അഗ്നിസാക്ഷി: ഭാഗം 68

agnisakshi

എഴുത്തുകാരി: MALU

 വാതിലിൽ ആരോ മുട്ടിയപ്പോഴാണ് മിതുവിന് സ്വാബോധം വന്നത്.. ഇത്രെയും നേരം കഴിഞ്ഞത് ഓർത്തു കരഞ്ഞിരിക്കുകയായിരുന്നു അവൾ.. അവൾ പതിയെ നിലത്തു നിന്നും എഴുന്നേറ്റു ഡോർ തുറന്നു.. റിദു ആണെന്ന് കരുതി വാതിൽ തുറന്ന അവൾ മുന്നിൽ നിൽക്കുന്ന റിഷിയെ കണ്ടു ഞെട്ടി "ഏട്ടത്തി....." "എ..ന്താ റി.ഷി " "ഏട്ടൻ എവിടെ പോയതാ... അതും ഈ അസമയത്തു...." "അ..റിയി.ല്ല.....ഒരു ഫോൺ... കാൾ വന്നപ്പോൾ...പോയതാ...." "ഏട്ടത്തി... നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് പറഞ്ഞു തീർക്കണം പ്ലീസ്.. ഇനി നിങ്ങളുടെ ജീവിതം കൂടി എന്റെയും മിത്രയുടെയും പേര് പറഞ്ഞു തകരരുത്.. ഏട്ടന്റെ മനസ്സിൽ അതിന്റെ ദേഷ്യം ഉണ്ടെന്ന് എനിക്കറിയാം.. അതാണ് ഞാൻ പറഞ്ഞത്... ഏട്ടത്തി അവന്റെ ജീവിതത്തിൽ വന്നതിൽ പിന്നെ ആണ് അവൻ ഈ രാത്രി യാത്ര ഒക്കെ അവസാനിപ്പിച്ചത്.. പഴയ എന്റെ ഏട്ടൻ ആയി മാറി വന്നതാണ് അവൻ..

എന്റെ കാര്യത്തിൽ മാത്രം അല്ല . ഏട്ടന്റെ കാര്യത്തിലും അമ്മ നല്ലോണം വേദനിച്ചിട്ടുണ്ട്... ആ പാവം ഇപ്പോഴാ ഒന്ന് കുറച്ചു സമാധാനത്തോടെ ജീവിക്കാൻ തുടങ്ങിയത്.. അതിനു കാരണം ഏട്ടത്തി ആണ്... ഇപ്പൊ ഏട്ടൻ പോയത് അമ്മ അറിഞ്ഞിട്ടില്ല...ഏട്ടൻ പോയത് എന്തെങ്കിലും പ്രശ്നം നിങ്ങൾക്കിടയിൽ ഉണ്ടായിട്ടാണെന്നു എനിക്ക് മനസ്സിലായി.. കാരണം ആ മുഖത്തെ ദേഷ്യം ഞാൻ കണ്ടതാണ്...പണ്ട് മുതലേ ദേഷ്യം വന്നാൽ അവൻ ഇങ്ങനെ ആണ്.അതും അവൻ കാർ ഓവർ സ്പീഡിൽ ആയിരിക്കും ഡ്രൈവ് ചെയ്യുക.. ആ സമയത്തു അവനു തന്നെ അറിയില്ല എവിടേക്കാണ് പോകുന്നത് വരുന്നത് എന്നോ ഒന്നും..അത് കൊണ്ട് ഇനി ഇങ്ങനെ ഏട്ടനെ ഏട്ടത്തി രാത്രി സമയം പുറത്തേക്ക് ഒന്നും വിടരുത്.. ഇനി ഏട്ടന്റെ മേൽ ഒരു കണ്ണ് ഉണ്ടെങ്കിൽ അത് ഏട്ടത്തിയുടേതാവണം...

