അഗ്നിസാക്ഷി: ഭാഗം 62

agnisakshi

എഴുത്തുകാരി: MALU

റിദു നേരെ പോയത് അവന്റെ വീട്ടിലേക്ക് ആയിരുന്നു.. അവനെ കണ്ടതും സാവിത്രി അവന്റെ അരികിലേക്ക് ചെന്നു. "രാവിലെ ഞാൻ മിതു മോളെ വിളിച്ചിരുന്നു. ആ കുട്ടി നിരപരാധി ആണെടാ.. അതിനെ എന്തിനാ നീ ഇങ്ങനെ വേദനിപ്പിക്കണേ... പെൺകുട്ടികൾ ആകുമ്പോൾ ഇതൊക്കെ സർവ്വ സാധാരണം അല്ലെ.. അവളെ മനസ്സിൽ ഇട്ടു ഭ്രാന്തനായി നടന്ന റിഷിയെ പറഞ്ഞാൽ മതി.." "ഇത്രേം നാളും അമ്മയുടെ നാവിൽ നിന്നു ഇങ്ങനെ അല്ലല്ലോ അമ്മേ വന്നത്..ആ പെൺകുട്ടിയോട് അമ്മക്ക് ദേഷ്യം അല്ലാരുന്നോ ഇപ്പൊ എന്താ ഒരു മനമാറ്റം." "എല്ലാവരെയും പോലെ അല്ല എനിക്ക് മിതു.. അവളെ എനിക്ക് കുഞ്ഞിലേ മുതൽ അറിയാം. നീ ഒക്കെ അവളെ കണ്ടിട്ടില്ലെങ്കിലും എന്റെയും നിന്റെ അച്ഛന്റെയും മകൾ തന്നെ ആയിരുന്നു അവൾ. നീ ഒക്കെ മനുഷ്യരോട് നല്ലോണം ഇടപെടാൻ അന്ന് പഠിച്ചിരുന്നെങ്കിൽ അന്ന് തന്നെ നീ മിതു മോളെ സ്നേഹിക്കാൻ തുടങ്ങിയേനെ.." "അമ്മ എന്തിനാ ഇപ്പൊ ഇതൊക്കെ പറയണേ.." "പിന്നെ പറയാതെ.. കോളേജിൽ വന്നത് അവൾ പഠിക്കാൻ ആണ്. അവിടെ മനസമാധാനം ഇല്ലാഞ്ഞിട്ടാ അവർ ഇവിടേക്ക് വന്നത്. അപ്പൊ ദേ നീ ആ അപ്പുന്റെ കൂടെ കൂടി അവളെ ദ്രോഹിച്ചു. അതും പോരാഞ്ഞിട്ട് അവളെ കേറി ഒടുവിൽ പ്രേമിച്ചു. അതിന്റെ പിന്നാലെ നടന്നു നീ ഇഷ്ടം പറയിപ്പിച്ചതല്ലെടാ... എന്നിട്ടിപ്പോ അതിനെ വേണ്ടെന്നു.. നിനക്ക് അറിയോ അവൾ നിന്റെ ജീവിതത്തിലേക്ക് വന്നതിൽ പിന്നെ ആണ് നീ ഒന്ന് ജീവിക്കാൻ തുടങ്ങിയത്.. സ്നേഹിക്കാൻ നല്ലോണം പഠിച്ചത്.അനിയന്റെ കാര്യം ഓർത്തു നീയും അവനെ പോലെ അമ്മയെ മറന്നു രാത്രി സഞ്ചാരം കഴിഞ്ഞു വരുമ്പോൾ നീറിയിട്ടുണ്ട് ഈ ഞാൻ..

