അഗ്നിസാക്ഷി: ഭാഗം 80

agnisakshi

എഴുത്തുകാരി: MALU

"നിങ്ങൾ എന്താ ഇവിടെ..."(മിതു) "എവിടെ..."(ദേവു) "ഇവിടെ...." "പിന്നെ അവർ ഇവിടെ അല്ലാതെ എവിടെയാ മിതു വരണ്ടേ.." "എന്ന് വെച്ചാൽ..." "എന്ന് വെച്ചാൽ അവർ നമ്മുടെ ഗ്യാങ് അല്ലെ മിതു.. അപ്പൊ അവർ ഇവിടെ വേണ്ടേ..." "അല്ല ഈ ദേവു നീ എങ്ങനെ ഇവിടെ..." "എനിക്ക് സുഖം ഇല്ലാരുന്നു വരണ്ട എന്ന് കരുതിയതാ പക്ഷെ ഈ വരുണേട്ടൻ നിർബന്ധിച്ചപ്പോൾ വരാതിരിക്കാൻ തോന്നിയില്ല.." "എടി അതിനു നീ ഇവിടെ എങ്ങനെ വന്നു അപ്പൊ നീയും കൂടി അറിഞ്ഞുള്ള ഏർപ്പാട് ആണ് അല്ലെ..." "ഡെയ് ഞാൻ ലിനുവിനോട് വരുമെന്ന് പറഞ്ഞിരുന്നില്ല.. ഒറ്റയ്ക്കാണ് ഞാൻ വന്നത്..കോളേജിൽ കയറാൻ നേരം ആണ് വരുണേട്ടൻ എന്നെ കൂട്ടി ഇവിടേക്ക് വന്നത്.. അങ്ങനെ ആണ് ഞാൻ എല്ലാം അറിഞ്ഞത്.." "അപ്പൊ നിനക്കും അറിയാം...എന്നാലും ഇവൾ ഇവിടെ വരുമെന്ന് ഞാൻ ഓർത്തില്ല.."(കിച്ചു) "അല്ല അപ്പൊ റിദുവേട്ടനോ... ഇങ്ങേരു കമ്പനിയിൽ പോകുവാണെന്നു പറഞ്ഞു എന്നെ കോളേജിൽ ഡ്രോപ്പ് ചെയ്തു പോയതല്ലേ... പിന്നെ എങ്ങനെ ഇവിടെ.."(മിതു) "അത് മിതു... ഏട്ടൻ നിന്നെ പറ്റിച്ചതാ ...."(ദേവു)

"എല്ലാത്തിനും നല്ല ചൂരൽ കഷായം തരേണ്ട സമയം കഴിഞ്ഞു.. കുറച്ചു നാളായി ഈ ഏട്ടൻ എന്നെ പറ്റിക്കുന്നു... ദേവൂന്റെയും വരുണേട്ടന്റെയും കാര്യവും ഇത് പോലെ ആയിരുന്നു.."(മിതു) "സോറി ടി...ഞാൻ പറ്റിച്ചതല്ല"(റിദു "സോറി നിങ്ങളുടെ മറ്റവളോട് ചെന്നു പറ..." "അപ്പൊ നീ ഏട്ടന്റെ ആരാ..."(കിച്ചു) "ദേ പിള്ളേരെ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്..."(മിതു,) "നിർത്ത് എല്ലാം... നിങ്ങളെ ഞാൻ എന്തിനാ ഇവിടേക്ക് കൂട്ടി കൊണ്ട് വന്നേ..."(ലിനു) "അത് നിന്റെ ആളെ കാണിക്കാൻ... "(കിച്ചു) "ആണോ..." "അതെ..." "എന്നാ അത് ഒന്ന് പറയാൻ സമ്മതിക്ക്.. നിങ്ങൾക്കിനി ആളെ അറിയണ്ടെങ്കിൽ മടങ്ങി പോകാം.. ചുമ്മാ കിടന്നു വഴക്കിടാതെ..." "ഓ അവളുടെ ഒരു ഗമ കണ്ടില്ലേ... ഒന്ന് പറ പെണ്ണെ...." "അതെ ഇവിടെ ഇരിക്കുന്ന ഒരാൾ ആണ് എന്റെ lover...." "എവിടെ..." "ഇവിടെ ഇപ്പൊ ആരൊക്കെയാ ഉള്ളത്.." "ഇവിടെ നമ്മൾ എല്ലാരും ഉണ്ടല്ലോ... " "ഡാ പൊട്ടാ..." "എന്താടി..." "ഇവിടെ ഇപ്പൊ committed ആകാത്തവർ ആരൊക്കെ ഉണ്ട്..." "അത് പറയാൻ ഉണ്ടോ നീയും ഞാനും..." "അപ്പൊ നീ ആണോ എന്റെ ഇച്ചായൻ... ഇവിടെ വേറെ ആരുമില്ലേ ഇനി..."

