അഗ്നിസാക്ഷി: ഭാഗം 7

agnisakshi

എഴുത്തുകാരി: MALU

"എന്താ ചേട്ടാ..." അവൾ ഉള്ളിൽ ഉള്ള ഭയം മറച്ചു സംസാരിച്ചു. "നീയെന്താ ഇവിടെ" "കോളേജിൽ ഞാൻ വരണമെങ്കിൽ അത് എന്തിനായിരിക്കും" "നീ വന്നതിന്റെ ഉദ്ദേശം എന്താണ് എന്നാ ചോദിച്ചത്" "ഞാൻ ഇവിടെ വന്നത് പഠിക്കാൻ ആണ്. ഇനി ചേട്ടൻ വന്നത് എന്തിനാണെന്ന് എനിക്കറിയില്ല" "നിർത്തടീ.... നിന്റെ ഒരു ചേട്ടാ വിളി... നീ വന്നത് പഠിക്കാൻ ആണെങ്കിൽ അത് ചെയ്യണം അല്ലാതെ മറ്റുള്ളവരുടെ മെക്കട്ട് കേറുകയല്ലാ വേണ്ടത്. അന്നേ നിന്നെ ഞാൻ നോട്ടം ഇട്ടതാ.." ഇത് കേട്ടു അപ്പു ഇതെപ്പോ എന്ന ഭാവത്തിൽ റിദുവിനെ നോക്കി. "ചേട്ടാ... സോറി ചേട്ടാന്നു വിളിക്കണ്ട എന്ന് പറഞ്ഞില്ലേ. നിങ്ങൾ ഇങ്ങനെ ഒക്കെ ഇപ്പൊ സംസാരിക്കാൻ മാത്രം എന്താ ഉണ്ടായേ. അന്നത്തെ പ്രശ്നം ആണെങ്കിൽ അത് അവിടെ കഴിഞ്ഞില്ലേ. നിങ്ങൾക്കോ എനിക്കോ നിങ്ങളുടെ ഒരു ഉണക്ക ബുള്ളറ്റ് അതിനോ ഒന്നും പറ്റിയിട്ടില്ല. പിന്നെ എന്തിന്റെ പേരിലാ നിങ്ങൾ ഇപ്പൊ എന്റെ അടുത്ത് വന്നു ദേഷ്യപ്പെടുന്നത്." "നിനക്ക് ഒന്നും അറിയില്ലെടീ... അന്ന് ആർക്കും ഒന്നും സംഭവിച്ചില്ല. പക്ഷെ ഒരു കാര്യം മനസ്സിലായിരുന്നു.നിന്റെ ഒക്കെ വീട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലെന്നു മനസ്സിലായി. അതാണല്ലോ ഇങ്ങനെ കയറൂരി വിട്ട കാളയെ പോലെ നടക്കണേ" "ദേ സൂക്ഷിച്ചു സംസാരിക്കണം"

"ഒന്ന് പോടീ... നീ എന്റെ കൊച്ചിനോട് മോശം ആയി സംസാരിക്കും അല്ലെ" "ഓഹൊ എന്നാ ചേട്ടന് കൊച്ചു ഉണ്ടായത്. കല്യാണം കഴിഞ്ഞോ" "ഡീ....." അവൻ കലിപ്പിൽ അവളുടെ കവിളിൽ കുത്തി പിടിച്ചു. അവന്റെ ദേഷ്യം കൂടുന്നതിനു അനുസരിച്ചു അവൾക്ക് വേദനിക്കാൻ തുടങ്ങി. "നീ ഇന്നലെ ഇങ്ങോട്ട് വന്നതേ ഉള്ളു അതിനു മുൻപ് കേറി ആളാവാൻ ശ്രെമിച്ചാൽ ഉണ്ടല്ലോ ഈ കോളേജിൽ ഈ വർഷം നീ തികയ്ക്കില്ല. കേട്ടോടീ... പിന്നെ ഈ നിൽക്കുന്ന എന്റെ അപ്പുനെ വല്ലതും നീ ഇനി പറഞ്ഞാൽ അന്ന് ഞാൻ ഇത് പോലെ അല്ലായിരിക്കും പെരുമാറുക കേട്ടോടീ" അവൻ അവളിൽ നിന്നു പിടി വിട്ടു പുറകോട്ട് തള്ളി.അവൾ വേദനയോടെ പുറകിലേക്ക് ചാഞ്ഞു പോയി. ദേവൂ വേഗം അവളെ കേറി പിടിച്ചു. ഒരു വിജയ ചിരിയോടെ അപ്പു അവളുടെ അടുത്തേക്ക് ചെന്നു. "ഇപ്പൊ കണ്ടോ എനിക്ക് ഇവിടെ ഉള്ള പവർ. നീ വന്നപ്പോൾ തന്നെ ഞാൻ നോട്ടം ഇട്ടതാ.അപ്പൊ നീ എന്നെ ധിക്കരിക്കാൻ ശ്രെമിക്കുന്നു. എന്നെ ഇനിയും നീ ധിക്കരിച്ചാൽ ഇതല്ലായിരിക്കും പൊന്നുമോൾ കാണാൻ പോവുക"

