അഗ്നിസാക്ഷി: ഭാഗം 72

agnisakshi

എഴുത്തുകാരി: MALU

വീട്ടിൽ ചെന്നിറങ്ങുമ്പോൾ അവരെ കാത്തു മാധവൻ പുറത്തു നിൽപ്പുണ്ടാരുന്നു. കാറിൽ നിന്നിറങ്ങുന്ന മിതുവിനെ കണ്ടതും മാധവന്റെ കണ്ണുകൾ വിടർന്നു.. ഒരു ദിവസം പോലും അവളെ പിരിഞ്ഞു നിൽക്കാൻ അയാൾക്ക് കഴിയില്ലായിരുന്നു. മിത്രേക്കാൾ പ്രിയപെട്ടവൾ തന്നെ ആയിരുന്നു മിതു.. "യാത്ര ഒക്കെ സുഖം ആയിരുന്നോ മക്കളെ..." "അച്ഛേടെ ചോദ്യം കേട്ടാൽ ഞാൻ അങ്ങ് ദൂരത്തു നിന്നും വന്നത് പോലെ ഉണ്ടല്ലോ.. കൂടി വന്നാൽ 2 hr travelling കാണും അത്രേ ഉള്ളു.." "പോടീ.. വന്നപ്പോൾ തന്നെ അച്ഛക്കിട്ട് തന്നോ..മാറ്റം ഉണ്ട് എന്റെ കൊച്ചിന്.. ഇപ്പോഴാ ആ പഴയ മിതു മോള് ആയത്.." "മതി മതി പറഞ്ഞത്.. വാ രണ്ടു ദിവസം മാറി നിന്നപ്പോഴേക്കും ഒരു വീർപ്പു മുട്ടൽ ആയിരുന്നു.. ഞാൻ ഇവിടെ തന്നെ അങ്ങ് സ്ഥിരതാമസം ആക്കട്ടെ അച്ഛേ..." "അയ്യടാ.. അപ്പൊ എന്റെ മരുമോന്റെ കയ്യിൽ നിന്നെ ഏൽപ്പിച്ചത് ഇവിടെ വന്നു നിൽക്കാൻ വേണ്ടി ആണോ.. മോനെയും കൂട്ടി സാവിത്രിയോട് ചോദിച്ച ശേഷം എത്ര നാൾ വേണമെങ്കിലും എന്റെ കുഞ്ഞു ഇവിടെ വന്നു നിന്നോ.." "അതെന്താ അച്ഛക്ക് ഒരു തീരുമാനം ഇല്ലേ.." "അതല്ല മോളെ... കല്യാണം കഴിഞ്ഞു പോയതല്ലേ നീ.. ഇനി മുതൽ ആ വീട്ടിലെ കാര്യം കൂടി നീ നോക്കേണ്ടതുണ്ട്.. നിന്റെ ഓരോ പ്രവർത്തിയും അവിടെ ഉള്ളവരെ കൂടി ബാധിക്കും എന്നറിഞ്ഞു വേണം ഓരോന്നും ചെയ്യാൻ.. നീ ഇവിടെ വന്നു നിൽക്കുന്നതിൽ അച്ഛക്ക് സന്തോഷം ആണ്..

