അഗ്നിസാക്ഷി: ഭാഗം 82

agnisakshi

എഴുത്തുകാരി: MALU

"ഏട്ടാ നിങ്ങൾ ഒക്കെ കൂടി അവരെ പിരിക്കാം എന്ന് എനിക്ക് വാക്ക് തന്നതല്ലേ.. എന്നിട്ടാണോ ഇത്രേം ദിവസം ആയിട്ട് ഒരു നല്ല ന്യൂസ്‌ പോലും കിട്ടാത്തത് .." അപ്പു നിരഞ്ജനോട് ചൂടായി ചോദിച്ചതും അവനു ദേഷ്യം വന്നെങ്കിലും അവൻ പുറമെ കാട്ടിയില്ല... "അത് അപ്പു..." "കിട്ടുന്നുണ്ട് ന്യൂസ്‌ ഒക്കെ.. ഭർത്താവ്. പ്രിയ പത്നിയെ കോളേജിൽ കൊണ്ട് ആക്കുന്നു... സ്നേഹിക്കുന്നു കറങ്ങാൻ പോകുന്നു..നിങ്ങളെ കൊണ്ട് ഒന്നിനും കൊള്ളില്ല.." അവൾ പറയുന്നത് കേട്ട് അരവിന്ദൻ അവൾക്ക് നേരെ തിരിഞ്ഞു "അപ്പു... നീ ഒന്നടങ്ങുന്നുണ്ടോ.. സ്വന്തം അച്ഛൻ പറയുന്നതിനേക്കാൾ നീ വില കൽപ്പിക്കുന്നത് അവനെ ആണോ.." "അച്ഛേ... ഞാൻ പറയാൻ ഉള്ളത് ഞാൻ പറഞ്ഞു കഴിഞ്ഞു ഇനി നിങ്ങൾ അല്ല ആരൊക്കെ വിചാരിച്ചാലും എന്റെ ഉള്ളിൽ നിന്നും റിദുവേട്ടനെ അടർത്തി മാറ്റാൻ കഴിയില്ല.." അപ്പു അത്രെയും പറഞ്ഞു റൂമിലേക്ക് പോയി.. മകളുടെ പെരുമാറ്റം കണ്ടു ആകെ ഭ്രാന്തമായ അവസ്ഥയിൽ ആയിരുന്നു അരവിന്ദൻ "ഇതുങ്ങൾ എല്ലാം എന്താ ഇങ്ങനെ.. ഒരുത്തിയെ കല്യാണം വേണ്ട എന്ന് കരഞ്ഞു പറഞ്ഞിട്ടും കല്യാണം നടത്താൻ പോയതാ പിറ്റേന്ന് ശവം ആയിട്ട് കണ്ടത്. ദേ ഇപ്പൊ ഒരുത്തി കല്യാണം കഴിക്കുന്നുണ്ടെങ്കിൽ തന്നെ അത് ആ റിദുവിനെ ആയിരിക്കും എന്ന്..

