അഗ്നിസാക്ഷി: ഭാഗം 79

agnisakshi

എഴുത്തുകാരി: MALU

റിഷി ആദ്യം ഒന്ന് പകച്ചെങ്കിലും അവൻ സ്വബോധം വീണ്ടെടുത്ത് അവളോട് കൺപുരികം പൊക്കി എന്താ എന്ന് മൗനമായി ചോദിച്ചു "ഹർഷാ...." അവളുടെ വിളിയിൽ അവൻ ആ പഴയ കാലം ഓർത്തെടുത്തെങ്കിലും കഴിഞ്ഞത് ഒന്നും അത്ര പെട്ടന്ന് മറക്കാൻ അവനു കഴിഞ്ഞില്ല... "ഹർഷൻ...? അതാരാ..." "ഹർഷാ പ്ലീസ്...." "എന്റെ name അതല്ല.. എന്നെ അങ്ങനെ ആരും വിളിക്കാറില്ല... അങ്ങനെ അഥവാ ഉണ്ടായിരുന്നെങ്കിൽ തന്നെ ആ ആൾ ഇന്ന് മരിച്ചു മണ്ണോടു അലിഞ്ഞു... ഇന്ന് ആ വ്യക്തി ഇല്ല.... പിന്നെ താൻ ആരെ ആണ് അങ്ങനെ വിളിക്കുന്നത്. ആൾ മാറി പോയെന്ന് തോന്നുന്നു തനിക്ക്..." "എന്റെ ഹർഷൻ ആരാണെന്ന് എനിക്ക് നന്നായി അറിയാം..." "ഈ വിളി ആദ്യം ഒന്ന് നിർത്ത്.. എന്നെ എന്റെ ഒഫീഷ്യൽ name വിളിച്ചാൽ മതി കുട്ടി... അടുപ്പം ഇല്ലാത്തവർ എന്റെ nickname വിളിക്കുന്നത് ഒന്നും എനിക്ക് ഇഷ്ടം അല്ല ..." "ഞാൻ അപ്പൊ നിനക്ക് അന്യയാണ് അല്ലെ..." "തനിക്ക് എന്താ വേണ്ടേ... മിതു ഏട്ടത്തിയുടെ അനിയത്തി അല്ലെ താൻ... ഇനി ഏട്ടത്തിയുടെ റൂം അറിയില്ലെങ്കിൽ ദാ ആ ലെഫ്റ്റ് സൈഡിലെ സെക്കന്റ്‌ റൂം ആണ്...

അതോ ഇനി തന്റെ റൂം ആണെങ്കിൽ അത് ഏട്ടത്തി set ആക്കിയിട്ടുണ്ടാകും ഏട്ടത്തിയോട് ചോദിച്ചു നോക്കൂ...ഇതെന്റെ റൂം ആണ്.. അനുവാദം ഇല്ലാതെ ഈ റൂമിൽ താൻ കയറിയത് തന്നെ തെറ്റാണ്.. പ്ലീസ് എനിക്ക് ഒന്ന് ഉറങ്ങണം...." "നിനക്ക് അപ്പൊ എന്നെ ഓർമ ഇല്ലേ ഹർഷാ.." ഇത്തവണ അവളുടെ ചോദ്യം കേട്ട് റിഷിക്കു ദേഷ്യം വന്നു "കഴിഞ്ഞതൊക്കെ മറന്നു വീണ്ടും നിന്നെ ഞാൻ സ്നേഹിക്കാൻ ആണ് പൊന്നുമോൾ ഇപ്പൊ ഇവിടേക്ക് വന്നതെങ്കിൽ ആ മോഹം അങ്ങ് മറന്നേക്ക് ഇനി ഒരു പൊട്ടൻ ആകാൻ എന്നെ കിട്ടില്ല..." "ഹർഷാ.." "വിളിക്കരുത് അങ്ങനെ എന്നെ... നീ എന്നെ വിട്ടകന്നപ്പോൾ ഞാൻ തകർന്നു പോകണമെങ്കിൽ അത്രത്തോളം ഞാൻ നിന്നെ സ്നേഹിച്ചു എന്നല്ലെടി അർഥം... എന്നേക്കാൾ നല്ലൊരുവനെ അല്ലെ നീ സ്നേഹിച്ചത്. എന്തിയെ അവൻ.. തേച്ചിട്ട് പോയോ . അതിന്റെ വേദന തീർക്കാൻ ആണോ വീണ്ടും എന്റെ അടുത്തേക്ക് ഒരു ചായ്‌വ്..." "ഞാൻ ചെയ്‍തത് തെറ്റ് തന്നെയാ.. അന്നത്തെ പ്രായത്തിന്റെ എടുത്തു ചാട്ടം ആയിരുന്നു എല്ലാം.. പക്ഷെ നിന്നെ ഞാൻ സ്നേഹിച്ചത് ആത്മാർഥമായി തന്നെ ആണ്..

