അഗ്നിസാക്ഷി: ഭാഗം 83

agnisakshi

എഴുത്തുകാരി: MALU

റിദു പറഞ്ഞെങ്കിലും മിതുവിന്റെ മനസ്സ് അസസ്ഥമായിരുന്നു ഇനി എന്ത് ചോദ്യം അവളുടെ മനസ്സിനെ അലട്ടി കൊണ്ടിരുന്നു.. അവൾ കോളേജിൽ പോകാൻ റെഡി ആയി താഴേക്ക് ചെന്നപ്പോഴേക്കും റിദു ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു കഴിഞ്ഞിരുന്നു.. "ഇന്നെന്താ ഞാൻ വരുന്നതിനു മുൻപ്.. എന്നും ഒരുമിച്ചു അല്ലെ.." "അങ്ങനെ ആണെന്നാണ് ഞാൻ കരുതിയിരുന്നത് പക്ഷെ നമുക്കിടയിൽ നീ തന്നെ അല്ലെ അകലം പാലിക്കാൻ ശ്രമിക്കുന്നത്.. എന്നാ പിന്നെ എല്ലാകാര്യങ്ങൾക്കും അങ്ങനെ തന്നെ ആകാമെന്ന് ഞാൻ കരുതി..." "ഏട്ടാ പ്ലീസ്..." "നീ ഇനി എന്നോട് ബീഹെവ് ചെയ്യുന്ന പോലെ തന്നെ ആയിരിക്കും ഞാനും.. ഞാൻ മാത്രം നിന്നോട് അടുപ്പം കാണിക്കുമ്പോൾ നീ ചില കാര്യങ്ങൾക്ക് സ്വാർത്ഥത കാണിക്കുന്നു.." "സ്വാർത്ഥതയോ" "അതെ.. സ്വന്തം കാര്യം മാത്രം നോക്കുന്നവർ അങ്ങനെ ആണ്..." "ഞാൻ എപ്പോഴാ സ്വന്തം കാര്യം മാത്രം നോക്കിയത്.." "നീ കുറച്ചു മുൻപ് പറഞ്ഞ കാര്യങ്ങൾ ഒക്കെ നിന്റെ പ്രശ്നം ആണെന്ന് അല്ലെ പറഞ്ഞെ... സ്വയം നോക്കിക്കോളാം എന്നല്ലേ പറഞ്ഞെ. അപ്പൊ അത് സ്വാർത്ഥത അല്ലെ." "അല്ല..." "ആണ്.. നീ ഇനി കൂടുതൽ ഒന്നും പറയണ്ട... ഞാൻ പോവാ.." "അപ്പൊ ഞാൻ എങ്ങനെ പോകും..." "അത് എനിക്ക് എങ്ങനെ അറിയാം..."

