അഗ്നിസാക്ഷി: ഭാഗം 86

agnisakshi

എഴുത്തുകാരി: MALU

കറന്റ് അടിച്ച കാക്കകളെ പോലെ നിൽക്കുകയാണ് റിദുവും മിതുവും... "ഏട്ടാ.... ഏട്ടത്തി... എന്താ രണ്ടു പേരും ഒന്നും മിണ്ടാത്തെ..." "അപ്പൊ എല്ലാം സത്യം ആണല്ലേ .. ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല..." "വിശ്വസിക്കാൻ ഞാൻ തലക്ക് ഒരടി തരട്ടെ ഏട്ടാ..." "അത് വേണ്ടി വരും ഇങ്ങനെ പോയാൽ.. ഒരിക്കലും നടക്കില്ല എന്ന് കരുതിയതൊക്കെ അല്ലെ ഇപ്പൊ നടന്നു കൊണ്ട് ഇരിക്കുന്നത്... അല്ലെ മിതു..." "അതെ...പക്ഷെ റിഷി നീ വീണ്ടും ഇവളെ വിശ്വസിക്കുകയാണോ.. ഇവൾ ഇനിയും നിന്നെ ചതിച്ചാൽ..." "ഇനി അങ്ങനെ ഉണ്ടാകില്ല ഏട്ടത്തി... കാരണം ഒരു തെറ്റ് ചെയ്തതിന്റെ അവൾ അനുഭവിച്ചു.. ഇനി അങ്ങനെ അവൾ ചെയ്യില്ല.. ഇനി ചെയ്താൽ അന്ന് ഇവൾ പിന്നെ ജീവനോടെ ഈ ഭൂമിയിൽ ഉണ്ടാകില്ല.. ഒപ്പം ഞാനും..." റിഷി അത്രെയും പറഞ്ഞു റൂമിലേക്ക് പോയതും മിതു ഭയത്തോടെ റിദുവിനെ നോക്കി.. "താൻ പേടിക്കണ്ടടോ... അവൻ അങ്ങനെ പറഞ്ഞെങ്കിൽ അത് അവൾ അർഹിക്കുന്നതാണ്.. പക്ഷെ അവൻ പറഞ്ഞ പോലെ ഒരു തെറ്റിലൂടെ അല്ലെ ഒരു ശരിയിലേക്ക് പോവുക നമ്മൾ.. അവളുടെ കാര്യത്തിലും അങ്ങനെ ആണെന്ന് കരുതിയാൽ മതി..." "പക്ഷെ അവളുടെ പ്രണയത്തിനു ഇനി ആത്മാർത്ഥത ഉണ്ടാകുമോ..." "നീ കണ്ടോ.. ഇന്ന് അവൻ ഇത്രത്തോളം ഇവളെ പ്രണയിക്കുന്നുണ്ടെങ്കിൽ അവന്റെ പ്രണയം അത്രത്തോളം ഭ്രാന്തമാണ്.. ആ പ്രണയത്തിൽ നിന്നും വഴുതി പോയവൾ ആണ് ഇവൾ.. പക്ഷെ...