പക്ഷെ അതിന്റെ ഇടയിൽ ഒരു അബദ്ധം പറ്റി പോയി.." "അത് അബദ്ധം അല്ലടി.. നിനക്ക് നല്ലത് കിട്ടാത്തതിന്റെ കുറവ് ആണ്.. അത് ഇനി തന്നാലും നീ നന്നാവാൻ പോകുന്നില്ല.." "ഇല്ല ഹർഷാ എനിക്ക് എന്റെ തെറ്റ് എല്ലാം ബോധ്യമായി..പക്ഷെ എല്ലാം അറിയാൻ വൈകിപ്പോയി ഞാൻ...." "ഇനി നിന്റെ വിശദീകരണം ഒന്നും തന്നെ എനിക്ക് കേൾക്കണമെന്നില്ല.. എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറഞ്ഞു വേഗം റൂമിൽ നിന്നു പോകാൻ നോക്ക്..." "നീ ഇനി എന്നെ സ്വീകരിക്കാൻ ഞാൻ പറയില്ല.. അതിനുള്ള യോഗ്യത ഇനി എനിക്കില്ല.. പക്ഷെ നീ എന്നോട് ക്ഷമിച്ചു എന്നൊരു വാക്ക് കേൾക്കണം എനിക്ക്.. അത് മതി.. അത് മാത്രം മതി.. ഞാൻ പൊയ്ക്കോളാം.." "ഞാൻ നിന്നോട് ക്ഷമിക്കാനോ... അത് ഉണ്ടാകുമെന്നു നീ കരുതണ്ട... എന്നെ വിട്ടെറിഞ്ഞു പോയതെല്ലാം എന്റെ നഷ്ടങ്ങൾ തന്നെ ആണ്.. പക്ഷെ എന്റെ നഷ്ടങ്ങൾ എല്ലാം എനിക്ക് അർഹതയില്ലാത്തത് ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു.. അത് കൊണ്ട് ഇനി നീ കൂടുതൽ ഒന്നും പറയണ്ട.. ഇറങ്ങി പോ..." "ഹർഷാ..." "പ്ലീസ് get out...." പിന്നെ കൂടുതൽ ഒന്നും അവനോട് പറയാൻ ഉള്ള ത്രാണി അവൾക്കുണ്ടായിരുന്നില്ല...

അവൾ സങ്കടത്തോടെ റൂമിൽ നിന്നിറങ്ങി.. അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ ചെറുതായി അവന്റെ ഉള്ളൊന്ന് പിടഞ്ഞിരുന്നു.. റൂമിൽ നിന്നിറങ്ങിയ മിത്ര കാണുന്നത് തന്നെ നോക്കി നിൽക്കുന്ന മിതുവിനെ ആണ്..ക്ലാസ്സ്‌ കഴിഞ്ഞു നേരത്തെ അവൾ എത്തിയിരുന്നു.. റിഷിയുടെ റൂമിൽ കയറിയത് എല്ലാം മിതു കണ്ടു എന്ന് അവൾക്ക് ബോധ്യമായി.. "ചേച്ചി....." "റിഷി ചൂടായി അല്ലെ.." "അത്.." "ഞാൻ കണ്ടു.. എന്തിനാ നീ വീണ്ടും..." "ഏയ്‌ ആ പഴയ കാലത്തിലേക്ക് ഇനി ഞാൻ പോകില്ല ചേച്ചി.. ഒരിക്കൽ ചതിച്ച എന്നെ ഇനി അവൻ വിശ്വസിക്കില്ല... അതെനിക്കറിയാം.." "പിന്നെ എന്തിനാ..നീ അവന്റെ റൂമിൽ പോയത്.." "ക്ഷമ ചോദിക്കാൻ .." "മോളെ മിത്ര... പ്രണയം നല്ലതാണെന്നോ തെറ്റാണെന്നോ ഞാൻ പറയില്ല ഞാനും ഏട്ടനും പ്രണയിച്ചത് അല്ലെ.. പക്ഷെ മോളെ.. പ്രണയിക്കുവാണെങ്കിൽ അതിൽ ഒരു ആത്മാർത്ഥത ഉണ്ടാകണം... പരസ്പരവിശ്വാസം ഉണ്ടാകണം .. നല്ലൊരു റിലേഷൻ ആണെങ്കിൽ അത് വീട്ടിൽ അംഗീകരിക്കും.. എന്നാൽ ചിലത് തെറ്റായ റൂട്ടിലേക്ക് ആണ് പോകുന്നതെങ്കിൽ അത് അവിടെ സ്റ്റോപ്പ്‌ ചെയ്യണം..

