അഗ്നിസാക്ഷി: ഭാഗം 61

agnisakshi

എഴുത്തുകാരി: MALU

"നീ ഒന്ന് പറയുന്നുണ്ടോ.." "ഞാൻ പ്ലസ് onil ചേർന്നത് ഹർഷന്റെ സ്കൂളിൽ തന്നെ ആയിരുന്നു. അവിടെ ആണ് എനിക്ക് അഡ്മിഷൻ റെഡി ആയത്." "ഹർഷൻ??" "ഞാൻ അങ്ങനെ ആണ് ഹർഷിതിനെ വിളിക്കുന്നത്. അവനും അത് ആയിരുന്നു ഇഷ്ടം. അവന്റെ പെണ്ണ് ആയത് കൊണ്ട് തന്നെ മറ്റുള്ളവർ എല്ലാം അവനെ റിഷി എന്ന് വിളിക്കുമ്പോൾ ഞാൻ അവനെ സ്പെഷ്യൽ ആയിട്ട് എന്തെങ്കിലും വിളിച്ചാൽ മതി എന്ന് പറഞ്ഞിരുന്നു. അങ്ങനെ എന്റെയും അവന്റെയും ഇഷ്ടത്തോടെ ഞാൻ വിളിച്ചിരുന്നത് അങ്ങനെ ആണ്.." "കഷ്ടം.. നിന്റെ ഒരിഷ്ടം പോലും.. ആത്മാർത്ഥ പ്രണയം തന്നെ ആയിരുന്നു നിന്റെ.. നാണം ഉണ്ടോടി..." "അതെ എന്റെ ഭാഗത്തു തന്നെ ആണ് തെറ്റ് പക്ഷെ..." "എന്ത് പക്ഷെ.." "ഞാൻ പ്ലസ് ടു കഴിയും വരെ തൃശ്ശൂരിൽ ആയിരുന്നല്ലോ. അത് കഴിഞ്ഞു അല്ലെ ഞങ്ങൾ മൂവരും ഇവിടേക്ക് വന്നത്. സ്കൂളിൽ വെച്ചു കണ്ടപ്പോൾ തന്നെ എനിക്ക് ചെറിയ സംശയം ഉണ്ടാരുന്നു അത് സാവിത്രി അമ്മയുടെ മകൻ ആണോ എന്ന്. പക്ഷെ ഞാൻ ചോദിച്ചിരുന്നില്ല

.അവൻ സയൻസ് ബാച്ച് അല്ലാരുന്നോ. ഞാൻ കോമേഴ്‌സ് ആയിരുന്നു. അങ്ങനെ അധികം ഞാൻ പുറത്തു എങ്ങും ഇറങ്ങാറില്ലെങ്കിലും ദിവസവും ഞാൻ ലൈബ്രറിയിൽ പോകുമായിരുന്നു.. ഒരു ദിവസം അവിടെ വെച്ചാണ് അവൻ എന്നെ കാണുന്നത്.. അപ്പൊ തന്നെ അവനു എന്നെ ഇഷ്ടം ആയോ എന്നൊന്നും അറിയില്ല.. പക്ഷെ അവന്റെ നോട്ടത്തിലൂടെ എനിക്ക് അത് തോന്നിയിരുന്നു.. സാവു അമ്മ പറഞ്ഞു എനിക്ക് അറിയാം അവൻ അങ്ങനെ ആരോടും അധികം സംസാരിക്കാത്ത ടൈപ്പ് ആണെന്ന്.. പിന്നെ ഞാൻ ഓർത്തു അവനും എന്നെ മനസ്സിലായി കാണുമായിരിക്കും എന്ന് അതാവും നോക്കിയത് എന്ന്.. എന്നാൽ എന്റെ സംശയം ശരി ആയിരുന്നു.. രണ്ടു മാസങ്ങൾ പിന്നീട്ടതും ഒരു ദിവസം വഴിയരികിൽ തടഞ്ഞു നിർത്തി അവൻ എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞു.. ആദ്യം ഞാൻ എതിർത്തെങ്കിലും അവന്റെ സംസാരത്തിനു മുന്നിൽ ഞാനും കീഴടങ്ങിയിരുന്നു..

