അഗ്നിസാക്ഷി: ഭാഗം 70

agnisakshi

എഴുത്തുകാരി: MALU

 റിദുവിനെ കണ്ടതും അവരുടെ കൂടെ ഉണ്ടാരുന്ന പെൺകുട്ടി അകത്തേക്ക് ഓടി കയറി "ഏട്ടോയ്........" "ഡീ കുറുമ്പി നിന്നെ കണ്ടിട്ട് ഇപ്പൊ എത്ര നാളായി എന്നറിയോ.." "അറിയാലോ..." അവരെ കണ്ടു സത്യത്തിൽ കിളി പാറി നിൽക്കുകയാണ് ബാക്കി ഉള്ളവർ... മിതുവും കിച്ചുവും ദേവൂവും ലിനുവും നന്നായിട്ട് ഞെട്ടിയിട്ടുണ്ട്. അമ്മു ആണെങ്കിൽ ഒരാളെ മാത്രം കണ്ടു ഞെട്ടി നിൽക്കുകയാണ്... "കിച്ചു... ഡാ... ദേ നമ്മുടെ പ്രിൻസിപ്പൽ...."(അമ്മു) എവിടെ അമ്മു പറഞ്ഞിട്ട് ഒന്നും കിച്ചു ഈ ലോകത്തു എങ്ങും അല്ല.... "കിച്ചു.... ദേവു.... ദേ പ്രിൻസി...." "പ്രിൻസി വന്നെങ്കിൽ വരട്ടെ... അതിനു നമ്മൾ ഇപ്പൊ കോളേജിൽ അല്ലല്ലോ പിന്നെ എന്തിനാ അങ്ങേരെ പേടിക്കണേ... നീ ഒന്ന് മിണ്ടാതിരിക്ക് അമ്മു..ഞങ്ങൾ അതിലും വലിയ ത്രില്ലിൽ നിൽക്കുമ്പോൾ ആണ് അവളുടെ ഒരു പ്രിൻസി.."(ദേവു) "ഓ ഇവളോട് പറഞ്ഞ എന്നേ പറഞ്ഞാൽ മതി.. അല്ല എന്താ ഇതിനു ത്രിൽ.. പ്രിൻസിയെയും ആ പെണ്ണിനേയും കണ്ടു ഇവർ എന്തിനാ ഇങ്ങനെ അന്തം വിട്ടു നിൽക്കുന്നെ...."(അമ്മു) അമ്മു കിച്ചുവിന്റെ അടുത്ത് ചെന്നു വീണ്ടും തട്ടി വിളിച്ചു.. എവിടെ അവൻ ചിന്തയിൽ ആണ്ടു നിൽക്കുകയാണ് ... "കിച്ചു... ഡാ എന്താടാ നിനക്ക് പറ്റിയെ..."(അമ്മു) "തേടിയ വള്ളി കാലിൽ ചുറ്റി..."(കിച്ചു) "ആരുടെ കാലിൽ ചുറ്റി എന്ന്..." "എന്റെ കാലിൽ തന്നെ..." "എന്നാ എടുത്തു കള.. തട്ടി വീഴാതെ... അല്ല ഇവിടെ ഇപ്പൊ എങ്ങനെ വള്ളി വന്നു..." "ഓ ദുരന്തം.. ഒരു ഉപമ പറയാൻ സമ്മതിക്കില്ല..."