നിനക്ക് കിട്ടിയ റിലേഷൻ എന്ത് കൊണ്ടും നല്ലത് ആയിരുന്നു.. റിദുവേട്ടനേക്കാൾ പെർഫെക്ട് തന്നെ ആണ് റിഷി അത് ഏട്ടൻ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്.. നീ ഒന്നും എന്നോട് പറഞ്ഞില്ല.. പക്ഷെ ഈ റിലേഷൻ അറിഞ്ഞാൽ എന്ത് കൊണ്ടും എല്ലാരും അംഗീകരിക്കുമായിരുന്നു . പക്ഷെ നീ അവനെ ചതിച്ചു.. അത് കാരണം എത്രത്തോളം അവൻ വേദനിച്ചു... സാവിത്രി അമ്മ എന്ത് മാത്രം കണ്ണീർ ഒഴുക്കി.. അനിയന്റെ അവസ്ഥ കണ്ടു ആ ഏട്ടന്റെ ഉള്ളു എന്ത് വേദനിച്ചിട്ടുണ്ടാകും... അത് എല്ലാം ഒരു നിമിഷം നീ സോറി പറയുന്നതിലൂടെ മറക്കാൻ കഴിയുമോ എല്ലാർക്കും.. സാവിത്രി അമ്മയും റിദുവേട്ടനും അത് മറക്കുമായിരിക്കാം പക്ഷെ റിഷി... അവനു അത് അത്ര പെട്ടെന്ന് ഒന്നും മറക്കാൻ കഴിയില്ല.നീ നിന്റെ തെറ്റ് മനസ്സിലാക്കിയല്ലോ.. നീ ക്ഷമിക്കണോ വേണ്ടയോ എന്ന് അവൻ തന്നെ തീരുമാനിക്കട്ടെ.. പക്ഷെ ഒരു കാര്യം ഇനി നീ അവനെ വേദനിപ്പിക്കരുത്.... അത്ര മാത്രമേ ചേച്ചിക്ക് പറയാൻ ഉള്ളു... " മിതു അത്രെയും പറഞ്ഞു റൂമിലേക്ക് പോയി... അവൾ പറഞ്ഞതിലും കാര്യം ഉണ്ടെന്ന് മിത്രക്ക് തോന്നി..

മിതു റൂമിൽ കയറി ഫ്രഷ് ആയി വന്നപ്പോഴേക്കും റിദു വന്നിരുന്നു.. "എന്താ മുഖത്ത് ഒരു വിഷാദം..." "ഏയ്‌ ഒന്നുല്ല..." "അങ്ങനെ പറയല്ലേ... നിന്നെ ഇന്ന് കണ്ടു മുട്ടിയതല്ലേ ഞാൻ.. നിന്റെ മുഖത്തെ ഓരോ ഭാവവും മനസ്സിലാക്കാൻ നല്ലോണം അറിയാം എനിക്ക്.. കേട്ടോടി ഭാര്യേ...." "ഒന്നുല്ല.. ഞാൻ വെറുതെ...." "വെറുതെ...." "ഓ... ഒന്നുമില്ല... ഞാൻ ചായ എടുത്തു വെക്കാം.. ഫ്രഷ് ആയി വേഗം വാ..." "അങ്ങനെ അങ്ങ് പോകാതെ..." മിതു മുന്നോട്ട് നടന്നതും റിദു അവളുടെ കയ്യിൽ പിടിച്ചു പിന്നിലേക്ക് വലിച്ചു.. അവൾ കൃത്യം പോയി റിദുവിന്റെ മടിയിൽ ലാൻഡ് ആയി.. അവൾ പിന്നെയും കുതറി മാറാൻ ശ്രമിച്ചതും അവൻ അവളെ ബലമായി പിടിച്ചു മടിയിൽ ഇരുത്തി.. "ഇനി നീ കൂടുതൽ ബലം പ്രയോഗിക്കേണ്ട... മോള് തോറ്റു പോകുകയേ ഉള്ളു. അത് കൊണ്ട് മര്യാദക്ക് ഇവിടെ ഇരുന്നോ.." പിന്നെ കൂടുതൽ ഒന്നും ചിന്തിക്കാതെ അവൾ നല്ല കുട്ടിയായി അവന്റെ മടിയിൽ ഇരുന്നു.. "ഇനി പറ എന്താ എന്റെ പെണ്ണിന് പറ്റിയെ.." "അത് പിന്നെ..." "പിന്നെ..." "റിഷി വന്നിട്ടുണ്ട്..." "അതാണോ നിനക്ക് സങ്കടം.." "അല്ല..." "പിന്നെ..."

