അഗ്നിസാക്ഷി: ഭാഗം 74

agnisakshi

എഴുത്തുകാരി: MALU

"വരുണേട്ടൻ....."(കിച്ചു) "അതേടാ കിച്ചു..."(വരുൺ) "പക്ഷെ ഇയാൾ...????" "എന്നാടാ നിനക്ക്....." "റിദുവേട്ടന് അറിയാരുന്നോ ഇത്‌..." "എന്ത്... വരുൺ ആണോ ദേവൂനെ കാണാൻ വരുന്നത് എന്നോ... അത് അറിയരുന്നല്ലോ.."(റിദു) "അപ്പൊ വരുണേട്ടൻ ആണോ.. അപ്പൊ ഇയാൾ.."(കിച്ചു) "ഈ കിച്ചു എന്തുവാടേയ് ഈ പറയുന്നേ.. എന്നെ കണ്ടു ഇവന്റെ കിളികൾ പോയിന്നു തോന്നുന്നു..."(വരുൺ) "അത് ഒക്കെ ശരി ആക്കാം. നിങ്ങൾ അകത്തേക്ക് വാ .... വരൂ... എല്ലാരും..."(റിദു) അവർ അകത്തേക്ക് കയറിയിട്ടും കിച്ചു പുറത്തു ഒന്നും മനസ്സിലാകാതെ അന്തം വിട്ടു നിൽക്കുകയാണ്...റിദു ഇത്‌ കണ്ടു ചിരിച്ചു അവന്റെ അടുത്തേക്ക് ചെന്നു.. "ഡാ കിച്ചു നീ വരുന്നോ അതോ ഞാൻ അങ്ങോട്ട് വരണോ...." "ദേ വരുന്നു ഏട്ടാ .." പിന്നെ കൂടുതൽ നേരം അവിടെ നിൽക്കാതെ കിച്ചുവും അകത്തേക്ക് പോയി.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ "ചെക്കൻ വന്നെന്ന് തോന്നുന്നു.. ഞാൻ പോയി ഒന്ന് നോക്കിയിട്ട് വരവേ..."(അമ്മു) "ഞാനും വരുന്നു.."(ലിനു) "എന്നാ ഞാനും..."(മിതു) "ദേവു ഇവിടെ നിൽക്കട്ടെ നിങ്ങൾ മൂന്നും നോക്കിയിട്ട് വാ..." ദേവുവിന്റെ അമ്മ പറഞ്ഞതും മിതുവും അമ്മുവും ലിനുവും കൂടി കിച്ചണിന്റെ ഡോറിന്റെ സൈഡിലേക്ക് നീങ്ങി നിന്ന് ഹാളിലേക്ക് നോക്കി.. അവിടെ പയ്യനെ കണ്ടതും മൂവരും ഒരുപോലെ ഞെട്ടി.. അവർ തിരികെ വരുന്നത് കണ്ടു ദേവു ആൾ എങ്ങനെ ഉണ്ട് എന്ന് ചോദിക്കാൻ വന്നതും മൂവരും കൂടി അവളെ തടഞ്ഞു

"നീ ഒന്നും ചോദിക്കേണ്ട ആൾ പൊളിയാ. ഞങ്ങൾ ഞെട്ടി.. ഇനി നീ ഞെട്ടാൻ ഇരിക്കുന്നതേ ഉള്ളു.. പിന്നെ ആ ആൾ ആണോ എന്ന് ഉറപ്പില്ല കാരണം കൂടെ വേറെ ഒരു ചുള്ളൻ ചെക്കനും ഉണ്ട്..."(മിതു) "ആരായാലും ഞാൻ കണ്ടിട്ട് പറയാം.."(ദേവു) "ഓ പെണ്ണിന് കാണാൻ ധൃതി ആയി.."(ലിനു) "പിന്നല്ലാതെ..." ദേവു ചായയുമായി അവരുടെ അടുത്തേക്ക് നടന്നതും പിന്നാലെ പലഹാരങ്ങളും ആയി മിതുവും അമ്മുവും ലിനുവും കൂടി നടന്നു. ദേവു ആരുടെയും മുഖത്ത് നോക്കതെ എല്ലാവർക്കും ചായ കൊടുത്തു സൈഡിലേക്ക് നീങ്ങി നിന്നു.. "എന്റെ ദേവു കൊച്ചേ.. നിന്റെ കണ്ണ് എന്താ താഴേക്ക് മാത്രമേ നോക്കുകയുള്ളു.. കുറെ നേരം ആയല്ലോ തറയിലേക്ക് നോക്കി നിൽക്കുന്നു.. ഇനി എങ്കിലും ചെക്കനെ നോക്ക് പെണ്ണെ..." മിതു അവളുടെ ചെവിയിൽ പതിയെ പറഞ്ഞതും ദേവു നേരെ നോക്കി... എന്നാൽ വരുണിനൊപ്പം ഇരിക്കുന്ന ആളുടെ മുഖം ആണ് അവൾ ആദ്യം കണ്ടത്.. ആ ആളെ കണ്ടതും ദേവുവിന്റെ ശരീരം തളരുന്നത് പോലെ അവൾക്ക് തോന്നി.. അവൾ ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി.. "ദേവൂ.... നിൽക്ക് നീ എവിടെ പോകുവാ...."(മിതു) "ദേവു . ..."(ലിനു) "വേണ്ട മിതു അവൾ പൊയ്ക്കോട്ടേ... അവൾക്ക് കാണാൻ ആഗ്രഹം ഇല്ലാത്തത് പെട്ടന്ന് കണ്ടതിന്റെ ഷോക്ക് ആയിരിക്കും.."(കിച്ചു) "നീ എന്തുവാ കിച്ചു ഈ പറയണേ... എന്ത് കാണാൻ പാടില്ലാത്തത് കണ്ടു എന്നാ..."(മിതു) "അത് വഴിയെ മനസ്സിലാകും.." "മോള് എന്താ അങ്ങ് പോയെ... നാണം ആണോ..."

അവരുടെ കൂടെ വന്നവരിൽ ഒരാൾ ചോദിച്ചു . "ഇപ്പോഴത്തെ കുട്ടികൾ അങ്ങനെ ഒന്നുല്ലെന്നേ.. ഏതായാലും ചെക്കനും പെണ്ണിനും സംസാരിക്കണമെങ്കിൽ ഒന്ന് സംസാരിക്കട്ടെ." മറ്റൊരാൾ പറഞ്ഞതും കിച്ചു വരുണിനെ വിളിച്ചു.. "അത് നല്ലതാ.. വരുണേട്ടാ വാ..." കിച്ചു വരുണിന്റെ കയ്യും പിടിച്ചു ദേവുവിന്റെ റൂമിലേക്ക് നടന്നു "ദേ ഇതാണ് റൂം.. അവൾ അവിടെ ഉണ്ടാകും.. പിന്നെ ഏട്ടനെ പെട്ടന്ന് കണ്ട ഷോക്ക് ആയിരിക്കും.. ഏതായാലും ഏട്ടൻ സംസാരിക്ക്..." കിച്ചു പോയതും വരുൺ റൂമിനകത്തേക്ക് കയറി.. ജനാലയിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു ദേവു.. അവളുടെ കണ്ണുകൾ നിറയുന്നുണ്ടാരുന്നു.. ആരുടെയോ കാൽ പെരുമാറ്റം അറിഞ്ഞപ്പോൾ അവൾക്ക് മനസ്സിലായി തന്നോട് സംസാരിക്കാൻ ആയി പറഞ്ഞു വിട്ടതാണെന്ന് "കൂടുതൽ ഒന്നും പറയാൻ ആയി വരണം എന്നില്ല.. എന്തിനാ....എന്തിനാ വീണ്ടും വന്നത്.. ദേവു നിങ്ങൾക്ക് ഒരു എന്റർടൈൻമെന്റ് അല്ലാരുന്നോ.. ഇപ്പൊ ദേവൂനെ വേണമെന്ന് തോന്നിയോ.. അതോ അറിയാതെ വന്നതാണോ ഇവിടേക്ക്.. ആണെങ്കിലും അല്ലെങ്കിലും ഇനി നിങ്ങളുടെ മുഖം കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല പ്ലീസ്.. ഒന്ന് പോയി തരുമോ ..". "ദേവൂ....." പരിചിതമായ ശബ്ദം കേട്ടതും അവൾക്ക് സംശയം തോന്നി അവൾ തിരിഞ്ഞു നോക്കി.. "വരുണേട്ടൻ....."