"ഇപ്പൊ ഇവിടെ ഇത് പറയാൻ കാരണം എന്താ..." "ഡീ... ഞാൻ തിരഞ്ഞു നടന്ന എന്റെ പെണ്ണ് ആണെടി ദേ ആ നിൽക്കുന്നെ.. " "നീ തിരഞ്ഞു നടന്ന പെണ്ണോ.. എന്നിട്ട് ഞാൻ കണ്ടിട്ടില്ലല്ലോ..." "നീ അപ്പൊ ഇവൾ കോളേജിൽ വെച്ചു കിച്ചുനെ തല്ലിയതൊന്നും കണ്ടിട്ടില്ലേ..."(ലിനു) "ഇല്ലല്ലോ അതെപ്പോ..."(അമ്മു) "കാമുകാനൊത്തു സൊള്ളുമ്പോൾ ചുറ്റും നടക്കുന്നത് കൂടി കാണണം കേട്ടോ അമ്മു കുരങ്ങി.."(കിച്ചു) "നീ പോടാ... "പിള്ളേരെ മിണ്ടാതിരിക്ക് ഏതായാലും ഇവൾ ഇനി ആരാണെന്ന് നമുക്ക് നോക്കാം.. എനിക്ക് തോന്നുന്നത് പ്രിൻസിയുടെ മോള് ആണെന്നാ "(ദേവു) "അയ്യോ ആണോ ഇങ്ങേരുടെ മോള് ആണോ.. എന്നാ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി.."(കിച്ചു) "എന്നാടാ പേടി ആണോ.." "പേടിയോ ഈ കിച്ചുനോ.. ഒന്ന് പോടീ..." "അപ്പൊ കിച്ചു നീ പറഞ്ഞു കൊണ്ടിരുന്ന പെണ്ണ് അപ്പൊ ഇവൾ ആണല്ലേ.. റിദുവേട്ടന് പരിചയം ഉണ്ടല്ലോ അപ്പൊ പിന്നെ മിതു നീ ഒന്ന് പറഞ്ഞു സെറ്റ് ആക്കി കൊടുക്ക് നമ്മുടെ ചെക്കന്.."(ലിനു) "നിങ്ങൾ ആദ്യം ഒന്ന് മിണ്ടാതിരിക്ക് അവർ പറയുന്നത് കേൾക്കട്ടെ..."(മിതു) പിന്നെ അവർ ആരും മിണ്ടിയില്ല.. "അല്ല ഏട്ടാ.. എവിടെ എന്റെ ഏട്ടത്തി..." "ദാ അതാണ് " മിതു റിദുവിനെ ചൂണ്ടി കാണിച്ചു "ആഹാ പൊളി ആണല്ലോ ഏട്ടത്തിനെ കാണാൻ..."

"നീ കൂടുതൽ ഒന്നും മിണ്ടണ്ട. എവിടെ ആയിരുന്നു നീ.. നിന്നെയും നിന്റെ അച്ഛനെയും സ്പെഷ്യൽ ആയി ക്ഷണിച്ചതല്ലേ ഞാൻ..." "അത് ഒന്നും പറയണ്ട... കല്യാണത്തിന് ഞാൻ വരാൻ നിന്നതാ . അപ്പൊ ദേ ഈ അച്ഛന് എന്തോ അർജന്റ് മീറ്റിംങ്ങ് ഉണ്ടെന്ന് പറഞ്ഞു എറണാകുളത്തു പോയി.. എന്നാ ഞാൻ വരാൻ നിന്നപ്പോൾ അമ്മക്ക് സുഖം ഇല്ലാതായി.. പിന്നെ എങ്ങനെ ഞാൻ വരും ഏട്ടൻ പറ..." "മ്മ് അത് കൊണ്ട് ക്ഷമിച്ചിരിക്കുന്നു.. അമ്മക്ക് പിണക്കം ഉണ്ടാകും.. ചെല്ല് ചെന്നു സോപ്പിട്ടോ..." "അതൊക്കെ ഞാൻ ഏറ്റു..." അപ്പോഴാണ് റിദു ശ്രേദ്ധിച്ചത്.. എല്ലാത്തിന്റെയും മുഖം കണ്ടപ്പോഴേ അവനു മനസ്സിലായി എല്ലാം കിളി പാറി നിൽക്കുകയാണെന്നു... "പിള്ളേരെ നിങ്ങൾ ഞെട്ടി എന്നറിയാം.. ഇത് നമ്മുടെ പ്രിൻസിപ്പൽ നന്ദഗോപൻ സാർ അറിയാലോ നിങ്ങൾക്ക്.." "അത് പിന്നെ അറിയില്ലേ.. എന്തൊരു ചോദ്യമാ ഏട്ടാ..." കിച്ചു പറയുന്നത് കേട്ടാണ് ആ കുട്ടി അവനെ ശ്രേദ്ധിച്ചത്.. അവനെ കണ്ടതും അവൾ ഒന്ന് തുറിച്ചു നോക്കി ..കിച്ചു അത് കണ്ടതും അവളെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു.. "ഇവളെ അറിയാൻ വഴി ഇല്ല.. ഇവൾ ഇദ്ദേഹത്തിന്റെ മകൾ ആണ് ഗൗരിനന്ദ..ഞങ്ങളുടെ നന്ദു.. ഇവളും എന്റെ ഒരു പെങ്ങൾ ആയി വരും...ബാംഗ്ലൂർ ആണ് പഠിക്കുന്നത് വല്ലപ്പോഴും നാട്ടിൽ വരും അപ്പോഴാ ഈ സാധനത്തിനെ ഒന്ന് കണ്ടു കിട്ടുക..."