ഒടുവിൽ ആലോചിച്ചു പറയാം എന്നൊരു മറുപടി കൊടുത്തു ഞാൻ മടങ്ങി.. പിന്നെ രണ്ടു ദിവസം അവൻ എന്റെ പിന്നാലെ ആയിരുന്നു. ഒടുവിൽ ഒരുപാട് ആലോചിച്ചു ഞാൻ എന്റെ തീരുമാനം അവനോട് പറഞ്ഞു.. ഇഷ്ടം ആണെന്ന് തന്നെ ആയിരുന്നു എന്റെ മറുപടി.. പിന്നീട് അങ്ങോട്ട് ഞങ്ങളുടെ പ്രണയം തന്നെ ആയിരുന്നു.. അവൻ ഇന്ന് ഇങ്ങനെ വന്നെങ്കിൽ തെറ്റ് കാരി ഞാൻ തന്നെ ആണ്. കാരണം അവൻ എന്നെ ജീവനായി തന്നെ ആണ് കൊണ്ട് നടന്നത്.. എന്റെ കണ്ണുകൾ നിറയാൻ പോലും അവൻ അനുവദിച്ചിട്ടില്ല..അവൻ പറഞ്ഞു എനിക്ക് അറിയാരുന്നു അത് സാവിത്രി അമ്മയുടെ മകൻ തന്നെ ആണെന്ന്. പക്ഷെ ഏട്ടനെ അവൻ കാണിച്ചു തന്നിട്ടില്ല ഒരേട്ടൻ ഉണ്ടെന്ന് മാത്രം അവൻ പറയുമായിരുന്നു. നിങ്ങൾ നാട്ടിൽ ഉണ്ടാരുന്നപ്പോഴും നമ്മൾ തമ്മിൽ ഒന്നും അങ്ങനെ നേരിട്ട് കണ്ടു ഉള്ള സംസാരം ഇല്ലാരുന്നല്ലോ.. അതാണ് എനിക്ക് ഏട്ടനെ അറിയാതെ പോയത്..

പക്ഷെ അവൻ അറിയില്ലാരുന്നു അവൻ സ്നേഹിക്കുന്ന ഞാൻ അവന്റെ അമ്മയുടെ തന്നെ സഹോദരതുല്യനായ മാധവന്റെ മകൾ ആണെന്ന്.. ഞാൻ പറയാനും ശ്രേമിച്ചിട്ടില്ല. അവൻ പറഞ്ഞിട്ടുണ്ട് അവന്റെ വീട്ടിൽ സമ്മതിക്കും എന്ന് പക്ഷെ എന്ത് കൊണ്ടോ എന്റെ അച്ഛനും ചേച്ചിയും ഇതറിയണ്ട എന്ന് എനിക്ക് തോന്നിയിരുന്നു. അത് കൊണ്ട് തന്നെ ഞാൻ മാധവന്റെ മകൾ ആണെന്ന് അവനോട് പറഞ്ഞിരുന്നില്ല... അവനെ എനിക്കും പ്രാണൻ തന്നെ ആയിരുന്നു.. പക്ഷെ എല്ലാം മാറി മറിച്ചത് എന്റെ ദുഷ്ട മനസ്സാണ്. പ്ലസ് വൺ exam കഴിഞ്ഞു അവധിക്ക് ആണ് ഞങ്ങളുടെ വീട്ടിലേക്ക് അച്ഛന്റെ സുഹൃത്തിന്റെ മകൻ ആണെന്ന് പറഞ്ഞു ഒരാൾ വരുന്നത്. അന്ന് അച്ഛൻ വില്ലേജ് ഓഫീസിൽ ആയിരുന്നു. അയാൾ അച്ഛന്റെ അടുത്ത ഒരു ഫ്രണ്ടിന്റെ മകൻ ആണെന്ന് ആണ് പറഞ്ഞത്.