"അല്ല മിത്ര ഇവിടെ ഉള്ളപ്പോൾ റിഷി..." "അതോർത്തു നീ വിഷമിക്കണ്ട.. റിഷി അവൻ അവളോട് കുഴപ്പത്തിന് ഒന്നും ചെല്ലില്ല..." "എന്നാലും.... അവളോട് ഞാൻ വീട്ടിൽ പൊയ്ക്കോളാൻ പറയാം.. ഇനിയും അവളെ കണ്ടു റിഷി പഴയത് പോലെ ആയാൽ... അത് പിന്നെ എനിക്കും സഹിക്കാൻ കഴിയില്ല.. ഇപ്പൊ മിത്രയേ പോലെ തന്നെ ആണ് അവൻ എനിക്ക്.." "അങ്ങനെ ഒന്നും ഉണ്ടാവില്ല... ആ ട്രീറ്റ്മെന്റിനു ശേഷം അവൻ ചെയ്യുന്നത് എല്ലാം വിവേകബുദ്ധിയോട് കൂടി ആണ്.. പഴയത് പോലെ ആരെയും ഇപ്പൊ അങ്ങനെ അടിയുറച്ചു അവൻ വിശ്വസിക്കില്ല... ഇനി അവൻ മിത്രയേ കണ്ടാലും നിന്റെ അനിയത്തി ആണെന്നുള്ള ഒരു അടുപ്പമേ അവൻ കാണിക്കൂ... അല്ലാതെ ഇനി പ്രതികാരം ഒന്നും അവൻ ചെയ്യില്ല .." "റിഷിയെ കാണാൻ മിത്ര ഇന്ന് അവന്റെ റൂമിൽ പോയിരുന്നു..." "എന്നിട്ട്..." "അവസാനം അവൾ എന്തൊക്കെയോ ചോദിച്ചു ഒടുവിൽ അവൻ അവളോട് റൂമിൽ നിന്നും ഇറങ്ങി പോകാൻ പറഞ്ഞു... അവൻ ചെയ്തതിലും തെറ്റില്ല.. മറക്കാൻ ശ്രമിക്കുന്ന പലതും വീണ്ടും ഓർമിപ്പിക്കാൻ നോക്കിയാൽ ആരായാലും അങ്ങനെയേ ചെയ്യൂ..."

"സാരമില്ല.. അവൾക്ക് ചെയ്തത് എല്ലാം തെറ്റായി എന്നൊരു കുറ്റബോധം ഉണ്ടല്ലോ..ഇനിയും അവർക്ക് ഒന്നിക്കാൻ തോന്നിയാൽ ഒന്നിക്കട്ടെ അല്ലെ... പക്ഷെ ഇനി ഒരു ചതി അവളിൽ നിന്നും ഉണ്ടായാൽ നിന്റെ അനിയത്തി ആണെന്ന് ഒന്നും ഞാൻ നോക്കില്ല..." "അവർ ഇനിയും സ്നേഹിക്കാൻ ചാൻസ് കുറവാ..." "നോക്കാം... ഏതായാലും രണ്ടിനും വിവാഹപ്രായം ഒന്നും ആയില്ലല്ലോ..." "ഈ പറയുന്ന ആൾക്ക് പിന്നെ അങ്ങ് പ്രായം ആയില്ലേ..." "എന്നാടി.. എനിക്ക് 25വയസ്സുണ്ട് നിനക്ക് അറിയോ..." "വല്യ കാര്യം ആയി പോയി...." "കാര്യവും കാർണവരും ഒക്കെ നിനക്ക് ഞാൻ വൈകാതെ പഠിപ്പിച്ചു തരാം... ഇപ്പൊ പ്രശ്നങ്ങൾ എല്ലാം ഒന്ന് കെട്ടടങ്ങട്ടെ എന്ന് കരുതിയാ ഞാൻ പോട്ടെന്നു വെക്കുന്നത്..." "ഓ പിന്നെ...." "അത്രക്കായോ... എങ്കിൽ പിന്നെ ഞാൻ wait ചെയ്യുന്നില്ല..." റിദു മീശ പിരിച്ചു താടി ഉഴിഞ്ഞു അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചതും അവന്റെ കവിളിൽ ആഞ്ഞൊരു കടി കൊടുത്തു അവൾ അവന്റെ കൈ വിടുവിച്ചു മടിയിൽ നിന്നും എഴുന്നേറ്റു പുറത്തേക്ക് ഓടി... "നിന്നെ ഞാൻ എടുത്തോളാടി കടിയൻ പട്ടി..

