അഗ്നിസാക്ഷി: ഭാഗം 66

agnisakshi

എഴുത്തുകാരി: MALU

റിദുവിന്റെയും മിതുവിന്റെയും കാര്യം അറിഞ്ഞു അപ്പു മാനസികമായി തളർന്നിരുന്നു.. അവൾ റൂമിൽ കണ്ടതെല്ലാം വലിച്ചു എറിഞ്ഞു ഒരു ഭ്രാന്തിയെ പോലെ അലറി. എല്ലാം കണ്ടു കൊണ്ടായിരുന്നു നിരഞ്ജന്റെ വരവ് "മോളെ അപ്പു...." "മിണ്ടരുത് നിങ്ങൾ... എന്നോട് എന്താ പറഞ്ഞേ... ഏഹ്... എന്താ പറഞ്ഞേ എന്ന്...." "എന്താടാ....." "ആ മിതുവിനെ കൊല്ലുമെന്ന് നിങ്ങൾ പറഞ്ഞതല്ലേ.. റിദുവേട്ടനെ കൊണ്ട് അവളുടെ കഴുത്തിൽ താലി കെട്ടിക്കില്ല എന്ന് നിങ്ങൾ എനിക്ക് വാക്ക് തന്നതല്ലേ.. പിന്നെന്താ ഇത്..." അവൾ ഫോണിൽ ഫ്രണ്ട്സിലൊരാൾ ഇട്ട സ്റ്റാറ്റസ് എടുത്തു നിരഞ്ജനെ കാണിച്ചു.. മിതുവിന്റെയും റിദുവിന്റെയും വിവാഹഫോട്ടോ ആയിരുന്നു അത്. "കണ്ടോ... നിങ്ങൾ കണ്ടോ ഇത്... നിങ്ങൾ കൊല്ലുമെന്ന് പറഞ്ഞവൾ ആണ് ഈ നിൽക്കുന്നത്.. അതും ഏട്ടന്റെ താലി കഴുത്തിൽ അണിഞ്ഞു... ഇത് എങ്ങനെ ഞാൻ സഹിക്കും... പറ... ഞാൻ എങ്ങനെ ഇത് സഹിക്കും..." "മോളെ അപ്പു... ഇനി സമയം ഉണ്ടല്ലോ.. ഇന്നലെ അവളുടെ വീട്ടിൽ നല്ല തിരക്ക് ആയിരുന്നു..." "എന്തിനാ ഇങ്ങനെ കള്ളം പറയണേ നിങ്ങൾ.. എനിക്ക് അറിയാം ഇന്നലെ അവിടെ ഒരു ഫങ്ക്ഷനും ഇല്ലാരുന്നു.. റിദുവേട്ടൻ പറഞ്ഞത് കൊണ്ട് അവർ പല ആഘോഷങ്ങളും ഒഴിവാക്കിയിരുന്നു..