അത് കൊണ്ട് തന്നെ ഞങ്ങൾ അത് വിശ്വസിച്ചു.. അന്ന് കുറച്ചു നേരത്തേ സംസാരം കൊണ്ട് തന്നെ അയാൾ ഞങ്ങളോട് അടുത്തു.... പിന്നീട് അച്ഛൻ ഇല്ലാത്തപ്പോൾ പലപ്പോഴും അയാൾ വീട്ടിൽ വരാൻ തുടങ്ങി. അപ്പോഴെല്ലാം കുറച്ചു നേരം സംസാരിച്ച ശേഷം ആണ് അയാൾ മടങ്ങുക. അച്ഛന്റെ സുഹൃത്തിന്റെ മകൻ ആയത് കൊണ്ട് തന്നെ അച്ഛന് അയാളെ വിശ്വാസം ആയിരുന്നു. പതിയെ പതിയെ അയാളോട് എനിക്ക് ഒരിഷ്ടം തോന്നി തുടങ്ങി.. ഹർഷനെക്കാൾ കൂടുതൽ അടുപ്പം അയാളോട് ആയി ഞാൻ.. അയാളോട് chat ചെയ്യാനും തുടങ്ങി അങ്ങനെ ഞങ്ങൾ തമ്മിൽ അടുപ്പത്തിലായി. ആ സമയം കൊണ്ട് തന്നെ ഹർഷനോട് ഞാൻ അകലാനും തുടങ്ങി. അത് പക്ഷെ ഹർഷൻ കാര്യം ആയിട്ട് എടുത്തിരുന്നില്ല.. വീട്ടിൽ ആയത് കൊണ്ട് എപ്പോഴും വിളിക്കാനും സംസാരിക്കാനും കഴിയാത്തത് കൊണ്ടാകും എന്ന് അവൻ കരുതി. പക്ഷെ അവനും സത്യം തിരിച്ചറിഞ്ഞു തുടങ്ങി.

അവൻ എന്നെ വിളിക്കുമ്പോൾ എല്ലാം ഞാൻ അവനെ അവോയ്ഡ് ചെയ്തു ബ്ലോക്ക്‌ ചെയ്തു. ഇനി ഒരു കണ്ടുമുട്ടൽ ഉണ്ടെങ്കിൽ അത് സ്കൂൾ ഓപ്പൺ ആകുമ്പോൾ ആയിരിക്കും എന്നറിയാരുന്നു. അത് കൊണ്ട് അന്ന് എല്ലാം പറഞ്ഞു മനസിലാക്കാം എന്ന് ഞാൻ കരുതി.. അയാളോട് ഞാൻ അത് പോലെ അടുത്തിരുന്നു. അയാൾ എന്ത് പറഞ്ഞാലും ഞാൻ അനുസരിക്കുമായിരുന്നു. എനിക്ക് ഒരു റിലേഷൻ ഉണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു ചേച്ചിയോട് അത് ഹർഷന്റെ കാര്യം ആയിരുന്നു. പക്ഷെ ചേച്ചിയോട് ഞാൻ അത് സാവിത്രി അമ്മയുടെ മകൻ ആണെന്ന് പറഞ്ഞിരുന്നില്ല. ഇപ്പൊ അതിന്റെ okke പിന്നാലെ നടന്നു പഠിത്തം ഉഴപ്പണ്ട എന്നൊരു താക്കീത് ചേച്ചി തന്നിരുന്നു . പക്ഷെ ഈ റിലേഷൻ ചേച്ചി അറിഞ്ഞിരുന്നില്ല... ഒരു ദിവസം അയാൾ എന്നെ വിളിച്ചു എന്നെ കാണണം എന്ന് പറഞ്ഞു. ഒരു time പറഞ്ഞു.