"ശ്ശെടാ... ഈ ഏട്ടൻ ഈ കാണിക്കുന്നത് ശരി അല്ല.." "ഞാൻ എന്ത് കാണിച്ചു..." "മര്യാദക്ക് എന്നെയും കൂട്ടി പൊക്കോ.. ഇല്ലെങ്കിൽ പിന്നെ രാത്രി മിതു എന്ന് വിളിച്ചു എന്റെ അരികിൽ വന്നാൽ എന്റെ സ്വഭാവം മാറും.." "അല്ലേലും ഞാൻ വരില്ല.. എന്റെ പഞ്ചാര പരുപാടി ഒക്കെ ഞാൻ നിർത്തി.. ഇനി ഇങ്ങോട്ട് എങ്ങനെ ആണോ അങ്ങോട്ടും അങ്ങനെ തന്നെ..." "കുറച്ചു മുൻപ് എന്റെ കവിളിൽ നുള്ളി പോയ ഈ മനുഷ്യൻ ഇപ്പൊ ഇതെന്തൊക്കെയാ പറയണേ .." മിതുവിന്റെ അന്തം വിട്ട നിൽപ്പ് കണ്ടു റിദു ചിരി കടിച്ചമർത്തി നിന്നു...കുറച്ചു കഴിഞ്ഞു മിതു തന്നെ വീണ്ടും സംസാരത്തിനു തുടക്കം ഇട്ടു "എട്ടോയ്...." "എന്നാടി..." "എന്റെ പ്രശ്നങ്ങളേ മുഴുവൻ ഞാൻ അങ്ങോട്ട് തരുവാ.. സ്വീകരിച്ചോ അങ്ങ് അല്ല പിന്നെ..." "എന്താ...." "ഡാ ഏട്ടാ...എന്റെ പ്രശ്നങ്ങൾ എല്ലാം നമുക്ക് ഒന്നിച്ചു നേരിടാം എന്ന്..." "ശരിക്കും..." "അല്ല... അതേടോ ഏട്ടാ..." "ഇപ്പൊ എങ്കിലും ബുദ്ധി ഉദിച്ചല്ലോ ഭാഗ്യം..." "ഓ ... എനിക്ക് ബുദ്ധി ഉണ്ടെന്ന് ഇപ്പൊ മനസ്സിലായല്ലോ..." "പിന്നെ ഭയങ്കര ബുദ്ധിയാ... അല്ല ഇതുങ്ങളെ എല്ലാം ഒതുക്കി വരുമ്പോഴേക്കും ഞാൻ കിളവൻ ആകും എന്നാ തോന്നണേ... " "അത് ആകും.. പ്രശ്നങ്ങൾ തീരും വരെ ഇങ്ങനെ നല്ല കുട്ടി ആയി അങ്ങ് നടന്നാൽ മതി.. ഇല്ലെങ്കിൽ റൂമിന്റെ വെളിയിൽ ആയിരിക്കും മോന്റെ സ്ഥാനം.. പറഞ്ഞില്ലെന്നു വേണ്ട..."

"ഓ മേഡത്തിന്റെ കല്പന പോലെ.. ഒന്ന് പോടീ.... പിന്നെ.. മിത്രയുടെ കോഴ്സ് കഴിഞ്ഞു അവൾക്ക് job ഞാൻ തന്നെ റെഡി ആക്കി കൊടുത്തോളാം... നിന്റെ അച്ഛൻ അവൾക്ക് കല്യാണാലോചന ഒക്കെ നടത്തുന്നുണ്ട്... എന്തിനാടി ഇപ്പോഴേ.. ആ കൊച്ചിന് പ്രായം ഒന്നും തികഞ്ഞു പോയില്ലല്ലോ.." "അച്ഛന് പേടിയാ ഏട്ടാ.. എത്ര നാൾ എന്ന് വെച്ചാൽ മൂത്ത മോളുടെ ഭർത്താവിന്റെ വീട്ടിൽ ഇളയ മകളെ നിർത്തുക എന്നാ അച്ഛൻ ചോദിക്കുന്നത്..." "ഇത്രെയും പറയണോ... അവളുടെ ചേച്ചിടെ ഭർത്താവ് അവൾക്ക് ചേട്ടന്റ സ്ഥാനത്തു അല്ലെ.. മാത്രം അല്ല എന്റെ അച്ഛന്റെയും അമ്മയുടെയും കൂടപ്പിറപ്പിന് തുല്യം അല്ലെ നിന്റെ അച്ഛൻ.." "അതൊക്കെ ശരിയാ.. പക്ഷെ..." "പക്ഷെ..." "അവൾ ഇവിടെ നിന്നും മാറി നിൽക്കുന്നത് തന്നെ ആണ് ഏട്ടാ നല്ലത്... റിഷിയുടെ കാര്യം അച്ഛന് അറിയില്ലെങ്കിലും നമുക്ക് അറിയാലോ.. അവർ രണ്ടും പരസ്പരം മിണ്ടുന്നില്ലെങ്കിലും മനസ്സിൽ ആ കാര്യങ്ങൾ ഒക്കെ ഓർത്തു നല്ലോണം വേദനിക്കുന്നുണ്ട് അവർ.. കഴിഞ്ഞതൊക്കെ മറക്കാൻ രണ്ടു പേരും അകന്ന് നിൽക്കുന്നത് തന്നെ ആണ് നല്ലത്.. ഇല്ലെങ്കിൽ റിഷിയുടെയും മിത്രയുടെയും ലൈഫിനെ അത് ബാധിക്കും..." "അതിനു അവർ പരസ്പരം കണ്ടു എന്ന് കരുതി എന്താ.. കാണട്ടെ അവർ..." "എന്ന് വെച്ചാൽ.."