ആ നിന്നെ എന്റെ പഴയ റിദു ആക്കി മാറ്റിയത് അവൾ ആണ്. എന്റെ കുട്ടി..." "അമ്മേ എന്നെ ഒന്ന് പറയാൻ അമ്മ അനുവദിക്ക് ..." "നിനക്ക് ഇനി എന്താടാ പറയാൻ ഉള്ളത്.." "എനിക്ക് ഈ വിവാഹത്തിന് സമ്മതം ആണെന്ന് അവളുടെ അച്ഛനെ വിളിച്ചു പറയണം.." "എ...ന്താ... എന്താ ഇപ്പൊ നീ പറഞ്ഞേ ." "എനിക്ക് വിവാഹത്തിന് സമ്മതം ആണെന്ന് അവളുടെ അച്ഛനെ വിളിച്ചു സംസാരിക്കണമെന്ന്.ബാക്കി എല്ലാം നിങ്ങൾ എല്ലാവരും കൂടി തീരുമാനിച്ചു ഉറപ്പിച്ചോളൂ..." "ഇനി വാക്ക് കൊടുത്തിട്ടു പിന്മാറാൻ ആണോ നിന്റെ ഉദ്ദേശം.." "അല്ല അമ്മ വിളിച്ചു പറഞ്ഞോളൂ...." റിദു അത്രെയും പറഞ്ഞു അകത്തേക്ക് പോയതും സാവിത്രി അപ്പൊ തന്നെ മാധവനെ വിളിച്ചു സംസാരിച്ചു. സാവിത്രി പറയുന്നത് കേട്ടതും മാധവനു അത് ഒരു ആശ്വാസം തന്നെ ആയിരുന്നു.. ഒടുവിൽ ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ വിവാഹം നടത്താൻ അവർ തീരുമാനിച്ചു. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ജനാലക്കരികിൽ ഉള്ള ടേബിളിൽ തല വെച്ചു കിടക്കുകയായിരുന്നു മിതു. ആരുടെയോ കരസ്പർശം അറിഞ്ഞാണ് അവൾ ഉണർന്നത്. തലയിൽ വാത്സല്യത്തോടെ തലോടി കൊണ്ടിരിക്കുന്ന അച്ഛനെ കണ്ടതും അവൾ എഴുന്നേറ്റു.. "അച്ഛേ...." "എനിക്ക് അറിയാം മോൾ ഇപ്പൊ എന്താ ആലോചിക്കണേ എന്ന്.. ഇന്നലെ നടന്ന കാര്യങ്ങൾ അല്ലെ.. അത് മോള് തന്നെ പറഞ്ഞല്ലോ റിദുവിന് ഒരു തെറ്റിദ്ധാരണ ഉണ്ടായത് ആണെന്ന്. പിന്നെ മോള് എന്തിനാ വിഷമിക്കണേ..." "ഞാൻ കാരണം അച്ഛക്ക് കൂടി അത് വിഷമം ആയില്ലേ.. അവരുടെ മുന്നിൽ ഒരു നിമിഷം എങ്കിലും അച്ഛ തളർന്നു പോയില്ലേ..."