ഏട്ടത്തി വിലക്കിയാൽ അവൻ ഒന്നും പറയില്ല.. അത്രക്ക് ഇഷ്ടം ആണ് ഏട്ടന് ഏട്ടത്തിയെ..." "ഇല്ല ഇനി ഞാൻ വിടില്ല... നീ പോയി ഉറങ്ങിക്കോ.. ഞാൻ ഏട്ടനെ ഒന്ന് വിളിച്ചു നോക്കട്ടെ..." "ok... gdnyt..." റിഷി പോയതും അവൾ വേഗം വാതിൽ അടച്ചു.. മിതുവിന്റെ മുഖഭാവം കണ്ടിട്ട് റിഷിക്ക് സംശയം ഉണ്ടാരുന്നു.. എന്നാൽ അവൻ ഒന്നും ചോദിക്കാൻ തോന്നിയില്ല...അവൻ തിരിച്ചു റൂമിലേക്ക് പോയി.. മിതുവിനോടുള്ള ദേഷ്യം മുഴുവൻ സ്റ്റിയറിങ്ങിൽ തീർക്കുകയാണ് റിദു.. ഓവർ സ്പീഡിൽ അവൻ കാർ ഡ്രൈവ് ചെയ്തു.. ആ നേരം അവന്റെ മുന്നിൽ എതിരെ വരുന്ന വാഹനങ്ങളൊന്നും തന്നെ ശ്രെദ്ധയിൽ പെട്ടില്ല.. മിതുവിന്റെ വാക്കുകൾ ആയിരുന്നു അവന്റെ മൈൻഡിൽ...കൂരമ്പ് പോലെ ആയിരുന്നു ആ വാക്കുകൾ അവന്റെ മനസിൽ പതിഞ്ഞത്... മിതുവിന്റെ കാൾ വന്നതും അവൻ ദേഷ്യം വന്നു ഫോൺ off ആക്കി സീറ്റിലേക്ക് എറിഞ്ഞു..

റിദുവിനെ കാണാതെ വന്നതും അവൻ കാൾ എടുക്കാത്തതും മിതുവിന്റെ ഉള്ളിൽ ഭയം വർധിച്ചു... അവൾ അവനെ നോക്കി ബാൽക്കണിയിൽ പോയി നിന്നു... രാത്രി ഏറെ വൈകി ആണ് റിദു വീട്ടിൽ എത്തിയത്...ഡോർ തുറന്നു അകത്തു കയറിയതും റൂമിൽ എങ്ങും മിതുവിനെ കണ്ടിരുന്നില്ല.മിതുവിനെ കാണാഞ്ഞപ്പോൾ അവന്റെ ഉള്ളിൽ ഒരു ഭയം ഉടലെടുത്തു... അവൻ റൂമിലും തൊട്ട് അടുത്തുള്ള ഡ്രെസ്സിങ് റൂമിലും ബാത്‌റൂമിലും എല്ലാം അവളെ നോക്കി... എങ്ങും കാണാതെ ആയപ്പോൾ ആണ് ബാൽക്കണിയിലേക്ക് അവൻ ചെന്നത്... അവിടെ നിലത്തു ചാരി ഇരുന്നു മയങ്ങുന്ന അവളെ കണ്ടതും അവനു അവളോട് അതിയായ വാത്സല്യം തോന്നി...അവൻ അവൾക്കരികിൽ ചെന്നിരുന്നു.. മുഖത്തേക്ക് പാറി വീണ അവളുടെ മുടി ഇഴകൾ പിന്നിലേക്ക് അവൻ ഒതുക്കി.. "നിന്നോട് എനിക്ക് ദേഷ്യം ഉണ്ടാരുന്നു ഇത്രേം നേരം വരെ...

പക്ഷെ നിന്നെ കൊണ്ടേ ഞാൻ പോകൂ മോളേ... നീ എല്ലാം എന്നോട് പറയും.. പറഞ്ഞിരിക്കും നീ... അതെനിക്കറിയാം.. നിന്റെ അനിയത്തിയെ ഇനിയും എന്റെ മുന്നിൽ മോശക്കാരി ആക്കാൻ നിനക്ക് കഴിയില്ല എന്ന് എനിക്ക് അറിയാം.. അതിനു നീ ഇങ്ങനെ സ്വയം തെറ്റ് കാരി ആവണോ പെണ്ണെ.... നീ എത്ര സ്നേഹിച്ചാലും അവൾക്ക് വേണ്ടി ജീവിച്ചാലും അവൾ നിന്നെ ഒരിക്കലും മനസ്സിലാക്കില്ല.. അവൾക്ക് വലുത് അവളുടെ ജീവിതം മാത്രം ആണ്.. ആ അവൾക്ക് വേണ്ടി ആണോ നീ എന്നിൽ നിന്നും എല്ലാം മറച്ചു വെക്കുന്നത്... നീ എന്താ കരുതിയെ നിരഞ്ജന്റെയും നിന്റെയും കാര്യം മാത്രമേ അവൾ എന്നോട് പറഞ്ഞുള്ളൂ എന്നാണോ.. അവൾ എന്തിനാണ് റിഷിയെ മറന്നതെന്ന് അവൾ തുറന്നു പറഞ്ഞു.. ആ നിരഞ്ജനോട് അവൾക്ക് ഇഷ്ടം ഉണ്ടാരുന്നു എന്ന് അവൾ തന്നെ പറഞ്ഞു.. അപ്പൊ പിന്നെ എനിക്ക് ഊഹിച്ചൂടെ പിന്നെ എന്താ ഉണ്ടായതെന്നു..

