അഗ്നിസാക്ഷി: ഭാഗം 77

agnisakshi

എഴുത്തുകാരി: MALU

"ഇനി പറ ഞാൻ ചെയ്തതിൽ തെറ്റുണ്ടോ... ഇത്‌ നിങ്ങൾക്ക് വലിയ കാര്യം ഒന്നും അല്ലായിരിക്കാം... പക്ഷെ ജീവിതത്തിലൂടെ കടന്നു പോകുമ്പോഴേ അത് അനുഭവിക്കുമ്പോഴേ മനസ്സിലാകൂ അത് എത്രത്തോളം നമ്മെ വേദനിപ്പിക്കും എന്ന്... അമ്മ ഞങ്ങളെ വിട്ടു പോയതിൽ പിന്നെ സന്തോഷം എന്താണെന്ന് ഞങ്ങൾ അറിഞ്ഞിട്ടില്ല.. സമാധാനത്തോടെ ജീവിക്കാൻ കഴിഞ്ഞിട്ടില്ല.. താഴെ ഇപ്പൊ എല്ലാർക്കും മുന്നിൽ തല കുനിച്ചു നിൽക്കുന്ന ആ മനുഷ്യൻ എന്ത് മാത്രം വേദനിച്ചിട്ടുണ്ടെന്നു അറിയോ... ഇനി ഒരു ദുരന്തം കൂടി താങ്ങാൻ കഴിയില്ല അച്ഛക്ക്... ഇനി എനിക്ക് എന്റെ അച്ഛയെ കൂടി നഷ്ടപ്പെടുത്താൻ ആവില്ല..... എന്റെ അമ്മയുടെ ജീവൻ... അച്ഛയുടെ ജീവിതം... മിത്രയുടെയും എന്റെയും സ്നേഹബന്ധം എല്ലാം ഇല്ലാതാക്കിയവന്മാരെ ഞാൻ വെറുതെ വിടില്ല... അത് പോലെ ദ്രോഹിച്ചു... ഇനി വയ്യ എനിക്ക്.." അത്രെയും പറഞ്ഞു തീർന്നപ്പോഴേക്കും അവളെ ചേർത്ത് പിടിച്ചിരുന്നു റിദു.. അവളുടെ സങ്കടങ്ങൾ മുഴുവൻ അവന്റെ നെഞ്ചോരം ചേർന്നപ്പോൾ അലിഞ്ഞു ഇല്ലാതായിരുന്നു.. എന്നാൽ മിതു പറഞ്ഞത് എല്ലാം കേട്ട് കൊണ്ടിരുന്ന മിത്ര എല്ലാം അറിഞ്ഞു മനസ്സ് തകർന്നിരുന്നു... അവൾ മിതു കാണാതെ അവിടെ നിന്നും വേഗം തന്നെ മാറി അവളുടെ മനസ്സിൽ മുഴുവൻ മിതു പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.....