പക്ഷെ അവർക്ക് അത് ഇഷ്ടകുറവ് ഉണ്ടെങ്കിൽ ഒത്തിരി നാൾ മോള് ഇവിടെ നിൽക്കാൻ പാടില്ല എന്നേ അച്ഛൻ ഉദ്ദേശിച്ചുള്ളൂ.. തുടക്കത്തിലേ ബന്ധത്തിൽ വിള്ളൽ വീഴാൻ പാടില്ലല്ലോ.." "എന്ന് വെച്ചു ഞാൻ എന്റെ ജീവിതം ആർക്കും അടിയറവ് വെച്ചിട്ടില്ല അച്ഛേ.." മിതു റിദുവിനെ നോക്കി അത് പറഞ്ഞതും റിദു കലിപ്പിൽ അവളെ നോക്കി "പിന്നെ സാവിത്രി അമ്മയുടെ കാര്യത്തിൽ ആ പേടി വേണ്ടാ.. സ്വന്തം മോളെ പോലെ നോക്കും.. പിന്നെ അച്ഛേടെ അടുത്ത് വന്നു നിൽക്കുന്നതിൽ അമ്മക്ക് സന്തോഷം മാത്രമേ ഉണ്ടാവൂ.. പിന്നെ എന്നെ പിരിഞ്ഞിരിക്കുന്ന സങ്കടം അമ്മക്ക് ഉണ്ടാകും അത്രേ ഉള്ളു.. അച്ഛാ വാ..." മിതു അച്ഛനെയും കൂട്ടി അകത്തേക്ക് കയറി.. "മോനെ വാ കേട്ടോ.. ഇതിന്റെ സംസാരം കേട്ട് അങ്ങ് നിന്ന് പോയി.. വാ അകത്തേക്ക്... ഇത്‌ മോന്റെ കൂടി വീടാണ് ഇപ്പൊ.." "വരുവാ അച്ഛാ..."(റിദു) അവർ അകത്തേക്ക് കയറിയതും റിദു ഇടുപ്പിൽ കൈ വെച്ചു മിതുവിന്റെ പോക്ക് കണ്ടു ചിരിച്ചു "ഇത്രേം നേരം എങ്ങനെ ആയിരുന്നു അവൾ.. ഇപ്പൊ ആ അച്ഛന്റെ പഴയ മകൾ ആയി മാറി.. ഈ മിതുവിനെ ആണ് എനിക്കും വേണ്ടത്.. വൈകാതെ തന്നെ അവളെ ഞാൻ സ്വന്തം ആക്കിയിരുക്കും.." റിദു ചിരിച്ചു കൊണ്ട് അകത്തേക്ക് കയറിയപ്പോൾ തന്നെ വാതിലിന്റെ മറവിൽ നിന്നിരുന്ന മിത്ര പുറത്തേക്ക് വന്നു. "ഏട്ടൻ ഒന്ന് നിന്നെ..." "ആഹാ.. എവിടെ ആയിരുന്നു.. കണ്ടില്ലല്ലോ എന്ന് ഇപ്പൊ ഓർത്തതേ ഉള്ളു ഞങ്ങളുടെ കുഞ്ഞനിയത്തിയെ..."

"ഏട്ടൻ എന്താ കളിയാക്കുവാണോ.." "ഞാൻ എന്തിനു കളിയാക്കണം.. നീ എന്റെ കൂടി അനിയത്തി അല്ലെ. സ്വന്തം ഭാര്യയുടെ അനിയത്തി പിന്നെ ആരാ എനിക്ക്..." "അതല്ല.. ഏട്ടനോട് ഞാൻ അന്ന് എല്ലാം പറഞ്ഞതല്ലേ പിന്നെ.... പിന്നെ എന്തിനാ ചേച്ചിയെ വിവാഹം ചെയ്തേ.. പകരം വീട്ടാൻ ആണോ..." "പകരം വീട്ടൽ ഒക്കെ നിനക്ക് അല്ലെ മോളെ ഉള്ളത്... നിനക്ക് അല്ലെ നിന്റെ നിരഞ്ജനേട്ടനെ നിന്നിൽ നിന്ന് പിരിച്ച മിതുവിനോട് പ്രതികാരം..." "എനി...ക്ക് എ..ന്റെ ചേച്ചി..യോട് പ്രതികാരം ഒന്നുല്ല.." "മോളെ മിത്രേ... നിന്റെ കരണം നോക്കി ഒരെണ്ണം തരാൻ എനിക്ക് അറിയാഞ്ഞിട്ടല്ല.. പക്ഷെ നീ എത്ര തല്ലു കൊണ്ടാലും നന്നാവൂല്ലാ... പിന്നെ നിന്നെ തല്ലിയാൽ നിന്റെ ചേച്ചിക്കും സഹിക്കൂല..അത്രക്ക് സ്നേഹനിധി അല്ലെ നിന്റെ ചേച്ചി.. അവൾ എത്ര കിട്ടിയാലും പഠിക്കില്ല..." "അതിനു ഞാൻ എന്ത് ചെയ്തു എന്നാ ഏട്ടൻ ഈ പറയണേ..." "നീ അന്ന് എന്റെ മുൻപിൽ ഒരു കുമ്പസാരം നടത്തിയല്ലോ.. അതിൽ എല്ലാം ഞാൻ വിശ്വസിച്ചു എന്നാണോ നീ കരുതിയെ.... എന്നാ മോളെ നിനക്ക് തെറ്റി... നീ നിരഞ്ജനെ സ്നേഹിച്ചിരുന്നു അത് വരെ ഞാൻ വിശ്വസിച്ചു.. പിന്നെ നീ പറഞ്ഞത് ഒന്നും ഞാൻ വിശ്വസിച്ചിട്ടില്ല.. നാണം ഉണ്ടോടി സ്വന്തം ചേച്ചിയുടെ ജീവിതം തകർക്കാൻ നോക്കാൻ...