അതിനു വേണ്ടി നീ എന്നോട് ഇങ്ങനെ കള്ളം പറഞ്ഞു തെറ്റുകാരി ആവണോ... വിടില്ല നിന്നെ ഞാൻ... നീ എന്റെ പെണ്ണാണെങ്കിൽ നിന്നെ കൊണ്ട് ഞാൻ എല്ലാം പറയിപ്പിച്ചിരിക്കും... നിരഞ്ജൻ അല്ല ഒരുത്തനും നിന്റെ മേൽ അവകാശം ഇല്ല എന്ന് എനിക്ക് അറിയാം.. കാരണം നിന്നെ ഞാൻ നല്ലോണം മനസ്സിലാക്കിയതാണ് പെണ്ണെ... നിന്നെ ഞാൻ അവിശ്വസിക്കണമെങ്കിൽ ഞാൻ മരിക്കണം..... ഉറങ്ങുന്നത് കണ്ടില്ലേ കുരിപ്പ് ഇത്രെയും മനുഷ്യനെ വേദനിപ്പിച്ചിട്ടു... " അവൻ അവളുടെ കവിളിലേക്ക് നോക്കി..അവന്റെ കൈ നല്ലോണം അവിടെ പതിഞ്ഞിട്ടുണ്ടെന്നു അവനു അവളുടെ മുഖം കണ്ടപ്പോഴേ മനസ്സിലായി.. "അടിക്കണമെന്ന് ഓർത്തതല്ല.. പക്ഷെ മനുഷ്യന്റെ ക്ഷമ പരീക്ഷിക്കുന്നതിനും ഒരു പരിധി ഉണ്ട്.. നീ ആയത് കൊണ്ട് മാത്രം ആണ് ഞാൻ അത്രെയും നേരം കുറച്ചു ശാന്തനായി നിന്നത്.

വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ കരണത്തു മാത്രം അല്ല ശരീരം മുഴുവൻ എന്റെ കൈ പതിഞ്ഞെനെ... അല്ല ഞാൻ ഇത് ആരോടാ ഈ പറയണേ... ഒന്നും കേൾക്കാതെ ഭവതി ഇവിടെ സുഖ നിദ്രയിൽ അല്ലെ....അങ്ങനെ ഇന്നത്തെ രാത്രി കുളം ആയി.." അവൻ ശ്വാസം വലിച്ചു ഒന്ന് നെടുവീർപ്പെട്ടു ഒരു ചിരിയോടെ അവളെ കൈകളിൽ കോരിയെടുത്തു ബെഡിൽ കൊണ്ട് പോയി കിടത്തി... അപ്പോഴും അവൾ ഉണർന്നിട്ടില്ലായിരുന്നു... രാവിലെ മിതു ഉണരുമ്പോൾ ആണ് അവൾ ഇന്നലെ ഉറങ്ങിയത് ബെഡിൽ അല്ലായിരുന്നല്ലോ എന്ന് അവൾക്ക് ഓർമ വന്നത്...തന്നെ പിന്നെ ആരാ ഇവിടെ കിടത്തിയെ എന്ന ചോദ്യത്തിന് അവളുടെ മനസ്സ് തന്നെ അവൾക്ക് ഉത്തരം നൽകി.. അതോർത്തപ്പോൾ ഒരു ചെറു പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു.. ബെഡിൽ നിന്നും എഴുന്നേറ്റു ഫ്രഷ് ആവാൻ ഡ്രസ്സ്‌ എടുത്തു തിരിഞ്ഞപ്പോഴാണ് ഫ്രഷ് ആയി വന്ന റിദുവുമായി അവൾ കൂട്ടി ഇടിച്ചത്. "എവിടെ നോക്കിയാ നടക്കണേ കണ്ണ് കണ്ടു കൂടെ നിനക്ക്... അതെങ്ങനെയാ ബോധം ഇവിടെ ഇല്ലല്ലോ...

