അഗ്നിസാക്ഷി: ഭാഗം 60

agnisakshi

എഴുത്തുകാരി: MALU

മിതു ഒന്നും പറയാൻ ആവാതെ കരഞ്ഞു കൊണ്ട് അകത്തേക്ക് കയറി പോയി. പിന്നാലെ മിത്രയും പോയി. ഒന്നും മനസ്സിലാവാതെ നിൽക്കുകയായിരുന്നു മാധവൻ.. മിതു റൂമിൽ കയറി വാതിൽ അടച്ചതും വേഗം വാതിൽ തുറന്നു എന്തോ ഓർത്ത പോലെ മിത്രയുടെ റൂമിലേക്ക് പോയി ഈ സമയം കഴിഞ്ഞതൊക്കെ ഓർത്തു വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു മിത്ര. മിതുവിനെ കണ്ടതും മിത്ര ഞെട്ടി ബെഡിൽ നിന്നും എഴുന്നേറ്റു മിതു റൂമിൽ കയറിയതും ആ വാതിൽ അടച്ചു "എന്താ മിതുവേച്ചി..." "ആരാ മിത്ര ഈ റിഷി...." "റിഷിയോ..." "റിദുവേട്ടന്റെ അനിയൻ റിഷി.. അവൻ നിന്റെ ആരാ...." "അത് ചേച്ചി...." "നീ പറ മിത്ര അവൻ നിന്റെ ആരാ.. റിദുവേട്ടൻ നിന്നെ കണ്ടപ്പോൾ ആണ് ദേഷ്യപ്പെട്ടു ഇവിടെ നിന്നു ഇറങ്ങി പോയത്. അത് ഒന്നെങ്കിൽ റിദുവേട്ടൻ അല്ലെങ്കിൽ റിഷി ഇവരിൽ ആരുമായോ നിനക്ക് എന്തോ റിലേഷൻ ഉണ്ട്.. സത്യം പറ മിത്ര..."

"ചേച്ചി.. ഞാൻ പറഞ്ഞിട്ടുള്ളതല്ലേ ചേച്ചിയോട്..." "നീ എന്നോട് ഒരാളുടെ കാര്യം മാത്രമേ പറഞ്ഞിട്ടുള്ളു. അത് റിഷി എന്നല്ലല്ലോ.." "റിഷി തന്നെ ആണത്.. റിഷിയെ ഞാൻ അങ്ങനെ അല്ല വിളിക്കുന്നത്.. ഹർഷാ എന്നാണ്.... അവനെ ഞാൻ മാത്രമേ അങ്ങനെ വിളിക്കാറുള്ളു..." (റിഷിയുടെ name ഹർഷിത് എന്നാണ്. അത് കൊണ്ടാണ് മിത്ര അങ്ങനെ വിളിക്കുന്നത്.) "അപ്പൊ നീ സ്നേഹിച്ചു ചതിച്ചത് റിദുവേട്ടന്റെ അനിയനെ ആണോ..." മിതു കേട്ടത് വിശ്വസിക്കാൻ ആവാതെ അവളെ നോക്കി.. "അതെ..." അതിനു മിതു മറുപടി നൽകിയത് അവളുടെ കൈ കൊണ്ടാരുന്നു.. മിത്രയുടെ കവിളിൽ മിതുവിന്റെ കൈ പതിഞ്ഞു.. "ദുഷ്ടേ.. നിനക്ക് ഇത് നേരത്തെ എന്നോട് പറഞ്ഞൂടാരുന്നോ.. സാവു അമ്മയുടെ മകൻ ആണ് അവൻ എന്ന്..." "എനിക്ക് അറിയില്ലാരുന്നു റിദുവേട്ടൻ സാവിത്രി അമ്മയുടെ മകൻ ആയിരുന്നു എന്ന്. സാവിത്രി അമ്മ ഇവിടെ വന്നപ്പോൾ പോലും ഞാൻ അവരെ കണ്ടില്ലല്ലോ..