ഇന്നലെ അവളുടെ വീട്ടിൽ അത് കൊണ്ട് തന്നെ ആരും ഉണ്ടാരുന്നില്ല..." "ഉണ്ടാരുന്നു അവളുടെ ഫ്രണ്ട്സ് എല്ലാം അവളോടൊപ്പം തന്നെ ഉണ്ടാരുന്നു..." "നിങ്ങൾക്ക് ഉണ്ടല്ലോ ഈ ഡയലോഗ് മാത്രം ഉള്ളു.. പ്രവർത്തിക്കാൻ കഴിയില്ല എന്ന് എനിക്ക് മനസ്സിലായി.. മരങ്ങോടൻ ഏട്ടനെ ആണല്ലോ എനിക്ക് കിട്ടിയത്..." "ദേ അപ്പു... വെറുതെ നി എന്റെ കയ്യിന്ന് വാങ്ങരുത്..." "ഈ ചങ്കൂറ്റം ഇന്നലെ കാട്ടിയിരുന്നെങ്കിൽ എന്റെ ഏട്ടന്റെ താലി അവളുടെ കഴുത്തിൽ വീഴില്ലായിരുന്നു..എനിക്ക് അവകാശപ്പെട്ടതാണ് അത്.. അത് ഞാൻ ആർക്കും വിട്ടു കൊടുക്കില്ല.. ഇനി നിങ്ങൾ ആയിട്ട് കൊല്ലണ്ട.. എനിക്ക് അറിയാം.. ഞാൻ കൊല്ലും അവളെ... ഇല്ലെങ്കിൽ ഏട്ടനെയും കൊന്നു ഞാനും ചാകും.. ഞങ്ങൾ മരണത്തിൽ എങ്കിലും ഒന്നിക്കട്ടെ..." "എന്താ അപ്പു നീ ഈ പറയുന്നത് സ്വബോധം ഇല്ലാതെ ഓരോന്ന് വിളിച്ചു പറഞ്ഞാൽ എന്റെ വിധം മാറും പറഞ്ഞേക്കാം " "ഒന്ന് പോയി തരുമോ.. എന്നെ ഇനിയും വട്ട് പിടിപ്പിക്കാതെ..." "അപ്പു..." "പ്ലീസ് get out..." അപ്പു നിരഞ്ജനെ ബലമായി തള്ളി പുറത്തേക്ക്.. അവൻ അകത്തേക്ക് കയറാൻ വന്നതും അവൾ ശക്തിയായി ഡോർ വലിച്ചു അടച്ചു...മുറിയിൽ ഒരു മൂലയിൽ ഒതുങ്ങി കൂടി ഇരുന്നു കരഞ്ഞു അവൾ "നിനക്ക് വേണ്ടി ആണ് അപ്പു ഞാൻ അങ്ങനെ ചെയ്യഞ്ഞത്.. അവളെ കൊന്നാൽ മാത്രം തീരുന്നതല്ല പക. കൊല്ലുമ്പോൾ എല്ലാത്തിനെയും ഒരുമിച്ചു അങ്ങ് കൊല്ലണം..

അതാണ് വേണ്ടത്.. നിന്റെ മനസ്സിൽ നിന്നും റിദുവിനെ പിഴുതു മാറ്റിയിരിക്കും ഈ ഞാൻ..." നിരഞ്ജൻ എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചു പൊട്ടിച്ചിരിച്ചു ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ റിദുവിനോപ്പം ഇരിക്കുമ്പോഴും മിതുവിന്റെ മനസ്സ് ആകെ കലുഷിതമായിരുന്നു.. പലരും അവരുടെ അരികിൽ വരികയും wish ചെയ്യുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്ന തിരക്കിൽ ആയിരുന്നു. എല്ലാത്തിനും ഒരു പാവ കണക്കെ അവൾ ചിരിച്ചു കൊണ്ട് നിന്ന് കൊടുത്തു.. ആളുകൾക്കിടയിൽ നിന്നും മാധവനെയും മിത്രയെയും കണ്ടപ്പോൾ മിതുവിന് അതിയായ സന്തോഷം തോന്നി. അവൾക്ക് അവിടേക്ക് പോകുവാൻ തോന്നിയെങ്കിലും റിദുവിന്റെ നോട്ടം കണ്ടതോടെ അവൾ പിന്നെ ചലിച്ചില്ല... ഒടുവിൽ മാധവനും മിത്രയും സാവിത്രിയും എല്ലാം അവരുടെ സമീപത്തു വന്നു നിന്നു.. കിച്ചുവും റിദുവിന്റെ ഫ്രണ്ട്സ് എല്ലാം കൂടി ആളുകളെ സ്വീകരിച്ചു ഇരുത്തുന്ന തിരക്കിൽ ആയിരുന്നു. ഒടുവിൽ കിച്ചു സ്റ്റേജിലേക്ക് കയറി.. "സോറി ഗയ്‌സ് കുറച്ചു തിരക്കിൽ പെട്ടു പോയി.. അപ്പൊ സേട്ടൻ വൈകിയില്ലല്ലോ അല്ലെ... നിങ്ങൾ wish ചെയ്തു.. പിന്നെ പലതരം പ്രോഗ്രാംസ് ഒക്കെ ഇവിടെ നടന്നു.. ഏറ്റവും ഒടുവിൽ എന്റെ പിള്ളേരുടെ ഡാൻസ് ഉണ്ടാരുന്നു.. തകർത്തില്ലേ ഞങ്ങളുടെ ദേവൂന്റെ ടീംസ്... തകർത്തു തിമിർത്തു... പക്ഷെ ഒരു കുറവ് കൂടി ഉണ്ട് ഇവിടെ... എന്താണെന്ന് ആർക്കെങ്കിലും ഗസ് ചെയ്യാമോ.."