"ശരിക്കും ഞാൻ ചേച്ചിയുടെ സഹോദരി തന്നെ ആണോ... ഏതു നേരത്തു ആണോ എനിക്ക് ആ പാവത്തിനെ തെറ്റിദ്ധരിക്കാൻ തോന്നിയത്... കണ്ണുകൾ കൊണ്ട് കാണുന്നത് മാത്രം സത്യം ആണെന്ന് ഞാൻ വിശ്വസിച്ചു... കൂടെപ്പിറപ്പിന്റെ വാക്കുകളെക്കാൾ ആ നീച്ചന്റെ വാക്കുകൾ വിശ്വസിച്ചു.. അവൻ... അവൻ പക്ഷെ ഞങ്ങളുടെ കുടുംബം തകർക്കാൻ വന്നവൻ ആണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല...പാവം എന്റെ അച്ഛൻ... ചേച്ചി... രണ്ടു പേരുടെയും പ്രശ്നങ്ങൾ ഞാൻ അറിയാൻ ശ്രമിച്ചിട്ടില്ല ഇത്‌ വരെ. അവരുടെ സങ്കടങ്ങൾ എന്താ സന്തോഷം എന്താ ഒന്നും ഞാൻ തിരക്കിയിരുന്നില്ല.. ഞാൻ കൂടെ ജീവിച്ചിട്ടും അവർക്കിടയിൽ ഇത്രെയും പ്രശ്നങ്ങൾ ഉണ്ടെന്ന് ഞാൻ ഇന്നാണ് അറിയുന്നത്.. എന്നെ ഒന്നും അറിയിക്കാതെ എന്റെ കാര്യങ്ങൾക്ക് ഒരു കുറവും വരുത്താതെ എന്റെ ചേച്ചി ഇത്രെയും നാളും ജീവിച്ചിട്ട് ആ പാവത്തിനെ ആണല്ലോ ഞാൻ ഇത്രെയും നാളും ദ്രോഹിച്ചത്.. ഞാൻ എന്തൊരു പാപിയാ ഒരു നാശം പിടിച്ച ജന്മം ആയി പോയല്ലോ ഞാൻ ഈശ്വരാ...." ഓരോന്നും പറഞ്ഞു മിത്ര അവിടെ തളർന്നിരുന്നു... റിദുവിൽ നിന്നും അകന്ന് മാറിയതും റിദു അവളുടെ കണ്ണുകൾ തുടച്ചു "ഞാൻ നിന്നെ സംശയിച്ചു എന്നു നിനക്ക് തോന്നിയോ.. നീ ചെയ്ത തെറ്റ് എന്താണെന്ന് അറിയോ മിതു..."

അവൾ എന്തെന്ന ഭാവത്തിൽ അവനെ നോക്കി "നീ നിന്റെ അച്ഛനെ ദ്രോഹിച്ചവർക്കെതിരെ.... അവർക്ക് മുൻപിൽ പോരാടി നിന്നെങ്കിലും ആ തന്റേടം നീ നിന്റെ വീട്ടിൽ കാണിച്ചില്ല.. നിന്റെ അനിയത്തിയോട് നീ ഒന്ന് തുറന്നു സംസാരിച്ചിരുന്നെങ്കിൽ... ഈ എന്നോട് നീ ഒന്ന് മനസ്സ് തുറന്നു സംസാരിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിൽ ഈ പ്രശ്നം ഇത്രത്തോളം വഷളാകില്ലായിരുന്നു.." "എല്ലാം ശരി ആകും എന്ന് എനിക്ക് വിശ്വാസം ഉണ്ട്... പിന്നെ ഇത്രത്തോളം പ്രശ്നങ്ങൾ ഉണ്ടെന്ന് എനിക്കും അറിയില്ലാരുന്നു.. അവരുടെ ഉപദ്രവം സഹിക്കാൻ കഴിയാവുന്നതിലും അപ്പുറം ആയിരുന്നു... അപ്പോഴും കാരണങ്ങൾ തുറന്നു പറഞ്ഞിരുന്നില്ല അച്ഛ... പക്ഷെ വിവാഹത്തിന് മുൻപ് അച്ഛ എല്ലാം എന്നോട് പറഞ്ഞു.. ഒരുപാട് തവണ ഞാൻ പറഞ്ഞതല്ലേ എന്നിട്ട് കേട്ടോ...." "പിന്നെ ഞാൻ എന്ത് വേണമായിരുന്നു.. അവർക്ക് മുന്നിൽ നീ നിന്റെ ജീവിതം പോലും നോക്കാതെ പ്രതികാരത്തിനു ഇറങ്ങണമായിരുന്നോ.." "പിന്നല്ലാതെ എന്റെ അമ്മയെ കൊന്നവരെ ഞാൻ വെറുതെ വിടണോ.. എന്റെ അച്ഛയെ ഇവിടെ വരെ കൊണ്ട് എത്തിച്ചവരോട് ഞാൻ പൊറുക്കണോ.. അതിന് എനിക്ക് കഴിയില്ല.. മിതു പാവം ആയി നിന്നിട്ടുണ്ടെങ്കിൽ അത് പ്രിയപെട്ടവരുടെ അടുത്ത് മാത്രം ആണ്..

