അഗ്നിസാക്ഷി: ഭാഗം 67

agnisakshi

എഴുത്തുകാരി: MALU

 റിദു അടുത്തേക്ക് വരുന്തോറും അവളുടെ ഉള്ളിൽ ഒരു ഭയം രൂപപ്പെട്ടു... അവന്റെ മുഖത്തെ ഭാവം കണ്ടിട്ട് അവൾക്ക് അത്‌ തന്നോട് ഉള്ള പ്രണയത്തിന്റെ ഭാവം അല്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു.. അവൻ അടുത്തേക്ക് വന്നതും മിതു പിന്നിലേക്ക് നടന്നു നടന്നു ഒടുവിൽ ബെഡിലേക്ക് അറിയാതെ വീണിരുന്നു.. താൻ പെട്ടു എന്ന് അവൾക്ക് മനസ്സിലായി.. അവൾ ഒരു തരം നിർവികാരതയോടെ അവനെ നോക്കി.. അവന്റെ മുഖത്ത് അപ്പോഴും ഗൗരവം ആയിരുന്നു ഒപ്പം ഇടക്ക് ചുണ്ടിൽ ഒരു കള്ളച്ചിരിയും ഉണ്ടാരുന്നു... അവൻ ഷർട്ടിന്റെ സ്ലിവ് മുകളിലേക്ക് കേറ്റി വെച്ചു മീശ പിരിച്ചു അവളുടെ അരികിലായി ഇരുന്നു.. അവൻ തൊട്ടടുത്തു ഇരുന്നതും അവൾ വീണ്ടും വിറയ്ക്കാൻ തുടങ്ങി "എന്റെ ഭാര്യക്ക് ഇത്രെയും വിറയൽ ഇത് എവിടെ നിന്നാണോ ആവോ.. കുറച്ചു നേരം ആയല്ലോ..തുടങ്ങിയിട്ട്.. ഇത്രേം നാളും ഞാൻ അരികിൽ വരുമ്പോൾ ഈ കണ്ണുകളിൽ ഞാൻ കണ്ടത് എന്നോട് ഉള്ള അടങ്ങാത്ത പ്രണയം ആയിരുന്നു

എന്നാൽ ഇന്ന് നിന്റെ കണ്ണുകളിൽ എന്നോട് ഉള്ള ഭയം ആണല്ലോ എനിക്ക് കാണാൻ കഴിയുന്നത്...ഞാൻ നിന്നെ പിടിച്ചു വിഴുങ്ങില്ല.. " "ഏ....ട്ടാ..." "അത് എങ്കിലും വിറയ്ക്കാതെ വിളിക്കാൻ നിനക്ക് കഴിയുമോ.. അതോ അതും പറ്റില്ലേ... ഇല്ലായിരിക്കും അല്ലെ...മിത്ര എന്നെ കാണുന്നതിന് മുൻപ് വരെ നിനക്ക് എന്നോട് ഉണ്ടാരുന്ന പ്രണയം ഇന്ന് എവിടെ പോയി... അതോ എന്നോട് ഉള്ള നിന്റെ പ്രണയം വെറും ഒരു നാടകം ആയിരുന്നോ..നല്ല ആസ്തി ഉള്ളവനെ കാണുമ്പോൾ ഒരു പെണ്ണിന് തോന്നുന്ന വെറും ഒരു അട്ട്രാക്ഷൻ മാത്രം ആയിരുന്നോ അത്‌.." "അല്ല.. ഒരിക്കലുമല്ല...." "പിന്നെ എന്താടി നിനക്ക് വാ തുറന്നു വല്ലതും പറഞ്ഞാൽ..കുറച്ചു ദിവസം ആയി ഞാൻ ശ്രെദ്ധിക്കുന്നു.. എല്ലാം കൂടി മനുഷ്യനെ വട്ട് കളിപ്പിക്കുവാ.. " ഇത്രേം നേരം ഉണ്ടാരുന്ന അവന്റെ ഭാവം മാറിയതും കലിപ്പ് ആയതും മിതുവിന്റെ കണ്ണുകൾ നിറഞ്ഞു "തുടങ്ങി ഇനി മോങ്ങാൻ.. എന്ത് പറഞ്ഞാലും ഇപ്പൊ നിനക്ക് ഇതേ ഉള്ളു പണി.. കണ്ണീർ കണ്ടാൽ പിന്നെ ഞാൻ ഒന്നും ചോദിക്കില്ലല്ലോ..."

