അഗ്‌നിസാക്ഷി: ഭാഗം 7

agnisakshi

എഴുത്തുകാരി: അഭിരാമി അഭി

" ശിവാ....... ആരോടാ നിന്റെയീ തോന്യാസമെന്ന വല്ല ബോധവുമുണ്ടോ നിനക്ക് ???. ഞാനാരാന്നാ നിന്റെ വിചാരം ???? " " അതാണെനിക്കും ചോദിക്കാനുള്ളത്.... എന്റെ പെങ്ങടെ ജീവിതം കൊണ്ട് കളിക്കാനും മാത്രം ആരാ താൻ ??? " കേശവന്റെ ചോദ്യത്തിന് മറുപടി നൽകാതെ മറുചോദ്യം ചോദിക്കുമ്പോൾ ഉറഞ്ഞുതുള്ളുകയായിരുന്നു ശിവ. " ശിവാ നീയൊന്ന് സമാധാനപ്പെട്..... " " ഇല്ലച്ചാ വന്നവരവിനെ എന്റെ പെണ്ണിന്റെ നേരെയായിരുന്നു ഇയാളുടെ. ചൊരുക്ക്. അത് ഞാനങ്ങ് ക്ഷമിച്ചു കാരണം അവൾക്ക് നേരെ വരുന്നതിനെ നേരിടാൻ അവൾക്കറിയാം. അതിനവൾക്കെന്റെ ആവശ്യമില്ല.

പക്ഷേ ഇപ്പൊ എന്റെ പെങ്ങടെ നേർക്കാ ഇയാളുടെ പടയൊരുക്കം. അത് ഞാൻ സമ്മതിച്ചുതരില്ല. " അവനെ തടയാൻ ശ്രമിച്ച ദേവന്റെ വാക്കുകളെപ്പോലും തടഞ്ഞുകൊണ്ട് കേശവന് നേർക്ക് ചീറുകയായിരുന്നു ശിവ. എല്ലാം കണ്ടും കേട്ടും ഭയന്ന് കൃഷ്ണയുടെ കയ്യിൽ മുറുകെപ്പിടിച്ചിരിക്കുകയായിരുന്നു പ്രിയ. " ദേവാ നിന്റെ മോന്റെ അധികപ്രസംഗം അധികമാവുന്നുണ്ട്. മുതിർന്നവരോട് പെരുമാറാൻ ഇനിയെന്നാ അവൻ പഠിക്കുക ???? " പുച്ഛഭാവത്തിൽ ദേവനെ നോക്കിക്കൊണ്ട് കേശവൻ ചോദിച്ചു. " എന്നും തലമൂത്തവരെ എതിർത്തേ ഇവന് ശീലമുള്ളു. ഇപ്പൊ തന്നെ കണ്ടില്ലേ എവിടെയോ കിടന്ന ഒരു നസ്രാണിപ്പെണ്ണിനെ കൊണ്ടുവന്ന് തറവാട്ടിൽ കുടിയിരുത്തിയിരിക്കുന്നു.....

ജാതി പോട്ടെന്ന് വയ്ക്കാം ഇവൾക്ക് തന്തേം തള്ളേം പറയാനൊരു കുടുംബവുമെങ്കിലുമുണ്ടോ ???? " അല്ലിയെ നോക്കി അവജ്ഞയോടെ ഒന്ന് ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞതും ശിവയുടെ ക്ഷമ തീർത്തും നശിച്ചിരുന്നു. " അതേ വല്യച്ചാ നിങ്ങൾക്ക് തെറ്റിപ്പോയി..... കൊച്ചുമകന്റെ കൈ പിടിച്ചാരോരുമില്ലാതെ ഈ പടി ചവിട്ടിയത് കൊണ്ടല്ലേ നിങ്ങടെ കണ്ണിൽ ഞാനനാഥയായത്. നിങ്ങടത്ര വല്യ കുടുംബപ്പേരൊന്നുമല്ല എന്നാലും ചിലപ്പോൾ കേട്ടിട്ടുണ്ടാകും ആരാമം ഗ്രൂപ്പ്‌സ്. അതിന്റെ എംഡി അലക്സ്‌ തോമസിന്റെ മകളാണ് ഞാൻ. "

