അഗ്നിസാക്ഷി: ഭാഗം 6

agnisakshi

എഴുത്തുകാരി: MALU

രാവിലെ മാധവൻ വന്നു വാതിലിൽ മുട്ടിയപ്പോൾ ആണ് മിതു ഉണർന്നത്. "മോളെ മിതു... വാതിൽ തുറക്ക്" "ദാ വരുന്നു അച്ഛേ." അവൾ ചെന്നു വാതിൽ തുറന്നു "എന്ത് പറ്റി മോളെ. മുഖത്ത് നല്ല ക്ഷീണം ഉണ്ടല്ലോ. ഉണർന്നില്ലാരുന്നോ ഇത് വരെ" "അത് അച്ഛേ ഉറങ്ങി പോയി അതാ. ഞാൻ ഇപ്പൊ വരാം. എന്നിട്ട് അച്ഛക്ക് ചായ ഇട്ടു തരാം" "മോൾക്ക് വയ്യെങ്കിൽ കിടന്നോ ഇന്ന് കോളേജിൽ പോകണ്ട എന്നാൽ" "അയ്യോ അച്ഛേ ഇന്നലെ അങ്ങോട്ട്‌ പോയി തുടങ്ങിയതേ ഉള്ളു ഞാൻ അതിനു മുൻപ് ലീവ് എടുക്കണോ. ഞാൻ പോകുന്നുണ്ട്. ഇന്നലെ രാത്രി വൈകിയ ഉറങ്ങിയേ അത് കൊണ്ടാ. ഞാൻ ഇപ്പൊ ഫ്രഷ് ആയിട്ട് വരാം അച്ഛേ" "എന്നാ അങ്ങനെ ആകട്ടെ" മാധവൻ പോയതും അവൾ ഫ്രഷ് ആയി വന്നു. അടുക്കളയിൽ കയറി. സ്ഥിരം ജോലികൾ എല്ലാം തീർത്തു അവൾ കോളേജിൽ പോകാൻ റെഡി ആയി. "മോളെ മിതു നീ മിത്രയുടെ മുറിയിലേക്ക് ചെല്ലണ്ട. ഞാൻ ഇപ്പൊ ഒന്ന് പോയി നോക്കിയപ്പോൾ മോള് ഇന്നലെ കഴിക്കാൻ കൊടുത്ത ഭക്ഷണം മുഴുവൻ താഴെ ചിതറി കിടപ്പുണ്ട്" "ഞാൻ അത് ടേബിളിൽ വെച്ചത് ആണല്ലോ. പിന്നെ എങ്ങനെ" "അറിയില്ല മോളെ മിത്ര മോളുടെ കൈ വല്ലതും തട്ടിയതാവാം. അവൾ ഉണർന്നില്ല. അച്ഛൻ പോയി വൃത്തിയാക്കിക്കോളാം. മോള് പൊക്കോ. താമസിക്കേണ്ട"

"mm ശരി അച്ഛേ ഞാൻ ഇറങ്ങുവാ" അവൾ പോകുന്നതും നോക്കി മാധവൻ നിന്നു. അവൾ പോയതും അയാൾ ചുമരിൽ തൂക്കിയിരുന്ന ഭാര്യയുടെ ഫോട്ടോയിലേക്ക് നോക്കി വിതുമ്പി. "ലക്ഷ്മി... നമ്മുടെ മിതു മോള് മിടുക്കിയാണ്. പക്ഷെ അവളുടെ കാര്യത്തിൽ എനിക്ക് പേടി ആണ്. ഒന്നും കണ്ടു നിൽക്കാൻ കഴിയില്ല അവൾക്ക്. എല്ലാത്തിലും കേറി ഇടപെടുന്നവൾ ആണ് മിതു. പക്ഷെ ശത്രുക്കൾ നമ്മുടെ കുഞ്ഞിനെ വെറുതെ വിടുവോ. എനിക്ക് അവളുടെ കാര്യത്തിൽ മാത്രമേ ഇപ്പൊ പേടി ഉള്ളു അവൾ ഈ വീടിനു വേണ്ടി ആവും വിധം കഷ്ടപെടുന്നുണ്ട്. അവൾക്ക് ഇനി എങ്കിലും ഒരു നല്ല ജീവിതം കിട്ടണേ എന്നാ എന്റെ പ്രാർത്ഥന. അവൾ രക്ഷപെട്ടാൽ തീർച്ചയായും നമ്മുടെ മോള് മിത്രയെയും നോക്കും. അത് കണ്ടു കഴിഞ്ഞു വേണം എന്റെ കണ്ണടയാൻ. ഒന്നും കാണാതെ കേൾക്കാതെ നീ അങ്ങ് പോയില്ലേ ലക്ഷ്മി. ചിരിച്ചോ... ഇങ്ങനെ ചിരിച്ചു ഇരുന്നോ. എന്തെങ്കിലും നീ അറിയുന്നുണ്ടോ.. ഉണ്ടാവും അല്ലെ... " അയാൾ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് മിത്രയുടെ മുറിയിലേക്ക് പോയി ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