റിദുവേട്ടനെ മാത്രമേ എനിക്ക് അറിയുമായിരുന്നുള്ളു. പിന്നെ ചേച്ചിയും എന്നോട് പറഞ്ഞില്ലല്ലോ അത് നമ്മുടെ സാവിത്രി അമ്മയുടെ മകൻ ആണെന്ന് പിന്നെ ഞാൻ എങ്ങനെ ആണ് ഹർഷന്റെ ഏട്ടൻ ആണ് റിദുവേട്ടൻ എന്ന് അറിയും.. അത് മാത്രം അല്ല അവനും അറിയില്ലായിരിക്കും മിതുവേച്ചി എന്റെ ചേച്ചി ആണെന്നുള്ള വിവരം.. അല്ലെങ്കിൽ അവൻ എന്നെ മറന്നു കാണും.. അതായിരിക്കാം ചേച്ചിയെ കാണാൻ അവനും വന്നത്.... എനിക്ക് സത്യത്തിൽ എല്ലാം കൊണ്ടും ഭ്രാന്ത് പിടിക്കുന്നു..." "നിനക്ക് അല്ലേടി ഭ്രാന്ത് എനിക്കാ..ഞാൻ സ്നേഹിച്ചവനെ ചതിച്ചില്ല.. പക്ഷെ അവനെ എനിക്ക് നഷ്ടം ആവാൻ പോകുന്നു. എന്നാൽ നീയോ നിന്നെ ആത്മാർത്ഥമായി സ്നേഹിച്ചവനെ ചതിച്ചു..." "ചേച്ചി റിദുവേട്ടനോട് ഒരു ചതിയും ചെയ്തിട്ടില്ലേ ചേച്ചി..."

"ദേ മിത്ര ഇനി നീ ഇങ്ങനെ സംസാരിച്ചാൽ എന്റെ കൈ ഇനിയും കരണത്തു പതിയും.." "അല്ലെങ്കിലും മിത്ര തെറ്റ് കാരി ആണ് എല്ലാരുടെയും മുന്നിൽ.. പക്ഷെ അന്നത്തെ ആ പ്രായത്തിൽ തോന്നിയ ഒരു പൊട്ടത്തരം മാത്രം ആയിരുന്നു അത്.." "നിനക്ക് അത് പൊട്ടത്തരം ആയിരിക്കും മിത്ര.. പക്ഷെ നീ കാരണം അവൻ എന്ത് മാത്രം വേദനിച്ചു എന്നറിയോ നിനക്ക്.. റിദുവേട്ടനും ആ അമ്മയ്ക്കും നഷ്ടം ആയത് ആണ് ആ മകനെ.. ആ അവൻ ഇന്ന് തിരിച്ചു പഴയ റിഷി ആയെങ്കിൽ അത് എല്ലാം റിദുവേട്ടന്റെ മിടുക്ക് ആണ്... പക്ഷെ ഇന്ന് നിന്നെ അവൻ കണ്ടിരിക്കുന്നു.. മറന്നതൊന്നും ഇനി അവന്റെ ഓർമയിൽ വന്നു അവനെ കൂടുതൽ തളർത്താതെ ഇരുന്നാൽ മതി..." "ചേച്ചി.... ഞാൻ..." "എല്ലാം ഇനി എങ്ങനെ നേരെ ആക്കും എന്ന് എനിക്ക് അറിയില്ല.അങ്ങേർക്ക് അനിയൻ എന്ന് വെച്ചാൽ ജീവൻ ആണ്... ആ അനിയന്റെ ജീവിതം അങ്ങനെ ആക്കിയ നിന്നോട് ഇനി പക ഉണ്ടാവില്ലേ.. അതിനും ഇനി ഞാൻ ഇരയാവേണ്ടി വരും.." "ചേച്ചി ഞാൻ സംസാരിക്കാം റിദുവേട്ടനോട്.. നടന്നതെല്ലാം ഞാൻ പറഞ്ഞോളാം.."