"അങ്ങനെ ഒരു പാപം ഞാൻ ചെയ്യുമോ ലിനു.. അല്ല ആരാ ആ ഹതഭാഗ്യൻ." "ഈ ചെക്കന് സത്യത്തിൽ തലക്ക് അകത്തു ഒന്നുമില്ലെ..." "നിന്റെ തലയിൽ പിന്നെ ഉണ്ടല്ലോ ഒത്തിരി... ആ കളിമണ്ണ് കുറച്ചു എനിക്ക് താ അല്ല പിന്നെ..." "എന്റെ കിച്ചുട്ടാ...."(റിദു) "എന്താ റിദുവേട്ടാ... ഏട്ടന് മാത്രമേ എന്നോട് സ്നേഹം ഉള്ളു... "(കിച്ചു) " നീ കൂടുതൽ പതപ്പിക്കേണ്ട.. ആദ്യം പറയുന്നത് കേൾക്ക് ഈ കൂട്ടത്തിൽ കമ്മിറ്റഡ് അല്ലാത്തത് ആരാണ്... ഞാനും മിതുവും പിന്നെ മാരീഡ് ആണ്.. നീരവും അമ്മുവും സെറ്റാണ്. ദേവുവും വരുണും സെറ്റാണ് .. പിന്നെ കൂട്ടത്തിൽ സിംഗിൾ ആയിട്ടുള്ളത് ആരാണുള്ളത്.. അതൊന്ന് ആലോചിച്ചുനോക്കൂ പൊട്ടാ." " റിദുവേട്ടൻ പറഞ്ഞതൊക്കെ ശരിയാണ് ഈ കൂട്ടത്തിൽ സിംഗിൾ ആയിട്ടുള്ളത് ഞാനും ലിനുവും മാത്രമാണ്... പിന്നെ ആരാ ഇവിടെ സിംഗിൾ ആയിട്ടുള്ളത്.. ഏതായാലും ലിനുവിന്റെ ഇച്ചായൻ ഞാനല്ല... എന്നാലും ആരായിരിക്കും " " ടീ പിള്ളാരെ കിച്ചു ഇങ്ങനെ തന്നെയാണോ എപ്പോഴും ഇവന് കണ്ണ് കണ്ടു കൂടെ.... " "എന്തുവാ നിങ്ങൾ ഒക്കെ ഈ പറയണേ... അതോ നിങ്ങളിൽ ഒരാൾ രണ്ടു കെട്ടാൻ തീരുമാനിച്ചോ..."

