അഗ്നിസാക്ഷി: ഭാഗം 64

agnisakshi

എഴുത്തുകാരി: MALU

"ഏട്ടാ എങ്ങനെ എങ്കിലും ഈ വിവാഹം മുടക്കണം.റിദുവേട്ടൻ അവളെ വിവാഹം ചെയ്യുമെന്നത് എനിക്ക് ഉൾകൊള്ളാൻ കഴിയുന്നില്ല... ഞാൻ ആഗ്രഹിച്ച ഒന്നും മറ്റൊരാൾ സ്വന്തം ആക്കുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല.."(അപ്പു) "അവൾ... ആ മൈത്രേയി.. അവൾ ഒരിക്കലും അവന്റെ ഭാര്യ ആകുന്നത് എനിക്കും സഹിക്കാൻ കഴിയില്ല... നമ്മുടെ. അപ്പച്ചി ഇത് പോലെ ആഗ്രഹിച്ചതല്ലേ വിവാഹം.. എന്നിട്ട് ആ പാവത്തിനെ കല്യാണത്തിന് തലേ ദിവസം കൊന്ന് കളഞ്ഞില്ലേ.. ആ വേദന എന്താണെന്ന് അറിയണം ആ മാധവൻ.. കല്യാണതലേന്ന് അവൾ മരണപെട്ടാൽ പലരുടെയും ഹൃദയം നോവും. പ്രതേകിച്ചു ആ മാധവന്റെ.. അറിയട്ടെ അയാൾ വേദന എന്താണെന്ന്."(നിരഞ്ജൻ) "പക്ഷെ ഏട്ടാ.. നമ്മളെ കൊണ്ട് എന്താ ചെയ്യാൻ കഴിയുക അവളെ കൊല്ലാൻ നമ്മളെ കൊണ്ട് കഴിയുമോ.." "കഴിയും രണ്ടു ദിവസം കൂടി കഴിഞ്ഞാൽ അവളുടെ കല്യാണം ആണ്.. തലേന്ന് അവളെ അങ്ങ് നമ്മൾ യമപുരിക്ക് അയക്കും. അത് നോവിച്ചു നമ്മുടെ അപ്പച്ചി അറിഞ്ഞ വേദന എന്താണെന്നു അറിയിച്ചു കൊടുത്തു കൊണ്ട് തന്നെ.... കല്യാണത്തിന് അന്ന് എല്ലാവരും ആ നാട് മുഴുവൻ കല്യാണപ്പെണ്ണ് ക്രൂരമായി കൊല്ലപ്പെട്ടു എന്ന വാർത്ത അറിഞ്ഞാവും ഉണരുക.."