കിച്ചു പറഞ്ഞു കഴിഞ്ഞതും എല്ലാവരും അതെന്താ അത് എന്ന് ചിന്തിക്കാൻ തുടങ്ങി. "അത്ര വലിയ കാര്യം ഒന്നുമില്ല.. പക്ഷെ എനിക്ക് എന്തോ അത് കണ്ടേ മതിയാകൂ.. അത്‌ കൊണ്ട് നമുക്ക് അവരെ അവിടെ നിന്നും ഇവിടേക്ക് വിളിക്കാം... റിദുവേട്ടാ... മിതു..." കിച്ചു വിളിച്ചതും റിദു അവന്റെ അരികിലേക്ക് ചെന്നു.. മിതു മടിച്ചു മടിച്ചു കിച്ചുവിന്റെ അടുത്ത് വന്നു നിന്നു.. "കിച്ചു.. മതി ഇത് ഒന്ന് നിർത്തുമോ.. എല്ലാം കൂടി ഇത്രേം നേരം എന്നെ വെള്ളം കുടിപ്പിച്ചത് പോരെ..." "അങ്ങനെ പറഞ്ഞാൽ എങ്ങനെ ആണ് മിതു... നമുക്ക് ആഘോഷിക്കണ്ടേ.. എന്റെ കൊച്ചിന്റെ കല്യാണം അല്ലാതെ എനിക്ക് ആരുടെ കല്യാണം ആണ് ഇങ്ങനെ സെലിബ്രേറ്റ് ചെയ്യാൻ കഴിയുക... അപ്പൊ ഗയ്‌സ് ഇനി ഒരു couple ഡാൻസ് കണ്ടാലോ അതും നമ്മുടെ ചെക്കനും പെണ്ണും കൂടെ പൊളിയല്ലേ... അപ്പൊ പിന്നെ ദേ അവർ റെഡി ആണ്... ലൈറ്റ് and മ്യൂസിക് on ചെയ്തോളൂ... set ആക്ക് പവർ വരട്ടെ... all the best അളിയാ.. പെങ്ങളെ... അപ്പൊ തുടങ്ങിക്കോ... കിച്ചു സ്റ്റേജിൽ നിന്നിറങ്ങിയതും ലൈറ്റ്സ് എല്ലാം off ആയി... സ്റ്റേജിൽ മാത്രം ലൈറ്റ്സ് on ആയതും ഏവരുടെയും ശ്രദ്ധ റിദുവിലേക്കും മിതുവിലേക്കും ആയി... അവൻ അവളെ ഇടുപ്പിൽ പിടിച്ചു അടുത്തേക്ക് ചേർത്തു നിർത്തി..

