അഗ്നിസാക്ഷി: ഭാഗം 81

agnisakshi

എഴുത്തുകാരി: MALU

യാത്രയിലുടനീളം മൗനം ആയിരുന്നു അവർക്കിടയിൽ.. ഒടുവിൽ മിതു സംസാരത്തിനു തുടക്കം ഇട്ടു.. "സത്യത്തിൽ നമ്മൾ എവിടേക്ക് ആണ് പോകുന്നത്... ഇന്നലെ മുതൽ ചോദിക്കുന്നു ഞാൻ..അമ്മ എവിടെ പോകുവാണെന്നു ഒന്നും ചോദിച്ചില്ലല്ലോ അപ്പൊ അമ്മയ്ക്കും അറിയാമോ എവിടെയാ പോകുന്നത് എന്ന്.. പിന്നെ ഞാൻ മാത്രം എന്താ ഒന്നും അറിയാത്തെ..." "എന്റെ മിതുവേ... നിന്നോട് പറഞ്ഞു കഴിഞ്ഞാൽ ഒരു നൂറ് ചോദ്യം പിന്നാലെ വരും... വയ്യ എനിക്ക്.. നിനക്ക് ഉത്തരം തന്നു കൊണ്ട് ഇരിക്കാൻ... " "ഓ ഇപ്പൊ അങ്ങനെ ആയോ.. അല്ല നമ്മൾ ഹണി മൂൺ ആഘോഷിക്കാൻ പോകുവാണോ... നിങ്ങളുടെ ഈ പറയാതെ ഉള്ള ഈ യാത്ര കണ്ടിട്ട് എനിക്ക് അങ്ങനെ തോന്നുന്നു..." "മോളുടെ ആഗ്രഹം കൊള്ളാം.. നിനക്ക് അങ്ങനെ വേണമെങ്കിൽ നമുക്ക് അത് കൂടി ആഘോഷിച്ചു തിരികെ വരാം... ഈ ഒരു വെടിക്ക് രണ്ടു പക്ഷി എന്ന് പറയുന്ന പോലെ ഇപ്പൊ ഞാൻ പോകുന്ന കാര്യവും നടക്കും പിന്നെ നമ്മുടെ ഹണി മൂണും ആഘോഷിക്കാം... എന്ത് പറയുന്നു..." "അപ്പൊ അതുമല്ലേ... പിന്നെ എവിടെക്കാ മനുഷ്യ നിങ്ങളുടെ ഈ യാത്ര.. എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ..." "ദേഷ്യം വരുമ്പോൾ നിന്നെ കാണാൻ നല്ല ഭംഗി ആണ്..." "കൂടുതൽ പതപ്പിക്കാതെ കാര്യം പറ..."

