അഗ്നിസാക്ഷി: ഭാഗം 73

agnisakshi

എഴുത്തുകാരി: MALU

"അത് പിന്നെ മിതു... ബാക്കി പറയെടി ദേവു..." "മിതു എനിക്ക് ആകെ ഉള്ളത് അമ്മ മാത്രം അല്ലെ..." "അതെ..." "മതി നിർത്ത് നീ ഇങ്ങനെ സെന്റി അടിച്ചു കുളം ആക്കണ്ട.. ഞാൻ തന്നെ പറയാം മിതു...".(കിച്ചു) "ആരെങ്കിലും ഒന്ന് പറയെടെയ്..."(റിദു) "അതായത് മിതു... റിദുവേട്ടാ നമ്മുടെ ദേവൂന് ഒരു വിവാഹലോചന..." "ആണോ ആരാ പയ്യൻ..." "ഒന്നും ഉറപ്പിച്ചിട്ടില്ല അവർ ഇന്ന് വൈകുന്നേരം വരുമെന്ന് അറിയിച്ചു.. പക്ഷെ ദേവൂന് അങ്ങനെ ബന്ധുക്കൾ ഒന്നുല്ല.. സഹകരണം കുറവാ പിന്നെ ഉള്ളത് അമ്മ മാത്രം ആണ്. അപ്പൊ ഏട്ടന്റെ സ്ഥാനത്തു നിന്നും ഏട്ടൻ വരണമെന്നും പിന്നെ മിതുവും അമ്മുവും ഒക്കെ വരണമെന്നും ആണ് ദേവൂന്റെ ആഗ്രഹം.. അത് പറയാൻ ആണ് ഞങ്ങൾ വന്നത്.." "അതാണോ കാര്യം.. പേടിപ്പിച്ചു കളഞ്ഞല്ലോടാ നീ.. അതിനു നീ ഈ കാര്യം പറഞ്ഞാൽ വിളിച്ചില്ലെങ്കിലും ഞങ്ങൾ വരും.. കാരണം നമ്മുടെ ദേവൂസ് അല്ലേടാ ഇത്‌.. അങ്ങനെ വരാതിരിക്കാൻ കഴിയുമോ ഞങ്ങൾക്ക്..." "അതാണ് റിദുവേട്ടൻ....പിന്നെ ഏട്ടാ പയ്യൻ ആരാണെന്നു ഒന്നും ഇവളുടെ അമ്മ പറഞ്ഞിട്ടില്ല... ഏട്ടൻ വന്നാൽ അറിയാമല്ലോ നല്ലവൻ ആണോ എന്നൊക്കെ..." "അതിനി നല്ലവൻ ആയാലും കോടിശ്വരൻ ആയാലും ശരി ദേവൂസിന്റെ പൂർണ്ണ ഇഷ്ടത്തോട് കൂടിയേ ഈ വിവാഹം ഉറപ്പിക്കൂ... "

"അത് ശരിയാ.. കാര്യം ഇവളും ഞാനും കീരിയും പാമ്പും ആണെങ്കിലും അത് ഒക്കെ ഇവൾ എന്റെ പെങ്ങൾ എന്ന അവകാശത്തോട് കൂടിയാ ഞാൻ ഓരോന്ന് കാട്ടി കൂട്ടിയെ. അല്ലാതെ ഇവളോട് എനിക്ക് ദേഷ്യം ഒരിക്കലും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയും ഇല്ല. അത്രക്ക് ഇവൾ എനിക്ക് പ്രിയപെട്ടവൾ ആണ്.. അല്ലേടാ ദേവൂസേ.. " "മോനെ കിച്ചു . നിനക്ക് സെന്റി ഒട്ടും ചേരുന്നില്ല.."(ദേവു) "ഇല്ലേടി... എന്ന പോട്ടെ by the by നമ്മൾ പറഞ്ഞു നിർത്തിയത് എവിടെയാ.. അത് തന്നെ ഇവളുടെ ഇഷ്ടം കൂടി നമ്മൾ നോക്കും അല്ലെ..."(കിച്ചു) "അതെ.."(റിദു) "അല്ല വൈകുന്നേരം അല്ലെ വരണേ.. ഇപ്പൊ ഉച്ച കഴിഞ്ഞു ഇപ്പൊ തന്നെ നമുക്ക് പോയാലോ വീട്ടിലേക്ക്"(മിതു) "അതിനെന്താ പോകാലോ.. അമ്മുനെയും ലിനുവിനെയും കൂടി കൂട്ടണം.."(കിച്ചു) "സത്യത്തിൽ നീരവിന്റെ ഒപ്പം നടന്ന ഞാൻ ആണ്.. ഇപ്പൊ ഏതു നേരവും നിന്റെ ഒക്കെ കൂടായി..."(റിദു) "ഞങ്ങൾ പിള്ളേർ set പൊളിയല്ലേ ഏട്ടാ.. ഞങ്ങളുടെ വല്യേട്ടൻ അല്ലെ ഏട്ടൻ അപ്പൊ പിന്നെ ഞങ്ങളുടെ ഒപ്പം നടന്നാൽ മതി..." "മതി മതി പതപ്പിക്കണ്ട... ഞാൻ റെഡി ആയിട്ട് വേഗം വരാം.." "ഏട്ടൻ മാത്രം അല്ല.. മിതുവും വരണം.. വേഗം രണ്ടും റെഡി ആയി ഇറങ്ങണം..." "ഓ ശരി രാജാവേ..."(മിതു) "രാജാവ് തന്നെ ആണ് ഈ കിച്ചു അത് നീ ഇങ്ങനെ പറഞ്ഞു പാട്ടാക്കണ്ട"