." അവൻ കവിളിൽ കൈ വെച്ചു ചിരിച്ചു കൊണ്ട് ഫ്രഷ് ആവാൻ ആയി ബാത്‌റൂമിൽ കയറി.. രാത്രി ഫുഡ്‌ കഴിക്കാൻ റിഷിയെ മിതു വിളിച്ചെങ്കിലും എല്ലാരും ഫുഡ്‌ കഴിച്ച ശേഷം ആണ് അവൻ ഫുഡ്‌ കഴിച്ചത്.. മിത്രക്കൊപ്പം ഇരിക്കേണ്ടി വരുമെന്നോർത്തു ആ അവസരം അവൻ മനഃപൂർവം ഒഴിവാക്കി.... അത് മിത്രയും മനസ്സിലാക്കിയിരുന്നു.. രാത്രി ഏറെ നേരം എല്ലാരും സംസാരിച്ചു ഇരുന്നു... മിത്രയും റീഷിയും രണ്ടു ധ്രുവങ്ങളിൽ ആയി ഇരുന്നു അവർ പറയുന്നതൊക്കെ. ശ്രദ്ധിച്ചിരുന്നു.. റിഷിയുടെ ഒരു നോട്ടം പോലും തന്നെ തേടി എത്തുന്നില്ല എന്ന് മിത്ര വേദനയോടെ അറിഞ്ഞു ... എല്ലാരും പിന്നീട് അവരവരുടെ റൂമിൽ പോയി...കോളേജിൽ പോകേണ്ടത് കൊണ്ട് മിതുവിനെ റിദു തൂക്കിയെടുത്തു കൊണ്ട് പോയി റൂമിൽ കയറി വാതിൽ അടച്ചു... ഇല്ലെങ്കിൽ സംസാരിച്ചു ഇരുന്നു ഉറങ്ങുകയും ഇല്ല കോളേജിലും പോകില്ല എന്ന് അവനറിയാം... ഈയടെ ആയി മിതുവിന് നല്ലോണം മടി കൂടുന്നുണ്ട് ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