വേറെ പലതും ഓർത്തു നടക്കുമ്പോൾ എങ്ങനെയാ സ്വന്തം ഭർത്താവിനെ ഓർമ വരിക..." "സോറി..." "അവളുടെ ഒരു കോറി..." അവൻ പുച്ഛിച്ചു കൊണ്ട് അവന്റെ ഡ്രസ്സ്‌ എടുത്തു ഡ്രെസ്സിങ് റൂമിലേക്കു കയറിയതും . അവൾ പിന്നെ ഒന്നും പറയാതെ ബാത്‌റൂമിൽ കയറി.. അവൾ ഫ്രഷ് ആയി വന്നപ്പോഴേക്കും റൂമിൽ റിദു ഉണ്ടായിരിന്നില്ല.. അവൾ നനഞ്ഞ മുടി മുന്നിലേക്കിട്ട് തോർത്ത്‌ കൊണ്ട് തൂവർത്തുമ്പോഴാണ് റിദുവിന്റെ വരവ്.. അവളെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു.. ഈറൻ മുടി തുമ്പിൽ നിന്നിറ്റിറ്റു വീണ വെള്ളത്തുള്ളികൾ അവളുടെ പിൻകഴുത്തിൽ സ്ഥാനം പിടിച്ചിരുന്നു...അവൻ അവളെ അടിമുടി ഒന്ന് നോക്കി.. "ഇവൾ മനുഷ്യന്റെ കണ്ട്രോൾ കളയും അതുറപ്പാ...." മുടി തുവർത്തി അവൾ മുടി പിന്നിലേക്കിട്ടു... പക്ഷെ അത് റിദുവിന്റെ മുഖത്ത് തട്ടിയിരുന്നു.. അവൾ പിന്നിലേക്ക് തിരിഞ്ഞു നോക്കിയതും തൊട്ട് മുന്നിൽ റിദുവിനെ കണ്ടു അവൾ ഒന്ന് ഞെട്ടി... "എ...ന്താ..."

അവൾ വിറയലോടെ ചോദിച്ചപ്പോഴും അവന്റെ ശ്രെദ്ധ മുഴുവൻ അവളുടെ മുഖത്ത് ആയിരുന്നു...... "എന്താ ഇങ്ങനെ നോക്കണെ..." "എന്ത്....പിന്നിൽ ആള് നിൽക്കുന്നത് കാണാൻ വയ്യേ നിനക്ക്... അതെങ്ങനെയാ എങ്ങനെ എങ്കിലും പുറത്തു ഇറങ്ങണം ഡ്രസ്സ്‌ നേരെ ആണോ എന്നൊന്നും നോക്കണ്ടല്ലോ... നിനക്ക് നന്നായിട്ട് സാരി ഉടുക്കാൻ അറിയാമെങ്കിൽ മാത്രം നീ അത് ഉടുത്താൽ മതി.. അല്ലാതെ കാണുന്നവരെ ഒക്കെ ഇങ്ങനെ കാണിക്കാൻ ആയി ഉടുത്തു നടക്കണ്ട... " "അതിനു ഞാൻ എന്ത് ചെയ്തു.. കുളിച്ചു ഇറങ്ങിയതല്ലേ ഉള്ളു ഞാൻ.. റൂമിൽ നിന്നു പുറത്തു പോലും ഇറങ്ങിയില്ല ഞാൻ.. കുളിച്ച ഉടൻ എല്ലാരും അങ്ങ് ഇറങ്ങി പോകുമോ.. ഇല്ലല്ലോ.. സാരി നേരെ ആക്കി തന്നെയേ ഞാൻ പോകൂ.. പിന്നെ ഇപ്പൊ ഇവിടെ നിങ്ങൾ അല്ലെ കണ്ടുള്ളു..

