അഗ്നിസാക്ഷി: ഭാഗം 65

agnisakshi

എഴുത്തുകാരി: MALU

അങ്ങനെ ഇന്നാണ് കല്യാണം.. കാത്തിരുന്ന അവരുടെ പ്രണയം സാഫല്യം ആവുന്ന ദിനം... എന്നാൽ അതിന്റെതായ ഒരു സന്തോഷവും മിതുവിന്റെ മുഖത്ത് ഉണ്ടാരുന്നില്ല... അതി രാവിലെ തന്നെ മിതുവിനെ വിളിച്ചുണർത്തി കുളിക്കാൻ ആയി പറഞ്ഞു വിട്ടത് തന്നെ ദേവൂവും അമ്മുവും കൂടി ആണ്. രാവിലെ തന്നെ നമ്മുടെ പിള്ളേർ അവിടെ എത്തിയിട്ടുണ്ടാരുന്നു.. കുളിച്ചു ഇറങ്ങി വന്ന മിതുവിനെ പുടവ ഉടുപ്പിച്ചതും ഒരുക്കിയതും എല്ലാം ദേവൂവും അമ്മുവും ലിനുവും കൂടി ആയിരുന്നു.. സിംപിൾ ആയി തന്നെ അവളെ വളരെ മനോഹരമായി ഒരുക്കിയിരുന്നു അവർ..... കിച്ചു ആണെങ്കിൽ കാരണവർ സ്ഥാനം വഹിച്ചു വീടിനു ചുറ്റും നടക്കുന്നുണ്ടാരുന്നു.. പെങ്ങളുടെ കല്യാണം നടത്തുന്ന ഒരു ആങ്ങളയുടെ ടെൻഷൻ ആയിരുന്നു അവന്റെ മുഖത്ത്... അവന്റെ നടപ്പും ഭാവവും കണ്ടു ദേവൂവും അമ്മുവും ഒക്കെ ചിരിച്ചെങ്കിലും മിതു എല്ലാം നോക്കി കാണുകയായിരുന്നു... അവന്റെ സ്നേഹവും കരുതലും എല്ലാം കണ്ടു അവൾക്ക് അവൻ ആ നിമിഷം ഒരു കൂടപ്പിറപ്പിനു തുല്യം ആയിരുന്നു... "മക്കളെ.. ഇറങ്ങിക്കോളൂ.. രാഹുകാലത്തിനു മുൻപ് തന്നെ ഇറങ്ങണം.. മാത്രം അല്ല അവർ എത്തും മുൻപ് അവിടെ എത്തണം.." "ശരി അച്ഛാ.. മിതു എപ്പോഴേ റെഡി ആണ്..." ദേവു മിതുവിനെ കൂട്ടി കൊണ്ട് വന്നതും മിതു അച്ഛന്റെയും മുത്തശ്ശിയുടെയും അനുഗ്രഹം വാങ്ങി... അവളെ അനുഗ്രഹിക്കുമ്പോൾ ആ അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരുന്നു...