റിദു കേൾക്കാതെ അപ്പു മിതുവിന്റെ അടുത്ത് ചെന്നു പറഞ്ഞു. "നീ പോടീ... നീ എന്ത്‌ ചെയ്യാനാ എന്നെ.. ഈ നിന്റെ റിദുവേട്ടൻ തന്നെ നിന്നെ ഒരു നാൾ തള്ളി പറയുമെടി നീ കണ്ടോ" "ഒന്നു പോടീ.. ഏട്ടാ ഇവൾക്ക് കിട്ടിയതൊന്നും പോരാ.." "എന്താ അപ്പു ഇവൾ പറഞ്ഞത്" "ഏട്ടാ.... ഇവൾ പറയുവാ നമ്മൾ തമ്മിൽ ഉള്ളത് മോശമായ ബന്ധം ആണെന്ന്" "അങ്ങനെ പറഞ്ഞോ ഇവൾ" "മ്മ് പറഞ്ഞു ഏട്ടാ" "ദേ അപർണേ... മിതു അങ്ങനെ ഒന്നും പറഞ്ഞില്ല. നീ വെറുതെ എഴുതാപ്പുറം വായിക്കരുത്"(ദേവൂ) "ദേവാങ്കിത... നീ വെറുതെ ഈ പെണ്ണിനെ സപ്പോർട്ട് ചെയ്യരുത്. നീ മാറി നിന്നോണം അങ്ങോട്ട്‌"(റിദു) ദേവൂ പിന്നെ ഒന്നും മിണ്ടാൻ കഴിയാതെ മാറി നിന്നു റിദു മിതുവിന്റെ അടുത്തേക്ക് ചെന്നു "ഡീ നീ ഇങ്ങനെ പറഞ്ഞോ.." മിതു മിണ്ടാതെ നിന്നതും റിദുവിനു ദേഷ്യം വന്നു "വാ തുറന്നു പറയെടീ" "ഞാൻ പറയാതെ തന്നെ ഒരു നാൾ നിങ്ങൾ മനസ്സിലാക്കും ഈ കൂടെ നടക്കുന്ന നിങ്ങടെ കുപ്പു ഒരു വിഷപാമ്പു ആണെന്ന്. അത് നിങ്ങടെ നാശം കാണും" ഇത് കൂടി കേട്ടതും റിദുവിനു ദേഷ്യം ഇരച്ചു കയറി. അവന്റെ കൈ വായുവിൽ ഉയർന്നു പൊങ്ങി താഴ്ന്നു. ഇത് കണ്ടതും അപ്പു സന്തോഷത്തോടെ റിദുവിനെയും മിതുവിനേയും മാറി മാറി നോക്കി.