അവൾക്ക് പിന്നെ കൂടുതൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല .. കണ്ണുനീർ അനുസരണ ഇല്ലാതെ ഒഴുകിയതും അവനു ഇത് കണ്ടു നിൽക്കാൻ കഴിഞ്ഞില്ല.. അവൻ അവളെ ഒറ്റ വലിക്ക് അവന്റെ നെഞ്ചിലേക്ക് അവളെ വലിച്ചിട്ടു... പെട്ടന്ന് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞതും അവൾ ഞെട്ടലോടെ അവനിൽ നിന്നു അകന്ന് മാറാൻ നിന്നതും അവൻ ഒന്നുടെ അവളിൽ ഉള്ള പിടി മുറുക്കി.. അവളെ ചേർത്തു പിടിച്ചു അവൻ അവളുടെ കണ്ണുകളിൽ മൃദുവായി ചുംബിച്ചു... "മിതു.........." അവൻ പ്രണയാർദ്രമായി വിളിച്ചതും അവൾ അവന്റെ മുഖത്തേക്ക് തല ഉയർത്തി നോക്കി.. "നിനക്ക് തോന്നുന്നുണ്ടോ ഈ കല്യാണം നിന്നോട് പ്രതികാരം വീട്ടാൻ വേണ്ടി ആണ് എന്ന്.. എനിക്ക് അതിനു കഴിയുമോ പെണ്ണെ... നീ എന്റെ പാതി അല്ലെ.. പ്രാണനെ പോലെ തന്നെ അല്ലെ നിന്നെ ഞാൻ സ്നേഹിക്കുന്നത്... ആ നിന്നെ പെട്ടന്ന് ഒരു നിമിഷം ഞാൻ വിട്ടു കളയും എന്ന് നിനക്ക് തോന്നുന്നുണ്ടോ...

ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അങ്ങനെ അങ്ങ് വിട്ടു കളയില്ല എന്റെ പെണ്ണിനെ.. ഇനി ഒട്ടും വിട്ടു കളയാനും പോകുന്നില്ല.. കാരണം നീ ഇപ്പൊ എന്റെ ഭാര്യ ആണ്... നിന്നോട് എനിക്ക് തോന്നിയത് പ്രണയം ആണ്.. അല്ലാതെ മറ്റു വികാരങ്ങൾ ഒന്നും അല്ല.. മിത്ര പറഞ്ഞത് ഞാൻ വിശ്വസിച്ചു എന്നാണോ നീ കരുതിയെ..." "മ്മ്..." "എന്റെ ഭാര്യേ.. എനിക്ക് നിന്നെക്കാൾ വിശ്വാസം അവളെ ആണോ അതോ നിന്നെ ആണോ... നിന്നെ എനിക്ക് വിശ്വാസം ഉണ്ടടി.. പിന്നെ നീ പലതും എന്നിൽ നിന്നു മറച്ചു വെച്ചു എന്നറിഞ്ഞപ്പോൾ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.. മാത്രം അല്ല നിന്നെ സ്വീകരിക്കണ്ട എന്ന് കൂടി നിന്റെ അനിയത്തി പറഞ്ഞപ്പോൾ എനിക്ക് അവളെ കൊല്ലാൻ ആണ് തോന്നിയത്.. എത്ര തെറ്റ് ചെയ്താലും സ്വന്തം ചേച്ചിടെ ജീവിതം തിരിച്ചു പിടിക്കാൻ ശ്രേമിക്കുന്നതിനു പകരം ആ ചേച്ചിക്ക് കിട്ടാൻ പോകുന്ന നല്ലൊരു ജീവിതം തട്ടി തെറിപ്പിക്കാൻ നോക്കുന്ന അവളെ പോലെ ഉള്ള പെണ്ണ് പറഞ്ഞാൽ അത് കേട്ട് നിന്നെ ഞാൻ ഉപേക്ഷിക്കും എന്ന് നീ കരുതിയോ മിതു.... "