മിതു ബസ് സ്റ്റോപ്പിലേക്ക് വേഗം നടന്നു. അമ്മു അവിടെ കാത്തു നിൽക്കുന്നു എന്ന് അവളെ വിളിച്ചു പറഞ്ഞു. അവൾ നടത്തതിന്റെ വേഗത കൂട്ടി. ബസ് സ്റ്റോപ്പിൽ ചെന്നതും അമ്മു അവളുടെ അടുത്തേക്ക് വന്നു. "എവിടാരുന്നു മിതു ഇത്രേം നേരം. ഞാൻ വന്നിട്ട് ഇപ്പൊ അര മണിക്കൂർ ആയി." "സോറി അമ്മു. അച്ഛക്ക് വയ്യാത്തത് കൊണ്ട് ഞാൻ തന്നെ എല്ലാം ചെയ്തു തീർത്തിട്ട് വേണം വരാൻ" "അതെന്താ മിത്ര ഇല്ലേ അവിടെ" "അത് ഉണ്ട്... മിത്രക്ക് ഇന്നൊരു തലവേദന. അതാ.. സോറി ബസ് പോയോ" "ഇല്ല ഇപ്പൊ വരും." കുറച്ചു കഴിഞ്ഞു ബസ് വന്നതും അവർ അതിൽ കയറി കോളേജ് ഗേറ്റിനു മുന്നിൽ ചെന്നിറങ്ങി. അവരെ കാത്തു ലിനുവും ദേവും ഗേറ്റിനു മുന്നിൽ നിൽപ്പുണ്ടാരുന്നു. "എന്തുവാടി രണ്ടു പേര് ഉണ്ടായിട്ട് ആണോ ഇന്ന് താമസിച്ചത്"(ദേവൂ) "അത് ദേവൂ ദേ ഈ മിതു താമസിച്ചു. ഞാൻ ബസ് സ്റ്റോപ്പിൽ കുറെ നേരം wait ചെയ്തു" "mm സാരമില്ല... മിതു നീ വന്നെ.."(ദേവൂ) "എന്താ ദേവൂ" "നീ വാ പെണ്ണെ. നിനക്ക് ഒരാളെ കാണിച്ചു തരാം" "ആരെ" "ഇന്നലെ ഞാൻ പറഞ്ഞില്ലേ റിദുവിനെ കാണിച്ചു തരാം എന്ന്. അവൻ വന്നിട്ടുണ്ട്. നീ വാ" "ഓ പിന്നെ അവൻ രാജാവ് ഒന്നും അല്ലല്ലോ പിന്നെ കാണാം അവനെ" "അവൻ എപ്പോഴാ ഇവിടെ നിന്നു മുങ്ങുന്നത് എന്ന് പറയാൻ പറ്റില്ല. ഇന്നലെ തന്നെ കണ്ടില്ലേ.

