അഗ്നിസാക്ഷി: ഭാഗം 63

agnisakshi

എഴുത്തുകാരി: MALU

സാവിത്രി അവിടെ നിന്നും മടങ്ങിയതും അവൾ അച്ഛന്റെ അടുത്തേക്ക് നടന്നു "അച്ഛേ....." "എന്താ മോളെ..." "അപ്പൊ ഇത് തീരുമാനിച്ചു കഴിഞ്ഞോ എല്ലാരും കൂടി.." "അതെ മോളെ.. സാവിത്രി പറഞ്ഞില്ലേ നിന്നോട്.. " "പറഞ്ഞു." "അല്ല കുട്ടിയെ... എന്താ നിനക്ക് പറ്റിയെ . രണ്ടുപേരും ഇഷ്ടത്തിൽ അല്ലാരുന്നോ. എന്നിട്ടിപ്പോ നിനക്ക് എന്താ പറ്റിയെ. എന്താ രണ്ടു പേരും തമ്മിൽ എന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടായോ.." "അതല്ല അച്ഛേ.. എനിക്കിപ്പോ വിവാഹം വേണ്ട " "എന്താ മോളെ ഇങ്ങനെ പറയണേ.." "അച്ഛക്ക് എന്നെ ഇവിടെ നിന്നും പറഞ്ഞു വിടാൻ ധൃതി ആയോ. ഞാൻ അച്ഛക്ക് ഒരു ശല്യം ആയോ..." "അങ്ങനെ അല്ല മോളെ.. മിത്ര മോളെയും രണ്ടു വർഷം കഴിഞ്ഞാൽ ഒരാളുടെ കൈ പിടിച്ചു കൊടുക്കേണ്ടതല്ലേ.. പിന്നെ മോൾക്ക് ആണെങ്കിൽ റിദുവിനെ ഇഷ്ടവും ആണ്.. മോളുടെ എല്ലാ കാര്യങ്ങൾക്കും മോൻ കൂടെ ഉണ്ടാകും. അത് അച്ഛന് വിശ്വാസം ആണ്. ദേവന്റെ മകൻ ആണ് അവൻ.. ആ അച്ഛന്റെ അതെ സ്വഭാവം ആണ് അവനു എന്ന് സാവു പറഞ്ഞു കേട്ടിട്ടുണ്ട്. സ്നേഹിക്കുന്നവരെ ചങ്കിൽ കൊണ്ട് നടക്കും. പക്ഷെ കൂടെ നിന്നു ചതിക്കുന്നവരെ പിന്നെ ആ ഹൃദയത്തിലേക്ക് ഒരു സ്ഥാനം ഉണ്ടാകില്ല.." "അറിയാം അച്ഛേ.." "പിന്നെ എന്നാടാ... പണത്തിന്റെ കാര്യം ഓർത്തണോ.. അതോർത്തു മോള് വിഷമിക്കണ്ടാ.. എല്ലാവരും നമ്മളിൽ നിന്നു എല്ലാം വഞ്ചിച്ചു എടുത്തപ്പോൾ നിങ്ങൾ മക്കൾ രണ്ടു പേർക്കായി അച്ഛൻ കരുതി വെച്ചതൊക്കെയും ഇവിടെ ഭദ്രമായി ഉണ്ട്.."