"ഏട്ട..ൻ എ..ന്താ പറ..ഞ്ഞു വരു...ന്നത് " "എടി പൊട്ടി ഒന്നിന്റെ പേരിലും നിന്നെ വിട്ടു കളയാൻ എനിക്കാവില്ലെടി...ഈ ജന്മത്തിൽ എന്നല്ല ഒരു ജന്മത്തിൽ പോലും നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല " "അ..പ്പൊ എന്നോ...ട് ദേ..ഷ്യം ഒന്നു..ല്ലേ..." "ദേഷ്യം ഉണ്ടെങ്കിൽ നിന്നെ ഞാൻ ഇങ്ങനെ ചേർത്ത് പിടിക്കുമോ.. ദേഷ്യം ഉണ്ടാരുന്നു എനിക്ക്... അന്ന് മിത്രയേ കണ്ടപ്പോൾ നീ കൂടി അറിഞ്ഞു കൊണ്ട് എല്ലാം എന്നോട് മറച്ചു വെച്ചു എന്നറിഞ്ഞാണ് ദേഷ്യം കൊണ്ട് ഞാൻ അവിടെ നിന്നിറങ്ങി പോയത്.. എന്നാൽ അവൾ പറഞ്ഞു നിനക്ക് അറിയില്ലാരുന്നു അത് എന്റെ അനിയൻ ആയിരുന്നു എന്ന കാര്യം.. പക്ഷെ ഒരു കാര്യം നിനക്ക് അറിയാരുന്നു എന്ന് അവൾ പറഞ്ഞു.നിരഞ്ജന്റെ കാര്യം... " നിരഞ്ജന്റെ കാര്യം കേട്ടതും മിതു ഒന്ന് ഞെട്ടി "അവന്റെ കാര്യം നിന്നോട് ഞാൻ ചോദിച്ചിട്ടില്ലേ അന്നും നീ എന്താ പറഞ്ഞേ അവനെ അറിയില്ല എന്ന്..

എന്നിട്ട് നിന്റെ അനിയത്തി എന്നോട് പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ എനിക്ക് മനസ്സിലായി നിനക്ക് അവനെ അറിയാം എന്നുള്ള കാര്യം.. പക്ഷെ നീ എന്നോട് കള്ളം പറഞ്ഞപ്പോൾ എല്ലാം നിന്നോട് ഞാൻ തുറന്നു പറഞ്ഞിട്ടും നീ എന്നോട് തുറന്നു പറഞ്ഞില്ല എന്ന് അറിഞ്ഞപ്പോൾ ദേഷ്യം മാത്രം അല്ല എന്ത് സങ്കടം ഉണ്ടായി എന്ന് നിനക്ക് അറിയോ.. ആരുടെ മുന്നിലും ഞാൻ തല കുനിച്ചിട്ടില്ല..കള്ളം പറയുന്നവരെ പിന്നെ എനിക്ക് കണ്ണെടുത്താൽ കണ്ടൂട... അവരോട് പിന്നെ ഒരു വിധത്തിലും ഞാൻ അടുക്കില്ല.പക്ഷെ നിന്നോട്... നിന്നോട് എനിക്ക് അടുക്കാതിരിക്കാൻ കഴിയില്ല.. നിന്റെ കണ്ണുകൾ നിറയുന്നതോ നിന്നെ ആരെങ്കിലും വേദനിപ്പിക്കുന്നതോ ഒന്നും എനിക്ക് സഹിക്കാൻ കഴിയില്ല...നീ ഈ വിവാഹം വേണ്ടെന്നു പറഞ്ഞപ്പോൾ നിന്റെ തലയിക്കിട്ട് ഒരെണ്ണം തരാൻ ആണ് തോന്നിയത്... പിന്നെ ഇത്രേം ദിവസം വിഷമിപ്പിച്ചതിനു സോറി..."