എന്നാൽ അവളുടെ ഇഷ്ടം നടത്തി കൊടുക്കാമെന്നു കരുതിയാലോ അവൻ നമ്മുടെ ശത്രുവും..." "കാര്യം അവൻ ശത്രു ഒക്കെ ആയിരിക്കും.. പക്ഷെ ചെറിയച്ഛ... അവൻ ഇവളെ പെങ്ങളുടെ സ്ഥാനത്തു ആണ് കാണുന്നത്.. ഇനി ഇവൾ എത്ര ശ്രമിച്ചാലും അവൻ ഇവളെ അങ്ങനെയേ കാണൂ... നമ്മുടെ അത്ര ചീപ്പ് അല്ല അവൻ എന്തൊക്കെ പറഞ്ഞാലും..." നിരഞ്ജൻ പറഞ്ഞു കഴിഞ്ഞതും അരവിന്ദൻ അവനെ കണ്ണ് തുറിപ്പിച്ചു നോക്കി.. "അല്ല നമ്മളെ പോലെ പ്രതികാരവും ഗുണ്ടയസവും എന്നെ പോലെ പെണ്ണുങ്ങളെ ശല്യം ചെയ്യലും ഒന്നുമില്ല എന്നാ ഞാൻ ഉദേശിച്ചേ..." "ഹ്മ്മ്..." അരവിന്ദൻ ഒന്ന് അമർത്തി മൂളിയിട്ടു അകത്തേക്കു പോയി. പിന്നാലെ തന്നെ ഏട്ടന്മാരായ ദേവദത്തനും ദേവരാജനും പോയി അവർ പോയതും നിരഞ്ജൻ ചൂണ്ട് വിരൽ താടിക്ക് വെച്ചു മുകളിലേക്ക് നോക്കി ആലോചനയിൽ ആയിരുന്നു "ഇപ്പോഴും മനസ്സിലാകാത്തത് ഇതാണ്. ആ മാധവനു അപ്പച്ചിയെ ആലോചിച്ചതല്ലേ അതിനു അവർ രണ്ടു പേരും വിസമ്മതിച്ചു. പിന്നെന്തിനാണ് മാധവൻ അപ്പച്ചിയെ കൊന്നത് അയാൾക്ക് അപ്പച്ചിയോട് ഒരു ഇഷ്ടം ഉണ്ടായിരുന്നെങ്കിൽ വിവാഹത്തിനു സമ്മതിക്കില്ലായിരുന്നോ? എന്നാൽ പെങ്ങളെ പോലെയാണ് അപ്പച്ചിയെ കാണുന്നത് എന്ന് പറഞ്ഞയാൾ......

മറ്റൊരാളെ ഇഷ്ടമുണ്ടായിരുന്നൊരാൾ.. അപ്പച്ചിയെ എന്തിനു കൊലപെടുത്തി... അതും ഇവർ പറയുന്നതുപോലെ അപ്പച്ചിയെ എന്തിനു കീഴ്പ്പെടുത്താൻ ശ്രമിച്ചു.. ഇപ്പോഴും ഒരു ഉത്തരം കിട്ടാത്ത ചോദ്യമായി അത് മാറുന്നു.. എനിക്കറിയില്ലല്ലോ സത്യങ്ങൾ എന്താണെന്ന് ജനിച്ച നാൾ മുതൽ കേട്ട് അറിഞ്ഞതാണ് എനിക്ക് അറിയാവുന്ന സത്യങ്ങൾ.. ഏതായാലും ദ്രോഹിക്കാൻ ഒരാളെ കിട്ടിയല്ലോ ഒരു എൻജോയ് മെന്റ് ഉണ്ട്.. പക്ഷേ എന്നാലും ഇപ്പോൾ ഒരു സങ്കടം ബാക്കിയാവുന്നു മിതുവും മിത്രയും... അവരിൽ ഒരാളെയെങ്കിലും സ്വന്തമാക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു ഹ... കിട്ടാത്ത മുന്തിരി പുളിക്കും പക്ഷേ വൈകാതെ മധുരം ആക്കാൻ എനിക്കറിയാം.." നിരഞ്ജൻ ക്രൂരമായ ചിരിയോടെ അകത്തേക്കു കയറി പോയി ... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ഈ സമയം അതേപോലെതന്നെ റിദുനോടും മിതുവിനോടും അടങ്ങാത്ത പകയോടെ തന്നെ നിൽക്കുകയാണ് ശിവങ്കിതയും മഹിയും... " അച്ഛനോട് അന്നേ ഞാൻ പറഞ്ഞതാണ് കമ്പനിയിൽ വെറുതെ പ്രശ്നങ്ങളൊന്നും ഉണ്ടാക്കേണ്ട എന്ന് ഏട്ടൻ പറഞ്ഞത് സത്യമല്ലേ കമ്പനി എത്ര ഉയർന്ന നിലയിൽ നിന്നതാണ് എത്ര പെട്ടെന്നാണ് നഷ്ടങ്ങൾ ഉണ്ടായത് അതുകൊണ്ടെന്താ ദേവനച്ഛൻ എല്ലാകാര്യങ്ങളും അറിഞ്ഞു. "

