അഗ്നിസാക്ഷി: ഭാഗം 71

agnisakshi

എഴുത്തുകാരി: MALU

 "മോളെ ദേവു അങ്ങനെ അങ്ങ് പോകാതെ.."(കിച്ചു) "നിനക്കെന്താ കിച്ചു... വട്ടായോ..."(ദേവു) "വട്ട് നിന്റെ കെട്ടിയോന്.." "ഈ പൊട്ടനെ ഞാൻ ഇന്ന് തട്ടും.." "ദേവു.. ഇനി നമ്മുടെ കൂട്ടത്തിൽ ഇനി സെറ്റ് ആകാൻ നീയും ലിനുവും കൂടി ഉള്ളു.."(അമ്മു) "അപ്പൊ ഈ ഞാനോ.. ഞാൻ ഇവിടെ ബാച്ചിലർ ആയി നിൽക്കുന്നത് നിങ്ങൾ കാണുന്നില്ലേ പിള്ളേരെ..."(കിച്ചു) "നീ ഇത്രെയും നാളും ബാച്ചിലർ ആയിരുന്നു.. എന്നാൽ ഇപ്പൊ പോയത് നിന്റെ പ്രോപ്പർട്ടി ആണ് അതിനെ വളച്ചു ഒടിച്ചു കുപ്പിയിൽ ആക്കേണ്ടത് നിന്റെ കടമ ആണ്.." "അതിനു ഞാൻ മാത്രം വിചാരിച്ചാൽ മതിയാകില്ല.. റിദുവേട്ടനും മിതുവും കൂടി ഒന്ന് ശ്രേമിക്കണം.. ആ കുട്ടിയെ ഒന്ന് സെറ്റ് ആക്കി തരണം.. എന്നേ കുറിച്ച് നല്ലോണം ഒന്ന് പൊക്കി പറയണം.." "നിന്നെ കുറിച്ച് പൊക്കി പറയാനോ.. ഈശ്വരാ അത്രെയും വലിയ പാപം ആ കുട്ടിയോട് ഇനി ചെയ്യണോ.. ഞങ്ങൾ..." "മോളെ അമ്മു.. നീ കൂടുതൽ ആക്കല്ലേ.. നീരവേട്ടന്റ തലവിധി ആണ് നീ.. ആ പാവം എന്ത് ചെയ്തിട്ടാണോ എന്തോ.." "കിച്ചു...." "നിർത്ത് പിള്ളേരെ ഇത് ചുമ്മാ എന്താ ഇത്‌ ചന്തയോ.. കലപില കലപില കിടന്നു ചിലയ്ക്കുന്നു.."(മിതു) "ഇവൾക്ക് ഇത്‌ എന്താ പറ്റിയെ.. വന്നപ്പോൾ മുതൽ ഞാൻ ശ്രെദ്ധിക്കുന്നു.." "നീ മാത്രം അല്ല ഞങ്ങളും ശ്രെദ്ധിക്കുന്നുണ്ട്.."(അമ്മു) "അതെ.. എന്താ മിതു.. നിനക്ക്.. നീയും ഏട്ടനും ആയി എന്തെങ്കിലും പ്രശ്നം ഉണ്ടോ.."(കിച്ചു) "എന്ത് പ്രശ്നം നിങ്ങൾക്ക് തോന്നുന്നതാ.. " "കള്ളം പറയണ്ട.."