"ഇനി പറഞ്ഞു ഒന്ന് കൂടി നാശത്തിലേക്ക് പോണോ.." "ചേച്ചി വിഷമിക്കണ്ട ഞാൻ എല്ലാം പറഞ്ഞു പ്രശ്നം തീർത്തോളാം ഞാൻ ആയിട്ട് വരുത്തി വെച്ചത് ഞാൻ ആയിട്ട് തന്നെ തിരുത്തിക്കോളാം..." മിത്ര അത്രെയും പറഞ്ഞു പുറത്തേക്ക് ഇറങ്ങാൻ വാതിൽ തുറക്കാൻ നേരം ആണ് മാധവനെ പുറത്തു കണ്ടത്.. പെട്ടന്ന് കണ്ടതും മിത്രക്ക് ഉള്ളിൽ ഒരു ഭയം തോന്നി. അച്ഛൻ എല്ലാം കേട്ടോ എന്ന് അവൾക്ക് പേടി ഉണ്ടാരുന്നു.. "അച്ഛേ......"(മിത്ര) "മക്കളെ എന്താ ഇവിടെ നടക്കുന്നത്... കുട്ടികൾ എന്താ അങ്ങനെ പറഞ്ഞിട്ട് പോയത്. എന്തെങ്കിലും പ്രശ്നം ഉണ്ടോ.." "ഇല്ല അച്ഛേ..."(മിതു) മിതു കണ്ണുകൾ തുടച്ചു ഒന്നും അറിയാത്ത ഭാവത്തിൽ പുറത്തേക്ക് ഇറങ്ങി വന്നു. "അച്ഛേ... അത് ഉണ്ടല്ലോ അവർക്ക് ഒരു മിസ്റ്റേക്ക് പറ്റിയതാ . മിത്രയെ കണ്ടപ്പോൾ റിഷി ഇല്ലേ.. അവന്റെ അവസ്ഥക്ക് കാരണം ഒരു പെൺകുട്ടി ആയിരുന്നു.. അവളെ കാണാൻ എന്തോ ഇവളെ പോലെ തന്നെ ആണ്. അപ്പൊ ഏട്ടൻ ഇവളെ കണ്ടപ്പോൾ പെട്ടന്ന്.. റിഷി വിളിച്ചിരുന്നു ഏട്ടൻ കാരണം പറഞ്ഞപ്പോൾ ആണ് അവനും മനസ്സിലായത് എന്ന് പറഞ്ഞു അവൻ പറഞ്ഞു മനസിലാക്കാം എന്ന് പറഞ്ഞു.. "

"എന്നാലും എന്റെ മോളെ . ആ കുട്ടിക്ക് അത് മിത്ര മോളോട് നേരിട്ട് ചോദിച്ചാൽ പോരാരുന്നോ. അതിനു ഒന്നും ചോദിക്കാതെ ഇങ്ങനെ ഇറങ്ങി പോകുക എന്ന് വെച്ചാൽ അത് ശരി ആണോ മോളെ..." "ഏട്ടൻ അങ്ങനെ ആണ് അച്ഛേ.. ദേഷ്യം വന്നാൽ പിന്നെ പ്രതെയ്ക ഒരു ടൈപ്പ് ആണ്.. അതാ..." "എനിക്ക് ഒന്നും അങ്ങോട്ട്‌ ഉൾകൊള്ളാൻ കഴിയുന്നില്ല.. നിങ്ങൾ പെൺകുട്ടികൾ ആണ് മക്കളെ... നിങ്ങൾ ഒന്നിലും ചെന്നു ചാടി അബദ്ധം ഒന്നും കാണിക്കരുത്.. നിങ്ങൾക്ക് ഞാൻ എല്ലാ കാര്യത്തിനും പൂർണ സ്വാതന്ത്ര്യം തന്നിട്ടുണ്ട്.. എന്നാൽ ലക്ഷ്മി നിങ്ങളെ വളർത്തിയത് അവളെ പോലെ തന്നെ ആണ്.. എല്ലാവരെയും കൊണ്ട് നല്ലത് മാത്രം പറയിപ്പിക്കുന്ന കുട്ടികൾ ആയിട്ട് ആണ് വളർത്തിയത്.. മാധവന്റെ മക്കൾ ഇങ്ങനെ ആണ് അങ്ങനെ ആണ് എന്നു നാളെ ആരും പറഞ്ഞു പരിഹസിക്കാൻ ഇടവരരുത്... ഈ അച്ഛന് എത്ര നാൾ ആയുസ്സ് ഉണ്ടാകും എന്ന് അറിയില്ല.. പക്ഷെ ആ ആയുസ്സ് തീരും മുൻപ് നിങ്ങളെ രണ്ടു പേരെയും സുരക്ഷിതമായ കൈകളിൽ എനിക്ക് ഏൽപ്പിക്കണം..