"ഇങ്ങേർക്ക് സത്യത്തിൽ ലോകം മുഴുവൻ പെങ്ങള്മാരാണോ.. ഒരു നോബൽ പ്രൈസ് കൊടുത്തു ആദരിക്കേണ്ടി ഇരിക്കുന്നു.. ഈ നന്മ ഉള്ള മനസ്സിനെ.... ഇന്ത്യയിലെ എല്ലാം സഹോദരിമാരെയും കൂട്ടി ഇങ്ങേരെ കൊണ്ട് ഒരു റാലി കൂടി സംഘടിപ്പിക്കണം.."(കിച്ചു ആത്മ) "അല്ല ഏട്ടാ.. ഈ കുട്ടിയെ ഞങ്ങൾ നേരത്തെ ഒരു തവണ കോളേജിൽ വെച്ചു കണ്ടിട്ടുണ്ട്.."(ദേവു) "അത് അവൾ ചിലപ്പോൾ ഇവളുടെ അച്ഛനെ കാണാൻ വന്നതായിരിക്കും.." "അന്ന് ഞാൻ വന്നത് എനിക്ക് നല്ല ഓർമ്മ ഉണ്ട് അങ്ങനെ അങ്ങ് മറക്കുമോ ആ ദിവസം ഞാൻ.. അന്ന് ഞാൻ വന്നത് ഒരു പേപ്പർ അച്ഛനെ കൊണ്ട് സൈൻ ചെയ്യിക്കണമായിരുന്നു.. അത് അച്ഛൻ മറന്നിരുന്നു.. അതിനു വേണ്ടി വന്നതാ ഞാൻ.. പിന്നെ അച്ഛന്റെ കോളേജിൽ പഠിക്കുന്നത് കൊണ്ട് എനിക്ക് വലിയ താല്പര്യം ഇല്ല.. സ്വന്തം അച്ഛൻ പ്രിൻസിപ്പൽ ആയത് കൊണ്ട് എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചാൽ അച്ചന്റെ കോളേജ് ആയത് കൊണ്ട് മോൾക്ക് എന്തും കാണിക്കാം എന്ന ഡയലോഗ് ആയിരിക്കും എല്ലാരും. പിന്നെ അച്ഛന്റെ വക ഉപദേശം നീ എനിക്ക് നാണംകെടുത്തരുത് എന്നൊക്കെ.. ഇങ്ങനെ ഒക്കെ ഉണ്ടാകും എന്ന് മുൻകൂട്ടി അറിയാവുന്നത് കൊണ്ട് ഞാൻ ആ കോളേജിൽ അഡ്മിഷൻ എടുത്തില്ല.. thats all "(നന്ദു) "മതി മതി നിന്റെ പുരാണം ഒക്കെ അവിടെ നിൽക്കട്ടെ.. ഇവർ ആരാണെന്ന് മനസ്സിലായോ..." "ഏട്ടന്റെ ഫ്രണ്ട്സ് അല്ലാതെ ആരാ..." "അത് തന്നെ.. ഇത് ദേവാങ്കിത . ദേവു എന്ന് വിളിക്കും.. ഇത് അമൃത.. അമ്മു..."

