അഗ്നിസാക്ഷി: ഭാഗം 76

agnisakshi

എഴുത്തുകാരി: MALU

 "എന്റെ അച്ഛനെ എനിക്ക് അറിയാം.. അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല..." "പിന്നെ അമ്മാവൻ പറയുന്നതോ..." "ശരി ആണ്.. നിങ്ങളുടെ ശത്രുവിന്റെ സ്ഥാനത്തു ഉള്ള അരവിന്ദനും കുടുംബവും ഒക്കെ തന്നെ ആണ് ഞങ്ങളുടെ ശത്രുവും.. അയാളുടെ സഹോദരി കൊല്ലപ്പെട്ടു എന്നതും സത്യം ആണ്.. പക്ഷെ അതിനു ഉത്തരവാദി ഒരിക്കലും എന്റെ അച്ഛൻ അല്ല..." "എന്ന് വെച്ചാൽ..." "അച്ഛൻ ഏക മകൻ ആണ്.. അത് കൊണ്ട് തന്നെ അച്ഛന്റെ ആഗ്രഹങ്ങൾ എല്ലാം നടത്തി കൊടുക്കാനെ അച്ചമ്മയും അച്ചച്ചനും ശ്രേമിച്ചിട്ടുള്ളു.. ഒടുവിൽ അച്ഛൻ എന്റെ അമ്മയുമായി പ്രണയത്തിൽ ആണെന്ന് അറിഞ്ഞപ്പോഴും അവർക്ക് അതിനു സമ്മതം ആയിരുന്നു.. പക്ഷെ ഏക മകൻ ആയത് കൊണ്ടും ആ തറവാട്ടിലെ സ്വത്തുകൾ മുഴുവൻ അച്ഛന് അവകാശപ്പെട്ടതും ആയത് കൊണ്ട് അച്ഛനെ പോലെ ഒരാളെ വിവാഹം ചെയ്യാൻ പലരും ആഗ്രഹിച്ചിരുന്നു... പലർക്കും അച്ഛനോട് പ്രണയം ഉണ്ടായിരുന്നു.. പക്ഷെ അച്ഛന് എന്നും എന്റെ അമ്മ മാത്രം ആയിരുന്നു അദേഹത്തിന്റെ പാതി.... അരവിന്ദന്റെ വീട്ടിൽ അവരുടെ എല്ലാം കുഞ്ഞി പെങ്ങൾ ആയിരുന്നു ഗായത്രി.. ദേവകിയെക്കാൾ (നിരഞ്ജന്റെ അമ്മ)അവർക്ക് എല്ലാം വാത്സല്യം ഗായത്രിയോട് ആയിരുന്നു..

അവർ ആയിരുന്നു അവർക്ക് എല്ലാം... ഗായത്രിക്ക് വിവാഹപ്രായം എത്തിയപ്പോൾ അവർ ആദ്യം തന്നെ ഉറപ്പിച്ചത് എന്റെ അച്ഛനെ ആണ്.. അച്ഛന്റെ സമ്മതം പോലും ചോദിക്കാതെ അവർ എന്റെ അച്ചച്ചനോട് സംസാരിച്ചു... അന്ന് അവരുടെ കുടുംബത്തേക്കാൾ നല്ലോണം ആസ്തി ഉള്ള തറവാട് ആയിരുന്നു അച്ഛന്റേത്.. അച്ചച്ചൻ അവരോട് പറഞ്ഞത് എന്റെ അച്ഛനോട് സംസാരിക്കാൻ ആയിരുന്നു... എന്നാൽ അച്ഛൻ ഇതിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രേമിച്ചു... അവർ ആദ്യം അത് കാര്യമായി എടുത്തില്ല.. ഗായത്രിയോട് അവർ സംസാരിച്ചപ്പോൾ ആ അമ്മക്ക് വിവാഹത്തിന് താല്പര്യം ഉണ്ടായിരുന്നില്ല.. അവർ കൂടുതലും ഈ ചാരിറ്റിബിൽ ആയിട്ട് ഒക്കെ പ്രവർത്തിക്കുന്നവർ ആയിരുന്നു. അത് കൊണ്ട് തന്നെ അവരുടെ ലൈഫ് മുഴുവൻ പാവപെട്ടവർക്കായി ജീവിച്ചു തീർക്കാൻ അവർ ആഗ്രഹിച്ചു... അവർ എതിർത്തെങ്കിലും അരവിന്ദാനും ഏട്ടന്മാരും കൂടി ഇത്‌ ഉറപ്പിച്ചു.. ഗായത്രിക്ക് അച്ഛൻ സഹോദര സ്ഥാനത് തന്നെ ആയിരുന്നു... പെങ്ങളെ നല്ലൊരു ആസ്തി ഉള്ള കുടുംബത്തിൽ അയക്കണം.. മാത്രം അല്ല ദൂരേക്ക് വിടാതെ അടുത്ത് തന്നെ അവൾ ഉണ്ടാകണം എന്നുള്ള ആഗ്രഹം കൊണ്ട് അവർ അച്ഛനെ ഭീഷണിപെടുത്തി ഇതിനു സമ്മതിപ്പിക്കാൻ ശ്രെമിച്ചു.. എന്നാൽ അച്ഛൻ വഴങ്ങിയില്ല... ഒടുവിൽ അവർ നടക്കില്ല എന്നായപ്പോൾ മറ്റൊരു പണക്കാരനെ കണ്ടെത്തി ഗായത്രിയുമായി വിവാഹം ഉറപ്പിച്ചു.. അപ്പോഴും ഗായത്രി അമ്മയുടെ സമ്മതം അവർ ചോദിച്ചില്ല...

ഏട്ടന്മാരുടെ അവസാനശാസനക്ക് മുന്നിൽ ഗായത്രി അമ്മയ്ക്കും നിന്നു കൊടുക്കേണ്ടി വന്നു.. അപ്പോഴും അരവിന്ദാനും ഏട്ടന്മാർക്കും എന്റെ അച്ഛൻ ഒരു ശത്രു തന്നെ ആയിരുന്നു...ഒടുവിൽ വിവാഹത്തിന്റെ അന്നാണ് അറിയുന്നത്.. ഗായത്രി അമ്മയെ അവരുടെ മുറിക്കുള്ളിൽ കൊല്ലപ്പെട്ടതായി നാട് മുഴുവൻ അറിഞ്ഞു...അത് അറിഞ്ഞു അച്ഛൻ അവിടെ എത്തിയപ്പോൾ ആണ് മറ്റൊരു കാര്യം അറിഞ്ഞത് ഗായത്രി അമ്മ കൊല്ലപ്പെട്ടത് ബലാൽസംഗശ്രമത്തിനിടെ ആണെന്ന്...മാത്രം അല്ല ആ മുറിയിൽ നിന്നും അച്ഛന്റെ കഴുത്തിൽ കിടന്ന മാല കണ്ടെത്തി.... എല്ലാം അറിഞ്ഞതോടെ പെങ്ങളെ കൊന്നത് എന്റെ അച്ഛൻ ആണെന്ന് പറഞ്ഞു അരവിന്ദാനും ഏട്ടന്മാരും കൂടി എന്റെ അച്ഛനെ ഉപദ്രവിച്ചു..കൂടാതെ ആരോ ഒരാൾ അന്ന് രാത്രി അച്ഛനെ അവിടെ കണ്ടിരുന്നു എന്ന് കൂടി പറഞ്ഞതോടെ അവർ അച്ഛൻ ആണ് പെങ്ങളെ കൊന്നത് അവർ ഉറപ്പിച്ചു.. കേസ് കൊടുത്തെങ്കിലും തെളിവുകൾ കണ്ടെത്താൻ കഴിയാത്തത് കൊണ്ട് അത് തള്ളി പോയി.. പക്ഷെ അവർ അച്ഛനെ വെറുതെ വിടാൻ ഒരുക്കം ആയിരുന്നില്ല.. ആ പ്രശ്നങ്ങൾ എല്ലാം കെട്ട് ഒടുങ്ങിയ ശേഷം ആണ് അച്ഛൻ അമ്മയെ വിവാഹം ചെയ്യുന്നത്.. ഈ പ്രശ്നങ്ങൾ അറിഞ്ഞതിനാൽ അമ്മയുടെ വീട്ടുകാർക്ക് ഈ ബന്ധത്തോട് എതിർപ്പ് ആയിരുന്നു..