അയാളുടെ ആ ചോദ്യത്തിന് ശിവയ്ക്കും മുന്നേ മറുപടി നൽകിയത് അല്ലി ആയിരുന്നു. " അലക്സ്‌ തോമസിന്റെ മോളോ ???? " ചോദിച്ചതും കഴിച്ചുകൊണ്ടിരുന്ന ദീപക് ആഹാരം നെറുകയിൽ കയറി ചുമയ്ക്കാൻ തുടങ്ങി. അത് കണ്ട് അല്ലി പതിയെ ഒന്ന് ചിരിച്ചു. " ഇവന്റെയീ ചുമയുടെ അർഥം ഇവിടെ ചിലപ്പോൾ ആർക്കും മനസ്സിലായിക്കാണില്ല. ഞാൻ തന്നെ പറഞ്ഞുതരാം കാരണം.....ആർക്കിട്ടെക്റ്റായ ഇവൻ വർക്ക്‌ ചെയ്യുന്നത് എന്റെ ഡാഡിയുടെ കൺസ്ട്രക്ഷൻ കമ്പനിയിലാണ്.

ആരാമം ഗ്രുപ്പ്സിന്റെ ഡയറക്ടർ ബോർഡിലുണ്ടായിട്ടും ഓഫീസിലധികമാരും കണ്ടിട്ടില്ലാത്ത ബോസിന്റെ മകളെ സ്വന്തം ഏട്ടത്തിയായി കണ്ടതിന്റെ ഞെട്ടലാ ദാ ഇവന്റെ മുഖത്തീ കാണുന്നത്...... പിന്നെ ഇതുവരെ പറഞ്ഞുവന്നതിന്റെ ഉദ്ദേശം.... ഈ തറവാട്ടിലെ ഒരു ചില്ലിക്കാശ് പോലും എനിക്കാവശ്യമില്ലെന്ന് എല്ലാരേമൊന്ന് ബോധ്യപ്പെടുത്താനാ..... മുത്തശ്ശനോടടൊരു കാര്യം കൂടി പറഞ്ഞത് ശരിയാണ് ഞാനൊരന്യമതത്തിൽ പെട്ടവൾ തന്നെയാണ്. പക്ഷേ നിങ്ങളേപ്പോലെയുള്ള ഭ്രാന്തോന്നും ഞങ്ങൾക്കില്ല. മനുഷ്യരിൽ വിശ്വസിച്ചു ജീവിക്കാനാ എന്റെ കുടുംബമെന്നേ പഠിപ്പിച്ചത്...... " അത്രയും പറഞ്ഞിട്ടവൾ ശിവയുടെ അരികിലേക്ക് തന്നെ മാറി നിന്നു.

ഒരുനിമിഷം അവിടമാകെ ഒരു നിശബ്ദത പരന്നു. " നിന്റെ മകനും മരുമകളും പറഞ്ഞത് പോലെ തറവാട്ടിലെ ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും പുറംകാലുകൊണ്ട് ചവിട്ടിത്തെറിപ്പിക്കാൻ തന്നെയാണോ ദേവാ നിന്റെയും തീരുമാനം ???." കിട്ടിയതൊന്നും പോരെന്ന മട്ടിൽ ദേവന് നേരെ നോക്കി അയാൾ വീണ്ടും ചോദിച്ചു. " ഈ കാര്യത്തിൽ അതേ വല്യച്ചാ..... എന്റെ മോളുടെ ജീവിതം തുലാസിൽ വച്ചിട്ട് തറവാട് സംരക്ഷിക്കാനാരും സ്വപ്നം കാണണ്ട. ഞങ്ങൾക്കവളൊന്നേയുള്ളൂ.... അതിനെ ബലി കൊടുത്തിട്ടൊരു പുണ്യവും എനിക്ക് വേണ്ടാ..... വല്യച്ചനീ തത്വജ്ഞാനിയിൽ നിന്നും വെറുമൊരച്ഛനായി ചിന്തിച്ചാൽ മനസ്സിലാകും എന്റെ തീരുമാനത്തിലെ ശരി......