മിതു കൈ കൊണ്ട് കവിൾ തടം പൊത്തി പിടിച്ചു നിറ കണ്ണുകളോടെ അവനെ നോക്കി. "ഇത് കൊണ്ട് കഴിഞ്ഞു എന്ന് നീ കരുതണ്ട. നിനക്കുള്ളത് ഇനി വഴിയേ വരും. ഇനി നിന്റെ നാവിൽ എന്റെ അപ്പുവിനെ കുറിച്ച് എന്തെങ്കിലും മോശമായി വന്നാൽ അന്ന് ബാക്കി ഞാൻ പറയാടീ വാ അപ്പു.." അപ്പുവിന്റെ കയ്യും പിടിച്ചു റിദു നടന്നു പോയി. ദേവൂ മിതുവിന്റെ അടുത്തേക്ക് ചെന്നു. മിതു ദേവൂന്റെ തോളിലേക്ക് ചാഞ്ഞു.അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടാരുന്നു.അവിടെ ഉണ്ടായിരുന്ന കുട്ടികൾ ഒക്കെ അവളെ സഹതാപത്തോടെ നോക്കി. ദേവൂ അവളെയും കൊണ്ട് ക്ലാസ്സിലേക്ക് പോയി. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ക്ലാസ്സിൽ കയറാതെ നേരെ അപ്പുനെയും കൊണ്ട് റിദു ഗ്രൗണ്ടിന്റെ അവിടേക്ക് പോയി. സംഭവങ്ങൾ എല്ലാം നീരവിനോടും വരുണിനോടും റോഷനോടും അവൻ പറഞ്ഞു.കുറച്ചു കഴിഞ്ഞു ക്ലാസ്സിലേക്ക് അപ്പു പോയതും നീരവ് റിദുവിന്റെ അടുത്തേക്ക് ചെന്നു "ഡാ നിനക്ക് ശെരിക്കും തലക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ". "അതെന്താ നീ അങ്ങനെ ചോദിച്ചേ" "പിന്നല്ലാതെ ഇന്നലെ വന്നതെ ഉള്ളു ആ പെണ്ണ്...ആ അപ്പു പറയുന്നതും കേട്ടു ആ കൊച്ചിനെ തല്ലാൻ നിന്നോട് ആരാ പറഞ്ഞേ" "അത് അവളുടെ കയ്യിലിരുപ്പ് കൊണ്ടാ കൊടുത്തത്.

ഇന്നലെ ഞാൻ പറഞ്ഞ പെണ്ണ് തന്നെ ആണവൾ " "എന്തും ആയിക്കോട്ടെ പക്ഷെ ഇത്രേം അതിനെ ഉപദ്രവിക്കേണ്ടാരുന്നു." "ദേ നീരവേ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്. അവൾ നിന്റെ ആരാ ഇത്രേം നിനക്ക് വിഷമം ഉണ്ടാകാൻ" "എന്റെ ആരുമല്ല. അവളെ ഞാൻ കണ്ടിട്ട് കൂടി ഇല്ല ഇത് വരെ. ഞാൻ പറഞ്ഞെന്നെ ഉള്ളു. നീ എന്തെങ്കിലും ചെയ്യ് അല്ല പിന്നെ..... വാ ക്ലാസ്സ്‌ തുടങ്ങാറായി.. ആ പ്രിൻസി അറിഞ്ഞാൽ ഇനി എന്താകുമോ എന്തോ" "എന്ത്‌ ആവാൻ.. അവൾ കംപ്ലയിന്റ് കൊടുക്കുന്നേൽ കൊടുക്കട്ടെ" "ഓ നീ വാ.... വാ റോഷാ.. വരുണേ.." അവർ ക്ലാസ്സിലേക്ക് പോയി. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ക്ലാസ്സിൽ എത്തിയതും നടന്നതെല്ലാം ദേവൂ അമ്മുവിനോടും ലിനുവിനോടും പറഞ്ഞു. "ഡീ ദേവൂ. നീ ഒറ്റ ഒരുത്തിയാ എല്ലാത്തിനും കാരണം. നീ അല്ലെ മിതുവിനെ ആ റിദുവിനെ കാണിക്കാൻ എന്ന് പറഞ്ഞു കൊണ്ടു പോയത്"(അമ്മു) "എടി കൊണ്ട് പോയില്ലെങ്കിലും അവൻ ഇവളെ തേടി ഇവിടെ വരുമാരുന്നു. ആ അപർണ അവൾ എന്തെക്കെയോ പറഞ്ഞു കൊടുത്തു അവനെ തെറ്റിദ്ധരിപ്പിച്ചു.