"സോറി ഞാൻ അല്ലെ പറയണ്ടേ... വിവാഹം വേണ്ടെന്ന് വെക്കാൻ ഞാൻ പറഞ്ഞത് ഏട്ടന് എന്നോട് ദേഷ്യം ഉണ്ടാകും എന്ന് കരുതിയിട്ടാണ്.. പിന്നെ എന്റെ പ്രശ്നങ്ങൾ ഒക്കെ ഒന്ന് അവസാനിച്ചിട്ട് നമ്മൾ ഒന്നിച്ചാൽ മതി എന്ന് എനിക്ക് തോന്നിയിരുന്നു.. പക്ഷെ അച്ഛയുടെയും സാവു അമ്മയുടെയും നിർബന്ധത്തിന് എനിക്ക് വഴങ്ങി കൊടുക്കേണ്ടി വന്നു.." "അത് തെറ്റായി പോയി എന്ന് തോന്നുന്നോടോ നിനക്ക്.." "ഏയ്‌ ഇല്ല പക്ഷെ...." "പക്ഷെ...." "എന്നോട് ഒരു തെല്ലു പോലും ദേഷ്യം ഇല്ലേ ഏട്ടന്..." "ഉണ്ടല്ലോ... പക്ഷെ ആ ദേഷ്യം ഇല്ലാതാവാൻ നീ ശ്രേമിച്ചാൽ കഴിയും.." "എങ്ങനെ..." "അതുണ്ടല്ലോ..." റിദു അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചതും അവൾ അവനെ പിന്നിലേക്ക് തള്ളി.. പക്ഷെ അവൻ പിന്നിലേക്ക് പോയപ്പോൾ കൂടെ അവളെയും ചേർത്ത് പിടിച്ചിരുന്നു രണ്ടു പേരും കൂടി ബെഡിലേക്ക് ചാഞ്ഞു.. "മിതു....." "മ്മ്..."

"ഇനി എങ്കിലും നിനക്ക് തുറന്നു പറഞ്ഞൂടെ...എല്ലാം..." "ഞാൻ എന്ത് പറയാൻ...." "നിരഞ്ജന്റെ കാര്യം..." അത് കേട്ടതും അവൾ അവനിൽ നിന്നു അകന്ന് മാറാൻ ശ്രെമിച്ചതും അവൻ അവളെ പിടിച്ചു വീണ്ടും അവന്റെ നെഞ്ചിലേക്ക് വലിച്ചു ഇട്ടു.. "എവിടെ പോകുവാ നീ... ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ അല്ലെ.. അത് ആഘോഷിക്കാതെ പോകാം എന്നു നീ കരുതണ്ട..." "ഏട്ടാ പ്ലീസ്..." "എന്ത്‌ പ്ലീസ്..... ഞാൻ നിന്നെ ഇപ്പൊ ഈ ചേർത്ത് പിടിച്ചിരിക്കുന്നത് ഒരു അവകാശത്തോടെ ആണ്.. നീ എന്റെ ഭാര്യ ആണെന്ന് അവകാശത്തോടെ.. നിന്റെ സമ്മതം ഇല്ലാതെ നിന്നെ ഞാൻ ഒന്നും ചെയ്യില്ല.. അതിനു എനിക്ക് കഴിയില്ല.. പ്രണയത്തിന്റെ അവസാനം ഒന്നുച്ചേരൽ ഉണ്ടാകും അത് പക്ഷെ ആ രണ്ട് പേരുടെയും പ്രണയത്തിൽ അലിഞ്ഞു വേണം ഒന്നാവാൻ... എന്നാലേ ആ സംഗമത്തിന് ഒരു അർഥം ഉണ്ടാകൂ.. നമ്മുടെ പ്രണയം ഉണ്ടാകൂ...