കൂടുതലൊന്നും എനിക്ക് പറയാനില്ല എന്റെ മകളെയൊരു ബലി മൃഗമായി ഞാനാർക്കുമെറിഞ്ഞുതരില്ല...... " പറഞ്ഞിട്ട് ആരെയും നോക്കാതെ ദേവനെണീറ്റ് കൈ കഴുകാനായി പോകുമ്പോൾ പ്രിയയുടെ മുഖത്തൊരു ആശ്വാസം നിറഞ്ഞിരുന്നു. , പിന്നാലെ തന്നെ ശിവയും അല്ലിയും പ്രിയയെ കൂട്ടിക്കൊണ്ട്‌ കൃഷ്ണയുമെല്ലാം അവിടെ നിന്നും പോയി. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 " ഏട്ടാ..... " രാത്രി അല്ലിയേം കൂട്ടി ശിവ ബാൽക്കണിയിലിരിക്കുമ്പോഴായിരുന്നു അങ്ങോട്ട്‌ വന്നുകൊണ്ട് പ്രിയ വിളിച്ചത്. " ആഹ് നീയുറങ്ങിയില്ലാരുന്നോ.....ബാ ഇവിടെ വന്നിരിക്ക് " തന്റെ മറുവശത്തേക്ക് ചൂണ്ടിക്കൊണ്ട് ശിവ വിളിച്ചതും അവൾ വന്നവിടേക്ക് ഇരുന്നു..

" മുത്തശ്ശൻ പറഞ്ഞത് പോലൊക്കെ ആവാൻ ഇനി നമ്മുടെ അച്ചച്ചനുമിനിയെന്നോട് പറയോ ഏട്ടാ ??? " തന്റെ മുഖത്തേക്ക് നോക്കി ഒരു കൊച്ചുകുഞ്ഞിന്റെ ആധിയോടെ ചോദിക്കുന്ന അവളെയവൻ അലിവോടെ തന്നോട് ചേർത്ത് പിടിച്ചു. " ഇല്ലെടാ.....ഇനിയാരൊക്കെ എന്തൊക്കെ പറഞ്ഞാലും ചെയ്താലും അച്ഛനും ഏട്ടനും ജീവിച്ചിരിക്കുന്നിടത്തോളം നിന്നെയാർക്കും ഒന്നിനും വിട്ടുകൊടുക്കില്ല..... തറവാടിന് വേണ്ടി ബലി കൊടുക്കാനല്ല നിന്നെ ഞങ്ങൾ വളർത്തിയത്. അതുകൊണ്ട് എന്റെ മോളൊന്നും പേടിക്കണ്ട...... " അവളെ ചേർത്ത് പിടിച്ച് നെറുകയിൽ ചുണ്ട് ചേർത്തുകൊണ്ടത് പറയുമ്പോൾ ശിവയുടെ മുഖം വലിഞ്ഞുമുറുകിയിരുന്നു.

" ഞാനാകെ പേടിച്ചുപോയപ്പോ..... ഞാൻ കരുതി തറവാടിന്റെ കാര്യമായോണ്ട് അച്ഛനൊന്നും എതിർത്തുപറയില്ലെന്ന്..... " അവൾ പറഞ്ഞത് കേട്ട് ശിവ പതിയെ ചിരിച്ചു. " എടി പൊട്ടിപ്പെണ്ണേ ഞങ്ങടെയീ കുഞ്ഞുവാവേക്കാൾ വലുതാണോ അച്ഛന് തറവാട് ???? ഇങ്ങനെയുള്ള മണ്ടത്തരമൊന്നുമാലോചിച്ചുകൂട്ടാതെ പോയിക്കിടന്നുറങ്ങെഡീ തടിച്ചിപ്പാറൂ.... " അവളുടെ മൂടൊന്ന് മാറ്റാനായി അവളെ കളിയാക്കി ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു. അതുകേട്ട് അല്ലിയും ചിരിച്ചു. അവന്റെ തടിച്ചിപ്പാറൂന്നുള്ള വിളി കേട്ടതും അവന്റെ മാറിൽ നിന്നും തല ഉയർത്തി കവിളുവീർപ്പിച്ചവളവരിരുവരെയും നോക്കി. " എങ്ങനെ സഹിക്കുന്നേടത്തീ ഈ അലവലാതിയെ ????