പെട്ടന്ന് ഉള്ള അവന്റെ പ്രവർത്തിയിൽ അവളുടെ ശ്വാസം വിലങ്ങി പോകുന്നതായി അവൾക്ക് തോന്നി.. ഒരിഞ്ചു അകലം പോലും ഇല്ലാതെ അവന്റെ ഹൃദയമിടിപ്പ് പോലും അവൾക്ക് അറിയാൻ കഴിയുമായിരുന്നു..... പെട്ടന്ന് മ്യൂസിക് on ആയി.... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ Shayad kabhi na kehe sakoon main tumko Kahe bina samajh lo tum shayad Shayad mere khayal mein tum ik din Milo mujhe kahin pe ghum shayad Jo tum na ho... rahenge hum nahin Jo tum na ho... rahenge hum nahin Na chahiye kuch tum se zyada tum se kam nahin Jo tum na ho... toh hum bhi hum nahi Jo tum na ho... toh hum bhi hum nahi Na chahiye kuch tum se zyada tum se kam nahin പാട്ടിന്റെ ഓരോ വരികളും അവന്റെ കാതിലേക്ക് ഇരച്ചു കയറിയതും അവന്റെ ശ്രെദ്ധ മുഴുവൻ അവളിലേക്കായി.. ചുറ്റും ഉള്ളത് മറന്നു അവൻ അവളിലേക്ക് കൂടുതൽ അടുത്ത് കൊണ്ടിരുന്നു... അവളുടെ അവസ്ഥയും മറിച്ചായിരുന്നില്ല.. അവളും ആ സോങ്ങിൽ ലയിച്ചു ഇറങ്ങിയിരുന്നു.. അവന്റെ പ്രണയാർദ്രമായ നോട്ടത്തെ നേരിടാൻ കഴിയാതെ പലപ്പോഴും അവളുടെ കണ്ണുകൾ അവനിലേക്ക് അടുക്കാതെ ശ്രെദ്ധ തിരിച്ചിരുന്നു... Aankhon ko khaab dena Khud hi sawaal karke Khud hi jawaab dena teri taraf se Bin kaam kaam karna Jaana kahin ho chaahe Har baar hi guzarna teri taraf se Ye koshishein toh hongi kam nahin Ye koshishein toh hongi kam nahin Na chahiye kuch tum se zyada tum se kam nahin Jo tum na ho... rahenge hum nahin Jo tum na ho... toh hum bhi hum nahin Na chahiye kuch tum se zyada tum se kam nahin Jo tum na ho... Jo tum na ho... Jo tum na ho...

പാട്ടിന്റെ അവസാനത്തിലേക്ക് എത്തുമ്പോഴേക്കും അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകിയിരുന്നു... വേറെ ഒരു ലോകത്ത് ആയിരുന്നു അവർ രണ്ടു പേരും....ഒടുവിൽ അവന്റെ മുഖം അവളിലേക്ക് അടുപ്പിച്ചതും പെട്ടന്ന് അവിടെ ഫുൾ ലൈറ്റ്സ് on ആയി.. അപ്പോഴും അവർ ആ നിൽപ്പ് തുടർന്നു.. പ്രണയം അങ്ങനെ ആണ്... കണ്ണുകൾ തമ്മിൽ ഉടക്കി കഴിഞ്ഞാൽ ആ ലോകത്തു അവർ മാത്രം ആയി മാറിയിരിക്കും... രണ്ടു പേരും ഇന്നെങ്ങും മാറില്ല എന്ന് മനസ്സിലായതും കിച്ചു സ്റ്റേജിലേക്ക് ചെന്നു "അപ്പൊ ഗയ്‌സ് നമ്മുടെ പിള്ളേരുടെ പെർഫോമൻസ് എങ്ങനെ ഉണ്ടാരുന്നു... ഇത്രക്ക് റൊമാന്റിക് ആകാൻ നിങ്ങൾക്ക് കഴിയും എന്ന് ഞാൻ അറിഞ്ഞില്ല റിദുവേട്ടാ... പകച്ചു പോയ് എന്റെ ബാല്യം മുതൽ വാർദ്ധക്യം വരെ. അമ്മാതിരി പെർഫോമൻസ് അല്ലാരുന്നോ..." റിദുവിന്റെ അടുത്ത് നിന്നു കിച്ചു പറഞ്ഞതും അപ്പോഴാണ് റിദുവിന് സ്വാബോധം വന്നത്.. അവൻ വേഗം അവളിൽ നിന്നും അടർന്നു മാറി.. അവൾക്കും അപ്പോഴാണ് സ്ഥലകാലബോധം ഉണ്ടായത്... അവിടെ ഉള്ളവരെ ഫേസ് ചെയ്യാൻ അവൾക്ക് ഒരു ബുദ്ധിമുട്ട് തോന്നി... അവൾ പിന്നിലേക്ക് നീങ്ങി നിന്നു.. കിച്ചു പിന്നെ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്.. എല്ലാവരുടെയും നോട്ടം കണ്ടപ്പോഴേ മനസ്സിലായി ഇത്രേം നേരം ഇവിടെ കാട്ടി കൂട്ടിയത് എല്ലാം അവർ ശ്രേദ്ധിച്ചിരുന്നു എന്ന്..... ഒടുവിൽ എല്ലാരും ഫുഡ്‌ കഴിക്കാൻ പോയതും റിദുവിന്റെ ശ്രെദ്ധ മുഴുവൻ അവളിലേക്ക് ആയി..

