അഗ്നിസാക്ഷി: ഭാഗം 78

agnisakshi

എഴുത്തുകാരി: MALU

മിത്ര അടുത്തേക്ക് വന്നതും റിദു മിതുവിനെ കൂട്ടി റൂമിലേക്ക് പോകാൻ നടന്നു "ഏട്ടാ.. ചേച്ചി... ഒരു നിമിഷം...." "നിനക്ക് ഇനി എന്താ പറയാൻ ഉള്ളത്... ഇനി നിന്റെ വിചാരണ കൂടി ഉള്ളു നടക്കാൻ... ഒരാളുടെ വിചാരണയും സാക്ഷി വിസ്താരവും നടപടി ഒക്കെ കഴിഞ്ഞതേ ഉള്ളു.. ഇനി നിന്റേതു ഇനി നാളെ ആകട്ടെ..." "ഏട്ടാ പ്ലീസ്.. എനിക്ക് പറയാൻ ഉള്ളത് ഒന്ന് കേൾക്കൂ..." "നിനക്ക് ഇനി എന്താ മിത്ര പറയാൻ ഉള്ളത്.. സത്യത്തിൽ നിങ്ങളുടെ ഫാമിലി ഒരു നല്ല ഫാമിലി ആണോ.. നിന്റെ അച്ഛനും ചേച്ചിയും നല്ലവർ ആയിരിക്കാം പക്ഷെ നീ.... നീ നിന്റെ ചേച്ചിയെ മോശക്കാരി ആക്കി.. ദേ വേറെ കുറച്ചു പേര് നിന്റെ അച്ഛനെ കൊലപാതകി ആക്കി.. എന്നാൽ നിന്റെ കുടുംബത്തിൽ നടക്കുന്നതോ അല്ലെങ്കിൽ നിന്റെ ചേച്ചി അനുഭവിച്ച മാനസികാവസ്ഥയോ നീ മനസ്സിലാക്കിയിട്ടുണ്ടോ അതറിയാൻ ശ്രമിച്ചിട്ടുണ്ടോ..." "ശരിയാ എല്ലാം എന്റെ തെറ്റാണ്... എനിക്ക്... എനിക്ക് മാത്രം ഇങ്ങനെ ആകാൻ എങ്ങനെ കഴിഞ്ഞു എന്നറിയില്ല... അമ്മ മരിച്ചതിൽ പിന്നെ മനസ്സ് താളം തെറ്റിയിരുന്നു.. പല തെറ്റ് ചെയ്യുമ്പോഴും ചേച്ചിടെ മുഖം ഓർക്കുമായിരുന്നു.. എന്നാൽ മനസ്സ് അനുവദിച്ചില്ല തെറ്റ് ഏതാ ശരി ഏതാ എന്ന് തിരിച്ചറിയാൻ... ചെയ്തു തെറ്റുകൾ മാത്രം... എ....ല്ലാം... എല്ലാം ഞാൻ കേട്ടു... ചേച്ചി പറഞ്ഞത് എല്ലാം... ചേച്ചി അല്ല മോശം ഈ ഞാൻ ആണ്.. കൂടെപ്പിറപ്പിനെ വിശ്വസിക്കാതെ ഇന്നലെ കണ്ട നീചനെ വിശ്വസിച്ചു.. "

