അഗ്നിസാക്ഷി: ഭാഗം 84

agnisakshi

എഴുത്തുകാരി: MALU

റിഷി ഓടി കിച്ചണിൽ എത്തിയതും താഴേക്ക് വീഴാൻ പോകുന്ന മിത്രയേ ആണ് കാണുന്നത്... അവൻ അവളുടെ അരികിൽ ചെന്നു അവളെ പിടിക്കും മുൻപ് തന്നെ അവൾ താഴേക്ക് വീണിരുന്നു.. (അങ്ങനെ ഇപ്പൊ അവളെ പിടിച്ചു പിന്നെ കണ്ണും കണ്ണും പാടണ്ട 😁ഒരു വീഴ്ച അത് മിത്രക്ക് അത്യാവശ്യം ആണ് 🤧) അവൾ താഴെ വീണതും റിഷിയുടെ ഉള്ളൊന്ന് പിടഞ്ഞു.. അവൻ അവളുടെ കൈകളിൽ പിടിച്ചു എഴുന്നേൽക്കാൻ സഹായിക്കാമെന്ന് കരുതി കൈകൾ അവൾക്ക് നേരെ നീട്ടി.. നടുവിന് കയ്യും കൊടുത്തു അവൾ മുന്നോട്ട് നോക്കിയതും തനിക്ക് നേരെ കൈകൾ നീട്ടി നിൽക്കുന്ന റിഷിയെ ആണ് കണ്ടത്.. ഒരു നിമിഷം അവൾ അവളുടെ പഴയ ഹർഷനെ ഓർത്തു പോയി.. പക്ഷെ അന്ന് അവന്റെ കണ്ണുകളിൽ ഉണ്ടാരുന്ന തന്നോടുള്ള പ്രണയം ഇന്ന് അവന്റെ മുഖത്ത് പ്രകടമാകുന്നില്ല എന്ന് അവൾ വേദനയോടെ മനസ്സിലാക്കി.. അവൾ കൈകളിൽ പിടിക്കാതെ എന്തോ ആലോചിച്ചു നില്കുന്നത് കണ്ടാണ് റിഷിയും അവളെ ശ്രദ്ധിച്ചത്.. അവൾ ഈ ലോകത്തു എങ്ങും അല്ല എന്ന് അവനു മനസ്സിലായി "ഡീ......" റിഷി അല്പം കടുപ്പിച്ചു തന്നെ ആണ് അവളെ വിളിച്ചത്.. അവൻ വിളിച്ചതും അവൾ ഞെട്ടി പിണഞ്ഞു അവനെ നോക്കി "ഒരു കൈ തന്നു സഹായിക്കാമെന്നു കരുതിയത് ഒരിക്കലും നിന്നോട് ഉള്ള ഇഷ്ടം കൊണ്ടൊന്നുമല്ല...

നടുവും തല്ലി വീണു കിടക്കുന്നത് കണ്ടപ്പോൾ ഒന്ന് സഹായിക്കാൻ തോന്നി.. വേണമെങ്കിൽ എഴുന്നേറ്റു വാ. ഇല്ലെങ്കിൽ അവിടെ കിടന്നോ..." അവൻ കലിപ്പോടെ അത്രെയും പറഞ്ഞതും അത് തന്റെ ഹർഷൻ അല്ല എന്ന് അവൾക്ക് ബോധ്യമായി... അവൾ പിന്നെ കൂടുതൽ ഒന്നും ചിന്തിക്കാതെ അവന്റെ കരങ്ങളിൽ പിടിച്ചു എഴുന്നേറ്റു.. "thanks ഹർഷാ .." "സ്റ്റോപ്പ്‌ it . റിഷി അതാണ് ഞാൻ.... ഞാൻ നിന്റെ ഹർഷൻ അല്ല എന്ന് നിന്നോട് ഞാൻ പലതവണ പറഞ്ഞു കഴിഞ്ഞു. ഇനി ഇതാവർത്തിക്കരുത്.." അത്രെയും അവളുടെ മുഖത്ത് നോക്കി എടുത്തടിക്കും പോലെ പറഞ്ഞു നിർത്തി അവൻ പിന്തിരിഞ്ഞു നടന്നതും എന്തോ ഓർത്ത പോലെ അവളുടെ അടുത്തേക്ക് തന്നെ മടങ്ങി വന്നു "നീ എങ്ങനെയാ വീണത്.. ഓയിലിൽ വല്ലതും ചവിട്ടി സ്ലിപ് ആയതാണെങ്കിൽ ഇവിടെ ക്ലീൻ ആക്കിയിട്ടേക്കണം ഏട്ടത്തിയും അമ്മയും ഒക്കെ വന്നാൽ അവരും വീഴും.. നിനക്ക് പിന്നെ പണ്ടേ വീഴ്ത്താൻ നല്ല ശീലം ആണല്ലോ അത് കൊണ്ട് ഓർമിപ്പിച്ചതാ.." "ഓയിൽ ഒന്നും അല്ല.." "പിന്നെ.." "അത് ഞാൻ വെള്ളം കുടിക്കാൻ വേണ്ടി വന്നതാ . അപ്പൊ ഒരു പാറ്റയേ കണ്ടു.. അപ്പൊ പേടിച്ചു കയ്യിൽ ഉണ്ടാരുന്ന വെള്ളം താഴെക്ക് പോയി.. അങ്ങനെ തെന്നി പോയതാ..." "ഇപ്പോഴും ആ കാര്യത്തിൽ ഉള്ള പേടി മാറിയിട്ടില്ല അല്ലെ.."