നിങ്ങൾ എന്റെ ഭർത്താവ് അല്ലെ.. ഇനി അതിനും നിങ്ങൾക്ക് സംശയം ഉണ്ടോ..." മിതുവിന്റെ സംസാരം കേട്ടു റിദുവിന്റെ കിളികൾ പറന്നെങ്കിലും അവൾ last പറഞ്ഞത് അവനു ദേഷ്യം വന്നു... അവൻ അവളുടെ കവിളിൽ പിടിച്ചു അവളുടെ മുഖം അവന്റെ മുഖത്തേക്ക് അടുപ്പിച്ചു.. "എനിക്ക് ഒരു സംശയവും ഇല്ലടി... നിനക്ക് ഇത്രേം ധൈര്യം ഉണ്ടല്ലോ.. ഭർത്താവ് കണ്ടാൽ പ്രശ്നം ഇല്ല അല്ലെ.. പക്ഷെ ആ ഭർത്താവ് ഞാൻ മാത്രം ആയിരിക്കണം എന്നേ ഉള്ളു കേട്ടല്ലോ....പിന്നെ ആ അവസാനം പറഞ്ഞ ഡയലോഗ് ഉണ്ടല്ലോ ഇനി പറഞ്ഞാൽ നിന്റെ കരണം ഇനിയും പുകയും..." റിദു അത്രെയും പറഞ്ഞു ഫോൺ എടുത്തു ആരെയോ കാൾ ചെയ്തു ഡ്രെസ്സിങ് റൂമിന്റെ വാതിലിന്റെ ഫ്രണ്ടിൽ പോയി നിന്നു.. മിതു മടിച്ചു അവിടെ നിൽക്കുന്നത് കണ്ടതും അവനു ഒന്നും മനസ്സിലാകാതെ അവളെ നോക്കി.. "എന്താടി എന്തെങ്കിലും ഉണ്ടേൽ വാ തുറന്നു പറ...

അല്ലാതെ വാ പൂട്ടി നിൽക്കുകയല്ല വേണ്ടത്.. എത്ര ഒക്കെ മാറ്റി നിർത്തിയാലും താലി കെട്ടി പോയില്ലേ.. ഇനി സഹിച്ചല്ലേ പറ്റൂ...." "അത് പിന്നെ..." "ഏത് പിന്നെ...." "എനിക്ക് സാരി..." "നിനക്ക് എന്ത് വേണമെങ്കിലും വേണ്ടത് അമ്മ നേരത്തെ വാങ്ങി ആ വാർഡ്രോബിൽ വെച്ചിട്ടുണ്ട്.." "അ..തല്ല...." "പിന്നെ ഇനി എന്താ വേണ്ടേ നിനക്ക്.. പണ്ടത്തെ പോലെ നിന്റെ കിന്നാരം ഒന്നും കേട്ടിരിക്കാൻ എന്നെ കിട്ടില്ല എന്തെങ്കിലും ഉണ്ടേൽ വാ തുറന്നു പറയണം..." "ഒന്ന് മാറിയിരുന്നേൽ എനിക്ക് അകത്തു കയറാമായിരുന്നു..." "നീ എന്തിനാ അകത്തു കയറണേ.. കുറച്ചു മുൻപ് നീ വലിയ ഡയലോഗ് അടിച്ചാരുന്നല്ലോ ഭർത്താവ് ആണ് പോലും..." "അത് അപ്പോഴല്ലേ .. ഇപ്പൊ മാറു പ്ലീസ്..." അവൻ മാറാതെ ഫോൺ മാറ്റി വെച്ചു കൈ മാറിൽ പിണച്ചു കെട്ടി അവളെ തന്നെ നോക്കി നിന്നു.. അവൾ ദയനീയ ഭാവത്തോടെ അവനെ നോക്കിയതും അവൻ പിന്നെ കൂടുതൽ നേരം അവിടെ നിന്നില്ല..

