അഗ്നിസാക്ഷി: ഭാഗം 87

agnisakshi

എഴുത്തുകാരി: MALU

മിതുവിന്റെ നോട്ടം തങ്ങളിലേക്ക് ആണെന്ന് അറിഞ്ഞതും അവർ പലരുടെയും മുഖഭാവത്തിൽ അവളോട് ഉള്ള ദേഷ്യം പ്രകടമായി.. അവൾ റൂമിലേക്ക് റിദുവിനെ തിരഞ്ഞു പോകാൻ ആയി നടന്നതും അവൾക്ക് മുൻപിൽ ആയി നിരഞ്ജൻ വന്നു തടസം സൃഷ്ടിച്ചു നിരഞ്ജനെ കണ്ടതും മിതുവിന്റെ മുഖത്ത് ഭയത്തിനപ്പുറം അവനോട് ഉള്ള പകയുടെ ഭാവം ആയിരുന്നു "എവിടെക്കാ നീ പാഞ്ഞു പോകുന്നത്. ഞങ്ങൾ ഇവിടെ കാത്തു നിൽക്കാൻ തുടങ്ങിയിട്ട് നേരം കുറെ ആയി.. എന്നിട്ടിപ്പോ നീ കെട്ട്യോനോട്‌ സൊള്ളാൻ ആയി പോകുന്നോ.. ഞങ്ങളെ ഇവിടെ എത്തിച്ചതിനുള്ള കാരണം പറഞ്ഞിട്ട് നീ കേറി പോയാൽ മതി..." നിരഞ്ജൻ പറഞ്ഞത് ഒന്നും മിതുവിന് മനസ്സിലാകുന്നില്ലായിരുന്നു... "നിങ്ങളോട് അതിനു ഞാൻ ഇവിടെ വരാനോ കാത്തു നിൽക്കാനോ പറഞ്ഞോ.. നിങ്ങളെ വിളിച്ചു വരുത്തിയത് ഞാൻ ആണോ അല്ലല്ലോ... പിന്നെ എന്തിനു നീ പറയുന്നത് കേട്ടു ഞാൻ ഇവിടെ നിൽക്കണം..." "ഓഹോ അപ്പൊ നീയും അവനും കൂടി ഞങ്ങളെ പൊട്ടമാർ ആക്കുവാണോ.." "അത് ഞാൻ ആയിട്ട് ആക്കണ്ടല്ലോ ആൾറെഡി ആണല്ലോ..." "ഡീ....." " എന്തേയ് ഇനി തെളിയിച്ചു തരണോ അത് ഞാൻ... " "ഡി ഡി... നീ കൂടുതൽ അങ്ങ് ആളാവല്ലേ.. രണ്ടിന്റെയും ഉദ്ദേശം എന്താണെന്ന് വെച്ചാൽ മര്യാദക്ക് പറഞ്ഞോ.. ഇല്ലെങ്കിൽ പുറത്തു എന്റെ പിള്ളേർ ഉണ്ട്.. കേറി അങ്ങ് മേയും.. പിന്നെ നിനക്ക് അവനെ ജീവനോടെ കിട്ടുമെന്ന് തന്നെ സംശയം ആണ്..