രാവിലെ പതിവ് പോലെ മിതു കോളേജിൽ പോകാൻ റെഡി ആയി ഇറങ്ങി... റിദു അവളെ കോളേജിൽ ഡ്രോപ്പ് ചെയ്ത ശേഷം കമ്പനിയിലേക്ക് പോയി.. "ആഹാ മിതു വന്നല്ലോ.. ഇപ്പൊ അമ്മുന് കൂട്ട് ആരുമില്ലല്ലോ..." കിച്ചു സങ്കടത്തോടെ പറഞ്ഞതും അമ്മു ചുണ്ട് കൂർപ്പിച്ചു അവനെ നോക്കി "എന്റെ കിച്ചു... മിതു ഇപ്പൊ റിദുവേട്ടന്റെ വീട്ടിൽ അല്ലെ. അപ്പൊ പിന്നെ അവൾ എങ്ങനെ എന്റെ കൂടെ വരും.. അല്ല നിനക്ക് സങ്കടം ആണെങ്കിൽ രാവിലെ നീ എന്നെ വീട്ടിൽ വന്നു നമുക്ക് ഒരുമിച്ചു ഇവിടേക്ക് വരാം.."(അമ്മു) "പിന്നെ എനിക്ക് വട്ടല്ലേ.. ഒന്ന് പോടീ.. അല്ല ഇന്ന് ഒരാൾ ആരെയോ കാട്ടി തരാമെന്ന് പറഞ്ഞിരുന്നു..."(കിച്ചു) "ഒരാൾ അല്ല ഞാൻ ആണ് പറഞ്ഞത്.. നിനക്ക് ആളെ കാണിച്ചു തന്നാൽ പോരെ... വാ..."(ലിനു) "എവിടേക്ക്..."(കിച്ചു) "ബസ് സ്റ്റോപ്പിന്റെ അവിടെ ഒരു റെസ്റ്റോറന്റ്ഇല്ലേ അവിടെ ഉണ്ട് ആൾ..." "എടി പെണ്ണെ അപ്പൊ ക്ലാസ്സ്‌ ഇപ്പൊ തുടങ്ങും..." "പിന്നെ നീ ഒക്കെ എത്ര ക്ലാസ്സ്‌ കട്ട്‌ ചെയ്തേക്കുന്നു പിന്നെയാ ഇത്.. വാ പിള്ളേരെ..." "അല്ല നമ്മുടെ ദേവുമ്മ എവിടെ..." "ആവോ അറിയില്ല... ഇന്ന് വരില്ലെങ്കിൽ ആ കുരിപ്പ് ഒന്ന് പറയണ്ടേ.. അത് ചെയ്തില്ല..."(അമ്മു) "നാളെ ഇങ്ങു വരട്ടെ..."(മിതു) "നിങ്ങൾ വരുന്നുണ്ടോ അതോ ഞാൻ തനിയെ പോണോ..."(ലിനു) "നിന്റെ ഇച്ചായൻ എന്താ രാജാവ് വല്ലതും ആണോ കറക്റ്റ് സമയത്തു മുഖം കാണിക്കാൻ..

അവിടെ wait ചെയ്യാൻ പറയെടി..."(കിച്ചു) "എന്നാ കിച്ചു മോനെ നീ വരണ്ട... ഞങ്ങൾ പൊക്കോളാം അല്ലെ മിതു..."(ലിനു) "അതെ വാ..."(മിതു) "അങ്ങനെ പറയല്ലേ ഞാൻ ദേ വരണൂ... പിന്നെ നിന്റെ വക സ്പെഷ്യൽ എന്തെങ്കിലും വാങ്ങി തരണേ.."(കിച്ചു) "അതൊക്കെ അപ്പോഴല്ലേ ആദ്യം അവിടെ വരെ ഒന്ന് വാ..."(ലിനു) ലിനു എല്ലാത്തിനെയും വിളിച്ചു കൊണ്ട് റെസ്റ്റോറന്റിലേക്ക് കയറി.... "പിള്ളേരെ ഇതിനു പിന്നിൽ ഇവരുടെ തന്നെ പ്രതെയ്ക ഒരു കോട്ടേജ് ഉണ്ട്...അവിടെ കാണാൻ നല്ല രസം ആണ്... ഒരു തവണ വന്നു ഞാൻ... കിടു ഫീൽ....അവിടെ ആണ് ആൾ ഉള്ളത്...നമുക്ക് അവിടേക്ക് പോകാം.."(ലിനു) "നീയൊക്കെ ഇവിടെ സ്ഥിരതാമസത്തിനു വന്നതാണോ.. ഇവിടെ എവിടേലും ഇരിക്കേണ്ടതിനു പകരം... ശോ എനിക്ക് ആണെങ്കിൽ നല്ല വിശപ്പ്..."(കിച്ചു) "ഡെയ് അവിടെ ഫുഡ്‌ ഉണ്ട്.. ഇവിടെ മാത്രം അല്ല.. നിങ്ങൾ വാ...." ലിനു അവരെയും കൂട്ടി പിന്നിലേക്ക് പോയി... അവിടെ കോട്ടേജിന് ഫ്രണ്ടിൽ മുള കൊണ്ട് നിർമിച്ച നിരവധി ചെയറും കുഞ്ഞു കുഞ്ഞു ടേബിളും ഒക്കെ ഉണ്ടാരുന്നു... അവിടെ ദൂരേക്ക് മാറി കുറച്ചു പേര് ഇരിക്കുന്നത് കണ്ടതും ലിനു അവരെ കൂട്ടി അവിടേക്ക് പോയി. എന്നാൽ അവിടെ ഉള്ളവരെ കണ്ടതും ലിനു ഒഴികെ ബാക്കി എല്ലാത്തിന്റെയും കണ്ണ് തള്ളി ഒരു നിൽപ്പായിരുന്നു ..... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story