നീ വാ കൊച്ചേ ഇങ്ങോട്ട്.വാ ക്ലാസ്സിൽ പോയി ബാഗ് വെച്ചിട്ട് വരാം. അപ്പോഴേക്ക് ഞാൻ അവനെ ഒന്ന് നോക്കട്ടെ. ഇപ്പൊ ഇവിടെ ഉണ്ടാരുന്നു" ദേവൂ മിതുനെയും കൂട്ടി ക്ലാസ്സിൽ പോയി. പുറകിനു ലിനുവും അമ്മുവും പോയി ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ നീരവും റോഷനും വരുണും കൂടി കോളേജ് ഗ്രൗണ്ടിൽ മരച്ചുവട്ടിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് അപ്പു വന്നത് "നീരാവേട്ടാ.. റിദുവേട്ടൻ വന്നില്ലേ" " വന്നല്ലോ നീ കണ്ടില്ലേ. ഇപ്പൊ ഇവിടെ ഉണ്ടാരുന്നു. എന്താടി നിനക്ക് അവനെ മാത്രം കാണാത്തപ്പോൾ ഇത്രേം സങ്കടം" "ഓ പിന്നെ... എനിക്ക് നിങ്ങൾ എല്ലാവരും ഒരു പോലെ ആണ്." "എന്തുവാ അപ്പു ഇവിടെ" റിദു അപ്പോഴാണ് അങ്ങോട്ടേക്ക് വന്നത് "റിദുവേട്ട... എന്നോട് മിണ്ടണ്ട" "അതെന്താ അപ്പു" "ഇന്നലെ എവിടെ പോയതാ പറയാതെ" "അത് പിന്നെ വീട്ടിൽ വരെ പോയതാ" "അതിനു പ്രിൻസി എന്താ പറഞ്ഞെ" "ഓ അത് എന്റെ അനിയൻ ഇല്ലേ റിഷി അവനെ കുറിച്ചാ" "ഡാ റിദു സത്യത്തിൽ നിന്റെ അനിയന് വല്ല പ്രശ്നം ഉണ്ടോ"(നീരവ്) "ഉണ്ടോന്നു ചോദിച്ചാൽ ഉണ്ട്. ഒരു പെണ്ണ് കാരണം ആണ് എന്റെ റിഷി ഇങ്ങനെ ആയത്." "പെണ്ണോ അതാരാ"(വരുൺ) "അതെ പെണ്ണ് തന്നെ. അവൻ plus onil പഠിക്കുമ്പോൾ തുടങ്ങിയ ഒരു പ്രണയം. അവനു അവൾ എന്ന് വെച്ചാൽ ജീവൻ ആയിരുന്നു.ഞങ്ങൾ അറിഞ്ഞപ്പോൾ അവനെ അതിൽ നിന്നു പിന്തിരിപ്പിക്കാൻ നോക്കി. പഠിത്തം ഒക്കെ കഴിയട്ടെ എന്നിട്ടാവാം എന്നൊക്കെ. പക്ഷെ അവൻ അവളെ വേണ്ടെന്നു വെച്ചില്ല.

പക്ഷെ അവൻ പഠനത്തിൽ ഉഴപ്പി ഇല്ല കേട്ടോ. നല്ലോണം പഠിച്ചു. ഞങ്ങൾക്കും അത് കൊണ്ട് അവന്റെ കാര്യത്തിലോ അവന്റെ പ്രണയത്തിലോ ഒരു പേടി തോന്നിയില്ല. അവൻ എല്ലാം എന്നോട് ഷെയർ ചെയ്യുമായിരുന്നു. അവളെ കുറിച്ചും ക്ലാസ്സിനെ കുറിച്ചും എല്ലാം. പക്ഷെ അവളുടെ ഡീറ്റെയിൽസ് ഒന്നും പറഞ്ഞിട്ടില്ല.പ്ലസ് ടു പകുതി ആയപ്പോഴാണ് അവന്റെ സ്വഭാവത്തിൽ മാറ്റം വരാൻ തുടങ്ങിയത്. പയ്യെ പയ്യെ അവൻ പല തെറ്റായ വഴികളിലേക്ക് പോയി. വൈകിയാണ് എല്ലാം അറിഞ്ഞത്. പലപ്പോഴും ഫ്രണ്ട്സിന്റെ കൂടെ പുറത്തു പോവാണെന്നു പറഞ്ഞു പോയാൽ തിരികെ വരുന്നത് രാത്രിയിൽ. അതും ബോധം ഇല്ലാതെ. ഒരുപാട് തല്ലിയും ഉപദേശിച്ചും നന്നാക്കാൻ നോക്കി. എവിടെ നന്നാവാൻ.ഒടുവിൽ പഠനത്തിലും ഉഴപ്പി. സ്കൂളിൽ സ്ഥിരം പ്രശ്നം ഉണ്ടാക്കുന്നവൻ ആയി മാറി. അവന്റെ ഈ മാറ്റത്തിനുള്ള കാരണം ഞാൻ ചോദിച്ചപ്പോൾ പറഞ്ഞത് അവളെ കുറിച്ചായിരുന്നു. അവൾ ചതിച്ചു എന്ന്. അവളെ മോശമായ രീതിയിൽ കണ്ടു എന്ന് പോലും. അതും പലരുമായി അവൾക്ക് അടുപ്പം ഉണ്ട് എന്ന്" "അങ്ങനെ ഉള്ള അവൾക്ക് വേണ്ടി ആണോടാ അവൻ അവന്റെ ജീവിതം നശിപ്പിക്കുന്നത്. അവൻ എന്താടാ പൊട്ടനാണോ"(നീരവ്) "അത് ഞാനും ചോദിച്ചു. പക്ഷെ അവന്റെ പ്രണയത്തിന് അവൻ അത്രക്ക് വില കല്പിച്ചിരുന്നു. അവനു ജീവൻ ആയിരുന്നു അവൾ. അവൾ ഇല്ലാതെ ജീവിക്കാൻ അവനു കഴിയുമായിരുന്നില്ല.