ഇന്ന് അവൾക്ക് അറിയാം അവന്റെ സ്നേഹം എത്രത്തോളം ഉണ്ടെന്ന്.... ഇനി അവന്റെ പ്രണയം ഇവൾ നിഷേധിക്കില്ല.... അത് എനിക്ക് ഉറപ്പാണ്...." "പക്ഷെ....." "ഇനി ഒരു ചോദ്യവും അതോർത്തു വെറുതെ ആശങ്കപെടുകയും വേണ്ട... ഞാൻ പറഞ്ഞില്ലെടോ അവൻ എന്നേക്കാൾ പെർഫെക്ട് ആണ്... അത് character മാത്രം അല്ല ...പ്രണയത്തിന്റെ കാര്യത്തിൽ ആണെങ്കിൽ പോലും... അവനെ തോൽപ്പിക്കാൻ എനിക്ക് കഴിയില്ല..." "ആര് പറഞ്ഞു കഴിയില്ല എന്ന്.... എന്നോട് ഉള്ള ഈ വിശ്വാസം തന്നെ... പ്രണയത്തിന്റെ ഒരു ഭാഗം ആണ്..." "സത്യം ആണ്... അന്ന് ഇവൾ എന്നോട് പറഞ്ഞത് എല്ലാം ഞാൻ വിശ്വസിച്ചിരുന്നെങ്കിൽ നമ്മൾ ഒരിക്കലും ഒന്നിക്കില്ലാരുന്നു... പക്ഷെ എനിക്ക് നിന്നെ വിശ്വാസം ഉണ്ട്.. പ്രണയത്തിന്റെ അടിത്തറ തന്നെ വിശ്വാസം അല്ലെ...." "അതേലോ... എന്റെ ആദ്യപ്രണയവും അവസാനപ്രണയവും നീ ആണ്... നിന്നിൽ നിന്നും എനിക്ക് ഒരു മോചനം ഉണ്ടെങ്കിൽ അത് എന്റെ മരണം ആണ്..." "മതി... മതി.. നീ പറഞ്ഞു പറഞ്ഞു അങ്ങ് പോയി... നിന്നെ അങ്ങനെ ഒറ്റക്ക് ഞാൻ വിടില്ല.. ഞാൻ ഇല്ലാതെ സമാധാനത്തോടെ അവിടെ പോയി ജീവിക്കാൻ ആണോ പ്ലാൻ.. എങ്കിൽ കേട്ടോ..മരിച്ചാൽ പോലും നിനക്ക് ഞാൻ സമാധാനം തരില്ലെടി പോത്തേ..."

"കാര്യങ്ങൾ ഒക്കെ അങ്ങനെ അല്ലെ പോകുന്നത്. അതാണ് ഞാൻ പറഞ്ഞത്... ഏട്ടൻ പറഞ്ഞ പോലെ ഈ രണ്ടു മൂന്നു ദിവസങ്ങൾക്കുള്ളിൽ പ്രശ്നങ്ങൾ എല്ലാം കഴിയുമോ... എനിക്ക് എന്ത് സംഭവിച്ചാലും പ്രശ്നം ഇല്ല... എന്റെ അമ്മയെ ഞങ്ങളിൽ നിന്നും വേർപെടുത്തിയത് ആരായാലും അവനെ എനിക്ക് കൊല്ലണം...." "ദേ തുടങ്ങി അവൾ... നീ അങ്ങനെ കൊന്ന് നിന്റെ ഭാവി വെള്ളത്തിൽ ആക്കാൻ ആണോ പ്ലാൻ.... ഞാൻ ഇല്ലേടി... നമുക്ക് എല്ലാം ശരി ആക്കാമെന്നെ.. വെറുതെ കൊല്ലണം എന്ന് മനസ്സിൽ കൊണ്ട് നടക്കണ്ട... എല്ലാ പ്രശ്ങ്ങൾക്കും ഒരു പരിഹാരം ഉണ്ടാകും... നീ പോയി ഫ്രഷ് ആയി വാ.. " "അപ്പൊ മിത്ര... ഇവൾ ഇവിടെ കിടന്നാൽ എങ്ങനെ ആണ്.. അച്ഛ വന്നു കണ്ടാൽ പിന്നെ അത് മതി.. വെറുതെ ടെൻഷൻ അടിക്കാൻ..." "എന്നാ നീ അവളെ ഉണർത്തി റൂമിലേക്ക് കൊണ്ട് പോയി കിടത്ത്..." "ഉണരാൻ ചാൻസ് കുറവാ.. ആ ടാബ്ലറ്റ് കഴിച്ചാൽ പിന്നെ നല്ല മയക്കം ആയിരിക്കും..." "എന്നാ നീ മാറ്... ഞാൻ കൊണ്ട് പോയി കിടത്താം... ഏതായാലും ഇപ്പൊ എന്റെ അനിയത്തി കൂടി അല്ലെ...." റിദു മിത്രയെ കൈകളിൽ കോരി എടുത്തു റൂമിലേക്ക് നടന്നു..മിതുവും ഒപ്പം നടന്നു... സത്യത്തിൽ അപ്പൊ അവനോട് അവൾക്ക് ബഹുമാനം ആണ് തോന്നിയത്.. സ്വന്തം അനിയത്തിയെ.. അച്ഛനെ ..