"എന്തിനു.. എന്റെ മക്കൾ തെറ്റ് കാരല്ല എന്ന് എനിക്ക് അറിയാം.. മാറ്റാരേക്കാളും എന്റെ മക്കളെ വിശ്വസിക്കേണ്ടത് ഈ അച്ഛൻ അല്ലെ... ഞാൻ അല്ലാതെ ആരാ എന്റെ മക്കളെ വിശ്വസിക്കേണ്ടത്.. അത് കൊണ്ട് ആര് എന്ത് പറഞ്ഞാലും അച്ഛന് ഒന്നുല്ല.. എന്റെ മക്കൾ പറയുന്നതാണ് അച്ഛന് വലുത്. പിന്നെ ഒരിത്തിരി മിത്ര മോളെക്കാൾ വിശ്വാസം നിന്നിൽ ഉണ്ട്. അത് കൊണ്ടാണല്ലോ ഇത്രേം നാളും പമ്മി പമ്മി ആരും അറിയാതെ പ്രേമിച്ചിട്ടും അച്ഛൻ ഒന്നും വിലക്കാഞ്ഞത്. എനിക്ക് അറിയാം എന്റെ കുട്ടി തെറ്റിലേക്ക് പോകില്ല എന്ന്.." "മതി അച്ഛേ.. ഇവിടുത്തെ താമസം ഒക്കെ.. എക്സാം കഴിഞ്ഞാൽ നമുക്ക് തിരികെ നാട്ടിലേക്ക് തന്നെ പോകാം. എങ്ങനെ എങ്കിലും ഒരു ജോലി വാങ്ങി എത്ര കഷ്ടപ്പെട്ടായാലും നമ്മുടെ വീട് തിരിച്ചു പിടിക്കണം.. ആരും വേണ്ട. എനിക്ക് എന്റെ അച്ഛയും മിത്രയും മാത്രം മതി.." "നീ എന്താ മോളെ ഈ പറയുന്നത് നമുക്ക് നാട്ടിലേക്ക് തിരികെ പോകാൻ ആവില്ല ഇനി..." "അതെന്താ..." "നിനക്ക് അറിയില്ലേ അവിടെ ഉള്ള പ്രശ്നങ്ങൾ ഒക്കെ. ഇനിയും ശത്രുക്കൾക്ക് മുന്നിൽ പോയി പിടി കൊടുക്കണോ.." "അച്ഛേ... ആ ശത്രുക്കൾ എന്ന് പറയുന്നവർ നമ്മുടെ ഒപ്പം തന്നെ ഉണ്ട്.. അവരും ഈ നാട്ടിൽ തന്നെ ഉണ്ട്. അച്ഛക്ക് അറിയില്ല..അവർ നാട്ടിൽ തന്നെ ഉണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നു.. നമ്മൾ എവിടെ പോയാലും നമ്മളോടൊപ്പം അവർ ഉണ്ടാകും. പിന്നെ എന്തിനാ പേടിച്ചു ഒരു മൂലയിൽ തന്നെ ഒതുങ്ങി കൂടുന്നത്.."

"മോളെ അങ്ങനെ അങ്ങ് പോകാൻ വരട്ടെ.. സാവിത്രി വിളിച്ചിരുന്നു.." "എന്നിട്ട്.." "അവർക്ക് വിവാഹത്തിന് എതിർപ്പ് ഒന്നുമില്ല.." "എന്ന് ഏട്ടൻ പറഞ്ഞോ.." "അതെ മോൻ പറഞ്ഞത് കൊണ്ടാണ് രാവിലെ തന്നെ എന്നെ അവൾ വിളിച്ചത്.. ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ ഇത് നടത്താനും തീരുമാനിച്ചു.." "പക്ഷെ അച്ഛേ അത് എങ്ങനെ ശരി ആകും.." "എന്ത്...."... "അല്ല.. എന്റെ എക്സാം കൂടി കഴിഞ്ഞിട്ട് പോരെ.." "വിവാഹം കഴിഞ്ഞാലും മോൾക്ക് examinu പോകാലോ. പഠിക്കാലോ.. മോളുടെ ഇഷ്ടത്തിന് അവർ കൂടെ നിൽക്കും. അതോർത്തു വിഷമിക്കണ്ട.." "എന്നാലും അച്ഛേ..." "ഒരേന്നാലും ഇല്ല.. സാവിത്രി വരാമെന്ന് പറഞ്ഞിരുന്നു..ഇന്ന് തന്നെ ഒരു ജോൽസ്യനെ കണ്ടു നേരം കുറിപ്പിക്കണം എത്രെയും വേഗം.... മോള് എന്നാ കിടന്നോ.. മുഖത്ത് ഒരു ക്ഷീണം പോലെ ഉണ്ട്.. അച്ഛൻ സാവിത്രി വരുമ്പോൾ പോകും കേട്ടോ . മോള് ഉറങ്ങിയാൽ അച്ഛൻ ചിലപ്പോൾ വിളിക്കില്ല.. അതാ .." മാധവൻ മുറിയിൽ നിന്നും പോയതും മിതു ഫോൺ കയ്യിൽ എടുത്തു "മിത്ര ഇന്നലെ അത്രെയും പറഞ്ഞിട്ടും ഏട്ടൻ പിന്നെ എന്തിനാ ഈ വിവാഹത്തിന് സമ്മതിച്ചത്. എന്നോട് ദേഷ്യം ഉണ്ടാകേണ്ടതല്ലേ.. പിന്നെ എങ്ങനെ..." മിതു കാൾ ലിസ്റ്റ് എടുത്തു റിദുവിന്റെ നമ്പർ ഡയൽ ചെയ്തു..

