അഗ്നിസാക്ഷി: ഭാഗം 8

agnisakshi

എഴുത്തുകാരി: MALU

അവൾ ഒരല്പം പേടിയോടെ അവനെ നോക്കി. "അപ്പൊ guys മൈത്രേയി സ്റ്റേജിൽ വന്നിട്ടുണ്ട്. ഇനി ടാസ്ക് കൊടുക്കണ്ടേ. എല്ലാവരും ഓരോ ടാസ്ക് ചെയ്തു. ഇനി ഒരു പ്രൊപോസൽ ആയാലോ. മൈത്രേയി റെഡി ആണല്ലോ അല്ലെ" മിതു ഒരു തരം ഞെട്ടലോടെ അവനെ നോക്കി "അപ്പോ ഏതായാലും ഒരാളെ ഞാൻ തന്നെ പറയാം. ആ ആളെ മിതു അങ്ങ് പ്രൊപ്പോസ് ചെയ്യണം.മൈത്രേയി ok അല്ലെ" അവൾ അവനെ നോക്കി.അവൾ ദയനീയതയോടെ ദേവൂനെയും അമ്മുവിനെയും ലിനുവിനെയും മാറി മാറി നോക്കി.കുഴപ്പം ഒന്നുല്ല എന്ന് അവർ അവളോട് കണ്ണുകൾ അടച്ചു കാണിച്ചു. അവൾക്ക് അത് കണ്ടപ്പോൾ ഒരു ആശ്വാസം തോന്നി എങ്കിലും റിദു പറയുന്ന ആള് ആരാണെന്നു ഓർത്തു അവൾക്ക് ചെറിയ ഒരു ഭയം തോന്നി. "അപ്പോ ഞാൻ നെയിം പറയാം. ആ ആള് സ്റ്റേജിലേക്ക് വരികാ." റിദു സ്റ്റേജിനു ചുറ്റും നോക്കിയ ശേഷം ഒരു നെയിം വിളിച്ചു. അത് കേട്ടതും മിതു ഒരു തരം ഭയത്തോടെ അവനെ നോക്കി. "നിരഞ്ജൻ.... നിരഞ്ജൻ എവിടെ... സ്റ്റേജിലേക്ക് വരൂ.." സ്റ്റേജിന്റെ ഏറ്റവും പുറകിൽ ബാലുവിനോപ്പം നിന്ന നിരഞ്ജൻ അവന്റെ പേര് കേട്ടതും സ്റ്റേജിലേക്ക് നോക്കി. "ഡാ ആ റിദു നിന്നെയാ വിളിക്കുന്നത്" "മ്മ് അതെ.. പക്ഷെ അവന്റെ ശത്രു അല്ലെ ഞാൻ.

പിന്നെ അവൻ എന്തിനാ എന്നെ വിളിക്കണേ" "ആർക്കറിയാം എന്തെങ്കിലും പണി തരാൻ ആണൊ നിനക്ക്" "എന്തായാലും ഞാൻ ചെല്ലട്ടെ" "വേണ്ടടാ" "അത്രെയും സുന്ദരി ആയ ആ കൊച്ചു എന്നെ പ്രൊപോസൽ ചെയ്യാൻ വെമ്പി നിൽക്കുവാ... അതിനെ ഞാൻ ആയിട്ട് നിരാശപ്പെടുത്താൻ പാടില്ല. ഞാൻ ചെല്ലട്ടെ" ബാലു പറഞ്ഞത് കേൾക്കാതെ അവൻ സ്റ്റേജിലേക്ക് നടന്നു. ഈ സമയം മിതു അവൻ വരുന്നത് കണ്ടു പേടിയോടെ നിന്നു.ഇത് കണ്ടു റിദു അവളുടെ അടുത്തേക്ക് വന്നു "ദാ.... ആ വരുന്നവനെ കണ്ടോ.. നോക്കിക്കോ നന്നായി നോക്കി രസിച്ചോ. ചിലപ്പോൾ നിന്റെ തലയിൽ ആവാൻ ചാൻസ് ഉണ്ട്. ഈ കോളേജ് മുഴുവൻ വെറുക്കുന്ന ഒരുത്തൻ ആണ് ആ വരുന്നത്. അതായത് അവനോട് കൂട്ട് കൂടുന്നവർ പെൺകുട്ടികൾ ഒക്കെ bad girls തന്നെ ആണ്. നീ ഇപ്പൊ അവനെ പ്രൊപോസൽ ചെയ്താൽ നിന്നെയും അങ്ങനെ ഒരുത്തി ആയെ ഇവർ എല്ലാവരും കാണൂ. നീ ഇന്നലെ വന്നതാണോ ഇന്ന് വന്നതാണോ എന്നൊന്നും അവർക്ക് അറിയേണ്ട." "i hate you..." "നീ വെറുത്തോ... എന്നെ എത്ര വേണമെങ്കിലും അതിനേക്കാൾ വെറുപ്പ് ഇപ്പൊ നിന്നോട് എനിക്ക് ഉണ്ട്. നീ അവനെ പ്രൊപ്പോസ് ചെയ്തില്ലെങ്കിൽ ഞാൻ നീ എന്നെയും അപ്പുവിനെയും കുറിച്ച് പറഞ്ഞത് ഇവിടെ പരസ്യമായി പറയും.