"അങ്ങനെ വരില്ലല്ലോ ഈ നാലു പേർക്കും ഉള്ള പ്രോപ്പർട്ടിസ് ആണ് ഞങ്ങൾ...." റിദു പറഞ്ഞപ്പോൾ ആണ് കിച്ചു ശ്രദ്ധിച്ചത്.. "ഓ ശരിയാ ഇതിൽ ഒരാൾ കൂടി ബാക്കി ഉണ്ടല്ലോ റോഷൻ ബ്രോ.... അപ്പൊ ലിനുവിന്റെ ഇച്ചായൻ????", (കിച്ചു) "അത് തന്നെ..."(ലിനു) "എടി കള്ള കാമുകി... മിതു നിങ്ങൾ കേട്ടോ.. നിങ്ങൾക്ക് എന്താ ഞെട്ടൽ ഇല്ലാത്തെ..." "ഇവരെ കണ്ടപ്പോൾ തന്നെ ഞങ്ങൾക്ക് കാര്യം കത്തി.. നിന്റെ ട്യൂബ് ലൈറ്റ് late ആയി കത്തിയതിനു ഞങ്ങൾ എന്ത് വേണം.."(മിതു ) "ഓ അപ്പൊ അങ്ങനെ ഒക്കെ ആണ് കാര്യങ്ങൾ.. അല്ല സത്യത്തിൽ എങ്ങനെ ആണ് ഈ വയ്യാവേലി റോഷൻ ഏട്ടന്റെ തലയിൽ ആയെ..."(കിച്ചു) "വയ്യാവേലി നീ... ഞാൻ പൊന്ന് ആണ് പൊന്ന്.. ഇച്ചായന്റെ പൊന്നു..."(ലിനു) "പൊന്നല്ല..തങ്കം...ഒരു 50 പൈസേടെ പോലും വില ഇല്ലാത്ത നീ പൊന്ന് ആണ് പോലും പൊന്ന്... കേട്ടോ പിള്ളേരെ കോമഡി..." ലിനു ഒന്ന് കൂർപ്പിച്ചു നോക്കിയതും കിച്ചു സൈലന്റ് ആയി... "എന്നാലും റിദുവേട്ടാ... നിങ്ങൾ ഇപ്പൊ രണ്ടാമത്തെ തവണ ആണ് എന്നെ പറ്റിക്കുന്നത്.."(മിതു) "ഞാൻ പറ്റിച്ചെന്നോ എപ്പോ...."(റിദു)

"ദേവൂന്റെയും വരുണേട്ടന്റെയും കാര്യം നിങ്ങൾ എന്നോട് പറഞ്ഞില്ല.. ഇപ്പൊ ദേ ഇവരുടെ കാര്യവും .." "വരുണിന്റെ കാര്യം ഞാൻ അറിഞ്ഞിരുന്നു.. പക്ഷെ ദേ ഈ റോഷന്റെ കാര്യം അത് ഞാൻ ഇപ്പോഴാണ് അറിയുന്നത്.." "വേണ്ട നിങ്ങൾ കള്ളം പറയുകയാണ്..." "അല്ല മിതു... സത്യത്തിൽ ഞാൻ നിന്നെ കോളേജിൽ വിട്ടിട്ട് പോയതാ ഓഫീസിലേക്ക്.. പക്ഷെ ഇവന്മാർ വിളിച്ചു ഇവിടേക്ക് വരാൻ പറഞ്ഞു . അങ്ങനെ ഇവിടെ വന്നപ്പോഴാ ഞാൻ എല്ലാം അറിഞ്ഞേ.. ഇപ്പൊ നിങ്ങളും..." "ഓ വിശ്വസിച്ചു... അപ്പൊ ദേവു നീയോ..." "ഞാനും ഇവിടെ വന്നാണ് മിതു അറിഞ്ഞേ... സത്യത്തിൽ നമ്മൾ എല്ലാം ഇവിടെ വന്നു കഴിഞ്ഞാണ് അറിഞ്ഞത്.."(ദേവു ) "അങ്ങനെ ആണല്ലേ.. ലിനു and റോഷൻ നിങ്ങൾ ഇവിടേക്ക് ഒന്ന് നീങ്ങി നിന്നെ..."(കിച്ചു) "എന്തിനാ കിച്ചു..."(ലിനു) "നീങ്ങി നിൽക്കാൻ പറഞ്ഞാൽ അതങ്ങ് കേട്ടാൽ മതി... കേട്ടല്ലോ..." കിച്ചു ഗൗരവത്തിൽ പറഞ്ഞതും അവർ അവന്റെ അടുത്തേക്ക് നീങ്ങി നിന്നു.. "എന്താ കിച്ചു..." "എനിക്ക് അറിയണം.." "എന്ത്..." "നിങ്ങൾ തമ്മിൽ എന്നാ set ആയെ... " "അതാണോ കാര്യം..." "അഹ് അത് തന്നെ..."