രാവിലെ ഓഫീസിൽ പോകാൻ ഇറങ്ങിയപ്പോൾ മിത്രയേ കണ്ടതും അവൾ പറഞ്ഞ കാര്യങ്ങളും ഒക്കെ കേട്ട ശേഷം വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു റിദു.. അത് കൊണ്ട് തന്നെ ഓഫീസിൽ പോകാതെ ഇന്ന് അവൻ വീട്ടിൽ തന്നെ കഴിഞ്ഞു.. ബെഡിൽ തലയിൽ കൈ വെച്ചു കണ്ണുകൾ അടച്ചു കിടക്കുകയായിരുന്നു റിദു.. മനസ്സിൽ മുഴുവൻ മിത്ര പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.. എല്ലാം ഓർത്തു ദേഷ്യവും വിഷമവും കൊണ്ട്അവന്റെ മനസ്സ് ആകെ അസസ്ഥമായിരുന്നു.. ആ നേരം ആണ് ഫോൺ ബെൽ അടിച്ചത്.. ആദ്യം ഓഫീസിൽ നിന്നാകും എന്ന് കരുതി അവൻ അറ്റൻഡ് ചെയ്തില്ല.. വീണ്ടും കാൾ വന്നപ്പോൾ അവൻ ഫോൺ കയ്യിൽ എടുത്തു.. ഡിസ്പ്ലേയിൽ മിതുവിന്റെ നെയിം കണ്ടതും റിദുവിന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.. അവൻ ഫോൺ ബെഡിലേക്ക് വലിച്ചെറിയാൻ പോയതും പിന്നെ എന്തോ ഓർത്ത പോലെ ഫോൺ അറ്റൻഡ് ചെയ്തു.. "ഹെലോ ഏട്ടാ...." "നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയണം. കൊഞ്ചി കുഴയാൻ ഒന്നും എനിക്ക് പറ്റില്ല.." "മിത്രയെ കണ്ടു അല്ലെ " "കാണുക മാത്രം അല്ല അറിയുകയും ചെയ്തു.. ഇത് അറിയാൻ ആണ് വിളിച്ചതെങ്കിൽ അത് നിന്റെ പെങ്ങളോട് ചോദിച്ചാൽ പോരെ വെറുതെ മനുഷ്യന്റെ സ്വസ്ഥത കളയാൻ ആയിട്ട്..."