അഥവാ അവൾ അങ്ങനെ ഒരു തെറ്റ് ചെയ്തെങ്കിൽ അത് നിനക്ക് എന്നോട് തുറന്നു പറയാം.. പക്ഷെ എല്ലാം പറഞ്ഞു കഴിഞ്ഞു ഉടൻ നിന്റെ ചേച്ചിയെ സ്വീകരിക്കാൻ പാടില്ല എന്ന് നീ പറഞ്ഞില്ലേ.. അതോടെ നിന്റെ യഥാർത്ഥ സ്വഭാവം എനിക്ക് മനസ്സിലായെടി.. എത്ര തെറ്റ് ചെയ്താലും സ്വന്തം ചേച്ചിയുടെ ജീവിതം തകർക്കാൻ അവളോട് സ്നേഹം ഉള്ള ഒരു അനിയത്തിയും ചെയ്യില്ല.." "അത് ഏട്ടാ.. ഏട്ടന് നല്ലൊരു ജീവിതം കിട്ടാൻ വേണ്ടി..." "കൊള്ളാം എനിക്ക് നല്ല ജീവിതം കിട്ടാൻ ആണ് പോലും... നീ എന്നോട് കാണിച്ച ആ ആത്മാർത്ഥത അത് ഞാൻ സമ്മതിച്ചു തന്നിരിക്കുന്നു... അതിൽ പകുതി എങ്കിലും നിന്റെ ചേച്ചിയോട് നിനക്ക് കാട്ടികൂടാരുന്നോ... നിനക്ക് എന്നോട് എല്ലാം തുറന്നു പറഞ്ഞു കഴിഞ്ഞു ഒരു കാര്യം ചോദിക്കാരുന്നു ... എല്ലാം അറിഞ്ഞു ഉൾക്കൊണ്ട്‌ നിന്റെ ചേച്ചിയെ സ്വീകരിക്കുമോ എന്ന്.. അതിനു പകരം നീ പറഞ്ഞത് അവളെ ഉപേക്ഷിക്കാൻ..." "ഏട്ടാ ഞാൻ...." "വേണ്ട ഇനി നീ കൂടുതൽ വിശദീകരിക്കണ്ട.. പലതും അവൾ എന്നിൽ നിന്ന് മറച്ചു വെച്ചെങ്കിൽ അത് നിനക്ക് വേണ്ടി ആണ്.. അത് നീ ഓർക്കണം.. നിനക്ക് വേണ്ടി ജീവിച്ച അവളെ നീ തള്ളി പറഞ്ഞാൽ ദൈവം പോലും പൊറുക്കില്ല..." "അല്ലേലും എല്ലാർക്കും അവൾ ആണ് എന്നും നല്ലവൾ..." "അത് അവളുടെ മനസ്സ് കാരണം ആടി.. അത് നിനക്ക് ഒരിക്കലും മനസ്സിലാകില്ല.. പിന്നെ ഇനിയും നിന്റെ ആ പഴയ സ്വഭാവം കാണിച്ചു അവളെ എങ്ങാനും നീ വേദനിപ്പിച്ചാൽ ചോദിക്കാനും പറയാനും ഇപ്പൊ ഞാൻ കൂടി ഉണ്ട് അതോർമ്മ വേണം..