. "ദേവൂവും കൂടി set ആയതോടെ ഞാൻ എല്ലായിടത്തും പോസ്റ്റ്‌ ആയെടാ... ഇതുങ്ങൾ എല്ലാം കൂടി സംസാരിക്കുമ്പോൾ സിംഗിൾ ആയ ഞാൻ എങ്ങനെ സഹിക്കും.. അങ്ങനെ ആണ് ഇങ്ങേരെ വളച്ചു കുപ്പിയിൽ ആക്കിയേ.. എന്നോടും ഇഷ്ടം ഉണ്ടാരുന്നു പുള്ളി തുറന്നു പറഞ്ഞില്ല.. പിന്നെ നിനക്ക് അറിയാലോ എനിക്ക് അങ്ങനെ നാണവും മാനവും കുറച്ചു കുറവാണെന്നു.. എന്തും എല്ലാരോടും വെട്ടി തുറന്നു പറയുന്ന സ്വഭാവം അല്ലെ എന്റെ... ഞാൻ അങ്ങ് ചെന്നു തുറന്നു പറഞ്ഞു... നോ പറഞ്ഞാലും ഇനി എന്നെ ഇൻസൾട്ട് ചെയ്താലും അതങ്ങു സഹിക്കാമെന്ന് കരുതി.. പക്ഷെ ഞാൻ പറഞ്ഞു കഴിഞ്ഞു ഇങ്ങേരു യസ് പറഞ്ഞപ്പോ എന്റെ കിച്ചുവെ .... ഞാൻ ഫ്രീസ് ആയി പോയി..." "നീ കൂടുതൽ ഫ്രീസ് ആയിക്കോ എപ്പോഴാ നീ ഉരുകി വീഴുക എന്നറിയില്ല..." "ഇനി ഉരുകി ഒന്നും പോകില്ല... അത്രക്ക് കട്ട പ്രേമം ആണ് ഞങ്ങൾ..." "ഈശ്വരാ... ഈ കൊച്ചു ഇപ്പൊ ഇങ്ങനെ ആയോ..." "അതേടാ.. വീട്ടിൽ കൂടി സമ്മതിച്ചു.. പിന്നെ എല്ലാം കൊണ്ടും ഞാൻ ഹാപ്പി ആണ്.... ഉടൻ തന്നെ മാര്യേജ് നടത്താമെന്നു ഒക്കെ വീട്ടുകാർ ഉറപ്പിച്ചു..."

"കോളടിച്ചല്ലോ.... അങ്ങനെ എല്ലാരും set.. ഇപ്പോഴും സിംഗിൾ ആയി ഈ പാവം ഞാൻ..." "നീ വിഷമിക്കാതെ കിച്ചു .. നിനക്ക് ഉള്ളത് ഉടൻ തന്നെ നിന്നെ തേടി എത്തും.."(അമ്മു) "ഏത് കാലത്താണ്.. കിളവൻ ആയിട്ടോ..." "നീ ഇപ്പോഴും കിളവൻ ആണല്ലോ പിന്നെന്താ..."(ലിനു ) "ദേ രണ്ടും എന്റെ ഏട്ടന്മാരെ വളച്ചെടുത്തു പോയി... അതാ അല്ലെങ്കിൽ കിളവൻ നിന്റെ ഒക്കെ മറ്റവൻ എന്ന് ഞാൻ പറഞ്ഞേനെ..എന്ത് ചെയ്യാനാ ബഹുമാനം കുറച്ചു കൂടുതൽ ആണ് എനിക്ക്...." "ഓ പിന്നെ നല്ലോണം ഉണ്ട് നിനക്ക്... ഒന്ന് പോഡെയ്..."(ദേവു) "നിർത്ത് ഇനി അതിൽ തൂങ്ങി ഒരു വഴക്ക് വേണ്ട... ഇനി എന്നാ പരുപാടി..."(റിദു) "ദേവൂവും വരുണേട്ടനും പിന്നെ ദേ ഈ ലിനുവും റോഷനേട്ടനും കൂടി ഇന്ന് ഞങ്ങൾക്ക് ട്രീറ്റ് തരണം..."(കിച്ചു) "അപ്പൊ കോളേജ്..."(മിതു) "പിന്നെ കോളേജ്... ഇന്ന് ഇനി കേറിയിട്ട് വല്യ പ്രയോജനം ഒന്നുമില്ല.. നിങ്ങൾ വാ പിള്ളേരെ..."(റിദു)