"എന്നാൽ കുറച്ചു കൂടി സമയം അനുവദിച്ചൂടെ അച്ഛേ.. അടുത്ത sunday എന്നൊക്കെ പറയുമ്പോൾ തികച്ചു ഒരാഴ്ച ഇല്ല.." "എല്ലാം റിദുവിന്റെ ആഗ്രഹം ആണ് മോളെ.. കൂടുതൽ ആർഭാടമായി ആ ചടങ്ങ് വേണ്ടെന്നു കരുതി.. അടുത്തറിയാവുന്ന കുറച്ചു പേര് അത്രെയും മതി എന്നാ മോൻ പറഞ്ഞത്.. പിന്നീട് എല്ലാവർക്കും കൂടി റിസപ്ഷൻ വെക്കാമെന്നു പറഞ്ഞു..അത് മതി എന്നാണ് സാവിത്രിയും പറഞ്ഞത് " "അച്ഛേ..." "എന്താ എന്റെ മോൾക്ക് പറ്റിയത് ഇങ്ങനെ ഇത് വരെ ഞാൻ കണ്ടിട്ടില്ലല്ലോ എന്റെ കുട്ടിയെ.. എന്താടാ..." "ഒന്നുമില്ല... ഞാൻ എന്നാ എന്റെ ഫ്രണ്ട്സിനെ ഒക്കെ വിളിക്കട്ടെ.. ഇനി അത് മതി അവർക്ക് പിണങ്ങാൻ..." മിതു ഇനി അവിടെ നിന്നാൽ അച്ഛന് മുൻപിൽ എല്ലാം തുറന്നു പറഞ്ഞു പോകും എന്നുള്ളത് കൊണ്ട് അവൾ അവിടെ നിന്നും സമർത്ഥമായി ഒഴിഞ്ഞു മാറി.. റൂമിൽ എത്തി അവൾ കോൺഫറൻസ് കാൾ ചെയ്തു.. കിച്ചുവും ദേവൂവും ലിനുവും എല്ലാം കാര്യങ്ങൾ അറിഞ്ഞു സന്തോഷത്തോടെ അവളോട് സംസാരിച്ചെങ്കിലും അമ്മുവിന് മിതുവിന്റെ സംസാരം കേട്ട് ഒരു സംശയം തോന്നിയിരുന്നു.. "മിതു...."(അമ്മു) "എന്നാടാ." "നീ ഹാപ്പി അല്ലെ.." "നീ എന്ത് ആണ് അമ്മു ഈ ചോദിക്കുന്നത് സ്നേഹിക്കുന്ന ആളെ തന്നെ ആണ് അവൾ വിവാഹം ചെയ്യാൻ പോകുന്നത് അപ്പൊ പിന്നെ അവൾക്ക് സങ്കടം ആണോ സന്തോഷം ആണോ ഉണ്ടാവുക."(കിച്ചു) "അല്ല അവളുടെ സംസാരത്തിൽ എന്തോ ഒരു സങ്കടം പോലെ.."(അമ്മു)

"ഏയ്‌ ഒന്നുല്ലടാ പെട്ടന്ന് എല്ലാം ഉറപ്പിച്ചപ്പോൾ ആകെ ഒരു ടെൻഷൻ പോലെ.." "ടെൻഷൻ എല്ലാം എന്റെ അളിയൻ മാറ്റി തന്നോളും.. നീ ഏട്ടനെ വിളിച്ചു സംസാരിക്കൂ... പിന്നെ അത് വരെ അങ്ങേരോട് അടങ്ങി വീട്ടിൽ നിന്നോളാൻ പറഞ്ഞേക്കണം ഇടക്കിടക്ക് എന്റെ പെണ്ണിനെ കാണണം എന്ന് പറഞ്ഞു എന്നെ വന്നു പൊക്കി നിന്റെ അടുത്തോട്ടു കൊണ്ട് വരല്ലെന്നു പറയണം."(കിച്ചു) എല്ലാം കേട്ട് മിതു ഒരു ചിരി മാത്രം മറുപടി നൽകി. "മിതു നീ എന്താ ഒന്നും മിണ്ടാത്തെ..."