അല്ലാതെ താലി കെട്ടിയ അവകാശത്തിൽ അവളുടെ അനുവാദം കൂടാതെ അവളിലേക്ക് അടുക്കാൻ ശ്രെമിക്കുന്നത് ആണത്തം അല്ല അത്‌ അവനു അവളോട് ഉള്ള പ്രണയത്തെക്കാൾ ഉപരി അവന്റെ നെറികേട് ആണ് അവളോട് കാണിക്കുന്നത്.." എന്ത് പറഞ്ഞിട്ടും അവളിൽ ഒരു ഭാവമാറ്റവും അവനു കാണാൻ കഴിഞ്ഞില്ല.. "ഞാൻ ഒന്നും വിശ്വസിച്ചിട്ടില്ല മിതു... അഥവാ അങ്ങനെ ഒന്ന് നിന്റെ ജീവിതത്തിൽ നടന്നിട്ടുണ്ടെങ്കിലും ഞാൻ നിന്നെ വെറുക്കില്ല... കാരണം നിന്റെ പാസ്റ്റ് എനിക്ക് ഇനി അറിയണ്ട ആവശ്യം ഇല്ല... ഇനി നിന്റെ future നോക്കിയാൽ മതി എനിക്ക്.. ഇനി നീ എന്റെ കൂടെ എന്റെ ഭാര്യ ആയി ജീവിക്കുമ്പോൾ എങ്ങനെ എന്ന് അറിഞ്ഞാൽ മതി എനിക്ക്.. ഒരിക്കലും ആ ഭൂതകാലം പറഞ്ഞു നിന്നെ ഞാൻ വേദനിപ്പിക്കാനോ വെറുക്കാനോ പോകുന്നില്ല.. പക്ഷെ എനിക്ക് അറിയണം അത്.. പല തവണ അവൻ എന്റെ മുന്നിൽ വന്നു നിന്നെ മോശമായി പറയുമ്പോഴും എനിക്ക് നിന്നെ പരിപൂർണ വിശ്വാസം ആയിരുന്നു..

പക്ഷെ പലപ്പോഴും അവന്റെ മുന്നിൽ എനിക്ക് ഉത്തരം മുട്ടുന്നു.. കാരണം അവൻ അത് പോലെ ആണ് സംസാരിക്കുന്നത് സത്യം അറിയാതെ എനിക്ക്.....അവനോട്....ഞാൻ എന്താ പറയുക മിതു...... നീ എല്ലാം തുറന്നു പറഞ്ഞു കഴിഞ്ഞാൽ പിന്നെ അവനെ എങ്ങനെ ഒതുക്കണം എന്ന് എനിക്ക് അറിയാം.. പക്ഷെ നിനക്ക് എങ്കിലും എന്നോട് മനസ് തുറന്നൂടെ...." "എനിക്ക് ഉറങ്ങണം പ്ലീസ് ഏട്ടാ.. നമുക്ക് ഇത് പിന്നെ സംസാരിക്കാം..." "എനിക്ക് പിന്നെ അറിയണ്ട... ദേ ഇപ്പൊ അറിയണം.. ഇന്ന് കൊണ്ട്എല്ലാം പറഞ്ഞു അവസാനിപ്പിച്ചിട്ടു നമുക്ക് ഒരു ജീവിതം ഇവിടെ കൊണ്ട് തുടങ്ങണം.. അത് കൊണ്ട് പറഞ്ഞേ മതിയാകൂ.. മിതു...." "എനിക്ക് പറയാൻ പറ്റില്ല .." "എന്ത് കൊണ്ട്...." "പറ്റില്ല..." "ഇത്രെയും ദിവസം ചൂടായിട്ട് ഇന്ന് നിന്നെ കണ്ടപ്പോൾ ദേഷ്യം അങ്ങ് അലിഞ്ഞു ഇല്ലാതായി എന്ന് നീ കരുതുന്നുണ്ടോ.. ഞാൻ നിന്നോട് സംസാരിക്കുമ്പോൾ ഞാൻ ഒരു പോഴൻ ആണെന്ന് നിനക്ക് തോന്നുന്നോ... അതാണ് നീ എന്റെ വാക്കുകൾക്കോ എന്റെ ഫീലിങ്‌സിനോ വില നല്കാത്തത്...