മാറി നിൽക്കെടി.. അങ്ങോട്ട്..." റിദു അത്രെയും പറഞ്ഞു അകത്തേക്ക് കയറി പോയി... പറഞ്ഞത് ഒന്നും ഏറ്റില്ല എന്ന സങ്കടത്തിലും ദേഷ്യത്തിലും മിത്ര റൂമിലേക്ക് പോയി.. മിതു റൂമിൽ ചെന്നു ഡ്രസ്സ്‌ മാറാൻ നേരം ആണ് റിദു അകത്തേക്ക് വന്നത്.. അവൾ ഡ്രസ്സ്‌ മാറി വേഗം പുറത്തു ഇറങ്ങാൻ നിന്നതും റിദു അവളുടെ കൈകളിൽ പിടുത്തം ഇട്ടിരുന്നു "വിട് കയ്യിൽ നിന്ന്...." "അങ്ങനെ അങ്ങ് പോകാതെ..." "എനിക്ക് പോണം.." "അവിടെ നിൽക്ക് എന്റെ ഭാര്യേ.. എവിടെക്കാ ഇത്ര ധൃതിയിൽ .. നിന്റെ വീട് അല്ലെ അപ്പൊ നിനക്ക് പൂർണ സ്വാതന്ത്ര്യം അല്ലെ.. പിന്നെ എന്തിനാ ഇത്ര പേടി..." "ഏട്ടാ വിട്ടേ.. എനിക്ക് അച്ഛയോട് കുറച്ചു കാര്യങ്ങൾ സംസാരിക്കണം.." "എന്ത് കാര്യമാ ഭാര്യേ.. എന്റെ കാര്യം ആണോ.. അതോ നിന്നെ കെട്ടി കൊണ്ട് പോയി അവിടെ മാനസികമായും ശരീരികമായും..പീഡിപ്പിക്കുവാണെന്നു പറയാൻ ആണോ " "ഞാൻ അങ്ങനെ എന്തൊക്കെ പറഞ്ഞാലും അച്ഛാ വിശ്വസിക്കില്ല.. കാരണം അത്രക്ക് നിങ്ങളെയും സാവിത്രി അമ്മയെയും വിശ്വസിക്കുന്നുണ്ട് അച്ഛാ..." "അപ്പൊ ഞാൻ എന്ത് പറഞ്ഞാലും നിന്റെ അച്ഛൻ വിശ്വസിക്കും എന്നർത്ഥം.. എന്നാ എനിക്ക് ആദ്യം സംസാരിക്കണം നിന്റെ അച്ഛയോട്.. എന്നിട്ട് നീ സംസാരിച്ചാൽ മതി.." "അതൊന്നും പറ്റില്ല..." "അതെന്താ ഒന്നുമില്ലെങ്കിലും എന്റെ അമ്മയിച്ഛൻ അല്ലേടി ഞാൻ ഒന്ന് സംസാരിക്കട്ടെ...." "വേണ്ടെന്ന് പറഞ്ഞില്ലേ..." "എന്തൊരു അഭിനയം ആയിരുന്നു രാവിലെ വന്നപ്പോൾ നീ...

എന്നിട്ടിപ്പോ കണ്ടോ അവളുടെ ഒരു അഹങ്കാരം.." "അത് അച്ഛ ഒന്നും അറിയാതെ ഇരിക്കാൻ വേണ്ടി ആയിരുന്നു.. അല്ലാതെ ഞാൻ മാറിയിട്ടൊന്നും ഇല്ല... അച്ഛക്ക് മാത്രം ഞാൻ ആ പഴയ മിതു ആയിരിക്കും.." "അപ്പൊ എനിക്ക് മുൻപിൽ നീ അങ്ങനെ ആവില്ലേ..." "പഴയ കാര്യങ്ങൾ ഒക്കെ ചോദിച്ചു നിങ്ങൾ എന്നെ വിഷമിപ്പിക്കുവല്ലേ അപ്പൊ പിന്നെ എനിക്ക് എങ്ങനെ സ്നേഹത്തോടെ പെരുമാറാൻ കഴിയും..." "അത് എനിക്ക് അറിയാൻ ഉള്ള അവകാശം കൊണ്ടല്ലേ ചോദിക്കണേ അത് നിനക്ക് പറഞ്ഞൂടെ..." "എനിക്ക് അങ്ങനെ പറയാൻ ആയി ഒന്നും ഇല്ല..പിന്നെ ഒരു കാര്യം മാത്രം അറിയാം.. ഈ വിവാഹം ഇത്ര തിരക്കിട്ട് നടത്തേണ്ടിയിരുന്നില്ല..." "അതെന്താ...." "അത് അങ്ങനെ ആണ്....