അത്രേയുമേ അച്ഛന് ഇപ്പൊ പറയാൻ ഉള്ളു." അതും പറഞ്ഞു മാധവൻ റൂമിലേക്കു പോയി. "മോള് കാരണം ആണ് റിഷി അങ്ങനെ വന്നത് എന്നറിഞ്ഞാൽ ആ അച്ഛന് താങ്ങാൻ ആവില്ല.. അത് പോലെ അച്ഛൻ സ്നേഹിക്കുന്ന വ്യക്തി ആണ് സാവിത്രി അമ്മ. തന്റെ മോള് കാരണം ആണ് ആ കുട്ടി ഇങ്ങനെ ആയെ എന്നറിഞ്ഞാൽ പിന്നെ കുറ്റബോധം കൊണ്ട് നീറും ആ മനുഷ്യൻ.."(മിതു) "ചേച്ചി..... "(മിത്ര) "പ്രണയം എന്നത് തോന്നുമ്പോൾ തോന്നുമ്പോൾ മാറി എടുക്കാൻ ഉള്ളതല്ല.. അത് ആത്മാർത്ഥമായി സ്നേഹിക്കുന്നവൻ കൂടി ആണെങ്കിൽ വഞ്ചിക്കപ്പെട്ടാൽ ചിലപ്പോൾ അവനു താങ്ങാൻ കഴിയില്ല... കാരണം പ്രണയം ഭ്രാന്ത് ആയി മാറും മോളെ.... നീ നിന്റെ ആ സമയത്തു ഒരു തമാശക്ക് എടുത്ത പല തീരുമാനങ്ങളും അത് നിന്റെ ജീവിതത്തെ ബാധിക്കും എന്ന് ഒരിക്കൽ എങ്കിലും ചിന്തിക്കണം ആയിരുന്നു...

ഏതായാലും ഇനി ആരുടെ മുന്നിലും നിന്റെ ഈ ചേച്ചി വേഷം കെട്ടി നിൽക്കില്ല.. ജീവിതത്തിൽ ആദ്യം ആയും അവസാനം ആയും മിതു പ്രണയിച്ചത് അവനെ ആണെങ്കിൽ അവൻ മാത്രം ആയിരിക്കും എന്റെ കഴുത്തിൽ താലി കെട്ടുക.." മിതു പറഞ്ഞത് കേട്ട് മിത്രക്ക് പറയാൻ മറുപടി ഇല്ലാരുന്നു. അവൾ പറഞ്ഞതിലും ശരി ഉണ്ടെന്നു അവൾക്ക് തോന്നിയിരുന്നു എങ്ങനെ എങ്കിലും റിദുവിനെ കാണണം എന്ന് അവൾ ഉറപ്പിച്ചു. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ആരോടും ഒന്നും മിണ്ടാതെ കാർ ഹൈ സ്പീഡിൽ കത്തിച്ചു വിടുകയാണ് റിദു.. റിഷി ആണെങ്കിൽ ഒന്നും മിണ്ടാതെ കണ്ണുകൾ അടച്ചു സീറ്റിൽ ചാരി ഇരുന്നു.. മക്കൾ രണ്ടും ചോദിക്കുന്നതിനു മറുപടി തരാത്തത് കൊണ്ട് സാവിത്രി അമ്മ ദേഷ്യത്തിൽ ആയിരുന്നു ഒടുവിൽ വീട്ടിൽ എത്തിയതും റിദു കാറിൽ നിന്നിറങ്ങി ദേഷ്യത്തിൽ അകത്തേക്ക് കയറി പോയി "റിദു.............." സ്റ്റെപ് കയറി റൂമിലേക്ക് പോകുമ്പോൾ ആണ് സാവിത്രി അമ്മ അവനെ വിളിച്ചത്