"എല്ലാം പറയാം.. നീ കുറച്ചു നേരം മിണ്ടാതിരിക്ക്.. നിന്റെ സംസാരം കേട്ടു ഞാൻ പോകുന്ന കാര്യത്തിന്റെ സീരിയസ്നെസ്സ് പോലും ഞാൻ മറക്കും..." "ഓ..." പിന്നെ മിതു വാ തുറന്നതേ ഇല്ല.. കുറച്ചു ദൂരം പിന്നീട്ടതും അവൾ വീണ്ടും സംസാരം തുടങ്ങി.. അവളോട് പറഞ്ഞിട്ട് കാര്യം ഇല്ലെന്നറിഞ്ഞതും റിദു പിന്നെ എല്ലാം കേട്ട് തലയാട്ടി കൊണ്ട് ഇരുന്നു ഡ്രൈവ് ചെയ്തു ഉച്ച ആകുന്നതിനു മുൻപേ കാർ തൃശൂർ ബോർഡ്‌ കടന്നതും മിതുവിന്റെ ഉള്ളിൽ എന്തൊക്കെയോ സംശയങ്ങൾ ഉടലെടുത്തു. അവൾക്ക് ഏറെക്കുറെ കാര്യങ്ങൾ മനസ്സിലായിരുന്നു... അവൾ പഴയ കാലങ്ങളിലേക്ക് സഞ്ചരിച്ചു .. പഴയ ഓർമ്മകൾ അവളെ അസസ്ഥയാക്കി..കണ്ണുകൾ അനുസരണ ഇല്ലാതെ ഒഴുകി.. അമ്മയുടെയും അച്ഛന്റെയും അവസ്ഥ മനസ്സിലേക്ക് ഓടി എത്തിയതും കാർ നിർത്താൻ അവൾ റിദുവിനോട് ആവശ്യപ്പെട്ടു... "എന്താ മിതു നിനക്ക്... ഉച്ചക്ക് മുൻപ് എങ്കിലും അവിടെ എത്തണം.. എന്നാലേ രാത്രി ആകുമ്പോൾ വീട്ടിൽ എത്തൂ... എന്താ ഇപ്പൊ വേണ്ടേ നിനക്ക്..." "വണ്ടി നിർത്ത് ഏട്ടാ.. പ്ലീസ്...." "കുറച്ചു കൂടി ഉള്ളു.. ഇപ്പൊ എത്തും..." "ഏട്ടാ പ്ലീസ്..." അവൾ ദയനീയതയോടെ പറഞ്ഞതും അവൻ കാർ സൈഡ് ഒതുക്കി നിർത്തി.. അവൾ കാറിൽ നിന്നിറങ്ങി പിന്നിലേക്ക് നടന്നു...

അവളുടെ പെട്ടന്ന് ഉള്ള ഭാവമാറ്റം കണ്ടതും റിദുവിന് അവളെ കൊണ്ട് വരേണ്ടിയിരുന്നില്ല എന്ന് തോന്നി. "മിതു......" അവൻ വിളിച്ചിട്ടും അവൾ നിന്നില്ല.. കൈകൾ മാറിൽ പിണച്ചു കെട്ടി.. ചുറ്റും ഉള്ള കാഴ്ചകൾ കണ്ടു അവൾ ഒന്നും ആലോചിക്കാതെ നടക്കുകയാണ്.. ആ നിമിഷം അവളുടെ മനസ്സിൽ അച്ഛയും അമ്മയും മിത്രയും അവരോടൊപ്പം ചെലവിട്ട നിമിഷങ്ങളും ആയിരുന്നു... കണ്ണുകൾ ഈറനണിയുന്നുണ്ട്... റിദു അവളുടെ അടുത്തേക്ക് നടന്നു അവളുടെ കയ്യിൽ പിടിച്ചു... അവൾ തിരിഞ്ഞു നോക്കിയതും അവളുടെ കണ്ണുകൾ നിറഞ്ഞത് റിദു കണ്ടു.. "എന്താടാ... എന്താ പറ്റിയെ എന്റെ പെണ്ണിന്...എന്തിനാ കരയണേ...." "അ..ത്... ഏട്ടാ... അച്ഛയും അമ്മയും... അവരുടെ ഒപ്പം കൈ പിടിച്ചു നടന്ന വഴികൾ ആണ് ഇത്... അവരുടെ ഓർമ്മകൾ എന്നെ വേട്ടയാടുന്ന പോലെ... അച്ഛയെ കൂട്ടാഞ്ഞത് നന്നായി.. ഇല്ലെങ്കിൽ അമ്മയെ ഓർത്തു ആ പാവം വേദനിച്ചേനെ....." "അയ്യേ എന്റെ പെണ്ണ് ഇങ്ങനെ കരഞ്ഞാൽ എങ്ങനെയാ... ശത്രുക്കളെ ഒക്കെ നേരിടാൻ തയാറാണെന്നു പറഞ്ഞ നീ അവർ മുൻപിൽ വന്നു ഒന്ന് കരഞ്ഞാൽ നിന്റെ മനസ് അലിയുമല്ലോ.. അത്രക്ക് മനോധൈര്യം ഇല്ലാത്ത പെണ്ണാണോ എന്റെ ഭാര്യ..." "ആരു പറഞ്ഞു ഇല്ല എന്ന്... പക്ഷെ അമ്മ.. അച്ഛൻ... മിത്ര ..