" ഒരുനിമിഷം കൊണ്ടെല്ലാം മറന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് അല്ലിയോടായി അവൾ ചോദിച്ചു. " ആഹ് തലയിലായിപ്പോയില്ലേ ഇനിം സഹിച്ചല്ലാ പറ്റത്തൊള്ളോ....അതുകൊണ്ടങ്ങ് സഹിച്ചുപോകുവാ..... " അതേ ചിരിയോടെ തന്നെ അല്ലിയും മറുപടി പറഞ്ഞു. " ഓഹോ എന്നേ ഔട്ടാക്കി ഇപ്പൊ നാത്തൂനും നാത്തൂനും ഒന്നായോ ??? " പരിഭവത്തോടെയുള്ള ശിവയുടെ ചോദ്യം കേട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് അവരിരുവരും ഇരുവശത്ത് നിന്നുമവനെ കെട്ടിപിടിച്ചു. " ആ മതിമതി ഇനി പൊന്നുമോള് പോയിക്കിടന്നുറങ്ങിക്കെ..... നാളെ കോളേജിൽ പോകണ്ടേ.... " കുറെ സമയം കൂടി അവിടങ്ങനിരുന്നിട്ട് പ്രിയയോടായി ശിവ പറഞ്ഞു

. " അല്ല ഇനി നാളെ കോളേജിൽ പോണോ ഇന്നിനി ഇത്രേം നേരമായില്ലെ ???? " " ഇന്നിനി പോകണ്ട നാളെ കോളേജിൽ പോകുന്ന നേരത്തങ്ങുപോയേച്ചാൽ മതി. പോയിക്കിടന്നുറങ്ങെഡീ..... " ഒരു ഇളിഞ്ഞ ചിരിയോടെ ചോദിച്ച അവൾക്ക് നേരെ കണ്ണുരുട്ടിക്കൊണ്ട്‌ ശിവ പറഞ്ഞു. അത് കേട്ടതും അവന്റെ കയ്യിലമർത്തിയൊരു കടി കൊടുത്തിട്ട് പിറുപിറുത്തുകൊണ്ട് അവളെണീറ്റ് താഴേക്ക് പോയി. " ഓഹ് ഈ പെണ്ണ് കൈ കടിച്ചുപറിച്ചുകളഞ്ഞു..... " അവൾ കടിച്ചിടം തടവിക്കൊണ്ട്‌ പറയുന്ന ശിവയെ നോക്കി ചിരിച്ചുകൊണ്ട് അല്ലി എഴുന്നേറ്റ് മുറിയിലേക്ക് പോകാൻ തുടങ്ങി. പക്ഷേ പെട്ടന്ന് തന്നെ അവനവളെ അരയിലൂടെ ചുറ്റിപ്പിടിച്ച് തന്റെ മടിയിലേക്കിട്ടിരുന്നു.

" നീയെവിടെ പോവാ ??? " " നേരമെത്രയായെന്ന് വല്ല ബോധവുമുണ്ടോ നാളെ ഓഫീസിൽ പോണ്ടേ പൊന്നുമോന് ??? " അവളുടെ മുടിയിഴകളെ പിന്നിലേക്ക് മാടിയൊതുക്കി കൊണ്ട് ചോദിച്ച അവനെ നോക്കിയൊരു ചിരിയോടെ അവളും ചോദിച്ചു. " വേണേൽ നാളെ ഞാൻ ലീവെടുക്കാം ... " അവളുടെ തുടുത്ത അധരങ്ങളിലൂടൊന്ന് വിരലോടിച്ചുകൊണ്ടാണ് അവനത് പറഞ്ഞത്. '' വൊ വേണ്ടാ.... വേണ്ടാഞ്ഞിട്ടാ..... " തന്നിലേക്കടുത്തുകൊണ്ടിരുന്ന അവനെ തള്ളിമാറ്റാൻ ശ്രമിച്ചുകൊണ്ട് അല്ലി പറഞ്ഞു. " നീയെന്നെ എത്ര നേരമിങ്ങനെ തള്ളിമാറ്റും ???? " അവളുടെ മുഖത്ത് കൂടി വിരലോടിച്ചുകൊണ്ട് ചോദിക്കുമ്പോൾ അവന്റെ നോട്ടമാത്രയുമാ തുടുത്ത അധരങ്ങളിലായിരുന്നു.