എന്നാൽ ശത്രുക്കൾ അവരെ വെറുതെ വിടാനോ അവരെ മിത്രം ആയി കാണാനോ എനിക്ക് കഴിയില്ല....." "നീ ഒന്ന് കൂൾ ആകൂ മിതു...." ഒരു നിമിഷം മിതുവിന്റെ കണ്ണുകളിൽ അവരെ ചുട്ടെരിക്കാൻ പാകത്തിൽ കോപം നിറഞ്ഞിരുന്നു.. അവളോട് സംസാരിച്ചിട്ട് കാര്യം ഇല്ല എന്നറിഞ്ഞതും റിദു അവളുടെ കൈ പിടിച്ചു താഴേക്ക് നടന്നു ഹാളിൽ അവരെ കാത്തു മാധവനും സാവിത്രിയും മഹിയും നിൽപ്പുണ്ടാരുന്നു.. റിദു മിതുനെയും മാധവനെയും ഇറക്കി വിടുമെന്ന് കരുതി അതും സ്വപ്നം കണ്ടു നിൽക്കുകയാണ് ശിവ "നീ എന്ത് തീരുമാനിച്ചെട.. ഇനിയും വേണോ ഇങ്ങനെ ഒരു ഫാമിലിയിൽ നിന്നും റിലേഷൻ..... പറഞ്ഞു വിടടാ ഇവരെ..." മഹി ചോദിച്ചതും റിദുവിന്റെ മറുപടി എന്തെണെന്നറിയാൻ കാതോർത്തു നിൽക്കുകയാണ് സാവിത്രി.. തന്റെ മകൻ മിതുവിനെ ഉപേക്ഷിച്ചാൽ അത് അംഗീകരിച്ചു കൊടുക്കാൻ അവർക്ക് കഴിയില്ലായിരുന്നു.. "എല്ലാവരും അവരോരുടെ അഭിപ്രായം പറയുന്നു.. എന്നാൽ എന്റെ തീരുമാനം അറിയണ്ടേ എല്ലാർക്കും..." "അറിയണം" റിദു ചോദിച്ചതും ആകാംഷയോടെ മഹി മറുപടി പറഞ്ഞു "എനിക്ക് സത്യത്തിൽ ഒന്നും അറിയില്ലായിരുന്നു. ബട്ട് ഇപ്പോ എനിക്ക് സത്യങ്ങളെല്ലാം അറിയാം.. അതുകൊണ്ട് ഇനി ഞാൻ ഒരു ഉറച്ച തീരുമാനത്തിൽ എത്തിയിട്ടുണ്ട്.

എന്താണ് എല്ലാവർക്കും അറിയേണ്ടേ... എന്നാ കേട്ടോളൂ നാലാളുടെ മുന്നിൽ വെച്ച് ക്ഷേത്രത്തിൽ വെച്ച് ഇവളുടെ കഴുത്തിൽ താലി കെട്ടിയത് ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ അത് അഴിച്ചു മാറ്റി പറഞ്ഞുവിടാൻ അല്ല... അതിനിനി ഇവൾ എന്ത് തെറ്റ് ചെയ്‌തെന്ന് പറഞ്ഞാലും ഒരു ഭർത്താവ് എന്ന നിലയിൽ പൊറുക്കാൻ ഞാൻ ബാധ്യസ്ഥനാണ്.. പിന്നെ നിങ്ങൾ പറയുന്ന പോലെ ഒരു തെറ്റ് ഇവളോ ഇവളുടെ അച്ഛനോ ചെയ്തിട്ടില്ല.. അഥവാ ഉണ്ടെങ്കിൽ തന്നെ അതിനു അമ്മാവൻ തെളിവു കാണിക്ക്..." " അപ്പൊ ഞാൻ പറഞ്ഞത് നിനക്ക് വിശ്വാസം ആയിട്ടില്ല അല്ലെ..നിനക്ക് എന്നേക്കാൾ വിശ്വാസം ആണോ ഒരു ക്രിമിനലായ ഈ തന്തയെയും മോളെയും... " "തെളിവുകൾ ഉണ്ടെങ്കിൽ എല്ലാം വിശ്വസിക്കാൻ ഞാൻ തയാറാണ്.. ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ ഉടൻ വേണ്ടെന്ന് വെക്കാൻ ഇവൾ കളിപ്പാട്ടം ഒന്നുമല്ല എന്റെ ഭാര്യ ആണ്...അഗ്നി സാക്ഷി ആയി ഞാൻ താലി കെട്ടി സ്വന്തം ആക്കിയതാണ് ഇവളെ.. ഇനി ആരു എന്തൊക്കെ പറഞ്ഞാലും ജീവിതത്തിൽ നിന്നും പോയിട്ട് എന്റെ മനസ്സിൽ നിന്നും പോലും ഇവളെ ഉപേക്ഷിക്കാൻ ഞാൻ തയാറല്ല... അതിനു ആരെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് അങ്ങ് മറന്നേക്ക്..." "കേട്ടോ സാവിത്രി.. നിന്റെ മകൻ നന്ദികേട് കാട്ടാനും തുടങ്ങി...