എനിക്കും ഉണ്ട് ഒരു മനസ്സ്.. അതും വേദനിക്കും.. അല്ലാതെ എല്ലാം താങ്ങാൻ കഴിഞ്ഞെന്നു വരില്ല..." "പ്ലീസ്.. നമുക്ക് ഇത് വിടാം.. ഉറങ്ങണം എനിക്ക്..." "നീ എന്താ ഇങ്ങനെ മിതു... നിനക്ക് ഞാൻ ഇത്രേം നേരം പറഞ്ഞത് ഒന്നും തലയിൽ കയറിയില്ലേ...." "എനിക്ക് ഉറങ്ങണം എന്ന് ഞാൻ എത്ര തവണ പറഞ്ഞു .,....." "എന്റെ ഉറക്കം നഷ്ടപ്പെട്ടിട്ട് എത്ര നാളുകൾ ആയി എന്നറിയോ നിനക്ക് ... നീ അന്ന് ശിവയുടെ കാര്യം പറഞ്ഞു തുടങ്ങിയ അന്ന് മുതൽ നമ്മുടെ ജീവിതത്തിൽ വിള്ളൽ വീഴാൻ തുടങ്ങിയതാ... നിനക്ക് എന്നിൽ വിശ്വാസം ഇല്ലെന്നറിഞ്ഞിട്ടും നിന്നെ ഞാൻ സ്നേഹിച്ചു... അമിതമായി.... ഒടുവിൽ എല്ലാം കൊണ്ടും ആകെ ഭ്രാന്ത് ആയ സമയത്തു ആണ് നിന്റെ അനിയത്തിയുടെ വക തുറന്നു പറച്ചിൽ...എല്ലാം കേട്ട് പൊട്ടൻ ആയി നിൽക്കാൻ മാത്രമേ എനിക്ക് കഴിയുന്നുള്ളു.. നിന്റെ മുന്നിലും ആ നിരഞ്ജന്റെ മുന്നിലും...

ഇത് വരെ ആർക്കു മുന്നിലും തോൽക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല പക്ഷെ നീ അതിനു എനിക്ക് അവസരം നൽകി കൊണ്ടിരിക്കുകയാണ് മിതു......" "ഞാൻ.... ഞാൻ പറഞ്ഞല്ലോ എനിക്ക് ഒന്നും അറിയില്ല.... പ്ലീസ് ഇത് ഇവിടെ നിർത്തൂ.... വേറെ എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയാം..." "വേറെ എന്താണ് നമുക്കിടയിൽ ഉള്ള പ്രശ്നം... ആകെ എന്നെ അലട്ടുന്ന ഒരേ ഒരു പ്രശ്നം ആണ് ഇത്...." "ഞാൻ നിലത്തു കിടന്നോളാം.. എനിക്ക് ഭ്രാന്ത് പിടിക്കുന്നു.. ആകെ സമാധാനം നഷ്ടപ്പെട്ടു..." മിതു അവനിൽ നിന്നും അകന്നു ബെഡിൽ നിന്നും എഴുന്നേറ്റു പോകാൻ നിന്നതും റിദു അവളുടെ സാരി തുമ്പിൽ പിടുത്തം ഇട്ടിരുന്നു... "അങ്ങനെ പോകാൻ വരട്ടെ... എനിക്ക് അറിയണം... പ്ലീസ് മിതു... നിന്നോട് ഞാൻ വേറെ ഒന്നും ചോദിച്ചില്ല... എന്റെ ഭാര്യ ആണ് നീ... നിന്നെ അലട്ടുന്ന പ്രശ്നം എന്റേത് കൂടി ആണ്.. അത് അറിയാൻ എനിക്ക് അവകാശം ഇല്ലേ..." "ഏട്ടാ പ്ലീസ് എനിക്ക് ദേഷ്യം വരുന്നുണ്ട്..."

