അഗ്നിസാക്ഷി: ഭാഗം 59

agnisakshi

എഴുത്തുകാരി: MALU

റിദുവിന്റെ മുഖത്തെ ദേഷ്യം കണ്ടതും മിത്തുവിന്റ ഉള്ളിൽ ഒരു ചെറിയ ഭയം ഉണ്ടാരുന്നു.. അവൾ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരുന്നു. എങ്കിലും അവൻ എവിടെക്കാ തന്നെ കൊണ്ട് പോകുന്നെ എന്നൊരു ഭയം അവൾക്ക് ഉണ്ടാരുന്നു. ഒടുവിൽ കുറച്ചു ദൂരം പിന്നീട്ടതും അവൻ ഒരു സൈഡിലേക്ക് ഒതുക്കി കാർ നിർത്തി "ഇറങ്ങ്.. " "എന്തിനു എനിക്ക് എന്റെ വീട്ടിൽ പോകണം.." "നിന്നെ വീട്ടിലോ കാട്ടിലോ എവിടെ വേണമെങ്കിലും കൊണ്ട് പോകാം നീ ഇപ്പൊ ഇറങ്ങ്.." "ഇല്ല.. എനിക്ക് ആരും പറയുന്നത് ഇനി കേൾക്കണം എന്നില്ല.." "നീ ഒന്ന് ഇറങ്ങുന്നുണ്ടോ..." ഇത്തവണ റിദു പറഞ്ഞതും അവൾ മനസ്സില്ലാ മനസ്സോടെ ഇറങ്ങി.. റിദുവും ഒപ്പം ഇറങ്ങി അവൾ ഇറങ്ങി മുന്നോട്ട് നീങ്ങി നിന്നതും റിദുവും അവളുടെ അടുത്തേക്ക് ചെന്നു.. "മുഖത്തോട്ട് നോക്ക്..." "എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല.. എന്നെ ഒന്ന് വെറുതെ വിട്.." "നീ മുഖത്തോട്ട് നോക്കടി ആദ്യം..."

മിതു അവന്റെ മുഖത്തേക്ജ് നോക്കി. "എന്താ നിന്റെ പ്രോബ്ലം.." "എന്ത്.." "അതാണ് ഞാനും ചോദിച്ചത് നിനക്ക് എന്താ.. നീ എന്താ എന്നോട് ഒന്നും മിണ്ടാത്തത്.." "ഞാൻ ആണോ ഞാൻ ആണോ നിങ്ങളെ അവോയ്ഡ് ചെയ്തേ.. പറ.. ഈ മൂന്ന് വർഷം ഞാൻ എവിടെ എന്ന് നിങ്ങൾ അന്വേഷിച്ചോ.. ഒരു ഫോൺ കാൾ എങ്കിലും ചെയ്യരുന്നല്ലോ.. എന്തിനു എന്തിനു വേണ്ടി ആണ് എന്നെ അവോയ്ഡ് ചെയ്തേ. പറ..." "ഓ സോറി.." "എനിക്ക് ആരുടെയും സോറി വേണ്ട.." "ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ മിതു..." "എന്താ..." "അന്ന് നീ വിളിച്ചപ്പോൾ എന്തൊക്കെയോ എന്നോട് പറഞ്ഞല്ലോ അത് നീ എന്ത് അർഥം വെച്ചാണ് സംസാരിച്ചത്..." "അതിന്റെ അർഥം എന്താണെന്ന് ഞാൻ നിങ്ങളെ പഠിപ്പിക്കേണ്ട ആവശ്യം ഉണ്ടോ mr ഹർദിക്..." "ഓ അപ്പൊ അവിടെ വരെ ആയി കാര്യങ്ങൾ.."