"നീ എന്താ ഈ കാണിക്കുന്നത്. എന്താ നിന്റെ ഉദ്ദേശം..." "എനിക്ക് ഇപ്പൊ സംസാരിക്കാൻ പറ്റില്ല " "എന്ത് കൊണ്ട്... ഒരു പെണ്ണിനെ സ്നേഹിച്ചു അവൾക്ക് ആശ കൊടുത്തിട്ടു ഇപ്പൊ വിവാഹം നടക്കില്ല എന്നോ..." "അമ്മേ... പ്ലീസ്...." "നീ കാരണം പറയാതെ ഇന്ന് എവിടെയും പോകില്ല.. ഒന്നെങ്കിൽ നീ കാര്യം പറ ഇല്ലെങ്കിൽ ഇനി മോളെയും കൊണ്ട് അല്ലാതെ ഇവിടേക്ക് വരണ്ട... എന്റെ മാധവേട്ടനോട് ഞാൻ കൊടുത്ത വാക്ക് എനിക്ക് പാലിച്ചേ മതിയാകൂ..." "അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാൻ ആയിരിക്കും ഇഷ്ടം. എന്നാൽ അമ്മയുടെ ഈ നിൽക്കുന്ന മോനെ ഇത്രെയും നാളും വേദനിപ്പിച്ചത് ഒരു ഭ്രാന്തൻ ആക്കി തീർത്തത് ആരാണെന്നു അമ്മക്കറിയോ.. " "ആരാ..." "അവൾ ആണ് ആ മിത്രേയ...." "ഇല്ല ഞാൻ ഇത് വിശ്വസിക്കില്ല ഇവൻ ആ കുട്ടിയുടെ പേര് ഇതല്ലല്ലോ അന്ന് പറഞ്ഞത്. പിന്നെ ഇപ്പൊ എങ്ങനെ അത് മിത്ര മോള് ആയി.." "ഇവൻ അത് അന്ന് കള്ളം പറഞ്ഞതാകും. എന്നാൽ ഇവന്റെ മുറിയിൽ നിന്നും എനിക്ക് കിട്ടി അവളുടെ ഫോട്ടോ.അവൾ ആരാണെന്ന് അന്ന് തന്നെ ഞാൻ കണ്ടു. പക്ഷെ അത് മിത്തുവിന്റ അനിയത്തി ആണെന്ന് അറിയാൻ വൈകി പോയി.."