"ഈ അമ്മു നമ്മുടെ നീരവേട്ടന്റെ.." "അത് തന്നെ.. മനസ്സിലാക്കിയല്ലോ കൊച്ചു ഗള്ളി..." "ഏട്ടൻ പറഞ്ഞിരുന്നു.. പിന്നെ അന്ന് ഞാൻ കോളേജിൽ ചെന്നപ്പോൾ കണ്ടിരുന്നു നീരവേട്ടൻ ഈ കുട്ടിയോട് സംസാരിക്കുന്നത്..." "കുട്ടി അല്ല നിന്റെ ചേച്ചി ആയിട്ട് വരും ഇവൾ.." "ഓ അറിയാം.." "ഇത് ആദിലിൻ.. ലിനു എന്ന് വിളിക്കും.. ഇത് പിന്നെ ഞങ്ങളുടെ എല്ലാം എല്ലാം ആയ കിച്ചു.." കിച്ചുവിനെ പരിചയപെടുത്തിയതും കിച്ചു അവളെ നോക്കി ചിരിച്ചു.. അവൾ ഒന്ന് ആക്കി ചുമച്ചു.. "അല്ല ഏട്ടാ ഈ ആളുടെ നെയിം കിച്ചു എന്നാണോ" "അല്ല ഒഫീഷ്യൽ name കിരൺ..." "മ്മ് ok.." "നീ വാ അമ്മ കിച്ചണിൽ ഉണ്ടാകും... പോയി ഇപ്പോഴേ പരിഭവം തീർത്തോ..." "അത് ഞാൻ ഇപ്പൊ തന്നെ റെഡി ആക്കാം.. ഏട്ടത്തിയും പിന്നെ.. ദേവു.. അമ്മു.. ലിനു.. ചേച്ചിമാരെല്ലാം വായോ നമുക്ക് സാവിത്രി അമ്മയെ കണ്ടു പരിഭവം തീർത്തു പിന്നെ നിങ്ങളെ നല്ലോണം ഒന്ന് പരിചയപ്പെടണം.." അവർ അവളോടൊപ്പം കിച്ചണിലേക്ക് പോകാൻ നിന്നതും കിച്ചുവും പിന്നാലെ നടന്നു..ഇത് കണ്ട റിദു അവനെ പിടിച്ചു നിർത്തി "അല്ല നീ എങ്ങോട്ടാ ഈ പോകണേ.." "അല്ല അവരുടെ കൂടെ.." "അവർ പെൺകുട്ടികൾ അല്ലേടാ അവർ സംസാരിച്ചു കഴിഞ്ഞാൽ ഇന്ന് എങ്ങും തീരൂല.. അവർ സംസാരിക്കട്ടെ നമ്മുക്ക് ഇവിടെ ഇരിക്കാം.."