"രണ്ടു പേരും റിലേഷൻ തുടങ്ങിയപ്പോൾ ഉണ്ടാരുന്നത് ആത്മാർത്ഥ പ്രണയം തന്നെ ആണ്.. പക്ഷെ ഇടയ്ക്ക് വെച്ചു മിത്ര അവനെ ചതിച്ചു.. അവൾ ചെയ്തത് തെറ്റ് തന്നെ ആണ്. പക്ഷെ പ്രായത്തിന്റെ പക്വത ഇല്ലായ്മയിൽ അങ്ങനെ സംഭവിച്ചു.. അവൾക്ക് വേറും 16 വയസ്സ് ഉള്ളപ്പോൾ തോന്നിയത് ആണ് ഈ പ്രണയം. ആ പ്രായം എന്ന് പറയുന്നത് ചിലരുടെ മനസ്സ് പല വഴികളിൽ സഞ്ചരിക്കും... ചിലർ എത്ര പ്രായം കുറഞ്ഞാലും കൂടിയാലും പക്വതയോടെ പെരുമാറും.. മിത്രയേ സംബന്ധിച്ച് അവൾ എന്ത് എപ്പോ കാണുന്നോ അത് കണ്ടു തീരുമാനം എടുക്കുന്നവൾ ആണ്.. ഒന്നും ആലോചിച്ചു തീരുമാനിക്കാനോ പ്രവർത്തിക്കാനോ അവൾക്ക് അറിയില്ല... ഇപ്പൊ തെറ്റുകൾ അറിഞ്ഞപ്പോൾ ആണ് അവൾക്ക് പശ്ചാതാപം ഉണ്ടായത്.. അല്ലെങ്കിലും ചില ശരികൾ നമുക്ക് മനസ്സിലാക്കാൻ ചിലപ്പോൾ തെറ്റിലൂടെ സഞ്ചരിക്കേണ്ടി വരും.. തോൽവിയിലൂടെ ആണ് പിന്നീട് വിജയത്തിലേക്ക് ഉള്ള ചവിട്ട് പടി എന്ന് പറയുന്ന പോലെ ഒരു തെറ്റിൽ നിന്നാകും നൂറായിരം ശരികൾ ജനിക്കുക.. ഇന്ന് മിത്ര ശരി ഏതാ തെറ്റ് ഏതാ എന്ന് മനസ്സിലാക്കിയിരിക്കുന്നു.."

"അത് കൊണ്ട്..." "രണ്ടു പേരും സ്നേഹിച്ചു.. ഇനി റിഷിയുടെ മനസ്സിൽ മറ്റൊരു പെൺകുട്ടിക്ക് സ്ഥാനം ഉണ്ടാകാൻ ചാൻസ് കുറവാണ്.. because അവൻ ലൈഫിൽ ഒരാളെ മാത്രമേ തന്റെ പാതിയായി കണ്ടിട്ടുള്ളു അത് മിത്ര ആണ്.. അവൾ ചതിച്ചു എങ്കിലും അവൾക്ക് മുന്നിൽ പ്രതികാരം വീട്ടാൻ മറ്റൊരു പെൺകുട്ടിയെ അവൻ സ്നേഹിച്ചില്ല പകരം ആ ദേഷ്യം മുഴുവൻ തീർക്കാൻ അവൻ കണ്ടെത്തിയ മാർഗം ലഹരി.." "ഏട്ടൻ പറഞ്ഞു വരുന്നത്... " "മിത്ര നല്ലവൾ അല്ല എന്നായിരുന്നു എനിക്ക് അഭിപ്രായം പക്ഷെ ഇന്ന് അവൾ അതെല്ലാം ഓർത്തു ഒരുപാട് ദുഖിക്കുന്നുണ്ട്... ഇന്നവൾ നിന്റെ പഴയ ആ അനിയത്തികുട്ടി ആണ്.. നീ അവളുടെ ചേച്ചിയമ്മയും... ഇനി അവൾക്കും മറ്റൊരാളെ ലൈഫിലേക്ക് സ്വീകരിക്കാൻ കഴിയില്ല... കാരണം ചതി മനസ്സിലാക്കി അവൾ.. ഇനി അവൾ അങ്ങനെ ഒന്നും ചെയ്യില്ല എന്ന് എന്റെ മനസ്സ് പറയുന്നു..." "അവൾ ഇനി തെറ്റ് ചെയ്യില്ല എന്നു എനിക്ക് അറിയാം.. കാരണം അമ്മ മരിക്കും മുൻപ് വരെ എന്റെ മിത്ര എങ്ങനെ ആയിരുന്നോ ആ മിത്ര ആണ് ഇപ്പൊ എന്റെ കൂടെ ഉള്ളത് ." "അതെ അവൾക്ക് മാറ്റം വന്നിട്ടുണ്ട്.. അത് കൊണ്ട് തന്നെ.. നമ്മൾ നല്ലോണം ആലോചിക്കണം... പിന്നെ അവർ തമ്മിൽ മാക്സിമം കാണട്ടെ.. പരസ്പരം മനസ്സ് തുറന്നു സംസാരിക്കാൻ കഴിയട്ടെ.. അത് കഴിഞ്ഞു അവർ തന്നെ അവരുടെ തീരുമാനം പറയട്ടേ.. അത് വരെ ഈ കാര്യം നമ്മൾ വേറുതെ സംസാരിച്ചു ഒന്നും ചിന്തിച്ചു കൂട്ടണ്ട... നീ പോയി ഫുഡ്‌ കഴിച്ചു വാ.. ഞാൻ wait ചെയ്യാം.."