"നിങ്ങളുടെ ശിവ എന്നോട് പറഞ്ഞത് ഇപ്പോഴും എന്റെ ഫോണിൽ ഉണ്ട്.. ഫോൺ റെക്കോർഡർ പലപ്പോഴും ഞാൻ on ആക്കാറുണ്ടാരുന്നു.. നിങ്ങൾ പോയതിൽ പിന്നെ ഇടക്ക് വിളിക്കാതെ ആകുമ്പോൾ ആ ശബ്ദം ഒന്ന് കേൾക്കാൻ വേണ്ടി.. അന്നും എന്റെ റെക്കോർഡർ on ആയിരുന്നു.. ഇതിൽ ഉണ്ട് നിങ്ങളുടെ ശിവ എന്നോട് പറഞ്ഞ കാര്യങ്ങൾ...ദേ കേട്ട് നോക്ക്..." അത് പറഞ്ഞു മിതു ഫോൺ റിദുവിന്റെ കയ്യിൽ കൊടുത്തു. അവൻ അത് പ്ലേ ചെയ്തു കേട്ടതും അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.. അവൻ ഫോൺ off ആക്കി അവളെ ഒന്ന് നോക്കി. ഫോൺ അവളുടെ കയ്യിൽ ഏൽപ്പിച്ചു. ഒന്ന് കൂടി അവളെ നോക്കിയ ശേഷം അവളുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചു. പെട്ടന്ന് ഉള്ള പ്രവർത്തി ആയതിനാൽ അവൾ കാറിന്റെ ഡോറിന്റെ സൈഡിൽ ആയി പോയി വീണു. അവൻ ദേഷ്യത്തോടെ അവളെ പോയി താങ്ങി എഴുന്നേൽപ്പിച്ചു.

"ഇതിനൊക്കെ ഞാൻ എങ്ങനെ ആടി മറുപടി തരേണ്ടത് ..... സത്യത്തിൽ മിതു നിനക്ക് എന്നെ ഒട്ടും വിശ്വാസം ഇല്ലേ... നിന്നെ വേണ്ടെന്ന് വെക്കേണ്ടി വന്നാൽ പോലും മറ്റൊരു പെണ്ണിനെ നിന്റെ സ്ഥാനത്തു ഞാൻ എന്റെ ജീവിതത്തിലേക്ക് കൊണ്ട് വരില്ല.. അത്രത്തോളം നീ എനിക്ക് ജീവൻ ആണ്.. അത് പോലെ നിന്നോട് ഞാൻ എല്ലാം തുറന്നു പറഞ്ഞതല്ലെടി.. എല്ലാം... എന്നിട്ടും നീ വീണ്ടും ആ ശിവയേയും എന്നെയും വെച്ചു സംശയിച്ചല്ലോ..." മിതു എല്ലാം കേട്ട് കരയുന്നത് കണ്ടതും റിദുവിന് ദേഷ്യം കൂടുകയാണ് ചെയ്തത്.. "എന്തിനാടി കിടന്നു മോങ്ങുന്നത്..." "പിന്നെ..... പി..ന്നെ എന്തിനാ എന്നെ അവോയ്ഡ് ചെയ്തേ...." "നീ അന്ന് എന്നോട് പറഞ്ഞ വാക്കുകൾ കൊണ്ട് തന്നെ.. ആകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിൽ ആണ് ഞാൻ അവിടെ നിന്നത്. അമ്മാവനെ ഏൽപ്പിച്ചതാണ് ബിസിനസ്‌ എല്ലാം. പക്ഷെ അമ്മാവന്റെ ആശ്രെദ്ധ മൂലം എല്ലാം പലതും തകർച്ചയുടെ വക്കിൽ ആയിരുന്നു.