(കിച്ചു) "നീ പറഞ്ഞതിന് ഞാൻ ചിരിച്ചില്ലേ..." "ഡീ പോത്തേ.. ഇത് കാൾ ആണ്.. ഞങ്ങൾക്ക് നിന്റെ മുഖത്ത് വരുത്തുന്ന ഭാവങ്ങൾ അറിയണമെങ്കിൽ ഒന്നെങ്കിൽ നീ വീഡിയോ കാൾ ചെയ്യണം അല്ലെങ്കിൽ നേരിട്ട് നിന്നെ ഞങ്ങൾ കാണണം.. നീ എന്തെങ്കിലും ഒന്ന് പറ മിതു...." "ഞാൻ പറയുന്നുണ്ടല്ലോ.." "ഇത് ഞങ്ങളുടെ മിതു അല്ല..ഇങ്ങനെ സംസാരിക്കാൻ വാക്കുകൾ തപ്പി തടയുന്നവൾ അല്ല മിതു.. ഇങ്ങനെ ഒന്നും. അല്ലാരുന്നല്ലോ ഞങ്ങളുടെ മിതു.. എന്താടാ mood off ആണോ.. എന്തെങ്കിലും പ്രശ്നം...."(ദേവു) "ഇല്ലടാ നിങ്ങൾക്ക് തോന്നുന്നത...." "എന്നാ അങ്ങനെ ആവും..." പിന്നെ കുറച്ചു നേരം സംസാരിച്ചതും അവൾ കാൾ കട്ട്‌ ചെയ്തു. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ബെഡിൽ ഇരുന്നു പഴയ കാര്യങ്ങൾ ഒക്കെ ഓർത്തു എടുക്കുകയാണ് മിത്ര.. പെട്ടന്ന് ആണ് അവളുടെ മനസ്സിൽ ഒരു കാര്യം ഓർമ വന്നത്. അവൾ വേഗം ബെഡിൽ നിന്നും എഴുനേറ്റു അവിടെ ഉണ്ടാരുന്ന കബോർഡ് തുറന്നു ഒരു ബാഗ് പുറത്തു എടുത്തു.. ബാഗ് തുറന്നതും അതിൽ നിറയെ അവളുടെ പുസ്തകങ്ങൾ ആയിരുന്നു... അതിൽ നിന്നും പൊടി തട്ടി ഒരു ബുക്ക്‌ അവൾ കയ്യിൽ എടുത്തു.. അതിന്റെ താളുകൾ മറിച്ചു നോക്കി അവൾ... പെട്ടന്ന് ആണ് അതിൽ നിന്നും ഒരു ഫോട്ടോ താഴേക്ക് വീണത്.. അവൾ ആ ഫോട്ടോ കയ്യിൽ എടുത്തു നോക്കി തിരഞ്ഞത് കിട്ടിയ സന്തോഷത്തിൽ ആയിരുന്നു അവൾ. അവൾ ആ ഫോട്ടോയുമായി ബെഡിൽ ഇരുന്നു.. ആ ഫോട്ടോയിലേക്ക് തന്നെ അവൾ സൂക്ഷിച്ചു നോക്കി.. "തെറ്റ് കാരി അല്ല എന്ന് ഞാൻ പറയുന്നില്ല....മാപ്പ് അർഹിക്കാത്ത തെറ്റ് ആണ് ഞാൻ നിന്നോട് ചെയ്തത്... ഒരിക്കലും നീ എന്നെ നോവിച്ചിട്ടില്ലാരുന്നു. ഒരു നോട്ടം കൊണ്ട് പോലും ഈ പെണ്ണിനെ നീ മോശമായി കണ്ടിട്ടില്ല... എന്നും നിനക്ക് ഞാൻ ജീവൻ ആയിരുന്നു... ഒരു സത്യം എനിക്ക് അറിയാം എന്നേക്കാൾ കൂടുതൽ നീ എന്നെ പ്രണയിച്ചിരുന്നു.. അതാണല്ലോ നിന്നിൽ നിന്നും ഞാൻ അകന്നപ്പോൾ അത്രത്തോളം നീ തകർന്നു പോയത്... നിന്റെ ആ അവസ്ഥക്ക് കാരണക്കാരി ഞാൻ തന്നെ ആണ്..