സ്ഥലവും പറഞ്ഞു. അത് ഒരു ഹോട്ടൽ റൂം ആയിരുന്നു. അയാളെ നല്ലോണം ഞാൻ വിശ്വസിച്ചത് കൊണ്ടും കുറച്ചു ധൈര്യം okke ഉള്ളത് കൊണ്ടും ഞാൻ അവിടേക്ക് പോയി.. പക്ഷെ ഞാൻ അവിടെ എത്തി റൂം തുറന്നപ്പോൾ കണ്ടത് അയാൾ... മിതുവേച്ചിയെ....... എന്നെ കണ്ടതും ചേച്ചി അയാളുടെ അടുത്ത് നിന്നും എന്റെ അടുത്തേക്ക് ഓടി വന്നു. പക്ഷെ ഞാൻ ചേച്ചി പറയുന്നത് ഒന്നും കേൾക്കാൻ നിന്നില്ല. അവിടെ നിന്നും ഞാൻ മടങ്ങി.. പക്ഷെ വീട്ടിൽ എത്തും മുൻപ് അയാളുടെ കാൾ എന്നെ തേടി വന്നിരുന്നു. അയാളും ചേച്ചിയും തമ്മിൽ നേരത്തെ മുതലേ റിലേഷൻ ആയിരുന്നു എന്നും അത് കൊണ്ടാണ് അയാൾ വീട്ടിൽ ഇടക്കിടക്ക് വന്നതെന്നും പറഞ്ഞു. നിനക്ക് എന്നോട് പ്രണയം ആണെന്ന് അറിയാം. പക്ഷെ ഞാൻ നിന്നെ അനിയത്തി ആയെ കണ്ടിട്ടുള്ളു .

ഞാൻ സ്നേഹിക്കുന്നത് മിതുവിനെ ആണ് അത് ഞങ്ങൾ നിന്നെ ഒന്ന് ബോധ്യപ്പെടുത്താൻ വേണ്ടി ആണ് ഇവിടേക്ക് വരാൻ പറഞ്ഞത്. ഇങ്ങനെ എല്ലാം അയാൾ പറഞ്ഞു ഒരു നിമിഷം ചേച്ചിയോട് എനിക്ക് അറപ്പ് തോന്നി.പിന്നെ എന്നോട് എല്ലാം മറച്ചു വെച്ചതിനും എന്നെ ചതിച്ചതിനും എല്ലാം എനിക്ക് അവളോട് ദേഷ്യം തോന്നിയിരുന്നു. ആ പ്രശ്നം പറഞ്ഞു പലപ്പോഴും അവൾ എന്നെ ചോദ്യം ചെയ്യാൻ വരുവാരുന്നു. അവൾക്ക് പക്ഷെ അതിനുള്ള അർഹത ഇല്ല.. അയാളോടൊപ്പം ഒരു റൂമിൽ കഴിഞ്ഞ അവളെ എനിക്ക് വെറുപ്പ് ആയിരുന്നു.. അതും രണ്ടുപേരും കൂടി കളിച്ച കളി.. പിന്നെ സ്കൂൾ ഓപ്പൺ ആയതും ഹർഷനെ കണ്ടു എല്ലാം തുറന്നു പറയണം എന്ന് തോന്നി എന്റെ ഭാഗത്തെ തെറ്റ് പറഞ്ഞു മാപ്പ് അപേക്ഷിക്കണം എന്ന് എന്റെ മനസ്സ് പറഞ്ഞിരുന്നു. പക്ഷെ സംഭവിച്ചത് വേറെ ഒന്നായിരുന്നു. അയാൾ ഹർഷനെ കണ്ടു എന്നെ കുറിച്ച് മോശമായി ഹർഷനോട് പറഞ്ഞു കൊടുത്തു

ഒടുവിൽ അവൻ ഒന്നും സഹിക്കാൻ ആവാതെ ലഹരിക്ക് അടിമ ആയി.. അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത് അവൻ എന്ത് മാത്രം എന്നെ സ്നേഹിച്ചിരുന്നു എന്ന്. പ്ലസ് ടു exam വരെ ആ സ്കൂളിൽ ഞാൻ വീർപ്പ് മുട്ടി ആണ് കഴിഞ്ഞത് ഹർഷനും ഫ്രണ്ട്സും എല്ലാവരും എന്നെ ഓരോന്ന് പറയാൻ തുടങ്ങി. പ്ലസ് ടു last exam കഴിഞ്ഞു സ്കൂളിൽ നിന്നിറങ്ങിയ അന്ന് സ്കൂളിന്റെ ഫ്രണ്ടിൽ വെച്ചു അവൻ എന്നെ കുറെ നാണം കെടുത്തി. പലരും പല അഭിപ്രായം പറഞ്ഞു എന്നെ മാനസികമായി തളർത്തി പിന്നെ ഞാൻ മുറി വീട്ടിറങ്ങാതെ ആയി.. ചേച്ചിയോട് ദേഷ്യം ഉണ്ടാരുന്നു എങ്കിലും ആ സമയത്തു എന്റെ എല്ലാം കാര്യങ്ങളും നോക്കിയത് അവൾ ആയിരുന്നു. അതിനിടയിൽ വേറെ പല പ്രശ്നങ്ങളും നടന്നു അതെല്ലാം അവൾ നേരിട്ടു. പക്ഷെ അപ്പോഴേക്കും മനസിലായും സാമ്പത്തികമായും ഞങ്ങൾ തളർന്നിരുന്നു. പിന്നെ ആണ് ഞങ്ങൾ ഇവിടേക്ക് മടങ്ങി വന്നത്.