അവൻ ആത്മാർത്ഥമായി സ്നേഹിച്ചത് കൊണ്ടാകാം അവൾ ചതിച്ചപ്പോൾ അവൻ തളർന്നു പോയത്. അല്ലെങ്കിലും ജീവന് തുല്യം സ്നേഹിക്കുന്നവർ ചതിച്ചിട്ടു പോകുമ്പോൾ വല്ലാത്തൊരു വേദന ഉണ്ടടാ. അത് അവൻ നല്ലോണം അനുഭവിച്ചു. പിന്നെ മോശമായ കൂട്ടുകെട്ടിലേക്കും അവൻ പോയി. ഇനി എങ്കിലും അവനെ തിരിച്ചു കൊണ്ട് വരാൻ വേണ്ടി ആണ്. എന്റെ ശ്രെദ്ധ ഉണ്ടാകുമല്ലോ എന്ന് കരുതി ആണ് ഈ കോളേജിൽ തന്നെ അവനെ ചേർത്തത്. പക്ഷെ അവൻ വന്നു അന്ന് തന്നെ ഇവിടെ പ്രശ്നം ഉണ്ടാക്കി. ഇനി അനിയൻ ആണ് എന്നൊരു പരിഗണന ഉണ്ടാവില്ല. അത്രക്ക് അവൻ കാരണം മടുത്തു ഞാൻ.അമ്മ ഒരുപാട് ഇവന് വേണ്ടി കരഞ്ഞു മടുത്തതാ." "പോട്ടെടാ എല്ലാം ശരി ആവും. ആ പെണ്ണ് ഏതാണെന്നു അറിയോ"(വരുൺ) "ഇല്ലടാ അത് മാത്രം അവൻ പറയുന്നില്ല. എന്നോട് സ്നേഹ എന്നോ സ്വപ്ന എന്നോ മറ്റുമാ പറഞ്ഞെ. ഒന്നും അവൻ പറയുന്നില്ല. അതല്ലേ. എന്റെ കയ്യിൽ കിട്ടിയാൽ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട് ആ നാശത്തെ. പെണ്ണിനോട് തന്നെ ഇപ്പൊ വെറുപ്പായി എനിക്ക്. പ്രേമം മണ്ണാങ്കട്ട.. എല്ലാം വെറുതെയ വെറുതെ.." "അപ്പോ ഞാനോ ഏട്ടാ"(അപ്പു) "നീ എന്റെ കുഞ്ഞി പെങ്ങൾ അല്ലെ അപ്പു" "ആാാ... റിദുവേട്ട....പിന്നെ ഒരു കാര്യം എന്നെ ഒരുത്തി ഇൻസൾട്ട് ചെയ്തു എല്ലാവരുടെയും മുന്നിൽ" "ആര്"