"ഇപ്പോഴേലും മനസ്സിലായല്ലോ പൊന്നു മോൾക്ക്... ഇനി നന്നാവാൻ നീ തീരുമാനിച്ചാൽ നിനക്ക് നല്ലത് .. ഇല്ലെങ്കിൽ നിന്റെ നാശത്തിലേക്ക് ആയിരിക്കും നിന്റെ പോക്ക്... പറഞ്ഞില്ലെന്നു വേണ്ട..." "ഇല്ല ഇനി ഞാൻ ഒരു തെറ്റും ചെയ്യില്ല... ജനിച്ച നാൾ മുതൽ എന്റെ ചേച്ചിയമ്മ ആണ് ഇവൾ... ഇവളുടെ ചൂട് പറ്റി ഇവളുടെ ഒപ്പം ഉറങ്ങിയിരുന്നവൾ ആണ് ഞാൻ... പക്ഷെ ഇത്രേം നാളും ഞാൻ വെറുത്തു ഇവളെ.. എന്റെ ചേച്ചിയെ പരമാവധി വേദനിപ്പിച്ചു.... ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല.... വാക്ക്.... എന്നോട് ക്ഷമിച്ചൂടെ മിതുവേച്ചി......" "എനിക്ക് നിന്നോട് ദേഷ്യം ഉണ്ടെന്നോ നിന്നെ എനിക്ക് വെറുപ്പ് ആണെന്നോ ഞാൻ പറഞ്ഞോടാ... നീ അന്നും ഇന്നും എനിക്ക് എന്റെ അനിയത്തികുട്ടിയേക്കാൾ ഉപരി എന്റെ മകളുടെ സ്ഥാനത്തു ആണ്.. നിന്നെ അങ്ങനെ ഞാൻ വെറുക്കുമോ.. നിന്റെ നല്ലതിന് വേണ്ടിയെ ചേച്ചി എന്തും ചെയ്യുകയുള്ളൂ... ഇനി നീ എന്നെ എത്ര വെറുത്താലും ചേച്ചി അങ്ങനെ ചെയ്യൂ... ഒരുനാൾ നീ എന്നെ മനസ്സിലാക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു.. അത് കൊണ്ട് ഇനി അത് പറഞ്ഞു സങ്കടപെടണ്ട...." "ചേച്ചി........" മിത്ര കരഞ്ഞു കൊണ്ട് മിതുവിന്റെ മാറിലേക്ക് ചാഞ്ഞു... കുഞ്ഞിനെ മാറോട് അടക്കി പിടിക്കുന്ന പോലെ അവളെ തന്നിലേക്ക് ചേർത്തു നിർത്തി നെറുകയിൽ ചുംബിച്ചു മിതു..

അവളുടെ കണ്ണുകളും നിറയുന്നുണ്ടാരുന്നു.. തന്റെ പഴയ അനിയത്തി കുട്ടിയെ തിരിച്ചു കിട്ടിയ സന്തോഷം ആ കണ്ണീരിൽ ഉടനീളം ഉണ്ടാരുന്നു... രണ്ടു പേരുടെയും സ്നേഹം കണ്ടു റിദു അവരെ അവരുടെ ലോകത്തേക്ക് വിട്ടു റൂമിലേക്കു പോയി... മിത്ര ചെയ്ത തെറ്റുകൾ എല്ലാം കരഞ്ഞു തീർത്തു.... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ രാത്രി രണ്ടു പേരും ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിക്കുന്നത് കണ്ടു മാധവനു അത്ഭുതം ആയിരുന്നു പരസ്പരം ഊട്ടിയും സ്നേഹത്തോടെയും സന്തോഷത്തോടെയും അവർ ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ തന്റെ പഴയ മക്കളെ തിരിച്ചു കിട്ടിയ സന്തോഷം ആ കണ്ണുകളിൽ ഉണ്ടാരുന്നു.. രാത്രി മിത്രയുടെ വാശി കാരണം മിതു മിത്രക്കൊപ്പം ആണ് കിടന്നത്.. റിദുവിനെ സമ്മതിപ്പിച്ചു മിത്ര മിതുവിനേയും കൂട്ടി അവളുടെ റൂമിലേക്ക് കൊണ്ട് പോയി.. പിന്നീട് അങ്ങോട്ട് മിതു മിത്രയുടെ ആ പഴയ ചേച്ചിയമ്മ ആകുവായിരുന്നു... അങ്ങനെ ഇരിക്കെ ഇന്നാണ് മിതുവിന് കോളേജിൽ പോകേണ്ടത്... രാവിലെ തന്നെ മിതു കോളേജിൽ പോകാൻ മടിച്ചു കിച്ചണിൽ തന്നെ നിൽക്കുകയാണ്.. അപ്പോഴാണ് റിദുവിന്റെ വരവ് "മിതു.... നീ ഇന്ന് കോളേജിൽ പോകുന്നില്ലേ..." "ഞാൻ ഒരാഴ്ച കൂടി ലീവ് എടുത്തിട്ട് പോയാൽ പോരെ..." "അയ്യടാ ആ ആഗ്രഹം പൊന്നുമോൾ രണ്ടായി മടക്കി കയ്യിൽ തന്നെ വെച്ചോ..." "പ്ലീസ്..." "exam അടുക്കാറായി... നിന്റെ നിർബന്ധം കാരണം കഴിഞ്ഞ ഒരാഴ്ച ഞാൻ നിന്റെ മടിക്ക് കൂട്ട് നിന്നു..