"എന്റെ കിച്ചു ഇങ്ങനെ ചളി അടിക്കാനും വേണം ഒരു മിടുക്ക്..."(ദേവു) "നീ പൊടി.. ഏത് ഹതഭാഗ്യൻ ആണോ ആവോ ഇന്ന് നിന്നെ കാണാൻ വരുന്നത് ആവോ..." "ഏതായാലും നിന്നെക്കാൾ ബെറ്റർ ആയിരിക്കും..." "എന്റെ ദേവു പെണ്ണെ നീ ഇങ്ങനെ പറയുന്നുണ്ടെങ്കിലും നിന്റെ ഉള്ളു നിറയെ ആ വിഷ്ണു അല്ലെ..." "പിന്നെ വിഷ്ണു അവനോട് പോകാൻ പറ..." "സത്യത്തിൽ കുറെ നാളായി കേൾക്കുന്നു വിഷ്ണു ആരാ..."(മിതു) "ബെസ്റ്റ് രാമായണം മുഴുവൻ കേട്ടിട്ട് രാമന്റെ ആരാ സീത എന്ന് ചോദിക്കുന്നത് പോലെ ഉണ്ട്..."(കിച്ചു) "എന്റെ കിച്ചു അവൻ ഇവളുടെ lover ആണെന്ന് എനിക്ക് അറിയാം. പക്ഷെ അവർ പിരിയാൻ കാരണം എന്താ..." "കാരണം അറിയാൻ അവനെ തന്നെ പൊക്കണം " "അതെന്താ..." "പ്ലസ് onil വെച്ചു തുടങ്ങിയതാ ഇവൾക്ക് അവനോട് പ്രേമം.. അവൻ കുറെ പിന്നാലെ നടന്നപ്പോൾ ഇവൾ yes പറഞ്ഞു .. പിന്നെ രണ്ടു വർഷം പ്രേമിച്ചു നടന്നു... ആരും അസൂയപെടുന്ന തരത്തിൽ ഉള്ള പ്രണയം ആയിരുന്നു ഇവരുടെ.. എന്തിനു സിംഗിൾ ആയി നടന്ന ഞാൻ പോലും ഒന്നിനെ set ആക്കാൻ ഓടി നടന്നു... എവിടെ എനിക്ക് ആരും set ആയില്ല... ഒടുവിൽ ഇവളുടെ അമ്മ അറിഞ്ഞു... അന്ന് കണക്കിന് എന്റെ ദേവുമ്മക്ക് കിട്ടി...