"അത് മതി.... അവൾക്ക് എന്റെ ഏട്ടനെ ഞാൻ കൊടുക്കില്ല.. അവൾ ചാകണം.. അതും അന്ന് തന്നെ..." "ഇവൾ പറയുന്നത് പോലെ അവളെ കൊന്നാൽ നല്ലത് തന്നെ ആണ്. പക്ഷെ അപ്പൊ റിദുവിനോട് ഇവൾ വീണ്ടും കൂടുതൽ അടുക്കാൻ നോക്കും. അതിലും നല്ലത് അവരുടെ കല്യാണം നടക്കുന്നത് തന്നെ ആണ്.. പക്ഷെ വിവാഹം കഴിഞ്ഞു രണ്ടും പിന്നെ ജീവനോടെ ഭൂമിയിൽ ഉണ്ടാകില്ല..."(നിരഞ്ജൻ ആത്മ ) "ഏട്ടൻ എന്താണ് ഈ ആലോചിക്കുന്നത്.." "അല്ല അപ്പു നിനക്ക് റിദുവിനെ മറന്നൂടെ..." "ദേ ഏട്ടൻ ആണെന്ന് ഞാൻ നോക്കില്ല.. എന്നോട് വേറെ എന്തും പറഞ്ഞോ. പക്ഷെ റിദുവേട്ടനെ മറക്കാൻ പറഞ്ഞാൽ അത് എനിക്ക് സഹിക്കാൻ കഴിയില്ല...." "അപ്പു.. cool...." "ഏട്ടന് എല്ലാം അറിയാവുന്നതല്ലേ പിന്നെയും എന്തിനാ ഇതൊക്കെ ചോദിക്കണേ.." "ഒന്നുമില്ല അപ്പു.. ഞാൻ ചോദിച്ചു എന്നെ ഉള്ളു..." "ഏട്ടാ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ..." "എന്താ...." "ഏട്ടന് നേരത്തെ അറിയാമായിരുന്നോ ആ മിതുവിനെ..." "അറിയാരുന്നു.. പക്ഷെ ഞാൻ അവളുമായി കണ്ടുമുട്ടിയത് ഒന്നും ഇവിടെ ഉള്ളവർക്ക് അറിയില്ല. അത് കഴിഞ്ഞു ഉള്ള കാര്യങ്ങൾ മാത്രമേ അറിയൂ..." "എന്ന് വെച്ചാൽ..." "അച്ഛൻ പറഞ്ഞത് അനുസരിച്ചു അവരുടെ കുടുംബത്തെ ഞാൻ കണ്ടെത്തിയിരുന്നു.. അങ്ങനെ ആണ് അവിടെ അവൾമാരുടെ അടുത്ത് എത്തുന്നത്.. കുറച്ചു എങ്കിലും കണക്ക് വീട്ടണ്ടേ... ഒരു കള്ളം പറഞ്ഞു കയറി കൂടി പിന്നെ പറയാണോ എല്ലാം എന്റെ വരുതിയിൽ തന്നെ വന്നു.

പക്ഷെ അവസാനം ഞാൻ കരുതിയ പോലെ ഒരു പ്രശ്നം അവർക്കിടയിൽ ഉണ്ടായില്ല.. ഒടുവിൽ ക്ലാസ്സ്‌ തുടങ്ങിയപ്പോൾ ഞാൻ എല്ലാം ഉപേക്ഷിച്ചു തിരികെ വന്നു. പക്ഷെ അന്ന് ഉണ്ടായ ആക്‌സിഡന്റിൽ എന്റെ ഓർമ നഷ്ടപ്പെട്ടു.. അവളെയും അവളുടെ അനിയത്തിയേയും ഞാൻ മറന്നിരുന്നു.. പക്ഷെ അയാൾ ആ മാധവൻ അയാളെ ഞാൻ ഒരിക്കലും മറന്നിരുന്നില്ല.. അന്ന് കോളേജിൽ അയാൾ വന്നപ്പോൾ ആണ് അത് അവൾ ആണെന്ന് എനിക്ക് ഓർമ വന്നത്.. പിന്നെ അവളെ കുടുക്കാൻ പല വഴി നോക്കിയെങ്കിലും ഒന്നും നടന്നില്ല. ആ റിദു അവൻ നിഴൽ പോലെ പിന്നാലെ നടക്കുവാരുന്നു അവളുടെ.." "പിന്നെ ഒരു കാര്യം പറഞ്ഞേക്കാം.. അവളോട് ഉള്ള ദേഷ്യത്തിന് എന്റെ ഏട്ടനെ എന്തെങ്കിലും ചെയ്താൽ പിന്നെ ഈ അപ്പുവിന്റെ സ്വഭാവം മാറും.." "നീ ഒന്ന് അടങ്ങി നിൽക്ക് അപ്പു... അവളുടെ ഒരു റിദു... എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാതെ നീ പോകുന്നുണ്ടോ എന്റെ മുന്നിൽ നിന്നു..." "ഏട്ടന്റെ മനസ്സിൽ എന്താണെന്നു എനിക്ക് അറിയാം.. മിതുവിന്റെ ഒപ്പം എന്റെ റിദുവേട്ടനെയും വക വരുത്താൻ അല്ലെ ഏട്ടന്റെ പ്ലാൻ... പക്ഷെ അത് നടക്കില്ല ഏട്ടാ . ഈ അപ്പു ആണ് പറയുന്നത്..." അപ്പു അകത്തേക്ക് കയറി പോയതും നിരഞ്ജൻ തലക്ക് കയ്യും കൊടുത്തു ഒരു നിൽപ്പാരുന്നു. "അവനെ കൊല്ലാൻ ഇവൾ സമ്മതിക്കില്ല.. എന്നാലോ ഇവൾക്ക് അവനെ വേണം.. ഇവൾ പറയുന്നത് പോലെ നിന്നു കൊടുക്കാൻ ഒരിക്കലും സാധിക്കില്ല. അപ്പുന്റെ മനസ്സ് മാറ്റിയെ മതിയാകൂ...."