സ്വന്തം അച്ഛനും അനിയത്തിയും ആയി കണ്ടു സംരക്ഷിക്കുന്നു... അത്രത്തോളം വേദനിപ്പിച്ചിട്ടും മിത്രയോട് ഇന്ന് ഒരു തെല്ലു പോലും റിദുവിന് ദേഷ്യം ഇല്ലാത്തത് മിതുവിന് ഒരു അത്ഭുതം തന്നെ ആയിരുന്നു... തന്നെ മനസ്സിലാക്കി സാഹചര്യങ്ങൾക്ക് അനുസരിച്ചു തന്നോടൊപ്പം നിൽക്കുന്ന തന്റെ പാതിയെ ശരിക്കും അവൾ അറിയുകയായിരുന്നു ഓരോ നിമിഷവും ... മിത്രയെ ബെഡിൽ കൊണ്ട് കിടത്തി റിദു പുറത്തു ഇറങ്ങി... മിതു ഓടി ചെന്നു അവന്റെ കൈകളിൽ പിടുത്തം ഇട്ടു.. "എന്തേയ്...." "മ്മ്ച്ചും..." "പിന്നെന്താ പെട്ടന്ന് കയ്യിൽ പിടുത്തം ഇട്ടത്...." "ചുമ്മാ...വാ നമുക്ക് പോയി ഫ്രഷ് ആയി ഒരു ചൂട് കോഫി കുടിക്കാം... നടക്ക് ചെക്കാ അങ്ങോട്ട്...." അവളോടൊപ്പം കൈ കോർത്തു റൂമിലേക്ക് നടക്കുമ്പോൾ അവന്റെ മനസ്സ് നിറഞ്ഞിരുന്നു... പ്രണയത്തിന്റെ മറ്റൊരു ഭാവം അവനിലും അവളിലും അവശേഷിച്ചിരുന്നു... സന്ധ്യ മയങ്ങിയതും സാവിത്രിയും മാധവനും വന്നിരുന്നു... മാധവൻ റൂമിലേക്ക് പോയതും മിതു നടന്നത് എല്ലാം അമ്മയോട് പറഞ്ഞിരുന്നു പക്ഷെ അതിനേക്കാൾ സാവിത്രി പറഞ്ഞത് കേട്ടാണ് മിതുവിന് സന്തോഷം തോന്നിയത് "മോളെ... അവരെ മനഃപൂർവം ഞാൻ ഒറ്റക്ക് ആക്കി പോയതാണ്.. ഒന്നെങ്കിൽ അവർ അടിച്ചു പിരിയും അല്ലെങ്കിൽ അത്രത്തോളം തന്നെ ഒന്ന് കൂടി അടുക്കും..

