അഗ്നിസാക്ഷി: ഭാഗം 85

agnisakshi

എഴുത്തുകാരി: MALU

രണ്ടു പേരും അത്ഭുതത്തോടെ നിൽക്കുകയായിരുന്നു ആ കാഴ്ച കണ്ടു.. ഒരു നിമിഷം സന്തോഷം ആണോ സങ്കടം ആണോ എന്താണെന്ന് പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഫീൽ സോഫയിൽ ഇരിക്കുന്ന റിഷിയുടെ നെഞ്ചിൽ ചാഞ്ഞു ഉറങ്ങുകയായിരുന്നു മിത്ര.. രാവിലെ പോകുന്നത് വരെ പരസ്പരം മിണ്ടാതെ ഇരുന്നവർ എങ്ങനെ ഇത്ര പെട്ടന്ന് set ആയി എന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല ഇരുവർക്കും.. അവർ അകത്തേക്ക് കയറുന്നത് കണ്ടാണ് റിഷി മിത്രയെ അരികിൽ നിന്നും മാറ്റിയത്.. അവൾ അപ്പോഴും മയക്കത്തിൽ ആയിരുന്നു... "ഡാ... എന്താടാ ഞാൻ ഈ കാണുന്നത്.. ഇത് സത്യം ആണോ അതോ സ്വപ്നം ആണോ..." "എന്താ ഏട്ടാ.." "നിങ്ങൾ എങ്ങനെ... ഇവൾ എങ്ങനെ നിന്റെ അടുത്ത്..." "അത് പിന്നെ ഏട്ടാ..." "ഞങ്ങൾ പോയ ശേഷം ഇവിടെ എന്താ നടന്നെ.. അല്ല ഇവളുടെ കയ്യിൽ എന്താ.." റിദു പറഞ്ഞപ്പോഴാണ് മിതുവും അത് ശ്രദ്ധിച്ചത്.. "അയ്യോ മിത്ര... എന്താ ... എന്താ ഇവളുടെ കൈക്ക് പറ്റിയെ... എന്താ റിഷി.. എന്താ ഉണ്ടായേ ..." മിതു മിത്രയെ വിളിക്കാൻ ആയി അവളുടെ അടുത്തേക്ക് നടന്നതും റിഷി തടഞ്ഞു "വേണ്ട ഏട്ടത്തി അവൾ മയങ്ങിക്കോട്ടെ... റൂമിൽ കൊണ്ട് കിടത്താമെന്നു കരുതിയതാ.. പിന്നെ ഞാനും ഇവളും മാത്രം ഉള്ളത് കൊണ്ടാ ഇവിടെ കിടത്തിയെ.. ഒന്നുമില്ല ചെറിയ ഒരു മുറിവ് അത്രേ ഉള്ളു.വേദന മാറാൻ ഞാൻ ഒരു ടാബ്ലറ്റ് കൊടുത്തിരുന്നു.. അതിന്റെ മയക്കം ആണ് ." "എന്താടാ അതിനു സംഭവിച്ചേ..."

"അത് ഏട്ടാ... അമ്മയും മാധവൻ അച്ഛനും കൂടി ഹോസ്പിറ്റലിൽ പോയി... പിന്നെ വേറെ എവിടെയോ പോകുമെന്ന് പറഞ്ഞിരുന്നു.. അത് കൊണ്ട് ഇവളെ കൂട്ടിയില്ലാ... എന്നോട് നോക്കിക്കോണം എന്ന് പറഞ്ഞാണ് അവർ പോയത് " "എന്നിട്ട്..." പിന്നെ ഉണ്ടായത് എല്ലാം റിഷി വിവരിച്ചു കൊടുത്തു "നീ അത്ര എങ്കിലും പറയണം..പക്ഷെ അതിന്റെ പേരിൽ അവൾക്ക് കുറ്റബോധം ഉണ്ട്..അല്ല ഇവളുടെ കൈ എങ്ങനെ മുറിഞ്ഞു.. വീണപ്പോൾ എന്തെങ്കിലും പറ്റിയതാണോ..." "അത് ഏട്ടാ..." പിന്നീട് നടന്നത് എല്ലാം റിഷി പറഞ്ഞു കൊടുത്തു അവരോട് കിച്ചണിൽ നിന്നും അവളോട് അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും റിഷിയുടെ മനസ്സിൽ അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ ഏറെ വേദന ഉളവാക്കി മെയിൻ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് മിത്രയെ ഒന്ന് നോക്കിയേക്കാം എന്ന് കരുതി റിഷി വീണ്ടും കിച്ചണിലേക്ക് വന്നത് എന്നാൽ കയ്യിൽ കത്തി പിടിച്ചു ഞരമ്പ് മുറിക്കാൻ ശ്രമിക്കുന്ന മിത്രയെ കണ്ടതും അവന്റെ ഉള്ളിലൂടെ കൊള്ളിയാൻ മിന്നിയ അവസ്ഥ ആയിരുന്നു അവൻ അരികിലേക്ക് എത്തി അവളുടെ കയ്യിൽ നിന്നും കത്തി പിടിച്ചു വാങ്ങാൻ നോക്കിയെങ്കിലും കത്തി അവളുടെ കയ്യിലേക്ക് അടുത്തിരുന്നു.. അവൻ അവളുടെ കയ്യിൽ പിടിച്ചതും കത്തി സ്ഥാനം തെറ്റി കൈ മുട്ടിന്റെ താഴെ കൊണ്ട് മുറിഞ്ഞു...