തന്റെ മകൾക്ക് ഇനി എങ്കിലും നല്ലൊരു ജീവിതം കിട്ടണേ എന്നായിരുന്നു അദേഹത്തിന്റെ പ്രാർത്ഥന.. വീടിന്റെ പടികൾ കടന്നു കാറിൽ കയറും മുൻപ് മിതു വീട്ടിലേക്ക് തിരിഞ്ഞു നോക്കി.. ഇനി ഈ വീട്ടിൽ ഒരു അതിഥിയെ പോലെ എത്തേണ്ടി വരുമെന്ന തോന്നൽ ആകാം അവൾക്ക് അവിടെ നിന്നും പോകാൻ തോന്നിയിരുന്നില്ല.. അച്ഛനെയും മിത്രയെയും കാണാതെ മറ്റൊരു വീട്ടിൽ നിൽക്കുന്ന കാര്യം ഓർത്തു അവൾ സങ്കടത്തോടെ കാറിലേക്ക് കയറി.. അടുത്തുള്ള ശിവപാർവതി ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.. ക്ഷേത്രമുറ്റത്തു കാർ നിർത്തിയതും അവളെയും കൊണ്ട് ദേവൂവും അമ്മുവും ലിനുവും ഓഡിറ്റോറിയത്തിന്റെ അടുത്തുള്ള ഡ്രസിങ് റൂമിലേക്ക് കൊണ്ട് പോയിരുന്നു.. അൽപസമയത്തിന് ശേഷം റിദുവും കുടുംബവും എത്തിയിരുന്നു.. കിച്ചു പെണ്ണിന്റ ആങ്ങളയുടെ സ്ഥാനത്തു നിന്ന് റിദുവിനെ സ്വീകരിച്ചു... കതിർമണ്ഡപംത്തിന്റെ അരികിൽ റിദു മിതുവിനെ കാത്തു ഇരിക്കുകയാണ്..മുഹൂർത്തം ആയപ്പോൾ പൂജാരി പറഞ്ഞത് അനുസരിച്ചു മിതുവിനെ കൂട്ടി കൊണ്ട് വരാൻ പൂജാരി പറഞ്ഞതും ലിനു അവളെ കൂട്ടാൻ ആയി അവരുടെ അരികിലേക്ക് ചെന്നു.. അല്പം സമയത്തിന് ശേഷം കയ്യിൽ താലവും ഏന്തി മിത്രക്കും ദേവുവിനും അമ്മുവിനും മറ്റുള്ള കുട്ടികൾക്കൊപ്പം മിതു മണ്ഡപത്തിലേക്ക് വരുന്നത് റിദു കണ്ടിരുന്നു.. ഒരു നിമിഷം അവളെ കണ്ടു അവൻ പോലും മതിമറന്നിരുന്നു...

ആ മിതു തന്നെ ആണോ ഇത് എന്ന ആകാംഷയിൽ ആയിരുന്നു അവൻ.അവൾ കതിർമണ്ഡപത്തിന് ചുറ്റും മൂന്നു തവണ വലം വെച്ച ശേഷം അവന്റെ അരികിൽ ചെന്നിരുന്നു.. അവളിലേക്ക് തന്റെ നോട്ടം എത്താതിരിക്കാൻ അവനും അവനിലേക്ക് തന്റെ നോട്ടം എത്താതിരിക്കാൻ അവളും ശ്രേദ്ധിച്ചിരുന്നു.... "മുഹൂർത്തം ആയിരിക്കണൂ... താലി ചാർത്തിക്കോളുക.. " പൂജാരി താലി എടുത്തു റിദുവിനെ ഏൽപ്പിച്ചു.. റിദു താലി കയ്യിൽ പിടിച്ചു മിതുവിനെ ഒന്ന് നോക്കി.. അവൾ കൈകൾ രണ്ടും തൊഴുതു പിടിച്ചു കണ്ണുകൾ അടച്ചു പ്രാർത്ഥിക്കുകയായിരുന്നു... അത് കണ്ടതും അവന്റെ മനസ്സിൽ അവളോട് ഉള്ള സ്നേഹം കൂടുക അല്ലാതെ പക ഒന്നും അപ്പൊ ഉണ്ടായിരുന്നില്ല.. അവൻ താലി അവളുടെ കഴുത്തിൽ കെട്ടിയതും മിതുവിൻറെ ഉള്ളിൽ തന്റെ പ്രാണന്റെ താലി തന്റെ ജീവൻ വേർപെടും വരെ തന്നോടൊപ്പം ഉണ്ടാകണമെന്ന പ്രാർത്ഥന ആയിരുന്നു... ശേഷം താലത്തിൽ നിന്നും ഒരു നുള്ള് സിന്ദൂരം എടുത്തു അവളുടെ സിന്ദൂരരേഖയിൽ അവൻ ചാർത്തി.. റിദുവും അവളെ നോക്കി കാണുകയായിരുന്നു... ഇന്നലെ വരെ തന്റെ പ്രണയിനി ആയിരുന്നവൾ ഇന്ന് തന്റെ പാതി ആയതും തന്റെ താലിയും ആ സിന്ദൂരവും അവളിൽ കൂടുതൽ അഴക് നൽകിയതായി അവനു തോന്നി. പരസ്പരം ഹാരം ചാർത്തി.. അവളുടെ അച്ഛൻ അവളുടെ കൈ പിടിച്ചു അവന്റെ കൈകളിൽ കൊടുത്തു..

