അഗ്നിസാക്ഷി: ഭാഗം 75

agnisakshi

എഴുത്തുകാരി: MALU

 കാർ ശ്രീശൈലം വീടിന്റെ വലിയ ഗേറ്റ് കടന്നു അകത്തേക്ക് കയറി.. അവരെ കാത്തു പുറത്തു തന്നെ സാവിത്രി നിൽപ്പുണ്ടാരുന്നു... കാറിൽ നിന്നും മിതു ഇറങ്ങിയതും സാവിത്രി അവളുടെ അടുത്ത് ചെന്നു അവളെ കെട്ടിപിടിച്ചു.. "എന്തോ പറ്റുന്നില്ല മോളെ.. നീ ഇല്ലാതെ.. പെണ്മക്കൾ ഇല്ലാത്തത് കൊണ്ടാകും.. നീ ഒന്ന് മാറി നിന്നപ്പോൾ വല്ലാത്ത സങ്കടം...പിന്നെ മാധവേട്ടനും ഇവിടെ നിൽക്കട്ടെ.. എത്ര നാൾ ആയി ഏട്ടന്റെ ഒപ്പം ഒന്ന് നിന്നിട്ട്.."(സാവിത്രി) "എന്ന് കരുതി ഇവിടെ സ്ഥിരം താമസം ആക്കാൻ ഒന്നും എന്നെ കിട്ടില്ല..കുറച്ചു ദിവസം നിന്നിട്ട് ഞാൻ അങ്ങ് പോകും.."(മാധവൻ) "അതെന്താ നാണക്കേട് ആണോ മരുമകന്റെ വീട്ടിൽ നിൽക്കാൻ.. എന്നാലേ ഇത്‌ ഏട്ടന്റെ പെങ്ങളുടെ വീട് ആണ്. ദേവേട്ടനും കൂടെപ്പിറപ്പിനെ പോലെ അല്ലെ ഏട്ടനെ കണ്ടത് പിന്നെന്താ.." "ഓ ശരി കുറച്ചു നാൾ നിൽക്കാം.. പോരെ..." "മതി... നിങ്ങൾ വാ..." "അതെ ആരാ വിരുന്നുകാർ.. നീ മോനോട് പറഞ്ഞല്ലോ..." "അതൊക്കെ കാണാം.. നിങ്ങൾ അകത്തേക്ക് വാ..." സാവിത്രി പറഞ്ഞതും മിത്ര ഒഴികെ അവർ എല്ലാവരും അകത്തേക്ക് കയറി.. മിത്ര വരാഞ്ഞത് കണ്ടതും സാവിത്രി അവളുടെ അടുത്ത് ചെന്നു "മോള് എന്താ ഇവിടെ നിൽക്കണേ വാ അവർ എല്ലാവരും ഉണ്ടല്ലോ പിന്നെ എന്താ..."