പിന്നെ നീ അപ്പുവിനോട് മാപ്പ് പറയേണ്ടി വരും. ഇല്ലെങ്കിൽ ഈ പിള്ളേർ പറയിപ്പിക്കും. നിനക്ക് തീരുമാനിക്കാം എന്ത്‌ വേണമെന്ന്" "ചെയ്യാത്ത തെറ്റിന് ആരോടും മാപ്പ് പറയാൻ ഈ മിതുവിനെ കിട്ടില്ല" "എന്നാൽ നീ അവനെ പ്രൊപ്പോസ് ചെയ്തോ അല്ല പിന്നെ" "ഡാ റിദു ഇത് വേണ്ടടാ ഇത് ശരി ആവില്ല"(നീരവ്) "ഒന്ന് പോ നീരവേ.. അവൾ അവനെ പ്രേമിക്കുന്നെങ്കിൽ അങ്ങ് പ്രേമിക്കട്ടെ അങ്ങനെ എങ്കിലും മറ്റ് പെൺകുട്ടികളോട് ഉള്ള ആ നിരഞ്ജന്റെ ഇളക്കം അങ്ങ് നിൽക്കട്ടെ" നിരഞ്ജൻ സ്റ്റേജിലേക്ക് കയറി മിതുവിന്റെ അടുത്തേക്ക് ചെന്നു.മിതുവിനെ അവൻ മൊത്തത്തിൽ ഉഴിഞ്ഞു നോക്കി. അവന്റെ നോട്ടം കണ്ടതും വെറുപ്പോടെ അവൻ മുഖം തിരിച്ചു. "അപ്പോ മിതു തുടങ്ങിക്കോ. ഞങ്ങൾ waiting ആണ് അല്ലെ ഗയ്‌സ്" "അതെ....." സ്റ്റേജിൽ ഉള്ളവരെല്ലാം കൂവി വിളിച്ചു. മിതുവിന്റെ കണ്ണുകൾ നിറഞ്ഞു അവൾ പതിയെ അവന്റെ അടുത്തേക്ക് ചെന്നു ഓഡിറ്റോറിയത്തിൽ ഉള്ളവർ അവൾ പറയുന്നത് കേൾക്കാൻ കാതോർത്തിരുന്നു. "പറ മൈത്രേയി ചേട്ടൻ വെയ്റ്റിംഗിൽ ആണ്"(നിരഞ്ജൻ) "ഐ.... ല.. വ്.. യൂ... നിര..ഞ്ജൻ.." അവൾ എങ്ങനെയൊക്കെയോ പറഞ്ഞു നിർത്തിയതും റിദു അവളെ പുച്ഛത്തോടെ നോക്കി. "മുതിർന്നവരോട് കുറച്ചു റെസ്‌പെക്ട് കാണിക്കുന്നത്‌ നല്ലതാണ്.