ഇവിടെ വന്നപ്പോഴും ഞാൻ അതെ പോലെ തന്നെ ആയിരുന്നു. ഒരു മുറിയിൽ കഴിഞ്ഞു കൂടി ഞാൻ. ഒരു പക്ഷെ ഹർഷന്റെ ശാപം ആയിരിക്കാം.. ഞാൻ ഒരുപാട് മാനസികമായി തളർന്നിരുന്നു. " "പ്രാണൻ പോലും തരാൻ തയാറായി നിന്നവനെ ചതിച്ചിട്ടു ഇപ്പൊ ന്യായികരണം പറയുന്നോടി...." "ശരി ആണ് ഞാൻ ചതിച്ചു. പക്ഷെ ഇപ്പൊ എനിക്ക് അതിൽ കുറ്റബോധം ഉണ്ട്. അതിനു ഞാൻ അർഹ അല്ലെന്നറിയാം." "നീ കൂടെ കൂടെ പറയുന്നുണ്ടല്ലോ ഈ അയാൾ അയാൾ എന്ന് ആരാ അത്.." "അയാളുടെ നെയിം നിരഞ്ജൻ എന്നാ. പക്ഷെ അങ്ങേരുടെ വീട് അവിടെ അല്ല. ഇവിടെ ആണ് നിങ്ങളുടെ കോളേജിൽ ആണ് നിരഞ്ജൻ പഠിച്ചത്. പിന്നെ എന്തിനു അയാൾ കള്ളം പറഞ്ഞു അവിടേക്ക് വന്നു എന്ന് എനിക്ക് അറിയില്ല...." നിരഞ്ജൻ എന്ന് കേട്ടതും റിദുവിന്റെ മുഖത്ത് ഞെട്ടൽ ഉളവായി... "അപ്പൊ ആ നിരഞ്ജൻ ആണോ നീ ഇത്രേം നേരം പറഞ്ഞോണ്ടിരുന്നവൻ..

അതായത് മിതുവിന് അപ്പൊ നിരഞ്ജനെ നേരത്തെ അറിയുമായിരുന്നോ." "അതെ.." "പിന്നെ അവൾ എന്തിനാ നിരഞ്ജനെ അറിയില്ല എന്ന് എന്നോട് പറഞ്ഞത്." "അതെനിക്ക് അറിയില്ല. ഞാൻ നിരഞ്ജനെ സ്നേഹിച്ചു എന്നത് ശരിയാ... പക്ഷെ അവൻ സ്നേഹിച്ചത് മിതുവേച്ചിയെ ആണ്. ചേച്ചിക്കും അയാളെ ഇഷ്ടം ആയിരുന്നു അതല്ലേ അന്ന് ചേച്ചിയെ ഞാൻ അയാൾക്കൊപ്പം....... രണ്ടു പേരും എന്നെ ചതിക്കുവാരുന്നു...." "നീ അപ്പൊ ആരെയും ചതിച്ചില്ലേ മിത്ര... അവനൊരു പാവം ആയിരുന്നു.. നിന്നെ കുറിച്ച് ഒരുപാട് പറഞ്ഞിട്ടുണ്ട്. നീ ഏതോ സാമ്പത്തികം ഇല്ലാത്ത വീട്ടിലെ കുട്ടി ആണ്. അത് കൊണ്ട് തന്നെ ആര് എതിർത്താലും അവൾക്ക് ഞാൻ ജീവിതം കൊടുത്തിരിക്കും എന്നൊക്കെ ആയിരുന്നു അവൻ എപ്പോഴും പറയുക. അവന്റെ ഇഷ്ടം ഞങ്ങൾ എതിർത്തില്ല. പിന്നെ പഠിക്കേണ്ട സമയം ആയത് കൊണ്ട് തന്നെ നല്ലോണം പഠിക്കണം എന്ന് മാത്രമേ ഞങ്ങൾ അവനോട് പറഞ്ഞിട്ടുള്ളു..