അവർക്കൊപ്പം ഉള്ള നിമിഷങ്ങൾ ഓർക്കുമ്പോൾ. അത് നഷ്ടപ്പെടുത്തിയവരെ കൊല്ലാൻ തന്നെ ആണ് തോന്നുന്നത് ഒരിക്കലും അവരോട് ക്ഷമിക്കില്ല ഞാൻ.... അമ്മ ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്നെങ്കിൽ ഇന്ന് എന്ത് മാത്രം സന്തോഷിച്ചേനെ... " "എല്ലാം വിധി ആണ്..." "വിധി നമ്മെ തേടി വരുന്നതാണ്... പക്ഷെ ആ വിധി നമ്മൾ തന്നെ തീരുമാനിച്ചാൽ അത് ഒരിക്കലും നമ്മുടെ വിധി അല്ല മറിച്ചു മറ്റുള്ളവരുടെ ശിക്ഷ നമ്മൾ ഏറ്റു വാങ്ങുന്നതാണ്.. അങ്ങനെ ഉള്ളപ്പോൾ ആ വിധി നമ്മളിൽ അടിച്ചമർത്തിയ ആ നീചരെ വെറുതെ വിടണോ... ഒരിക്കലും കഴിയില്ല... കാരണം അത്രക്ക് ഇന്ന് ഈ നിമിഷം വരെ വേദനിച്ചിട്ടുണ്ട്..." "എനിക്ക് എല്ലാം അറിയില്ലേടാ... നീ ഇങ്ങനെ വിഷമിക്കാതെ.. വാ നമുക്ക് പോകാം..." "കുറച്ചു നേരം കൂടി.. പ്ലീസ്..." മിതു ചോദിച്ചതും റിദു അവളെ ചേർത്തു പിടിച്ചു... തോളിൽ കൈ ചേർത്തു അവളെയും ചേർത്തു പിടിച്ചു കുറച്ചു ദൂരം അവൻ നടന്നു... പിന്നെ സമയം വൈകിക്കാതെ അവളെയും കൂട്ടി അവൻ കാറിൽ കയറി.. സീറ്റിൽ തല ചാരി മിതു പതിയെ മയക്കത്തിലേക്ക് വീണു.. പിന്നീട് പരസ്പരം ഒന്നും പറയാതെ ആ യാത്ര വീണ്ടും തുടർന്നു.... കാർ ഒരു വലിയ തറവാടിന് മുന്നിൽ നിന്നതും മിതു മയക്കത്തിൽ നിന്നുണർന്നു..