" നീ പറയുന്നത് കേട്ടാൽ തോന്നും ഇത് എനിക്ക് വേണ്ടി മാത്രം ചെയ്തതാണെന്ന് നിനക്ക് വേണ്ടിയാണ് ഞാൻ ഇങ്ങനെ എല്ലാം ചെയ്തുകൂട്ടിയത്.. ഇന്ന് നമുക്ക് കാണുന്ന ഇത്രയും സമ്പാദ്യം ഉണ്ടാവണമെങ്കിൽ അതിന് കാരണം ഞാൻ അന്ന് അങ്ങനെയൊക്കെ ചെയ്തത് കൊണ്ട് മാത്രമാണ്...നല്ലവനായി മാത്രം എന്നും നിന്നാൽ ഒരിക്കലും ഇത്രേം നല്ല രീതിയിൽ ജീവിക്കാൻ കഴിയില്ല കുറച്ച് തരികിട ഒക്കെ കാണിക്കണം.. പക്ഷേ എനിക്കൊരു ലക്ഷ്യം കൂടി ഉണ്ടായിരുന്നു അത് പക്ഷേ നിന്റെയും റിദുവിന്റെയും വിവാഹമല്ല...എല്ലാവരെയും പോലെ സ്വത്തുക്കളും പണവും കണ്ടിട്ട് റിദുവിനു നിന്നെ കെട്ടിച്ച് കൊടുക്കാൻ എനിക്കിഷ്ടം ഉണ്ടായിരുന്നില്ല.. കാരണം അവൻ മറ്റൊരു പെൺകുട്ടിയെ സ്നേഹിക്കുന്ന കാര്യം ഞാനറിഞ്ഞിരുന്നു..മനസ്സിൽ മറ്റൊരു പെൺകുട്ടിയെ സ്നേഹിക്കുന്ന അവൻ നിന്നെ ഒരിക്കലും സ്നേഹിക്കില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു... നീ അവനെ സ്നേഹിച്ചു എന്ന് എനിക്കറിയാം..പക്ഷേ നിങ്ങൾ തമ്മിൽ ഉള്ള വിവാഹം നടക്കില്ലാരുന്നു അതും എനിക്കറിയാം പണം അതെനിക്കൊരു വീക്നെസ് തന്നെയാണ് പക്ഷേ പണത്തിനും സ്വത്തിനും വേണ്ടി റിദുവിനെ കൊണ്ട് നിന്നെ കെട്ടിച്ചുവിരുന്നുവെങ്കിൽ ഒരിക്കലും നിങ്ങളുടെ ലൈഫ് നന്നാവാൻ പോകുന്നില്ലായിരുന്നു..

എനിക്ക് വേണ്ടത് അവരുടെ പണവും സ്വത്തും മാത്രമാണ് അത് എങ്ങനെ എങ്കിലും കിട്ടികഴിഞ്ഞാൽ നിന്നെ പൊന്നുപോലെ സ്നേഹിക്കുന്ന അല്ലെങ്കിൽ അതുപോലെ നോക്കുന്ന നല്ല സ്വത്തും പണവും ഉള്ള ഒരുത്തനെ കൊണ്ട് കെട്ടിക്കും.. പിന്നെ....നമ്മളെ അവിടുന്ന് ഇറക്കിവിട്ടത് ഞാൻ അങ്ങനെ മറക്കാൻ പോകുന്നില്ല സാവിത്രി എന്റെ സഹോദരി ആയിരിക്കും പക്ഷേ ഇനി എനിക്ക് അത് നോക്കേണ്ട ആവശ്യമില്ല അവരുടെ അധപ്പതനം കണ്ടേ ഞാൻ അടങ്ങൂ... " " അച്ഛൻ പറയുന്നതുപോലെ മറ്റൊരാളെ വിവാഹം കഴിക്കാൻ എനിക്ക് കഴിയില്ല റിദുവേട്ടനെ ഞാൻ ആഗ്രഹിച്ചിരുന്നു എനിക്ക് റിദുവേട്ടൻ തന്നെ മതി .. പക്ഷേ ആ മിതു ജീവനോടെ ഉള്ളപ്പോൾ ഇതൊന്നും നടക്കില്ല " " നീയെന്താ പറഞ്ഞു വരുന്നത് " " മിതു ഇല്ലാതാവണം " " ദേ മോളെ വെറുതെ ആവശ്യമില്ലാത്ത ഒന്നും ചിന്തിക്കേണ്ട റിദുവിനെക്കാൾ നല്ലൊരു പയ്യനെ ഞാൻ കണ്ടെത്തി തരും നീ ഇങ്ങനെ വേണ്ടാത്ത വിചാരങ്ങൾ ഒന്നും മനസ്സിൽ കൊണ്ട് നടക്കേണ്ട... " " അച്ഛൻ അത്ര നല്ലതാണെന്ന് ഒന്നും പറയേണ്ട ദേവൻ അച്ഛന് എങ്ങനെ ആക്സിഡന്റ് ഉണ്ടായി...