എല്ലാം ഒന്ന് നേരെ ആക്കാൻ ആണ് ഞാൻ അവിടെ പോയത്. ഓരോന്നിന്റെ പിന്നാലെ നടന്നു റൂമിൽ വരുമ്പോൾ ആണ് കുറച്ചു ആശ്വാസം കിട്ടുന്നത്.. അന്ന് അതിനേക്കാൾ ഞാൻ തകർന്ന ഒരവസ്ഥയിൽ ഇരുന്നപ്പോൾ ആണ് നിന്നെ വിളിച്ചത്. എത്ര പ്രതിസന്ധികൾ നേരിട്ടാലും നിന്നെ വിളിച്ചു സംസാരിക്കുമ്പോൾ തന്നെ ഞാൻ ഒന്ന് റിലാക്സ് ആവും.. പക്ഷെ അന്ന് നീ എന്നോട് പറഞ്ഞ വാക്കുകൾ അത് എന്നെ എത്രത്തോളം വേദനിപ്പിച്ചു എന്നറിയോ നിനക്ക്. നിന്നെ നേരിൽ കണ്ടു ഈ സമ്മാനം തന്നു കഴിഞ്ഞു നിന്നോട് മിണ്ടാം എന്ന് കരുതി ഞാൻ.. എന്ന് കരുതി ഞാൻ ഇത്രേം നാളും നിന്നെ മറന്നു ജീവിക്കുക അല്ലാരുന്നു. നിന്നെ കുറിച്ച് ഞാൻ എപ്പോഴും അമ്മയോടും നീരവിനോടും തിരക്കുമായിരുന്നു. അറിയോ നിനക്ക്..." "സോറി...." "അവളുടെ ഒരു സോറി.. പോയി ചാവടി.. " അത് കേട്ടതും അവൾ പിന്നിലേക്ക് നടന്നു. "നീ എവിടെ പോവാടി." "ചാവാൻ... നിങ്ങൾ അല്ലെ പറഞ്ഞേ പോയി ചാവാൻ..."

"മര്യാദക്ക് കാറിൽ കയറെടി" "ഇല്ല ഞാൻ പോവാ.." "കാറിൽ കയറെഡി കോപ്പേ. ഇല്ലേൽ എന്റെ സ്വഭാവം മാറും." അത് കേട്ടതും അവൾ കാറിൽ കയറി.. റിദുവും ഒപ്പം കയറി.. "ഇനി എങ്ങോട്ടാ പോകുന്നെ..." "ഇനി പോകുന്നത് എവിടെ ആണെന്ന് അവിടെ എത്തി കഴിഞ്ഞു നമുക്ക് കാണാം.." റിദു കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് തന്നെ പോയി.. ഒടുവിൽ ഒരു വലിയ ഗേറ്റിനു മുന്നിൽ ചെന്നു കാർ നിന്നതും അകത്തു നിന്നു ഒരു സെക്യൂരിറ്റി വാതിൽ തുറന്നു. കാർ ശ്രീശൈലം വീടിന്റെ ഗേറ്റ് കടന്നു അകത്തേക്ക് കയറി കാർ പോച്ചിൽ ചെന്നു കാർ നിന്നതും അവൻ പുറത്തു ഇറങ്ങി.. അവൻ ഇറങ്ങിയിട്ടും അവൾ ഇറങ്ങിയില്ല.. "ഡീ... നീ എന്ത് നോക്കി നിൽക്കുവാ ഇങ്ങോട്ട് ഇറങ്ങ്..." അവൾ മടിച്ചു മടിച്ചു പുറത്തേക്ക് ഇറങ്ങി.. ആ വീട് അവൾ മൊത്തത്തിൽ ഒന്ന് നോക്കി.. കൊട്ടാരം കണക്കെ ഒരു വീട് ആയിരുന്നു അത്.. "നോക്കണ്ട ഇത് എന്റെ വീട് ആണ്.." "അപ്പൊ ഈശ്വരമംഗലം.."