ദേവൻ മരിച്ചപ്പോൾ നിങ്ങളൊക്കെ സഹായിക്കാൻ ഞാൻ മാത്രം ഉണ്ടായിരുന്നുള്ളൂ. എന്നിട്ട് ആ അവൻ ആണ് ഇന്ന് ഈ ക്രിമിനൽസിനു വേണ്ടി എന്നോട് വാദിക്കുന്നത്..." "അന്ന് അച്ഛൻ മരിച്ചു കഴിഞ്ഞു അമ്മാവൻ ഞങ്ങളെ നോക്കിയെങ്കിൽ അതിനു പ്രതിഫലം എന്നോണം നല്ലോണം കമ്പനിയിൽ നിന്നും നിങ്ങൾ വാരിയിട്ടുണ്ട്..." "റിദു നി ആരോടാ ഈ സംസാരിക്കുന്നത് എന്നു വല്ല ബോധം ഉണ്ടോ." മഹിയോട് റിദു സംസാരിക്കുന്നത് കേട്ട് സാവിത്രി ചൂടായി "അമ്മ മിണ്ടാതിരിക്കമ്മേ.. അമ്മക്കറിയില്ല ഇയാളെ.. അച്ഛൻ മരിച്ച അന്ന് മുതൽ കമ്പനി കാര്യങ്ങൾ മുഴുവൻ ഇയാളുടെ കയ്യിൽ ആയിരുന്നു . ഞാൻ എന്തിനാ 3 വർഷം ഇവിടെ നിന്നും ഇയാളുടെ അടുത്തേക്ക് പോയത് എന്നറിയോ... എല്ലാം അറിഞ്ഞിട്ട് തന്നെയാ.. കമ്പനിയിൽ പല തവണ ആയി ഉണ്ടായിരുന്ന നഷ്ടത്തിന് കാരണം ഇയാൾ ആണ്.. അന്ന് ഞാൻ പോയില്ലായിരുന്നെങ്കിൽ ഇയാളുടെ പ്രവർത്തി മൂലം കമ്പനി എംഡി ആയ അമ്മക്ക് ജയിലിൽ പോകേണ്ടി വന്നേനെ.. അത് പോലെ തിരുമറികൾ ഇയാൾ നടത്തി നമ്മുടെ കമ്പനി കേന്ദ്രികരിച്ചു.. അന്ന് എല്ലാം അറിഞ്ഞു ഞാൻ ചെന്നത് കൊണ്ട് അവിടെ എല്ലാ കാര്യങ്ങളും സെറ്റിൽഡ് ആക്കാൻ കഴിഞ്ഞു.. അറിഞ്ഞു കൊണ്ടാണ് ഞാൻ അവിടുത്തെ എല്ലാം ബിസിനസും അവസാനിപ്പിച്ചു ഇവിടേക്ക് വന്നത്..