ശരീരം തളർന്ന് പോയി എന്നല്ലേ പറയുന്നത്..പക്ഷേ പെട്ടെന്ന് കുഴഞ്ഞുവീണു ഉണ്ടായതാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല കാരണം എല്ലാരെയെക്കാൾ നല്ല ആരോഗ്യവാനും ആരോഗ്യകാര്യങ്ങളിൽ നല്ലോണം ശ്രദ്ധിക്കുന്ന മനുഷ്യനുമായിരുന്നു അദ്ദേഹം.. ആ ആൾ ഒരു ദിവസം പെട്ടന്ന് കുഴഞ്ഞ് വീണു തളർന്നു പോയി എന്ന് പറഞ്ഞു അത് വിശ്വസിക്കാൻ കഴിയുന്നില്ലല്ലോ അച്ഛാ...അതും രണ്ട് ദിവസം അദ്ദേഹത്തിന് മാനസികമായി എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നു പലരും അന്ന് ഏട്ടനോട് പറഞ്ഞു എന്നാൽ മാനസികമായി മാത്രം അല്ല എന്തോ ലഹരിക്കടിമപ്പെട്ട പോലെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം എന്ന് ഞാൻ അറിഞ്ഞല്ലോ അച്ചാ സത്യത്തിൽ അവിടെ നടന്നത് എന്താ... " " ദേവന്റെ മരണവുമായി ബന്ധപ്പെട്ട് എനിക്ക് യാതൊരു ബന്ധവുമില്ല ഞാൻ പറഞ്ഞല്ലോ മാധവൻ ഒരു കൊലപാതകി ആയിരുന്നു എന്ന് അവൻ കൊലപ്പെടുത്തിയ പെൺകുട്ടിയുടെ വീട്ടുകാർക്ക് ദേവനോടും ശത്രുത ഉണ്ടായിരുന്നു എന്നാണ് ഞാൻ അറിഞ്ഞത്.. അപ്പൊ പിന്നെ അവർ ആയിക്കൂടെ ദേവനെ കൊലപ്പെടുത്തിയത്" " എന്നാലും ഇത് കുറച്ചു കൂടിപ്പോയി അച്ഛാ.. ദേവൻ അച്ഛനെയും കയ്യിൽ എടുത്തിരുന്നെങ്കിൽ ദേവനച്ഛൻ എങ്കിലും നമ്മുടെ കൂടെ നിന്നേനെ