"അത് വേണോ ഏട്ടാ.. ഇങ്ങേരു എന്നേ പണ്ടേ നോട്ടം ഇട്ടതാ.." കിച്ചു പ്രിൻസി കേൾക്കാതെ അവന്റെ ചെവിയിൽ പറഞ്ഞു.. "ഏയ്‌ നീ അതൊന്നും ഓർക്കേണ്ട.. ഒന്ന് കൂടി നിന്നെ സാർ സ്കെച്ച് ചെയ്തോട്ടെ.." "ഡാ..അളിയൻ തെണ്ടി " "അല്ല പിന്നെ ഇങ്ങോട്ട് വാടാ..." റിദു കിച്ചുനെ പിടിച്ചു അവന്റെ അടുത്ത് ഇരുത്തി.. "പിന്നെ സാർ എന്താ രേണുക ആന്റിയെ കൊണ്ട് വരാഞ്ഞേ..." "അത് റിദു...അവൾക്ക് ചെറിയ ഒരു back pain.. രണ്ടു ദിവസം ആയി.. അതാ മോള് പറഞ്ഞില്ലേ... അവൾ പിന്നെ ഞാൻ എത്തും മുൻപ് ഹോസ്പിറ്റലിൽ കാണിച്ചു ഇപ്പൊ ബെഡ് rest ആണ്...അത് കൊണ്ട് ഞങ്ങൾക്ക വേഗം തന്നെ പോകണം.. വീട്ടിൽ ഇന്ന് ആണെങ്കിൽ ജോലിക്ക് നിൽക്കുന്ന അവർ വന്നിട്ടില്ല..." "ഇത്ര പെട്ടെന്ന് പോകാണോ സാർ..."(കിച്ചു) "പോകണം കിരൺ.. അല്ല എന്തേയ് ഞങ്ങളെ വിടാൻ നിനക്ക് സങ്കടം ആണോ.." "അതെ സാർ.. കാര്യം എന്തൊക്കെ പറഞ്ഞാലും സാർ എന്നേ നേരത്തെ തൊട്ടേ നോട്ട പുള്ളി ആയി തിരഞ്ഞെടുത്തതാണെങ്കിലും.. എനിക്ക് സാറിനോട് അന്നും ഇന്നും ഒന്നേ ഉള്ളൂ.." "ദേഷ്യം ആയിരിക്കും.." "അല്ല സാർ.. ബഹുമാനം ആണ്.. ഫസ്റ്റ് ഇയർ വന്നപ്പോൾ സാറിന്റെ ശിക്ഷ്യൻ ആകാൻ എനിക്ക് അവസരം ലഭിച്ചു.. അന്ന് സാർ എടുത്തു തന്ന ഓരോ പാഠവും എന്റെ മനസ്സിൽ ഇന്നും ഉണ്ട്.. സാർ പറഞ്ഞ ഓരോ വരികൾ പോലും ഇന്നെന്റെ നാവിൽ തുമ്പിൽ ഉണ്ട്.." "ഓ good.. എന്റെ ഒരു സ്റ്റുഡന്റ് എങ്കിലും എന്നേ ബഹുമാനിക്കുന്നുണ്ടല്ലോ..

ആർക്കും ഒന്നും മനസ്സിലാകുന്നില്ല എന്ന് പറഞ്ഞാണ് പിന്നെ ഞാൻ ആർക്കും ക്ലാസ്സ്‌ എടുക്കാഞ്ഞത്.. പക്ഷെ ഒരു ബുദ്ധിമാൻ ആയ സ്റ്റുഡന്റ് എങ്കിലും എനിക്ക് ഉണ്ടല്ലോ.. ഒരുപാട് സന്തോഷം.. നീ പറഞ്ഞിരുന്നെങ്കിൽ ഞാൻ വീണ്ടും ക്ലാസ്സ്‌ എടുക്കില്ലായിരുന്നോ.. നിനക്ക് നല്ല mark സ്കോർ ചെയ്യല്ലാരുന്നോ.." "ഇങ്ങേരു ആ പഠിപ്പിച്ചത് ചോദിക്കുമോ എന്നൊരു പേടി ഉണ്ടാരുന്നു ഭാഗ്യം ചോദിച്ചില്ല... പിന്നെ ഇങ്ങേരു വീണ്ടും എന്നേ പഠിപ്പിച്ചിരുന്നെങ്കിൽ എന്റെ ഡിഗ്രി സപ്ലി വാങ്ങി കൂട്ടി കുളം ആയേനെ ....."(കിച്ചു ആത്മ) കിച്ചു നന്ദഗോപനെ ആവുന്നിടത്തോളം പതപ്പിച്ചു കൊണ്ട് ഇരിക്കുകയാണ്.. അതിൽ എല്ലാം അയാൾ മൂക്കും കുത്തി വീഴുന്നുണ്ട്.. പക്ഷെ കിച്ചുവിന് ഇത്ര പെട്ടെന്ന് എന്താ പറ്റിയെ എന്ന് മനസ്സിലാകാതെ തലയ്ക്കു കയ്യും കൊടുത്തു ഇരിക്കുകയാണ് പാവം റിദു.. കിച്ചണിൽ സാവിത്രി അമ്മയുടെ പിണക്കം മാറ്റി പെൺപടകൾ എല്ലാം കൂടി പൊരിഞ്ഞ സംസാരം ആണ്.. മിതുവിന് നന്ദുവിനോട് കിച്ചുവിന്റെ കാര്യം പറയണം എന്നുണ്ടെങ്കിലും സാവിത്രി അമ്മ ഒപ്പം നിൽക്കുന്നത് കൊണ്ടും പിന്നെ എടുത്തു ചാടി പറയുന്നത് ശരി അല്ല എന്ന് തോന്നിയത് കൊണ്ടും അവൾ അത് പറയാൻ നിന്നില്ല... ഒടുവിൽ സാവിത്രി അമ്മയുടെ നിർബന്ധം കാരണം ഉച്ചയൂണ് കഴിച്ചാണ് അവർ മടങ്ങിയത്..കഴിക്കുമ്പോൾ മാത്രം അല്ല നന്ദു എങ്ങോട്ടൊക്കെ തിരിയുന്നുണ്ടോ അവിടേക്ക് എല്ലാം കിച്ചു ശ്രെദ്ധ പതിപ്പിച്ചു..