അങ്ങിങ്ങായി കാട് പിടിച്ചു പൊട്ടി പൊളിഞ്ഞ ഒരു മതിൽ കെട്ടിനകത്തു ഏറെ പഴക്കം ചെന്ന ഒരു തറവാട് ആയിരുന്നു അത്...റിദു കാറിൽ നിന്നിറങ്ങി മിതുവിന്റെ സൈഡിലെ ഡോർ തുറന്നു കൊടുത്തു അവൾക്ക് നേരെ കൈ നീട്ടി... അവൾ അതിശയത്തോടെ ചുറ്റും നോക്കി കൊണ്ട് സീറ്റിൽ തന്നെ ഇരുന്നു... "ഡോ.... നീ എന്ത് നോക്കുവാ.. ഇറങ്ങ്..." "ഇതെവിടെയാ ഏട്ടാ..." "നിന്നോട് ഇറങ്ങാൻ അല്ലെ പറഞ്ഞെ... വാ.." മിതു അവന്റെ കയ്യിൽ പിടിച്ചു കാറിൽ നിന്നിറങ്ങി... അവൻ കൈ വിട്ടു മുന്നോട്ട് നടന്നതും അവൾ അവിടെ തന്നെ നിൽക്കുകയാണ്.. ഒന്നും മനസ്സിലാവാതെ.... "നീ എന്താ ഇങ്ങനെ നോക്കി നിൽക്കണേ... വാ.." "ഇത് ഒരു പഴയ തറവാട് അല്ലെ.. ഇവിടെ എന്താ നമ്മൾ..." "കാര്യം ഉണ്ട് പെണ്ണെ.. നീ ഇങ്ങോട്ട് വരുന്നുണ്ടോ..." അവൻ പറഞ്ഞതും പിന്നെ കൂടുതൽ ഒന്നും ചോദിക്കാൻ നിൽക്കാതെ അവൾ അവന്റെ പിന്നാലെ നടന്നു അവൾ പടികൾ കയറി ഉമ്മറത്തു എത്തിയതും റിദു മുൻവാതിൽ തുറന്നിരുന്നു "ഏട്ടൻ എങ്ങനെ തുറന്നു.... ഇതിനു പൂട്ട് ഒന്നുമില്ലേ..." "ഉണ്ടല്ലോ... ഇത്രെയും പഴക്കം ചെന്ന ഈ വാതിൽ തുറക്കാൻ എന്തിനാടി പൂട്ട്.. ഈ കാൽ തന്നെ ധാരാളം.. ഒറ്റ ചവിട്ട് അങ്ങ് കൊടുക്കണം ദേ ഇങ്ങനെ അങ്ങു തുറന്നു വരും.. അല്ല പിന്നെ..."

അവൻ അകത്തേക്ക് കയറിയതും അവിടെ മുഴുവൻ പൊടിയും മാറാലയും ആയിരുന്നു കൈ കൊണ്ട് തട്ടി കുടഞ്ഞു അവൻ അവിടെ ഉണ്ടാരുന്ന മുകളിലേക്ക് ഉള്ള പടികൾ കയറി "ഇവിടെ മുഴുവൻ പൊടിയും മാറാലയും ആണല്ലോ..." "പിന്നെ ഇത്രെയും നാൾ അടച്ചു പൂട്ടി ഇട്ടിരുന്ന ഈ തറവാട്ടിൽ പിന്നെ പൊടിക്കും മാറാലക്കും പകരം വേറെ എന്തെങ്കിലും വരുമോ...നീ വാ..." അവൻ ഒപ്പം ഓരോ പടികളും അവർ കയറി. മുകളിൽ എത്തിയതും ആദ്യം കണ്ട മുറിയിലേക്ക് അവൻ കയറി "നിങ്ങൾ ഇതെവിടേക്ക് ആണ് ഈ കയറുന്നത് സത്യം പറ ഇതാരുടെ തറവാട് ആണ്.. ഇത് ആരുടെ മുറി ആണ്.. നമ്മൾ എന്തിനാ ഇവിടേക്ക് വന്നത്.." "ഇങ്ങനെ എല്ലാം കൂടി ചറപറാ ചോദിക്കാതെ മിതു... ഒന്ന് ശ്വാസം എടുത്തിട്ടു ചോദിക്ക്..." "പറ ഏട്ടാ...." "എന്നാ കേട്ടോ.. ഇതാണ് സാക്ഷാൽ അരവിന്ദന്റെ സഹോദരി ഗായത്രിയുടെ മുറി... അവരുടെ തറവാട്.. ഈ മുറിയിൽ ആണ് അവർ മരിച്ചു കിടന്നത് " മിതു അത് കേട്ടതും ഒരു ഞെട്ടൽ ആയിരുന്നു "എന്താ പറഞ്ഞെ... അരവിന്ദന്റെ തറവാടോ.. നമ്മൾ എന്തിനാ ഇവിടേക്ക് വന്നത്..." "എടി.. ഞാൻ ഇവിടെ വരണമെങ്കിൽ അതിനു തക്കതായ കാരണം ഉണ്ട്.." "എന്ത് കാരണം.." "എല്ലാരുടെയും മുന്നിൽ നിന്റെ അച്ഛൻ അല്ലെ കുറ്റവാളി.. യഥാർത്ഥ കുറ്റവാളിയെ നമുക്ക് കണ്ടെത്തണ്ടേ..."