ഒടുവിൽ ഏട്ടന്റെ(റിദു)അച്ഛനും അമ്മയും കൂടി ആണ് അച്ഛന്റെയും അമ്മയുടെയും വിവാഹം നടത്താൻ മുന്നിട്ടു നിന്നത്.. എങ്ങനെ ഒക്കെയോ സമ്മതിച്ചു ഈ വിവാഹം നടത്തി കൊടുത്തത് സാവിത്രി അമ്മയും ദേവൻ അച്ഛനും കൂടി ആയിരുന്നു..അതോടെ ഏട്ടന്റെ അച്ഛനും അമ്മയും അവരുടെ ശത്രുക്കൾ ആയി.. പിന്നെയും അവർ പ്രശ്നങ്ങൾ ഉണ്ടാക്കിയെങ്കിലും ഏട്ടന്റെ അച്ഛനും അമ്മയും കൂടെ ഉള്ളത് കൊണ്ട് തന്നെ എന്റെ അച്ഛനും അമ്മയ്ക്കും അത് ഒരു ആശ്വാസം ആയിരുന്നു... പക്ഷെ വീണ്ടും ബുദ്ധിമുട്ടിക്കാൻ തുടങ്ങിയപ്പോൾ അവർ നിങ്ങൾ താമസിച്ചിരുന്ന സ്ഥലത്തേക്ക് ഒരു വീട് വാങ്ങി.. അങ്ങനെ ആണ് നിങ്ങളുടെ വീടിന്റെ അടുത്ത് തന്നെ ഞങ്ങളും വന്നത്.. ഞങ്ങൾ ജനിച്ചു കഴിഞ്ഞു ഈ പ്രശ്നങ്ങൾ എന്താണെന്ന് ഒന്നും അറിയില്ലാരുന്നു.. ഞങ്ങൾ ചോദിക്കുമ്പോൾ അച്ഛ ഒന്നും പറയില്ലായിരുന്നു. ഏട്ടന്റെ (റിദു)അച്ഛമ്മ മരിച്ച ശേഷം ദേവൻ അച്ഛൻ എല്ലാം നിർത്തി നാട്ടിലേക്ക് മടങ്ങിയപ്പോൾ അമ്മക്ക് ജോലി നഷ്ടം ആയിരുന്നു.. അന്ന് ദേവൻ അച്ഛൻ നിങ്ങളുടെ നാട്ടിൽ അമ്മക്ക് job ശരി ആക്കിയെങ്കിലും ദൂര കൂടുതൽ ഉള്ളതിനാലും ഞങ്ങളെ പിരിയാൻ കഴിയാത്തത് കൊണ്ടും അമ്മ അത് വേണ്ടെന്ന് വെച്ചു... അങ്ങനെ ആണ് പിന്നെ ഒരു job റെഡി ആയപ്പോൾ അവിടെ ഒരു പുതിയ കമ്പനിയിൽ അമ്മ കയറിയത്.. പക്ഷെ ആ കമ്പനി അരവിന്ദന്റെ ആണെന്ന് അറിയാൻ വൈകി പോയിരുന്നു..എല്ലാം അറിഞ്ഞപ്പോഴേക്കും അമ്മ ഞങ്ങളെ വിട്ടു പോയിരുന്നു..