"അതൊക്കെ അച്ഛൻ മരിച്ചപ്പോഴേ ചെറിയച്ഛൻ തറവാട് കൈക്കലാക്കി.. ഞങ്ങൾ അപ്പൊ വാങ്ങിയത് ആണ് ഈ വീട്.. നീ വാ..." അവൾ പക്ഷെ അകത്തേക്ക് കയറാൻ ആവാതെ മടിച്ചു നിന്നു "എന്തേയ് ഇനി പൊക്കി കൊണ്ട് പോണോ അകത്തേക്ക്.." "പൊക്കലും താഴ്ത്താലും ഒക്കെ ഇനി കല്യാണം കഴിഞ്ഞിട്ട്.. നീ എന്തിനാ കൊച്ചിനെ ഇപ്പൊ വിളിച്ചു കൊണ്ട് വന്നെ..."(സാവിത്രി) മിതുവിനെ കണ്ടതും സാവിത്രി അമ്മ പുറത്തേക്ക് വന്നു "അത് അമ്മേ.. അമ്മയുടെ മരുമോൾക്ക് ഒരു ഡൌട്ട്.. ഞാൻ അവളെ തേക്കുവാണോന്നു.." "ആണോ മോളെ..."(സാവിത്രി) "അമ്മേ..."(മിതു) "ഞാൻ എങ്ങനെ അറിഞ്ഞു എന്നാണോ. എനിക്ക് അറിയാരുന്നു എല്ലാം.. ഞാൻ അന്ന് അവിടെ വന്നത് അതിനു വേണ്ടി തന്നെ ആയിരുന്നു. നിങ്ങളുടെ കാര്യം സംസാരിക്കാൻ വേണ്ടി തന്നെ.. മോളെ ഒന്ന് പറ്റിച്ചു എന്നെ ഉള്ളു. മാധവട്ടനോട് ഞാൻ കാര്യം പറഞ്ഞിരുന്നു. നിന്നെ ഈ വീട്ടിലേക്ക് പറഞ്ഞു വിടാൻ ഏട്ടന് സന്തോഷം മാത്രമേ ഉള്ളു..

അപ്പൊ പിന്നെ ഞാൻ എന്തിനാ എന്റെ മോനെ വിലക്കുന്നത്. ധൈര്യമായി നിന്നെ പ്രേമിച്ചോളാൻ പറഞ്ഞു അല്ലേടാ.." "അതെ..."(റിദു) "കുറച്ചു കുരുത്തക്കേട് ഉണ്ട് എന്നെ ഉള്ളു.. പാവമാ മോളെ.. നിന്നെ ഒരുപാട് ഇഷ്ടം ആണ്.."(സാവിത്രി) "അറിയാം അമ്മേ.."(മിതു) മിതു അത് പറഞ്ഞപ്പോൾ റിദു അവളെ ഒളിക്കണ്ണിട്ടു ഒന്ന് നോക്കി.. "ഇപ്പൊ എന്റെ മോള് അകത്തേക്ക് ഇവന്റെ ഒപ്പം കയറേണ്ട.. വൈകാതെ തന്നെ ഇവന്റെ പെണ്ണായി ഈ പടി ചവിട്ടണം നീ.." "ശരി അമ്മേ..."(മിതു) "റിഷി വന്നോ അമ്മേ..."(റിദു ) "വന്നല്ലോ നീ കാണുന്നില്ലേ അവനെ.." "കാണാം ഈ കുരിശിനെ കൊണ്ട് വീട്ടിൽ വിട്ടിട്ട് വന്നു കാണാം അവനെ.. എന്റെ പഴയ റിഷി അല്ലെ അവൻ ഇപ്പൊ.. എനിക്ക് ഒരുപാട് അവനോട് സംസാരിക്കണം.." പിന്നെ കുറച്ചു നേരം അവർ മൂവരും സംസാരിച്ചു നിന്നു.. "എന്നാ വൈകിക്കണ്ട.. ഇപ്പൊ തന്നെ നേരം സന്ധ്യ ആവാറായി.."(സാവിത്രി) "ഇറങ്ങുവാ അമ്മേ ഞാൻ..."(മിതു)