"പുതിയതായി വന്നതാ.ഫസ്റ്റ് ഇയർ അല്ല. വേറെ ഏതോ കോളേജിൽ നിന്നു ടിസി വാങ്ങി വന്നു സെക്കന്റ്‌ ഇയർ ജോയിൻ ചെയ്തതാ അവൾ" "ഓഹൊ ഏതാ ആ അവതാരം" "ഏട്ടന് ഞാൻ കാണിച്ചു തരാം. ഏട്ടനോട് പറയും എന്നൊക്കെ പറഞ്ഞിട്ട് അവൾക്ക് ഒരു പേടി ഇല്ലാരുന്നു. പോയി പറ എന്നൊക്കെ പറഞ്ഞു. പിന്നെയും കുറെ പറഞ്ഞു" "ഏതവളാ അത്... അവൾക്കിട്ട് ഒരു പണി കൊടുക്കണമല്ലോ" "വേണം ഏട്ടാ.." "mm നാളെ അല്ലെ ഫ്രഷേഴ്‌സ് day നാളെ തന്നെ കൊടുക്കാം. അവൾക്കിട്ടും കൊടുക്കാം. പുതിയ അവതാരം അല്ലെ" "mm കൊടുക്കണം ഏട്ടാ. ഏട്ടൻ വാ ഞാൻ കാണിച്ചു തരാം" അപ്പു റിദുവിനെയും കൂട്ടി അപ്പുവിന്റെ ക്ലാസ്സിലേക്ക് പോയി ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ "വാ മിതു ഇങ്ങോട്ട്" "നീ എങ്ങോട്ടാ എന്നെ വലിച്ചു കൊണ്ട് പോകുന്നെ ദേവൂ" "ഡീ അവൻ കോളേജ് ഗ്രൗണ്ടിന്റെ അവിടെ ഉണ്ട്. നമുക്ക് കാണാം" "ഓ ഈ പെണ്ണിന്റെ ഒരു കാര്യം" ദേവൂ ഗ്രൗണ്ടിന്റെ അങ്ങോട്ടേക്ക് മിതുവിനെ കൊണ്ട് പോകാൻ നിന്നപ്പോഴാണ് ക്ലാസ്സിന്റെ അങ്ങോട്ടേക്ക് ലക്ഷ്യം വെച്ചു നടന്നു വരുന്ന അപ്പുവിനെയും റിദുവിനെയും കണ്ടത്. "ഡീ മിതു നീ നേരെ നോക്കിക്കേ ദാ ആ വരുന്നതാണ് റിദു" ദേവൂ പറഞ്ഞതും മിതു നേരെ നോക്കി. അവനെ കണ്ടതും മിതു ഞെട്ടി അവിടെ തന്നെ നിന്നു "ഈശ്വരാ ഈ കോന്തൻ ആണോ റിദു. ഇവൻ അല്ലെ എന്നോട് അടി ഉണ്ടാക്കിയെ. ഇവൻ ഇവിടെ ആയിരുന്നോ. അന്ന് ഇവന്റെ നാക്കിന്റെ നീളം ഞാൻ കണ്ടതാ.