എനിക്ക് അന്ന് പല സംശയങ്ങളും ഉണ്ടാരുന്നു.. എന്നാൽ അച്ഛയെ സങ്കടപെടുത്തണ്ട എന്ന് കരുതി എല്ലാം ഞാൻ മനസ്സിൽ തന്നെ സൂക്ഷിച്ചു.. പക്ഷെ വിവാഹത്തിന് മുൻപ് അച്ഛ എല്ലാം എന്നോട് തുറന്നു പറഞ്ഞു.. അമ്മയുടെ മരണത്തിനു ഉത്തരവാദി അത് ആ അരവിന്ദനും കുടുംബവും ആയിരുന്നു എന്ന്.. അത് കൊണ്ട് മാത്രം ആണ് പിന്നെ ഞാൻ ഈ വിവാഹത്തിൽ നിന്നും പിന്മാറാൻ ആഗ്രഹിച്ചത്.. അമ്മയുടെ മരണം കൊണ്ടും അവരുടെ ഉപദ്രവം അവസാനിച്ചില്ല.. ഞങ്ങൾ ഈ നാട്ടിലേക്ക് വരാൻ കാരണം തന്നെ അവരാണ്... അവർ പല രീതിയിൽ പിന്നെയും ഞങ്ങളെ തകർക്കാൻ ശ്രെമിച്ചു.. അവസാനം അവർ അച്ഛയെ കൈകൂലി കേസിൽ പെടുത്തി.. അച്ഛാ അറിയാതെ ചതിയിലൂടെ അവർ അച്ഛയെ ജയിലിൽ ആക്കാൻ ശ്രെമിച്ചു..അന്ന് എന്റെ മുന്നിൽ ഒരു വഴിയേ ഉണ്ടാരുന്നുള്ളു.. മുന്നോട്ട് ഇറങ്ങുക.. ഭയപ്പെടാതെ പൊരുതുക...അങ്ങനെ ഞാൻ മുന്നിട്ട് ഇറങ്ങി.. അച്ഛക്ക് വേണ്ടി വാദിച്ചു..ഉള്ള സമ്പാദ്യം മുഴുവൻ മുടക്കി.. ഒരുപാട് പരിശ്രെമിച്ചു.. അവസാനം ഞങ്ങൾ തന്നെ വിജയിച്ചു... പക്ഷെ അത്രെയും കൊണ്ട് തന്നെ അച്ഛാ നല്ലോണം തളർന്നിരുന്നു. അമ്മ മരിച്ചതിൽ പിന്നെ രണ്ടാമത് അച്ഛാ വയ്യാതെ വരുന്നത് അന്നാണ്.. അച്ഛയെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു.. ഓപ്പറേഷൻ വേണ്ടി വന്നു..

അവസാനം ഉണ്ടാരുന്ന വീട് വരെ പണയപെടുത്തേണ്ടി വന്നു.. അത്രെയും ദുരിതത്തിൽ ആയി പോയിരുന്നു ഞങ്ങൾ.. സഹായിക്കാൻ പോലും ആരുമില്ലാതെ മിത്രയെയും കൊണ്ട് ഒറ്റക്ക് എല്ലാത്തിനും വേണ്ടി പൊരുതേണ്ടി വന്നു എനിക്ക്... അതിനിടയിൽ മിത്രയുടെ പ്രശ്നം കൂടി വന്നതോടെ ഇനി അവിടെ സമാധാനം ആയി ജീവിക്കാൻ കഴിയില്ല എന്നറിഞ്ഞതോടെ exam കഴിഞ്ഞു എല്ലാം അവസാനിപ്പിച്ചു ഞങ്ങൾ ഇവിടേക്ക് അച്ഛനെയും കൂട്ടി വന്നു... " "അപ്പൊ അങ്ങനെ ആണ് കാര്യങ്ങൾ.. അപ്പൊ ഒരു പോരാളി ആയിരുന്നു എന്റെ ഭാര്യ അല്ലെ..എന്നാലും ആ ഗായത്രി ആ അമ്മയുടെ അനുവാദം ഇല്ലാതെ ഏതെങ്കിലും ഒരാൾക്ക് വിവാഹം ചെയ്തു കൊടുക്കാൻ ആ ഏട്ടന്മാർക്ക് എങ്ങനെ തോന്നി..." "അവർക്ക് മുന്നിൽ പെങ്ങളോട് ഉള്ള സ്നേഹം മാത്രം അല്ല.. പണത്തിന്റെ ആർത്തി കൂടി ഉണ്ടാരുന്നു.. പിന്നെ പോരാടാൻ മനസ്സ് ഉണ്ടെങ്കിൽ അത് തന്നെ ധാരാളം... അമ്മയുടെ മരണം കൊലപാതകം ആണെന്ന് കൂടി അറിഞ്ഞതോടെ ഇനി പിടിച്ചു നിൽക്കാൻ എനിക്ക് കഴിയില്ല.... വിവാഹം ഇപ്പൊ വേണ്ടെന്ന് തീരുമാനിച്ചിട്ടും നിങ്ങൾ എല്ലാം കൂടി ഈ വിവാഹം നടത്തി.. അതും പോരാഞ്ഞിട്ട് ആകെ വല്ലാത്തൊരു മാനസികമായി തളർന്ന അവസ്ഥ കൂടി ആയിരുന്നു.. അപ്പൊ നിങ്ങൾക്ക് പലതും അറിയണം എന്ന് പറഞ്ഞു നിങ്ങളുടെ വാശി.. എല്ലാത്തിനും മുൻപിലും മിതു തോറ്റു പോയി ഇന്നലെ വരെ.. പക്ഷെ ഇനി ഇല്ല.. ഇന്ന് ഇത്രെയും പേരുടെ മുന്നിൽ വെച്ചു എന്റെ അച്ഛ വീണ്ടും തെറ്റ് കാരൻ ആണെന്ന് പറഞ്ഞപ്പോൾ വേദനിച്ചത് അച്ഛ മാത്രം അല്ല എനിക്കും കൂടി ആണ്.. അത് പോലെ മനസ്സ് വേദനിച്ചാണ് അവിടെ നിന്നും ഞങ്ങൾ ഇവിടേക്ക് വന്നത്..