തന്റെ മകൾ അവനോടൊപ്പം സുരക്ഷിത ആയിരിക്കും എന്ന വിശ്വാസം ആ അച്ഛന്റെ മുഖത്ത് ഉണ്ടാരുന്നു.. അവൻ അവളുടെ കയ്യിൽ പിടിച്ചു മൂന്ന് തവണ വലം വെച്ചു ക്ഷേത്രനടക്കു മുന്നിൽ തൊഴുതു പ്രാർത്ഥിച്ചു.. മിത്രയുടെ ശ്രെദ്ധ ഇടയ്ക്കിടക്ക് റിഷിയുടെ നേരെ എത്തുമെങ്കിലും അവൻ അവളെ മൈൻഡ് ചെയ്തിരുന്നില്ല...അത് അവൾക്ക് ചെറിയ ഒരു സങ്കടം നൽകി പിന്നീട് ഫോട്ടോ എടുക്കലും ഫോട്ടോക്ക് പോസ് ചെയ്യലും ആയി മിതു ആകെ ക്ഷീണിച്ചിരുന്നു.. ഒടുവിൽ ഭക്ഷണം കഴിക്കാൻ നേരം ആണ് അവളെ ഒന്ന് വെറുതെ വിട്ടത്.. കഴിക്കാൻ നേരവും പിന്നാലെ ഫോട്ടോഗ്രാഫർമ്മാർ നടന്നു കിച്ചുവും ദേവൂവും ഒക്കെ ഒരുമിച്ചു ആയിരുന്നു ഇരുന്നത്.. ദേവു കിച്ചുവിന്റെ ഇലയിൽ നിന്ന് അച്ചാർ എടുത്തോണ്ട് പോയതും കിച്ചു അവളെ ചുണ്ട് കൂർപ്പിച്ചു നോക്കി. . "അതെ വല്ല ചിക്കൻ കാലും മട്ടൻ പീസും ആയിരുന്നെങ്കിൽ നിന്റെ തലമണ്ട ഞാൻ അടിച്ചു പൊളിച്ചേനെ.. ഇതിപ്പോ അച്ചാർ അല്ലെ പോട്ടെ..." "അത് നമുക്ക് വൈകിട്ട് റീസെപ്ഷന് പൊക്കാം.." "ഡീ.. ഇത് നമ്മുടെ കൊച്ചിന്റെ കല്യാണം ആണ്. നിനക്ക് ഇഷ്ടം ഉള്ളത് എല്ലാം എടുത്തു കഴിക്കാം അതിനു നീ ഇങ്ങനെ എന്റെ ഇലയിൽ നിന്ന് കട്ടോണ്ടു പോണോ.." "ഇതിനും ഉണ്ടടാ ഒരു സുഖം...നൻപന്റെ പത്രത്തിൽ നിന്നും കയ്യിട്ട് വാരി അല്ലെ നമുക്ക് ശീലം..." "ഓ ശരി ശരി... ഇരുന്നു കഴിക്കാൻ നോക്ക്.. മിതു ഇപ്പൊ പോകും.."