"അതെ ഞാൻ തന്നെ.. നീ ഉദ്ദേശിച്ച ആൾ അല്ല...." "അപ്പൊ ഏട്ടൻ ആണോ..." "അതെ ഞാൻ തന്നെയാ നിന്നെ കാണാൻ വന്ന പയ്യൻ..." "ഒരു മുന്നറിയിപ്പും ഇല്ലാതെ..." "ഡീ ദേവു.. ഞാൻ ഒരു സത്യം അങ്ങ് പറയാം.. നിന്നെ കണ്ട നാൾ തൊട്ടു തുടങ്ങിയതാ നിന്നോട് ഒരിഷ്ടം.. ഓരോ തവണയും നിന്നെ കാണുമ്പോൾ കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല... അത്രക്ക് ഇഷ്ടം ആടി നിന്നെ... അത് കൊണ്ടാണ് റിദുവിനോട് ഞാൻ ഇത്‌ പറഞ്ഞതും നിന്റെ അമ്മയോട് നേരിട്ട് വന്നു കണ്ടു അത് സംസാരിക്കാൻ അവൻ എന്നോട് പറഞ്ഞതും അങ്ങനെ ആണ് ഈ ആലോചന വന്നത്.. എല്ലാവരുടെയും അനുഗ്രഹത്തോടെ നിന്നെ സ്വന്തം ആക്കാൻ തോന്നി... നിനക്ക് എന്നെ ഇഷ്ടം അല്ലെ ദേവൂസ്..." എല്ലാം കേട്ട് കഴിഞ്ഞു വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു ദേവു... "ഏട്ടാ.. ഞാൻ..." "എനിക്ക് അറിയാം.. എന്റെ കൂടെ ഉണ്ടാരുന്ന ആളെ കണ്ടാണ് നീ അവിടെ നിന്നും ഇവിടേക്ക് ഓടി പോന്നത് എന്ന്.." "ഏട്ടാ.. അത്..." "അവൻ എന്റെ കസിൻ ആയിരുന്നു... നിന്നെ പ്രണയിച്ചിരുന്ന കാര്യം അവൻ എന്നോട് ഒരിക്കലും പറഞ്ഞിട്ടില്ല.. പക്ഷെ കിച്ചു പറഞ്ഞു ഞാൻ അറിഞ്ഞു എല്ലാം..." "പക്ഷെ.. എനിക്ക്... ഏട്ടനെ.." "അവനെ പ്രണയിച്ചത് കൊണ്ട് എന്നെ സ്വീകരിക്കാൻ കഴിയില്ല എന്നാണോ.. ആണെങ്കിൽ ഒന്ന് നീ കേട്ടോ ഞാൻ നിന്നേം കൊണ്ടേ പോകൂ..."