"അത് അമ്മേ..." "എനിക്ക് ദേഷ്യം ഒന്നുല്ല മോളെ... അന്ന് ഉണ്ടാരുന്നു പക്ഷെ ഇപ്പൊ ഇല്ല.. ആർക്കും ഒരു തെറ്റ് പറ്റുമല്ലോ.. മോള് വാ.. എനിക്ക് ഇപ്പൊ മിതു മോളെ പോലെ ഉള്ളു നീയും.. വാ... റിഷിയെ ഓർത്തു ആണെങ്കിൽ പേടിക്കണ്ട അവൻ ഇവിടെ ഇല്ല.. ഫ്രണ്ട്സിനൊപ്പം എവിടെയോ പോയതാ.. നാളെ വരൂ.. പഴയ പോലെ അല്ല അവൻ ഇപ്പൊ എന്റെ പഴയ റിഷി മോൻ ആണ്.. മോള് കാരണം കുറച്ചു നാൾ അവൻ അങ്ങനെ ആയെങ്കിലും ഇപ്പൊ അവൻ ok ആണ്.. അത് കൊണ്ട് മോള് ഇനി അത് ഓർക്കേണ്ട.. വാ.." "അമ്മേ..." "വാ മോളെ ഇനി ഇവിടെ നിന്നു പരുങ്ങിയാൽ മാധവേട്ടന് സംശയം ഉണ്ടാകും.. ഏട്ടന് ഒന്നും അറിയില്ല... വെറുതെ അദ്ദേഹം അറിഞ്ഞു വിഷമിക്കണ്ട.. നീ വാ.." സാവിത്രി അവളുടെ കൈ പിടിച്ചു അകത്തേക്ക് കയറി.. റിദു അകത്തേക്ക് കയറിയതും റിദുവേട്ട എന്ന് വിളിച്ചു ശിവ ഓടി വന്നു അവനെ കെട്ടിപ്പുണർന്നു.. പെട്ടന്ന് അങ്ങനെ ഉണ്ടായതും റിദു പകച്ചു പോയി.. മിതു ആണെങ്കിൽ ഇത്‌ കണ്ടു ദേഷ്യത്തോടെ അവരെ നോക്കി... "നീ എന്താ ശിവ ഒരു മുന്നറിയിപ്പില്ലാതെ...." "അത് പിന്നെ അവിടെ ഇനി നിന്നിട്ട് എന്തിനാ.. ഏട്ടൻ അവിടെ ഉള്ള ബിസിനസ്‌ എല്ലാം അവസാനിപ്പിച്ചില്ലേ.. പിന്നെ ഞങ്ങൾ അവിടെ നിന്നിട്ട് എന്തിനാ...." "ഞാൻ വർമ്മ ഗ്രൂപ്പിസിന്റെ ബിസിനസ്‌ മാത്രമേ അവിടെ അവസാനിപ്പിച്ചുള്ളൂ..

നിന്റെ അച്ഛൻ വിചാരിച്ചാൽ അവിടെ വേറെ ബിസിനസ്‌ തുടങ്ങിക്കൂടെ..." "അതിനി എന്തിനാ... ഇവിടെ നാട്ടിൽ നമ്മുടെ കമ്പനി ഉള്ളപ്പോൾ വേറെ ഒരു ബിസിനസ്‌ അച്ഛന് എന്തിനാ..." "ഞാൻ ഒരു കാര്യം പറഞ്ഞേക്കാം.. നിന്റെ അച്ഛനെ വിശ്വസിച്ചു ഏൽപ്പിച്ചതാ അവിടെ ഉള്ള എല്ലാ കാര്യങ്ങളും എന്നിട്ട് ഞാൻ വരേണ്ടി വന്നു എല്ലാം പ്രോബ്ലംസും തീർക്കാൻ.. അത് കൊണ്ട് ഇനി നാട്ടിൽ കൂടി പ്രശ്നം ആക്കരുത്.." "മതി രണ്ടും ഒരു ബിസിനസ്‌ അതൊക്കെ പിന്നെ സംസാരിക്കാം.."(സാവിത്രി) "ശരിയാ... ശിവ നീ തോളിൽ നിന്നും ഈ കൈ ഒന്ന് എടുക്ക്.. എനിക്ക് വേദനിക്കുന്നു..." "ഓ സോറി ഏട്ടാ..." "അല്ല അമ്മാവനും അമ്മായിയും എവിടെ..." "അച്ഛൻ വന്നിട്ടുണ്ട് ഡ്രസ്സ്‌ change ചെയ്യുവാ പിന്നെ അമ്മ ആണെങ്കിൽ നാട്ടിൽ വന്ന ഉടൻ അമ്മേടെ നാട്ടിലേക്ക് പോയി..വൈകാതെ വരും.." "അമ്മാവൻ അപ്പൊ വന്നു അല്ലെ.." "അതേടാ ഞാൻ ഇവിടെ ഉണ്ട്..."(മഹി) റൂമിൽ നിന്നും മഹി ഇറങ്ങി വന്നു "എന്നാലും നീ നല്ല പണിയാ കാണിച്ചേ.. ഇത്ര പെട്ടന്ന് ഈ കല്യാണം നടത്തേണ്ടതുണ്ടാരുന്നോ.. ഞങ്ങൾക്ക് കല്യാണം കൂടാൻ പറ്റിയില്ലല്ലോ " "എന്ത് ചെയ്യാനാ... അമ്മാവാ.. ചിലർ പാര വെക്കാൻ ഉള്ളപ്പോൾ പിന്നെ എങ്ങനെ വേഗം നടത്താതിരിക്കാൻ കഴിയും..." റിദു മിത്രയെയും ശിവയേയും നോക്കി പറഞ്ഞു..