എല്ലാം കണ്ടു ചിരിയോടെ നോക്കി കാണുകയാണ് ബാക്കി ഉള്ളവർ..എന്നാൽ റിദുവിനും പ്രിൻസിക്കും സാവിത്രി അമ്മയ്ക്കും ഒന്നും മനസ്സിലായില്ലായിരുന്നു.. അവരുടെ കാർ ഗേറ്റ് കടന്നു പോകുന്നത് വരെ കിച്ചു നോക്കി നിന്നു... ഒടുവിൽ റിദു അവനെ തോളിൽ കൈ ഇട്ടു അകത്തേക്ക് കൂട്ടി കൊണ്ട് പോയി "എന്താ മോനെ കിച്ചു.. ഇത്ര പെട്ടന്ന് ഒരു ഗുരു ഭക്തി..." "ഒന്നുല്ല ഏട്ടാ വെറുതെ..." "മ്മ് മ്മ്... നടക്കട്ടെ...." "അതൊക്കെ അവിടെ നിൽക്കട്ടെ... നീരവേട്ടനും വരുണേട്ടനും റോഷനേട്ടനും ഒക്കെ എവിടെ..." "അവന്മാരെ ഞാൻ വിളിച്ചതാ.. ഇന്നലെ രാത്രി വൈകിയാണ് പോയത്.. ഉറക്കക്ഷീണം പോലും..." "എന്നിട്ട് ഞങ്ങൾക്ക് അതില്ലല്ലോ..." "അതിനു നീയൊക്കെ ഫുൾ time ഉറക്കം അല്ലെ അത് കൊണ്ട്..." "കൂടുതൽ ഊതല്ലേ..." "അത് തന്നെ ആണ് എനിക്കും നിന്നോട് പറയാൻ ഉള്ളത്..." "ഈൗ... അല്ല ഏട്ടാ.. നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ.. അല്ലാത്തപ്പോൾ അടയും ശർക്കരയും പോലെ ഒട്ടി നടന്ന നിങ്ങൾ ഇന്നെന്താ രണ്ടു ധ്രുവങ്ങളിൽ നിൽക്കണേ.. ഏട്ടൻ വന്നതിൽ പിന്നെ മിതുനോട് മിണ്ടി കണ്ടില്ല.." "ഞാൻ അവളോട് മിണ്ടുമ്പോഴെല്ലാം നിന്നെ അറിയിക്കണോ..." "വേണമല്ലോ.. എന്റെ പെങ്ങൾ അല്ലെ അവൾ. അവൾക്ക് ഇവിടെ സുഖം ആണോ എന്ന് ഞാൻ അറിയണ്ടേ ." "നീ ഇനി കൂടുതൽ സുഖം വിവരം ഇങ്ങനെ പോയാൽ അന്വേഷിക്കും.." റിദു കൈ ചുരുട്ടി ഒന്ന് കാണിച്ചതും കിച്ചു അവന്റെ അരികിൽ നിന്നും അല്പം മാറി നിന്നു.. "അല്ല ഏട്ടാ.. എന്നാ ഞാൻ ഒരു മാമൻ ആവുക.."