"അയാൾക്ക് എന്നോട് ഉണ്ടാരുന്നത് ആത്മാർത്ഥ പ്രണയം ഒന്നുമല്ലാരുന്നു.. എന്നാൽ എനിക്ക് അങ്ങനെ അല്ലായിരുന്നു അത് കൊണ്ട് തന്നെ ആണ് എനിക്ക് ഇത്രേം സങ്കടം ഉണ്ടാരുന്നത് എന്നാൽ ഇന്നു എന്നെ സ്നേഹിക്കുന്ന ഒരാൾ വന്നപ്പോൾ എന്നെ വേണ്ടാത്തവർക്ക് വേണ്ടി അവരെ നഷ്ടപ്പെടുത്താൻ ഞാൻ ഒരുക്കമല്ല... എനിക്ക് ഈ വിവാഹത്തിനു സമ്മതം ആണ് ഏട്ടാ...." "മതി.. എനിക്ക് ഇത്രേം കേട്ടാൽ മതി..." "അല്ല എന്നെ ഇഷ്ടം ആണെന്ന് എന്തേയ് എന്നോട് പറയാതിരുന്നത്.." "എങ്ങനെ പറയാൻ ആണ്... വിഷ്ണു എന്ന പേര് കേൾക്കുമ്പോഴേ നിന്റെ മുഖം വാടും.. അപ്പൊ ഞാൻ ഓർത്തു നിന്റെ മനസ്സിൽ ഇപ്പോഴും അവൻ ആയിരിക്കും എന്ന്.. പക്ഷെ അവന്റെ മനസ്സിൽ അങ്ങനെ ഒന്നുല്ലാട്ടോ.. അവൻ അറിയില്ലാരുന്നു ഇന്ന് നിന്റെ വീട്ടിലേക്ക് ആണ് വരുന്നത് എന്ന്.. ഏതായാലും അവൻ ഞെട്ടി പണ്ടാരമടങ്ങി... എനിക്ക് അത് കണ്ടാൽ മതി... അവൻ നിന്നെ മാത്രം അല്ല എല്ലാ പെൺകുട്ടികളോടും ഇങ്ങനെ ആണ്.. അവസാനം വീട്ടുകാർ പിടിച്ചു കെട്ടിച്ചു ഇപ്പൊ നല്ല മാറ്റം ഉണ്ട്.. ഇനി എന്നെ കെട്ടാൻ നിനക്ക് പ്രശ്നം ഉണ്ടോ.." "എന്ത് പ്രശ്നം..." "എന്നാ ആ കണ്ണുകൾ ഒക്കെ ഒന്ന് തുടച്ചു ഒന്ന് ഉഷാറായി വാ.. അവിടെ നമ്മളെ കാത്തു നിൽപ്പുണ്ട് എല്ലാരും..." വരുൺ പറഞ്ഞതും അവൾ വേഗം കണ്ണ് തുടച്ചു അവന്റെ ഒപ്പം പുറത്തിറങ്ങി ..

അവളുടെ ചിരിച്ച മുഖം കണ്ടതോടെ അവൾക്ക് ഈ വിവാഹത്തിന് സമ്മതം ആണെന്ന് അവർക്ക് മനസ്സിലായി... പിന്നെ കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ അവർ വേഗം തന്നെ ഇറങ്ങിയിരുന്നു..നല്ലൊരു മുഹൂർത്തം നോക്കി വേഗം തന്നെ അറിയിക്കാം എന്ന് പറഞ്ഞാണ് അവർ മടങ്ങിയത്.. കാറിൽ കയറും മുൻപ് ഒളിക്കണ്ണിട്ടു ദേവുവിനെ ഒന്ന് നോക്കാനും വരുൺ മറന്നില്ല... ദേവു തെല്ലൊരു നാണത്തോടെ അവൻ പോകുന്നത് കണ്ടതും അകത്തേക്ക് കയറി പോയി... അപ്പോഴും നടക്കുന്നത് ഒന്നും മനസ്സിലാകാതെ വായിനോക്കി നിൽക്കുകയാണ് പിള്ളേർ..