മാറിക്കെ എനിക്ക് പോണം..." "നീ എന്താ മിതു മനുഷ്യന് മനസ്സിലാകുന്ന രീതിയിൽ പറ.. ഇത്‌ ചുമ്മാ മനുഷ്യനെ വട്ട് പിടിപ്പിക്കാൻ ആയിട്ട്..." "എനിക്ക് ഒന്നും പറയാൻ ഇല്ല.." മിതു അവന്റെ കയ്യിൽ നിന്ന് അവളുടെ കൈകൾ വിടുവിച്ചു പുറത്തേക്ക് ഇറങ്ങി.. അവൻ വീണ്ടും അവളെ പിടിക്കാൻ ആയി വന്നപ്പോഴേക്കും അവൾ റൂമിൽ നിന്നിറങ്ങിയിരുന്നു "ഇവിടെ ഉള്ളവർക്ക് ഒക്കെ സത്യത്തിൽ എന്താ പ്രശ്നം... ആരും ഒന്നും പറയുന്നുമില്ല.. എന്നാ ചോദിച്ചാലോ അവർക്ക് പ്രശ്നങ്ങൾ ഉണ്ട് താനും.. ഈശ്വരാ വട്ട് പിടിക്കുന്നു...." റിദു ഓരോന്ന് ചിന്തിച്ചു ബെഡിലേക്ക് ചാഞ്ഞു.. ഉച്ചക്ക് ഫുഡ് കഴിക്കാൻ മിതു വന്നു വിളിച്ചപ്പോഴാണ് റിദു ഉണർന്നത്.. അപ്പോഴേക്കും ടേബിളിൽ ഫുഡ് എല്ലാം റെഡി ആക്കി വെച്ചിരുന്നു..

അവർ ഫുഡ് കഴിക്കാൻ ഇരുന്നപ്പോഴാണ് കിച്ചുവും ദേവൂവും വന്നത്... "മിതു... നീ ഇതെപ്പോ വന്നു..."(കിച്ചു) "രാവിലെ എത്തി കിച്ചു... നീ എന്താ ഒരു മുന്നറിയിപ്പ് ഇല്ലാതെ.." "അതാണ് ഞാൻ നിങ്ങൾ എവിടെ ഉണ്ടെങ്കിലും ഈ കിച്ചു അറിയും.. ഇന്നലെ അവിടെ ആയിരുന്നെങ്കിൽ ഇന്ന് ഇവിടെ... " "കാര്യം പറയെടാ.." "വേറെ ഒന്നും അല്ല മിതു..രാവിലെ മുതൽ നിന്നെ വിളിക്കാൻ ട്രൈ ചെയ്യുന്നുണ്ട് പക്ഷെ കാൾ പോകുന്നില്ലായിരുന്നു.. അപ്പോഴാ സാവിത്രി അമ്മയെ വിളിച്ചത്. അങ്ങനെ നിങ്ങൾ ഇവിടെ ഉണ്ടെന്ന് അറിഞ്ഞു. അപ്പൊ പിന്നെ ഇവിടേക്ക് വന്നു.." "എന്താടാ എന്തെങ്കിലും പ്രശ്നം ഉണ്ടോ..." "ഏയ്‌ ഒരു ചിന്ന വിഷയം ഉണ്ട്.. അത് പറയാട്ടോ.. നിങ്ങൾ ഏതായാലും ഫുഡ് കഴിക്ക്.." "എന്നാ പിന്നെ നിങ്ങൾ കൂടി കഴിക്ക്.." "അത് പിന്നെ നീ പറയേണ്ട കാര്യം ഉണ്ടോ മിതു..." മിതു പറയേണ്ട താമസം കിച്ചുവും അവരുടെ കൂടെ ഇരുന്നു.. ഒപ്പം ദേവൂവും.. "അല്ല മിത്രമോള് എവിടെ..." "അവൾക്ക് ഇപ്പൊ വേണ്ട എന്ന് പറഞ്ഞു അച്ഛേ..." "മിതു മിത്രയുടെ കോഴ്സ് ഇത്‌ വരെ കംപ്ലീറ്റ് ആയില്ലേ.."(കിച്ചു) "ഇല്ലെടാ next month exam കൂടി ഉണ്ട് അത് കഴിഞ്ഞു അവൾക്ക് തുടർന്ന് പഠിക്കണമെങ്കിൽ പഠിക്കാം.. പക്ഷെ അവൾക്ക് അതിനു താല്പര്യം ഇല്ല job നോക്കണമെന്ന് പറയുന്നത് കേട്ടു.." "ഒരു കണക്കിന് അതാ നല്ലത്.. മോള് കൂടി ഒരു നല്ല നിലയിൽ എത്തിയാൽ നല്ലൊരാൾക്ക് കൈ പിടിച്ചു കൊടുക്കണം.. എത്ര നാൾ കൂടി ഞാൻ ഇനി ഉണ്ടാകും എന്നറിയില്ലല്ലോ.."(മാധവൻ) "അച്ഛേ..."