"എന്താ... എന്താ ഇപ്പൊ പറഞ്ഞെ . ...." റിഷി പറഞ്ഞു കഴിഞ്ഞാണ് എന്താ പറഞ്ഞെ എന്ന ബോധം അവനു വന്നത് "ഒന്നുമില്ല.. നാണം ഇല്ലല്ലോ ഇത്രെയും പ്രായം ആയിട്ട് പാറ്റ പല്ലി എന്നൊക്കെ പറഞ്ഞു പേടിക്കാൻ.." "നിന്റെ മനസ്സിൽ ഇപ്പോഴും പഴയ ഓർമ്മകൾ എല്ലാം നീ സൂക്ഷിക്കുന്നുണ്ടോ ഹർഷാ .." "എന്തിനു... എന്തിനു വേണ്ടി ഞാൻ അത് സൂക്ഷിക്കണം... ഇത്രെയും നാൾ എന്നെ ഒരു ഭ്രാന്തൻ ആക്കിയത് പോരെ.. ഇനിയും എല്ലാം ഓർത്തു വീണ്ടും എന്നെ പഴയ റിഷി ആക്കാൻ ആണോ നിന്റെ ഉദ്ദേശം.. മറ്റുള്ളവരുടെ വേദന കണ്ടു നിനക്ക് സന്തോഷിച്ചത് മതിയായില്ലേ..." "ഹർഷാ പ്ലീസ്...." "നിർത്ത് മിത്ര... ഇനി നിന്റെ വാക്കുകൾ വിശ്വസിക്കാൻ ഞാൻ ഒരു പൊട്ടൻ അല്ല " "എനിക്കറിയാം ഞാൻ നിന്നോട് ചെയ്തത് ഒരിക്കലും പൊറുക്കാൻ കഴിയാത്ത തെറ്റാണ്.. അതിനുള്ളത് ഞാൻ അനുഭവിച്ചു കഴിഞ്ഞു.. സ്വന്തം ചേച്ചിയുടെ ജീവിതം വെച്ചു വരെ ഞാൻ കളിച്ചു.. എല്ലാം എനിക്ക് മനസ്സിലായി... എന്റെ തെറ്റുകൾ എന്താണെന്നും അവ നിങ്ങളെ എല്ലാം എന്ത് മാത്രം വേദനിപ്പിച്ചു എന്ന് എല്ലാം എനിക്ക് ബോധ്യപ്പെട്ടു... പക്ഷെ ഇനി നീറാൻ വയ്യ.. ഒരുപാട് മനസ്സ് ഇപ്പൊ വേദനിക്കുന്നുണ്ട്.." "അത് പോലൊരു മനസ്സ് എനിക്കും ഉണ്ടാരുന്നു മിത്ര...." "അറിയാം എനിക്ക്... ഞാൻ ചെയ്തത് എന്ത് വലിയ തെറ്റ് ആണെന്ന്...

നീ എന്നെ എത്ര വേണമെങ്കിലും തല്ലിക്കോളൂ ഹർഷാ എത്ര വേണമെങ്കിലും ശകാരിച്ചോ... അല്ലെങ്കിൽ എന്നെ കൊന്നോളൂ.. പക്ഷെ നീ ഇങ്ങനെ അവോയ്ഡ് ചെയ്യല്ലേ... എനിക്ക് അത് സഹിക്കാൻ കഴിയില്ല.. എല്ലാരും ഒപ്പം ഉണ്ടായിട്ടും നീ കൂടെ ഇല്ലാത്തത് എനിക്ക് തീരാ നഷ്ടം തന്നെ ആണ്.. പ്ലീസ് ഹർഷാ.." "നിന്നെ ശിക്ഷിക്കാനും കൊല്ലാനും ഒന്നും എനിക്ക് യാതൊരു അവകാശവുമില്ല പിന്നെ എന്നുമുതലാണ് ഞാൻ ഇല്ലാത്തത് നിനക്ക് ഒരു നഷ്ടമായി തോന്നിയത്... എനിക്ക് നിന്നോട് പുച്ഛം തോന്നുന്നു മിത്ര... നിന്റെ അഭിനയം നന്നായിട്ടുണ്ട് നിരഞ്ജനെ ഇനി കിട്ടില്ല എന്നുറപ്പായി അല്ലെ.. അത് കൊണ്ടാണോ വീണ്ടും എന്നിലേക്ക് അടുക്കാൻ ശ്രമിക്കുന്നത്... നാണം ഉണ്ടോടി നിനക്ക്.. മറ്റുള്ളവരെ കൂടി പറയിപ്പിക്കാൻ ആയി ജനിച്ച ജന്മം ആണ് നിന്റെ.. നിന്റെ ചേച്ചി.......എന്റെ ഏട്ടത്തി.. എത്ര നല്ല സ്വഭാവം ആണ്. വീടിനും നിനക്കും അച്ഛനും വേണ്ടി ജീവിക്കുന്നവൾ.. ഒരു തവണ എങ്കിലും നീ ചോദിച്ചിട്ടുണ്ടോ ആ പാവത്തിനോട് ചേച്ചി ഹാപ്പി ആണോന്ന്... ഉള്ളിൽ നിറയെ സങ്കടങ്ങളും താങ്ങി പുറമെ ഏട്ടത്തി ചിരിച്ചു കൊണ്ട് നടന്നപ്പോൾ നിനക്ക് നിന്റെ ചേച്ചി നിന്നെ ചതിച്ചവൾ ആയിരുന്നു.. ഇപ്പൊ എന്തേയ് എല്ലാം അറിഞ്ഞപ്പോൾ വീണ്ടും ആ ചേച്ചി പാവം ആയോ നിനക്ക്..