എല്ലാരും കൂടി കിച്ചുവിനെ നോക്കി..ദേവുവിന്റെ അമ്മ കിച്ചണിലേക്ക് പോയതും കിച്ചു പറയാൻ തുടങ്ങി "ആരും എന്നെ നോക്കണ്ട.. നിങ്ങൾക്ക് ഒന്നും മനസ്സിലായില്ല അല്ലെ..... അതായത് പിള്ളേരെ.. വരുണേട്ടൻ ആണ് ദേവുവിനെ പെണ്ണ് കാണാൻ വന്നത്... വരുണേട്ടനേയും കൂടെ വന്ന ആളെയും കണ്ടതോടെ ആദ്യം ഞാൻ ഒന്ന് ഞെട്ടി എന്നുള്ളത് സത്യം ആണ്...പക്ഷെ ഈ നിൽക്കുന്ന സാധനത്തിന്റെ മുഖത്ത് യാതൊരു ഭാവവ്യത്യാസമില്ലാഞ്ഞത് കൊണ്ട് ഞാൻ ഒരു കാര്യം ഉറപ്പിച്ചു ഇത്‌ റിദുവേട്ടൻ കൂടി അറിഞ്ഞുള്ള പരുപാടി ആയിരുന്നു..." കിച്ചു പറഞ്ഞത് കേട്ട് ചുണ്ട് കൂർപ്പിച്ചു മിതു റിദുവിനെ നോക്കിയതും റിദു ഞാൻ ഈ ലോകത്തെങ്ങും ഇല്ല എന്ന ഭാവത്തിൽ മറ്റെവിടെയോ നോക്കി "പക്ഷെ വരുണേട്ടനൊപ്പം വന്ന അയാളെ കണ്ടപ്പോൾ ഞാൻ ഓർത്തു ഇനി അയാൾ ആയിരിക്കും ദേവുവിന്റെ പയ്യൻ എന്ന്.. അങ്ങനെ ആയിരുന്നെങ്കിൽ ഞാൻ ഒരിക്കലും ഇതിനു സമ്മതിക്കില്ലാരുന്നു.."

"അതെന്താ..."(റിദു) "അപ്പൊ റിദുവേട്ടന് ആ ആളെ മനസ്സിലായില്ലേ.. വരുണേട്ടൻ അത് പറഞ്ഞില്ലേ..." "ഇല്ല..." "നിങ്ങൾക്കും മനസ്സിലായില്ലേ പിള്ളേരെ.." "ഇല്ലടാ...' ബാക്കി ഉള്ളവരും പറഞ്ഞു "എങ്ങനെ മനസ്സിലാവാൻ ആണ് നിങ്ങൾ അതിനു അവനെ കണ്ടിട്ടില്ലല്ലോ.." "നീ ആരാണെന്ന് പറ കിച്ചു.."(മിതു) "അവനാണ് വിഷ്ണു.. നമ്മുടെ ദേവൂസിനെ തേച്ചവൻ..." "അവനോ... അവൻ എങ്ങനെ..." "അത് വരുണേട്ടന്റെ കസിൻ ആണ്.. അതാ.. അവനു ഇവിടെ വന്നപ്പോൾ ആണ് അറിഞ്ഞേ ദേവൂനെയാ ഏട്ടൻ കാണാൻ വന്നത് എന്ന്.. അതാ അവന്റെ മുഖം ദേവൂനെ കണ്ടപ്പോൾ തൊട്ടു ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഇരുന്നത്..." "ഞാൻ ശ്രേദ്ധിച്ചിരുന്നു... ദേവൂവും വരുണേട്ടനെ അല്ല അവനെ കണ്ടപ്പോൾ ആണ് ആദ്യം ഒന്നും പറയാതെ അകത്തേക്ക് പോയത് "(അമ്മു) "sho അവനിട്ടു രണ്ടെണ്ണം കൊടുക്കാൻ നിന്നതാ ഞാൻ.. പക്ഷെ ഞാൻ അറിഞ്ഞില്ലല്ലോ അവൻ ആണെന്ന്.."