അവൾ വേദനയോടെ കത്തി താഴെ ഇട്ടതും മുഖമടച്ചു ഒരു അടിയായിരുന്നു റിഷി "നിനക്കെന്താടി ഭ്രാന്ത് ആണോ.. അവൾ ചാവാൻ ഇറങ്ങിയേക്കുന്നു.." "ഹർ..ഷാ ഞാ.ൻ.." ദേഷ്യം സഹിക്കാൻ കഴിയാതെ റിഷി ഒരെണ്ണം കൂടി അവൾക്ക് കൊടുത്തു കയ്യിൽ നിന്നും രക്തം ഒഴുകാൻ തുടങ്ങിയതും അവൻ വേഗം അവളുടെ ഷാളിൻറെ തുമ്പ് കൈ കൊണ്ട് വലിച്ചു കീറി അവളുടെ കയ്യിൽ ബ്ലഡ്‌ നിൽക്കുന്ന വിധം കെട്ടി കൊടുത്തു "എന്താ മിത്ര നീ ഈ കാട്ടിയത്.. ഭ്രാന്ത് ആയോ നിനക്ക്.. മരിച്ചാൽ പിന്നെ ഒന്നും അറിയണ്ടല്ലോ.. എല്ലാം ചെയ്തു കൂട്ടിയിട്ട് അവസാനം തിരഞ്ഞു എടുക്കുന്ന മാർഗം കൊള്ളാം സൂയിസൈഡ്..." "ഹർഷാ... എനിക്ക് അറിയാം . നിന്റെ ഉള്ളിൽ ഞാൻ ഇപ്പോഴും ഉണ്ട് എന്ന്... ഞാൻ ഇത്രത്തോളം നിന്നെ വേദനിപ്പിച്ചിട്ടും നിനക്ക് എന്നെ മറക്കാനോ വെറുക്കാനോ കഴിയില്ല .. ആ ഞാൻ ഇവിടെ ഉള്ളടത്തോളം കാലം നിന്റെ ജീവിതവും ഇങ്ങനെ നശിച്ചു പോവുകയെ ഉള്ളു..." "നിന്നോട് അതിനു ഞാൻ പരാതി പറയാൻ വന്നോടി..." "നീ വരില്ല.. നീ ഈ പുറമെ ദേഷ്യം കാട്ടുമ്പോഴും നിന്റെ ഉള്ളു വേദനിക്കുകയാണ്.. അത് എനിക്ക് ഇപ്പൊ മനസ്സിലാക്കാൻ കഴിയും.. ഞാൻ ചെയ്തത് തെറ്റ് തന്നെ ആണ്... പക്ഷെ അന്നത്തെ ആ പൊട്ട മനസ്സിൽ തോന്നിയ ഒരു വിവരകേട്‌ ആണ് അത് എന്ന് എനിക്ക് തോന്നിയിരുന്നു..