"പക്ഷെ എങ്ങനെ..." " അതിനെ നമ്മൾ ഇങ്ങോട്ട് വന്നത് യഥാർത്ഥ വില്ലൻ ആരാണെന്ന് കണ്ടെത്തിയേ മതിയാകൂ ഇത്രയും നാളും എല്ലാവരുടെയും മുൻപിൽ നിന്റെ അച്ഛൻ ആയിരുന്നു കുറ്റവാളി പക്ഷേ മറഞ്ഞിരുന്നു ചെയ്തുകൂട്ടിയ ആരാണെന്ന് അറിഞ്ഞു മതിയാവൂ... എത്ര വലിയ ബുദ്ധിമാൻ ആണെന്ന് പറഞ്ഞാലും കയ്യിൽ ഒരു ചെറിയ പിഴവ് എങ്കിലും സംഭവിച്ചിട്ടുണ്ടാകും... അത് കൊണ്ട് തന്നെ ഇവിടെ എന്തെങ്കിലും തെളിവ് കിട്ടാതെ ഇരിക്കില്ല.. " "പക്ഷെ നമ്മളെ കൊണ്ട്..." "നമ്മളെ കൊണ്ട് കഴിയുന്നത് അത്രെയും നമ്മൾ പരിശ്രമിക്കണം... ഒന്നും നമ്മളെ തേടി വരില്ല.. കുറച്ചു നമ്മൾ കൂടി കഷ്ടപ്പെടണം... അവർ ക്രൂരപീഡനത്തിന് ഇരയായി എന്നൊക്കെ അല്ലെ സംസാരം.. എന്നാൽ ആ വിവരം കേട്ട അവരുടെ സഹോദരങ്ങൾ എപ്പോഴെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ അന്വേഷിച്ചിട്ടുണ്ടോ.. കാള പെറ്റു എന്ന് കേൾക്കുമ്പോഴേ കയറെടുക്കുന്ന കുറെ കൂട്ടങ്ങൾ... സത്യത്തിൽ അവർക്ക് യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ല.. തലക്ക് പിന്നിൽ ഏറ്റ ഒരു ക്ഷതം അതായിരുന്നു മരണകാരണം..." "പിന്നെ വസ്ത്രങ്ങൾ എങ്ങനെ കീറി..." "അതാണ് എനിക്കും മനസ്സിലാകാത്തത്..." "അല്ല ഇതൊക്കെ ഏട്ടൻ എങ്ങനെ അറിഞ്ഞു..." "ഞങ്ങളുടെ ഒരു റിലേഷനിലെ അങ്കിൾ ഇവിടെ സ്റ്റേഷനിൽ CI ആണ്...