"ശരി മോളെ.. നിനക്ക് വേണ്ടി ഞാൻ വെയ്റ്റിംഗ് ആണ്.. ഈ വീടിന്റെ മരുമകൾ ആയി വേഗം ഇങ്ങു വന്നേക്കണം.." "പിന്നെ അമ്മേ ആ കാര്യം കൂടി പറഞ്ഞേക്ക്.."(റിദു) "എന്ത്.."(സാവിത്രി) "sunday.." "ഓ ഇവന്റെ ഒരു കാര്യം.. " "മോളെ ഈ വരുന്ന sunday ഞങ്ങൾ വരുന്നുണ്ട് വീട്ടിലേക്ക്.. നിന്നെ പെണ്ണ് ചോദിക്കാൻ.. ഉടൻ തന്നെ നിങ്ങളുടെ വിവാഹം നടത്തണം.. അതാ.." "അത് അമ്മേ ഇത്ര പെട്ടന്ന്..."(മിതു) "അതിനെന്താ 3 മാസം കൂടി കഴിഞ്ഞാൽ മോളുടെ കോഴ്സ് കംപ്ലീറ്റ് ആവില്ലേ.. പിന്നെ എന്താ.. അത് കഴിഞ്ഞു job ഒക്കെ നോക്കാലോ.."(സാവിത്രി) "മതി മതി പറഞ്ഞത്. ഇവൾക്ക് ഒന്ന് വിശ്വാസം വരാൻ വേണ്ടി മാത്രമാ ഇവിടെ കൊണ്ട് വന്നത് അല്ലാതെ കിന്നാരം പറയാൻ അല്ല.."(റിദു ) "ഒന്ന് പോടാ.." റിദു പിന്നെ സമയം കളയാതെ അവളെ കൊണ്ട് പോയി വീട്ടിൽ വിട്ടു.. വീട്ടിൽ എത്തിയതും മാധവൻ മിതുവിനെ കാത്തു നിൽപ്പുണ്ടാരുന്നു "റിദുമോൻ എത്തി അല്ലെ"

"വേണ്ട എന്നോട് മിണ്ടണ്ട എല്ലാം അറിഞ്ഞിട്ട് എന്നെ പൊട്ടി ആക്കുവാരുന്നു അല്ലെ.." "അത് മോളെ.. " "സാരമില്ല എന്റെ അച്ഛക്ക് എന്നോട് സ്നേഹം ഉണ്ടെന്ന് എനിക്ക് അറിയാം അതല്ലേ എന്റെ ഇഷ്ടം എതിര് നിൽക്കാത്തത്.." "എനിക്ക് സാവിത്രിയുടെ മകൻ ആയത് കൊണ്ട് തന്നെ അവനെ വിശ്വാസം ആണ് മോളെ.. നിനക്ക് ചേരും അവൻ.. പിന്നെ അവർ sunday വരുമെന്ന് പറഞ്ഞിട്ടുണ്ട്.." "അറിയാം അച്ഛേ...." മിതു റൂമിൽ പോയി ഫ്രഷ് ആയി വന്നപ്പോൾ ആണ് ദേവു വിളിച്ചത്.എല്ലാവരും റിദു മിതുവിനെ എവിടെയാ കൊണ്ട് പോയെ എന്നറിയാൻ കാത്തിരിക്കുവാരുന്നു.. ഒടുവിൽ അവൾ കാര്യം പറഞ്ഞു.അതോടെ ദേവു ഹാപ്പി.. അത് കഴിഞ്ഞു കിച്ചു അമ്മുനെയും ലിനുവിനെയും കൂടി കോൺഫറൻസ് കാൾ ചെയ്തു മിതുവിനെ വിളിച്ചു.. അവരും കാര്യം അറിഞ്ഞപ്പോൾ ഹാപ്പി.. പിന്നീട് റിദു വരുന്നത് കാത്തു ഇരിക്കുവാരുന്നു മിതു.. വേഗം ഒന്ന് sunday ആവാൻ അവൾ ആഗ്രഹിച്ചു..