ഒടുവിൽ അവളുടെ പ്രതിഷേധങ്ങൾ ദുർബലമായ ഏതോ ഒരു നിമിഷത്തിൽ അവനാ ചെഞ്ചുണ്ടുകളെ സ്വന്തമാക്കുക തന്നെ ചെയ്തു. അവളെയൊട്ടും നോവിക്കാതെ അവനവയെ മാറിമാറി നുണഞ്ഞു. ഈ സമയമൊക്കെയും മിഴികളിറുകെ പൂട്ടി അവന്റെ കൈക്കുള്ളിലാ മാറോട് ചേർന്ന് കിടക്കുകയായിരുന്നു അല്ലി. ആ ഇരുപ്പിൽ തന്നെ ശിവയുടെ അധരങ്ങളും വിരലുകളും അവളിലൂടാകെ ഒഴുകി നടന്നു. അപ്പോഴൊക്കെയും ഒരേങ്ങലോടെ അവൾ കൂടുതൽ കൂടുതൽ അവനിലേക്ക് ഒതുങ്ങിക്കൂടിക്കൊണ്ടിരുന്നു. ഒടുവിൽ ശിവയവളെ കൈകളിൽ കോരിയെടുത്തുകൊണ്ട് മുറിയിലേക്ക് നടക്കുമ്പോൾ അവന്റെ കഴുത്തിടുക്കിലേക്ക് മുഖം പൂഴ്ത്തിയിരുന്നു അല്ലി. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

" ഡീ എനിക്കിപ്പോ നിന്നെക്കെട്ടിപ്പിടിച്ച് കിടക്കണം...... " " ഇച്ചായൻ കുടിച്ചിട്ടുണ്ടോ ???? " ഫോണിലൂടെ കേട്ട ആൽവിന്റെ കുഴഞ്ഞ സ്വരം കേട്ട് അല്പം ദേഷ്യത്തിലാണ് ട്രീസയത് ചോദിച്ചത്. " മ്മ്ഹ്ഹ്..... അതുപിന്നെ ഞാൻ അല്ലിമോളേ കണ്ട സന്തോഷത്തിലങ്ങ് കുടിച്ചുപോയതാടി..... നീ .... നീയെന്നെ വഴക്ക് പറയല്ലേ...... " " ഉവ്വാ മൂക്കറ്റം വലിച്ചുകേറ്റിട്ട് പഴി അല്ലിക്ക്.... " അവൾ ദേഷ്യത്തിൽ മുറുമുറുത്തു. " ആഹ് നീയത് വിട്..... ഞാൻ പറഞ്ഞത് പറ്റുമോ ??? " " എന്തോന്ന് ??? " " എടി കള്ളത്തടി ഐസക്കിന്റെ മോളേ..... നിന്റെയീ പുന്നാര ഇച്ചായന് നിന്നെയൊന്ന് കെട്ടിപ്പിടിച്ച് കിടക്കണോന്ന്.... " " ഫോൺ വച്ചിട്ട് പോയിക്കിടന്നുറങ്ങിച്ചായാ..... കള്ളുംകുടിച്ചേച്ച് തോന്ന്യാസം പറയാതേ... "

പറഞ്ഞതും അവൾ ഫോൺ കട്ട് ചെയ്തു. " ഡീ വെക്കല്ലേഡീ.... ഡീ... ഡീ....ഏഹ് വച്ചോ അവളത്രയ്ക്കായോ..... ഈ ആൽവിൻ അലെക്സിന്റെ കാൾ കട്ട്‌ ചെയ്യാറായോ അവൾ.... എന്നാപിന്നവളെയൊന്ന് കണ്ടിട്ട് തന്നെ ബാക്കിക്കാര്യം.... " കള്ള്മൂത്തിരുന്നത് കൊണ്ട് സമയം പോലും നോക്കാൻ നിൽക്കാതെ ഇരുന്നിടത്ത് നിന്നുമെണീറ്റ് കാറിന്റെ കീയും തപ്പിയെടുത്ത് അവൻ പുറത്തേക്ക് പോയി. കാറെടുത്ത് നേരെ പോയത് ട്രീസയുടെ വീട്ടിലേക്കായിരുന്നു. ആ വലിയ ഗേറ്റിന് കുറച്ചപ്പുറം മാറ്റി കാർ പാർക്ക് ചെയ്തിട്ട് അവൻ നേരെ ചെന്ന് ചാരിയിരുന്ന ഗേറ്റ് തുറന്നകത്ത് കയറി. കൂരാകൂരിരുട്ടിൽ മരച്ചില്ലകളെ വകഞ്ഞുമാറ്റി കടന്നുവരുന്ന നിലാവെളിച്ചം മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്.