മിത്ര അവൻ പറഞ്ഞത് കേട്ട് തല താഴ്ത്തി നിന്നു... ശിവ ആണെങ്കിൽ ഒന്നും അറിയാത്ത മട്ടിൽ അവനെ നോക്കി... "പാരയോ...." "അതെ അമ്മാവാ... കുറച്ചു പാരകൾ ഉണ്ടാരുന്നു.. അല്ല അമ്മാവൻ പെണ്ണിനെ കണ്ടില്ലല്ലോ... ദേ ഇതാണ് എന്റെ പെണ്ണ്...." റിദു മിതുവിനെ അടുത്തേക്ക് ചേർത്ത് നിർത്തി പറഞ്ഞു.. ശിവ ഇത്‌ കണ്ടു ദേഷ്യത്തോടെ മിതുവിനെ നോക്കി.. "നാശം എന്റെ സ്ഥാനം തട്ടിപ്പറിച്ചു നിൽക്കുവാ..."(ശിവ ആത്മ) "നല്ല ഐശ്വര്യമുള്ള കുട്ടി... നിനക്ക് നല്ലോണം ചേരും..." "മഹി ഏട്ടൻ അറിയും മോളെ..."(സാവിത്രി) "എങ്ങനെ... " "നമ്മുടെ മാധവേട്ടന്റ മകൾ ആണ്.." "ഏത് മാധവൻ..." "കൃഷ്ണ മംഗലം തറവാട്ടിലെ.. മറന്നു പോയോ നമ്മുടെ പഴയ മാധവേട്ടനും ലക്ഷ്മിയും..." "നീ എന്താ സാവിത്രി പറഞ്ഞേ ." "എന്റെ ഏട്ടാ ദേ ഇതാണ് മാധവേട്ടൻ..." സാവിത്രി മാധവനെ ചേർത്ത് നിർത്തി പറഞ്ഞതും അപ്പോഴാണ് മഹി മാധവനെ കണ്ടത്... മാധവനെ കണ്ടതും മഹി ഞെട്ടലോടെ മിതുവിനെ നോക്കി.. "അപ്പൊ ഇവന്റെ മകൾ ആണോ ഈ കുട്ടി.." "അതെ ഏട്ടാ.. മിതു മോള് മാധവേട്ടന്റെ മകൾ ആണ്.." "നിനക്ക് ഭ്രാന്ത് ഉണ്ടോ സാവിത്രി... എല്ലാം അറിഞ്ഞു കൊണ്ട് മോന് കണ്ടു പിടിച്ച പെണ്ണ് കൊള്ളാം..." "ഏട്ടാ....." "നിനക്ക്... നിനക്ക് ഒരു നിമിഷം എങ്കിലും പറഞ്ഞൂടാരുന്നോ ഇങ്ങേരുടെ മകൾ ആണ് റിദുവിന്റെ വധു എന്ന്..."