പക്ഷെ നിന്റെ അവസ്ഥ അറിഞ്ഞപ്പോൾ ആണ് ഞാൻ ചെയ്തത് എന്ത് മാത്രം വലിയ തെറ്റ് ആയി പോയി എന്നറിഞ്ഞത്." "അതിന്റെ പേരിൽ നിന്നോട് പരാതി പറയാൻ ഞാൻ വന്നിരുന്നോ മിത്ര... എന്റെ ചോദ്യത്തിന് നീ ഉത്തരം പറഞ്ഞില്ല..." "ഇല്ല.. നീ വന്നിട്ടില്ല... അതിന്റെ പേരിൽ ഒരിക്കൽ പോലും നീ എന്നെ ദ്രോഹിച്ചിട്ടില്ല..എന്നേ കൊല്ലാനോ മറ്റുള്ളവരുടെ മുന്നിൽ മോശം ആക്കാനോ നീ ശ്രമിച്ചിട്ടില്ല.. എന്റെ പേര് പോലും നീ റിദുവേട്ടൻ അന്ന് ചോദിച്ചപ്പോൾ മാറ്റി ആണ് പറഞ്ഞത് എന്ന് ഞാൻ അറിഞ്ഞു... അപ്പൊ ആരും എന്നേ ദ്രോഹിക്കുന്നത് കാണാനോ നീ ആഗ്രഹിച്ചില്ല..പ്രണയം നിരസിച്ചതിന്റെ പേരിൽ പെൺകുട്ടികളെ കൊല്ലുന്നവർക്കിടയിൽ ചതിവ് പറ്റിയിട്ടും പോലും നീ എന്നെ ഒന്ന് നുള്ളി നോവിച്ചില്ല...നീ സ്വയം ഉരുകി ജീവിക്കുകയായിരുന്നു... ഇനി എങ്കിലും നീ എല്ലാം മറക്കണം.." "അതെല്ലാം എന്നേ എന്റെ മനസ്സിൽ നിന്നും അടർന്നു പോയതാണ്... ഇന്ന് ഞാൻ ആ പഴയ റിഷി അല്ല... കഴിഞ്ഞ കാലത്തെ കുറിച്ചോർത്തു എനിക്ക് ഇന്ന് ദുഃഖമില്ല... പക്ഷെ നിന്നെ കാണുന്തോറും എന്റെ ദേഷ്യവും സങ്കടവും ഇരട്ടിച്ചു വരികയാണ്..." "അറിയാം എനിക്ക്..... മിതുവേച്ചിയോട് ഞാൻ പറഞ്ഞതാണ് ഇവിടെ ഉള്ള എന്റെ സഹവാസം മതി എന്ന്..

പക്ഷെ സാവിത്രി അമ്മ ആണ് എന്നെയും അച്ഛനെയും വീട്ടിൽ പോകാൻ അനുവദിക്കാത്തത്.. എല്ലാരും ഒരു പോലെ നിന്നു എന്നെ മനസിലാക്കാതെ ഇടം വലം വിടാതെ ഇവിടെ പിടിച്ചു നിർത്തിയിരിക്കുകയാണ്.. നീ എന്നിൽ നിന്നും ഒരു മോചനം ആഗ്രഹിക്കുന്നുണ്ടെന്നു എനിക്ക് അറിയാം.. ഞാൻ ഇവിടെ നിൽക്കുന്നിടത്തോളം കാലം നിനക്ക് അതിനു കഴിയില്ല... അത് കൊണ്ട് എന്റെ മുന്നിൽ ഇതേ ഉള്ളു ഒരു മാർഗം..." "നിനക്ക് അങ്ങ് പോകാം.. ഇതിന്റെ പേരിൽ വേദനിക്കുന്നവരുടെ മുഖം നീ ഒന്ന് ഓർത്തോ മിത്ര.... അല്ലെങ്കിലും മറ്റുള്ളവർ വേദനിച്ചാൽ എന്താ നിനക്ക് നിന്റെ കാര്യം മാത്രം... അത് കൊണ്ട് ആണല്ലോ ഇന്ന് നമ്മൾ ഇങ്ങനെ ആയതും..." "ഹർഷാ.... നിനക്ക് എന്നോട് ക്ഷമിച്ചൂടെ... മനസ്സിൽ നിന്നും മായ്ക്കാൻ ശ്രമിക്കുന്നത് പറഞ്ഞു വീണ്ടും വീണ്ടും എന്നെ ഇങ്ങനെ ധർമ്മ സങ്കടത്തിൽ ആക്കല്ലേ...." "ദേ ഈ കാണിച്ച കോപ്രായത്തിന് ഇതൊന്നും അല്ല തരേണ്ടത്... ഇത് നിന്റെ ചേച്ചിയോ അച്ഛനോ അറിഞ്ഞാൽ ഉള്ള അവസ്ഥ... ഒരു നിമിഷം ബാക്കി ഉള്ളവന്റെ ജീവൻ കൂടി പോയ അവസ്ഥ ആയിരുന്നു... അവളുടെ ഒരു കത്തിയും മുറിക്കലും..." റിഷി അത്രെയും പറഞ്ഞു ദേഷ്യത്തോടെയും സങ്കടത്തോടെയും പിന്തിരിഞ്ഞതും അവൾ അവന്റെ കാലിൽ വീണു