ഇതിൽ എന്തെങ്കിലും ഒന്ന് സംഭവിക്കും എന്ന് എനിക്ക് അറിയാരുന്നു.. അത് കൊണ്ട് തന്നെ ആണ് ഹോസ്പിറ്റലിൽ പോയി കഴിഞ്ഞു സമയം കളയാൻ വേണ്ടി ഞാൻ ഏട്ടനെയും കൊണ്ട് നിങ്ങളുടെ മുത്തശ്ശിയുടെ വീട്ടിൽ പോയതും മിത്രയെ മനഃപൂർവം കൊണ്ട് പോകാഞ്ഞതും... എന്റെ മോന് മറ്റൊരു പെണ്ണിനെ ഇനി ഉൾകൊള്ളാൻ കഴിയില്ല എന്ന് എനിക്ക് അറിയാരുന്നു.. പിന്നെ മിത്ര കുറച്ചു ദിവസം ആയില്ലേ ഇവിടെ.. അവളെയും ഞാൻ അടുത്ത് അറിഞ്ഞിരുന്നു.. രണ്ടു പേരും മറ്റൊരാളെ ആഗ്രഹിക്കുന്നില്ല.. എന്നാ പിന്നെ മനസ്സിൽ ഉള്ളത് തുറന്നു പറഞ്ഞു ഒന്ന് set ആവട്ടെ എന്ന് കരുതി.. ഏതായാലും രണ്ടും വീണ്ടും set ആയല്ലോ.. സന്തോഷം..." "അപ്പൊ എല്ലാം അമ്മ കൂടി അറിഞ്ഞു കൊണ്ട് ആയിരുന്നു അല്ലെ... ഇങ്ങനെ മക്കളുടെ ആഗ്രഹത്തിന് ഒപ്പം നിൽക്കുന്ന അമ്മക്ക് ഇനി രണ്ടു മക്കളെയും പഴയത് പോലെ തന്നെ തിരിച്ചു കിട്ടും.." "കിട്ടി മോളെ.. നീ വന്നതോടെ എന്റെ റിദുവും റിഷിയും എന്റെ പഴയ മക്കൾ ആയി തന്നെ തിരിച്ചു കിട്ടി.... നീയും നിന്റെ അനിയത്തിയും എന്റെ മക്കൾ തന്നെ ആണ്.. നിങ്ങളെ വേർപെടുത്തി മറ്റൊരിടത്തേക്ക് അയക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. അത് കൊണ്ട് തന്നെ എന്റെ മരുമക്കൾ അല്ല മക്കൾ ആയി തന്നെ നിങ്ങൾ രണ്ടും ഇവിടെ ഉണ്ടാകണം.."

അമ്മയുടെ വാക്കുകൾ അവൾക്ക് ഒരു തരത്തിൽ ആശ്വാസം തന്നെ ആയിരുന്നു.. "മിത്രയുടെ ജീവിതം ഇനി എന്താകും എന്ന് അറിയാതെ ഒരുപാട് ടെൻഷൻ അനുഭവിച്ചിട്ടുണ്ട്.. ഇന്ന് പക്ഷെ അതില്ല... എല്ലാത്തിനും ഒപ്പം നിൽക്കാൻ ഈ കുടുബം തന്നെ ഒന്നായി കൂടെ ഉള്ളപ്പോൾ ഒന്ന് കൊണ്ടും ടെൻഷൻ അടിക്കേണ്ട കാര്യം ഇല്ല... അർഹതപെട്ട കുടുംബത്തിൽ തന്നെ ആണ് ഞാൻ എത്തിപ്പെട്ടത്..." മിതു ഓരോന്നും ഓർത്തു നിന്നപ്പോഴാണ് മിത്ര അവിടേക്കു വന്നത് "ചേച്ചി......" "ആഹാ നീ ഉണർന്നോ... എന്താണ് ഇവിടെ കാട്ടി കൂട്ടിയത് എന്ന് നിനക്ക് അറിയോ..." "ചേച്ചി... ഞാൻ..." "ഒരെണ്ണം തരണം എന്നുണ്ട്.. പക്ഷെ തരേണ്ട ആൾ തന്നെ അത് തന്നെന്നു മുഖം കണ്ടപ്പോൾ മനസ്സിലായി..." "ചേച്ചി... സോറി..." "എന്തിനു... നിനക്ക് എന്നെ കുറിച്ചോ അച്ഛയെ കുറിച്ചോ ഒരു വിചാരം ഉണ്ടാരുന്നെങ്കിൽ ഇങ്ങനെ അഹങ്കാരം കാണിക്കുമോ മിത്ര നീ.... " "അപ്പോഴത്തെ സിറ്റുവേഷനിൽ എനിക്ക് അങ്ങനെ തോന്നി... ആർക്കും ബുദ്ധിമുട്ട് ആകേണ്ട എന്ന് കരുതി ഞാൻ....." "അങ്ങനെ എല്ലാം അവസാനിപ്പിച്ചു നിനക്ക് പോകാൻ കഴിയും.. നീ കാരണം ഇപ്പൊ തന്നെ പലരും ഒരുപാട് വേദനിച്ചു.. അത് ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ.. ഇനിയും അങ്ങനെ വേദനിപ്പിക്കാൻ ആയിരുന്നോ ഉദ്ദേശം...