അത് ചോദിക്കാനാ അവൻ വന്നത്"(ദേവൂ) "എന്നാലും ഇത് വലിയ കഷ്ടം ആയി പോയി. എന്റെ മിതുവിന്റെ കോലം നീ കണ്ടോ. ആ ദുഷ്ടനിട്ട് ഒരു പണി കൊടുക്കണമല്ലോ"(ലിനു) "നമുക്ക് പ്രിൻസിയോട് കംപ്ലയിന്റ് ചെയ്താലോ"(അമ്മു) "അങ്ങേര് അവനോട് ഭയങ്കര കമ്പനി ആണ്. അവനെ അയാൾ ഒന്നും ചെയ്യില്ല"(ദേവൂ) "ആരും ഒന്നും ചെയ്യണ്ട ഇനിയും സമയം ഉണ്ടല്ലോ. ഈ മിതു അവനെയൊ അവന്റെ ആ പുന്നാര പെങ്ങളെയോ വെറുതെ വിടില്ല. പേടിച്ചു ജീവിക്കാനും പോകില്ല. ഞാൻ കൊടുത്തോളാം അവനു പണി. നിങ്ങൾ വിഷമിക്കണ്ടാ. ഇപ്പൊ ക്ലാസ്സ്‌ തുടങ്ങും." "മിതു വേദന ഉണ്ടോടാ"(ദേവൂ) "ഇല്ല ദേവൂ." അവൾ ക്ലാസ്സിൽ ഇരുന്നെങ്കിലും മനസ്സ് മുഴുവൻ ഇന്ന് നടന്ന കാര്യങ്ങളിൽ മുഴുകി ഇരുന്നു. കൈ തൊടുമ്പോഴും ഉച്ചക്ക് കഴിക്കാൻ നേരവും നല്ല പോലെ അവൾക്ക് വേദന അനുഭവപ്പെട്ടു.വൈകുന്നേരം വരെ ക്ലാസ്സിൽ അവൾ വേദനയോടെ ആണ് ഇരുന്നത്.ക്ലാസ്സ്‌ കഴിയും മുൻപേ നാളെ ആണ് ഫ്രഷേഴ്‌സ് day എന്ന് അവരെ സീനിയേഴ്‌സ് അറിയിച്ചിരുന്നു. ക്ലാസ്സ്‌ കഴിഞ്ഞതും ഉള്ളിലെ വേദന പുറമെ കാണിക്കാതെ അവൾ ദേവൂനോടും ലിനുവിനോടും യാത്ര പറഞ്ഞു അമ്മുനോടൊപ്പം വീട്ടിലേക്ക് തിരിച്ചു. അവളെ കൂടുതൽ ഒന്നും ചോദിച്ചു വിഷമിപ്പിക്കേണ്ട എന്ന് കരുതി അമ്മു അവളോട്‌ ഒന്നും ചോദിച്ചിരുന്നില്ല.

ബസ് സ്റ്റോപ്പിൽ ഇറങ്ങി അമ്മു അവളുടെ കൈ പിടിച്ചു നടക്കാൻ ആയി ഇറങ്ങിയതും മിതു അവളോട് പൊയ്ക്കോളാൻ പറഞ്ഞു. "ഡാ ഇവിടെ എന്റെ അനിയൻ ഉണ്ട്.അവനെ എനിക്ക് ഒന്ന് കാണണം നീ പൊയ്ക്കോ" "ഹാ ശരി. നാളെ രാവിലെ കാണാം. by ഡാ" അമ്മു പോയതും മിതു കടയിലേക്ക് ചെന്നു കയറി "മിതുവേച്ചി.. എന്താ വീട്ടിൽ പോയില്ലേ. ഇന്ന് മുതൽ വീട്ടിൽ പോയിട്ടേ വരു എന്നല്ലേ പറഞ്ഞെ" "ഇന്ന് ഓർഡർ എന്തെങ്കിലും ഉണ്ടോ ഞാൻ നിൽക്കേണ്ടതുണ്ടോ" "എന്ത് പറ്റി ചേച്ചി. മുഖം വല്ലാതെ ഇരിക്കുന്നല്ലോ വയ്യേ ചേച്ചിക്ക്" "ഓ ഒരു തലവേദന" "സാരമില്ല ചേച്ചി..ചേച്ചി പൊക്കോ. ഇന്ന് അർജന്റ്ആയി ഒന്നും ഇല്ല. ഓർഡർ നാളത്തേക്ക് ആണ് ഉള്ളത്. അത് നാളെ ചേച്ചി വന്നിട്ട് മതി.ഇന്ന് ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ അത് ഞാൻ മാനേജ് ചെയ്തോളാം. ചേച്ചി പൊക്കോ. അല്ലെങ്കിൽ വേണ്ട. ഞാൻ കൊണ്ട് വിടാം" "മ്മ് ശരി" സിദ്ധു അവളെ വീട്ടിൽ കൊണ്ട് വിട്ടതും മാധവൻ കാണാതെ മിതു അകത്തേക്ക് കയറി.രാത്രി വരെ തലവേദന എന്ന് പറഞ്ഞു മുറിയിൽ നിന്നു മിതു പുറത്തിറങ്ങാതെ നിന്നു. മാധവനും മിത്രക്കും .ഭക്ഷണം കൊടുക്കാൻ ആയി അവൾ മടിച്ചു മടിച്ചു പുറത്തേക്കിറങ്ങി. "എന്താ മിതു മോളെ കുറവില്ലേ തലവേദന" "ഉണ്ട് അച്ഛേ..അച്ഛ കഴിക്ക് ഞാൻ മിത്രക്ക് ഫുഡ്‌ കൊടുക്കട്ടെ"