നിരഞ്ജൻ എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചു അകത്തേക്ക് കയറി ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ഷോപ്പിൽ വിവാഹസാരി എടുക്കുന്ന തിരക്കിൽ ആണ് സാവിത്രിയും മാധവനും.. ഓരോ സാരിയും എടുത്തു മിതുവിന്റെ ശരീരത്തു വെച്ചു നോക്കുന്നുണ്ടെങ്കിലും സാവിത്രിക്ക് അത് ഒന്നും തന്നെ ഇഷ്ടപ്പെട്ടിരുന്നില്ല.. മിതു ആണെങ്കിൽ ഇത് ഒന്ന് പെട്ടന്ന് കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു ആണ് അവിടെ ഇരുന്നു കൊടുക്കുന്നത്. റിദു ആണെങ്കിൽ ഇത് ഒന്നും ശ്രെദ്ധിക്കാതെ ആരോടോ തിരക്കിട്ട ഫോൺ കാളിൽ ആണ് .. ഇടക്കിടക്ക് മിതുവിന്റെ കണ്ണുകൾ അവനിലേക്ക് അടുക്കുന്നുണ്ടാരുന്നു. എന്നാൽ അവന്റെ അവഗണന അവളെ വീണ്ടും തളർത്തി... ഒടുവിൽ അവരുടെ ഇഷ്ടത്തിന് എന്തൊക്കെയോ വാങ്ങി കൂട്ടി.. മിതുവിന് ആയത് കൊണ്ട് തന്നെ സാവിത്രിക്ക് വാങ്ങിയിട്ടും ഒന്നിനും തൃപ്തി ഇല്ലാരുന്നു... ഏറ്റവും നല്ലത് തന്നെ അവൾക്ക് വേണ്ടി വാങ്ങണം എന്ന ആഗ്രഹം ആയിരുന്നു അവരുടെ ഉള്ളു നിറയെ.... ഒടുവിൽ അവിടെ നിന്നിറങ്ങി ഒരു റെസ്റ്റോറന്റിൽ അവർ ഫുഡ്‌ കഴിക്കാൻ കയറി... മിതുവും റിദുവും ഓപ്പോസിറ്റ് ആയിരുന്നു ഇരുന്നത്. അവളുടെ മുഖത്തേക്ക് പോലും നോക്കാതെ അവൻ ഫോണിൽ തന്നെ ആയിരുന്നു ശ്രെദ്ധ മുഴുവൻ..