"മതി അളിയാ ഇങ്ങനെ നോക്കിയത്.. ഇത്രേം നേരം കൊച്ചിന്റെ ചോര ഊറ്റി കുടിച്ചത് പോരെ.. ഇനി റൊമാൻസ് ഒക്കെ അങ്ങ് ബെഡ്‌റൂമിൽ.. ഞാൻ വന്നില്ലായിരുന്നെങ്കിൽ രണ്ടും കൈ വിട്ടു പോയേനെ... എന്നാ cute ആയിരുന്നു രണ്ടു പേരുടെയും പെർഫോമൻസ്... എനിക്ക് ഇഷ്ടായി.." "നിനക്കും ഒരു അവസരം വരും.. അന്ന് മോന് ഞാൻ പണി തരാം.. അവന്റെ അമ്മൂമ്മേടെ ഒരു കപ്പിൾ ഡാൻസ്..." "ഏയ്‌ ഇത് അമ്മൂമ്മേടെ അല്ല അവരുടെ കാലത്തു ഒക്കെ ഡാൻസും പാട്ടും ഒന്നും ഇല്ല കാണുക കെട്ടുക അത്ര തന്നെ... പിന്നെ പോരാത്തതിന് അമ്മൂമ്മേടെ ഒളിച്ചോട്ടം ആയിരുന്നു. പാവം അമ്മൂമ്മ ഒന്ന് ആഘോഷിക്കാൻ പോലും പറ്റിയില്ല സ്വന്തം കല്യാണം..." "നിനക്ക് എന്നാടാ.. നിന്റെ പിരി ഇളകി കിടക്കുവാണെങ്കിൽ കൊണ്ട് പോയി ഒന്ന് അഴിച്ചു പണിയ്..." റിദു അവിടെ നിന്നു പോയതും കിച്ചു മിതുവിന്റെ അടുത്തേക്ക് ചെന്നു "നിന്റെ കെട്ടിയോൻ ഡാൻസ് കഴിഞ്ഞപ്പോൾ വട്ടായോടി.. ഇത്രേം നേരം നിന്നോട് റൊമാൻസിച്ച മനുഷ്യൻ ആണോ ഈ പല്ലുറുമ്മി പോകുന്നത്. അതോ ഞാൻ നിങ്ങടെ ഇടക്ക് കേറിയത് കൊണ്ടാണോ.." "ആയിരിക്കും അല്ലെങ്കിലും നിനക്ക് എല്ലാടത്തും കട്ടുറുമ്പ് ആകാൻ ഭയങ്കര ഇഷ്ടം ആണല്ലോ..."(ദേവു) "ഡീ ഡീ... വേണ്ട...