അല്ല ഇനി അവൻ പോയാൽ എന്താ നിനക്ക് വേണ്ടി ഈ ഞാൻ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി..അല്ലെങ്കിലും അന്നത്തേക്കാൾ സുന്ദരി ആയിട്ട് ഉണ്ട് ഇപ്പൊ... അവന്റെ ഭാഗ്യം." "ഏയ്‌ മിസ്റ്റർ.... ഇത്രേം നേരം ഞാൻ ഒന്നും പറയാഞ്ഞത് നീയൊക്കെ ഇവിടെ വന്നതിന്റെ ഉദ്ദേശം മനസ്സിലാകാഞ്ഞത് കൊണ്ടാണ്.. പക്ഷെ അത് നിനക്ക് എന്തും പറയാൻ ഉള്ള ലൈസൻസ് അല്ല കേട്ടല്ലോ.. നിന്നെ ഇവിടെ വിളിച്ചു വരുത്തിയത് ഞാൻ അല്ല.. so നീ പറയുന്ന ഈ സംസ്‍കാരം ഇല്ലാത്ത വാക്കുകൾ കേൾക്കാൻ ഞാൻ ഒരുക്കവും അല്ല..പിന്നെ നിന്നെ തല്ലാൻ എന്റെ ഈ കൈ പൊങ്ങുക തന്നെ ചെയ്യും.. നിന്നെ പോലൊരു വൃത്തികെട്ടവനെ ഇനിയും തല്ലി ഈ കൈ നാറ്റിക്കാൻ എനിക്ക് ആഗ്രഹം ഇല്ല.. അത്രക്ക് വിഷ ജന്തു ആണെടാ നീ... ഇനി ഇവിടെ നിന്ന് കൂടുതൽ സംസാരിക്കാതെ ഇറങ്ങി പോകുന്നതാണ് നിനക്ക് നല്ലത്. കൂടെ ഈ പരിവാരങ്ങളെയും വിളിച്ചോണ്ട് പൊക്കോണം..പിന്നെ നിന്റെ . അമ്മാവമ്മാരെയും കൂട്ടി നീ ഇവിടെ വന്നത് ഇനി എന്റെ അച്ഛനെ ലക്ഷ്യം വെച്ചാണെങ്കിൽ പിന്നെ മിതു ആരാണെന്ന് നീ അറിയും.. കൊല്ലാൻ ഇപ്പൊ എനിക്ക് മടിയില്ല... നിന്നോട് ഒക്കെ കണക്ക് ചോദിക്കാൻ ഈ മിതു ഉണ്ടാകും.. തുടങ്ങിയിട്ടേ ഉള്ളു ഈ മൈത്രെയി..."

"ച്ചീ നിർത്തേടി... അവളുടെ ഒരു പ്രതികാരം മണ്ണാങ്കട്ട... അതിനു നീയും നിന്റെ തന്തയും ജീവനോടെ ഉണ്ടായിട്ട് വേണ്ടേ... ഓ ഒരാൾ കൂടി ഉണ്ടല്ലോ.. അവൾ... മിത്ര... പക്ഷെ ഞാൻ ഒരു സത്യം പറയട്ടെ... എനിക്ക് നിന്റെ അനിയത്തിയെ കൊല്ലാൻ കഴിയില്ല.. അവളെക്കാൾ നീ ആണ് സുന്ദരി എങ്കിലും പണ്ട് എന്നെ ഒന്ന് പ്രേമിച്ചവൾ അല്ലെ അവൾ.. അപ്പോ അങ്ങനെ അങ്ങ് കൊന്ന് കളയാൻ ആവുമോ.. നീ വിഷമിക്കണ്ട.. അവൾക്ക് ഒരു ജീവിതം ഞാൻ കൊടുത്തോളാം..." നിരഞ്ജൻ പറഞ്ഞു കഴിഞ്ഞതും മിതു കൈ ഉയർത്തി അവനെ തല്ലാൻ ഓങ്ങിയതും ആ സമയം തന്നെ റിദു അവിടേക്ക് എത്തി "മിതൂ........." റിദുവിന്റെ സാമിപ്യം അറിഞ്ഞതും അവന്റെ വിളി കേട്ടു അവൾ കൈ താഴ്ത്തി പിന്നിലേക്ക് തിരിഞ്ഞു "റിദുവേട്ടാ...." അവനെ കണ്ടതും അവൾക്ക് ഒരു ആശ്വാസം തോന്നി... അവൾ അവന്റെ അരികിലേക്ക് ഓടിയെത്തി അവന്റെ നെഞ്ചോരം ചേർന്നു നിന്നു.. പക്ഷെ അവൻ അവളെ അവനിൽ നിന്നും അടർത്തി മാറ്റി അവന്റെ മുഖത്തിന് നേരെ അവളെ നിർത്തി "നീ എന്താ മിതു ഈ കാട്ടണേ..." "ഏട്ടൻ ഇതെവിടെ ആയിരുന്നു.. ഇവരൊക്കെ എങ്ങനെ ഇവിടെ വന്നു... അവൻ പറയുന്നത് നമ്മൾ ഇവരെ മനഃപൂർവം വിളിച്ചു വരുത്തി എന്നാണല്ലോ എന്താ സത്യത്തിൽ ഇവിടെ നടക്കുന്നത്..."