"ഡെയ് പിള്ളേരെ നിങ്ങൾ വന്നത് എന്റെ ദാമ്പത്യം എങ്ങനെ ഉണ്ടെന്ന് അന്വേഷിക്കാൻ ആണോ അതോ എനിക്കും ഇവൾക്കും സുഖം ആണെന്ന് അറിയാനോ..."(റിദു) "രണ്ടിനും കൂടി..."(കിച്ചു) "ഇങ്ങനെ പോയാൽ നീ രണ്ടു അല്ല നാല് വാങ്ങി കൂട്ടും.." "അതൊക്കെ വിട്..എനിക്ക് ഒരു മുഖ്യമാന വിഷയം സൊള്ളാൻ ഉണ്ട്.." "അതെന്താവോ.. " "റിദുവേട്ടാ."(ദേവു) "എന്താ ദേവു..." "കിച്ചുവിന്റെ സ്പാർക്കിനെ ഞങ്ങൾ കണ്ടെത്തി..." "കണ്ടെത്തിയെന്നോ... എവിടെ...." "അത് ഒക്കെ ഉണ്ട്.." "ആരാണെന്ന് പറ..." "അതൊക്കെ പറയാം... അതിനു മുൻപ് ഞങ്ങൾക്ക് ഒരു ഉറപ്പ് വേണം..." "എന്ത് ഉറപ്പ്...". "ഞങ്ങൾ പറയുന്നത് ഏട്ടൻ അനുസരിക്കണം." "അനുസരിക്കാനോ..." "അങ്ങനെ അല്ല.. ഞങ്ങളുടെ കൂടെ കട്ടക്ക് നിൽക്കണം " "അത് പിന്നെ പറയാൻ ഉണ്ടോ.." "ഉറപ്പല്ലേ..." "ഉറപ്പ്..." "എന്നാ കിച്ചുവിന്റെ ആളെ കണ്ടെത്തി.. പക്ഷെ ആ കുട്ടിക്ക് ഇവനെ ഇഷ്ടം ആണോന്നറിയില്ലല്ലോ.. " "അതിനു ഇവൻ പ്രൊപ്പോസ് ചെയ്തോ ആ കുട്ടിയെ..." "അതിനെ ശരിക്ക് ഒന്ന് കണ്ടത് തന്നെ ഇന്നാണ്.. പിന്നെ ആണ് പ്രൊപ്പോസ് ചെയ്യുന്നത്..."(കിച്ചു) "എന്താ നീ പറഞ്ഞേ ഇന്ന് കണ്ടെന്നോ.." "അതെ കണ്ടു.." "എവിടെ..." "അതയത് റിദുവേട്ടാ കിച്ചു തേടി നടന്ന പെണ്ണ് നന്ദുവാ..."(ദേവു) "നന്ദുവോ..." "അതെ..."

"വേറെ ആരെയും കിട്ടിയില്ലേ നിനക്ക്.." "അതെന്താ നന്ദു പ്രശ്നം ആണോ.." "അവളുടെ കാര്യം ഓർത്താൽ എനിക്ക് സങ്കടം ഉണ്ട്.. നിന്റെ കാര്യം ഓർത്താൽ വിട്ടു കളയാനും കഴിയില്ല..." "എന്ത് സങ്കടം."(കിച്ചു) "അവൾ നിന്നെ സഹിക്കണമല്ലോ എന്നോർത്ത് സങ്കടം ഉണ്ടെന്ന്.." "ഓ അങ്ങനെ അതോർത്തു വിഷമിക്കണ്ട ഏട്ടൻ... ഞാൻ ജോലിക്ക് പോയില്ലെങ്കിലും അവളെ ഞാൻ ജോലിക്ക് വീട്ടിരിക്കും.. പറന്ന് നടക്കട്ടെ എന്റെ പെണ്ണ്.." "അവൾ എന്താ പറവയോ..."(ദേവു) "ഇങ്ങനെ അവിഞ്ഞ കോമഡി അടിക്കാതെ കുറച്ചു നേരം ഒന്ന് മിണ്ടാതിരിക്ക് നീ.."(കിച്ചു) "അതല്ല ഏട്ടൻ അന്ന് കാൾ ചെയ്തപ്പോൾ അല്ലെ എന്നേ അവൾ അടിച്ചത്. ഏട്ടൻ കണ്ടില്ലേ അവളെ എന്നിട്ട് " "അന്ന് നിന്നെ തല്ലുന്നത് കണ്ടു മുഖം വ്യക്തമായില്ലായിരുന്നു.. ഇവൾ ആണെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.." "ഏട്ടാ പ്ലീസ് അവളെ ഒന്ന് സെറ്റ് ആക്കിതാ.." "ഡാ കിച്ചു നിനക്ക് അറിയില്ല ആ പ്രിൻസിയെ.. ഒന്നാതെ ഒറ്റ മോള് അവളെ അങ്ങനെ അങ്ങ് നിനക്ക് തരുമോ.." "ഞാനും ഒറ്റ മോൻ തന്നെ ആണ്.. അതും നല്ലോണം സ്വത്തുക്കൾ ഉള്ള കുടുംബത്തിലെ ആൺതരി.." "ഈ സ്വത്തിൽ ഒന്നും ഒരു കാര്യവും ഇല്ല.. പക്ഷെ ജോലിയും വിദ്യാഭ്യാവും അത് അങ്ങേർക്ക് നിർബന്ധം ആണ്. അത് കൊണ്ട് പൊന്നു മോൻ മര്യാദക്ക് കോഴ്സ് കംപ്ലീറ്റ് ആക്കി നല്ല job നോക്കിക്കോ.."