ഇപ്പൊ വീണ്ടും ഇവിടെ..... ഇനി ഒന്നും സഹിച്ചു നിൽക്കാൻ കഴിയില്ല....." "നീ പറയുന്നത് ഒക്കെ കേട്ടിട്ട് നിന്റെ അവസ്ഥ എനിക്ക് മനസ്സിലാകും..ഈ പറയുന്നവർ ഞങ്ങളെയും ഒരുപാട് ദ്രോഹിച്ചു.. അച്ഛന്റെ മരണത്തിനും അവർ ആണ് ഉത്തരവാദി.. അവർ ആണ് ബിസിനസ്‌ തകർക്കാനും അച്ഛൻ ആ അവസ്ഥയിൽ വരാനും കാരണം ഒടുവിൽ അച്ഛൻ മരണത്തിന് കീഴടങ്ങി.. റിഷിയുടെയും അച്ഛന്റെയും എല്ലാം കാര്യം ഓർത്തു ആകെ ഭ്രാന്ത് പിടിച്ച അവസ്ഥ ആയിരുന്നു എനിക്ക് . ആ എന്നെ പഴയത് പോലെ ആക്കി സ്നേഹിക്കാൻ പഠിപ്പിച്ചത് നീ ആണ്.. ആ നിന്നെ ഇന്ന് ഞാൻ ജീവന് തുല്യം സ്നേഹിക്കുന്നുണ്ട്... അത് കൊണ്ടാണ് എല്ലാം അറിയാൻ ഞാൻ ആഗ്രഹിച്ചത്... നിരഞ്ജൻ ആ കുടുംബത്തിലെ അംഗം ആണെന്ന് എനിക്ക് അറിയാരുന്നു അതിന്റെ കൂടെ അപ്പു അവൾ കൂടി ചതിച്ചു എന്നെ... ആ നിരഞ്ജനുമായി നിനക്ക് ഉള്ള പ്രശ്നം എന്താണെന്ന് എനിക്ക് അറിയണ്ടേ മിതു.. ഞാൻ അറിയുന്നതിൽ എന്താണ് പ്രശ്നം... എനിക്ക് ഇനി ഒരു കാര്യം കൂടി അറിയണം.. അത് നീയും നിരഞ്ജനും തമ്മിൽ എന്താണ് ബന്ധം അതാണ് എനിക്ക് ഇനി അറിയേണ്ടത്..." "എനിക്ക് എന്നേക്കാൾ വലുത് എപ്പോഴും എന്റെ മിത്ര തന്നെ ആണ്.. അവളെ ആർക്കു മുന്നിലും മോശമാക്കുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല..