പക്ഷെ ഒടുവിൽ പഠിത്തം ഒക്കെ കഴിഞ്ഞു നമുക്ക് നോക്കാം അത് വരെ രണ്ടാളും തമ്മിൽ ഉള്ള റിലേഷൻ നിർത്തണം എന്ന് പറഞ്ഞു. ഇവൾക്ക് അത് സമ്മതം ആയിരുന്നു.. പക്ഷെ അവൻ സമ്മതിച്ചില്ല.. ഒടുവിൽ ഒന്ന് കൂടി അവനോട് സംസാരിച്ചപ്പോൾ അല്ലെ അറിഞ്ഞേ അവനു പഠനം കഴിയും വരെ ഒരു എന്റർടൈൻമെന്റിന് പ്രേമിച്ചതാണെന്ന് പോലും.. ഫ്രണ്ട്സിനു എല്ലാം ലൈൻ ഉള്ളത് കൊണ്ട് അവനും അത് ഒന്ന് എക്സ്പീരിയൻസ് വേണമെന്ന് തോന്നിയതാണെന്നു. വീട്ടിൽ അറിഞ്ഞു കല്യാണം വരെ എത്താൻ ഒന്ന് അവൻ ആഗ്രഹിച്ചില്ല പോലും.. എല്ലാം കേട്ടു ആ തെണ്ടിയുടെ കരണം നോക്കി ഒന്ന് ഞാൻ കൊടുത്തു ബാക്കി ദേവൂവും... അന്ന് മുതൽ എന്റെ ദേവുമ്മക്ക് ഞാൻ കൂട്ടുണ്ട്.. ഫ്രണ്ട് എന്നതിൽ ഉപരി ഞങ്ങൾ പരസ്പരം ജീവന് തുല്യം സ്നേഹിക്കുന്നുണ്ട്... അതോടെ എന്റെ പെങ്ങളെ ഒരുത്തനും ഇനി ഇങ്ങനെ വട്ട് തട്ടാൻ വിട്ടു കൊടുക്കില്ല എന്ന് ഞാൻ ഉറപ്പിച്ചു. പിന്നെ ഇവൾക്ക് വരുന്ന പ്രൊപോസൽ എല്ലാം കൈകാര്യം ചെയ്യുന്നത് ഞാൻ ആയിരുന്നു.ഇനി ഇവളെ വേദനിപ്പിക്കാൻ ഓർത്തനെയും ഞാൻ സമ്മതിക്കില്ല..." "അപ്പൊ ആ ചതിയൻ ഇപ്പൊ വേറെ ഏതെങ്കിലും പെൺകുട്ടിയെ സ്നേഹിക്കുന്നുണ്ടോ.." "ഉണ്ടാകും.. കുറച്ചു ആസ്തി ഉള്ള കുടുംബത്തിലെ ആണവൻ.. അത് കൊണ്ട് അവന്റെ പിന്നാലെ നടക്കാത്ത പെൺപിള്ളേർ ചുരുക്കം ആണ്.. അവൻ അതിനനുസരിച്ചു അവരെ വളച്ചെടുക്കും..."

"സാരമില്ല ദേവൂസേ.. എന്റെ ദേവൂസിനു ഇതിലും നല്ലൊരു റിലേഷൻ ഉണ്ടാകും... ഇന്ന് കാണാൻ വരുന്ന ആൾ നിന്നെ പൊന്ന് പോലെ നോക്കും കണ്ടോ.." "നോക്കിയില്ലെങ്കിൽ അവനെ ഞാൻ തട്ടും.." "നീ എന്താടാ പെങ്ങളെ വിധവ ആക്കാൻ ആണോ പ്ലാൻ..."(റിദു) "ഏയ്‌ അല്ല അളിയാ.. ഞാൻ ഒരു ഗുമിന് പറഞ്ഞതാ... പിന്നെ ദേവൂന് ഇപ്പൊ അതൊന്നും ഓർത്തു സങ്കടം ഒന്നുല്ല അല്ലെ ദേവൂ.." "അതെ നമ്മളെ സ്നേഹിക്കുന്നവരെ ആണ് നാം സ്നേഹിക്കേണ്ടത്. നമ്മളെ വേണ്ടാത്തവരെ സ്നേഹം കൊണ്ട് പോലും നാം ബുദ്ധിമുട്ടിക്കരുത്..."(ദേവു) "അതാണ് എന്റെ ദേവു... പിന്നെ നിങ്ങൾ ഇങ്ങനെ സംസാരിച്ചു നിൽക്കാതെ വേഗം റെഡി ആകൂ... ഞങ്ങൾ പുറത്തു ഉണ്ടാകും.." "ഞങ്ങൾ ഇപ്പൊ വരാം..നിങ്ങൾ ഇറങ്ങിക്കോ..."(റിദു) റിദുവും മിതുവും റെഡി ആയി ഇറങ്ങിയതും പുറത്തു അവരെ നോക്കി കിച്ചുവും ദേവൂവും നിൽപ്പുണ്ടാരുന്നു "അളിയാ പോകാം വാ..."(കിച്ചു) അവർ ഉടൻ തന്നെ അവിടെ നിന്നും പുറപ്പെട്ടു.. ആദ്യം അമ്മുന്റെ വീട്ടിൽ പോയി അമ്മുനെ കൂട്ടി അത് കഴിഞ്ഞു നേരെ പോയത് ലിനുവിന്റെ വീട്ടിലേക്ക് ആണ്... ലിനുവിനെയും അമ്മുനെയും കൂട്ടി അവർ നേരെ ദേവൂന്റെ വീട്ടിലേക്ക് പോയി.. ദേവൂന്റ് വീട്ടിൽ എത്തിയതും അവളെ കാണാതെ വിഷമിച്ചു അവളുടെ അമ്മ പുറത്തു നിൽപ്പുണ്ടാരുന്നു. "എന്റെ ദേവു നീ ഇത്‌ എവിടെ ആയിരുന്നു... ഫോൺ വിളിച്ചാലും എടുക്കില്ല പെണ്ണ്.." "സോറി അമ്മേ... ഇവരെ കൂട്ടാൻ പോയത് കൊണ്ട് ലേറ്റ് ആയി..."