"അതെ മോളെ . അച്ഛക്ക് ഇനി അധിക സമയം ഒന്നും ഉണ്ടാവില്ല.. അതിനു മുൻപ് മിത്ര മോളെ കൂടി ഒരു സുരക്ഷിതമായി ഒരാൾക്ക് കൈ പിടിച്ചു കൊടുക്കണം.. നിങ്ങൾ ഉണ്ടെങ്കിൽ അവളുടെ കാര്യത്തിൽ എനിക്ക് പേടിക്കേണ്ടി വരില്ല.. എന്നാലും ഒരു അച്ഛൻ എന്ന നിലയിൽ എനിക്കും ഇല്ലേ ഉത്തരവാദിത്തം..." "മതി നിർത്തിക്കോ.. അച്ഛക്ക് ഒന്നും വരില്ല.. വെറുതെ ആവശ്യം ഇല്ലാത്തത് പറഞ്ഞു ഇനി അസുഖം ഒന്നും വരുത്തി വെക്കല്ലേ.. ഈ മിതുവിന്റെ സ്വഭാവം മാറും.." "എന്റെ പൊന്നോ ഇല്ലേ.." "അതാ നല്ലത്..." "അച്ഛൻ ഒന്നും കൊണ്ടും വിഷമിക്കണ്ട.. ഇവളുടെ അനിയത്തി എന്റെ കൂടെ അല്ലെ അവളുടെ എല്ലാം കാര്യത്തിലും എനിക്കും ഇനി മുതൽ ഒരു ശ്രെദ്ധ ഉണ്ടാകും.. അച്ഛൻ വെറുതെ ഓരോന്ന് ഓർത്തു വിഷമിക്കണ്ട.."(റിദു) "അളിയൻ പറഞ്ഞത് ആണ് ശരി.. പിന്നെ ഞാൻ ഇല്ലേ അച്ഛേ.. വെറുതെ ഇങ്ങനെ ടെൻഷൻ അടിക്കാതെ ഭക്ഷണം കഴിക്കാൻ നോക്ക്..."(കിച്ചു) പിന്നെ അധികം സംസാരിക്കാതെ എല്ലാവരും ഫുഡ് കഴിച്ചു.. കാലിൽ കൂടി എന്തോ ഇഴയുന്ന പോലെ തോന്നിയപ്പോൾ ആണ് മിതു താഴേക്ക് നോക്കിയത്.. റിദുവിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഫുഡ് കഴിക്കുന്ന ശ്രെദ്ധയിൽ ആണ്.. അവന്റെ മുഖത്തു യാതൊരു ഭാവവ്യത്യാസവും കാണാതായപ്പോൾ വീണ്ടും അവന്റെ കാലു അവളുടെ കാലുകളിൽ പിടുത്തം ഇട്ടതും മിതു ഒരു ചവിട്ട് വെച്ചു കൊടുത്തു "അമ്മേ.. അയ്യോ...."