കിച്ചു വിടാൻ ഉള്ള ഉദ്ദേശം ഇല്ല.. "മാമനോ... ആരുടെ മാമൻ.." "എന്നെ എന്നാ നിങ്ങൾ ഒരു മാമൻ ആക്കുക എന്ന്.." "അതിനു ഞങ്ങൾ എങ്ങനെ നിന്നെ മാമൻ ആക്കും.. " "അയ്യോ ഈ ഏട്ടൻ..." കിച്ചു കൈ തലയിൽ വെച്ചു.. "നീ എന്തുവാ പറയണേ കിച്ചു.." "ഈ നിൽക്കുന്ന എന്റെ പെങ്ങൾ മിതുവിനെ നിങ്ങൾ കല്യാണം കഴിച്ചു ശരി ആണോ.." "അത് കൊണ്ട്.." "അപ്പൊ സ്വാഭാവികം ആയും നിങ്ങൾ എന്റെ അളിയൻ ആയി.." "ആയി.. അത് കൊണ്ട് എന്താ.." "അപ്പൊ നിങ്ങൾക്ക് ജനിക്കുന്ന കൊച്ചിന്റെ മാമൻ അതായത് അമ്മാവൻ ആണ് ഈ ഞാൻ..." "അതിനു.." "അതിനു എന്താണെന്ന് വെച്ചാൽ രണ്ടും കൂടി എന്നാ എന്നേ ഒരു അമ്മാവൻ ആക്കുക.." അത് കേട്ടതും മിതു ഞെട്ടി റിദുവിനെ നോക്കി.. ആ മുഖത്ത് ഇപ്പൊ ഒരു ഭാവവും ഇല്ല എന്ന് കണ്ടതും മിതു കിച്ചുവിനെ നോക്കി. അവൻ പറഞ്ഞത് തെറ്റായോ എന്നർഥത്തിൽ റിദുവിനെ നോക്കുന്നു "കല്യാണം കഴിഞ്ഞു പിറ്റേ ദിവസം തന്നെ ചോദിക്കാൻ പറ്റിയ ചോദ്യം... സാധാരണ ഈ പരദൂഷണം ഒക്കെ പറഞ്ഞു നടക്കുന്ന പെണ്ണുങ്ങൾക്ക് ഉള്ള ജോലി ആണ് ഇത്.. വിശേഷം തിരക്കൽ. ഇവൻ അത് മുൻകൂട്ടി ചോദിച്ചു... ഇന്ന് ഏട്ടന്റെ കയ്യിന്ന് ഇവൻ വാങ്ങും..നമ്മളൊന്നുനറിഞ്ഞില്ലേ രാമനാരായണ..."(ദേവു) "ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്നല്ലേ..