അച്ഛനോ ചേച്ചിയോ എതിർത്തിട്ടല്ല പകരം വേറെ ഒരുത്തനെ കണ്ടാണ് ഞാൻ നിന്നെ ഉപേക്ഷിച്ചത്... ഞാൻ പാപിയാ... എന്നിരുന്നാലും നിന്റെ പ്രണയത്തിന്റെ ഒരംശം ഇന്നും എന്റെ ഹൃദയത്തിൽ ഉണ്ട് ഹർഷാ... നീ എന്നെ ഭ്രാന്തമായി സ്നേഹിച്ചത് അന്ന് ഞാൻ മനസ്സിലാക്കിയില്ലെങ്കിലും ഇന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്.. ഒരിക്കൽ കൂടി നിന്റെ പ്രണയം അനുഭവിക്കണം എന്നുണ്ട്.. പക്ഷെ ഞാൻ ഇനി അതിനു യോഗ്യ അല്ലല്ലോ... ശൂന്യമായതൊക്കെ തിരിച്ചു പിടിക്കാൻ ആഗ്രഹം ഉണ്ട്.... പക്ഷെ ഇന്നും ഞാൻ നിനക്കും നിന്റെ വീട്ടുകാർക്കും ഒരു വഞ്ചകി തന്നെ ആണ്....." അത്രെയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു.. അവൾ ആ ഫോട്ടോയിൽ ചുംബിച്ചു കൊണ്ട് ആ ഫോട്ടോ നെഞ്ചോരം ചേർത്തു.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ രണ്ട് ദിവസം കൂടി അവർക്ക് മുന്നിലൂടെ വേഗം കടന്നു പോയി.. ഇന്നാണ് കല്യാണത്തിന് വേണ്ടി ഉള്ള സ്വർണവും വസ്ത്രവും എടുക്കാൻ അവർ തീരുമാനിച്ചിരിക്കുന്നത്.. എല്ലാവരും കൂടി ഒരുമിച്ചു പോയി എടുക്കാം എന്ന് അവർ തീരുമാനിച്ചു.. രാവിലെ തന്നെ മിതുവിന്റെ വീട്ടിലേക്ക് സാവിത്രിയും റിദുവും വന്നു.. മാധവൻ റെഡി ആയി വന്നെങ്കിലും മിതു റൂമിൽ തന്നെ ഒരേ ഇരുപ്പ് ഇരിക്കുകയാണ്.

റെഡി ആവാനോ അവരുടെ ഒപ്പം പോകാനോ അവൾക്ക് തോന്നിയില്ല..അവളുടെ ആ ഇരുപ്പ് കണ്ടു കൊണ്ടാണ് മാധവൻ റൂമിലേക്ക് വന്നത് "മോളെ..." "എന്താ അച്ഛേ..." "നീ ഇത് വരെ റെഡി ആയില്ലേ... അവർ ഇങ്ങെത്തി... " "ഞാൻ വരുന്നില്ല അച്ഛേ.. നിങ്ങൾ പോയിട്ട് വാ..." "നീ എന്താ മോളെ ഈ പറയുന്നത്. നിന്റെ വിവാഹം അല്ലെ നടക്കാൻ പോകുന്നത്. നിനക്ക് ഉള്ള വസ്ത്രവും സ്വർണവും ഒക്കെ ഞങ്ങൾ ആണോ എടുക്കേണ്ടത്.. നിന്റെ ഇഷ്ടം നോക്കണ്ടേ.. ലക്ഷ്മിയും ഇല്ല.. പിന്നെ ആരാ മോളെ നിന്റെ ഇഷ്ടം അറിയുന്നത്.. നീ തന്നെ എല്ലാം നോക്കി എടുക്കണ്ടേ..." "അച്ഛേ എനിക്ക് നല്ല തലവേദന ഉണ്ട്. ഒട്ടും വയ്യ.. " "എന്നാ നമുക്ക് ഉച്ച കഴിഞ്ഞു പോകാം. മോള് ഇപ്പൊ റസ്റ്റ്‌ എടുത്തോ.." "വേണ്ട അച്ഛേ നിങ്ങൾ പോയിട്ട് വാ..." അവളെ എത്ര നിർബന്ധിച്ചിട്ടും അവൾ വരാൻ കൂട്ടാക്കാതെ നിന്നതും മാധവൻ പുറത്തേക്ക് ഇറങ്ങി. "എന്താ മാധവേട്ട അവൾ എവിടെ.. മോള് ഇത് വരെ റെഡി ആയില്ലേ..." "എനിക്ക് അറിയില്ല സാവിത്രി... എന്റെ മക്കൾക്ക് എന്താ പറ്റിയെ എന്ന്.. ഒരാളെ വിളിച്ചിട്ട് അവൾ വരുന്നില്ല എന്ന് പറയുന്നു സാധാരണ സഹോദരങ്ങളുടെ കല്യാണത്തിന് അവരേക്കാൾ കൂടുതൽ സന്തോഷവും അത് ആഘോഷത്തോടെ കൊണ്ട് നടക്കുന്നതും അവരുടെ സഹോദരങ്ങൾ തന്നെ ആണ്. ഇവിടെ ചേച്ചിടെ കല്യാണത്തിന് അനിയത്തിക്ക് ഒരു സന്തോഷവും ഇല്ല.. എന്നാൽ കല്യാണപെണ്ണോ അതിനേക്കാൾ സങ്കടവസ്ഥയിൽ.. എനിക്ക് ഒന്നും മനസ്സിലാവുന്നില്ല..."