ഇനി മടി പിടിച്ചു ഇരുന്നാൽ ഞാൻ തൂക്കി എടുത്തു കൊണ്ട് പോകും കോളേജിലേക്ക്.. എന്നെ നല്ലോണം അറിയാലോ എന്റെ ഭാര്യക്ക്..." "ദുഷ്ടാ... ഒന്നുമില്ലെങ്കിലും ഞാൻ നിങ്ങളുടെ ഭാര്യ അല്ലെ.. എനിക്ക് ഈ വീട്ടിലെ കാര്യങ്ങൾ നോക്കണ്ടേ നിങ്ങളുടെ കാര്യങ്ങൾ നോക്കണ്ടേ...അതിന്റെ കൂടെ ഇനി കോളേജ് കൂടി..." "സംസാരം കേട്ടാൽ തോന്നുമല്ലോ നീ ആണ് ആ കോളേജ് ഭരിക്കുന്നത് എന്ന്... പിന്നെ വീട്ടിലെ കാര്യങ്ങൾ അത് എല്ലാം അമ്മയും സരയു അമ്മയും കൂടി നോക്കിക്കോളും..." "സരയു അമ്മ ഇനി വരില്ല..ഞാൻ വന്നതോടെ കൂടി അമ്മക്ക് ജോലി കുറഞ്ഞു അപ്പൊ ഞാൻ തന്നെ ആണ് അമ്മയെ പറഞ്ഞു വിട്ടത്.." "എടി ദുഷ്ടേ.. അവർക്ക് ഇവിടെ ജോലികൾ കുറവാണെങ്കിലും അവരുടെ വീട്ടുചെലവിനുള്ളത് ഇവിടെ നിന്നും കിട്ടുമാരുന്നു.. പിന്നെ അമ്മയും അവർക്ക് പൈസ കൊടുത്തു സഹായിക്കുമായിരുന്നു.. ഇനി അവരുടെ കാര്യം ആരു നോക്കും.." "സരയു അമ്മ തന്നെ ആണ് അവരുടെ മകന് ജോലി കിട്ടി.. അത് കൊണ്ട് ഇനി വയ്യാത്തത് മൂലം ഇനി വരണോ എന്ന് ചോദിച്ചു.. അപ്പോഴാണ് ഞാൻ പറഞ്ഞത് വേണ്ടെന്ന്. പിന്നെ എന്തെങ്കിലും ഉണ്ടെങ്കിൽ പറയാൻ മടിക്കേണ്ട എന്നും പറഞ്ഞാണ് വിട്ടത്.." "ആണോ സോറി ടി ഭാര്യേ.." "എന്തെങ്കിലും കേൾക്കുന്നതിനു മുൻപ് എടുത്തു ചാടുന്നത് നിങ്ങളുടെ സ്ഥിരം പരുപാടി ആണ്..."