അന്ന് റിഷിയുടെ കാര്യം പറഞ്ഞു അവൾ എല്ലാർക്കും മുന്നിലും കുറ്റക്കാരി ആയി.. ശരിയാ.. അവൾ അങ്ങനെ ഒരു തെറ്റ് ചെയ്തു.. പക്ഷെ അതിൽ അവൾക്ക് നല്ല കുറ്റബോധം ഉണ്ട്.. അവൾ എന്നെ തെറ്റിദ്ധരിച്ചു അത് അങ്ങനെ തന്നെ ഇരുന്നോട്ടെ എന്ന് ഞാൻ തീരുമാനിച്ചതാണ്.. ഒന്നിന്റെ പേരിലും അവൾ വേദനിക്കാൻ പാടില്ല.. ഇനി ഞാൻ തെറ്റ്കാരി ആണെങ്കിലും അവൾക് ഒരിക്കലും അവൾ തെറ്റ് ചെയ്തു എന്ന് തോന്നാൻ പാടില്ലായിരുന്നു.. അത് കൊണ്ട് തന്നെ അവൾ എന്താണോ അറിഞ്ഞത്... കണ്ടത്... അത് അങ്ങനെ തന്നെ അവളുടെ മനസ്സിൽ ഇരുന്നോട്ടെ എന്ന് ഞാൻ കരുതി...." "നീ ഈ പറയുന്നത് കേട്ടാൽ തോന്നും ഞാൻ നിന്റെ ആരുമല്ല എന്ന്.. അവൾ എന്റെ കൂടി അനിയത്തി അല്ലേടി... അവൾക്ക് ഒരു പ്രശ്നം ഉണ്ടെങ്കിൽ അത് എന്നോട് തുറന്നു പറഞ്ഞാൽ അവൾ എങ്ങനെ മുൻപിൽ മോശക്കാരി ആകും.. ഒരു പെങ്ങൾ തെറ്റ് ചെയ്താൽ പിന്നെ ആ കണ്ണോട് കൂടി മോശമായി കാണാൻ ഒരു ആങ്ങളക്കും കഴിയില്ല.... അത് അവൾ എത്ര തെറ്റ് ചെയ്‌തെന്ന് പറഞ്ഞാലും...പിന്നെ അതിന്റെ പേരിൽ ശിക്ഷിക്കാൻ ഉള്ള അവകാശം ആങ്ങൾക്ക് ഉണ്ട്..." "അവൾ തെറ്റ് ചെയ്‌തെന്ന് ഞാൻ പറഞ്ഞില്ല.. ആ പ്രായത്തിലെ അവളുടെ ഒരു അബദ്ധം അതായിട്ടേ ഞാൻ കാണുന്നുള്ളൂ...

എന്തെങ്കിലും പറഞ്ഞു ഇനി അവളെ വേദനിപ്പിച്ചാൽ ചിലപ്പോൾ അവളെ ഇനി ജീവനോടെ കാണാൻ എനിക്ക് കഴിയാതെ വരും.." "നീ എന്താ ഈ പറഞ്ഞു വരുന്നേ..." "പ്രശ്നങ്ങൾ എല്ലാം കുറച്ചു ശമിച്ചപ്പോഴാണ് ഞാൻ കോളേജിൽ പോകാൻ തുടങ്ങിയത്.. അവിടെ ഒരു കോളേജിൽ ഫസ്റ്റ് ഇയർ സ്റ്റുഡന്റ് ആയിരുന്നു ഞാൻ... മിത്ര ആ സമയം പ്ലസ് ടു.. അവൾക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്ന് അവൾ പറഞ്ഞിട്ടില്ല എന്നോട് പക്ഷെ എനിക്ക് അറിയാരുന്നു... അവൾ തെറ്റിലേക്ക് പോകില്ല എന്ന് വിശ്വസിച്ചു ഞാൻ.. പക്ഷെ അതിന്റെ ഇടയ്ക്ക് ആണ് അച്ഛന്റെ ഫ്രണ്ടിന്റെ മകൻ എന്ന പേരിൽ നിരഞ്ജൻ വീട്ടിൽ വന്നത്.. അറിയാവുന്ന ഒരാളുടെ പേര് പറഞ്ഞതോടെ അച്ഛൻ വിശ്വസിച്ചു അവനെ.. പക്ഷെ എനിക്ക് സംശയം ഉണ്ടാരുന്നു... പിന്നീട് പല തവണ അവൻ അവിടെ വരാൻ തുടങ്ങി.. അച്ഛൻ ഇല്ലാത്ത നേരത്തും അവൻ വരാൻ തുടങ്ങി.. മോശമായി ഒരു പെരുമാറ്റം അവനിൽ നിന്നും ഉണ്ടായിട്ടില്ല.. പക്ഷെ മിത്രക്ക് അവനോട് ഇഷ്ടം തോന്നി തുടങ്ങി എന്നത് അറിയാൻ ഞാൻ വൈകി... അവൻ അവൾക്ക് നമ്പർ നൽകിയിരുന്നു...ഞാൻ അറിയാതെ പലപ്പോഴായി അവർ തമ്മിൽ chat ചെയ്യാറുണ്ടാരുന്നു... ഒരു ദിവസം കോളേജിൽ പോകാൻ നേരം ആണ് എനിക്ക് ഒരു unknown നമ്പറിൽ നിന്നും ഒരു കാൾ വന്നത്... അറ്റൻഡ് ചെയ്യും മുൻപ് അത് cut ആയിരുന്നു.. പിന്നീട് ആ നമ്പറിൽ വാട്സാപ്പിൽ msg വന്നു.. കുറച്ചു ഓഡിയോസും ഫോട്ടോസും ആയിരുന്നു അത്.. മിത്രയും അവനും സംസാരിച്ച വോയിസ്‌ ആയിരുന്നു അത്...