(അടുത്ത ബന്ധുക്കളെ മാത്രം വിളിച്ചത് കൊണ്ട് ഒരു ചെറിയ രീതിയിൽ ആയിരുന്നു കല്യാണസദ്യ ഒക്കെ പക്ഷെ നമ്മൾ എല്ലാവരും ചെല്ലുന്നത് കൊണ്ട് അവർ കെങ്കേമമായി തന്നെ സദ്യ ഒരുക്കിയിട്ടുണ്ട്. നാല് കൂട്ടം പായസവും ഉണ്ട്.. അപ്പൊ എല്ലാവരും കഴിച്ചിട്ട് മിതുവിനേയും റിദുവിനെയും അനുഗ്രഹിച്ചിട്ടേ പോകാവൂ..അത് കഴിഞ്ഞു ബാക്കി അറ്റാക്ക് വൈകുന്നേരം റിസപ്ഷനിൽ.. ok അല്ലെ എല്ലാരും 😁😁😘) എല്ലാം കഴിഞ്ഞു മിതുവിനെ യാത്ര അയക്കൽ ചടങ്ങ് ആയിരുന്നു പിന്നീട്..മാധവൻ റിദുവിന്റെ കയ്യിൽ മിതുവിന്റെ കൈ പിടിച്ചു കൊടുത്തു ആ അച്ഛന്റെ കണ്ണുകളും നിറഞ്ഞിരുന്നു. "നോക്കിക്കോണേ മോനെ എന്റെ കുഞ്ഞിനെ.. നിന്നെ വിശ്വസിച്ചു ആണ് ഞാൻ ഇവളെ നിനക്ക് നൽകുന്നത്.." "അച്ഛൻ ഒന്നും കൊണ്ടും വിഷമിക്കണ്ട.. ഈ കൈകളിൽ ഇവൾ എന്നും safe ആയിരിക്കും." "അത് മതി മോനെ ഈ അച്ഛന്.." പിന്നെ കെട്ടിപിടിക്കലും കരച്ചിലും ഒക്കെ ആയിരുന്നു കുറച്ചു സമയം.. മിതു മിത്രയേ കെട്ടിപിടിച്ചു കരയുന്നത് കണ്ടു റിദുവും റിഷിയും പുച്ഛത്തോടെ ആണ് നോക്കിയത്. മിത്രയുടെ അടുത്ത് നിന്ന് മിതു പിന്നെ പോയത് കിച്ചുവിന്റെയും ദേവൂന്റെയും അമ്മുന്റെയും ലിനുവിന്റെയും അടുത്തേക്ക് ആയിരുന്നു "മിതു... ഒരു യാത്ര പറച്ചിൽ വേണ്ട..ഞങ്ങൾക്ക് അത് ഇഷ്ടം അല്ല.."(കിച്ചു) "അതെ.."(ലിനു) "അതെന്താ..." "ഡീ ഇന്ന് വൈകുന്നേരം ഞങ്ങൾ അവിടേക്ക് തന്നെ വരും.. ഇന്ന് അവിടെ വേണം എന്നാ ഏട്ടന്റെ ഓർഡർ അപ്പൊ പിന്നെ നീ ഇപ്പൊ ഞങ്ങളോട് വെറുതെ എന്തിനാ യാത്ര പറഞ്ഞു കരഞ്ഞു സീൻ ആക്കുന്നെ.. പോയ് കാറിൽ കയറ് പെണ്ണെ.."(കിച്ചു)

കിച്ചു അവളുടെ കൈ പിടിച്ചു കാറിൽ കൊണ്ട് ഇരുത്തിയതും റിദുവും ഒപ്പം കയറി.. പിന്നെ കൂടുതൽ യാത്ര പറയാൻ നിൽക്കാതെ അവർ ശ്രീശൈലത്തിലേക്ക് തിരിച്ചു.റിദു അവളെ ഒന്ന് ശ്രെദ്ധിക്കുക പോലും ചെയ്യാതെ ഫോണിലേക്ക് കണ്ണ് നട്ടിരുന്നു. മിതു അച്ഛനെ കുറിച്ച് ഓർത്തു കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാരിയിരുന്നു. അവിടെ അവരെ കാത്തു നേരത്തെ തന്നെ സാവിത്രി നിൽപ്പുണ്ടാരുന്നു... കാറിൽ നിന്ന് അവനോടൊപ്പം അവൾ ഇറങ്ങി.. സാവിത്രി അവരെ ആരതി ഉഴിഞ്ഞു അവളുടെ കയ്യിൽ നിലവിളക്ക് കൊടുത്തു. അവൾ വലതു കാൽ വെച്ചു അകത്തേക്ക് കയറി... പൂജമുറിയിൽ വിളക്ക് കൊണ്ട് വെച്ച ശേഷം അവൾ വന്നപ്പോഴേക്കും റിദു മുറിയിലേക്ക് പോയിരുന്നു.. സാവിത്രി അവളുടെ അടുത്തേക്ക് ചെന്നു "മോള് റൂമിലേക്ക് ചെന്നോ.. മുകളിൽ കാണുന്ന ഫസ്റ്റ് റൂം ആണ് അവന്റെ.. ഇവിടെ ഇപ്പൊ മോളെ സഹായിക്കാൻ ഞാൻ മാത്രമേ ഉള്ളല്ലോ.. ശിവ മോളെ വിളിച്ചിരുന്നതാണ് പക്ഷെ ഫ്ലൈറ്റ് കിട്ടിയില്ല അവർക്ക്.. അതാണ്.. ഏതായാലും മോള് റൂമിലേക്ക് ചെന്നോളൂ.. കുറച്ചു കഴിഞ്ഞു അമ്മ അവിടേക്ക് വരാം. വൈകുന്നേരം ആകുമ്പോഴേക്കും മോളുടെ കൂട്ടുകാർ ഒക്കെ എത്തും പിന്നെ ബ്യൂട്ടീഷനും എത്തും മോളെ റെഡി ആക്കാൻ ആയി.. അപ്പോഴേക്കും ഈ സാരി ഒക്കെ മാറി കുളിച്ചു ഒന്ന് ഫ്രഷ് ആയിക്കോ.. മോൾക്ക് ഉള്ള ഡ്രസ്സ്‌ ഒക്കെ അമ്മ റൂമിൽ എടുത്തു വെച്ചിട്ടുണ്ട്.."

സാവിത്രി പറഞ്ഞതും അവൾ എല്ലാത്തിനും തലയാട്ടി റൂമിലേക്ക് നടന്നു റൂമിന്റെ വാതിൽ പകുതി ചാരിയിരിക്കുന്നത് കണ്ടു അവൾ അകത്തേക്ക് കയറി.. ബാത്‌റൂമിൽ ഷവർ on ആക്കിയ ശബ്ദം കേട്ടതും അവൻ ബാത്‌റൂമിൽ ആണെന്ന് അവൾക്ക് മനസ്സിലായി.. അവൾ റൂം മൊത്തത്തിൽ ഒന്ന് വീക്ഷിച്ചു.. രണ്ട് റൂമിന്റെ വലുപ്പം ഉണ്ടാരുന്നു ആ റൂമിനു.. ബെഡിന്റെ അടുത്തായി തന്നെ ഒരു സോഫ ഉണ്ടാരുന്നു.. ഇന്ന് മുതൽ തന്റെ സ്ഥാനം അവിടെ ആയിരിക്കും എന്ന് അവൾ ഉറപ്പിച്ചിരുന്നു.. സാധാരണ അങ്ങനെ ആണല്ലോ ഭാര്യമാരെ accept ചെയ്യാൻ കഴിയാത്ത ഭർത്താവിന്റെ ഒപ്പം ഉള്ള പെൺകുട്ടികളുടെ ജീവിതം... അവൾ ഒന്ന് ശ്വാസം നേരെ വിട്ടു.. "ഇപ്പോഴാണ് ഒരു ആശ്വാസം ആയത്.. ഇനി ബെഡ്‌റൂമിൽ കൂടി ഉള്ളു ഫോട്ടോ ഷൂട്ട്‌ ഇല്ലാത്തത്.. മനുഷ്യനെ നിന്ന് തിരിയാൻ സമ്മതിച്ചിട്ടില്ല... ഇനി ഏട്ടന്റെ വക ഉള്ള പണി എന്താണോ ആവോ.. ദേഷ്യം ആയിരിക്കും അതുറപ്പാണ്..." അവൾ മിററിനു മുന്നിൽ പോയി നിന്നു അണിയിച്ചിരുന്ന ആഭരണങ്ങൾ എല്ലാം അഴിച്ചു വെച്ചു.. മുടിയിൽ നിന്നും വാടിയ പൂവും അഴിച്ചു മാറ്റിയിരുന്നു. ഒടുവിൽ അവൻ കെട്ടിയ താലിയും ഒരു കുഞ്ഞു മാലയും മാത്രം അവളിൽ അവശേഷിച്ചു.. അവൾ സാരിയുടെ പിൻ അഴിക്കുമ്പോൾ ആണ് അവൻ ഫ്രഷ് ആയി പുറത്തേക്ക് വന്നത്.. പെട്ടന്ന് അവനെ കണ്ടതും അവൾ ഞെട്ടി പിന്നിലേക്ക് മാറി...