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ അങ്ങനെ രാവിലെ തന്നെ മിതു കുളിച്ചു സാരി ഒക്കെ ഉടുത്തു റെഡി ആയി നിന്നിരുന്നു.. എല്ലാം കണ്ടു ഒന്നും മനസ്സിലാവാതെ മിത്ര റൂമിലേക്ക് വന്നതും മിതു കാര്യം പറഞ്ഞു. വേറെ ഏതെങ്കിലും പയ്യൻ ആണെന്ന് കരുതിയ മിത്ര റിദു ആണെന്ന് കേട്ടതും അവളുടെ മുഖത്ത് ദേഷ്യം ഉളവായി.. റിദുവും മിതുവും വീണ്ടും ഒന്നിച്ചത് മിത്രക്കിഷ്ടമായില്ല... അവൾ ദേഷ്യത്തോടെ പുറത്തേക് പോയി.. എന്നാൽ മാധവന്റെ നിർബന്ധം കാരണം മിത്രയും ഒരുങ്ങി നിന്നു.. ഒടുവിൽ പുറത്തു കാർ വന്നു നിന്നതും മാധവൻ പുറത്തേക്ക് ഇറങ്ങി.മിത്രയും മിതുവും കിച്ചണിലേക്ക് പോയി.. "ഞങ്ങൾ താമസിച്ചില്ലല്ലോ അല്ലെ..."(സാവിത്രി) "ഏയ്‌ ഇല്ല...അത് ഇനി താമസിച്ചാലും എന്താ അറിയാത്തവർ ഒന്നും അല്ലല്ലോ നമ്മൾ..നിങ്ങൾക്ക് ഏതു സമയത്തും ഇവിടേക്ക് വരാലോ.."(മാധവൻ) "അതെ അതെ.." "റിഷി മോനും ഉണ്ടല്ലോ..

ആൾ ആകെ മാറി പോയി.. പണ്ടത്തെ ആ കൊച്ചു പയ്യൻ ആണോ ഇത്.." റിഷി അതിനു ഒരു പുഞ്ചിരിച്ചു "മോന് എന്നെ കാണാൻ വഴി ഇല്ല. മോനും റിദു മോനും ഒക്കെ ഞങ്ങളോട് അങ്ങനെ അധികം അടുത്ത് ഇടപെടാറില്ല.. അതാ.. ഏതായാലും നിങ്ങൾ വാ അകത്തേക്ക്.. " എല്ലാവരും അകത്തേക്ക് കയറി. മാധവൻ അവരെ സ്വീകരിച്ചു ഇരുത്തി.. അവർ ഓരോന്ന് സംസാരിച്ചു കുറച്ചു നേരം ഇരുന്നു "ഇനി നമുക്ക് പെണ്ണിനെ വിളിക്കാം.. എന്തേയ്.."(മാധവൻ) "അതിനെന്താ. അല്ല ഇനി എന്ത് കാണാൻ ആണ്. ഇവിടെ നേരത്തെ തൊട്ടേ കണ്ണടച്ച് പാൽ കുടിക്കുവല്ലാരുന്നോ പലരും."(സാവിത്രി) അത് കേട്ടതും റിദു എല്ലാവരെയും നോക്കി ഒരു വളിച്ച ചിരി പാസ്സ് ആക്കി.. മാധവൻ മിതുവിനെ വിളിച്ചതും മിതു അകത്തു നിന്നും ചായ ആയി വന്നു.. ഒപ്പം മാധവൻ അകത്തേക്ക് പോയി പലഹാരങ്ങളും എടുത്തു കൊണ്ട് വന്നു മിതു സാവിത്രിക്കും റിഷിക്കും ചായ കൊടുത്തു റിദുവിന്റെ അടുത്ത് ചെന്നു ചായ നീട്ടി..