"അതിനിപ്പോ എന്താ ഏട്ടാ...." "ദേ സാവിത്രി.. നിനക്ക് നല്ല തല്ല് വെച്ചു തരികയാണ് വേണ്ടത്..." "അമ്മാവൻ എന്താ ഈ പറയണേ..."(റിദു) "നിനക്ക് ഒന്നും അറിയില്ല മോനെ.. എല്ലാരും കൂടി നിന്നെ ചതിക്കുകയാണ്..." "എന്നെ ആരു ചതിച്ചു എന്നാ ഈ പറയണെ..." "ദേ ഇവനും ഇവന്റെ മോളും കൂടി ചേർന്ന് ഒപ്പം എല്ലാം അറിഞ്ഞു നിന്റെ അമ്മയും.." "ഏട്ടാ...."(സാവിത്രി) "മിണ്ടരുത് നീ... ഒരു കൊലപാതകിയുടെ മകളെ വിവാഹം ചെയ്യേണ്ട ഗതികേട് ഒന്നും എന്റെ അനന്തരവനു ഇല്ല.." "കൊലപാതകിയോ..."(റിദു) "അതെ.." അത് കേട്ടതും മാധവൻ വെട്ടി വിയർത്തു.. മിതുവും അത് കേട്ട് ഞെട്ടലിൽ ആയിരുന്നു. സാവിത്രി ദയനീയ ഭാവത്തോടെ മാധവനെ നോക്കി .. "അമ്മാവൻ എന്താ ഈ പറയണേ..." "അതേടാ.. ഒരു പാവം പെണ്ണിനു വാക്ക് കൊടുത്തു അവസാനം അതിനെ ചതിച്ചു കൊന്നവൻ ആണ് നിന്റെ ഈ നില്ക്കുന്ന അമ്മായിഅച്ഛൻ..." "ദേ അമ്മാവാ വെറുതെ വായിൽ തോന്നുന്നത് വിളിച്ചു പറയരുത്.." "ഞാൻ പറയുന്നത് സത്യം ആണോ അല്ലയോ എന്ന് നീ അവനോട് ചോദിക്കേടാ.. അല്ലെങ്കിൽ നിന്റെ അമ്മയോട് ചോദിച്ചു നോക്ക്..

അല്ലെങ്കിൽ ഈ നിൽക്കുന്ന നിന്റെ ഈ ഭാര്യയോട് ചോദിക്ക്..." എല്ലാം കേട്ട് മിത്ര എന്താണെന്നു അറിയാതെ അച്ഛനെ നോക്കി... ശിവ ആണെങ്കിൽ എല്ലാം തന്റെ ബോർഡറിലേക്ക് വരുകയാണ് എന്ന സന്തോഷത്തോടെ നിൽക്കുയാണ്.. റിദു മാധവന്റെ അരികിലേക്ക് നടന്നു "അച്ഛാ .... അച്ഛനെ പോലെ ഒരാൾക്ക് ഇങ്ങനെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് എനിക്ക് നല്ല വിശ്വാസം ഉണ്ട്.. അച്ഛൻ പറ അമ്മാവൻ പറയുന്നത് സത്യം ആണോ..." "മോനെ... അത് ഞാൻ അങ്ങനെ..." "സത്യം ആണോ അല്ലയോ.." "അങ്ങനെ ഒരു കുട്ടി കൊല്ലപ്പെട്ടു സത്യം ആണ്.. പക്ഷെ അത് ഞാൻ അല്ല.." "മതി അച്ഛാ.. മതി.. ഇത്‌ മിതുവിന് അറിയോ.." "അറിയാം മോനെ.. ഞാൻ വിവാഹത്തിന് മുൻപ് എല്ലാം അവളോട് തുറന്നു പറഞ്ഞിരുന്നു.. അതാ അവൾ ഈ വിവാഹം വേണ്ടെന്ന് പറയാൻ മുഖ്യ കാരണം.." oho അപ്പൊ എല്ലാർക്കും എല്ലാം അറിയാം....എല്ലാവരും കൂടി ഇങ്ങനെ എന്നെ വട്ട് ആക്കരുത്.. കല്യാണം കഴിഞ്ഞ അന്ന് മുതൽ പൊട്ടൻ ആട്ടം കാണുന്ന പോലെ എല്ലാം കണ്ടു നിൽക്കാൻ മാത്രമേ എനിക്ക് കഴിയുന്നുള്ളു... " "മോനെ..."(സാവിത്രി) "വേണ്ട അമ്മേ.. ഇനി ആരും ഒന്നും പറയണ്ടാ..." "ഇനി എന്ത് നോക്കി നിൽക്കുവാ റിദു.. ഇതുങ്ങളെ ഒക്കെ നീ എന്ത് വിശ്വസിച്ചു ആണ് കൂടെ കൂട്ടിയെ.. പറ്റിയ ബന്ധം..."(മഹി)