പിന്നെ എല്ലാം കൂടി റെസ്റ്റോറന്റിൽ കയറി ഫുഡും തട്ടി അന്ന് ഒരു day ഫുൾ കറങ്ങി അടിച്ചു പൊളിച്ചാണ് വീട്ടിലേക്ക് മടങ്ങിയത്... രാത്രി മിതു റൂമിൽ എത്തിയപ്പോൾ റിദു കാര്യമായ എന്തോ ആലോചനയിൽ ആണ്.. "എന്താ എന്റെ കെട്ടിയോന് ഇത്ര ആലോചിക്കാൻ..." "നിന്നെ ഒക്കെ കെട്ടി കഴിഞ്ഞാൽ പിന്നെ ജീവിതത്തിൽ എപ്പോഴും ആലോചിക്കാനേ നേരമുണ്ടാകൂ..." "ഓ ഇപ്പൊ അങ്ങനെ ആയോ.. എന്നാൽ ഡിവോഴ്സ് ചെയ്യാം.. എന്നിട്ട് നിങ്ങൾ പോയി നല്ലൊരുത്തിയെ അങ്ങ് കെട്ടിക്കോ.. ഞാനും നോക്കട്ടെ നല്ലൊരു ചുള്ളനെ..." "അയ്യടി... മോളുടെ മനസ്സിലിരിപ്പ് കൊള്ളാം പക്ഷെ അത് ഈ കലത്തിൽ വേവില്ല.." "ഡെയ് കുരങ്ങൻ കെട്ടിയോനെ.... എന്നെ അല്ലാതെ വേറെ ആരേലും നിങ്ങൾ ഇനി നോക്കിയാൽ അന്ന് നിങ്ങളുടെ അന്ത്യം ആയിരിക്കും ... ഈ താലി ഉണ്ടല്ലോ അത് എനിക്ക് മാത്രം അവകാശപ്പെട്ടതാ ...കേട്ടല്ലോ " "ഓ കേട്ടു ഭാര്യേ.."

"അല്ല സത്യത്തിൽ എന്താ ആലോചിച്ചു കൊണ്ട് ഇരുന്നേ " "ഒന്നുമില്ല വെറുതെ... നാളെ പുലർച്ചെ ഉണരണം..." "അതെന്താ...." "നാളെ നമുക്ക് ഒരിടം വരെ പോകണം..അവിടെ ഉച്ചക്ക് മുൻപ് എത്തണം അപ്പൊ അതി രാവിലെ തന്നെ പുറപ്പെടണം..." "എവിടെക്കാ..." "അതൊക്കെ പറയാം... നീ ഇപ്പൊ ഉറങ്ങാൻ നോക്ക്..." "എന്നാലും.." "ഒരേന്നാലും ഇല്ല മര്യാദക്ക് കിടക്കാൻ നോക്ക്.." റിദു പറഞ്ഞതും മിതു ചുണ്ട് കൂർപ്പിച്ചു അവനെ നോക്കി.. ബെഡിൽ കയറി കിടന്നു.... പിറ്റേ ദിവസം അതി രാവിലെ തന്നെ അവർ രണ്ടു പേരും സാവിത്രി അമ്മയോട് പറഞ്ഞു വീട്ടിൽ നിന്നും പുറപ്പെട്ടു........ (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story