അവൻ അവളെ ഒന്ന് നോക്കി ഡ്രസ്സ്‌ എടുത്തു ബെഡ്‌റൂമിനോട് ചേർന്നുള്ള ഡ്രസിങ് റൂമിലേക്ക് കയറി.. അവന്റെ ആ നോട്ടം കണ്ടപ്പോഴേ മിതുവിന്റെ പാതി ജീവൻ നിലച്ച അവസ്ഥ ആയിരുന്നു.. അവൾ വീണ്ടും പിൻ അഴിക്കാൻ നോക്കിയെങ്കിലും സാരിയുടെ നൂലിഴയിൽ പിന്നിന്റെ അറ്റം കുരുങ്ങിയിരുന്നു.. അവൾ ആഞ്ഞു വലിച്ചാൽ സാരിയുടെ നൂലിഴ പൊട്ടും എന്ന് തോന്നിയത് കൊണ്ട് പിൻ ശക്തിയായി അകത്തി എടുക്കാൻ നോക്കിയതും കൂർത്ത അറ്റം അവളുടെ കയ്യിൽ കൊണ്ട് കയറി.. അവളുടെ കയ്യിൽ ചോര പൊടിഞ്ഞു. അവളുടെ ഈ കാട്ടി കൂട്ടൽ ഒക്കെ കണ്ടു കൊണ്ടാണ് റിദു റൂമിൽ നിന്നും ഇറങ്ങി വന്നത്.. അവൻ പിന്നെ കൂടുതൽ ഒന്നും ചിന്തിക്കാതെ അവളുടെ അടുത്തേക്ക് നടന്നു.. കയ്യിൽ ഒന്ന് നോക്കിയ ശേഷം രണ്ടും കല്പ്പിച്ചു പിൻ ശക്തിയായി വലിക്കാൻ അവൾ നോക്കിയപ്പോൾ ആണ് പിന്നിൽ ആരുടെയോ സാമീപ്യം അവൾക്ക് അനുഭവപ്പെട്ടത്. അത് തന്റെ പ്രിയപെട്ടവൻ ആണെന്ന് തിരിച്ചറിയാൻ മിതുവിന് കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല.. അവൻ അവളുടെ തോളിൽ സ്പർശിച്ചപ്പോഴേക്കും ശരീരത്തിൽ ഷോക്ക് അടിച്ച അവസ്ഥ ആയിരുന്നു മിതുവിന്... അവൻ അവളുടെ തോളിൽ പിൻ കൊള്ളാതെ പതിയെ കുരുക്കഴിച്ചു അവളുടെ കയ്യിൽ കൊടുത്തു..