മിതു ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു വന്നതും റിദുവിനോപ്പം കോളേജിലേക്ക് പോയി.. രാവിലെ ഉറക്കമുണർന്ന റിഷി കാണുന്നത് ടേബിളിൽ ആവി പറക്കുന്ന ചായ ആണ്. "ഇതാരാ ഇവിടെ കൊണ്ട് വന്നെ... രാവിലെ അങ്ങനെ ഒരു ശീലം എനിക്കില്ലല്ലോ... അമ്മക്ക് ഇതെന്താ പറ്റിയെ ആവോ...ഹാ എന്തെങ്കിലും ആവട്ടെ.." റിഷി ഫ്രഷ് ആയി താഴെ വന്നപ്പോൾ ആണ് സാവിത്രി അമ്മ അവനെ കണ്ടത്.. "നീ ഒത്തിരി ലേറ്റ് ആയല്ലോ ഇന്ന് എന്താ കോളേജിൽ പോണില്ലേ.. " "ഇന്ന് ഇല്ല എന്തോ മടി പോലെ..." "മടി കുറച്ചു കൂടുന്നുണ്ട് നിനക്ക്.. നല്ല അടിയുടെ കുറവാ..." "പോത്തു പോലെ വളർന്നിട്ടും ഇനിയും എന്നെ തല്ലാൻ അമ്മക്ക് നാണമില്ലാമ്മേ " " നീ ഒക്കെ എത്ര വളർന്നാലും എനിക്ക് ആ പഴയ കുഞ്ഞു മക്കൾ തന്നെ ആണ്.നിനക്കൊക്കെ ഇനി മക്കൾ ഉണ്ടെങ്കിലും ശരി അപ്പോഴും ഞാൻ തല്ലും. നിന്റെ മക്കളുടെ മുന്നിൽ. വെച്ചു... ".... "ശോ ഈ അമ്മ... എന്നെ തല്ലിയാലും ഞാൻ നന്നാവൂല്ലാ..." "നന്നാക്കാൻ എനിക്ക് അറിയാം.." "ഓ അല്ല അമ്മേ ആരാ എനിക്ക് റൂമിൽ ചായ കൊണ്ട് വന്നത്.. അമ്മ അങ്ങനെ ചെയ്യാറില്ലല്ലോ.. അമ്മക്ക് എന്റെ ശീലങ്ങൾ എല്ലാം അറിയാവുന്നതല്ലേ.. ഇന്ന് അമ്മക്കുട്ടിക്ക് ഇതെന്താ പറ്റിയെ..." "ഞാനോ.. ഞാൻ എപ്പോ കൊണ്ട് വന്നു..ഞാൻ നിന്റെ റൂമിൽ ഇന്ന് വന്നതേ ഇല്ല..."