(ലിനു) "എന്തിനാടി... അവനിട്ടു ഇനി കൊടുത്തിട്ട്.. അവനു വേണ്ടെങ്കിൽ വേണ്ടടി.. ദേവൂനെ സ്നേഹിക്കുന്ന ഒരാളെ തന്നെയാ ഇപ്പൊ എന്റെ ദേവൂസിനു കിട്ടിയത്.." "അല്ലടാ അപ്പൊ അമ്മുവും ലിനുവും ഒന്നും വിഷ്ണുവിനെ കണ്ടിട്ടില്ലല്ലോ.. പിന്നെ നീ എങ്ങനെ കണ്ടു.."(റിദു) "ഞാൻ plusonil ആണ് ദേവൂനെ കാണുന്നത്.. അന്ന് മുതൽ ഞങ്ങൾ katta ചങ്ക്സ് ആണ്.. അത് കഴിഞ്ഞു കോളേജിൽ വന്നപ്പോൾ ആണ് ഇതുങ്ങളെ കിട്ടിയേ അതാ.. ഇവളുമാർ ഞങ്ങളുടെ കൂടെ അല്ലാരുന്നു പ്ലസ് ടു വരെ... "

"ചുമ്മാതല്ല..." "എന്നാലും റിദുവേട്ടാ.. ഏട്ടന് എങ്കിലും ഞങ്ങളോട് എല്ലാം പറയാമായിരുന്നു. വരുണേട്ടന് ദേവൂനെ ഇഷ്ടം ആണെന്ന് പറഞ്ഞിരുന്നെങ്കിൽ കോളേജിൽ ഇതുങ്ങൾക്ക് പ്രേമിച്ചു നടക്കല്ലാരുന്നോ.."(അമ്മു) "അവൻ ഇത്‌ എന്നോട് പറയുന്നത് തന്നെ കഴിഞ്ഞു ആഴ്ച ആണ്.. അപ്പോഴാ ഞാൻ അറിഞ്ഞേ അവനു ദേവൂനെ കണ്ടപ്പോൾ മുതൽ അസ്ഥിക്ക് പിടിച്ച പ്രേമം ആയിരുന്നു എന്ന്...ദേവൂന് ആലോചനകൾ വരുന്നെണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ ചെക്കന് വെപ്രാളം തുടങ്ങിയതാ...അപ്പോഴാ ഞാൻ പറഞ്ഞേ ദേവൂനോട് പറയാതെ വീട്ടിൽ നേരിട്ട് അങ്ങ് ചോദിക്കാൻ " "ഏതായാലും ഇത്‌ നന്നായി.. ദേവൂനെ ഏട്ടൻ പൊന്നു പോലെ നോക്കും.." "അത് പിന്നെ പറയാണോ... ഇനി ദേവൂനെ കാണാൻ അവൻ അവന്റെ അച്ഛനെയും അമ്മയെയും കൂട്ടി വരും.. ഇത്‌ വെറും ഒരു റിഹേഴ്സൽ മാത്രം ആയിരുന്നു.. ഇനി ഒർജിനൽ പെണ്ണ് കാണൽ വരാൻ ഇരിക്കുന്നതേ ഉള്ളു.. അന്ന് എല്ലാം ഉറപ്പിക്കും.." "ശോ അങ്ങനെ ആണോ.. സാരമില്ല അടുത്ത തവണ ഇനി ഞെട്ടണ്ടല്ലോ..." "അതെ..." "ദേവു എവിടെ..." "അവൾ കുറച്ചു സമയം ഒറ്റക്ക് ഇരിക്കട്ടെ.. ഇപ്പോഴാ പെണ്ണിന് കുറച്ചു ആശ്വാസം ആയെ.. ഇനി കിനാവ് കണ്ടു ഇരിക്കട്ടെ.."(കിച്ചു) അപ്പോഴാണ് റിദുവിനെ സാവിത്രി വിളിച്ചത്.. "നിങ്ങൾ സംസാരിക്ക്.. ഞാൻ ഇപ്പൊ വരാം.." റിദു പുറത്തിറങ്ങി കാൾ അറ്റൻഡ് ചെയ്തു "ഹലോ അമ്മേ.." "നീ എവിടെ ആണെടാ..." "ദേവുവിന്റെ വീട്ടിൽ എന്താ അമ്മേ..." "നിങ്ങൾ ഇന്ന് തന്നെ ഇങ്ങു പോര് കേട്ടോ.."