"അതൊക്കെ ഞാൻ പറയാം... ആദ്യം നീ എന്തിനാ ഇവനെ തല്ലാൻ കൈ ഓങ്ങിയേ...അത് പറ.." "അത് പിന്നെ.. ആ നാവിൽ നിന്നും വന്ന ദുഷിച്ച വാക്കുകൾ കേട്ടപ്പോൾ എനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല..." "എന്തായാലും ഇവർ ഇപ്പൊ നമ്മുടെ അതിഥികൾ അല്ലെ മിതു..." റിദു പറഞ്ഞത് കേട്ടതും മിതു ഒന്നും മനസ്സിലാകാതെ അവനെ നോക്കി.. "എന്തൊക്കെയാ പറയണേ.. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.. അതിഥികൾ??? എങ്ങനെ..... ഈ ദുഷ്ടന്മാർ എങ്ങനെ നമ്മുടെ അതിഥികൾ ആകും..." "നീ ഇങ്ങനെ ചോദ്യങ്ങൾ ചോദിച്ചു എന്നെ ബുദ്ധിമുട്ടിക്കല്ലേ പെണ്ണെ... എല്ലാം ഞാൻ പറയാം.. നീ വാ..." "എല്ലാം മറന്നു ക്ഷമിക്കണം എന്ന് പറഞ്ഞു അച്ഛനെ ഇവർക്ക് കുരുതി കൊടുക്കാൻ ആണോ.. അതോ ഇവർക്ക് മുന്നിൽ ഏട്ടൻ തോൽവി സമ്മതിച്ചു കൊടുക്കാൻ ഉള്ള ഒരുക്കം ആണോ..." "എന്റെ മിതുവേ... നിന്നോട് ഞാൻ പറഞ്ഞില്ലേ... എല്ലാം ഞാൻ പറയാം.. നീ വാ..." റിദു മിതുവിന്റെ കൈ പിടിച്ചു അവർക്കരികിലേക്ക് നടന്നു.. നിരഞ്ജനെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം റിദു അവന്റെ അമ്മാവാന്മാർക്കരികിലേക്ക് ചെന്നു.. "അരവിന്ദൻ, ദേവദത്തൻ, ദേവരാജൻ... അതല്ലേ നിങ്ങളുടെ പേര്..." "ആണെങ്കിൽ..." "ചൂടാകാതെ അരവിന്ദ മാമ..." റിദു അല്പം പുച്ഛത്തോടെയും പരിഹാസത്തോടെയും പറഞ്ഞതും അവർ കുപിതരായി...