"ഇനി ഇതിന്റെ പേരിൽ എന്റെ ഭാര്യ ഡ്രസ്സ്‌ മാറാതെ നിൽക്കണ്ട.. " അവൻ അവളെ നോക്കി ഒരു പുച്ഛഭാവത്തോടെ റൂമിൽ നിന്നിറങ്ങി പോയി.. അവൾ വേഗം ചെന്നു ഡ്രെസ്സിങ് റൂമിൽ കയറാതെ മെയിൻ റൂം ലോക്ക് ചെയ്തു സാരി നേരെ ആക്കി... കുറച്ചു കഴിഞ്ഞു റൂം തുറന്നപ്പോൾ വാതിലിന്റെ അവിടെ റിദു നിൽപ്പുണ്ടാരുന്നു "നിന്നോട് ആരാ ഈ മെയിൻ റൂമിന്റെ ഡോർ ലോക്ക് ചെയ്യാൻ പറഞ്ഞേ ..മനുഷ്യന് സമാധാനത്തോടെ റൂമിൽ പോലും ഒന്നു നിൽക്കണ്ട.. നാശം കല്യാണം കഴിക്കാൻ പോയതേ തലവേദന ആണ് ഇപ്പൊ ...." ദേഷ്യത്തിൽ റിദു അകത്തേക്ക് കയറി കബോർഡ് തുറന്നു ഏതൊക്കെയോ ഫയൽ എടുത്തു ചെക്ക് ചെയ്യാൻ തുടങ്ങി.. മിതു അപ്പോഴും അവൻ പറഞ്ഞത് കേട്ട് കൊണ്ട് നിൽക്കുകയല്ലാതെ കൂടുതൽ ഒന്നും സംസാരിക്കാൻ പോയില്ല... അവൾ താഴേക്ക് പോകാൻ നേരം ആണ് അവൻ അവളെ വിളിച്ചത്.. "ഡീ....."

"എന്താ... ഇനി എന്താ എന്നെ പറയാൻ ഉള്ളത്... തീർന്നില്ലേ... അതോ ഇനിയും ഉണ്ടോ..." അവളുടെ സംസാരം കേട്ട് ദേഷ്യത്തോടെ അവൻ അവൾക്കരികിലേക്ക് നടന്നു.. അവളുടെ കയ്യിൽ പിടിച്ചു മിററിന്റെ അടുത്തേക്ക് കൊണ്ട് പോയി.. "അതെ ഈ താലി കെട്ടിയ അവകാശം പോലെ തന്നെ ഇതിനും ഉണ്ട്... എന്റെ ഭാര്യ ആണെങ്കിൽ എന്റെ ജീവൻ നിലയ്ക്കും വരെ ഈ താലിയും ഒപ്പം ദേ ഇതും അവിടെ ഉണ്ടാകണം.." അത്രെയും പറഞ്ഞു റിദു അവിടെ ഇരുന്ന സിന്ദൂരചെപ്പിൽ നിന്നു ഒരു നുള്ള് സിന്ദൂരം എടുത്തു അവളുടെ സിന്ദൂരരേഖയിൽ ചാർത്തി.. അവൻ മനസ്സോടെ തന്നെ ആണ് അത് ചെയ്‍തത് എങ്കിലും പുറമെ അവൻ ദേഷ്യം കാട്ടിയിരുന്നു.. അവളും അത് മനസ് നിറഞ്ഞു അത് സ്വീകരിച്ചു..അവൾക്ക് അവന്റെ ആ പ്രവർത്തിയിൽ അതിയായ സന്തോഷം തോന്നിയിരുന്നു... "ഇനി പൊക്കോ.. നാളെ മുതൽ ഇത് ആവർത്തിച്ചാൽ പൊന്നു മോളെ നീ വിവരം അറിയും..."

റിദു അത് പറഞ്ഞത് മിതുവിന് ചെറുതായി അങ്ങ് ബോധിച്ചു.. അവൾ അവൻ കാണാതെ ചിരിച്ചു കൊണ്ട് റൂമിൽ നിന്നിറങ്ങി.. കിച്ചണിൽ ചെന്നപ്പോൾ സാവിത്രി അമ്മ എല്ലാർക്കും ഉള്ള ചായ എടുത്തു കൊണ്ട് വരികയായിരിന്നു.. മിതുവിനെ കണ്ടതും അവർ അത് ടേബിളിൽ കൊണ്ട് വെച്ചു.. "മോള് നേരത്തെ ഉണർന്നോ.. സുന്ദരി ആയിട്ടുണ്ടല്ലോ... ദേ ചായ.. രണ്ടു പേർക്കും ഉണ്ട്.. അവനു രാവിലെ അങ്ങനെ കുടിക്കുന്ന ശീലം ഇല്ല.. തോന്നിയാൽ കുടിക്കും അത്രേം ഉള്ളു.. മോള് ആയത് കൊണ്ട് കുടിക്കുമായിരിക്കും.. മോള് കൊണ്ട് കൊടുക്ക് കേട്ടോ.." സാവിത്രി പറഞ്ഞതും അവൾ അത് എടുത്തു കൊണ്ട് മുകളിലേക്ക് പോകാൻ നേരം ആണ് റിദു താഴേക്ക് വന്നത്.. അവൾ അവനു നേരെ ചായ നീട്ടിയതും അവൻ അത് നിരസിച്ചു.. "എന്താടാ ഇത്..........മോള് തന്നതല്ലേ..." "ഞാൻ കുടിക്കാറില്ല എന്ന് അമ്മക്കറിയാവുന്നതല്ലേ... പിന്നെ എന്തിനാ ഇങ്ങനെ ഒക്കെ നല്ല മരുമകൾ എന്ന സ്ഥാനം കൊടുക്കാൻ വേണ്ടിയോ..."