"(അമ്മു) "ഇപ്പോഴത്തെ നമ്മുടെ സാഹചര്യത്തിനു അനുസരിച്ചു ഇതാണ് ബെറ്റർ.. " "ഇത്രെയും നാളും നാട്ടുകാരെ ബ്ലഡി ഗ്രാമവാസിസ് എന്നൊക്കെ പറഞ്ഞു സ്റ്റാറ്റസ് ഇട്ടു വെറുപ്പിച്ച ഞാൻ ആണ്.. ഇന്ന് ദേ ഇവൻ അത് കുളം ആക്കി.. എല്ലാം കണക്കാ.."(ലിനു) "അവൻ ചോദിച്ചതിലും തെറ്റില്ല.. ഒറ്റ മകൻ ആയ അവനു കാണില്ലേ ആഗ്രഹം അളിയൻ വേണമെന്നും പെങ്ങൾ വേണമെന്നും അമ്മാവനും ചെറിയച്ഛനും ഒക്കെ ആകണം എന്ന്..ഇപ്പൊ ഇവിടെ കാണുന്നതും അത് തന്നെ ആണ്...ഒരു മാമൻ ആകാൻ ഉള്ള ഒരു ചെക്കന്റെ രോദനം ആണ് അത്..."(അമ്മു) "ആഹാ ആ രോദനം താമസിക്കാതെ നിലവിളിയായി ഇപ്പൊ കേൾക്കാം.. അതും കിച്ചൂന്റെ നിലവിളി തന്നെ..."(ദേവു) റിദു ഗൗരവത്തിൽ നിൽക്കുന്നത് കണ്ടു കിച്ചു ഒന്ന് പേടിച്ചു.. റിദു മിതുവിനെ നോക്കിയ ശേഷം കിച്ചുവിന്റെ തോളിൽ കൈ ഇട്ടു.. "മോനെ കിച്ചു കാര്യങ്ങളുടെ കിടപ്പ് വശം അനുസരിച്ചു നീ ഈ ജന്മത്തിൽ മാമൻ ആകാൻ ഉള്ള ചാൻസ് കുറവാണ്.." "അതെന്താ അളിയാ..." "അത് ഞാൻ നിനക്ക് ഇപ്പൊ പറഞ്ഞു തന്നാൽ നീ മാമൻ അല്ല അപ്പൂപ്പൻ ആകും ഇപ്പൊ തന്നെ.." "വേണ്ട അളിയാ.. വേണ്ടാത്തോണ്ടാ... അളിയന്റെ കയ്യിലെ ഭാരം താങ്ങാൻ ഉള്ള ശേഷി എന്റെ ഈ കുഞ്ഞു ശരീരത്തിനു ഇല്ല..". "അങ്ങനെ ആയാൽ നിനക്ക് കൊള്ളാം.." " ഈ കല്യാണവും കൊച്ചും ഒക്കെ അവിടെ നിൽക്കട്ടെ.. ആരൊക്കെ ആരെ കെട്ടിയാലും വേണ്ടീല.. എത്ര വർഷം കഴിഞ്ഞാലും നമ്മൾ പിരിയാൻ പാടില്ല.. "(ദേവു)

"അതെങ്ങനെ ശരി ആകും.. ഒരു വീട്ടിൽ താമസിക്കാൻ പറ്റുമോ.."(കിച്ചു) "അതല്ല... ഒരിക്കലും നമ്മുടെ ഈ ബന്ധത്തിൽ വിള്ളൽ വീഴരുത്.. ആരൊക്കെ എവിടെ ഒക്കെ പോയാലും പരസ്പരം മറക്കരുത്.." "ഈ പറയുന്ന നീ തന്നെ മിക്കവാറും ഏതെങ്കിലും രാജകുമാരനെ കെട്ടി എവിടേലും പോകും പിന്നെ ഞങ്ങൾ ഒക്കെ ആരാണെന്നു പോലും നിനക്ക് ഓർമ ഉണ്ടാകില്ല...പിന്നെ ഞങ്ങൾ പാവം പിള്ളേർ നിന്നെ തിരഞ്ഞു അവിടെ വരേണ്ടി വരും.." "ഒന്ന് പോടാ മരഭൂതമേ.. ഇപ്പൊ തന്നെ വരും അങ്ങ് കൊട്ടാരത്തിൽ നിന്നും എനിക്ക് കല്യാണലോചന..." "നീ നോക്കിക്കോ ദേവു ഉറപ്പയും നിന്നെ അറിഞ്ഞു നിന്നെ സ്നേഹിക്കുന്ന ഒരാൾ ഉടൻ തന്നെ വരും നിന്നെ തേടി..." "ഒന്ന് പോടാ..." ദേവു കിച്ചുനെ നോക്കി കളിയാക്കി ചിരിച്ചു കൊണ്ട് മിതുവിനോപ്പം റൂമിലേക്ക് പോയി അപ്പോഴും അവൾ അറിയുന്നുണ്ടാരുന്നില്ല.. അവളെ സ്നേഹിക്കുന്ന ഒരാൾ അവളെ കാത്തിരിക്കുന്നുണ്ടെന്നുള്ള കാര്യം........ (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story