അപ്പൊ ഇങ്ങേരു വീണ്ടും ഇനി നാട്ടിൽ നമ്മുടെ കമ്പനി നോക്കി നടത്താമെന്ന് പോലും.. അച്ഛനോടൊപ്പം ഇയാൾ പല തവണ കമ്പനി കാര്യങ്ങളിൽ ഇടപെട്ടു.. അതെല്ലാം സത്യത്തിൽ കമ്പനിക്ക് നാശം വരാൻ വേണ്ടി ആയിരുന്നു ഇയാൾ ചെയ്തു കൂട്ടിയത് എല്ലാം... അച്ഛൻ മരിച്ച ശേഷം ഒന്നും അറിയാത്ത പോലെ ഇയാൾ വീണ്ടും കമ്പനിയിൽ കയറി കൂടി.. ലാഭങ്ങൾ എല്ലാം ഇയാളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു.. അങ്ങനെ ആണ് പല തവണ നമുക്ക് നഷ്ടം ഉണ്ടായത്....സത്യത്തിൽ നമ്മളെ ദ്രോഹിച്ചു ഇയാളും കുടുംബവും സസുഖം വാഴുകയായിരുന്നു അമ്മേ..." "ഇപ്പൊ അങ്ങനെ ആയി അല്ലെ.. അല്ലെങ്കിലും എനിക്ക് ഇത്‌ കേൾക്കണം.. നന്ദി വേണം മോനെ നന്ദി... ഇനി എന്ത് കേൾക്കാൻ നില്കുവാടീ.. വാ നമുക്ക് ഇറങ്ങാം.." അയാൾ ശിവയോട് ദേഷ്യത്തിൽ പറഞ്ഞതും റിദു പുച്ഛത്തോടെ അയാളെ നോക്കി "അല്ലെങ്കിലും അതെ എനിക്കും പറയാൻ ഉള്ളു.. മാധവനച്ഛനെ ഇവിടെ നിന്നും ഇറക്കി വിടാൻ നിങ്ങൾ പറയുന്നു. എന്നാൽ അദ്ദേഹം ഈ പടി ഇറങ്ങുന്നതിനോടൊപ്പം നിങ്ങളും ഇവിടെ നിന്നും ഇറങ്ങാൻ ഞാൻ പറയാൻ വരുവാരുന്നു.. ഇനി സ്വയം ഇറങ്ങിക്കോ.. ഇത്രെയും നേരം ഇതെവിടെ വരെ പോകും എന്നറിയാൻ wait ചെയ്യുവാരുന്നു ഞാൻ.. ഇപ്പൊ അമ്മക്ക് എല്ലാം ബോധ്യം ആയല്ലോ. ഇനി ഇയാളെ ഇവിടെ നിർത്തണോ.."

"ഞാൻ ഇനി ഇവിടെ നിൽക്കില്ലടാ.. പക്ഷെ മോനെ നി ചെയ്തു കൂട്ടുന്നത് ഒക്കെ നല്ലതിനാണെന്നു നീ കരുതണ്ട..." "ഏട്ടൻ ഇനി കൂടുതൽ ഒന്നും പറയണ്ട.. എല്ലാം മനസ്സിലായി എനിക്ക്... സ്വന്തം പെങ്ങളുടെ കുടുംബം തന്നെ തകർക്കണം നിങ്ങൾക്ക് അല്ലെ.... കഷ്ടം.." സാവിത്രി കരഞ്ഞു കൊണ്ട് അകത്തേക്ക് പോയതും റിദു മഹിക്ക് നേരെ തിരിഞ്ഞു.. "പിന്നെ ഒരു കാര്യം കൂടി ബാക്കി ഉണ്ട്... ശ്രീമതി ശിവാങ്കിത..." റിദു അടുത്ത് നിന്ന ശിവയെ വിളിച്ചതും അവൾ അവന്റെ അരികിലേക്ക് ഓടി വന്നു.. "എന്താ ഏട്ടാ..." "നിന്നെ ഇനി ഓമനപേര് വിളിക്കേണ്ട ആവശ്യം ഒന്നും എനിക്കില്ല....പിന്നെ ഒരു കാര്യം കൂടി നിനക്ക് തരാൻ ഉണ്ട്.." അത് പറഞ്ഞു തീർന്നതും അവളുടെ കരണം നോക്കി റിദു ഒന്ന് പൊട്ടിച്ചു.. "ഇത്‌ എന്തിനാണെന്നറിയോ.. അന്ന് ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് എന്റെ പ്രണയം നിരസിച്ചു എന്നെ മോശക്കാരൻ ആക്കി നീ പോയിട്ട് വീണ്ടും എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞു വന്നതിനു..." ഒരെണ്ണം കൂടി റിദു അവൾക്ക് കൊടുത്തു "ഇത്‌ എന്തിനാണെന്ന് വെച്ചാൽ അന്ന് എന്റെ പെണ്ണിനെ നീ വേദനിപ്പിച്ചില്ലേ.. ഒരു ദിവസം രാത്രി ഇവൾ എന്നെ വിളിച്ചപ്പോൾ നീ എന്റെ ഫോൺ എടുത്തതും തിരിച്ചു ഇവളെ വിളിച്ചു എന്തെക്കെയോ പറഞ്ഞല്ലോ നീ.. അതിനാണ്..