"പിന്നെ എങ്ങനെ ടേബിളിൽ ചായ വന്നു..." "എനിക്ക് അറിയില്ല.... ഇനി മിത്ര മോള് അറിയാതെ വെച്ചതാവും.." "അവളോ അവൾ എന്തിനാ എന്റെ റൂമിൽ വന്നത്.." റിഷി കലിപ്പ് ആയതും സാവിത്രി അമ്മ അവനെ അനുനയിപ്പിക്കാൻ ശ്രമിച്ചു "അവൾ അറിയാതെ ചെയ്തതാവും നീ ഇങ്ങനെ ചൂടാവാതെ...മിത്ര അല്ലെ ഒന്ന് ക്ഷമിച്ചേക്ക്.." "ആരായാലും എന്താ എന്റെ ശീലങ്ങൾ മാറ്റാൻ ശ്രമിക്കണ്ട " "മോനെ ഡാ...." റിഷി ഒന്നും പറയാതെ റൂമിലേക്ക് പോയി.. അല്പസമയം കഴിഞ്ഞു സാവിത്രി അവന്റെ റൂമിലേക്ക് ചെന്നു "റിഷി... ഇന്ന് മാധവട്ടനെ കൊണ്ട് ചെക്ക് അപ്പിന് പോണം.. കുറച്ചു നാൾ. ആയി ഹോസ്പിറ്റലിൽ പോയിട്ട്.. ഇന്ന് ഏതായാലും പോകാൻ തീരുമാനിച്ചു.." "മ്മ് പോയിട്ട് വാ അമ്മേ ..." "ഞാനും ഏട്ടനും കൂടി ആണ് പോകുന്നത്.. " "അതെന്താ ആരൊക്കെ ഉണ്ടോ അവരെയും കൂട്ടി പോയാൽ മതി..." "മിത്ര മോളെ കൊണ്ട് പോകാൻ കഴിയില്ല... ഞങ്ങൾക്ക് ഒരിടം വരെ പിന്നെ പോകണം.. അത് കൊണ്ട് നീ എങ്ങും പോകരുത്.. നിനക്ക് പിന്നെ ഇപ്പൊ കുറച്ചു കൂട്ട് കെട്ട് കൂടുന്നുണ്ട്.. അത് കൊണ്ട് ഇന്ന് എവിടെയും പോകണ്ട..

നിന്നെ വിശ്വസിച്ചു ആണ് ഞങ്ങൾ പോകുന്നത് ." "അമ്മേ.. അത് എനിക്ക് ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോകണം..." "നീ ഇന്ന് എവിടെയും പോകണ്ട... ഇവിടെ നിൽക്കണം ഞാൻ ഇവിടെ വരുമ്പോൾ നിന്നെ ഇവിടെ കണ്ടില്ലെങ്കിൽ അപ്പൊ ഞാൻ ബാക്കി പറയാം..." റിഷി എന്തെങ്കിലും പറയുംമുൻപ് സാവിത്രി അമ്മ റൂമിൽ നിന്നും ഇറങ്ങി... അവൻ ദേഷ്യത്തിൽ കയ്യിൽ ഇരുന്ന ഫോൺ ബെഡിലേക്ക് വലിച്ചു എറിഞ്ഞു... സാവിത്രി മാധവനെയും കൂട്ടി ഹോസ്പിറ്റലിലേക്ക് പോയി റിഷി അവർ പോയ ശേഷം മെയിൻ ഡോർ അടച്ചു റൂമിൽ പോയി.. മിത്രയുടെ റൂം ലോക്ക് ആയിരുന്നു അവൾ റൂമിൽ ഉണ്ടാകുമെന്ന് കരുതി അവൻ അവന്റെ റൂമിൽ പോയി കിടന്നു അല്പസമയം കഴിഞ്ഞു കിച്ചണിൽ എന്തോ ശബ്ദം കേട്ടാണ് റിഷി ഉണർന്നത്.. അവൻ ഉടൻ ബെഡിൽ നിന്നും എഴുന്നേറ്റു മിത്രയുടെ റൂമിൽ നോക്കി.. അത് ഓപ്പൺ ആയി കണ്ടതും അവൻ കിച്ചണിലേക്ക് വെപ്രാളത്തോടെ പാഞ്ഞു......... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story