നീ കൂടുതൽ എന്നെ വാരിയാൽ നിന്റെയും കെട്ടിയോന്റെയും കപ്പിൾ ഡാൻസ് മാത്രം അല്ല ഫസ്റ്റ് നൈറ്റ്‌ വരെ ഞാൻ കുളം ആക്കും..." "പൊന്നു മോനെ അതിന്റെ ഇരട്ടി പണി ഞങ്ങൾ തരും അത് കൊണ്ട് മര്യാദക്ക് നടന്നോ..." പിന്നെ എല്ലാവരും മടങ്ങി പോയപ്പോൾ തന്നെ സമയം വൈകിയിരുന്നു.. എല്ലാം കൊണ്ടും മിതു നല്ലോണം ക്ഷീണിച്ചിരുന്നു.. എങ്ങനെ എങ്കിലും ഒന്ന് കിടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു.. അപ്പൊ ദേ ദേവൂവും അമ്മുവും ലിനുവും കൂടി ഒരു സാരി കയ്യിൽ പിടിച്ചു കൊണ്ട് വരുന്നത് അവൾ കണ്ടത്.. "മോളെ മിതു ഇനിയും കഴിഞ്ഞിട്ടില്ല.. ഇനി ഐശ്വര്യമായിട്ട് ദേ ഇത് അങ്ങോട്ട് ഉടുക്കുക."(ദേവു) "ഇത് വേണോ.. രാവിലെ മുതൽ ഉടുത്തു മതിയായി.. പിന്നെ ഇപ്പൊ ദേ ഇതും.. എന്റെ ഇരട്ടി വെയിറ്റ് ഉണ്ട് ഇതിനു.. ഇനി അത് കഴിഞ്ഞു ഈ സെറ്റ് സാരിയും കൂടെ ഉടുക്കണോ ഞാൻ..." "വേണമല്ലോ നിന്റെ പ്രാണ നായകൻ അവിടെ നിന്നെ കാത്തിരിക്കുവാണ്.. വേഗം ഉടുത്തെ.. വാ ഞാൻ റെഡി ആക്കാം." .. ദേവു മിതുവിനേയും കൊണ്ട് ഒരു റൂമിൽ കയറി.. കുറച്ചു കഴിഞ്ഞു മിതു റൂമിൽ നിന്നു വന്നതും അമ്മുവും ലിനുവും കൂടി അവളുടെ അടുത്തേക്ക് ചെന്നു.. "ഇപ്പൊ കാണാൻ ഒന്ന് കൂടി ചേലായിട്ടുണ്ട്.."(അമ്മു) "അപ്പൊ മോള് ദേ ഇത് കൂടി അങ്ങ് പിടിച്ചു റൂമിലേക്ക് ചെന്നോളൂ.. അമ്മ തന്നതാ..."(ലിനു) "ഇതൊക്കെ വേണോ..." "പിന്നെ വേണ്ടേ.. അങ്ങോട്ട് ചെല്ല് പെണ്ണെ.. പിന്നെ കാല് കൊണ്ട് വേണമെങ്കിൽ കളം ഒക്കെ വരച്ചോ..

"(ദേവു) "അതെന്തിനാ..." "അല്ല നാണം ഒക്കെ മുഖത്ത് വരാൻ..." "ഒന്ന് പോ പിള്ളേരെ.. ഇന്ന് എന്റെ ശവദാഹം മിക്കവാറും ഏട്ടൻ നടത്തും.. അപ്പോഴാ നാണം..." "എന്താ നീ പറഞ്ഞേ.."(അമ്മു) "ഏയ്‌ ഒന്നുല്ല.." "മോള് കൂടുതൽ ഒന്നും ചിന്തിക്കാതെ ചെല്ലാൻ നോക്ക്.. ഏട്ടൻ കാത്തിരുന്നു മുഷിഞ്ഞിട്ടുണ്ടാകും.."(ദേവു) ദേവു കളിയാക്കി പറഞ്ഞതും മിതു അവളെ ഒരു നോട്ടം നോക്കി മുകളിലെക്ക് നടന്നു സ്റ്റെപ് പതിയെ കയറി റൂമിന്റെ ഫ്രണ്ടിൽ എത്തിയതും വാതിലിൽ അവൾ ഒന്ന് മുട്ടി അകത്തു നിന്നു പ്രതികരണം ഒന്നും ഇല്ലാതെ ആയപ്പോൾ അവൾ പതിയെ വാതിൽ തുറന്നു.. അകത്തു കയറി അവിടെ എല്ലാം നോക്കിയെങ്കിലും റിദുവിനെ കണ്ടിരുന്നില്ല... മിതു ഒരാശ്വാസത്തോടെ നിന്നതും പിന്നിൽ വാതിൽ അടയുന്ന ശബ്ദം കേട്ടു... അവൾ ഒന്ന് ഞെട്ടി.. തിരിഞ്ഞു നോക്കാൻ അവളുടെ മനസ് അനുവദിച്ചില്ല... പിൻ കഴുത്തിൽ ആരുടെയോ നിശ്വാസം തട്ടിയതും അത് ആരാണെന്ന് തിരിച്ചറിയാൻ മിതുവിന് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല.. തന്റെ പ്രിയപെട്ടവന്റെ സാമിപ്യം അറിഞ്ഞതും അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു.. പക്ഷെ അവനു തന്നോടുള്ള ദേഷ്യം ഓർത്തപ്പോൾ അവൾ തെല്ലോന്ന് ഭയന്നു. അവനിൽ നിന്നു പ്രതേകിച്ചു പ്രതികരണം ഒന്നും ഇല്ലാതായപ്പോൾ മിതു ആ എസിയുടെ തണുപ്പിലും വെട്ടി വിയർത്തു.. "എന്താ ഭാര്യേ... ഇത്രേം വെട്ടി വിയർക്കാൻ മാത്രം എന്താ ഉണ്ടായേ...."

അവന്റെ പെട്ടന്ന് ഉള്ള ചോദ്യം കേട്ട് മിതു ഒന്ന് ഞെട്ടി തിരിഞ്ഞു അവനെ നോക്കി.. അവന്റെ കണ്ണുകൾ തന്റെ കണ്ണുകളോട് അടുക്കുന്നത് അറിഞ്ഞതും മിതു അവനു നേരെ കയ്യിൽ ഉണ്ടാരുന്ന പാൽ ഗ്ലാസ്‌ നീട്ടി.. അവളുടെ കൈ വിറക്കുന്നുണ്ടാരുന്നു.. "അല്ല ഭാര്യേ.. നിനക്ക് എന്നാടി വിറയൽ അസുഖം ഉണ്ടോ... ഇങ്ങനെ വിറച്ചാൽ കയ്യിൽ ആ ഗ്ലാസ്‌ പോലും ബാക്കി ഉണ്ടാകില്ല.." അവൾ പിന്നെ ഒന്നും നോക്കാതെ ഗ്ലാസ്‌ ടേബിളിൽ വെച്ചു.. "ഞാൻ നിന്നോട് ചോദിച്ചതിന് മറുപടി കിട്ടിയില്ല.." "എ......ന്താ......" "ആഹാ ഇപ്പൊ വിക്കും തുടങ്ങിയോ.... കൊള്ളാം.. ഇതിനു മാത്രം ടെൻഷൻ അടിക്കാനും പേടിക്കാനും ഞാൻ നിന്നോട് ഇപ്പൊ എന്തെങ്കിലും പറഞ്ഞോ... നിന്റെ ശരീരത്തിൽ തൊട്ട് കൂടി ഇല്ല. പിന്നെ നിനക്ക് ഇപ്പൊ എന്താ എന്നെ നോക്കാൻ പോലും ഇത്രേം മടി....." അവൻ അത്രെയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും മിതു അവന്റെ മുഖത്തേക്ക് നോക്കി.... ആ മുഖത്ത് പ്രണയത്തെക്കാൾ ഉപരി തന്നോടുള്ള ദേഷ്യം തന്നെ ആയിരിക്കും എന്ന് അവൾ ഉറപ്പിച്ചു.. "നിനക്ക് എന്നാടി ഞാൻ ഇപ്പൊ ചോദിക്കുന്നതിനു മറുപടി പോലും പറയാൻ ഇല്ലേ...." "എ....ന്താ.. ഏ...ട്ടാ..." "എന്താണെന്നോ.അതുണ്ടല്ലോ...." അതും പറഞ്ഞു റിദു അവളുടെ അരികിലേക്ക് നടന്നതും മിതു ഭയന്ന് പിന്നിലേക്ക് ചലിച്ചു........... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story