"അമ്മാവാ പ്ലീസ്.. ഇനി ഒന്നും പറയണ്ട എനിക്ക് അറിയാം എന്താ വേണ്ടേ എന്ന്..." "ഇനി എന്ത് നോക്കാൻ ആടാ.. നിനക്ക് ഒരു പെണ്ണിനെ ചതിച്ചു കൊന്ന ഇങ്ങേരുടെ മകളെ തന്നെ ഇനി വേണോ.. ഈ നിൽക്കുന്നവൾ ഇനി നിന്നെ ചതിക്കുമോ എന്ന് ആര് അറിഞ്ഞു.." "മഹിയേട്ടാ...."(സാവിത്രി) "മതി സാവിത്രി... അറിഞ്ഞു കൊണ്ട് നിന്റെ മകന്റെ ജീവിതം ഇനിയും നിനക്ക് തകർക്കണോ.." "ഏട്ടാ..." "മതി എല്ലാരും ഒന്ന് മിണ്ടാതിരിക്കുമോ... എനിക്ക് അറിയാം എന്താ വേണ്ടേ എന്ന്.."(റിദു) റിദു ദേഷ്യത്തോടെ മിതുവിന്റെ കയ്യും പിടിച്ചു മുകളിലേക്ക് പോയി... റൂമിൽ എത്തി മിതുനെ ബെഡിലേക്ക് ഒരേറു ആയിരുന്നു റിദു.. അത്ര മാത്രം അവനു അവളോട് ദേഷ്യം ഉണ്ടാരുന്നു "കുറച്ചു ദിവസം ആയിട്ട് ഞാൻ ക്ഷമിക്കുന്നു.. എന്താ.... എന്താ സത്യത്തിൽ ഇവിടെ നടക്കുന്നെ.. പെങ്ങൾ പറയുന്നു ചേച്ചി മോശമാണെന്ന്.. ആ പെങ്ങൾ ആണെങ്കിൽ വഞ്ചകിയും.. ഇപ്പൊ ദേ അമ്മാവൻ പറയുന്നു നിന്റെ അച്ഛൻ കൊലപാതകി ആണെന്ന്.. ദേഷ്യം ഒരു പരിധി വരെ ഞാൻ പിടിച്ചു നിർത്തും അതിൽ കൂടുതൽ എനിക്ക് കഴിയില്ല..

നിന്നെ അത്രക്ക് ജീവൻ ആയത് കൊണ്ടാണ് നീ എന്തൊക്കെ പറഞ്ഞാലും ഞാൻ നിന്നെ വേണ്ടെന്നു വെക്കാത്തത്.. നിന്റെ പെങ്ങൾ പറഞ്ഞത് ഒന്നും വിശ്വസിക്കാഞ്ഞതും പക്ഷെ ഇനി വയ്യ എനിക്ക് സത്യം അറിഞ്ഞേ മതിയാകൂ.. അത് പറയാതെ നീ ഇന്ന് പുറത്തു ഇറങ്ങില്ല.. ഈ റിദുവിന്റെ തനി സ്വഭാവം അല്ലെങ്കിൽ ഇന്ന് പൊന്നുമോൾ അറിയും.." "ഏട്ടാ... ഞാൻ..." "പറയുന്നുണ്ടോ നീ..." അവൻ അവളുടെ കവിളിൽ കുത്തി പിടിച്ചു.. "ഞാൻ പറയാം എല്ലാം..." മിതു പറഞ്ഞതും അവൻ കൈ വിട്ടു... അവൾ ദീർഘ ശ്വാസം വിട്ടു ഒരു നെടുവീർപ്പോടെ പറഞ്ഞു തുടങ്ങി.......... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story