"അതിനേക്കാൾ കൂടുതൽ കലിപ്പ് എനിക്ക് ഉണ്ട് മിതു..." അവൻ ദേഷ്യത്തോടെ കൈ വലിച്ചതും അവന്റെ കൈയിൽ അവളുടെ സാരി തുമ്പ് ഉള്ള കാര്യം അവൻ മറന്നിരുന്നു... സാരി പിൻ പൊട്ടി അവളുടെ മാറിൽ നിന്നും അടർന്നു പോയതും അവൾ വേഗം അവനിൽ നിന്നും സാരി തുമ്പ് വലിച്ചു നേരെ ആക്കി... റിദുവിനും..അപ്പോഴാണ് താൻ എന്താ ചെയ്തേ എന്നാ ബോധം വന്നത്.. അവൻ അവളെ നോക്കിയതും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. അവനോട് ഉള്ള ദേഷ്യം അവളുടെ മുഖത്ത് പ്രകടം ആയിരുന്നു... "സോറി മിതു...." "നിങ്ങൾക്ക് എന്താ അറിയണ്ടേ... ഞാനും നിരഞ്ജനും തമ്മിൽ എന്താ എന്നല്ലേ... എന്നാ കേട്ടോ അവൻ എന്നെ പ്രണയിച്ചിരുന്നു.. ഞാനും... മിത്ര പറഞ്ഞത് എല്ലാം സത്യം ആണ്... ഇനി എനിക്ക് അതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല... സത്യം അറിഞ്ഞില്ലേ .. ഇനി എന്താ വേണ്ടേ... ഇനി നിങ്ങൾക്ക് ഞാൻ പരിശുദ്ധ ആണെന്ന് അറിയണോ... അറിയാണോന്നു.... എന്നാ അല്ല... സമാധാനം ആയില്ലെ...

ഇനി എന്നെ വെറുക്കണമെങ്കിൽ വെറുത്തോ... ആവശ്യം കഴിഞ്ഞു ഉപേക്ഷിക്കണമെങ്കിൽ ഉപേക്ഷിച്ചോ... ഒരു നല്ല ജീവിതം ഞാൻ ഒരിക്കലും സ്വപ്നം കണ്ടിട്ടില്ല... ഇത് വരെ... എന്നെങ്കിലും പിരിയേണ്ടി വരും എന്ന് തോന്നിയിരുന്നു.. അത് പക്ഷെ വിവാഹം വരെ എത്തുമെന്ന് പ്രതീക്ഷിച്ചില്ല..... വിവാഹം കഴിഞ്ഞു എങ്കിലും നല്ലൊരു ജീവിതം തുടങ്ങാൻ ഞാൻ ആഗ്രഹിച്ചു.. പക്ഷെ അത് ഇനി വേണ്ട... നിങ്ങൾക്ക് ഇനി വേണ്ടത് എന്താ... എന്നെ ആണോ... എന്റെ സമ്മതം ആണോ... താലി കെട്ടിയവന് അതിനുള്ള അവകാശം ഉണ്ട്... ഇനി അതിന്റെ പേരിൽ ഒരു പരാതി വേണ്ട എനിക്ക് സമ്മതം ആണ്...." എല്ലാം കേട്ട് കഴിഞ്ഞതും റിദുവിന് ദേഷ്യവും സങ്കടവും എല്ലാം കൊണ്ടും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല... അവൻ അവളുടെ കരണം നോക്കി ഒന്ന് കൊടുത്തു... അവൾ പെട്ടന്ന് ഉള്ള അവന്റെ അടിയിൽ വേച്ചു പിന്നിലേക്ക് പോയതും അവൻ അവളുടെ കവിളിൽ കുത്തി പിടിച്ചു..