"അതൊക്കെ ഞാൻ ഏറ്റു.. പക്ഷെ ഏട്ടൻ അവളെ എനിക്ക് സെറ്റ് ആക്കി തരണം.. അത് വാക്ക് താ.." "ഞാൻ ഒന്ന് ആലോചിക്കട്ടെ..." "ആലോചിക്കാൻ ഒന്നുല്ല.. ഒന്നുമില്ലെങ്കിലും ഞാൻ ഏട്ടന്റെ അളിയൻ അല്ലെ ഏട്ടാ.. ഒന്ന് സെറ്റ് ആക്കി താ അളിയാ ..." "ഓ മതി സെന്റി ആയത് ഞാൻ നോക്കട്ടെ.." "അതാണ് എന്റെ അളിയൻ.." കിച്ചു റിദുവിനെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ വെച്ചു "എന്തോന്നെടയ് ഇത്‌.. അവന്റെ ഒരു ഉമ്മ..." "ഈ കിച്ചുവിന് സ്നേഹം ഉള്ളിൽ പിടിച്ചു നിർത്താൻ അറിയില്ല.. അത് പ്രകടമാക്കിയേ കിച്ചുവിന് ശീലം ഉള്ളു.." "ഇങ്ങനെ പോയാൽ നീ ഉമ്മിക്കാൻ ബാക്കി ഉണ്ടാകില്ല.." "ഈ അളിയന്റെ ഒരു തമാശ.." "തമാശ അല്ല.. നാട്ടുകാർ തല്ലി കൊല്ലാതെ നോക്കിക്കോ നീ..." "അതെ മതി... മതി എന്റെ കിച്ചുനെ പറഞ്ഞത്.. പറയാമെന്നു വെച്ചു അങ്ങ് ഇത്രക്ക് അങ്ങ് താഴ്ത്തി കെട്ടണ്ട.."(മിതു) "അങ്ങനെ പറഞ്ഞു കൊടുക്ക് മിതു..."(കിച്ചു) "ഞാൻ എന്റെ അളിയനെ പറയുന്നതിന് നിനക്ക് എന്നാടി.. ആവശ്യം ഇല്ലാതെ എന്റെ കാര്യത്തിൽ ഇടപെട്ടേക്കരുത്..."(റിദു) "ഏട്ടൻ എന്തിനാ ചൂടാവണേ.. മിതു തമാശ പറഞ്ഞതല്ലേ..."(ദേവു) "ഞാനും തമാശ പറഞ്ഞതല്ലേ ദേവു.. നിങ്ങൾ സംസാരിച്ചിരിക്ക് കേട്ടോ.. എനിക്ക് കുറച്ചു അർജന്റ് വർക്ക് ഉണ്ട് ..." അത്രെയും പറഞ്ഞു റിദു പോയതും കിച്ചു താടിക്ക് കയ്യും വെച്ചു അവൻ പോയത് നോക്കി നിന്നു.. "നീ എന്താ കിച്ചു ഈ ആലോചിക്കണേ..."(ദേവു) "അല്ല ദേവു.. ഏട്ടൻ പറഞ്ഞതിൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ..."(കിച്ചു)