ഇതിപ്പോ അച്ഛൻ ദുരാഗ്രഹം നടത്താൻ പോയതുകൊണ്ടാണ് എല്ലാവരും എല്ലാം അറിഞ്ഞത് ഇനിയെത്ര നന്നാവാൻ ശ്രമിച്ചാലും ഏട്ടൻ ഇനി എന്നോട് ദേഷ്യം തന്നെയായിരിക്കും അച്ഛനോടും പകയായിരിക്കും എനിക്ക് എന്തായാലും ഈ ജന്മത്തിൽ ഏട്ടനെ മാത്രം മതി ഇല്ലെങ്കിൽ ഇങ്ങനെ തന്നെ തുടർന്നു പോകാനാണ് എന്റെയും തീരുമാനം" ശിവ അകത്തേക്ക് പോയതും ഇനി എന്ത് ചെയ്യണമെന്നറിയാതെ മഹി കുഴഞ്ഞു " എല്ലാം എന്റെ തെറ്റാണ് മാധവനെ സഹായിച്ചു എന്നുള്ള ഒറ്റക്കാരണത്താൽ ദേവനോട് അരവിന്ദനു തോന്നിയ പക ആണ് എല്ലാത്തിനും കാരണം അവർ എന്നോട് സംസാരിച്ചപ്പോൾ എനിക്ക് അവരുടെ കൂടെ നിൽക്കേണ്ടിവന്നു കമ്പനിയിൽ പലതരത്തിൽ നഷ്ടങ്ങളും ഉണ്ടാക്കി അവരോടൊപ്പം ചേർന്ന്... ഒടുവിൽ അവരോടൊപ്പം ചേർന്നു ശരീരത്തെ തളർത്തി കളയുന്ന ഒരുതരം ദ്രാവകം എന്നെക്കൊണ്ട് ദേവന്റെ ശരീരത്തിൽ ഇൻജെക്ട് ചെയ്യിപ്പിച്ചത് അവരാണ്... പല പിഴവുകളും ഉണ്ടായി ഇനി പക്ഷേ ഒരു പിഴവ് പോലും ഉണ്ടാകാൻ പാടില്ല... ഇനി സൂക്ഷിച്ചേ കരുക്കൾ നീക്കാവൂ " എന്തൊക്കെയോ ആലോചിച്ച ശേഷം അയാൾ ഫോൺ എടുത്തു ആരെയോ വിളിച്ചു മറുതലയ്ക്കൽ ഉള്ള പ്രതികരണം കേട്ടപ്പോൾ മഹിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

രാവിലെ ആദ്യം ഉണർന്നത് മിതു ആയിരുന്നു ... ഫ്രഷ് ആയ ശേഷം അവൾ താഴേക്ക് ചെന്നു... സാവിത്രിയമ്മ അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്നു "സോറി അമ്മേ ഇന്നലെ വരാൻ ലേറ്റായി അതാട്ടോ late ആയി ഉണർന്നത് അമ്മ മാറിക്കോ..ബാക്കി ഞാൻ ചെയ്തോളാം "എന്റെ പൊന്നു മോളെ നീ വരുന്നതിന് മുമ്പും ഇതൊക്കെ ചെയ്തത് ഞാൻ തന്നെയായിരുന്നു ദേവേട്ടനു വയ്യാതായപ്പോൾ ആണ് സഹായത്തിന് ആളെ വെച്ചത്.. അതിനു മുമ്പ് വരെ എല്ലാ കാര്യങ്ങളും നോക്കിയത് ഞാൻ തന്നെയാണ്... നിനക്കറിയോ ഈ റിദു ഈ കാണുന്നത് പോലെ ഒന്നും അല്ലായിരുന്നു റിദു ആണെങ്കിൽ നേരം വൈകിയേ വരൂ...റിഷി ആണെങ്കിൽ നിനക്കറിയാലോ അന്നത്തെ മാനസികാവസ്ഥ....രണ്ടുപേരും കാരണം ഒരുപാട് വേദനിച്ചിട്ടുണ്ട് പക്ഷേ അന്നും രണ്ടു മക്കൾക്കും ഇഷ്ടമുള്ളതെല്ലാം ഒരുക്കി വെക്കുമായിരുന്നു...പക്ഷേ മക്കൾക്ക് അമ്മയുടെ കാര്യം നോക്കാനോ അമ്മയുടെ അവസ്ഥ മനസ്സിലാക്കാനും ഒന്നും സമയമില്ലായിരുന്നു... ഒരാൾ അനിയന്റെ അവസ്ഥ ആലോചിച്ച് ദുഃഖിച്ചു മറ്റൊരാൾ ഒരു പെണ്ണിന്റെ കാര്യം ആലോചിച്ചു...