അവൾ അടി കൊണ്ട പാട് മാധവൻ കാണാതെ ഇരിക്കാൻ വേണ്ടി മനഃപൂർവം അവിടെ നിന്നു മിത്രയുടെ മുറിയിലേക്ക് പോയി. മാധവൻ കാണാതെ പിന്നീട് അവൾ മുറിയിലേക്ക് പോയി. "ഭാഗ്യം അച്ഛ കണ്ടില്ല. കണ്ടിരുന്നേൽ ഇന്ന് ഞാൻ എന്ത് പറയുമായിരുന്നു. അവൻ എന്നെ അടിച്ചെന്ന് പറഞ്ഞാലും അച്ഛ എന്റെ ഭാഗത്തു നിൽക്കില്ല. ഞാൻ മനഃപൂർവം അങ്ങോട്ട്‌ വഴക്ക് ഉണ്ടാക്കിയതാണെന്നേ അച്ഛ പറയൂ. രാവിലത്തേക്ക് ഈ പാട് മാഞ്ഞിരുന്നെങ്കിൽ..എന്നാലും ആ ദുഷ്ടൻ എന്തോ അടിയാ അടിച്ചത്. വേദനിച്ചിട്ട് വയ്യ. മോനെ ഹർദിക്... നിനക്ക് ഉള്ള പണി ഈ മിതു തന്നിരിക്കും. നീ നോക്കിക്കോ" ഓരോന്നു ഓർത്തു എപ്പോഴോ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ രാവിലെ നേരത്തെ അവൾ ഉണർന്നു.6.30ക്ക് മുൻപായി അവൾ ജോലികൾ എല്ലാം തീർത്തു. കവിളിലെ പാട് മാഞ്ഞിരുന്നു. എന്നാലും കവിൾതടം ചുറ്റും ചെറുതായി നീര് വെച്ചിരുന്നു. "മിതുവേച്ചിയേ...... " ആരോ വിളിക്കുന്നത് കേട്ടാണ് അവൾ പുറത്തേക്ക് വന്നത്.