ഇനി ഇതാവർത്തിച്ചാൽ എന്റെ പ്രതികരണം ഇങ്ങനെ ആയിരിക്കില്ല.. പറഞ്ഞേക്കാം.. നിന്നെ ഒക്കെ തല്ലി വളർത്താത്തതിന്റെ എല്ലാം ഗുണവും ഉണ്ട് നിനക്ക് ഒക്കെ..." റിദു പറഞ്ഞു തീർന്നതും കവിളിൽ കൈ വെച്ചു മിതുവിനെ രൂക്ഷമായി നോക്കി അവൾ പുറത്തേക്ക് ഓടി . "എന്ത് നോക്കി നിൽക്കുവാ അമ്മാവാ ചെല്ല് മോളുടെ കൂടെ.. ബാക്കി എല്ലാം വഴിയേ ഞാൻ തരാം.. അയാളുടെ ഒരു കണ്ടുപിടുത്തം കൊണ്ട് വന്നേക്കുന്നു... ഇനി ഇവിടെ നിന്നും സംസാരിക്കാൻ നിങ്ങൾ ശ്രമിച്ചാൽ അമ്മാവൻ ആണെന്ന് ഞാൻ നോക്കില്ല." "നീ നോക്കിക്കോഡാ ഇതിനൊക്കെ നീ എണ്ണി എണ്ണി കണക്ക് പറയേണ്ടി വരും .." "നിങ്ങളെ കൊണ്ട് ആയിരിക്കും അത് ഞാൻ പറയിപ്പിക്കുക.. നിങ്ങൾ പോകാൻ നോക്ക് മിസ്റ്റർ..." റിദു പറഞ്ഞതും പിന്നെ ഒന്നും നോക്കാതെ അയാൾ അവിടെ നിന്നും ഇറങ്ങി... എല്ലാം കണ്ടു നിന്ന മാധവൻ സങ്കടത്തോടെ റിദുവിന്റെ അടുത്തേക്ക് ചെന്നു "മോനെ..." "അച്ഛൻ വിഷമിക്കണ്ട. എല്ലാം ഇവൾ പറഞ്ഞു... എനിക്ക് അറിയാം അച്ഛന് അങ്ങനെ ചെയ്യാൻ കഴിയില്ല.. അച്ഛന്റെ ഒപ്പം സ്ട്രോങ്ങ്‌ ആയി ഈ പോരാളി മകൾ ഉള്ളപ്പോൾ എന്തിനാ സങ്കടം... ഇനി മുതൽ ഞാനും ഉണ്ട് അച്ഛന്റെ ഒപ്പം.. അച്ഛൻ ആദ്യം അമ്മയെ ഒന്ന് കണ്ടു സംസാരിക്ക് . അമ്മ എല്ലാം കണ്ടു ആകെ വെപ്രാളപ്പെട്ടു ഇരിക്കുവാ.." റിദു പറഞ്ഞതും മാധവൻ സാവിത്രിയുടെ റൂമിലേക്ക് പോയി റിദു മിതുവിന്റെ അടുത്തേക്ക് നടന്നപ്പോഴാണ് മിത്ര അവിടേക്ക് വന്നത്....... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story