"ഹർഷാ പ്ലീസ്... എന്നോട് ക്ഷമിക്ക്.. നീ ക്ഷമിച്ചു എന്ന് മാത്രം എനിക്ക് അറിഞ്ഞാൽ മതി..പിന്നെ ഞാൻ എവിടെ വേണമെങ്കിലും പൊയ്ക്കോളാം... നിന്റെ കണ്മുൻപിൽ പോലും വരില്ല... നിനക്ക് നല്ലൊരു ലൈഫ് കിട്ടണം... പഴയത് മറന്നു നീ ഒരു പെൺകുട്ടിയെ സ്വീകരിക്കണം..." "നീ മാറുന്നുണ്ടോ മിത്ര.. എനിക്ക് ദേഷ്യം വരുന്നുണ്ട്..." "ഹർഷാ പ്ലീസ്... നീ എന്നെ ഇനിയും അവോയ്ഡ് ചെയ്യുന്നത് എനിക്ക് സഹിക്കാൻ ആവില്ല... നീ ക്ഷമിച്ചാൽ ഞാൻ പൊയ്ക്കോളാം എവിടേക് എങ്കിലും..." "നിന്നെ അങ്ങനെ പറഞ്ഞു വിടാൻ ഉദ്ദേശം ഇല്ലേടി പുല്ലേ.. നീ ഇനിയും അനുഭവിക്കണം..'" "ഞാൻ അനുഭവിച്ചോളാം... അതിനു ഞാൻ അർഹ ആണ്.. പക്ഷെ ഇനി നിന്റെ മുന്നിൽ ഇങ്ങനെ പിടിച്ചു നിൽക്കാൻ എനിക്ക് കഴിയില്ല... " "മിത്ര നീ വെറുതെ കരഞ്ഞു സീൻ ആക്കരുത്..." "പ്ലീസ് ഹർഷാ.... എനിക്ക് കഴിയുന്നില്ല... ഇനി നിന്റെ ലൈഫിലേക്ക് വരാൻ വേണ്ടി അല്ല ഞാൻ ഇവിടേക്ക് വീണ്ടും വന്നത്... പക്ഷെ നീ എന്നേ അവോയ്ഡ് ചെയ്യുമ്പോൾ അതെന്തോ എന്നേ വല്ലാതെ വേദനിപ്പിക്കുന്നുണ്ട് ..." "നീ ആദ്യം എഴുന്നേൽക്ക് മിത്ര...." "ഇല്ല... എനിക്ക് അറിയണം.. നീ എന്നോട് ക്ഷമിച്ചോ ഇല്ലയോ.. എന്ന്..." "നിന്നോട് അല്ലേടി ഞാൻ പറഞ്ഞത് എഴുന്നേൽക്കാൻ..." റിഷി അവളുടെ തോളിൽ കൈ ചേർത്ത് അവളെ എഴുന്നേൽപ്പിച്ചു .