"ഏട്ടൻ വിഷമിക്കാതെ മിത്ര വരുന്നില്ലെങ്കിൽ സാരമില്ല അവൾക്കുള്ളത് നമുക്ക് എടുക്കാം. പക്ഷെ മിതു മോള് വന്നേ പറ്റു.. ഞാൻ പോയി വിളിക്കാം അവളെ..." "വേണ്ട അമ്മേ ഞാൻ വിളിച്ചോളാം . ഞാൻ വിളിച്ചാൽ അവൾ വന്നിരിക്കും.. നിങ്ങൾ കാറിൽ ഇരുന്നോളു..." "എന്നാ വാ ഏട്ടാ.. അവൻ മോളുടെ പിണക്കം ഒക്കെ മാറ്റി ഇപ്പൊ കൊണ്ട് വരും.." "ഉറപ്പാണോ മോനേ..." "അതെ അച്ഛാ..." "ഇപ്പോഴത്തെ പിള്ളേരുടെ ഒരു കാര്യം..." സാവിത്രി റിദുവിനെ നോക്കി ആക്കി ചുമച്ചു കൊണ്ട് മാധവനെയും കൂട്ടി പുറത്തേക്ക് പോയി.. അവൻ റൂമിലേക്ക് കയറി അവൻ നോക്കിയപ്പോൾ മിതു വേറെ എവിടെയോ ശ്രേദ്ധ കൊടുത്തിരിക്കുയായിരുന്നു.. അവൻ റൂമിൽ കയറിയത് ഒന്നും അവൾ അറിഞ്ഞിരുന്നില്ല.. അവൾ അടുത്ത് ഉണ്ടാരുന്ന ടേബിളിൽ ശക്തിയായി കൈ അമർത്തി.. ശബ്ദം കേട്ട് മിതു ഞെട്ടി തിരിഞ്ഞു നോക്കിയതും അവളെ തന്നെ നോക്കി നിൽക്കുന്ന റിദുവിനെ ആണ് കണ്ടത്.. "റി ...ദു വേ..ട്ടൻ" "അതെ ഞാൻ തന്നെ...." അവൾ ഭയത്തോടെ അവനെ നോക്കിയ ശേഷം പുറത്തേക്ക് നോക്കി.. "നോക്കണ്ട വാതിൽ ചാരിയിട്ടൊന്നുമില്ല.ഞാൻ നിന്നെ പിടിച്ചു വിഴുങ്ങാൻ ഒന്നും വന്നതല്ല.. പിന്നെ ഞാൻ അത്രക്ക് ചീപ്പ് അല്ല... നിന്നെ പോലെയും അല്ല..." "ഏട്ടാ...." "ഞാൻ ഇപ്പൊ നിന്നോട് സംസാരിക്കാൻ വന്നതല്ല..