"അതെന്താ അങ്ങനെ.." "അല്ല ഏട്ടൻ ഇങ്ങനെ മിതുനോട് സംസാരക്കണമെങ്കിൽ അവർക്ക് ഇടയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകില്ലേ..." "നീ വന്നത് അവരുടെ ലൈഫ് കുളമാക്കാൻ ആണോ കിച്ചു.. ഇത്‌ എന്തോ ഈ സംശയരോഗികൾ ആയ ഭാര്യമാരെ പോലെ നീയും തുടങ്ങല്ലേ.." "ഓ എന്റെ പൊന്നോ ഞാൻ എന്റെ സംശയം പറഞ്ഞതാ.." "നീ അങ്ങനെ കൂടുതൽ പറയണ്ട.. വാ ഇങ്ങോട്ട്... time കുറെ ആയി പോകാം നമുക്ക്.." പിന്നെ കുറച്ചു നേരം കൂടി സംസാരിച്ചു കൊണ്ട് ഇരുന്ന ശേഷം അവർ മിതുനോടും സാവിത്രിയോടും യാത്ര പറഞ്ഞു ഇറങ്ങി ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ രാത്രി ലേറ്റ് ആയിട്ട് ആയിരുന്നു റിദു വന്നത്.. വന്ന ഉടൻ ഫുഡ്‌ പോലും കഴിക്കാതെ ഫ്രഷ് ആയി അവൻ കിടന്നു.. റിദുവിനെ ഫുഡ്‌ കഴിക്കാൻ ആയി വിളിച്ചു കൊണ്ട് വരാൻ മിതുനെ സാവിത്രി അമ്മ റൂമിലേക്ക് പറഞ്ഞു വിട്ടു. മിതു മടിച്ചു മടിച്ചു ആണ് റൂമിലേക്ക് ചെന്നത്.. റൂമിൽ എത്തിയതും റിദു മയങ്ങിയിരുന്നു.. മിതു അവന്റെ അരികിലേക്ക് നടന്നു ബെഡിൽ ചെന്നിരുന്നു..അവനെ തന്നെ ഒരു നിമിഷം അവൾ നോക്കി ഇരുന്നു.. കുസൃതിയോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി. "സ്വന്തം പ്രോപ്പർട്ടിയെ ഇങ്ങനെ നോക്കി നിൽക്കേണ്ട ഗതികേട് ആണല്ലോ ഈശ്വരാ.. നേരിട്ട് കാണുമ്പോൾ മുഖത്ത് ഗൗരവം അല്ലെ.. ഒന്ന് നോക്കിയാൽ അപ്പൊ തുടങ്ങും കലിപ്പ്.. ഞാൻ പറയാതെ മിണ്ടില്ല പോലും.. നമുക്ക് കാണാം മിണ്ടുമോ എന്ന്.. കേട്ടോടാ കെട്ടിയോനെ..."

അവൾ അത്രെയും പറഞ്ഞു ബെഡിൽ നിന്നു എഴുന്നേറ്റത്തും തിരികെ ബെഡിലേക്ക് വീണതും ഒരുമിച്ചു ആയിരുന്നു.. റിദു അവളെ മയക്കത്തിൽ ബെഡിലേക്ക് വലിച്ചു ഇട്ടു.. കൃത്യം അവന്റെ നെഞ്ചിൽ തന്നെ അവൾ ചെന്നു വീണു.. അവൾ അവന്റെ പിടിയിൽ നിന്നു ഇറങ്ങാൻ നോക്കിയെങ്കിലും കൂടുതൽ ശക്തി ആയി അവൻ അവളെ ഇറുകിപുണർന്നു.. ഒടുവിൽ അവളും രക്ഷ ഇല്ലെന്ന് കണ്ടതും അവന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു.. രാവിലെ അവൻ ആയിരുന്നു ആദ്യം ഉണർന്നത്.. അപ്പോഴും മിതു നല്ല മയക്കത്തിൽ ആയിരുന്നു..മിതുവിനെ നോക്കി ഒരു കുസൃതി ചിരി ചിരിച്ചു റിദു എഴുന്നേറ്റു.. "ഡീ......." അവന്റെ ഒച്ചത്തിൽ ഉള്ള വിളി കേട്ടാണ് മിതു ഉണർന്നത്. മിതു നോക്കിയതും കലിപ്പിൽ നിൽക്കുന്ന റിദുവിനെ ആണ് കണ്ടത്. "എന്താ....." "നിന്നോട് ആരാ എന്റെ കൂടെ കിടക്കാൻ പറഞ്ഞത്.." "ഞാൻ ആയിട്ട് കിടന്നത് ഒന്നും അല്ല..". "പിന്നെ നീ എന്താ പറന്നു വീണതാണോ എന്റെ ബെഡിൽ.." "ഇങ്ങനെ പോയാൽ ഞാൻ കുറെ പറക്കും.. ഇന്നലെ എന്നേ വലിച്ചു ബെഡിൽ ഇട്ടതും പോരാ.. ഇപ്പൊ ഒന്നും അറിയാത്ത ഒരു കുഞ്ഞ്.." "ഡീ...." "ഇങ്ങനെ അലറി കൂവണ്ട... മാത്രം അല്ല ഭർത്താവിന്റെ ബെഡിൽ കിടക്കാൻ ഭാര്യക്കും അവകാശം ഉണ്ട്.. അല്ലാതെ നിങ്ങളുടെ സ്വത്തു മാത്രം അല്ല ഇത്.." "ഭവതിക്ക് ഇത്രെയും നാവ്‌ ഉണ്ടാരുന്നോ" "ഇങ്ങനെ പോയാൽ എന്റെ നാവിന്റെ നീളം കൂട്ടേണ്ടി വരും.. മാറി നിൽക്ക് മനുഷ്യാ അങ്ങോട്ട്..."