"അതൊക്കെ അവിടെ നിൽക്കട്ടെ മര്യാദക്ക് റെഡി ആയി കോളേജിൽ പോകാൻ നോക്ക് മേഡം.." "ഇല്ലെങ്കിൽ..." "നിന്റെ അച്ഛൻ ആഗ്രഹിച്ച പോലെ നല്ലൊരു job വേണ്ടേ നിനക്ക്..." "അതൊക്കെ ഞാൻ വാങ്ങും.. " "എന്നാണോ ആവോ..." "കൂടുതൽ പുച്ഛിക്കേണ്ട.. ഇത്രെയും നാളും പുച്ഛിച്ചവരെ കൊണ്ട് കണക്ക് പറയിപ്പിക്കും മിതു...." "അയ്യോ ഭീകരി ആണല്ലേ എന്റെ ഭാര്യ..." "വെറും ഭീകരി അല്ല കൊടും ഭീകരി..." "എന്നാ എന്റെ തനി സ്വരൂപം പുറത്തു എടുക്കണ്ടെങ്കിൽ മര്യാദക്ക് പൊയ്ക്കോ.." മിതു വീണ്ടും മടിച്ചു നിന്നെങ്കിലും റിദു ഉന്തി തള്ളി അവളെ പറഞ്ഞു വിട്ടു കോളേജിലേക്ക്.. അവൻ തന്നെ ആണ് അവളെ കോളേജിൽ ഡ്രോപ്പ് ചെയ്തത്.. കുറച്ചു ദിവസങ്ങൾക്കു ശേഷം കോളേജിൽ പ്രവേശിച്ചപ്പോൾ വല്ലാത്തൊരു ഫീൽ ആയിരുന്നു അവൾക്ക് ... കോളേജ് ഗേറ്റ് കടന്നു അവൾ അകത്തേക്ക് കയറിയതും എവിടെ നിന്നാണെന്നു പോലും അറിയില്ല കിച്ചുവും ദേവൂവും ലിനുവും അമ്മുവും കൂടി മിതൂന്ന് വിളിച്ചു കൂവി ഓടി അവളുടെ അടുത്തേക്ക് വന്നു.. പരസ്പരം കെട്ടിപിടിച്ചു അവർ അവരുടെ സൗഹൃദം ഒന്ന് കൂടി പുതുക്കി... "നീ ഇന്ന് കോളേജിലേക്ക് വരില്ല എന്ന് പറഞ്ഞിട്ട് എന്താ വന്നേ .." "എന്റെ കിച്ചു.. നിന്റെ ആ അളിയൻ ഉണ്ടല്ലോ എന്നെ വീട്ടിൽ ഇരുത്തില്ല . മര്യദക്ക് കോളേജിൽ പോകാൻ പറഞ്ഞു .."

"അല്ലേലും അളിയൻ പൊളി അല്ലെ...നിന്റെ മടി അല്ലേലും കുറച്ചു കൂടുന്നുണ്ട്...." "പോടാ പരട്ട കിച്ചു...." "മിതു... ദേവുവിന്റെ കല്യാണം exam കഴിഞ്ഞു ഉടൻ നടത്തണം എന്ന് അവളുടെ അമ്മ പറഞ്ഞു... നിന്നോടും റിദുവേട്ടനോടും അമ്മയുടെ അടുത്ത് ഒരു ദിവസം ചെല്ലാമോ എന്ന് ചോദിച്ചിരുന്നു..." അമ്മു പറഞ്ഞതും മിതു ദേവുവിനെ നോക്കി "എന്നിട്ട് ദേവു എന്താ ഇത്‌ പറയാഞ്ഞത്..." "അവൾക്ക് ഇനിയും നിങ്ങളെ ബുദ്ധിമുട്ടിക്കാൻ കഴിയില്ല എന്ന് " ലിനുവിന്റെ സംസാരം കേട്ട് കപട ദേഷ്യത്തോടെ മിതു ദേവുവിനെ നോക്കി "കൊള്ളാം ദേവു നീ അപ്പൊ അങ്ങനെ ആണോ ഞങ്ങളെ കണ്ടത്..." "ഏയ്‌ അല്ല മിതു... വേറെ റിലേറ്റീവ്സ് ഒന്നും ഇല്ലാത്തത് കൊണ്ട് അമ്മക്ക് ഒറ്റക്ക് എല്ലാം തീരുമാനിക്കാൻ ഒരു ഭയം.. പെൺകുട്ടി അല്ലെ.. പെട്ടന്ന് തീരുമാനം എടുത്തു പറഞ്ഞു വിടാൻ കഴിയില്ലല്ലോ.. വരുണേട്ടൻ നല്ലവൻ ആയിരിക്കും പക്ഷെ അമ്മക്ക് ഭയം ആണ് അതാ .." ദേവു പറഞ്ഞതും മിതു അവളെ അരികിലെക്ക് ചേർത്ത് നിർത്തി "അതിനെന്താ.. നിന്റെ കല്യാണം കഴിയും വരെ നിന്റെ ഒപ്പം ഞങ്ങൾ ഉണ്ട്.. എന്തിനും.. ഇനി നിന്റെ എല്ലാ കാര്യങ്ങളും ഞങ്ങൾ നോക്കിക്കോളാം പോരെ.." "ഏയ്‌ അത് വേണ്ട..." "അതെന്താ ഞങ്ങൾ നിനക്ക് അന്യരാണോ..." "അല്ല മിതു ഞാൻ ..." "നീ ഇനി കൂടുതൽ ഒന്നും സംസാരിക്കേണ്ട.. പറയുന്നത് അങ്ങ് അനുസരിച്ചാൽ മതി..." "പിന്നെ മിതു നമ്മുടെ കൂട്ടത്തിൽ ഒരാൾ കൂടി committed ആയി..."