"അത് നീ ഒന്ന് വിളിച്ചു പറയണ്ടേ... അവർ ഇപ്പൊ ഇങ്ങു എത്തും..." "ഞാൻ ഇപ്പൊ റെഡി ആകാം അമ്മേ.. അമ്മ ഇങ്ങനെ ടെൻഷൻ അടിക്കാതെ..." "മക്കൾ വാ.. ഒറ്റക്ക് ആയത് കൊണ്ട് ടെൻഷൻ ആണ് മക്കളെ... ഒരേ ഒരു മോള് അല്ലെ.. വേറെ ആരും ഇല്ലാത്തത് കൊണ്ട് തന്നെ ആരുടേലും കൈ പിടിച്ചു കൊടുക്കും വരെ വേവലാതി ആണ് ഉള്ളു നിറയെ.." "ഞങ്ങൾക്ക് മനസ്സിലാകും അമ്മയുടെ ടെൻഷൻ.. ഞങ്ങൾ വന്നില്ലേ ഇനി വെറുതെ പേടിക്കേണ്ട..."(റിദു) "അത് ശരിയാ.. ഞാൻ ആണ് പറഞ്ഞേ നിങ്ങളെ കൂടി കൂട്ടാൻ.. എപ്പോഴും മോള് പറയും നിങ്ങളെ കുറിച്ച്..." "അമ്മ വിളിച്ചില്ലെങ്കിലും ഞങ്ങൾ വരും.. കാരണം ദേവു ഞങ്ങളിൽ ഒരാൾ ആണ്.. അങ്ങനെ അവളുടെ കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ ഞങ്ങൾക്ക് കഴിയില്ല..." "ഒരുപാട് സന്തോഷം മക്കളെ. നിങ്ങൾ വാ ഇവിടെ നിൽക്കാതെ .. വാ അകത്തേക്ക്.." ദേവുവിന്റ അമ്മ പറഞ്ഞതും അവർ അകത്തേക്ക് കയറി.. അമ്മുവും ലിനുവും മിതുവും കൂടി ദേവുവിനെ ഒരു സാരി ഉടുപ്പിച്ചു സിംപിൾ ആയി ഒരുക്കി... "ഇപ്പൊ എന്റെ ദേവൂനെ കണ്ടാൽ ചെക്കൻ ഇപ്പൊ തന്നെ കൂട്ടി കൊണ്ട് പോകും.."(അമ്മു) "കൂടുതൽ പൊക്കല്ലേ മക്കളെ.. നിങ്ങൾ മാറിക്കെ.. മതി ഒരുക്കിയത്.. ഇന്ന് എന്റെ കല്യാണം ഒന്നും അല്ല..."

"കല്യാണത്തിന് ഇതിനേക്കാൾ കേമം ആയി ഞങ്ങൾ നിന്നെ ഒരുക്കും കണ്ടോ..."(ലിനു) "അതിനു ഇത്‌ നടക്കുമോ എന്ന് ആർക്കറിയാം..." "നടക്കും ദേവു.. ഇല്ലെങ്കിൽ തന്നെ ആണുങ്ങൾ ഇല്ലാത്ത നാട് ഒന്നും അല്ലല്ലോ.. എന്റെ കൊച്ചിനു ചെക്കനെ കിട്ടാതിരിക്കില്ല..."(മിതു) "മതി.. മതി എല്ലാരും ഇനി പിന്നെ സംസാരിക്കാം.. അവർ ഇപ്പൊ ഇങ്ങു എത്തും.. നിങ്ങൾ കിച്ചണിലേക്ക് വാ മക്കളെ.. അവർക്ക് ഉള്ളത് എല്ലാം റെഡി ആക്കി വെച്ചിട്ടുണ്ട്..." ദേവുവിന്റ് അമ്മ പറഞ്ഞതും അവർ കിച്ചണിലേക്ക് പോയി.. റിദുവും കിച്ചുവും കൂടി അവരെ കാത്തു ഉമ്മറത്തു തന്നെ നിൽപ്പുണ്ടാരുന്നു... കുറച്ചു സമയത്തിന് ശേഷം ഒരു കാർ വീട്ടു മുറ്റത്തു വന്നു നിന്നതും അവർ കാറിനരികിലേക്ക് നടന്നു.. അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ടു കിച്ചു ഞെട്ടി... അതിലുപരി അതിൽ നിന്നിറങ്ങിയ മറ്റൊരാളെ കണ്ടു കിച്ചുവിന്റെ കിളികൾ പറന്നു............ (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story