കുറച്ചുനേരമാ വീടിനെയാകെയൊന്നുഴിഞ്ഞുനോക്കിയിട്ടവൻ പോക്കറ്റിൽ നിന്നും ഫോണെടുത്ത് ട്രീസയുടെ ഫോണിലേക്ക് വിളിച്ചു. മൂന്നാമത്തെ ബെല്ലിന് കാൾ അറ്റൻഡ് ചെയ്യപ്പെട്ടു. " എന്തുവാ ഇച്ചായാ പോയിക്കിടന്നുറങ്ങ്..... " " വന്നുവാതില് തുറക്കെടി കുട്ടിപ്പിശാശേ..... " അവൻ പറഞ്ഞത് കേട്ട് ട്രീസയൊന്ന് ഞെട്ടി. " എന്തോന്ന് ???? " " എടി വന്നുവാതില് തുറക്കാൻ..... " " ഏ.... ഏത് വാതില്..... " " നിന്റപ്പൻ മേടയിൽ ഐസക്കിന്റെ വീട്ടുവാതിലിന്റെ കാര്യം തന്നെയാഡീ പറഞ്ഞത്.... " നിസാരമായി ചിരിച്ചുകൊണ്ട് അവൻ പറയുന്നത് കേട്ടതും ട്രീസക്ക് നെഞ്ച് നിന്നുപോയത് പോലെ തോന്നി. " ദേ ഇച്ചായാ കുഞ്ഞുകളിക്കാതേ പോയെ.... " " ഞാനിന്ന് നിന്നെക്കാണാതെ പോവില്ല.....

നീ വന്ന് വാതില് തുറക്കുന്നോ അതോ ഞാൻ കാളിങ് ബെല്ലടിച്ച് നിന്റപ്പനെ ഉണർത്തണോ ???? " അവന്റെ ചോദ്യം കേട്ട് തലയ്ക്ക് കൈ കൊടുത്തിരുന്നുപോയി ട്രീസ. " ബെല്ലൊന്നുമടിക്കല്ലേ അവിടെ നിക്ക് ഞാൻ തുറക്കാം.... " പറഞ്ഞിട്ട് സ്വയം തലക്കടിച്ചുകൊണ്ട് ഫോൺ കട്ടാക്കി അവൾ പതിയെ താഴേക്കുള്ള സ്റ്റെപ്പിറങ്ങി. പൂച്ചയെപ്പോലെ ഒച്ചയുണ്ടാക്കാതെ എങ്ങനെയൊക്കെയോ അവൾ താഴെയെത്തി മെയിൻ ഡോർ തുറന്നു. " ഏഹ് ഇങ്ങേരിതെവിടെപ്പോയി ???? ഇച്ചായാ..... " സ്വയം ചോദിച്ചുകൊണ്ട് സിറ്റ് ഔട്ടിലേക്ക് ഇറങ്ങിയ അവൾ പതിഞ്ഞ സ്വരത്തിൽ വിളിച്ചു. പെട്ടന്നായിരുന്നു സൈഡിൽ നിന്നുമൊരു കൈ വന്നവളെ അരയിൽ ചുറ്റിപ്പിടിച്ചെടുത്തുപൊക്കിക്കൊണ്ട്‌ അകത്തേക്ക് കയറി ഡോറടച്ചത്.

