അഗ്നിസാക്ഷി: ഭാഗം 69

agnisakshi

എഴുത്തുകാരി: MALU

 "എന്താ മിതു നീ ഇങ്ങനെ നോക്കുന്നെ.. നിങ്ങൾ വിരുന്നിനു പോകും മുൻപ് ഞങ്ങൾ വിരുന്നിനു ഇവിടേക്ക് വരാമെന്ന് കരുതി..നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ.."(കിച്ചു) "എനിക്കെന്ത് ബുദ്ധിമുട്ട്.." "ഉണ്ടെങ്കിലും സാരമില്ല ഞങ്ങൾ സഹിച്ചു.. വന്ന കാലിൽ നിർത്താതെ ഞങ്ങളെ അകത്തോട്ടു വിളിക്ക് പെണ്ണെ.. അല്ലേൽ വിളിച്ചില്ലെങ്കിലും ഞങ്ങൾ വലിഞ്ഞു കേറും " "മതി മതി വാ ഇങ്ങോട്ട്..." "നിന്റെ കെട്ടിയോൻ എന്തിയെ ഒന്ന് കാണണം ആയിരുന്നു..." "ആൾ ഇവിടെ ഇല്ല.." "ഇല്ലെന്നോ എവിടെ പോയി..." "ഓഫീസിൽ പോയി..." "ശിവ...ശിവ..എന്താ നോം ഈ കേൾക്കണേ കല്യാണം കഴിഞ്ഞു പിറ്റേ നാൾ തന്നെ ജോലിക്ക് പോവുകയോ.." "അത് ശരിയാ കല്യാണം കഴിഞ്ഞാൽ പിന്നെ ജോലിയെ വേണ്ട എന്നാണ് ഇവന്റെ കണക്ക്.."(ദേവു)

"അത് നിന്റെ വരാൻ ഇരിക്കുന്ന ഭാവി കെട്ടിയോന്റെ സ്വഭാവം ആടി.. അവൻ ജോലിക്ക് പോകാതെ നിന്നെ പണിക്കു വിട്ടു നീ കഷ്ടപ്പെട്ട് കഷ്ടപ്പെട്ട് നിന്റെ ഭംഗി എല്ലാം നശിച്ചു അവസാനം അവൻ ഒരു സുന്ദരിയെ കെട്ടും..ഈ കിച്ചൂന്റെ ശാപം ആണ് ഇത്..." "അതിനു ഞാൻ കെട്ടുന്നു എന്ന് നിന്നോട് ആരാ പറഞ്ഞേ.." "ഇല്ലേ... ഹാവൂ ഏതോ ഒരു ചെക്കൻ രക്ഷപെട്ടു..." "നിർത്ത് രണ്ടും.. ഇനി എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ വെളിയിൽ ഇറങ്ങി പറ.. ചുമ്മാ കലപില കലപില ചിലയ്ക്കുവാ.."(അമ്മു) "ഓ നിർത്തി.. അല്ല മിതു ഇത്രെയും ജോലിയോട് ആത്മാർത്ഥത ഉള്ള ഒരു ഭർത്താവിനെ കിട്ടിയ നീ ഭാഗ്യവതി ആടി.." "മതി കിച്ചു നീ ഇങ്ങനെ പൊക്കിയത്.. കിച്ചു നിനക്ക് വിശക്കുന്നുന്നെങ്കിൽ കിച്ചു കിച്ചുവിന്റെ മെയിൻ place ആയ കിച്ചുവിന്റെ സ്വന്തം കിച്ചണിലേക്ക് ലാൻഡ് ആവൂ കിച്ചു.. കിച്ചു നിന്നെ വെയിറ്റ് ചെയ്തിരിക്കുകയാണ് കിച്ചു... കിച്ചണിലേക്ക് ചെല്ല് കിച്ചു..."(ദേവു)