"ഡാ.. നിന്റെ ഈ അവിഞ്ഞ സംസാരം കേൾക്കാൻ അല്ല ഞങ്ങൾ ഇവിടെ വന്നത്.. വിളിപ്പിച്ചു വരുത്തിയതിന്റെ കാര്യം പറയെടാ മര്യാദക്ക്... ഇല്ലെങ്കിൽ ഉണ്ടല്ലോ..." "mr. ദേവരാജൻ... നിങ്ങളുടെ പൊന്നോമന പുത്രൻ നിരഞ്ജനോട് ഈ ദേഷ്യം കാട്ടിയിരുന്നെങ്കിൽ കുറച്ചു എങ്കിലും സംസ്കാരം ഉള്ളവൻ ആയി,അറ്റ്ലീസ്റ്റ് സ്ത്രീകളെ ബഹുമാനിക്കാൻ എങ്കിലും ഇവൻ പഠിച്ചേനെ.. അതെങ്ങനെയാ അവന്റെ എല്ലാം തോന്നിവാസത്തിനും കൂട്ട് നിന്നത് നിങ്ങൾ.. കൂടെ സ്വന്തം പെങ്ങളെ കൊന്നവനോട് ഉള്ള പ്രതികാരം വീട്ടൽ പോലും.. നാണം ഇല്ലല്ലോ... അഹ് അതവിടെ നിൽക്കട്ടെ ഇവൻ നന്നാവുമോ നന്നാവാതിരിക്കുവോ ചെയ്യട്ടെ.. നമുക്ക് കാര്യത്തിലേക്ക് കടക്കാം അല്ലെ റിഷി..." സ്റ്റെയർ ഇറങ്ങി വന്ന റിഷിയെ നോക്കി റിദു പറഞ്ഞതും റിഷിയും കട്ടക്ക് അവന്റെ ഒപ്പം നിന്നു.. "അപ്പൊ കാര്യം ഇതാണ്... ഇന്നത്തെ സംസാരവിഷയം വർഷങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട നിങ്ങളുടെ സഹോദരി ഗായത്രിയെ കുറിച്ച് ആണ്..." "ഈ ക്ഷണം വന്നപ്പോഴേ തോന്നി... അപ്പൊ ഇതാണ് കാര്യം അല്ലെ.. എല്ലാം പറഞ്ഞു ഇവളുടെ ആ കൊലപാതകി ആയ തന്തയോട് ഞങ്ങൾ ക്ഷമിക്കും എന്ന് നിനക്ക് തോന്നിയെങ്കിൽ അത് വെറും തോന്നൽ ആണ്.. തീർക്കാൻ ആണെങ്കിൽ ഇവിടെ ഇട്ടു തീർക്കും ഞങ്ങൾ..."

" ഇതാണ് നിങ്ങളുടെ കുഴപ്പം എന്തെങ്കിലും പറഞ്ഞു തീരുന്നതിനു മുമ്പ് നിങ്ങൾ നിങ്ങളുടെ ഭാവനയിൽ ഓരോന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കാതെ... ഞാൻ പറഞ്ഞു കഴിഞ്ഞിട്ടില്ല.. നിങ്ങളുടെ സഹോദരിയെ കുറിച്ചു സംസാരിക്കാൻ ഇവിടെ നിങ്ങളെ വിളിച്ചു വരുത്തി എന്നുള്ളത് സത്യമാണ്.. എന്നാൽ തെറ്റിന്റെ ഭാഗത്തു പക്ഷം ചേരുന്നവൻ അല്ല ഈ റിദു.. പക്ഷെ ന്യായമായ കാര്യത്തിൽ കൂട്ട് നിൽക്കുക തന്നെ ചെയ്യും.. പിന്നെ എന്റെ വീടാണ് ഇത്... എന്റെ വീട്ടിൽ വെച്ചു ഇവിടെ ഉള്ളവരുടെ ദേഹത്ത് ഒരു തരി മണ്ണ് വീഴണമെങ്കിൽ ഈ ഞാൻ മരിക്കണം... നിങ്ങളുടെ പക ഒക്കെ അങ്ങ് പുറത്തു മതി.. പക തീർക്കാൻ ആണെങ്കിൽ എനിക്കും പിന്നെ ദേ ഈ നിൽക്കുന്നവൾക്കും പിന്നെ ഈ വീട്ടിൽ ഉള്ള പലർക്കും ഉണ്ടാകും ഓരോ കാരണങ്ങൾ.. അപ്പൊ വെറുതെ നിങ്ങൾ ആയിട്ട് ഒന്നും ചിന്തിച്ചു കൂട്ടണ്ട എന്നാണ് ഞാൻ പറഞ്ഞത്... " "നിന്റെ പ്രസംഗം നിർത്തി കാര്യം എന്താണെന്ന് വെച്ചാൽ പറഞ്ഞു തുലയ്ക്കെടാ..." "അയ്യോ നിരഞ്ജ.. നീ ഇങ്ങനെ ദേഷ്യം കൊണ്ട് അടിമുടി വിറയ്ക്കാതെ... റിഷി അതിങ്ങു താ...." റിദു റിഷിയുടെ നേരെ കൈ നീട്ടിയതും റിഷി കയ്യിൽ ഉണ്ടാരുന്ന ഒരു ഫയൽ അവന്റെ കയ്യിൽ കൊടുത്തു... "ഇതാ ഈ ഫയൽ ഒന്ന് നിങ്ങൾ നോക്കണം..." റിദു അത് അവർക്ക് നേരെ നീട്ടിയെങ്കിലും അവർ മുഖം തിരിച്ചു അത് നിരസിച്ചു "നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയണം.. ഞങ്ങൾക്ക് ഇങ്ങനെ സമയം വേസ്റ്റ് ചെയ്യാൻ കഴിയില്ല.."