അല്ലാതെ നിന്നെ വേണ്ടെന്നു വെക്കാൻ ഒന്നും ഞങ്ങൾ പറഞ്ഞിട്ടില്ല.. അവൻ അങ്ങനെ മാറാൻ തുടങ്ങിയതിൽ പിന്നെ ആണ് അച്ഛനും ഒട്ടും സുഖം ഇല്ലാതെ വന്നത്. ഒടുവിൽ അച്ഛൻ മരിച്ചപ്പോഴും അവന്റെ മുഖത്തു ഒരു തരം നിർവികാരത ആയിരുന്നു.. അത്രക്ക് അവൻ ലഹരിക്ക് അടിമപ്പെട്ടു.. അവൻ ആത്മാർത്ഥത കാണിച്ചിടത്തു നീ കാണിച്ചത് വഞ്ചന.. നിന്റെ എന്തെങ്കിലും പ്രശ്നം കൊണ്ടാണെങ്കിൽ സഹിക്കാമായിരുന്നു. പക്ഷെ കാശ് ഉള്ള ഒരുത്തനെ കണ്ടപ്പോൾ അങ്ങോട്ടേക്ക് ചാഞ്ഞ നിന്നെ പോലെ ഉള്ളവളെ എങ്ങനെ ആടി ഓരോ ആണും വിശ്വസിച്ചു സ്നേഹിക്കുക.. ഛെ......" "ഏട്ടാ ഞാൻ എല്ലാം സമ്മതിക്കുന്നു. എന്റെ ഭാഗത്തു തന്നെ ആണ് തെറ്റ്." "നീ മാത്രം അല്ല നിന്റെ ചേച്ചിയും കണക്കാ.. അവൾ എന്തിനു എന്നോട് കള്ളം പറഞ്ഞു. നിരഞ്ജനെ അറിയില്ല പോലും. സത്യം തുറന്നു പറഞ്ഞാൽ എനിക്ക് ഒരു പ്രശ്നവും ഇല്ല. പക്ഷെ കള്ളം പറഞ്ഞാൽ അത് എനിക്ക് സഹിക്കില്ല..."

"ചേച്ചിയുടെ കാര്യം കൂടി പറയാൻ ആണ് ഞാൻ വന്നത്.." "അവളുടെ പ്രേമകഥ കൂടി ഇനി നിനക്ക് പറയാണോ. എന്നാലും എന്നെയും എന്റെ അനിയനെയും മാത്രം ചതിക്കുവരുന്നല്ലോ നീയൊക്കെ കൂടി..." "ഏട്ടാ... ചേച്ചിയെ ഏട്ടൻ വിവാഹം ചെയ്യണ്ട... തെറ്റ് ചെയ്ത ചേച്ചിയെ കൂടെ കൂട്ടി ഏട്ടന്റെ ജീവിതം കൂടി ഇനി തകർക്കണ്ട.. ചേച്ചിടെ exam കൂടി കഴിഞ്ഞു അച്ഛനെയും കൂട്ടി ഞങ്ങൾ നാട്ടിലോട്ട് തന്നെ തിരികെ മടങ്ങി പോവുകയാണ്.. ഏട്ടൻ വേറെ പെൺകുട്ടിയെ കണ്ടെത്തി വിവാഹം ചെയ്തോളൂ.. ഞാനോ ചേച്ചിയോ ഇനി ഏട്ടന്റെയും ഹർഷന്റെയും നിഴൽ വെട്ടത്തു പോലും വരില്ല... സത്യം..." "പോകുന്നതിനു മുൻപ് ഞാൻ നിന്റെ ചേച്ചിയെ ഒന്ന് കാണുന്നുണ്ട് അവൾക്ക് ഉള്ളത് ഞാൻ അപ്പൊ കൊടുത്തോളാം.." "അവൾ ഒരിക്കലും നിരഞ്ജനും ആയിട്ടുള്ള അടുപ്പം ഏട്ടനോട് പറയില്ല.. അത് സമ്മതിച്ചു തരില്ല...എല്ലാം കണ്ടറിഞ്ഞ എന്നോട് പോലും അവൾ കള്ളം ആണ് പറയുന്നത്.."