"ഡീ പരട്ടെ.. നിന്റെ ഈ കിച്ചു വിളി ഉണ്ടല്ലോ അത് നിർത്തിക്കോ.. അവളുടെ ഒരു കിച്ചു... കിച്ചു കിച്ചണിലേക്ക് തന്നെ ആണ് പോകുന്നത്.. അത് കൊണ്ട് നീ ഇങ്ങനെ എന്റെ പേര് വിളിച്ചു വിളിച്ചു കഷ്ടപെടണ്ട.." "ശരി കിച്ചു..." "ഡീ... അല്ല മിതു എന്താണ് ഇന്ന് സ്പെഷ്യൽ.. ഞങ്ങളെ ഒന്ന് സൽക്കരിക്ക് പെണ്ണെ..." "ഞാൻ സൽക്കരിച്ചാൽ മതിയോടാ കിച്ചു..."(സാവിത്രി) "ഹായ് സാവിത്രി അമ്മേ..." കിച്ചു ഓടി ചെന്നു സാവിത്രി അമ്മയെ കെട്ടിപിടിച്ചു "അമ്മേ വന്നു അമ്മേ അമ്മയുടെ മൂന്നാമത്തെ മകൻ... ച്ചേ റിഷി ഇളയത് അല്ലെ അപ്പൊ അമ്മേടെ രണ്ടാമത്തെ മകൻ വന്നു അമ്മേ.. എന്താണ് എനിക്കായി അമ്മ സ്പെഷ്യൽ ആയി ഒരുക്കിയിരുക്കുന്നത് ." "നിനക്ക് എന്ത് വേണമെങ്കിലും കഴിക്കാം.. അല്ലെങ്കിൽ എന്ത് വേണമെന്ന് പറഞ്ഞാൽ മതി ആ സ്പോട്ടിൽ റെഡി ആക്കി തരും ഞാൻ..പോരെ..". "ഇനി ഒന്നും റെഡി ആക്കണ്ട.. ഇവിടെ എന്താണോ അത് മതി.. ഞങ്ങൾ വൈകുന്നേരമേ പോകൂ.. അപ്പൊ ഉച്ചക്ക് സ്പെഷ്യൽ എന്തെങ്കിലും റെഡി ആക്കിയാൽ മതി.. അമ്മേടെ കിച്ചുട്ടന്.."

"ഓ ആയിക്കോട്ടെ..." "അല്ല മിതു നിന്റെ അമ്മായിയമ്മ അവനോട് പെരുമാറുന്നത് കണ്ടോ.. ഇവൻ എപ്പോഴാടി ആ പാവത്തിനെ വളച്ചു കുപ്പിയിൽ ആക്കിയേ.."(ലിനു) "എനിക്കറിയില്ല..." "അല്ലെങ്കിലും അവനു നിമിഷനേരം മതി ഒരാളെ കയ്യിലെടുക്കാൻ.. ഇന്നലെ രാത്രി ഇവിടെ ഉണ്ടാരുന്നില്ലെ അപ്പൊ പിന്നെ അത് പോരെ അമ്മയെ കയ്യിലെടുക്കാൻ.."(ദേവു) "എന്നിട്ട് ഇവൻ എന്താടി ആ പെണ്ണിനെ വളയ്ക്കാൻ കഴിയാത്തെ "(ലിനു) "അതിനു ആ പെണ്ണിനെ പിന്നെ കണ്ടു കിട്ടണ്ടേ.." "അതും ശരിയാ..." "എന്ത് നോക്കി നിൽക്കുവാ പിള്ളേരെ ഇവിടേക്ക് വാ അമ്മ ദേ നമ്മളെ കഴിപ്പിക്കാൻ റെഡി ആയി നിൽക്കുവാ.."(കിച്ചു) "ആദ്യം എന്റെ മോൻ കഴിക്ക്.. ഞങ്ങൾ കഴിച്ചോളാം.. നിന്റെ കാര്യം ആദ്യം നടക്കട്ടെ..."(ദേവു) "പിന്നെ ഞാൻ കഴിച്ചു കഴിഞ്ഞു നിനക്ക് ഒന്നും കിട്ടിയില്ല എന്ന് പറയരുത്..." "ഈശ്വരാ.... ഇവനെ കൊണ്ട്..... വാ പിള്ളേരെ നമുക്കും കഴിക്കാം..."

പിന്നെ അവർ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. മിതുവിനോപ്പം അവർ റൂമിലേക്ക് പോകാൻ നിന്നപ്പോഴാണ് റിദു വന്നത്.. "അളിയാ...." അളിയാ എന്ന് വിളിച്ചു കൊണ്ട് കിച്ചു റിദുവിന്റെ മേലേക്ക് വലിഞ്ഞു കേറി.. "മിതു ഇപ്പൊ പറ്റിയ പോസ് ആണ്.. ഈ സിംഹവാലൻ കുരങ്ങ് ഒക്കെ മരത്തിൽ വലിഞ്ഞു കേറുന്ന അതെ പോസ്.. ഇനി ഇത്തരം ഒരു pic കിട്ടില്ല വേഗം pic എടുത്തോ.."(ദേവു) കിച്ചു അതൊന്നും മൈൻഡ് ആക്കാതെ സ്നേഹപ്രകടനം നടത്തുകയാണ്.. റിദു ആണെങ്കിൽ അവനെ താഴെ ഇറക്കാൻ നോക്കുന്നു... അതിനു അനുസരിച്ചു കിച്ചു വീണ്ടും വീണ്ടും വലിഞ്ഞു കേറുന്നു.. അവസാനം റിദു തന്നെ അവനെ താഴെ ഇറക്കി.. "എന്തോന്നെടെയ് ഇത്... നീ മനുഷ്യനെ..കൊല്ലാൻ ഇറങ്ങിയത് ആണോ.." "അത് പിന്നെ പെട്ടന്ന് അളിയനെ കണ്ടപ്പോൾ.." "നീ ഇങ്ങനെ സ്നേഹപ്രകടനം നടത്തി ആളെ കൊല്ലല്ലേ മോനെ.."