ചടങ്ങ് എന്ന രീതിയിൽ കല്യാണത്തിന് വസ്ത്രം എടുക്കാനും സ്വർണം എടുക്കാനും ഒക്കെ നാട്ടു നടപ്പ് അനുസരിച്ചു വീട്ടുകാർ പോകാറുണ്ട്.. അതിനു നിങ്ങളെ കൂട്ടി പോകാൻ വന്നതാണ്.. നിന്റെ അനിയത്തി പിന്നെ പുറംലോകം കാണില്ലല്ലോ.. അത് കൊണ്ട് ക്ഷമിച്ചു.. പക്ഷെ അപ്പോഴല്ലേ അറിയുന്നത് ഇവിടെ വേറെ ഒരു മനയമ്മ ഉണ്ടെന്നു.. കല്യാണപെണ്ണു...." അവൻ പുച്ഛത്തോടെ അവളെ നോക്കി പറഞ്ഞതും മിതുവിന് അവൻ റൂമിൽ നിന്നും എത്രെയും പെട്ടന്ന് പുറത്തു ഇറങ്ങിയാൽ മതി എന്നായി... "ഡീ... എന്നെ ഇങ്ങനെ നോക്കി നിൽക്കാൻ അല്ല ഞാൻ ഇവിടേക്ക് വന്നത്.. മര്യാദക്ക് റെഡി ആയി വാ..." "ഞാൻ വരുന്നില്ല..." "അതെന്താ..." "വരാൻ എനിക്ക് താല്പര്യം ഇല്ല.." 'ഇത്രെയും നാളും ഈ താല്പര്യം ഇല്ലാതെ ആണോ എന്നെ പ്രണയിച്ചത്.. അതിനേക്കാൾ താല്പര്യം നിനക്ക് വേറെ പലരോടും ആയിരുന്നല്ലോ... " "stop it...." "എന്താടി കിടന്നു അലറുന്നത്.. സത്യം അല്ലെ പറഞ്ഞേ.." "ഏട്ടാ പ്ലീസ്..." "മര്യാദക്ക് റെഡി ആയി വരുന്നുണ്ടോ നീ..." "ഞാൻ വരുന്നില്ല..." "നീ വരില്ല അല്ലെ.." റിദു അവളെ കലിപ്പിച്ചു നോക്കിയ ശേഷം താടി ഉഴിഞ്ഞു അവളുടെ അടുത്തേക്ക് നടന്നു.. അവന്റെ അടുത്തോട്ടു ഉള്ള വരവ് കണ്ടതും മിതു ഭയത്തോടെ പിന്നിലേക്ക് നടന്നു...

ഒടുവിൽ ഭിത്തിയിൽ തട്ടി നിന്നതും അവളുടെ കാലുകൾ ഇനി പിന്നിലേക്ക് ചലിക്കാൻ കഴിയില്ല എന്ന് അവൾക്ക് ബോധ്യമായി.. അവന്റെ കണ്ണുകളിൽ അവൾക്ക് ആ നിമിഷം പ്രണയം അല്ല തോന്നിയത്..അവന്റെ ദേഷ്യവും സങ്കടവും എല്ലാം ആ കണ്ണുകളിൽ നിന്നു വ്യക്തമായി മിതുവിന് മനസ്സിലായി... അവൻ അവളുടെ അടുത്ത് എത്തി അവളെ കൈ കൊണ്ട് ലോക്ക് ആക്കി അവളെ തന്നെ നോക്കി കുറച്ചു നേരം നിന്നു.. അവന്റെ കോപം നിറഞ്ഞ ആ നോട്ടത്തെ അവഗണിച്ചു കൊണ്ട് അവൾ താഴേക്ക് തല കുനിച്ചു.. അവനു അവളുടെ നിൽപ്പ് കണ്ടു ദേഷ്യം വന്നു അവളുടെ കവിളിൽ അവൻ കുത്തി പിടിച്ചു. "നീ എന്നെ ഇനി ആ പഴയ റിദുവിലേക്ക് കൊണ്ട് പോകരുത്.. പിന്നെ ഞാൻ എന്താ ചെയ്യുക എന്ന് എനിക്ക് തന്നെ ബോധം ഉണ്ടാകില്ല.. എന്റെ അനിയനെ നോവിച്ചിട്ടും നിന്റെ അനിയത്തിയെ ഞാൻ വെറുതെ വിട്ടത് നിന്നെ ഞാൻ സ്നേഹിച്ചു എന്ന ഒറ്റ കാരണം കൊണ്ടാണ്.. ഇന്ന് പക്ഷെ അതിൽ എനിക്ക് കുറ്റബോധം ഉണ്ട്.." അവൾക്ക് അവന്റെ ആ പ്രവർത്തിയിൽ ആദ്യം അമ്പരപ്പ് തോന്നിയിരുന്നില്ല.. കാരണം അവൾ ഇതൊക്കെ പ്രതീക്ഷിച്ചതാണ്.. പക്ഷെ അവൻ കൈ കൂടുതൽ ശക്തിയായി അവളുടെ കവിളിലേക്ക് ആഴ്ത്തുമ്പോൾ അവളുടെ കണ്ണുകൾ വേദന കൊണ്ട് നിറഞ്ഞു..