ഒടുവിൽ എന്തൊക്കെയോ കഴിച്ചെന്നു വരുത്തി അവൾ വാഷ്റൂമിലേക്ക് നടന്നു. അങ്ങോട്ടേക്ക് എത്തിയതും ആരോ അവളെ പിടിച്ചു തള്ളിയതും ഒരുമിച്ചായിരുന്നു.. താഴേക്ക് വീഴാൻ പോയ അവളെ താങ്ങിയിരുന്നു.മിതു നോക്കിയതും ആ കരങ്ങളുടെ ഉടമയെ കണ്ടു അവളുടെ കണ്ണുകൾ വികസിച്ചു.. എന്നാൽ അവന്റെ മുഖത്ത് അപ്പോഴും പുച്ഛഭാവം ആയിരുന്നു അത് അവളുടെ മുഖത്ത് നിരാശ പടർത്തി.. അവൻ കൈകൾ വിട്ടതും അവൾ നേരെ നിന്നു... അവൻ നേരെ പോയി അവളുടെ ദേഹത്ത് തട്ടിയ ആ ചെറുപ്പക്കാരന്റെ കരണം നോക്കി ഒരെണ്ണം കൊടുത്തു. അവന്റെ കണ്ണുകൾ അപ്പോഴും മിതുവിന്റെ മേലെ ആയിരുന്നു "ഡാ... നിന്റെ രോഗം എനിക്ക് മനസ്സിലായി.. നേരെ പോകേണ്ട നീ അവളുടെ അടുത്ത് വന്നപ്പോൾ പെട്ടന്ന് ഒരു അങ്ങോട്ടേക്ക് ഒരു ചായ്‌വു... നിന്നെ പോലെ ഉള്ള എല്ലാത്തിന്റെയും ഞരമ്പ് രോഗം അത് എന്റെ പെണ്ണ് എന്നല്ല ഒരു പെൺകുട്ടിയുടെ അടുത്തും തീർക്കാൻ നിൽക്കണ്ട.. നിന്നാൽ ഉണ്ടല്ലോ ആണ്പിള്ളേര് കേറി അങ്ങ് മേയും നിന്റെ ദേഹത്ത്.. പിന്നെ ഈ ജന്മത്തു നീ ഒന്നും എഴുന്നേറ്റു നടക്കില്ല... കേട്ടോടാ...." റിദു അവന്റെ കോളറിൽ പിടിച്ചു തള്ളിയതും അവൻ പിന്നിലേക്ക് വേച്ചു പോയി.. അവൻ പിന്നെ കൂടുതൽ വാങ്ങി കൂട്ടാൻ നിൽക്കാതെ അവിടെ നിന്നും വേഗം തന്നെ സ്കൂട്ട് ആയി. റിദു കലിപ്പിൽ തന്നെ ആണ് എന്ന് മിതുവിന് മനസ്സിലായി അവൾ മുന്നോട്ട് നടന്നതും അവൻ അവളെ അവിടെ പിടിച്ചു നിർത്തി "ഒന്ന് നിന്നെ......"

റിദു പറഞ്ഞിട്ടും കേൾക്കാത്ത ഭാവത്തിൽ അവൾ മുന്നോട്ട് തന്നെ നടന്നു. "നിന്നോട് തന്നെ ആണ് നില്കാൻപറഞ്ഞത്.. നമ്മൾ ഒക്കെ പറഞ്ഞാൽ നിൽക്കില്ലായിരിക്കും.. നമ്മളെ ഒക്കെ ഇപ്പൊ എന്താ വില ഉള്ളത്.." അത് കേട്ടതും മിതുവിന്റെ കാലുകൾ പിന്നെ ചലിച്ചില്ല. അവിടെ ഉറച്ചു നിന്നു. "നിനക്ക് ഇപ്പോഴും കണ്ണ് കാണില്ലെടി... അതോ ഇത് നിന്റെ സ്ഥിരം പരുപാടി ആണോ മാനം നോക്കി നടക്കൽ.. എന്നിട്ട് കാണുന്നവരെ ഒക്കെ പോയി തള്ളി ഇടുക.. അതും ആൺകുട്ടികളെ തന്നെ..." "ഏട്ടാ.." "ഇനി അങ്ങനെ ഒരു ആഗ്രഹങ്ങൾ ഒക്കെ ഉണ്ടെങ്കിൽ അതൊക്കെ അങ്ങ് ഉപേക്ഷിച്ചെക്ക് എന്റെ ഭാര്യ ആയതിനു ശേഷം നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാൻ ആണ് നിന്റെ ഉദ്ദേശം എങ്കിൽ നീ എന്റെ തനി രൂപം കാണും.. പണമോ സ്വത്തോ ഒന്നും തന്നെ നിന്നിൽ നിന്നു ഞാൻ ആഗ്രഹിച്ചിരുന്നില്ല.. പക്ഷെ മനസ്സ് കൊണ്ട് എങ്കിലും നന്മ ഉള്ളവൾ... പരിശുദ്ധ ഉള്ളവൾ ആകണം എന്ന് ആഗ്രഹിച്ചു.. കാരണം ഞാൻ സ്നേഹിച്ചിരുന്നത് നിന്റെ മനസ്സിനെ ആയിരുന്നു.. പല പ്രശ്നങ്ങൾ നിനക്ക് ഉണ്ടെന്ന് അറിഞ്ഞിട്ടും ആ നിരഞ്ജൻ നിന്റെ പിന്നാലെ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കിയപ്പോഴും നീ മനസ്സിൽ എന്നിൽ നിന്നും ഒന്നും മറച്ചു വെക്കില്ല എന്നു ഞാൻ വിശ്വസിച്ചു... പക്ഷെ നീ ഒരു നല്ല പെൺകുട്ടി അല്ലെന്ന് എനിക്ക് ഉറപ്പായി.."