"അതൊക്കെ അവിടെ ഇരിക്കട്ടെ...ഇന്ന് എന്തിനാ ഏട്ടൻ ഓഫീസിൽ പോയെ..." "പിന്നെ എനിക്ക് പകരം നീ പോകുമോ.." "കെട്ടും കഴിഞ്ഞു ഒരാഴ്ച പെണ്ണിനേയും കൂട്ടി കറങ്ങി നടന്നു ഹണിമൂൺ ഒക്കെ ആഘോഷിക്കേണ്ട ചെക്കൻ ആണ് കല്യാണപിറ്റേന്ന് ജോലിക്ക് പോയേക്കുന്നത്.. ഇത്രെയും ആത്മാർത്ഥത ജോലിയിൽ ഉണ്ടോ ഏട്ടന്.." "പലരും ആത്മാർത്ഥത കാട്ടിയില്ലെങ്കിലും എനിക്ക് അത് വേണ്ടേ കിച്ചു.. അത് ഇനി ഇപ്പൊ സ്നേഹത്തിന്റെ കാര്യത്തിൽ ആണെങ്കിലും ജോലിയുടെ കാര്യത്തിൽ ആയാലും...." "പിന്നെ..പിന്നെ...അത് വേണം.. അത് നിർബന്ധം ആണ്... പക്ഷെ ഏട്ടാ.. ഏട്ടൻ പറഞ്ഞതിൽ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലെ..." "എന്ത് മിസ്റ്റേക്ക്.. നീ ഒന്ന് പറഞ്ഞു താ..." "അതല്ല... സ്നേഹത്തിന്റെ കാര്യം പറയുന്നു.. ആരാ ഏട്ടനോട് ആത്മാർത്ഥത കാട്ടാഞ്ഞത്.. പറ ഇപ്പൊ തന്നെ നമുക്ക് തട്ടിയേക്കാം പറ ഏട്ടാ..." "ഒന്നുല്ലേടാ...അല്ല നിങ്ങൾക്ക് ഇനി ക്ലാസ്സ്‌ എന്നാ തുടങ്ങുന്നേ..."

"അടുത്ത monday തുടങ്ങും..വൈകാതെ തന്നെ exam ഉണ്ടാകും..എന്താ ഏട്ടാ..." "അല്ല ... മിതുവും കോളേജിൽ പോകാൻ റെഡി ആയിക്കോ..." "അതെന്തൊരു ചതിയാ ഏട്ടാ.. കല്യാണം കഴിഞ്ഞു രണ്ടു ദിവസം കഴിയുമ്പോഴേക്കും കോളേജിൽ പോയി തുടങ്ങണോ..അറ്റ്ലീസ്റ്റ് ഒരാഴ്ച എങ്കിലും കഴിയട്ടെ ..." "ഞാൻ പറഞ്ഞത് അങ്ങ് കേട്ടാൽ മതി.. അതാണ് നല്ലത്..പിന്നെ നിങ്ങൾ വാ മുകളിൽ ഇരുന്നു സംസാരിക്കാം.." റിദു പറഞ്ഞതും അവർ മുകളിലേക്ക് പോകാൻ ആയി സ്റ്റെയർ കേറാൻ നേരം ആണ് വീണ്ടും കാളിംഗ് ബെൽ മുഴങ്ങിയത്.. "ഞങ്ങൾക്കും അങ്ങോട്ടേക്ക് വരാവോ..." പരിചിതമായ ശബ്ദം കേട്ടതും റിദു താഴേക്ക് ഇറങ്ങി വന്നു.. റിദുവിനെ കണ്ടു ചിരിച്ചു കൊണ്ട് ആ രണ്ടു പേര് അകത്തേക്ക് കയറി........... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story