"ദേ ചെക്കാ നീ വാങ്ങും കേട്ടോ.. മോളെ നീ അത് കുടിച്ചിട്ട് ഇവനെ കൂട്ടി ക്ഷേത്രത്തിൽ വരെ പോയി വാ..." "എനിക്ക് ഇപ്പൊ പോകാൻ time ഇല്ല.. അമ്മയും മോളും കൂടെ അങ്ങ് പോയാൽ മതി.. എനിക്ക് ഒരിടം വരെ പോകാൻ ഉണ്ട്.." "ഇത്ര നേരത്തെ നീ എവിടെ പോകുവാ.. അല്ല നിനക്ക് എന്താ ഇത്ര ആവശ്യം ഇപ്പൊ.." "ഇന്ന് എനിക്ക് ഓഫീസിൽ പോകണം അതിനു മുൻപ് കുറച്ചു പേരെ എനിക്ക് കാണാൻ ഉണ്ട്.. അത് കഴിഞ്ഞു വേണം പോകാൻ. ഫുഡ്‌ ഞാൻ പുറത്തു നിന്നു കഴിച്ചോളാം.." "നീ എന്തുവാ റിദു ഈ പറയുന്നത്.. ഇന്നലെ ആണ് നിന്റെ വിവാഹം കഴിഞ്ഞത്.. കൊച്ചു കുട്ടികളെ പോലെ വാശി കാണിക്കാതെ മര്യാദക് മോളെ കൂട്ടി പോയിട്ട് വാ..." "നാളെ ആവട്ടെ.. എനിക്ക് ഇപ്പൊ time ഇല്ല.. ഞാൻ ഇറങ്ങുന്നു.." റിദു പോകുന്നത് നോക്കി മിതു സങ്കടത്തോടെ നിന്നു.. "മോള് വിഷമിക്കണ്ട.. കുറച്ചു ദിവസം ആയി പഴയ സ്വഭാവം എല്ലാം വീണ്ടും തുടങ്ങുന്നുണ്ട്..

മോള് ഒന്ന് വിലക്കി നിർത്തണം.. ഇനി നീ വേണം അവന്റെ കാര്യങ്ങൾ എല്ലാം നോക്കാൻ.. അവനു മോളോട് ദേഷ്യം ഒന്നും ഉണ്ടാകില്ല.. പിന്നെ മോളുടെ അനിയത്തി അവളുടെ കാര്യം ഓർത്താകും ഇങ്ങനെ പെരുമാറുന്നെ വിഷമിക്കണ്ട.." "അപ്പൊ അമ്മക്ക് എന്നോട് ദേഷ്യം ഒന്നുല്ലേ.." "നിന്നോട് എനിക്ക് എന്തിനാ മോളെ ദേഷ്യം... നിന്റെ അനിയത്തി തെറ്റ് ചെയ്താൽ അവളോട് കാണിക്കേണ്ട ദേഷ്യം നിന്നോട് എന്തിനാ ഞാൻ തീർക്കണേ.. മോള് വാ.. ഇനി അവനെ വൈകുന്നേരം നോക്കിയാൽ മതി.. ഇങ്ങു വരട്ടെ അവൻ.. കൊടുക്കുന്നുണ്ട്..." സാവിത്രി അമ്മ കിച്ചണിലേക്ക് പോയതും മിതുവും പിന്നാലെ പോയി.. കുറച്ചു കഴിഞ്ഞു കാളിങ് ബെൽ അടിക്കുന്നത് കേട്ടാണ് മിതു വന്നു വാതിൽ തുറന്നത്.. മുന്നിൽ നിൽക്കുന്ന എല്ലാത്തിനേം കണ്ടു മിതു അന്തം വിട്ടു.......... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story