"ഏട്ടാ.. ഞാൻ..." "നീ ഇനി എങ്കിലും നല്ല രീതിയിൽ ജീവിക്കാൻ ശ്രേമിക്കണം.. സ്നേഹിച്ചു പോയി എന്നൊരു തെറ്റ് മാത്രമേ ഞാൻ ചെയ്തിട്ടുള്ളു. അത് കൊണ്ടാണ് ഇന്ന് ഒരു എതിർപ്പും കൂടാതെ ഈ വിവാഹത്തിന് സമ്മതിച്ചതും. നീ എന്നോട് ആത്മാർത്ഥത കാട്ടിയില്ലെങ്കിലും എനിക്ക് അതില്ലാതെ ആവാൻ പാടില്ലല്ലോ..." "ഈ വിവാഹം വേണ്ടെന്നു ഞാൻ പറഞ്ഞതല്ലെ..." "മിണ്ടരുത് നീ... കൂടുതൽ ഇനി നീ എന്നോട് സംസാരിക്കണം എന്നില്ല... വാ അവിടെ നിന്നെ കാത്തിരിക്കുവാണ് അമ്മ.." റിദു അത്രെയും പറഞ്ഞു തിരിച്ചു പോയതും അവന്റെ മനസ്സിൽ താൻ ഇപ്പോഴും കുറ്റക്കാരി ആണല്ലോ എന്ന സങ്കടം അവളെ മനസികമായി തളർത്തി അവൾ കൂടുതൽ നേരം അവിടെ നിൽക്കാതെ അവന്റെ പിന്നാലെ പോയി.. തിരികെ പോകുമ്പോൾ സ്വർണാഭാരണങ്ങളും എടുത്താണ് അവർ മടങ്ങിയത്.. പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു.. രണ്ടു ദിവസം പോയതേ അവർ അറിഞ്ഞിരുന്നില്ല... അങ്ങനെ ഇരിക്കെ നാളെ ആണ് കല്യാണം.. മനസ്സ് കൊണ്ട് മിതു നാളെ റിദുവിന്റെ ഭാര്യ ആകാൻ ആയി തയാറെടുത്തു. ഇനി എന്ത് വന്നാലും അത് അനുഭവിച്ചു തീർക്കുക എന്ന് അവൾ മനസ്സിൽ കരുതി. അവൾ റിദുവിനെ ഒന്ന് വിളിച്ചു സംസാരിക്കാൻ ശ്രെമിച്ചെങ്കിലും അവൻ കാൾ എടുത്തിരുന്നില്ല.. ആകെ mood off ആയി ഇരുന്നപ്പോൾ ആണ് അവളുടെ അടുത്തേക്ക് കിച്ചുവും ഗ്യാങ്ങും വന്നത്.. അവരെ കണ്ടതും മിതു സങ്കടം എല്ലാം മറന്നു അവരുടെ അടുത്തേക്ക് നടന്നു.. പിന്നെ അവളുടെ സങ്കടം എല്ലാം മാറ്റി എടുക്കാൻ അവരുടെ presence തന്നെ ധാരാളം ആയിരുന്നു....... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story