"നിനക്ക് എന്താ അറിയണ്ടേ ഞാൻ ക്ഷമിച്ചോ എന്നല്ലേ .." "mm..." "എന്നാ ഈ ജന്മത്തിൽ എനിക്ക് അതിനു കഴിയില്ല..." "ഹർഷാ..." "നിൽക്ക്... ബാക്കി കൂടി ഞാൻ പറയട്ടെ..." "എന്താ ..." "എന്ന് കരുതി എനിക്ക് ഇനി മറ്റൊരാളെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ കഴിയില്ല... ലൈഫിൽ ഞാൻ ഒരാളെ മാത്രമേ പ്രണയിച്ചിട്ടുള്ളു... അത് അന്നും ഇന്നും.... ഇനി എന്നും അങ്ങനെ തന്നെ ആയിരിക്കും..... ആ പെണ്ണും നീ തന്നെ ആയിരിക്കും..." "അപ്പൊ ഞാൻ കാരണം നിന്റെ ലൈഫ് ഇങ്ങനെ നഷ്ടപ്പെടുത്താൻ ആണോ നിന്റെ ഉദ്ദേശം..." "അല്ലല്ലോ.... ഞാൻ നിന്നെ പ്രണയിച്ചിട്ടുണ്ടെങ്കിൽ ഞാൻ നിന്നേം കൊണ്ടേ പോകൂ...". "ഹ..ർ..ഷാ..." "അതേടി... നീ തന്നെ എന്റെ ലൈഫിലേക്ക് ഇനിയും വരണം.. നീ എന്നോട് ചെയ്തതിനു എല്ലാം നിന്നെ അപ്പൊ ഞാൻ ഒരു പാഠം പഠിപ്പിച്ചോളാം...നീ മറ്റൊരാളെ കെട്ടി സന്തോഷത്തോടെ അങ്ങനെ അങ്ങ് ജീവിക്കണ്ട..." "നീ പറഞ്ഞു വരുന്നത്..." "ഞാൻ കെട്ടുന്നുണ്ടെങ്കിൽ അത് നിന്നെ ആയിരിക്കും.. പഴയ ഓർമ്മകൾ ഒന്നും ഇപ്പൊ ഞാൻ എന്റെ മനസ്സിൽ സൂക്ഷിക്കുന്നില്ല.. എല്ലാം മറന്നു കളങ്കമില്ലാത്ത സ്നേഹം തന്നു നിന്റെ ഹർഷൻ ആക്കി എന്നെ മറ്റേണ്ടത് ഇനി നിന്റെ കടമ ആണ്.. നിനക്ക് പറ്റുമോടി അത്..." "ഹർഷാ... അത് വേണ്ട...... നീ.. എനിക്ക് വേണ്ടി നിന്റെ ലൈഫ്.....".

"നിനക്ക് പറ്റുമോ ഇല്ലയോ.. പറ്റില്ലെങ്കിൽ നീ പോയി ചത്തോ.. എനിക്ക് കുഴപ്പം ഇല്ല... പറ്റുമെങ്കിൽ ഈ നിമിഷം നീ എനിക്ക് വാക്ക് തരണം ഇനി നീ പഴയ മിത്ര ആകില്ലെന്ന്... ഇനിയും നീ എന്നേ ചതിച്ചാൽ അന്ന് ഇങ്ങനെ അല്ല.... നീ സ്വയം ചാവേണ്ടി വരില്ല . നിന്നെ ഞാൻ തന്നെ അങ്ങ് കൊല്ലും... " "ഇല്ല എനിക്ക് മതിയായി.. മനസ്സിൽ അന്ന് അങ്ങനെ തോന്നി... പക്ഷെ ഇന്ന് എനിക്ക് അറിയാം തെറ്റ് ഏതാ ശരി ഏതാ എന്ന്... ആ പഴയ മിത്രയിലേക്ക് ഒരു മടങ്ങി പോക്ക് ഇനി ഉണ്ടാവില്ല.. എനിക്ക് ജീവിക്കണം... അമ്മ ഉണ്ടാരുന്നപ്പോൾ ഞാൻ എങ്ങനെ ആയിരുന്നു അത് പോലെ..." "അങ്ങനെ ജീവിച്ചാൽ നിനക്ക് കൊള്ളാം.. വാ ഞാൻ ഡ്രസ്സ്‌ ചെയ്തു തരാം..." റിഷി മിത്രെയും കൂട്ടി റൂമിൽ പോയി അവളുടെ കൈ കെട്ടഴിച്ചു ഡ്രസ്സ്‌ ചെയ്തു കൊടുത്തു.. കൈ വേദനിച്ചപ്പോൾ വേദനയുടെ ടാബ്ലറ്റ് എടുത്തു കൊടുത്തു...അപ്പോഴും അവളുടെ കണ്ണുകൾ നിറയുന്നുണ്ടാരുന്നു... അവൻ തന്നെ അവളെ ചേർത്ത് പിടിച്ചു റൂമിൽ നിന്നും താഴെ ഹാളിൽ കൊണ്ട് ഇരുത്തി... അവളുടെ അടുത്ത് ഇരുന്നതും അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു... ആദ്യം അവൻ ഒന്ന് പകച്ചെങ്കിലും ഒരു ചെറുപുഞ്ചിരിയോടെ അവൻ അവളെ ചേർത്ത് പിടിച്ചു... റിഷി എല്ലാം പറഞ്ഞു കഴിഞ്ഞതും മിതുവും റിദുവും ഒന്നും വിശ്വസിക്കാൻ ആവാതെ അവനെയും അവളെയും മാറി മാറി നോക്കി......... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story