അവൾ വേദനയോടെ അവനെ നോക്കിയതും ആ കണ്ണുകളിൽ ആ സമയം കണ്ടത് അവളോട് ഉള്ള അടങ്ങാത്ത കോപം ആയിരുന്നു.. "ഡീ... പുല്ലേ.. നീ എന്താ കരുതിയെ ഞാൻ നിരഞ്ജനെ പോലെ ആണെന്നോ... അവൻ നിന്റെ മറ്റവൻ ആയിരുന്നോ എന്നൊന്നും ഞാൻ ചോദിച്ചില്ല.. ഒരു ഭർത്താവ് എന്ന നിലയിൽ നിന്റെ മനസ്സ് അറിയാൻ തോന്നി.. നിന്റെ പ്രശ്നങ്ങൾ അറിയാൻ തോന്നി.. അല്ലാതെ നീ അതാണോ ഇതാണോ എന്നൊന്നും എനിക്ക് അറിഞ്ഞിട്ട് ഒന്നും സാധിക്കാൻ ഇല്ല... പിന്നെ നിന്നെ ഞാൻ അങ്ങനെ ആണ് സ്നേഹിച്ചതെങ്കിൽ അതിനു പല അവസരങ്ങളും ഉണ്ടായിട്ടുണ്ട് . അന്നെല്ലാം നിന്നെ ഞാൻ തൊട്ടിട്ടില്ല എന്ന് പറയുന്നില്ല... സ്പർശിച്ചിട്ടുണ്ട്.. പക്ഷെ അതിൽ കൂടുതൽ നിന്നെ ഞാൻ നീ എന്ന പെണ്ണിനെ അറിയാൻ ശ്രേമിച്ചിട്ടില്ല.. അത്രക്ക് ചീപ്പ് അല്ലേടി ഞാൻ... നീ എന്താ പറഞ്ഞേ ആവശ്യം കഴിഞ്ഞു നിന്നെ ഉപേക്ഷിച്ചോളാനോ...

അപ്പൊ നീ എന്നെ പ്രണയിച്ചതിൽ എന്ത് അർഥം ആണ് ഉള്ളത്.. നീ എന്നെ പൂർണമായി വിശ്വസിച്ചിട്ടില്ലാ... നീ എന്നെ പ്രണയിച്ചിട്ടില്ല... അതെനിക്ക് ഇപ്പൊ ബോധ്യമായി... ഇനി നിന്നിൽ ഒരു അവകാശം പറഞ്ഞു ഞാൻ വരില്ല.... നിനക്ക് നിന്റെ ഇഷ്ടം പോലെ ജീവിക്കാം ഇവിടെ... എന്റെ ഭാര്യ എന്ന പദവി ഇനി നിനക്ക് ഒരു അഭിമാനക്കുറവ് ആണെങ്കിൽ നിനക്ക് മടങ്ങാം ഇവിടെ നിന്നു.. പക്ഷെ ഇനി നിന്റെ നാവിൽ നിന്നു ഇങ്ങനെ ഒരു സംസാരം വന്നാൽ ഈ നാവ് ഞാൻ പിഴുത് ഏറിയും കേട്ടോടി കോപ്പേ..." റിദു അവളുടെ കവിളിൽ നിന്നും കൈ എടുത്തു പിന്നിലേക്ക് തള്ളിയ ശേഷം കാറിന്റെ ചാവി എടുത്തു ഡോർ തുറന്നു ശക്തി ആയി അടച്ച ശേഷം ദേഷ്യത്തോടെ പുറത്തേക്ക് ഇറങ്ങി പോയി... മിതു കരഞ്ഞു കൊണ്ട് നിലത്തേക്ക് ഊർന്നിരിന്നു............ (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story