"എന്താ മോനെ എന്താ...." "ഒന്നുമില്ല അച്ഛാ.. ഒരു കട്ടുറുമ്പ് കടിച്ചതാ " "ഇവിടെ ഇപ്പൊ കട്ടുറുമ്പോ..." "അതെ അച്ഛാ..." "അളിയാ.. ഇങ്ങനെ പോയാൽ ഉണ്ടല്ലോ ഇതിലും വലിയ കട്ടുറുമ്പ് കടിക്കും.. അത് കൊണ്ട് be care ful "(കിച്ചു) കിച്ചു ആക്കി ചിരിച്ചു കൊണ്ട് പറഞ്ഞതും റിദു കലിപ്പിൽ അവനെ നോക്കി.. അതോടെ കിച്ചു ചിരി നിർത്തി ഫുഡ് കഴിക്കാൻ തുടങ്ങി.. വെറുതെ എന്തിനാ അടി ചോദിച്ചു വാങ്ങുന്നത്.. റിദു വിട്ടു കൊടുക്കാൻ തയാർ അല്ലായിരുന്നു.. മിതു പിന്നെ അവനെ ശ്രെദ്ധിക്കാതെ ഇരുന്നതും അവൻ അവളുടെ അടുത്തേക്ക് ഒന്ന് കൂടി ചേർന്നിരുന്നു.. അവൻ അവളുടെ ഇടുപ്പിൽ കൈ വെച്ചു.. മിതു ഞെട്ടി അവനെ നോക്കി.. അവൻ അവളെ സൈറ്റ് അടിച്ചു കാണിച്ചതും അവൾ അവന്റെ കൈ എടുത്തു മാറ്റാൻ നോക്കി..അവൾ എത്ര ശ്രെമിച്ചിട്ടും അവൻ കൈ എടുത്തു മാറ്റിയില്ല ... ഒടുവിൽ അവൻ ഫുഡ് കഴിച്ചു കഴിഞ്ഞതും സാരി വിടവിലൂടെ അവളുടെ അണിവയറിൽ ഒരു നുള്ള് കൊടുത്തു അവൻ എഴുന്നേറ്റു മിതു ഒന്ന് പൊള്ളി പിണഞ്ഞു.. അവളുടെ കിളി പോയ ഇരുപ്പ് കണ്ടു കിച്ചു അവളുടെ തലയ്ക്കിട്ട് ഒരു കൊട്ട് കൊടുത്തു.. "ഡീ.. നീ ഇത്‌ ഏതു ലോകത്താണ് .. സ്വന്തം പ്രോപ്പർട്ടി അല്ലെ.. ഇനിയും നോക്കാം.. ഇപ്പൊ നീ ഫുഡ് കഴിക്ക്..."

കിച്ചു പറഞ്ഞതും അവൾ ചമ്മലോടെ ഫുഡ് കഴിക്കുന്നത് മതിയാക്കി റിദുവിന്റെ പിന്നാലെ പോയി... റൂമിൽ ബെഡിൽ ഇരുന്നു ഫോണിൽ നോക്കി ഇരിക്കുന്ന റിദുവിനെ കണ്ടതും അവൾ കുറുമ്പോട് അവന്റെ അടുത്തേക്ക് ചെന്നു.. "എന്ത് പണിയാ കാണിച്ചേ നിങ്ങൾ.." "ഞാൻ എന്ത് കാണിച്ചു..." "ദേ... എന്നെ കൊണ്ട് അത് പറയിപ്പിക്കരുത്..." "എന്റെ ഭാര്യക്ക് എന്നോട് പറയാൻ ഇത്രെയും മടിയോ... എന്നാടി... കാര്യം പറഞ്ഞോ..." "ദേ....." "മിതു....."(കിച്ചു) മിതു പറയാൻ വന്നപ്പോഴാണ് കിച്ചുവും ദേവൂവും റൂമിലേക്ക് വന്നത്.. "ഞങ്ങൾ വന്നത് കുഴപ്പം ആയോ.. നിങ്ങളുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആയോ ഞങ്ങൾ..." കിച്ചു പറഞ്ഞതും റിദു ചിരിച്ചു കൊണ്ട് മിതുനെ നോക്കി. മിതു കിച്ചുവിനെ നോക്കി പേടിപ്പിക്കുകയാണ്.. "കിച്ചു നീ എന്താ മുൻപേ പറയാൻ വന്നത്..." "അതുണ്ടല്ലോ മിതു...."(ദേവു) കിച്ചു പറയും മുൻപ് ദേവു ചാടി കയറി പറഞ്ഞു......... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story