മിതു കപട ദേഷ്യം കാട്ടി ബെഡിൽ നിന്നും എഴുന്നേറ്റു ഫ്രഷ് ആവാൻ ബാത്‌റൂമിൽ കയറി. "നിന്നെ ഞാൻ എടുത്തോളാടി കാന്താരി.." അവൾ പോകുന്നത് നോക്കി റിദു ഒരു ചിരിയോടെ പറഞ്ഞു.. രണ്ടു പേരും ഫ്രഷ് ആയി വന്നപ്പോഴേക്കും സാവിത്രി അമ്മ ഫുഡ്‌ എടുത്തു ടേബിളിൽ വെച്ചിരുന്നു "അമ്മ എന്തിനാ ഒറ്റക്ക് എല്ലാം ചെയ്തേ ഞാൻ വരില്ലായിരുന്നോ. അതും സമയം ആവുന്നതേ ഉള്ളല്ലോ.."(മിതു) "നേരത്തെ എല്ലാം ചെയ്തതിൽ കാരണം ഉണ്ട്..". "എന്ത്.." "എന്റെ മക്കൾ ഫുഡ്‌ ഒക്കെ കഴിച്ചു ഇപ്പൊ തന്നെ പുറപ്പെട്ടോ.." "എങ്ങോട്ട്.."(റിദു) "മിതു മോളുടെ വീട്ടിലേക്ക്.. അവിടെ നിങ്ങളെ കാത്തു മാധവേട്ടൻ നിൽപ്പുണ്ട്.. രാവിലെ തന്നെ നിങ്ങൾ പുറപ്പെടും എന്ന് ഞാൻ പറഞ്ഞിരുന്നു. " "ഇപ്പൊ എന്തിനാ അവിടേക്ക് പോകണേ.." "ഇങ്ങനെ ഒരു പൊട്ടൻ. കല്യാണം കഴിഞ്ഞു പിറ്റേ ദിവസം തന്നെ ഓഫീസ് എന്ന് പറഞ്ഞു ഇറങ്ങിയ നിന്നിൽ നിന്നും ഞാൻ ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി.." "അമ്മ എന്താ ഈ പറയണേ.." "ഡാ കല്യാണം കഴിഞ്ഞു വിരുന്നിനു പോകാറുണ്ട് ചെക്കനും പെണ്ണും.. അതറിയോ നിനക്ക്.."

"അറിയാം.." "എന്നിട്ടാണോ ഈ മണ്ടൻ ചോദ്യങ്ങൾ... അപ്പൊ ഇന്ന് മോളുടെ വീട്ടിലേക്ക് പോകണം എന്നു ". "അത് വേറെ ഒരു ദിവസം ആകട്ടെ.." "പറ്റില്ല ഇന്ന് തന്നെ പോണം.. നിനക്ക് ഇതെന്താ റിദു പറ്റിയെ.. ഒരു വല്ലാത്ത സ്വഭാവം.. മര്യദക്ക് പൊക്കോണം രണ്ടും.." "അമ്മേ.... " "ഒരു അമ്മയും ഇല്ല.. അങ്ങ് പറയുന്നത് കേട്ടാൽ മതി.. വാ വന്നു ഫുഡ്‌ കഴിച്ചു വേഗം റെഡി ആയി ഇപ്പൊ തന്നെ പുറപ്പെട്ടോ.." സാവിത്രി അമ്മയുടെ നിറബന്ധത്തിന് മുന്നിൽ അവനു വഴങ്ങേണ്ടി വന്നു.. ഒടുവിൽ ഫുഡ്‌ കഴിച്ചു റെഡി ആയി അവർ പുറപ്പെട്ടു....... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story