അങ്കിൾ വഴി ഞാൻ ആ കേസിന്റെ പഴയ ഫയൽസ് ഒക്കെ ഒന്ന് ചെക്ക് ചെയ്തിരുന്നു... അതിൽ ഉള്ളതാണ് ഈ വിവരങ്ങൾ ഒക്കെ.. പക്ഷെ ആ ഫയൽ പുറംലോകം കണ്ടിട്ടില്ല... കാരണം ആരോ പണം കൊടുത്തു വഴി തിരിച്ചു വിട്ടതാണ് ഈ സംഭവം.. അത് കൊണ്ടാണ് അത് നിന്റെ അച്ഛന്റെ തലയിൽ ആയത്.. അവസാനം അത് അവിടെ കെട്ടടങ്ങി... പക്ഷെ അവരുടെ പക കൂടുതൽ വർധിച്ചു അതോടെ.. " "അപ്പൊ ശരിക്കും അന്ന് സംഭവിച്ചത് എന്തായിരിക്കും.." "അതാണ് എനിക്കും മനസ്സിലാകാത്തത്... ഏതായാലും ഈ റൂം മൊത്തത്തിൽ ഒന്ന് സേർച്ച്‌ ചെയ്യണം.. ആരും അറിയാതെ ആണ് നമ്മൾ ഇവിടെ കടന്നത് അത് കൊണ്ട് തന്നെ വേഗം ഇവിടെ നിന്നും കടക്കണം പുറത്തു.." റിദു പറഞ്ഞതിലും കാര്യം ഉണ്ടെന്ന് അവൾക്ക് തോന്നി ആ മുറിയിലെ ഓരോ ഇടവും അവർ തിരഞ്ഞു... ഒടുവിൽ അവന്റെ കണ്ണിൽ പെട്ട കിട്ടിയ കുറച്ചു കാര്യങ്ങൾ എടുത്തു അവർ അവിടെ നിന്നും ഇറങ്ങി.. "ഇതൊക്കെ എന്താണ് ഏട്ടാ..." "നീ അവിടെ മുറിയുടെ ഭംഗി ആസ്വദിക്കുവല്ലാരുന്നോ.. എന്നാൽ എനിക്ക് മുന്നിൽ കണ്ട ഒരു ചെറിയ വസ്തു പോലും ഞാൻ ശ്രദ്ധിക്കാതിരുന്നില്ല... പിന്നെ അന്ന് അവരുടെ മരണത്തോടെ അവർ ഈ റൂം പൂട്ടിയതാണ് പിന്നെ ആരും ഇതിനുള്ളിൽ കയറിയിട്ടില്ല .നിന്റെ അച്ഛന്റെ മാല അവിടെ എങ്ങനെ വന്നു..

അത് ആണ് ഇപ്പോഴും മനസ്സിലാകാത്തത്.. അന്ന് അവർക്ക് മുന്നിൽ കണ്ട തെളിവ് അത് മാത്രം ആയിരുന്നു.. പണം നല്ലോണം വാരി എറിഞ്ഞു ആ കൊലയാളി എന്ന് ഇന്ന് ആ റൂം കണ്ടതോടെ എനിക്ക് ബോധ്യമായി.. നമ്മൾ വന്നത് നന്നായി.. അത് കൊണ്ട് ആണല്ലോ പലതും കാണാൻ കഴിഞ്ഞതും കിട്ടിയതും... നീ വാ.. വേഗം തന്നെ ഇവിടെ നിന്നും മടങ്ങണം..." റിദു അവളെയും കൂട്ടി വേഗം തന്നെ അവിടെ നിന്നും വീട്ടിലേക്ക് മടങ്ങി.. യാത്രയിൽ പാതി വഴിയിൽ വെച്ചു അവൾ കണ്ടു അവരുടെ സ്വർഗം തുല്യം ആയിരുന്ന ആ വീട്... അമ്മ ഉറങ്ങുന്ന ആ വീട് നഷ്ടമായതിൽ അവൾക്ക് അതിയായ സങ്കടം ഉണ്ടാരുന്നു... എന്നാൽ ആ വീട് വീണ്ടെടുക്കും എന്ന് റിദു വാക്ക് കൊടുത്തതോടെ അവൾ ഹാപ്പി... രാത്രി വൈകി ആണ് അവർ വീട്ടിൽ മടങ്ങി എത്തിയത്.. യാത്ര ക്ഷീണം കൊണ്ട് തന്നെ ഫ്രഷ് ആയി ഫുഡ്‌ കഴിച്ചു അവർ വേഗം തന്നെ കിടന്നു.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ഈ സമയം മറ്റൊരിടത്തു അവരെ എങ്ങനെ പിരിക്കാം എന്നാ ആലോചനയിൽ ആണ് അപ്പു... കൂടെ അവരെ തകർക്കാൻ വേണ്ടി ഗൂഢാലോചനയിൽ അവളുടെ അമ്മാവന്മാരും നിരഞ്ജനും ഒപ്പം ഉണ്ടാരുന്നു........ (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story