"നിനക്ക് അവളെ കുറ്റപ്പെടുത്താൻ അർഹത ഇല്ല. കാരണം നീ ഒട്ടും മോശമല്ല. പിന്നെ അവൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൾക്കും നിന്നെ കുറ്റപ്പെടുത്താൻ അവകാശം ഇല്ല.. ഇനി എന്താ വേണ്ടേ എന്ന് എനിക്ക് അറിയാം.." റിദു മിത്രയേ ഒന്ന് കലിപ്പിച്ചു നോക്കി അവിടെ നിന്നും പോയി.. "സത്യങ്ങൾ എല്ലാം റിദുവേട്ടനോട് പറഞ്ഞപ്പോൾ ഇനി ഏട്ടൻ ചേച്ചിയെ വിവാഹം ചെയ്യുമോ.. ഏട്ടൻ അവളെ വിവാഹം ചെയ്തു ആ കുടുംബത്തിലേക്ക് കൊണ്ട് പോയാൽ ഞാൻ പലപ്പോഴും ഹർഷനെ ഫേസ് ചെയ്യേണ്ടി വരും.. ഇനി അത് പാടില്ല ... കഴിഞ്ഞത് കഴിഞ്ഞു ഇനി ആരോടും പഴയ അടുപ്പം വേണ്ട.. എത്രെയും പെട്ടന്ന് ഇവിടെ നിന്നും നാട്ടിലേക്ക് പോകണം.." അതുറപ്പിച്ചു മിത്ര വീട്ടിലേക്ക് മടങ്ങി.. മിത്ര വീട്ടിൽ മടങ്ങി എത്തിയപ്പോൾ പുറത്തു തന്നെ മിതു നിൽപ്പുണ്ടാരുന്നു.

മിത്രയേ കണ്ടതും മിതു അവളുടെ അടുത്തേക്ക് ചെന്നു. "നീ എവിടെ ആയിരുന്നു മിത്ര..." "ഞാൻ ചേച്ചിയോട് ഇന്നലെ പറഞ്ഞില്ലേ ഒരാൾ അയാളെ കാണാൻ തന്നെ പോയതാണ്.." "നീ ഏട്ടനെ കണ്ടോ.." "കണ്ടു.. സംസാരിച്ചു..." "നീ എന്താണ് പറഞ്ഞത് .." "അന്ന് നടന്നത് മുഴുവൻ ഞാൻ പറഞ്ഞു." "എന്റെ കാര്യവും നീ പറഞ്ഞോ.." "പറഞ്ഞു എന്തിനാ ചേച്ചി കള്ളം പറയണെ അറിഞ്ഞു കൊണ്ട് ഒരാളുടെ ജീവിതം നമ്മൾ തകർക്കാൻ പാടുണ്ടോ..." "മിത്ര... നീ...." "ചേച്ചിയെ ഏട്ടൻ മറക്കണം വെറുതെ അവരുടെ കുടുംബത്തിൽ നമ്മൾ ചെന്നു പ്രശ്നം ഉണ്ടാകേണ്ട.. നമുക്ക് വിധിച്ചതല്ല എന്ന് കരുതുക.." മിത്ര അകത്തേക്ക് പോയതും കഴിഞ്ഞ നാലു വർഷങ്ങൾക്ക് മുൻപ് വരെ തന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ അവൾ ഓർത്തു... ഒടുവിൽ കരഞ്ഞു കൊണ്ട് അവൾ അകത്തേക്ക് പോയി.. .... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story