അത് കേട്ട് മിതുവിന്റെ ഉള്ളു ഒന്ന് പിടഞ്ഞുവെങ്കിലും അവൾ അത് പുറമേ കാട്ടാതെ സംസാരിച്ചു "ഈ വിവാഹത്തിന് സമ്മതിച്ചത് എന്തിനാ.." "എന്റെ വിവാഹത്തിന് ഞാൻ സമ്മതിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നീ ആണോ.." "എന്നെ അല്ലെ നിങ്ങൾ വിവാഹം ചെയ്യുന്നത് അപ്പൊ എനിക്ക് അറിയണ്ടേ.." "നിന്നെ ആണെങ്കിൽ എന്താ നിനക്ക് നഷ്ടം ഉണ്ടോ ഉണ്ടെങ്കിൽ കൊണ്ട് കേസ് കൊടുക്ക്.. അല്ല പിന്നെ.." "എന്തിനാ ഇത്രേം ദേഷ്യം.. ഞാൻ തെറ്റ് കാരി ആണ് സമ്മതിച്ചു.. " "ഇപ്പൊഴെങ്കിലും സമ്മതിച്ചല്ലോ ആശ്വാസം.. പിന്നെ ദേഷ്യം.. കള്ളങ്ങൾ മാത്രം പറഞ്ഞ നിന്നെ പിന്നെ ഞാൻ എന്താടി പൂവിട്ടു പൂജിക്കണോ.." "ഞാൻ ഈ വിവാഹത്തിൽ നിന്നു പിന്മാറിക്കോളാം. സാവിത്രി അമ്മക്ക് വേണ്ടി ആണ് നിങ്ങൾ ഈ വിവാഹത്തിന് സമ്മതിച്ചത് എന്ന് എനിക്ക് അറിയാം അത് വേണ്ട... നിങ്ങൾ ആയിട്ട് പിന്മാറണ്ട.. ഞാൻ തന്നെ പിന്മാറിക്കോളാം.. അച്ഛൻ ഇപ്പൊ നേരം കുറിക്കാൻ പോവുക.. സാവിത്രി അമ്മ ഇവിടെ വരും അപ്പൊ ഞാൻ പറഞ്ഞോളാം എല്ലാം.. ഇനി അമ്മക്ക് ബുദ്ധിമുട്ട് തോന്നിയാൽ മിത്ര പറഞ്ഞ കാര്യങ്ങൾ ഞാൻ സാവു അമ്മയോട് പറഞ്ഞോളാം അപ്പൊ അമ്മയും എന്നെ വെറുത്തോളും...".. "വിവാഹം വേണ്ട എന്ന് നീ ആണോ തീരുമാനിക്കുന്നത്." "അതെ .." "ഇതിൽ നിന്നു എങ്ങാനും പിന്മാറിയാൽ കൊന്നു കളയും നിന്നെ ഞാൻ.. അവിടെ വന്നു നിന്നെ ഞാൻ പൊക്കും.." "ഇഷ്ടം ഇല്ലാതെ ആരും എന്നെ സ്വീകരിക്കണ്ട."

"അത് നീ ആണോ തീരുമാനിക്കുന്നത്.. നിന്റെ അച്ഛന്റെ ഇഷ്ടം ആണ് വലുതെങ്കിൽ നീ ഇതിനു സമ്മതിക്കും.." "ഏട്ടാ പ്ലീസ്..." "നിന്റെ സംസാരം കേട്ടോണ്ട് നിൽക്കാൻ എനിക്ക് നേരമില്ല... പിന്നെ ഈ ഇടക്കിടക്ക് ഉള്ള ഈ ഫോൺ കാൾ അത് അങ്ങ് ഒഴിവാക്കിയേക്കണം. ബൈ..." റിദു ഫോൺ കട്ട്‌ ആക്കി ബെഡിലേക്ക് ഇട്ടു.. അവൻ കാൾ കട്ട്‌ ചെയ്തതും മിതു ഫോൺ ടേബിളിൽ വെച്ചു എഴുന്നേറ്റതും മിത്ര പിന്നിൽ നിൽപ്പുണ്ടാരുന്നു.. "വീണ്ടും വിവാഹത്തിന് സമ്മതിച്ചു അല്ലെ... നിനക്ക് പോലും ബുദ്ധി ഇല്ലാതെ പോയോ ചേച്ചി.." "നീ എന്താ മിത്ര ഉദ്ദേശിക്കുന്നത്.." "ഞാൻ അത്രെയും പറഞ്ഞിട്ടും അയാൾ നിന്നെ വിവാഹം ചെയ്യാൻ സമ്മതിച്ചെങ്കിൽ ഇതിനു പിന്നിൽ നിന്നോട് പ്രതികാരം വീട്ടാൻ ആണ് ഏട്ടന്റെ ഉദ്ദേശം.." "നീ വെറുതെ എഴുതാപ്പുറം വായിക്കണ്ട.." "നിനക്ക് അത് മനസ്സിലാകും നോക്കിക്കോ ചേച്ചി.. അന്ന് പിന്നെ കരഞ്ഞിട്ടൊന്നും ഒരു കാര്യവും ഇല്ല..." മിത്ര മിതുവിനെ നോക്കി പുച്ഛിച്ചു റൂമിൽ നിന്നിറങ്ങിയതും ആകെ ദേഷ്യവും സങ്കടവും വന്നു മിതു വാതിൽ വേഗം അടച്ചു ബെഡിൽ വന്നിരുന്നു.. സാവിത്രി വന്നതോടെ മാധവൻ അവരുടെ കൂടെ ഇറങ്ങി.. ഏകദേശം വൈകുന്നേരം ആയതോടെ അവർ തിരിച്ചെത്തിയിരുന്നു.. മയക്കത്തിൽ ആയിരുന്ന മിതു വാതിലിൽ ആരോ മുട്ടുന്നത് കേട്ടാണ് ഉണർന്നത്. അവൾ വേഗം പോയി വാതിൽ തുറന്നതും സാവിത്രി ആയിരുന്നു അത്.. "മോളെ...." "എന്താ അമ്മേ..."