പ്രണയിതാക്കൾ സംസാരിക്കുന്ന രീതിയിൽ ആയിരുന്നു അവരുടെ സംഭാഷണം.. പിന്നെ മിത്രയുടെ കുറെ മോശമായ ഫോട്ടോസ് ആയിരുന്നു കൂടെ ഉണ്ടാരുന്നത്... പക്ഷെ ഒരിക്കലും മിത്ര അങ്ങനെ ചെയ്യില്ല എന്ന് എനിക്ക് അറിയാം.. അവൾ അവനെ വിശ്വസിച്ചു കൊടുത്ത ഫോട്ടോസ് അവൻ അങ്ങനെ create ചെയ്തതാണ്... ഒരു നിമിഷം അത് കണ്ടു ഞാൻ ആകെ തകർന്നു പോയി.. എന്താ ചെയ്യണ്ടേ എന്നറിയാത്ത ഒരു അവസ്ഥ.. അപ്പൊ തന്നെ ആ നമ്പറിൽ നിന്നും കാൾ വന്നിരുന്നു. ശബ്ദം കേട്ടതോടെ അത് നിരഞ്ജൻ ആണെന്ന് ഞാൻ ഉറപ്പിച്ചു.. അവൻ പറയുന്നത് അനുസരിച്ചു ഒരു ഹോട്ടലിൽ എത്താൻ ആയിരുന്നു അവൻ പറഞ്ഞത്.. മിത്ര അതിനു മുൻപ് അവിടെ എത്തും എന്ന് അവർ തമ്മിൽ സംസാരിച്ച ആ audio കേട്ടപ്പോൾ എനിക്ക് ബോധ്യമായിരുന്നു... അവൻ പറഞ്ഞത് അനുസരിച്ചു മറ്റൊന്നും നോക്കതെ ഞാൻ അവിടേക്ക് പോയി...മിത്ര വരും മുൻപ് എനിക്ക് അവിടെ എത്താൻ കഴിഞ്ഞിരുന്നു...റൂമിൽ കയറിയ അവൻ എന്നെ ആ ഫോട്ടോസ് വെച്ചു ഭീഷണിപെടുത്തി.. പക്ഷെ ഇന്നത്തെ കാലത്തു ആ ഫോട്ടോസ് കൊണ്ട് ഒന്നും അവൻ എന്ത് ചെയ്താലും പ്രശ്നം ഇല്ലാരുന്നു.. അവനെ കുടുക്കാൻ നമുക്ക് കഴിയും എന്ന ഉറച്ച വിശ്വാസം ഉണ്ടാരുന്നു.എന്നാൽ മിത്ര അവിടെ വരും എന്നുള്ളത് കൊണ്ട് മാത്രം ആണ് ഞാൻ ഒന്നും നോക്കതെ അവിടേക്കു പോയത്..