അത് പിന്നെ നിനക്ക് പണ്ടേ ഇല്ലല്ലോ."(റിദു) "babyyyy.... ചേട്ടാ... എന്ന് വിളിക്കൂ എന്നെ.." "ലവ് യൂ...... നിര...ഞ്ജനേട്ടാ.." അവൾ വിക്കി വിക്കി അത്രെയും പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. "ലവ് യൂ റ്റൂ babyy..... ഉമ്മാ...." നിരഞ്ജൻ അത്രെയും പറഞ്ഞു അവളുടെ കയ്യിൽ കേറി പിടിച്ചതും അവൾ തട്ടി മാറ്റി. "ചീ... വിട് എന്നെ...." "എന്താ.... ബേബി... നിനക്ക് എന്നോട് ഇഷ്ടം ഇല്ലേ" "ഞാൻ വെറുക്കുന്നവൻ ആണ് നീ... നിന്നെ പോലെ ഒരുത്തനെ പ്രൊപ്പോസ് ചെയ്യാൻ എനിക്ക് ഭ്രാന്ത് ഒന്നുമില്ല. ഐ ഹേറ്റ് യൂ...." "ഡീീ" "മിണ്ടരുത്.. ഇയാൾ പറഞ്ഞപ്പോൾ ഈ ടാസ്കിനു ഞാൻ നിന്നു കൊടുത്തു. പക്ഷെ ആ ടാസ്ക് തീർന്നു. ഇനി നിങ്ങളോട് സ്നേഹത്തോടെ സംസാരിക്കേണ്ട ആവശ്യം എനിക്കില്ല " അവൾ ഇത്രെയും പറഞ്ഞു റിദുവിനെയും നിരഞ്ജനെയും പുച്ഛത്തോടെ നോക്കി സ്റ്റേജിൽ നിന്നു ഇറങ്ങാൻ പോയതും നിരഞ്ജൻ അവളെ വിളിച്ചു. "മോള് അവിടെ ഒന്ന് നിന്നെ.." അവൻ അവളുടെ അടുത്തേക്ക് ചെന്നു കൈ പിടിച്ചു റിദുവിന്റെ അടുത്തേക്ക് ചെന്നു.അവൾ കൈ വിടുവിക്കാൻ നോക്കിയിട്ടും അവൻ കൈ വിട്ടില്ല. "നീ ഇവൾക്ക് ഇങ്ങനെ ഒരു ടാസ്ക് കൊടുത്തത് എനിക്ക് ഇട്ടു പണിഞ്ഞതല്ല എന്ന് എനിക്കറിയാം. അല്ലേലും കോളേജിൽ ആർക്കും വേണ്ടാത്ത എന്നെ ഒക്കെ ആരു പ്രൊപ്പോസ് ചെയ്യാൻ. എന്റെ അടുത്ത് വന്നിട്ടുള്ളവർ എല്ലാം മോശം കുട്ടികൾ തന്നെ ആണ്. ഇവൾക്കിട്ട് നീ ഒരു പണി കൊടുത്തതല്ലേ ഈ ടാസ്ക്.

എന്നെ ഇവൾ ഇഷ്ടം ആണെന്ന് പറയുമ്പോൾ എന്നെ വെറുക്കുന്നവർ അത്രെയും പേരും ഇവളെയും വെറുക്കും അതല്ലേ നിന്റെ ഈ ടാസ്കിന്റെ പിന്നിൽ ഉള്ള ഉദ്ദേശം. പിന്നെ ഇവൾ എന്ത്‌ കൊണ്ട് ഇതിൽ നിന്നു പിന്മാറിയില്ല എന്ന് എനിക്ക് ആലോചിട്ടു മനസ്സിലാവുന്നില്ല"(നിരഞ്ജൻ) "ആണെങ്കിൽ നിനക്ക് എന്താ.ഇവൾക്ക് വേദനിച്ചപ്പോൾ നിനക്കും വേദനിച്ചെങ്കിൽ കൊണ്ട് പോയി കൂടെ പൊറുപ്പിച്ചോ. ഞാൻ എന്ത്‌ വേണം"(റിദു) "അതിനു ഇവൾ സമ്മതിക്കണ്ടേ. ഞാൻ സമ്മതിപ്പിച്ചോളാം അതിനു ഇനിയും സമയം ഉണ്ട്." നിരഞ്ജൻ മൈക്ക് റിദുവിന്റെ കയ്യിൽ നിന്നു വാങ്ങി. "എനിക്ക് ഒരു ആഗ്രഹം ഉണ്ട് ഫ്രണ്ട്സ്. ഇത്രെയും നേരം റിദു ഇവിടെ ഉള്ളവർക്ക് ഒക്കെ ടാസ്ക് കൊടുത്തു. നമുക്ക് റിദുവിനും ഒരു പണി കൊടുത്താലോ. ഇത് ഫ്രഷേഴ്‌സ് ഡേയുടെ ഭാഗം അല്ല. എന്റെ ഒരു ബെറ്റ് വെക്കൽ എന്ന് വേണമെങ്കിൽ പറയാം.അപ്പോ ഞാൻ കാര്യത്തിലോട്ട് കടക്കാം ദേ ഈ നിൽക്കുന്ന മൈത്രേയി എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞു. എന്നിട്ടിപ്പോ പറയുന്നു എന്നോട് വെറുപ്പാണെന്നു അത് തീരെ മോശം അല്ലെ ഫ്രണ്ട്സ്. ആാാ അത് പോട്ടെ. നിങ്ങൾക്ക് അറിയാലോ കോളേജിൽ എന്നെ കുറെ വമ്പൻ ഡയലോഗ് അടിച്ചു തല്ലി വീഴ്ത്തുന്ന ഈ റിദു നിങ്ങളുടെ ഹീറോ ആണെന്ന്.