ഇനി എന്ത് പ്രശ്നം വരുമ്പോഴായിരിക്കും നീ നിന്റെ ചേച്ചിയെ ഇനിയും തള്ളി പറയുക.... ഞാൻ ഏതായാലും അടുക്കില്ല എന്നറിഞ്ഞു.. അടുത്ത ആളെ set ആക്ക്.. എന്നിട്ട് പ്രശ്നങ്ങൾ ഉണ്ടാക്കി വെക്ക്.. അതെല്ലാം കൂടി അവസാനം ഏട്ടത്തിയുടെ തലയിൽ കെട്ടി വെക്കണം പിന്നെ ഏട്ടത്തിയുടെയും ഏട്ടന്റെയും കൂടി ലൈഫിൽ വിള്ളൽ വീഴ്ത്തിയാൽ നീ ഹാപ്പി... അല്ലേടി..." "ഹർഷാ.... പ്ലീസ് നീ ഇനി ഇങ്ങനെ ഓരോന്ന് പറഞ്ഞു വീണ്ടും വീണ്ടും എന്നെ കുത്തി നോവിക്കല്ലേ..." "നീ ചെയ്തതിനു ഞാൻ ഇതിനേക്കാൾ കൂടുതൽ വേദനിച്ചിട്ടുണ്ട്...നീ ഒക്കെ എന്തിനാടി ഇനിയും മറ്റുള്ളവരുടെ ജീവിതം തകർക്കാൻ നോക്കുന്നത്..." റിഷി അവളെ നോക്കി പുച്ഛത്തോടെ തിരിഞ്ഞു നടന്നതും മിത്രക്ക് അത് സഹിക്കാൻ കഴിഞ്ഞില്ല... അവൾ അവൻ പോയതും സ്ലാബിൽ ഇരുന്ന കത്തി കയ്യിൽ എടുത്തു.. "ആർക്കും ഇത് വരെ നല്ലത് ഒന്നും ചെയ്തിട്ടില്ല.. എല്ലാർക്കും ഈ ഒരു നിമിഷം വരെയും വേദനകൾ മാത്രമേ ഞാൻ സമ്മാനിച്ചിട്ടുള്ളു.. ഇനിയും ആരെയും വേദനിപ്പിക്കാൻ കഴിയില്ല എനിക്ക്.. നൂറായിരം പ്രശ്ങ്ങൾക്കിടയിൽ ഇനി ഞാൻ കാരണം ചേച്ചി വീണ്ടും വിഷമിക്കാൻ പാടില്ല..." അവൾ ഓരോന്ന് മനസ്സിൽ കണക്ക് കൂട്ടി കത്തി കൈകളിൽ മുറുകെ പിടിച്ചു ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ക്ലാസ്സ്‌ കഴിഞ്ഞു ലഞ്ച് കഴിച്ചു അവരുടെ സ്ഥിരം പ്ലേസിൽ കത്തി അടിച്ചു ഇരിക്കുകയായിരുന്നു മിതുവും ഫ്രണ്ട്സും.. കിച്ചു ആണെങ്കിൽ നല്ലോണം സ്വയം പുകഴുതുന്നുണ്ട് "അപ്പൊ കിച്ചു നീ ഈ പറഞ്ഞു വരുന്നത് നീ ഒരു വീര ശൂര പരാക്രമി ആയിരുന്നു എന്നാണോ..." "എന്താ ദേവു നിനക്ക് സംശയം ഉണ്ടോ... എതിരെ വന്ന എത്ര എണ്ണത്തിനെ ഈ കിച്ചു അടിച്ചു താഴെ ഇട്ടിട്ടുണ്ട് എന്നറിയോ.. നിനക്ക്..." "കിച്ചുവെ.... മതി മതി.. ഇനി നീ വെറുതെ തള്ളാതെ... നിന്റെ വീരശൂര പരാക്രമങ്ങൾ ഇനി കേൾക്കാൻ ഉള്ള ത്രാണി എനിക്ക് ഇനി ഇല്ലടാ..." "മിതു... എന്നാലും നീ എന്നെ ഇങ്ങനെ തരം താഴ്ത്താതെ... കഷ്ടം ഉണ്ട്ട്ടോ.." "ഓ എന്റെ പൊന്ന് മിതു നീ ഇവൻ പറയുന്നതിന് എല്ലാം അങ്ങ് ഇവനെ പുകഴ്ത്തി കൊണ്ട് ഇരിക്കുക... അവൻ ഹാപ്പി ആകും.." അമ്മു പറഞ്ഞതും കിച്ചു ഒന്ന് തല ഉയർത്തി നിന്നു.. "അങ്ങനെ പറഞ്ഞു കൊടുക്ക് അമ്മു... ഹേ... നീ പറഞ്ഞത് എന്നെ ഒന്ന് ആക്കിയതാണോ അമ്മൂ... സത്യം പറ..." "ഏയ്‌ ഞാൻ അങ്ങനെ ചെയ്യുമോ... അതും എന്റെ കിച്ചുനോട് ...." "അതെ എന്റെ അമ്മുസ് പാവം ആണ്..." "കിച്ചു........." "എന്നാടി ലിനുവേ...ഇങ്ങനെ അലറി കൂവണ്ട.. എനിക്ക് ചെവി കേൾക്കാം..." "അതല്ലെടാ... പൊട്ടാ.. നീ അങ്ങോട്ട് നോക്ക്.." "എങ്ങോട്ട്.." "ഡെയ് അവിടേക്ക്..." ലിനു ചൂണ്ടി കാണിച്ചിടത്തേക്ക് കിച്ചു നോക്കിയതും കിച്ചുവിന്റെ കണ്ണുകൾ വിടർന്നു... "എന്താടി അവിടെ അതിനു മാത്രം..." മിതു ലിനുവിനോട് ചോദിച്ചു അവിടേക്ക് നോക്കിയതും അവൾക്കും സന്തോഷം ആയി "ഏയ്‌ നന്ദു...."