"നീ എന്തൊക്കെയാ റിദു ഈ പറയുന്നത്.. ആ കുട്ടി അങ്ങനെ ഒന്നും ചെയ്യില്ല. മാധവേട്ടൻ വളർത്തിയ പെണ്ണ് ആണ് അവൾ. ഏട്ടന്റെ മക്കൾ ഒരിക്കലും ഇങ്ങനെ ഒന്നും ചെയ്യില്ല..." "ഞാൻ പറഞ്ഞത് കള്ളം ആണെങ്കിൽ ദേ ഈ നിൽക്കുന്നവനോട് ചോദിക്ക് സത്യം എന്താണെന്നു.." റിദു പറഞ്ഞതും സാവിത്രി അമ്മ റിഷിക്ക് നേരെ തിരിഞ്ഞു. "റിഷി റിദു പറഞ്ഞത് സത്യം ആണോ..." സാവിത്രി അമ്മ ചോദിക്കുന്നതിനു അവൻ ഉത്തരം നൽകാൻ കഴിയാതെ തല കുനിച്ചു. "നിന്നോട് ആണ് ഞാൻ ചോദിക്കുന്നത്.." "അതെ..." റിഷി പറഞ്ഞതും അത് വിശ്വസിക്കാൻ കഴിയാതെ സാവിത്രി പിന്നിലേക്ക് വേച്ചു വേച്ചു പോയി... "അമ്മേ ....." റിദു ചെന്നു സാവിത്രിയെ താങ്ങി "എന്നാലും മിത്ര അവൾ.... അവൾ കാരണം.." "അമ്മേ നമ്മൾ കരുതും പോലെ ആവില്ല എല്ലാവരും.." "പക്ഷെ മോനെ മിതു മോള്.. ആ കുട്ടി എന്താ ചെയ്തേ..." "അമ്മേ ഞാൻ എത്ര തവണ അവളോട് ചോദിച്ചിട്ടുണ്ടെന്നു അറിയോ... മിത്രയുടെ കാര്യം പിന്നെ വേറെ പലതും. അവൾ എന്നിൽ നിന്ന് എല്ലാം മറച്ചു വെച്ചു..

ഈ കാര്യം വരെ...." "അവൾക്ക് അറിയില്ലായിരിക്കും..." "അവൾക്ക് അറിയാഞ്ഞിട്ടാണോ അമ്മേ.. മിത്രയുടെ കാര്യം ചോദിക്കുമ്പോൾ പലപ്പോഴും അവൾ ഒഴിഞ്ഞു മാറിയത്... ഞാൻ ഒന്നും തന്നെ അവളോട് മറച്ചു വെച്ചിട്ടില്ല.. അറിയോ അമ്മക്ക്.. എന്നിട്ട് അവൾ...." "മോനെ .. എന്നാലും ആ കുട്ടിയുടെ ശാപം കൂടി ഏറ്റു വാങ്ങണോ ഇനി..മിത്ര ചെയ്ത തെറ്റിന് അവളെ ശിക്ഷിക്കണോ..." "കള്ളം പറഞ്ഞു അല്ല അമ്മേ ഒരാളുടെ സ്നേഹം പിടിച്ചു വാങ്ങേണ്ടത്. ഇന്നും എന്നും അവൾ എനിക്ക് പ്രിയപെട്ടവൾ ആണ്. പക്ഷെ എനിക്ക് എന്തോ ഇനി അടുത്തെങ്ങും അവളെ അംഗീകരിക്കാൻ കഴിയില്ല.. കള്ളം പറയുന്നവരെ എനിക്ക് ഇഷ്ടം അല്ല... എല്ലാവരേക്കാൾ പ്രിയപ്പെട്ടതായി ഞാൻ കരുതിയ അപ്പുവിനെ വരെ ഞാൻ തള്ളി പറഞ്ഞു എന്നോട് കാണിച്ച വഞ്ചനക്ക്..... അത് പോലെ തന്നെ ഉള്ളു ഇതും.. ഇനിയും പലതും അവൾ എന്നിൽ നിന്നു മറയ്ക്കുന്നുണ്ട്.. ആദ്യം അതൊക്കെ അറിയട്ടെ.. ഇല്ലെങ്കിൽ ഇവനെ പോലെ കല്യാണം കഴിഞ്ഞു എനിക്ക് ഒരു ഭ്രാന്തൻ ആകാൻ വയ്യ. കൂടെ നിൽക്കുന്നവർ എല്ലാം ചതിക്കുവാണല്ലോ..." റിദു പറഞ്ഞു നിർത്തി റൂമിലേക്ക് പോയി. "അമ്മേ....."(റിഷി) "നീ മിണ്ടരുത്..