പക്ഷെ നിങ്ങളുടെ ഹീറോ ഒരു സ്ത്രീ വിരോധി ആണെന്ന് അറിയാലോ. ഒരാളോടും പ്രേമം തോന്നാത്ത ഒരു പ്രേത്യേക മനുഷ്യൻ" ഇത്രെയും പറഞ്ഞു നിരഞ്ജൻ റിദുവിനെ നോക്കി. റിദു അവനെ കലിപ്പിൽ നോക്കി.നിരഞ്ജൻ വീണ്ടും തുടർന്നു "അപ്പോ ആ സ്ത്രീ വിരോധിക്ക് ഞാൻ കൊടുക്കുന്നു ഒരു ടാസ്ക്. പക്ഷെ റിദു അതിനു സമ്മതം തന്നാൽ അതിൽ നിന്നു പിന്മാറാൻ പാടില്ല. പിന്മാറിയാലോ ഇതിൽ തോറ്റലോ ഞാൻ പറയുന്ന കാര്യം റിദു ചെയ്യേണ്ടി വരും. സമ്മതം ആണോ റിദു" "ഒന്ന് പോടേയ്... നീരവ് നീ വാടാ" റിദു നീരവിനെയും കൂട്ടി പുറത്തേക്ക് പോകാൻ നിന്നതും നിരഞ്ജൻ അവരെ വിട്ടില്ല "തോൽക്കുമെന്ന് ഉറപ്പായത് കൊണ്ടാവും നിങ്ങളുടെ ഒക്കെ ഹീറോ റിദു ദേ ടാസ്ക് പോലും ചോദിച്ചു അറിയാതെ പോകുന്നത്‌" "ഡാ... എനിക്ക് നിന്നെ പേടി ഒന്നും ഇല്ല. നീ ഇത്രെയും ഡയലോഗ് അടിച്ച സ്ഥിതിക്ക് ഞാൻ റെഡി ആണ്." "ഇനി ഇതിൽ നിന്നു പിന്മാറാൻ പാടില്ല" "ഇല്ല നീ പറയെടാ കോപ്പേ..." "അപ്പോ ഫ്രണ്ട്സ് നിങ്ങൾ എല്ലാവരും റിദുവിന്റെ സമ്മതം കേട്ടല്ലോ. ഇനി ഞാൻ ടാസ്ക് പറയട്ടെ" ഇത്തവണ നിരഞ്ജൻ പറഞ്ഞത് കേട്ടതും ഓഡിറ്റോറിയത്തിൽ ഇരുന്നവർ എല്ലാം കയ്യടിച്ചു. ആർപ്പ് വിളിച്ചു.. "അപ്പൊ ഞാൻ പറയുന്നു ടാസ്ക് സമയം നാളെ വൈകുന്നേരം ആണ്. പിന്നെ ടാസ്ക് അറിഞ്ഞു പിന്മാറാൻ പാടില്ല.

ടാസ്ക് കേട്ടു കഴിഞ്ഞു അത് എങ്ങനെ അവതരിപ്പിക്കാം അതിനു വേണ്ടി കുറച്ചു പ്രീപ്പറേഷൻ ഒക്കെ ചെയ്യാൻ വേണ്ടി ആണ് നാളെ വൈകുന്നേരം വരെ സമയം. അപ്പോ ഞാൻ കാര്യം പറയാം.ഈ നിൽക്കുന്ന മൈത്രെയിയെ നാളെ വൈകുന്നേരം കോളേജ് ഗ്രൗണ്ടിൽ ഈ കുട്ടികളുടെ എല്ലാം മുൻപിൽ വെച്ച് മിസ്റ്റർ ഹർദിക് ദേവ് വർമ്മ പ്രൊപോസ് ചെയ്യണം അതും കുറച്ചു റൊമാന്റിക് ആയി." നിരഞ്ജൻ പറഞ്ഞതും കുട്ടികൾ എല്ലാം അത് സമ്മതം എന്ന നിലയിൽ കയ്യടിച്ചു.. റിദുവിന്റെയും മിതുവിന്റെയും പേരുകൾ വിളിച്ചു കൊണ്ടിരുന്നു. റിദു കലിപ്പിൽ മിതുവിനേയും നിരഞ്ജനെയും നോക്കി. മിതു ആകെ തളർന്ന പോലെ ദേവൂനെയും അമ്മുവിനെയും നോക്കി. അവർ നിരഞ്ജൻ പറഞ്ഞത് കേട്ടു ആകെ കിളി പോയ അവസ്ഥയിൽ ആയിരുന്നു.....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story