അവളുടെ കണ്ണുകൾ നിറഞ്ഞതും അവൻ വേഗം കൈ അയച്ചു.. അവളുടെ കണ്ണുകളിലേക്ക് നോക്കാൻ അവനു കഴിയാതെ ആയി . എന്തോ അവൾ കരയുമ്പോൾ തന്റെ ഉള്ളു പിടയുന്നത് അവൻ തിരിച്ചറിഞ്ഞു.. അവൻ റൂമിൽ നിന്നിറങ്ങാൻ ആയി നടന്നതും എന്തോ ഓർത്ത പോലെ അവിടെ സ്റ്റക്ക് ആയി.. "ഇനി ഇവിടേക്ക് എന്റെ ഒരു വരവ് കൂടി ഉണ്ടാകരുത്.. അത് കൊണ്ട് മര്യാദക്ക് അഞ്ചു മിനുട്ടിനുള്ളിൽ ഡ്രസ്സ്‌ മാറി വേഗം റെഡി ആയി വന്നോ.. അതാണ് നിനക്ക് നല്ലത്.. ഒന്നുമില്ലെങ്കിലും നീ ഒക്കെ കൂടി ചെയ്തു വെച്ചത് അറിയാതെ നിന്നെ ഒക്കെ ജീവന് തുല്യം സ്നേഹിക്കുകയും അതിലേറെ വിശ്വസിക്കുകയും ചെയ്യുന്ന ഒരു പാവം മനുഷ്യൻ ആ കാറിൽ ഇരിപ്പുണ്ട് . അദ്ദേഹത്തെ വേദനിപ്പിക്കാൻ ആണ് ഇനിയും നിന്റെ ഉദ്ദേശം എങ്കിൽ നീ എന്നെ നല്ലോണം അറിയും..... നീ മാത്രം അല്ല നിന്റെ അനിയത്തിയും അറിയും.. അത് കൊണ്ട് വേഗം വന്നോ മോള്....." റിദു വാതിലിൽ ശക്തിയായി കൈ കൊണ്ട് ഇടിച്ച ശേഷം പുറത്തേക്ക് ഇറങ്ങി.. അവൾക്ക് ഒരു വാണിംഗ് കൊടുക്കുന്ന പോലെ.... മിതുവിന്റെ മനസ്സിൽ അവൻ പറഞ്ഞത് തന്നെ ആയിരുന്നു വീണ്ടും വീണ്ടും വന്നത്.. "അച്ഛേടെ സന്തോഷത്തിനു വേണ്ടി എങ്കിലും ഞാൻ ഈ വിവാഹത്തിന് സമ്മതിക്കണം..

അവർ പറയുന്നതിനനുസരിച്ചു പാവ കണക്കെ നിന്നു കൊടുക്കണം... അതാണ് നല്ലത്.." അവൾ കണ്ണുകളിൽ നിന്നു ഒഴുകി വന്ന കണ്ണുനീർ തുടച്ചു കബോർഡ് തുറന്നു കയ്യിൽ കിട്ടിയ ഒരു ടോപ്പും ലെഗ്ഗിനും എടുത്തു ഇട്ടു.. ഒരു സ്കാർഫും എടുത്തു കഴുത്തിൽ ചുറ്റി അവൾ വേഗം തന്നെ മുറിയിൽ നിന്നിറങ്ങി... മിതുവിനെ നോക്കി പുറത്തു നിന്നിരുന്ന മാധവനും സാവിത്രിയും അവൾ വരുന്നത് കണ്ടതോടെ സന്തോഷത്തോടെ കാറിൽ കയറി... എന്നാൽ റിദു അവളെ നോക്കി പുച്ഛത്തോടെ കാറിൽ കയറി.. മിതു സാവിത്രീക്കൊപ്പം ബാക്ക് സീറ്റിൽ കയറി..മിതു റിദുവിനെ നോക്കിയ ശേഷം അച്ഛനെ നോക്കി.. ആ മുഖത്തെ സന്തോഷം കണ്ടപ്പോൾ ഇനി അച്ഛനെ സങ്കടപെടുത്താൻ പാടില്ല എന്ന് അവൾ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. അവർ അവിടെ നിന്നും പുറപ്പെട്ടു... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨✨️✨️✨️ ഈ സമയം മറ്റൊരിടത്തു കല്യാണം ഉറപ്പിച്ചത് അറിഞ്ഞു അത് എങ്ങനെ മുടക്കും എന്ന ഗൂഢാലോചനയിൽ ആയിരുന്നു ചിലർ..... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story