നിനക്ക് എന്ത് കൊണ്ട് നേരത്തെ പറഞ്ഞൂടാരുന്നു അത് മാധവട്ടന്റെ മകൾ ആയിരുന്നു എന്ന്..." "അമ്മേ...എനിക്ക് അന്ന് പറയാൻ കഴിഞ്ഞില്ല.. മിത്രയോടും മിതുവേച്ചിയോടും കുഞ്ഞിലേ ഉള്ള അടുപ്പം ഒന്നും എനിക്ക് മുതിർന്നു കഴിഞ്ഞു ഇല്ലാരുന്നല്ലോ. അവരെ അങ്ങനെ കാണാനും ഞാൻ ശ്രേമിക്കാറില്ലായിരുന്നു.. നിങ്ങൾ എന്നെ മഹി അമ്മാവനെ ഏൽപ്പിച്ചു നാട്ടിൽ വന്ന ശേഷം രണ്ടു വർഷങ്ങൾക്ക് ശേഷം ആണ് മിത്ര ഞാൻ പഠിക്കുന്ന സ്കൂളിൽ തന്നെ plus onil ചേർന്നത്. അന്നാണ് ഞാൻ അവളെ ശരിക്കും കാണുന്നത്. മാധവഛന്റെ മകൾ ആണ് അവൾ എന്ന് എനിക്ക് അറിയില്ലാരുന്നു. അവളുടെ മുഖം ഞാൻ മറന്നിരുന്നു... അത് കൊണ്ട് തന്നെ അവളെ കണ്ടപ്പോൾ തന്നെ ഇഷ്ടം ആയി ഞാൻ പറഞ്ഞു. അങ്ങനെ ആണ് സ്നേഹത്തിൽ ആയത്. ഇപ്പൊ അവിടെ വന്നപ്പോൾ ആണ് ഞാൻ അറിയുന്നത് അവൾ നമ്മുടെ മാധവച്ചന്റെ മകൾ ആണെന്ന്..പക്ഷെ മിതുവേച്ചി പാവം ആണ് അമ്മേ.

എനിക്ക് ഉറപ്പാ..." "എന്തൊക്കെയാ ഈശ്വരാ നടക്കുന്നത്. മാധവേട്ടനോട് ഞാൻ ഇനി എന്ത് പറയും." "അമ്മ മിതുവേച്ചിയെ നാളെ ഒന്ന് വിളിച്ചു സംസാരിക്കണം.." അതും പറഞ്ഞു റിഷിയും റൂമിലേക്ക് പോയി. സാവിത്രി അമ്മ ഇനി എന്ത് ചെയ്യണം എന്നറിയാതെ കുഴഞ്ഞു നിൽക്കുകയായിരുന്നു. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ രാത്രി ഫോൺ കയ്യിൽ പിടിച്ചു റിദു വിളിച്ചാലോ എന്ന പ്രതീക്ഷയിൽ ഇരിക്കുകയായിരുന്നു മിതു. "ഏട്ടൻ വിളിക്കുമോ ഇനി.. എന്നാലും ഏട്ടൻ എന്തിനാകും ഇങ്ങനെ പറഞ്ഞത്. മിത്ര ചെയ്ത തെറ്റിന് ഞാൻ എന്താ ചെയ്യണ്ടേ.. ഞാനും കൂടി അറിഞ്ഞു കൊണ്ടാണെന്നു കരുതി ആകുമോ അങ്ങനെ പറഞ്ഞത്.. ഞാൻ ആയാലും ആ നിമിഷം അങ്ങനെ അല്ലെ ചെയ്യൂ.. മിത്രയുടെ ലൈഫ് ഒരാൾ നശിപ്പിച്ചാൽ അവന്റെ കുടുംബത്തിൽ നിന്നും ഞാൻ പിന്നെ വിവാഹം ചെയ്യുമോ അതിനു എനിക്ക് കഴിയില്ലല്ലോ...