കിച്ചു സന്തോഷത്തോടെ ചാടി കയറി പറഞ്ഞതും മിതു ആകാംഷയോടെ അവരെ നാല് പേരെയും മാറി മാറി നോക്കി "അതാരാ..കിച്ചു.... അമ്മു,ദേവു, ഞാൻ പിന്നെ ആരാ... നിനക്ക് set ആയിട്ടില്ല... അപ്പൊ പിന്നെ ലിനു.." "അതെ .." "ഇവൾക്ക് ആരാ..." "അതൊക്കെ സർപ്രൈസ്..നാളെ രാവിലെ ആളെ ഞാൻ കാട്ടി തരും അത് വരെ നിങ്ങൾ ഒന്ന് ക്ഷമിക്ക് ." ലിനു പറഞ്ഞതും കിച്ചു അവളുടെ തലക്ക് ഇട്ട് ഒരു കൊട്ട് കൊടുത്തു "ഈ ദുഷ്ട ഞങ്ങളോടും അത് തന്നെയാ പറഞ്ഞേ മിതു... പേരെങ്കിലും പറഞ്ഞൂടെ ഇവൾക്ക്.." . "അതൊക്കെ സർപ്രൈസ് ആണ്.. എന്റെ ഇച്ചായനെ ഞാൻ രാവിലെ കാണിച്ചു തരുമെന്ന് പറഞ്ഞില്ലേ.." തെല്ലൊരു നാണത്തോടെ അവരെ നോക്കി ലിനു പറഞ്ഞു. "ഓ ഒരു ഇച്ചായൻ.. നാളെ എങ്കിൽ നാളെ.. കാത്തിരിക്കാം അല്ലെ പിള്ളേരെ..." കിച്ചു പറഞ്ഞതും ബാക്കി എല്ലാവരും അതിനു ഏറ്റു പിടിച്ചു "അത് തന്നെ..." പിന്നെ അവർ നേരം വൈകിക്കാതെ ക്ലാസ്സിലേക്ക് പോയി.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ കൂട്ടുകാരോപ്പം പോയ റിഷി വൈകുന്നേരം ആയപ്പോൾ ആണ് മടങ്ങി എത്തിയത്... ക്ഷീണം കാരണം ഫ്രഷ് ആയി ഫുഡ്‌ പോലും കഴിക്കാതെ അവൻ നേരെ കേറി കിടന്നു... അല്പം സമയത്തിന് ശേഷം അരികിൽ ആരുടെയോ സാമിപ്യം അനുഭവപ്പെട്ടപ്പോൾ ആണ് അവൻ കണ്ണ് തുറന്നത്..ബെഡിൽ ഇരിക്കുന്ന ആളെ കണ്ടതും അവൻ ഞെട്ടി....... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story