രണ്ടിനെയും കാര്യം ആലോചിച്ച് ദുഃഖിക്കുന്ന അമ്മയെ മാത്രം അവർ അറിഞ്ഞിരുന്നില്ല....പിന്നെ അമ്മ ജീവനോടെ ഉണ്ടെന്ന് പോലും എന്റെ മക്കൾ അറിഞ്ഞു തുടങ്ങിയത് മോള് അവന്റെ ജീവിതത്തിൽ വന്നതിൽ പിന്നെ ആണ്.. അതിൽ പിന്നെ അവൻ പഴയ സ്വഭാവത്തിലേക്ക് മടങ്ങിവരികയും അനിയന്റെയും അമ്മയുടെയും കാര്യങ്ങൾ നോക്കാനും റിഷിയെ ഹോസ്പിറ്റലിൽ കൊണ്ട് പോകാനും ട്രീറ്റ്മെന്റ് ചെയ്യിപ്പിക്കാനും ഒക്കെ അവനു തോന്നിയതും എന്റെ ആ പഴയ രണ്ടു മക്കളെയും തിരിച്ചു കിട്ടിയതും നീ കാരണമാണ്...നീ എന്റെ മകൾ തന്നെയാണ് ഒരിക്കലും ഒരു അമ്മയിയമ്മയുടെ സ്ഥാനത്ത് നിന്നു കൊണ്ട് നിന്നോട് വഴക്കിടാൻ ഞാനില്ല.. അതുകൊണ്ട് മര്യാദയ്ക്ക് അമ്മ പറയുന്നത് കേൾക്ക്. അവിടെ പോയിരിക്ക് നീ.. ഇന്നലത്തെ നിന്റെ മാനസികാവസ്ഥ നന്നായി എനിക്ക് അറിയാം.. " "അത് അമ്മേ.. പെട്ടന്ന് അവിടേക്ക് പോയപ്പോൾ പഴയ കാര്യങ്ങൾ ഓർത്തപ്പോൾ..." "സാരമില്ല.. ലക്ഷ്മി നമ്മളോടൊപ്പം തന്നെ ഉണ്ട് മോളെ.. നീ ഈ ചായ അവനു കൊണ്ട് കൊടുക്ക്... എന്നിട്ട് അവനെയും കൂട്ടി വാ..."

"ഏട്ടനോട് ചോദിച്ചിട്ട് ഒന്നും പറയുന്നില്ല അമ്മേ... ഇന്നലെ അവിടെ പോയത് എന്തിനാണെന്ന് തന്നെ അവിടെ എത്തിയപ്പോഴാ ഞാൻ അറിഞ്ഞേ.. അപ്പോഴും അവിടെ നിന്നും ഏട്ടന് എന്താണ് കിട്ടിയത് എന്ന് എനിക്ക് അറിയില്ല.. ഏട്ടൻ പറഞ്ഞില്ല..." "അവൻ ഉണ്ടല്ലോ മോളെ സേതു രാമയ്യർ CBI കളിക്കുവാ മോള് അതൊന്നും കാര്യം ആക്കണ്ട..." "ഇനി ഒരു പ്രശ്നം വേണ്ടമ്മേ... ഇനി നിങ്ങൾ കൂടി ഇതിന്റെ പേരിൽ വിഷമിക്കരുത്.. എന്താണ് വേണ്ടത് എന്ന് എനിക്ക് അറിയാം... ഏട്ടനോട് അമ്മ പറയണം ഇതിന്റെ പിന്നാലെ ഇനി പോകണ്ട എന്ന്..." "നീ എന്താ കുട്ടി ഈ പറയണേ.. അവൻ നിന്റെ പാതി ആണ്.. അത് കൊണ്ട് തന്നെ നിന്റെ പ്രശ്നങ്ങൾ എല്ലാം അവന്റെ കൂടി ആണ്.. നീ ഒറ്റക്ക് എന്ത് ചെയ്യാൻ ആണ് മോളെ.. ശരിയാ നിനക്ക് പ്രതികാരം ഉണ്ടാകും.. അവരെ ചുട്ടെരിക്കാൻ ഉള്ള പക നിന്റെ കണ്ണുകളിൽ എനിക്ക് കാണാം... പക്ഷെ മോളെ നിനക്ക് ധൈര്യം പകർന്നു അവൻ ഒപ്പം നിൽക്കുമ്പോൾ നീ ഇങ്ങനെ പറയരുത്... അവൻ ഉണ്ട് നിന്റെ കൂടെ.. തളരാതെ ഒപ്പം നീയും അവന്റെ ഒപ്പം ഉണ്ടാകണം...." "അമ്മേ...."