പ്രിൻസിപ്പലിന്റെ റൂമിലേക്ക് പോയ നന്ദു ആരോ വിളിക്കുന്നത് കേട്ടാണ് അവിടേക്ക് ശ്രദ്ധിച്ചത്.. അവിടെ ഉള്ളവരെ കണ്ടതും അവൾ അച്ഛന്റെ അരികിലേക്ക് പോകാതെ നേരെ അവരുടെ അടുത്തേക്ക് വിട്ടു "ഓയ് ചേച്ചിമാരെ... നിങ്ങൾ എന്താ ഇവിടെ.." "കോളേജിൽ വന്നിട്ട് ഞങ്ങൾ എന്താ ഇവിടെ എന്നോ..." "സോറി മിതുവേച്ചി... ഓർത്തില്ല..." "നീ എന്താടാ ഇവിടെ..." "അച്ഛനെ കൊണ്ട് എനിക്ക് ഒരു പേപ്പർ സൈൻ ചെയ്യിക്കാൻ ഉണ്ടാരുന്നു.. എല്ലാം എപ്പോഴും ഓർമിപ്പിക്കും അച്ഛൻ മറക്കും.. പിന്നെ എനിക്ക് ഇവിടേക്ക് തന്നെ വരേണ്ടി വരും.. ഇതിപ്പോ രണ്ടാമത്തെ തവണ ആണ് ഈ വരവ്..." "അതിനെന്താ ഞങ്ങൾക്ക് അപ്പൊ നിന്നെ കാണാലോ.." അമ്മു പറഞ്ഞതും കിച്ചു ഒഴികെ ബാക്കി ഉള്ളവരും അത് ഏറ്റുപിടിച്ചു.. അപ്പോഴാണ് കിച്ചുവിന്റ മുഖം നന്ദു ശ്രദ്ധിക്കുന്നത്.. "അല്ല നിങ്ങളുടെ കിച്ചുവിന് ഇതെന്താ പറ്റിയെ... എന്താ കിച്ചുവേട്ടാ... മുഖം വല്ലാതെ ഇരിക്കുന്നേ.. എന്തെങ്കിലും സങ്കടം ഉണ്ടോ.." അത്രെയും നേരം ശോകവസ്‌ഥയിൽ നിന്ന കിച്ചു അവൾ കിച്ചുവേട്ട എന്ന് വിളിച്ചതും അവന്റെ മുഖം വിടർന്നു .. സന്തോഷം കൊണ്ട് തുള്ളി ചാടാൻ അവനു തോന്നി "ഒന്നുല്ല നന്ദു.. താൻ എന്നാൽ സാറിന്റെ അടുത്ത് പോയി വാ.ഞങ്ങൾ ഇവിടെ ഉണ്ടാകും." "ഏയ്‌ ഞാൻ ഉടൻ തന്നെ പോകും. കുറച്ചു തിരക്കുണ്ട്...

പിന്നെ ഒരിക്കൽ കാണാം നമുക്ക്.." "അത് പറഞ്ഞപ്പോഴാ... നന്ദു..ഫ്രീ ആകുമ്പോൾ വീട് വരെ വരണേ.. എനിക്കും റിദുവേട്ടനും ഒന്ന് സംസാരിക്കണം നിന്നോട്.." മിതു കിച്ചുവിനെ നോക്കി നന്ദുവിനോടായി പറഞ്ഞു "എന്താ ചേച്ചി എന്തെങ്കിലും ഇമ്പോർടന്റ്റ് മാറ്റർ ആണോ.." "അങ്ങനെ ചോദിച്ചാൽ ആണ്.. പക്ഷെ ടെൻഷൻ ഒന്നും വേണ്ട.. ഏതായാലും വരണം കേട്ടോ.." "ok ചേച്ചി ഉറപ്പായും വന്നിരിക്കും.." "എന്നാ ഞാൻ അങ്ങോട്ട്..." "ok ഡാ..." നന്ദു പോയതും കിച്ചു മിതുവിനെ സൂക്ഷിച്ചു നോക്കി "എന്താടാ കിച്ചു.. എന്താ ഇങ്ങനെ നോക്കണേ.." "നീ എന്തുവാ അവളോട് സംസാരിക്കാൻ പോകുന്നെ.." "അതൊക്കെ ഉണ്ട്.. നിനക്ക് അവൾ set ആയാൽ പോരെ.." "mm മതി..." കിച്ചു ഒരു വളിച്ച ചിരി പാസ്സ് ആക്കി അവൾ പോകുന്നതും നോക്കി നിന്നു.. വൈകുന്നേരം റിദു മിതുവിനെ കൂട്ടാൻ വേണ്ടി വന്നിരുന്നു.. എല്ലാരോടും യാത്ര പറഞ്ഞു മിതു റിദുവിനോപ്പം വീട്ടിലേക്ക് പോയി വീട്ടിൽ എത്തി കാർ പാർക്ക്‌ ചെയ്തു റിദുവിനോപ്പം മിതു വീട്ടിലേക്ക് കയറി.. മെയിൻ ഡോർ തുറന്നു കിടക്കുന്നത് കണ്ടു അകത്തേക്ക് നോക്കിയതും അവിടെ കണ്ട കാഴ്ച അവരെ ഞെട്ടിച്ചു........ (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story