"അതെന്താ..." "വേറെ ഒരു ദിവസം പോകാം.. ഇന്ന് നിങ്ങൾ ഇങ്ങു മടങ്ങിയെക്കൂ... പിന്നെ വരുമ്പോൾ മാധവട്ടനെയും മിത്രയെയും കൂടി കൂട്ടിക്കോ.. അവർ കുറച്ചു ദിവസം ഇവിടെ നിൽക്കട്ടെ.. വർഷങ്ങൾ ആയില്ലേ ഒത്തു കൂടിയിട്ട് " "അതൊക്കെ കൂട്ടി കൊണ്ട് വരാം.. അമ്മ കാര്യം പറ.." "രണ്ടു പേര് നിന്നെ കാണാൻ എത്തിയിട്ടുണ്ട്.. ആരാണെന്ന് ഇവിടെ വന്നു കണ്ടാൽ മതി.. എത്രെയും വേഗം പുറപ്പെട്ടോ... എനിക്ക് എന്റെ മിതു മോളെ കാണണം.. അവളില്ലാതെ ഒരു ഉഷാറും ഇല്ല...ശരി ഞാൻ വെക്കുവാ..." സാവിത്രി കാൾ cut ചെയ്തതും റിദു അതാരായിരിക്കും എന്ന് ആലോചിച്ചു അവിടെ നിന്നു.. "എന്താ ഏട്ടാ ആരാ വിളിച്ചേ..." "അമ്മ ആണെടാ.. വീട്ടിൽ വിരുന്നുകാർ വന്നിട്ടുണ്ട്. അവർക്ക് ഞങ്ങളെ കാണണം എന്ന്.. അത് കൊണ്ട് മടങ്ങി ചെല്ലാൻ വിളിച്ചതാ.." "ആണോ ഇന്ന് വന്നതല്ലേ ഉള്ളു.. ഇന്ന് തന്നെ മടങ്ങിയാൽ മിതുവിന്റെ അച്ഛന് സങ്കടം ആവില്ലേ .." "ഏയ്‌ ഇല്ല.. അവരെ കൂടെ കൂട്ടാൻ പറഞ്ഞിട്ടുണ്ട് . ഞാൻ എന്നാ ഇറങ്ങുവാ ദേവൂനോടും അമ്മയോടും പറഞ്ഞേക്കാണെടാ.." "ഞാൻ പറഞ്ഞോളാം... ഏട്ടൻ പൊയ്ക്കോ..." മിതു പുറത്തേക്ക് വന്നതും കിച്ചു കാര്യം പറഞ്ഞു മിതുവിനെ റിദുവിനോപ്പം അയച്ചു.. അവർ നേരെ മിതുവിന്റെ വീട്ടിലേക്ക് പോയി.. അവിടെ നിന്നും മാധവനെയും മിത്രയെയും കൂട്ടി അവർ പിന്നീട് റിദുവിന്റെ വീട്ടിലേക്ക് പോയി.. മിത്ര ആദ്യം വരാൻ വിസമ്മതിച്ചതും എല്ലാ കാര്യങ്ങളും മാധവനോട് പറയും എന്നു റിദു ഭീഷണിപെടുത്തിയതോടെ മിത്രയും അവർക്കൊപ്പം അങ്ങോട്ടേക്ക് യാത്ര തിരിച്ചു.......... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story