മാത്രം അല്ല എത്തും മുൻപ് അവൻ ആ ഫോട്ടോസ് എങ്ങാനും സോഷ്യൽ മീഡിയയിൽ പോസ്റ്റിയാൽ അത് മിത്ര അറിഞ്ഞാൽ അവൾ പിന്നെ ജീവനോടെ ഉണ്ടാകില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.. അങ്ങനെ എല്ലാം ഒന്നും താങ്ങാൻ കഴിയുന്ന ഒരു സ്വഭാവം അല്ല അവളുടെ.. അവനെ കൊന്നിട്ടായാലും ആ ഫോട്ടോസ് അവന്റെ കയ്യിൽ നിന്നും നശിപ്പിച്ചു കളയണം എന്നുണ്ടാരുന്നു.. എന്നാൽ റൂമിൽ കയറിയ ഉടൻ തന്നെ അവൻ എന്നോട് മോശമായി പെരുമാറി...പെട്ടന്ന് ഉള്ള അവന്റെ പ്രവർത്തിയിൽ ബെഡിലേക്ക് ഞാൻ വീണിരുന്നു...ആ സമയം അവിടെ എത്തിയ മിത്ര കാണുന്നത് എന്നെയും എന്റെ ഒപ്പം ബെഡിൽ കിടക്കുന്ന അവനെയും ആണ്.. ഒരു നിമിഷം അവൾ ഈ ചേച്ചിയെ തെറ്റിദ്ധരിച്ചു... പലപ്പോഴായി ആ നിരഞ്ജൻ അവളോട് എനിക്ക് അവനെ ഇഷ്ടം ആണെന്നൊക്കെ സൂചിപ്പിച്ചിരുന്നു.. അതും ആ കാഴ്ചയും കണ്ടതോടെ അവൾ വല്ലാത്ത ഒരു ഷോക്കിൽ ആയിരുന്നു.. മിത്ര അവിടെ നിന്നും കരഞ്ഞു കൊണ്ട് ഇറങ്ങുമ്പോൾ ആണ് ഞാൻ അവന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി നശിപ്പിച്ചു.. പിന്നെ ഒന്നും ആലോചിക്കാൻ സമയം ഇല്ലാരുന്നു.. അവളുടെ പിന്നാലെ ഞാനും അവിടെ നിന്നിറങ്ങി... ഞാൻ വീട്ടിൽ എത്തും മുൻപ് അയാൾ മിത്രയേ contact ചെയ്യാൻ ശ്രേമിച്ചിരുന്നു.. ഞാൻ പല തവണ അവളോട് പിന്നീട് ഇത്‌ പറയാൻ ശ്രെമിച്ചെങ്കിലും അവൾ ഇത്‌ വിശ്വസിച്ചില്ല.. അവൻ നേരത്തെ അവളോട് പറഞ്ഞ കാര്യങ്ങൾ മാത്രം അവൾ വിശ്വസിച്ചു..

അവൾക്ക് മുന്നിൽ ഞാൻ അവനുമായി പല തവണ കിടക്ക പങ്കിട്ടവൾ ആയി... അതിന്റെ പേരിൽ അവൾക്ക് മുന്നിൽ ഞാൻ അവളുടെ പ്രണയം തട്ടിയെടുത്തവൾ ആയി.. അയാൾക്കൊപ്പം നിന്നും അവളെ ചതിച്ചവൾ ആയി... പക്ഷെ എല്ലാം ഞാൻ അവൾക്ക് വേണ്ടി ആണ് മറച്ചു വെച്ചത്... അവൾ ഒരു മോശം ആണെന്ന് ആരും പറയാൻ പാടില്ല... അവളുടെ ജീവിതം എന്നും സുരക്ഷിതമായിരിക്കണം എന്ന് ഞാൻ ആഗ്രഹിച്ചു... അവൾ എന്ത് തെറ്റ് ചെയ്താലും ഇനി അവൾ അങ്ങനെ ചെയ്യില്ല.. അത് എനിക്ക് വിശ്വാസം ഉണ്ട്.. ഇനി അതിന്റെ പേരിൽ അവൾ വേദനിക്കരുത്... ഞാൻ മറക്കാൻ ശ്രേമിച്ചതൊക്കെ വീണ്ടും എന്നോട് ചോദിക്കരുത് എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.. പക്ഷെ ഇപ്പൊ വീണ്ടും എനിക്ക് അത് പറയേണ്ടി വന്നു..." അവൾ നെടുവീർപ്പോടെ ഇത്രെയും പറഞ്ഞു നിർത്തി.. എന്നാൽ റിദു കേൾക്കുന്നതോടൊപ്പം മറ്റൊരാൾ ഇത്‌ കേൾക്കുന്നുണ്ടാരുന്നു............ (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story