"സുന്ദരി ആയിട്ടുണ്ട്. ഇപ്പൊ തന്നെ നമുക്ക് അങ്ങ് പോയാലോ.." അവൻ ചായ എടുത്ത ശേഷം അവളുടെ കാതിൽ പതിയെ പറഞ്ഞു അത് കേട്ടതും മിതു അവനെ ഒന്ന് മുഖം വീർപ്പിച്ചു നോക്കി.. റിദു അവളെ നോക്കി ഒന്ന് സൈറ്റ് അടിച്ചു എല്ലവരും ചായ കുടിച്ചു.. റിദുവിന്റെ കണ്ണ് അപ്പോഴും മിതുവിന്റെ മേലെ ആയിരുന്നു.. ഇത് കണ്ട സാവിത്രി അമ്മ അവനെ നോക്കി ആക്കി ഒന്ന് ചുമച്ചു.. അത് മനസ്സിലായവണ്ണം അവൻ പിന്നെ അവളെ നോക്കാനേ പോയില്ല.. "അല്ല ഞാൻ ഇവിടെ വന്നപ്പോൾ മുതൽ കാണാൻ ആഗ്രഹിക്കുന്ന ഒരാൾ ഉണ്ട്.. ആ ആൾ എവിടെ.. "(സാവിത്രി) "മിത്ര മോള് ആണോ.."(മാധവൻ) "അതെ..." "അവൾ അകത്തു ഉണ്ട്.. ഞാൻ വിളിക്കാം.." "വേണ്ട അച്ഛേ അവൾ ഇവിടെ ഉണ്ട്.."(മിതു) അത് പറഞ്ഞു മിതു അവളുടെ പിന്നിൽ ആയി നിന്നിരുന്ന മിത്രയേ പിടിച്ചു അവരുടെ മുന്നിലേക്ക് നീക്കി നിർത്തി.. റിദു മിത്രയേ കണ്ടതും ഞെട്ടലോടെ അവിടെ നിന്നും എഴുന്നേറ്റു...

റിദുവിന്റെ അരികിൽ ഇരിക്കുന്ന റിഷി ചായ കുടിച്ചു ചായക്കപ്പ് ടേബിളിലേക്ക് വെച്ചപ്പോൾ ആണ് മിത്രയേ കണ്ടത്... മിത്രയും അപ്പോഴാണ് റിഷിയെ കണ്ടത്.. അതോടെ അവളും അമ്പരന്ന് ഒരു നിൽപ്പ് ആയിരുന്നു.. "ഇതാണോ നിന്റെ അനിയത്തി..."(റിദു ) "അതെ ഇതാണ് മിത്രേയ.. ഞങ്ങളുടെ മിത്ര..."(മിതു) മിതു പറഞ്ഞു നിർത്തിയതും റിദു ദേഷ്യത്തോടെ റിഷിയെ നോക്കി അവന്റെ നിൽപ്പ് കണ്ടപ്പോഴേ റിദുവിനും എല്ലാം മനസ്സിലായിരുന്നു... അവൻ ഒന്നും മിണ്ടാതെ ദേഷ്യത്തോടെ പുറത്തേക്ക് ഇറങ്ങി പോയി.. ഇത് കണ്ടു ഒന്നും മനസ്സിലാകാതെ മിതുവും സാവു അമ്മയും മാധവനും നിന്നു.. റിദു പോയ പിന്നാലെ റിഷിയും പുറത്തേക്ക് ഇറങ്ങി പോയി . അവനും വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു..

ഇരുവരും ഇറങ്ങി പോയത് കണ്ടു സാവു അമ്മ അവരുടെ അടുത്തേക്ക് ചെന്നു.. മിതുവും അവരുടെ അടുത്തേക്ക് ചെന്നു.. "ഡാ നീ എന്താ ഈ കാണിക്കണേ എന്താടാ.. എന്താ പ്രശ്നം..." "അമ്മ കാറിൽ കയറ്..." "ഡാ കാര്യം പറയെടാ..." "കയറാൻ അല്ലെ പറഞ്ഞെ.." അതും പറഞ്ഞു റിദു കാറിലേക്ക് കയറാൻ നേരം ആണ് മാധവൻ അവിടേക്ക് വന്നത്.. "എന്താ.....എന്താ സാവിത്രി.." "അറിയില്ല ഏട്ടാ..." "എന്താ മോനെ.. പെട്ടന്ന് ഇങ്ങനെ.." "പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.. ഈ വിവാഹം നടക്കില്ല.." അത്രെയും പറഞ്ഞു റിദു കാറിലേക്ക് കയറി.. റിദു പറഞ്ഞ വാക്കുകൾ കേട്ട് ഒന്നും മനസ്സിലാകാതെ ഞെട്ടലോടെ മിതു അവനെ നോക്കി...... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story