ഇനി ഇങ്ങനെ ആവർത്തിച്ചാൽ ഉണ്ടല്ലോ..." "ഇല്ല ഇനി ഇങ്ങനെ ചെയ്യില്ല ഞാൻ.. എനിക്ക് ചേച്ചീനെ വിട്ടു പോകാൻ കഴിയില്ല..." "എന്നെ മാത്രം അല്ല.. ഇപ്പൊ പലരും നിനക്ക് വേണ്ടി കാത്തിരിപ്പുണ്ട്... അവരെ വിട്ടു എങ്ങും പോകാൻ നിനക്ക് ഇനി കഴിയില്ല.. ഇനി അങ്ങനെ ഉണ്ടായാൽ അത് അവർ സഹിക്കും എന്നും നീ കരുതണ്ട..." "ചേച്ചി...ഹ..ർ..ഷൻ....സോറി റിഷി..." "അതെ റിഷി എല്ലാം തുറന്നു പറഞ്ഞു... അവളുടെ ഹർഷനും അവന്റെ മിത്രയും വീണ്ടും ഒന്നിച്ചു എന്ന്.. പക്ഷെ... മോളെ.. ഒരു ഉപദേശം അല്ല... അപേക്ഷ ആണ്.. ഇനി ആ പാവത്തിനെ നീ ചതിക്കരുത്..." "ഒരിക്കലും ഇല്ല... ചേച്ചി.. ഇനി അങ്ങനെ ചെയ്യില്ല ഞാൻ... അങ്ങനെ ഒന്ന് ഉണ്ടായാൽ തന്നെ ഇനി മിത്ര ജീവനോടെ ഈ ഭൂമിയിൽ ഉണ്ടാകില്ല..." "മതി.. മതി... പോയി കിടന്നോ.. അച്ഛ ഇപ്പൊ കാണണ്ട നിന്നെ.. കണ്ടാൽ പിന്നെ ടെൻഷൻ ആവും.. ഹോസ്പിറ്റലിൽ പോയി വന്നതേ ഉള്ളു... റസ്റ്റ്‌ എടുക്കട്ടെ. രാവിലെ ഞാൻ തന്നെ എന്തെങ്കിലും പറഞ്ഞോളാം അച്ഛയോട്... നീയും പോയി കിടന്നോളു..."

മിത്രയെ റൂമിൽ പറഞ്ഞു വിട്ടു മിതുവും റൂമിലേക്ക് നടന്നു... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ രണ്ടു ദിവസം പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ കടന്നു പോയി... വൈകുന്നേരം കോളേജിൽ നിന്നും മിതു ഒറ്റക്കാണ് വന്നത്... റിദു വരാഞ്ഞത് കൊണ്ട് അവൻ തിരക്കിൽ ആയിരിക്കും എന്ന് അവൾ കരുതി... വീട്ടിൽ എത്തി......ഗേറ്റ് കടന്നു അകത്തേക്ക് കയറാൻ നേരം ആണ് പുറത്തു പരിചയം ഇല്ലാത്ത രണ്ടു കാറുകൾ പാർക്ക്‌ ചെയ്തിരിക്കുന്നത് അവൾ കണ്ടത്.. ആരായിരിക്കും എന്ന സംശയത്തിൽ അവൾ വീടിനുള്ളിലേക്ക് കടന്നതും അവിടെ ഉള്ളവരെ കണ്ടു അവൾ ഞെട്ടി... അവരുടെ വരവിന്റെ ഉദ്ദേശം പിടി കിട്ടാതെ അവളുടെ കണ്ണുകൾ റിദുവിനെ തിരയുകയായിരുന്നു........ (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story