അരവിന്ദൻ നെറ്റി ചുളിച്ചു പറഞ്ഞു "ദാ ഇതാണ്... ഇതാണ് നിങ്ങളുടെ പ്രശ്നം... സമയം.. അത് നിങ്ങൾക്ക് ഒരു നിമിഷം പോലും പാഴാക്കാൻ കഴിയില്ല... അത് പോലെ തന്നെ ആണ് ഞങ്ങൾക്കും.. ഇനി സമയം പാഴാക്കി കളയാൻ ഞങ്ങൾക്കും കഴിയില്ല.. എല്ലാം ഒന്ന് ഒത്തു തീർപ്പാക്കി എനിക്കും ഇവൾക്കും ഇനി ലൈഫ് എൻജോയ് ചെയ്തേ മതിയാകൂ... " റിദു മിതുവിനെ ചേർത്ത് നിർത്തി പറഞ്ഞതും അവർ പുച്ഛത്തോടെ രണ്ടുപേരെയും നോക്കി "നിന്നെ ഒക്കെ ഇനി സമാധാനത്തോടെ ജീവിക്കാൻ ഞങ്ങൾ അനുവദിച്ചിട്ട് വേണ്ടേ.." "ദേ വീണ്ടും തുടങ്ങി.. ഞാൻ പറയട്ടെ മാമമാരെ... നിങ്ങൾക്ക് നോക്കാൻ കഴിയില്ലെങ്കിൽ ഞാൻ തന്നെ എല്ലാം പറഞ്ഞു മനസ്സിലാക്കി തരാം.." റിദു കയ്യിൽ ഉള്ള ഫയൽ ഓപ്പൺ ചെയ്തു അതിൽ കൊടുത്തിട്ടുള്ള ഡീറ്റെയിൽസ് വായിക്കാൻ തുടങ്ങി... "ദേ ഇങ്ങനെ വായിച്ചു പോകണം എന്നില്ലാ... കാര്യം അങ്ങ് ചുരുക്കി പറഞ്ഞാൽ മതി..." നിരഞ്ജൻ അല്പം മുഷിച്ചിലോടെ പറഞ്ഞു "അങ്ങനെ എങ്കിൽ അങ്ങനെ... അവൻ അതിൽ നിന്നും ഒരു പേപ്പർ പുറത്തെടുത്തു അവർക്ക് നേരെ കാട്ടി കൊടുത്തു... അത് കണ്ടതും അവരുടെ കണ്ണുകൾ നിറഞ്ഞു... ദേഷ്യം കൊണ്ട് അവരുടെ ശരീരം വിറയ്ക്കാൻ തുടങ്ങി... അവരുടെ കോപം നിറഞ്ഞ കണ്ണുകൾ കണ്ടതും റിദു അവരെ നോക്കി നേരിയ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ഫയൽ ടേബിളിൽ വെച്ചു..ശേഷം വീണ്ടും അവർക്ക് നേരെ തിരിഞ്ഞു.......... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story