"എല്ലാത്തിനും നല്ല expert ആണല്ലോ പിന്നെ ഇതിൽ മാത്രം എന്തേയ് ഞാൻ വേണ്ടി വന്നു.." മിതു സാരി അടർന്നു മാറാതെ കൈ തോളിൽ വെച്ചു ഒന്നും മിണ്ടാതെ ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിൽ കയറി. അവൾ പോകുന്നത് നോക്കി ദേഷ്യത്തോടെ അവൻ ഡോർ അടച്ചു പുറത്തേക്കിറങ്ങി.. വൈകുന്നേരം ആയപ്പോഴേക്കും കിച്ചു ബാക്കി മൂന്നെണ്ണത്തിനെയും കൂട്ടി എത്തിയിരുന്നു. കിച്ചു റിദുവിന്റെ അടുത്തേക്കും പെൺപടകൾ മിതുവിന്റെ അടുത്തേക്കും പോയി.. അവരും ബ്യൂട്ടിഷനും ചേർന്നു അവളെ ഒരുക്കി.. cadet ബ്ലു കളർ നെക്ക് net വർക്ക്‌ ചെയ്തു സ്റ്റോൺ പിടിപ്പിച്ച ഒരു ലഹങ്ക ആയിരുന്നു അവളുടെ വേഷം..കാതിൽ ഒരു കുഞ്ഞു കമ്മലും കയ്യിൽ ഒരു ചെയിനും അവളെ അണിയിച്ചു.. അവളെ കണ്ടു ദേവു കണ്ണിൽ നിന്നും കരിമഷി എടുത്തു അവളുടെ കാതിനു പിന്നിലായി തൊട്ടു കൊടുത്തു.. "എന്റെ കൊച്ചിന് ആരുടെയും കണ്ണ് തട്ടാതെ ഇരിക്കട്ടെ..." ദേവു പറഞ്ഞതും മിതു അവളെ നോക്കി ഒരു മങ്ങിയ ചിരി സമ്മാനിച്ചു പുറത്തേക്കിറങ്ങി.. കിച്ചുവും നീരവും റോഷനും വരുണും കൂടി റിദുവിനെ light Violet കളർ ഷർട്ടും ഒപ്പം black കളർ blazer അണിഞ്ഞു പെർഫെക്ട് ലുക്കിൽ ആയിരുന്നു റിസപ്ഷൻ നടക്കുന്ന സ്റ്റേജിലേക്ക് എത്തി...

അവിടെ സ്റ്റേജിൽ തന്നെ അവർക്കായി രണ്ടു പേർക്കും സ്പെഷ്യൽ സീറ്റ് ഒക്കെ റെഡി ആക്കിയിരുന്നു.. തൊട്ടു പിന്നിൽ ആയി ❤️Hardik weds maithreyi❤️ എന്ന് എഴുതി ഡെക്കറേറ്റ് ചെയ്തിരുന്നു. അവൻ അവിടെ പോയിരുന്നു..ഒപ്പം മിതുവിനെ നോക്കാനും അവൻ മറന്നില്ല.. ദേവു മിതുവിനെ കൂട്ടി..അവന്റെ ഒപ്പം കൊണ്ട് ഇരുത്തി... മിതുവിനെ ലഹങ്കയിൽ അതീവ സുന്ദരി ആയി കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു.. പക്ഷെ അവൻ അത് പുറമെ കാട്ടാതെ പെട്ടന്ന് മുഖത്ത് ഗൗരവം ഫിറ്റ്‌ ചെയ്തു ഇരുന്നു..മിതുവിന്റെ ഉള്ളിൽ നല്ല ടെൻഷൻ ഉണ്ടാരുന്നു.. റിലേറ്റീവ്സ് തന്നെ നിരവധി ആളുകൾ ഉണ്ടാരുന്നു..വർമ ഗ്രൂപ്പ്സിലെ എല്ലാം സ്റ്റാഫ്സും ഒപ്പം റിദുവിന്റെ ബിസിനസ്‌ മേഖലയിലെ സുഹൃത്തുക്കൾ..അങ്ങനെ നിരവധി പേര് അവിടെ ചേർന്നിരുന്നു... എല്ലാവരുടെയും നോട്ടം റിദുവിന്റെയും മിതുവിന്റെയും മേലെ ആയിരുന്നു.. കൂടുതൽ പേരും അസൂയയോടെ ആണ് അവരെ നോക്കി കണ്ടത്.. അത്രക്ക് മാച്ചിങ് ആയിരുന്നു അവർ രണ്ടു പേരും.......... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story