എന്തൊരു കലിപ്പ് ആയിരുന്നു. ഇനി ആ കുപ്പു എന്തൊക്കെ പറഞ്ഞു കൊടുത്തോ എന്തോ.ഇവന് എന്നെ മനസ്സിലാവുമോ" "ഡീ മിതു നീ എന്ത്‌ ആലോചിച്ചു നിൽക്കുവാ" ദേവൂന്റെ വിളി അവളെ ചിന്തകളിൽ നിന്നു ഉണർത്തി. "അത് ദേവൂ. ഇവനെ എനിക്ക് അറിയാം" "എങ്ങനെ" "ഒരു മുൻപരിചയം ഉണ്ട്" "ആഹാ അത് കൊള്ളാലോ. പരിചയം ഉണ്ടെങ്കിൽ പിന്നെ അവനെ നിനക്ക് പേടിക്കേണ്ടല്ലോ" "ഞാൻ അവനുമായിട്ട് സ്നേഹത്തിൽ അല്ല പരിചയപ്പെട്ടത്. ഒരു തവണ കണ്ടതിന്റെ പരിക്ക് ഇപ്പോഴും മനസ്സിൽ ഉണ്ട്" "നീ എന്തുവാ മിതു ഈ പറയണേ" "ഡീ ഇന്നലെ കോളേജിൽ വരാൻ വന്നപ്പോൾ ബസ് വിട്ടു പോയിരുന്നു.ബസ് കിട്ടാൻ വേഗം ഓടിയതാ. ഇവന്റെ വണ്ടിയുടെ മുന്നിലാ പോയി വീണത്" "എന്നിട്ട്" "എന്നിട്ടെന്താ വയർ നിറച്ചു കേട്ടു" "നീ ഒന്നും പറഞ്ഞില്ലെ" "ഞാനും ഒട്ടും വിട്ടു കൊടുത്തില്ല. ഞാൻ ആരാ മോള്" "ആഹാ ബെസ്റ്റ് ഇനി അപ്പോ നല്ല പരിചയം കാണും. ഇനി ആ അപർണ എന്താവോ അവനോട് പറഞ്ഞത്. ഇന്നലെ നിനക്ക് കേട്ടതിന്റെ ബാക്കി ഇന്ന് നിനക്ക് കിട്ടും മിതു" "ഓ പിന്നെ പോവാൻ പറ. അവൻ പറയുന്നത് ഈ ചെവിയിലൂടെ കേട്ടു മറ്റേ ചെവിയിലൂടെ പുറത്തു കളയും ഞാൻ" "mm കണ്ടറിയാം." "ഇങ്ങനെ പോയാൽ നീ കൊണ്ടറിയും. മിണ്ടാതിരിക്ക് അവൻ ഇങ്ങോട്ട് വരട്ടെ ആദ്യം" റിദു അപ്പുവിന്റെ ഒപ്പം നടന്നു വരുമ്പോഴാണ് മുന്നോട്ട് നോക്കിയത്. മിതുവിനെ കണ്ടതും അവൻ അവിടെ നിന്നു.

"ഈ മാരണം ഇവിടെയും വന്നോ. ഇവൾ ആണോ ഇനി അപ്പു പറഞ്ഞവൾ. ആദ്യമായി കാണുകയാണല്ലോ അപ്പോ ഇതായിരിക്കും ആ അവതാരം. ഈ പിശാശ് അപ്പുവിനെ ഇൻസൾട്ട് ചെയ്തില്ലെങ്കിലേ അതിശയം ഉള്ളു.അന്ന് ഇവളുടെ വായിൽ നിന്നു ഞാൻ കേട്ടതല്ലേ.എന്നോട് ചാടി തുള്ളിയത്. ഇവൾക്കിട്ട് ഒരു പണി കൊടുക്കാൻ അന്ന് ഞാൻ ആഗ്രഹിച്ചതാ. അത് ഏതായാലും നടക്കും"(റിദു ആത്മ) "എന്താ ഏട്ടാ അവിടെ തന്നെ നിൽക്കുന്നെ ദേ ആ നിൽക്കുന്നവളാ എന്നോട് മോശമായി ഓരോന്ന് പറഞ്ഞത്" "മ്മ് കണ്ടു അപ്പു.. വാ രണ്ടെണ്ണം പറയണം ഇന്നവളെ" റിദു അവളുടെ അടുത്തേക്ക് നടന്നു "ദൈവമേ ആ കുരങ്ങൻ ഇങ്ങോട്ടേക്കു തന്നെ ആണല്ലോ വരുന്നത്. ഇനി എനിക്കിട്ട് പണി തരാൻ ആണോ. ഇവൻ അടുത്തേക്ക് വരുമ്പോൾ എന്തോ എന്റെ ഹൃദയമിടിപ്പ് കൂടുന്ന പോലെ. മനസ്സിന്റെ ധൈര്യം എല്ലാം ചോരുന്ന പോലെ.. ആാാ ഇങ്ങു വരട്ടെ രണ്ടും കല്പ്പിച്ചു നേരിടാം"(മിതു) റിദു അവളുടെ അടുത്ത് എത്തിയതും മിതു അവനെ മറികടന്നു മുന്നോട്ട് നടന്നു. "ഡീ...." അവൻ ഉറക്കെ വിളിച്ചതും അവളുടെ കാലുകൾ അവിടെ തന്നെ ഉറച്ചു നിന്നു. അവൾ ഒരു തരം ഞെട്ടലോടെ പിന്നിലേക്ക് തിരിഞ്ഞതും അവൾ കണ്ടു ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയ അവന്റെ മുഖം. അവന്റെ കണ്ണുകളിലെ ദേഷ്യം അവളിൽ ചെറിയൊരു പേടി ഉളവാക്കി.......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story