"ഹായ് കുട്ടീസ്.... നേരത്തെ വന്നല്ലോ" "വേണ്ട മിതുവേച്ചി ഞങ്ങളോട് മിണ്ടണ്ട.. ഇന്നലെ നേരം ഇരുട്ടും വരെ ഞങ്ങൾ ഇവിടെ കാത്തിരുന്നു. അറിയാമോ" കുട്ടികൾ എല്ലാരും പറഞ്ഞത് കേട്ട് മിതു ദയനീയതയോടെ അവരെ നോക്കി. "അച്ചോടാ... സോറി മക്കളെ.. എന്നോട് പിണക്കം ആണോ..." "ഓ ഇവർ ചുമ്മാ പറഞ്ഞതാ.." കൂട്ടത്തിലൊരാൾ പറഞ്ഞതും മിതു എല്ലാവരെയും കൂട്ടി അകത്തേക്ക് കയറി.8.00വരെ അവർക്ക് ക്ലാസ്സ്‌ എടുത്തിട്ട് മിതു അവരെ പറഞ്ഞു വിട്ടു. അവൾ കോളേജിൽ പോകാൻ ആയി റെഡി ആയി.അമ്മു വിളിച്ചതും അവൾ മാധവനോട്‌ യാത്ര പറഞ്ഞു ബസ് സ്റ്റോപ്പിലേക്ക് പോയി. അവിടെ അവളെ കാത്തു അമ്മു നിൽപ്പുണ്ടാർന്നു. "എന്താ മിതു ഇന്നും ലേറ്റ് ആയോ" "ഇല്ല അമ്മു ഒരു 5min ലേറ്റ് ആയി അത്ര ഉള്ളു" "മ്മ് വേദന ഉണ്ടോടാ ഇപ്പോഴും" "ഇല്ലടാ കുറവുണ്ട്" "മ്മ് നീ വാ. ഇന്ന് ഫ്രഷേഴ്‌സ് day ആണ്. ഫസ്റ്റ് ഇയർസിനെ ഇട്ടു വെള്ളം കുടിപ്പിക്കുന്നത് കാണണ്ടേ നിനക്ക്. വാ" "ഓ.. ഇതൊക്കെ വലിയ കാര്യം ആണോ." "അതൊക്കെ നല്ല രസം അല്ലേടി. ഓരോരുത്തർക്കും ടാസ്ക് ഒക്കെ കൊടുത്തു കഴിഞ്ഞ വർഷം നിന്റെ കോളേജിൽ ഉണ്ടാരുന്നതല്ലേ"

"ആയിരുന്നു.പക്ഷെ അന്ന് എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല" "സാരമില്ല ഇന്ന് നമുക്ക് കാണാം. ദാ ബസ് വരുന്നു" ബസ് വന്നതും അമ്മുവും മിതുവും അതിൽ കയറി. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ "റിദുവേട്ട.. ഇന്നല്ലേ ഫ്രഷേഴ്‌സ് day. ആ മിതുനും ഒരു പണി കൊടുക്കണ്ടേ" "കൊടുക്കാം അപ്പു. ഞങ്ങൾ സ്റ്റേജിൽ തന്നെ ഉണ്ടാവും ആദ്യം ഫസ്റ്റ് ഇയർസ് അവരുടെ കഴിഞ്ഞു അവൾക്ക് ഇട്ട് ഒരു പണി കൊടുക്കണം. അവളെ നാണം കെടുത്തണം. അവളുടെ പേരെന്താ അപ്പു" "മൈത്രേയി മാധവ്.... ok റിദുവേട്ടാ.. waiting ആണ്... ഞാൻ ക്ലാസ്സിലേക്ക് ചെല്ലട്ടെ" ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ മിതുവും അമ്മുവും വന്നതും ദേവുവും ലിനുവും അവരെ കാത്തു കോളേജ് ഗേറ്റിന്റെ അരികിൽ ഉണ്ടാരുന്നു. "എന്താടി പിള്ളേരെ ലേറ്റ് ആയെ.ഇന്ന് നല്ലൊരു ദിവസം അല്ലെ"(ദേവൂ) "ദേ ഈ മിതു ലേറ്റ് ആയി" "ആണോ സാരമില്ല.. മിതു നീ ok ആണല്ലോ അല്ലെ വേദന ഉണ്ടോടാ"(ദേവൂ) "ഇല്ല ദേവൂ" "മ്മ് വാ എന്നാൽ" അവർ ക്ലാസ്സിലേക്ക് പോയതും അപ്പു പുറത്തു തന്നെ നിൽപ്പുണ്ടാരുന്നു. മിതുനെ കണ്ടതും അപ്പു അവളെ പുച്ഛത്തോടെ നോക്കി. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