"ഇനി നിന്നാൽ ഇതിന്റെ ചൂട് പോകും.. മോള് വന്നതിൽ പിന്നെയാ ഈ ശീലം ഒക്കെ.. നേരത്തെ ഇതിനോട് ഒക്കെ വെറുപ്പ് ആയിരുന്നു അവനു.... അത് കൊണ്ട് മോള് അധികം ഇനി ഇതിന്റെ ചൂട് കളയാതെ ഇത് കൊണ്ട് കൊടുക്കാൻ നോക്ക്...മിത്ര മോള് ഇപ്പൊ വന്നു മാധവട്ടന് ഉള്ള ചായ കൊണ്ട് പോയതേ ഉള്ളു.." "അവൾ നേരത്തെ ഉണർന്നോ അപ്പൊ." "അതേലോ.. ഇന്നലെ ഫുൾ എന്റെ ഒപ്പം ഉണ്ടാരുന്നു ആ കുട്ടി..." "ahh അമ്മേ...ഞാൻ ഏട്ടന് കൊടുത്തിട്ട് വരാം " സാവിത്രിയോട് പറഞ്ഞു കിച്ചണിൽ നിന്നും മുകളിലെ റൂമിലേക്ക് നടക്കുമ്പോഴും അവളുടെ ഉള്ളിൽ മിത്രയുടെ മാറ്റത്തെ കുറിച്ച് ആയിരുന്നു ചിന്ത.. "അവൾ ഒരുപാട് മാറിയിരിക്കുന്നു... ഇങ്ങനെ ഒരു മിത്രയേ ആണ് ഞാൻ ആഗ്രഹിച്ചത്... പക്ഷെ അവൾ ഇനി റിഷിയുടെ ലൈഫിലേക്ക് വരണ്ട..അതിനു ഇനി അർഹത ഇല്ല അവൾക്ക്..." മിതു റൂമിൽ എത്തിയതും റിദു ഉണർന്നിരുന്നു... ഫ്രഷ് ആയി വന്നു ഡ്രസ്സ്‌ മാറുകയായിരുന്നു റിദു അവൾ ടേബിളിൽ കൊണ്ട് ചായ വെച്ചശേഷം അവനെ നോക്കി അവൾ ശ്രദ്ധിക്കുന്നത് കണ്ടതും അവൻ ചുണ്ട് കൂർപ്പിച്ച് അവളെയും നോക്കി

"എന്താ നോക്കുന്നെ" "അല്ല എന്ന് മുതലാ എന്റെ ഭാര്യ എന്നെക്കാൾ കൂടുതൽ സ്ട്രോങ്ങ് ആവാൻ തുടങ്ങിയത്" "എന്ന് വെച്ചാൽ" "അമ്മയോട് പറയുന്നത് കേട്ടല്ലോ നീ സ്വയം എല്ലാം ചെയ്തുകൊള്ളാം എന്നും എന്റെ സഹായം വേണ്ടെന്നും " "അത് നിങ്ങൾക്ക് ഒരു പ്രശ്നം ഉണ്ടാകരുത് എന്നു കരുതി" "ഹോ അപ്പോ എന്റെ പ്രശ്നങ്ങൾ നിനക്ക് ബാധകം അല്ലേ" "ആണല്ലോ" "അപ്പോ നിന്റെ പ്രശ്നം എനിക്ക് ബാധകമല്ലേ" "അത് പിന്നെ" "ഏതു പിന്നെ ഡീ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം... ഈയാഴ്ച തന്നെ ഈ പ്രശ്നങ്ങൾക്കെല്ലാം ഒരു പരിഹാരം ഞാൻ കണ്ടുപിടിക്കും എല്ലാം അന്നത്തോടുകൂടി അവസാനിക്കും... നീ അത് കൊണ്ട് കൂടുതൽ ടെൻഷൻ അടിച്ചു നിൽക്കണ്ട... മര്യാദക്ക് ഞാൻ പറയുന്നത് അങ്ങു കേട്ടാൽ മതി..." റിദു അത്രെയും പറഞ്ഞു അവളുടെ കവിളിൽ നുള്ളിയ ശേഷം റൂമിൽ നിന്നിറങ്ങി......... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story