" ഇച്ചായാ എന്താ ഈ കാണിക്കുന്നത് ???? " അവന്റെ പുറത്ത് ഇരുകൈകൾ കൊണ്ടുമടിച്ചുകൊണ്ട് അവൾ പതിയെ ചോദിച്ചു. പക്ഷേ ആൽവിയതൊന്നും മൈൻഡ് ചെയ്യാതെ അവളെയും കൊണ്ട് മുകളിലേക്കുള്ള സ്റ്റെപ്പ് കയറി അവളുടെ മുറിയിലെത്തി. അകത്ത് കയറിയതും വാതിൽ ലോക്ക് ചെയ്ത് അവളെ ബെഡിലേക്കിട്ട് അവനുമവളുടെ മേലേക്ക് വീണു. " ഇച്ചായാ എന്തൊക്കെയാ ഈ കാണിച്ചുകൂട്ടുന്നത് ??.. " അവന്റെ നെഞ്ചിൽ ഇരുകൈകൾ കൊണ്ടും പിടിച്ച് പിന്നിലേക്ക് തള്ളിമാറ്റാൻ ശ്രമിച്ചുകൊണ്ട് ട്രീസ ചോദിച്ചു. " അതിന് ഞാനിതുവരെ ഒന്നും കാണിച്ചില്ലല്ലോ.... കാണിക്കാൻ പോണതല്ലേയുള്ളൂ.... " അവളിൽ നിന്നൊരല്പം പോലുമകലാതെ ആ കണ്ണുകളിലേക്ക് തന്നെ നോക്കിക്കിടന്നുകൊണ്ട് അവൻ ചോദിച്ചു..

അവന്റെ ചോദ്യവും നോട്ടവുമെല്ലാം കൂടി കണ്ട് ആകെ വല്ലാത്തൊരവസ്ഥയിലായിരുന്നു ട്രീസയപ്പോൾ. അവളുടെ മുഖമാകെ ഓടി നടക്കുകയായിരുന്ന ആൽവിയുടെ മിഴികളപ്പോഴേക്കും അവളുടെ അധരങ്ങളിൽ വന്നുനിന്നിരുന്നു. അവൾക്കൊന്നെതിർക്കാൻ പോലും കഴിയും മുന്നേ അവൻ കുനിഞ്ഞാ അധരങ്ങളെ മുകർന്നിരുന്നു. പതിയെപ്പതിയെ അതിന്റെ തീവ്രത ഏറിയെറിവന്നു. നാവിൽ ചോരയുടെ ചവർപ്പറിയും വരെയും അവർ പരസ്പരം ഗാഡമായി ചുംബിച്ചു. ഒടുവിൽ ശ്വാസം കിട്ടാതെ അവനെയൊരുവശത്തേക്ക് തള്ളിമാറ്റി കിതച്ചുകൊണ്ടവൾ ചാടിയെണീക്കുമ്പോഴുമൊരു കുസൃതിച്ചിരിയോടെ അവളെത്തന്നെ നോക്കി ബെഡിൽ കിടക്കുകയായിരുന്നു ആൽവി. "

ഒന്ന് പോയേ ഇച്ചായാ.... " " ഇച്ചിരി കഴിഞ്ഞുപോകാടി .... ഇച്ചിരി നേരംകൂടി നിന്നെയിങ്ങനെ കെട്ടിപ്പിടിച്ച് കിടന്നോട്ടെ ഞാൻ..... " പറഞ്ഞതും അവളെ വീണ്ടും വലിച്ച് തന്റെ നെഞ്ചിലേക്കിട്ട് ഇറുകെ പുണർന്നിരുന്നു അവൻ. ആ നിമിഷം മനസുകൊണ്ടൊരുപാട് ആഗ്രഹിച്ചിരുന്നത് കൊണ്ടാവാം പ്രതിഷേധിക്കാൻ നിൽക്കാതെ അവളുമാ നെഞ്ചോടൊട്ടികിടന്നത്. അങ്ങനെ കിടന്നെപ്പോഴോ അവനൊപ്പം ഉറക്കത്തിലേക്ക് വഴുതി വീണ ട്രീസ കണ്ണ് തുറക്കുമ്പോൾ തുറന്നുകിടന്ന ജനാലയിലൂടെ സൂര്യ രശ്മികൾ മുറിയിലേക്കടിച്ചുകയറിയിരുന്നു..............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story