10.00ക്ക് മുൻപായി എല്ലാരും കോളേജ് ഓഡിറ്റോറിയത്തിൽ എത്തിയിരുന്നു. ദേവൂവും അമ്മുവും ലിനുവും മിതുവിനെ കൂട്ടി അവിടേക്ക് ചെന്നിരുന്നു. കുറച്ചു സമയം ഓരോരുത്തരുടെയും പ്രസംഗവും ആശംസയും കേട്ട് സമയം പോയി. അത് കഴിഞ്ഞതും റിദുവിന്റെ ഗാങ് സ്റ്റേജിൽ കയറി. റിദു മൈക്ക് എടുത്തു സ്റ്റേജിന്റെ മുന്നിലേക്ക് വന്നു. "ഹലോ ഫ്രണ്ട്സ് അപ്പോ നമുക്ക് തുടങ്ങാം എല്ലാം" കയ്യടി ഉയർന്നതും റിദു തുടർന്നു "അപ്പൊ ദേ ഈ നീരവിന്റെ കയ്യിലെ ബൗളിൽ കുറച്ചു പേപ്പേഴ്സ് ഉണ്ട്. അതിൽ നിങ്ങൾക്ക് ഉള്ള ടാസ്ക് ആണ്. അപ്പോ പേര് വിളിക്കുന്നവർ വന്നു അതെടുക്കുക അതിൽ പറഞ്ഞിരിക്കുന്നത് ചെയ്യുക. ok ആണോ" "ok...." എല്ലാവരും ഉച്ചത്തിൽ പറഞ്ഞു കൈയടിച്ചു "ആദ്യം വരേണ്ടത് മീര രവി.. ഫസ്റ്റ് ഇയർ becom" റിദു പേര് വിളിച്ചതും മീര സ്റ്റേജിൽ വന്നു ഒരു പേപ്പർ ബൗളിൽ നിന്നു എടുത്തു റിദുവിന്റെ കയ്യിൽ കൊടുത്തു. അവൻ അത് വായിച്ചിട്ട് മൈക്കിലൂടെ പറഞ്ഞു "മീരയുടെ ടാസ്ക് ഒരു പാട്ട് പാടുക" ഇത് കേട്ടു മീര ഒരു പാട്ട് അങ്ങ് പാടി കൊടുത്തു. അവൾ നന്നായി പാടിയിരുന്നു.

അവൾ പോയ ശേഷം ഓരോരുത്തരെ വിളിച്ചു ടാസ്ക് കൊടുത്തു. അവസാനം എല്ലാ ടാസ്ക്കും തീർന്നു. "ടാസ്ക് എല്ലാം തീർന്നു എന്നാലും നമ്മുടെ കോളേജിൽ സെക്കന്റ്‌ ഇയറിൽ ഒരു പെൺകുട്ടി ജോയിൻ ചെയ്താരുന്നു. അത് നമുക്ക് ഒരു പുതിയ അംഗം തന്നെ അല്ലെ. അപ്പൊ ഒരു ടാസ്ക് കൊടുത്താലോ നിങ്ങൾ എന്ത്‌ പറയുന്നു" റിദു ചോദിച്ചതും ബാക്കി ഉള്ളവർ കൈ അടിച്ചു പ്രോത്സാഹിപ്പിച്ചു "അപ്പൊ മൈത്രേയി മാധവ്... സ്റ്റേജിലേക്ക് വന്നോളൂ" അവൻ വിളിച്ചതും മിതു ഞെട്ടലോടെ അവനെ നോക്കി. "മിതു ഇത് അവൻ മനഃപൂർവം വിളിച്ചതാണ് നിനക്ക് പണി തരാൻ. അല്ലെങ്കിൽ നിന്നെ എന്തിനാ ഇപ്പൊ വിളിക്കുന്നത്"(ദേവൂ) "അറിയാം ദേവൂ. അവൻ എനിക്കിട്ട് എന്തോ പണി തരാൻ വേണ്ടി ആയിരിക്കും" "മൈത്രേയി സ്വപ്നം കണ്ടിരിക്കാതെ സ്റ്റേജിലേക്ക് വരൂ.. ഫ്രണ്ട്സ് കയ്യടിച്ചു ആ കുട്ടിയെ ഒന്ന് പ്രോത്സാഹിപ്പിക്കൂ" റിദു പറഞ്ഞതും എല്ലാവരും കയ്യടിച്ചും മൈത്രെയിയുടെ പേര് വിളിച്ചും പ്രോത്സാഹിപ്പിച്ചു. "ചെല്ല് മിതു ഇല്ലെങ്കിൽ ഇനി അവൻ വിളിച്ചോണ്ട് ഇരിക്കും"(അമ്മു) മിതു മനസ്സില്ലാ മനസ്സോടെ സീറ്റിൽ നിന്നു എണീറ്റു സ്റ്റേജിലേക്ക് കയറി. അവൾ റിദുവിന്റെ അടുത്തേക്ക് വന്നതും അവൻ പുച്ഛത്തോടെ അവളെ നോക്കി.......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story