"നീ എന്താ ഈ മുറിയിൽ തന്നെ ഒതുങ്ങി കൂടുന്നെ.. പഴയത് പോലെ ഒരു ഉമ്മേഷം ഒന്നുമില്ലല്ലോ . അന്ന് അങ്ങനെ നടന്നത് കൊണ്ടാണോ.. അവനു നിന്നോട് ദേഷ്യം ഒന്നുല്ല മോളെ.. ഉണ്ടെങ്കിൽ വിവാഹത്തിന് സമ്മതിക്കുമായിരുന്നോ.." "അമ്മേ.. ഞാൻ... ഈ വിവാഹം വേണ്ട അമ്മേ..." "എന്താ കുട്ടി നീ ഈ പറയുന്നത്... തല്ല് കിട്ടും എന്റേന്ന്.. വെറുതെ വായിൽ തോന്നുന്നത് വിളിച്ചു പറയാതെ.." "ഞാൻ... കാര്യമായി പറഞ്ഞതാണ് അമ്മേ..." "എന്നാ ഇനി കാര്യം ആയിട്ടോ തമാശ ആയിട്ടോ ഇങ്ങനെ ഒന്നും പറയണ്ട കേട്ടോ.. നേരം കുറിപ്പിച്ചു ഞങ്ങൾ.. അടുത്ത ഞായറാഴ്ച നല്ലൊരു മുഹൂർത്തം ഉണ്ട് അന്ന് തന്നെ ഉറപ്പിച്ചു ഞങ്ങൾ. പ്രതെയ്കിച്ചു ആരും തന്നെ പങ്കെടുക്കാൻ ഇല്ല. കുറച്ചു പേരെ പങ്കെടുപ്പിച്ചു ഒരു വിവാഹം അത് ആണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്.എല്ലാം അവന്റെ നിർദേശപ്രകാരം ആണ്. അത് കൊണ്ട് വേഗം അവിടേക്ക് എന്റെ മരുമകൾ ആയി വരാൻ തയാറായി നിന്നോ..." സാവിത്രി അവളുടെ നെറുകയിൽ ചുംബിച്ചു. ആ നിമിഷം അവൾക്ക് അവളുടെ അമ്മയെ ആണ് ഓർമ വന്നത്.. ആ വാത്സല്യവും സ്നേഹവും കരുതലും സാവിത്രിയിൽ നിന്ന് കിട്ടുമ്പോൾ അവരുടെ മരുമകൾ ആയി തന്നെ അവിടേക്ക് ചെല്ലണം എന്ന് അവൾക്ക് ആഗ്രഹം തോന്നിയെങ്കിലും റിദുവിന്റെ കാര്യം ഓർക്കുമ്പോൾ അവൾക്ക് അതിൽ നിന്ന് എങ്ങനെ എങ്കിലും പിന്മാറിയെ മതിയാകൂ എന്നായിരുന്നു ചിന്ത.. .... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story