ന് കൂടി മുറുകെ പിടിച്ചു കാറിന്റെ അടുത്തേക്ക് നടന്നു അവൾ കൈ വിടുവിക്കാൻ നോക്കി എങ്കിലും അവൻ വിട്ടില്ല.. കാറിന്റെ ഡോർ തുറന്നു അവളെ കാറിന്റെ ഉള്ളിലേക്ക് റിദു ബലമായി കയറ്റി... അവൾ ഡോർ തുറന്നു ഇറങ്ങും മുൻപ് റിദു കാറിൽ കയറി കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് എടുത്തു.... ഓവർ സ്പീഡിൽ കാർ മുന്നോട്ട് കുതിച്ചു....... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story