പക്ഷെ ഇവിടെ തെറ്റ് ചെയ്തത് മിത്ര അല്ലെ.. അപ്പൊ റിഷിയെയും റിദുവേട്ടനെയും കുറ്റം പറയാൻ ആവില്ല...ഇനി എങ്ങനെ ഞാൻ ഏട്ടനെ പറഞ്ഞു മനസ്സിലാക്കും.. എന്നെ അങ്ങനെ മറക്കാൻ ഏട്ടന് കഴിയുമോ... " ഓരോന്ന് ആലോചിച്ചു അവൾ ബെഡിലേക്ക് ചാഞ്ഞു റിദുവിന്റെ അവസ്ഥയും അത് തന്നെ ആയിരുന്നു.. ഉറങ്ങാൻ കഴിയാതെ അവനും ഫോൺ കയ്യിൽ പിടിച്ചു വിളിക്കണോ വേണ്ടയോ എന്ന ചിന്തയിൽ ആയിരുന്നു.. മിതുവിനെ ഇത്രെയും ചേർത്ത് നിർത്തിയിട്ടും അവൾ ഒന്നും പറയാതെ പോയതിന്റെ ദേഷ്യവും സങ്കടവും എല്ലാം അവന്റെ ഉള്ളിൽ ഉണ്ടാരുന്നു.. അവൻ ഒടുവിൽ വിളിക്കണ്ട എന്ന് തന്നെ തീരുമാനിച്ചു ഫോൺ ടേബിളിൽ വെച്ചു കിടന്നു.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ രാവിലെ ഓഫീസിൽ പോകാൻ ആയി റിദു ഇറങ്ങിയപ്പോൾ ആണ് വഴിയരികിൽ വെച്ചു ഒരു പെൺകുട്ടി അവന്റെ കാറിനു നേരെ കൈ കാണിച്ചത്..

അവൻ കാർ സൈഡിലേക്ക് ഒതുക്കി നിർത്തി ഡോർ ഗ്ലാസ്സ് താഴ്ത്തിയതും മിത്ര അവന്റെ അടുത്തേക്ക് വന്നു . അവളെ കണ്ടതും റിദുവിന് ദേഷ്യം വന്നു.. കാർ സ്റ്റാർട്ട്‌ ചെയ്തു പോകാൻ ആയി നിന്നതും അവൾ അവനെ തടഞ്ഞു "ഏട്ടാ പോകരുത് എനിക്ക് പറയാൻ ഉള്ളത് ഒന്ന് കേൾക്കണം. അത് കഴിഞ്ഞു ഏട്ടൻ പൊയ്ക്കോളൂ.." "എനിക്ക് ഒന്നും കേൾക്കാൻ ഇല്ല.. ചേച്ചിയുടെ വക കള്ളവും സത്യങ്ങളും ഒക്കെ നല്ലോണം അറിഞ്ഞു ഇനി അനിയത്തിയുടെ വക ആണോ..." "ഏട്ടാ പ്ലീസ്.. ഞാൻ പറയുന്നത് കേൾക്കാൻ ഒന്ന് തയാറാവണം.. അത് കഴിഞ്ഞു ഏട്ടൻ പൊയ്ക്കോ.. ഞാൻ വേണേൽ കാല് പിടിക്കാം പ്ലീസ്..." ഒടുവിൽ അവൾ പറഞ്ഞത് കേട്ടതും അവനും എന്താ അവൾക്ക് പറയാൻ ഉള്ളത് അറിയണമെന്നു തോന്നി.. അവൻ ഡോർ തുറന്നു പുറത്തിറങ്ങി.. ഇരുവരും കൂടി അല്പം ദൂരേക്ക് മാറി നിന്നു.. "എന്താ നിനക്ക് പറയാൻ ഉള്ളത്.. ചേച്ചിയെ സ്വീകരിക്കാൻ വേണ്ടി ഇനി എന്തെങ്കിലും കള്ളം കൊണ്ടാണോ വരവ്.." "അല്ല ഏട്ടാ.. എനിക്ക് പറയാൻ ഉള്ളത്..." മിത്ര പറഞ്ഞു തുടങ്ങി........ (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story